അവളിലെ ആരാധന പ്രേമമായിമാറാൻ അധികം നാൾ വേണ്ടിവന്നില്ല…. മാറിയതല്ല അവൻ മാറ്റി എന്ന് വേണം പറയാൻ……..

എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ

ഹായ്…

ഹായ്….

ഞാൻ ഇയാളുടെ എല്ലാ കഥകളും വായിക്കാറുണ്ട്…. എല്ലാം അടിപൊളിയാണ് ട്ടോ…

നന്ദി….

എന്താ ഇയാൾ അധികം സംസാരിക്കാത്ത കൂട്ടത്തിലാണോ?? ഞാൻ ബുദ്ധിമുട്ടായോ??

ഏയ്യ്… ഇല്ല… പറഞ്ഞോളൂ…

എന്താ ഇയാളുടെ യഥാർത്ഥ പേര്..??

വിശാൽ…

കൊള്ളാല്ലോ… നല്ല പേര്…

ഇയാളുടെയോ??

എന്റെ പേര് ദീപ…

ദീപ എന്ത് ചെയ്യുന്നു??

ഞാൻ ഹൗസ് വൈഫാണ്…

ഇയാളോ??

ഞാൻ കവിയും, എഴുത്തുകാരനുമാണ്…

വെറുതെയല്ല ഇയാളുടെ കഥകൾ ഇത്ര മനോഹരം… ഞാൻ എല്ലാം വായിക്കാറുണ്ട്… ഇയാളുടെ ചില കഥകളിൽ ഞാൻ എന്നെതന്നെ കാണാറുണ്ട്…..

ഒരിക്കൽക്കൂടി നന്ദി….

ഹസ്ബൻഡ് എന്ത് ചെയ്യുന്നു??

നാട്ടിലില്ല… വിദേശത്താണ്..

ഓ.. കുട്ടികളോ??

ഒരാൾ… രണ്ടിൽ പഠിക്കുന്നു…

വീട്ടിൽ ആരൊക്കെയുണ്ട്??

ഞാനും അമ്മയും കുഞ്ഞും…

ഇയാളുടെ വീട്ടിലാണോ ഇപ്പോൾ??..

അതെ…. ഇയാളുടെ കഥകൾ വായിക്കുന്നതാണ് ഹോബി….

ആണോ?? അത്രക്കും ഇഷ്ടമാണോ കഥകൾ വായിക്കാൻ??

ഒരുപാട്….

ആ സംസാരം പലദിനങ്ങളിൽ ആവർത്തിച്ചു… അവർ കൂടുതൽ അടുത്തു… അവളിലെ ആരാധന പ്രേമമായിമാറാൻ അധികം നാൾ വേണ്ടിവന്നില്ല…. മാറിയതല്ല അവൻ മാറ്റി എന്ന് വേണം പറയാൻ… പിന്നീട് ആ സംസാരം അതിരു കടന്നു… അവളിലെ ആരാധന അവൾക്ക് നഷ്ട്ടപെട്ട സ്വപ്നങ്ങൾ, അവൾ ആഗ്രഹിച്ചപോലുള്ള നിമിഷങ്ങൾ, സ്നേഹം അങ്ങനെഎല്ലാം അവൻ അവൾക്ക് നൽകി…. പകരം അവൻ ചോദിച്ചത് സെ ക്സ് മാത്രം…. സ്വന്തം ഭർത്താവിനെ മറന്നവൾ തന്റെ ആരാധ്യപുരുഷന്റെ ആഗ്രഹത്തിന് സമ്മതം മൂളി….. ലൈം ഗിക വികാരങ്ങൾ ശമിച്ചുകഴിയുമ്പോൾ മാത്രം ഒരു കുറ്റബോധം അവളിൽ പടരും… തന്റെ ഭർത്താവ് കുട്ടികൾ, കുടുംബം എന്ന ചിന്ത….. അവന്റെ മധുരമായ വാക്കുകളിൽ വീണുകഴിയുമ്പോൾ ആ ചിന്ത വീണ്ടും ഇല്ലാതാകും…. ആ കോൾ കഴിയുമ്പോൾ അവൻ അതുപോലെ അടുത്ത കോളിലേക്കു കടക്കും…

ഹലോ… ഹായ്….

ഒരു തരത്തിൽ പറഞ്ഞാൽ വ്യ ഭിചാരമല്ലേ ഇതും…. ഒരുപാട് വീട്ടമ്മമാർ ഇതുപോലുള്ള ചതികുഴികളിൽ വീഴുന്നുണ്ട്, ഇപ്പോഴും പണ്ടും…. തങ്ങളുടെ മനസിലുള്ളതുപോലെ ഒരാൾ സ്നേഹിച്ചാൽ വീണുപോകുന്നതാണോ താലി കെട്ടിയ ആളും, നിങ്ങളിൽ അയാൾക്കുള്ള വിശ്വാസവും?? ഒരു പെണ്ണിന്റെ അവസ്ഥ മനസിലാക്കി അവളേ പരമാവധി ഉപയോഗിക്കാൻ ചില അവന്മാർ ശ്രമിക്കും… പിന്നെ ഭീഷണിയായി, പൈസ ചോദിക്കലായി….. ഭർത്താവിനോട് പറയുമെന്നുള്ള പേടികൊണ്ട് പലരും പലതും സഹിക്കുന്നു….. ശരിക്കുള്ള വിശ്വാസവഞ്ചനയാണ് പലയിടത്തും നടക്കുന്നത്…..ആരാധന നല്ലതാണ്…. അത് എഴുതുന്ന ആളോടല്ല…. എഴുതിയ വരികളോടാണെങ്കിൽ നന്ന്….

ഇതൊരു എക്സാമ്പിൾ മാത്രമാണ്…. ആരെയും ഉദ്ദേശിച്ചിട്ടുള്ളതല്ല…. എല്ലാ വീട്ടമ്മമാരെയുമല്ല പറഞ്ഞത്… ചിലർ മാത്രം……..