അവന് കേൾക്കാൻ കഴിയില്ല എന്നറിയുമായിരുന്നിട്ടും എന്റെ മകൻ എന്റെ വിളിക് ഉത്തരം നൽകില്ല എന്നറിഞ്ഞിട്ടും അവന്റെ ശബ്ദം കേൾക്കാമെന്ന പ്രതീക്ഷയിൽ…….

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“കിച്ചു…

ടാ..

മോനെ കണ്ടിരുന്നോ നീ…”

വീടിന് തൊട്ടടുത്ത ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്നത് നോക്കി നിന്നിരുന്ന നിച്ചുവിനെ അവിടെ എങ്ങും കാണാഞ്ഞിട്ടായിരുന്നു കുട്ടികളുടെ കൂടെ കളിക്കുന്ന ഇക്കയുടെ മകൻ കിച്ചു വിനോട് ചോദിച്ചത്…

അവനെവിടെ ഉണ്ടോ അവിടെ നിച്ചുവും ഉണ്ടാവാറുണ്ട്…

കിച്ചു അവിടെ ഉള്ളത് കൊണ്ട് തന്നെ ആയിരുന്നു…ഒരു ഗ്ലാസ് പഞ്ചസാര തരുമോ എന്ന് ചോദിച്ചു വന്ന ആയിഷതാത്താക് അതെടുത്തു കൊടുക്കാനായിരുന്നു രണ്ടു മിനിറ്റ് മാറി നിന്നത്…

തിരികെ വന്ന ഉടനെ നിച്ചുവിനെ നേരത്തെ നിന്ന സ്ഥലത് കാണാഞ്ഞിട്ടായിരുന്നു കിച്ചു വിനോട് ചോദിച്ചത്…

“ഇവിടെ ഉണ്ടായിരുന്നല്ലേ മാമി…

ഞാൻ ഒന്ന് നോക്കട്ടെ…”

“അവൻ അതും പറഞ്ഞു എന്റെ മുന്നിൽ നിന്നും അവനെ തിരയുവാനായി ഓടി…

ഞാനും ഇനി എന്റെ പുറകെ വീടിനുള്ളിലേക് വന്നുവോ എന്നറിയാതെ…

വീടിനുള്ളിൽ ഉണ്ടാവുമെന്ന് കരുതി ഉള്ളിലേക്കു കയറി…”

“നിച്ചു….

നിച്ചു….”

കിച്ചു അവനെ ഉറക്കെ വിളിക്കുന്ന ശബ്ദം വീടിനുള്ളിലേക് കേൾക്കാ മായിരുന്നു…

“പടച്ചോനെ എന്റെ കുട്ടി…

ഒന്ന് രണ്ടു ദിവസമായി കേൾക്കുന്ന വാർത്തകൾ എന്റെ മനസിലേക്ക് ഓടി വന്നു…

ചുറ്റിലും തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്… പിഞ്ചു കുഞ്ഞുങ്ങളെയാണ് അവ കടിക്കുന്നതിൽ അധികവും….

വെറും നാലു വയസേ അവന് ആയിട്ടുള്ളു…

(ഇന്നലെ ഏതോ ന്യൂസ്‌ ചാനലിൽ ഒരാൾ പറയുന്നത് കേട്ടു ഭക്ഷണം കൊടുത്താൽ മതി അവ നന്ദി കാണിച്ചു പോയ്കോളുമെന്ന്…

ഇവരൊന്നും വാർത്ത കേൾക്കാറില്ലേ..

കഴിഞ്ഞ ആഴ്ചയല്ലേ ഇത് പോലെ എല്ലാ ദിവസവും ഭക്ഷണം കൊടുത്തിരുന്ന യാൾ കയ്യിൽ ഒരു പോറൽ ഏറ്റ് പെ വിഷബാധ വന്നു മരിച്ചു പോയത്…

അങ്കബലം കൂടിയാൽ ഏതൊരു ജീവിയും അക്രമാസ്കതർ ആയിടും )

ജന്മനാ സംസാരിക്കാനോ കേൾക്കാനോ കഴിവില്ലായിരുന്നു…

സ്പെഷ്യൽ സ്കൂളിൽ യുകെജി വിദ്യാർത്ഥിയാണ് അവൻ…

എല്ലാവർക്കും പ്രിയപ്പെട്ടവൻ..”

“നിച്ചു…

നിച്ചു…

അവന് കേൾക്കാൻ കഴിയില്ല എന്നറിയുമായിരുന്നിട്ടും എന്റെ മകൻ എന്റെ വിളിക് ഉത്തരം നൽകില്ല എന്നറിഞ്ഞിട്ടും അവന്റെ ശബ്ദം കേൾക്കാമെന്ന പ്രതീക്ഷയിൽ ഞാൻ ഉറക്കെ വിളിച്ചു..

ഇല്ല അവൻ വീടിനുള്ളിൽ എവിടെയും ഇല്ല… ബെഡ്‌റൂമിലും.. അടുക്കളയിലും ബാത്‌റൂമിലും എല്ലാം ഞാൻ അരിച്ചു പൊറുക്കി..

പെട്ടന്ന് തന്നെ വീടിന് വെളിയിലേക് ഇറങ്ങി..

അവനെ തിരഞ്ഞു പോയ കിച്ചു വിനെയും കാണുന്നില്ലല്ലോ…”

“വളരെ പെട്ടന്ന് തന്നെ ഒരു നാട് മുഴുവൻ നിച്ചു വിനെ കാണാതായതു അറിഞ്ഞു.. ആളുകൾ നാലു ഭാഗവും അരിച്ചു പൊറുക്കാനായി തുടങ്ങി..

അടുത്തുള്ള പാടവും.. പൊന്ത കാടും.. പൊട്ടാ കിണറും നാട്ടുകാർ തിരഞ്ഞു കഴിഞ്ഞിരുന്നു.. അവിടെ എവിടെയും ഒരു ആളനക്കം ആരും കണ്ടില്ല…”

ഇനി പോലീസിൽ പരാതി പെടാമെന്ന് പറഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു വീട്ടിലേക് രണ്ടു കുട്ടികൾ ഓടി വന്നത്…

നിച്ചു വിനെ കണ്ടു… അവൻ അവിടെ സ്കൂളിന് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ കിടക്കുന്നുണ്ട്…”

“കേട്ട പാതി കേൾക്കാത്ത പാതി ഞാൻ എഴുന്നേറ്റ് ഓടി…എന്റെ മുന്നിൽ അവിടെ കൂടി നിന്ന പലരും..

പടച്ചോനെ എന്റെ കുഞ്ഞിന് നീ ഒന്നും വരുത്തല്ലേ എന്നായിരുന്നു മനസ് നിറയെ..

എന്നിരുന്നാലും അവൻ അവിടെ ഉണ്ടല്ലോ എന്നൊരു ആശ്വാസം എന്റെ ഹൃദയത്തിൽ നിറയാൻ തുടങ്ങി…

വീട്ടിൽ എത്തിയിട്ട് വേണം പേരക്ക മരത്തിന്റെ ചില്ല കൊണ്ട് രണ്ടെണ്ണം കൊടുക്കാൻ…

എന്നെ ഇങ്ങനെ തീ തീറ്റിച്ചതിന്…

വെറുതെയാ… ഒരു ഈർക്കിളി കൊണ്ട് പോലും ഞാൻ എന്റെ മകനെ തല്ലിയിട്ടില്ല ഈ കാലമത്രയും…

ഒരു കുരുത്ത കേടും അവൻ കാണിക്കാറില്ല.. സംസാരിക്കാനും കേൾക്കാനും കഴിയില്ലെങ്കിലും ഞാൻ പറയുന്നത് മുഴുവൻ അവനു മനസിലാകും…

മനസ്സിൽ എന്തെല്ലാമോ ഓർത്തു അവിടെ എത്തിയത് ഞാൻ അറിഞ്ഞില്ല.. “

“ഒരു നാട് മുഴുവൻ ആ പറമ്പിൽ ഉണ്ടായിരുന്നു..

ഇത്രയും ആളുകളെ അവിടെ കണ്ടപ്പോൾ തന്നെ എന്റെ കാൽ കതളരുവാൻ തുടങ്ങി..

മുന്നിലേക്ക് ഒരടി പോലും വെക്കാൻ പറ്റാത്തത് പോലെ…

എന്റെ നിച്ചു അവനെന്തോ സംഭവിച്ചിരിക്കുന്നു…

മോനെ…

എന്നും വിളിച്ചു കരഞ്ഞു മുന്നിലേക്ക് പോകാനുള്ള എന്റെ ശ്രമത്തെ ഒരു കൈ തടഞ്ഞു വെച്ചു…

ആളെ നോക്കിയപ്പോൾ അതെന്റെ ഉപ്പയായിരുന്നു…

ഉപ്പ…

എന്റെ മോൻ…

എന്റെ നിച്ചു…”

“നിച്ചുവിന് ഒന്നുമില്ല മോളെ..

അവനെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകണം.. നമുക്ക് നേരെ ഹോസ്പിറ്റലിലേക്ക് പോകാം…”

“എന്താ…

എന്താണുപ്പാ എന്റെ നിച്ചുവിന് പറ്റിയത് ഞാൻ അവനെ ഒന്ന് കാണട്ടെ…

അവൻ എന്നെ കാണാതെ പേടിച്ചു കരയുകയാവും…

ശബ്ദം പോലും പുറത്തേക് വരാതെ…”

“പേടിക്കാതെ മോളെ… അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോകുവാനായി ആംബുലൻസ് വന്നിട്ടുണ്ട്..

നമുക്ക് കൂടെ തന്നെ പോകാം…

അവനൊന്നും സംഭവിച്ചിട്ടില്ല…”

“ഒന്നും സംഭവിക്കാഞ്ഞിട്ടാണോ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത്.. എന്നെ ഒരു നോക്കു കാണിക്കാതെ നിർത്തുന്നത്…

ചില ചോദ്യങ്ങൾ എന്റെ മനസിൽ ഉയിരുന്നെകിലും ഉപ്പയുടെ സമാധാനപെടുത്തലിൽ എന്റെ മനസ് ആശ്വാസം കൊണ്ടത് പോലെ ഇച്ചിരിയോളം തണുപ്പ് നിറഞ്ഞു…”

പക്ഷെ എന്റെ ആശ്വാസത്തിനു നീർ കുമിളയുടെ ആയുസ്സ് പോലും ഇല്ലായിരുന്നു..

ആംബുലൻസിൽ കയറ്റുവാൻ പോകുന്നതിനിടയിൽ സ്ട്രക്ക്ചെറിൽ കിടത്തിയിരുന്ന അവന്റെ മുഖം പോലും വെള്ള തുണി കൊണ്ട് മറച്ചിട്ടുണ്ട്..”

“ഞാൻ ആ കാഴ്ച കണ്ടെന്നു മനസിലാക്കിയപ്പോൾ ഉപ്പാന്റെ കൈകൾ എന്നിലുള്ള പിടിത്തം വിട്ടിരുന്നു..

ഞാൻ ഉപ്പയെ ഒന്ന് നോക്കി..

ആ തല എന്റെ മുന്നിൽ കുനിഞ്ഞു പോയി..”

“തൊട്ടുടനെ മുന്നിലൂടെ പോകുന്ന സ്ട്രക്ക്ചെറിലേക് ഞാൻ നോക്കി…

നിച്ചു…

എന്റെ മനസ് എന്നോട് എന്തോ പറയുന്നത് പോലെ…”

“മോനെ…

നിച്ചൂ…….….

ഞാൻ ഉച്ചത്തിൽ ആർത്തു കരഞ്ഞു കൊണ്ട് സ്ട്രക്ക്ചെറിൽ കൊണ്ട് പോകുന്ന അവന്റെ അരികിലേക് ഓടി… അതിലെ വെള്ള തുണി എടുത്തു മാറ്റി..

ഒരു വട്ടം ഒരു വട്ടമേ എന്റെ മകന്റെ മുഖത്തേക് നോക്കുവാൻ എനിക്ക് കഴിഞ്ഞുള്ളു…

“റബ്ബേ…

എന്റെ നിച്ചു…

എന്നും പറഞ്ഞു എന്റെ ബോധം പോകുന്നത് പോലെ ഞാൻ തളർന്നു വീണു…”

“പിന്നെ എല്ലാം യന്ത്രിക മായിരുന്നു…

ആരെല്ലാമോ താങ്ങി പിടിച്ചു എന്റെ വീട്ടിലേക് എന്നെ കൊണ്ട് വന്നു..

അവനില്ലാത്ത അവന്റെ ശബ്ദം ഇല്ലാഞ്ഞിട്ടും അവനുള്ളത് കൊണ്ട് മാത്രം സ്വാർഗമായിരുന്നു ഞങ്ങളുടെ കുഞ്ഞു വീട്…

കുറച്ചു സമയത്തിന് ശേഷം അവനെ ഇങ്ങോട്ട് കൊണ്ട് വരും.. ഈ വീടിന്റെ അകത്തളങ്ങളിലേക് അവസാനമാ യി ഇറങ്ങി പോകുവാൻ..”

*******************

“ക്ഷീണിച്ചു കിടക്കുന്ന എന്റെ തോളിൽ ഒരു കൈ വന്നു പിടിച്ചു..

ഞാൻ ഞെട്ടി കണ്ണ് തുറന്നു..

ഇക്ക…

ഇക്കയെ കണ്ടപ്പോ തന്നെ എന്റെ നിയന്ത്രണം വിട്ടു..”

“ഇക്കാ…നമ്മുടെ മോൻ…”

ഞാൻ ഇക്കയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..

“എന്നെ എങ്ങനെ ആശ്വാസിപ്പിക്കണം എന്നറിയാതെ ഇക്കയുടെ കൈകൾ വിറക്കുന്നത് ഞാൻ അറിഞ്ഞു..”

“മാജി..

മോനെ ഒന്ന് കാണണ്ടേ.. നമുക്ക്…”

ഇക്കയുടെ വാക്കുകൾ ചിതറുന്നത് പോലെ വിറച്ചു വിറച്ചു എന്നോട് ചോദിച്ചു..

“വേണ്ടാ…

എനിക്ക് അവനെ അങ്ങനെ കാണണ്ട.. എന്റെ മോന്റെ മുഖം പോലും ഇല്ലാതെ…”

കണ്ണിൽ നിന്നും ഉരുകി ഒലിക്കുന്ന കണ്ണുനീർ കൊണ്ട് ബാക്കി വാക് മുഴുമിക്കാൻ കഴിയാതെ ഞാൻനിന്നു…

ഒന്ന് രണ്ടു മിനിറ്റ് ഇക്ക എന്നെ ആശ്വാസിപ്പിക്കാൻ എന്നോണം എന്റെ മുടിയിൽ തഴുകി…

“കാണണം..

നീ അവനെ അവസാനമായിട്ട് കണ്ടില്ലേൽ അവനു വിഷമം ആവില്ലേ…

വാ.. ഇക്ക യില്ലേ കൂടെ…”

“ഇക്ക എന്നെ സമാധാനപെടുത്തി എന്നെ ചേർത്ത് നിർത്തി അവനെ കിടത്തിയ കട്ടിലിനരികിലേക് നടന്നു..

അവസാനമായി അവന്റെ മുഖം മൂടിയ വെള്ള തുണി എന്റെ മുന്നിൽ തുറന്നു വെച്ചു…

എന്റെ മകന്റെ നിസ്‌ക്കളങ്കമായ മുഖത്തേക് ഞാൻ കുറെ നിമിഷം നോക്കി നിന്നു..”

“അവനെന്നെ

‘ഉമ്മാ’

എന്ന് വിളിക്കുന്നത് പോലെ അന്നാദ്യ മായി അവന്റെ ശബ്ദം എന്റെ ചെവിയിൽ കേട്ടു..

എനിക്ക് ഒന്നുമില്ല ഉമ്മാ…

ഞാൻ ഇവിടെ തന്നെ ഉണ്ടെന്ന് പറയുന്നത് പോലെ…

ഇന്നും അവൻ ഈ വീട്ടിൽ തന്നെ ഉണ്ടെന്നാണ് എന്റെ വിശ്വാസം..

എന്റെ നിഴല് പോലെ എന്നെ ഉമ്മാ എന്ന് വിളിച്ചു കൊണ്ട്..”

“ഇനിയും എത്ര കുരുന്നുകൾ ബലി യാടുകൾ ആവേണ്ടി വരും നമ്മുടെ കണ്ണൊന്നു തുറന്നു പിടിക്കാൻ..

എത്ര വേദന അനുഭവിക്കുന്നുണ്ടാവും ഓരോ ആളുകളും…

കൊ ന്ന് കളയാൻ ഞാൻ പറയില്ല…അവയും ഒരു ജീവനുള്ളയല്ലേ…

പക്ഷെ ഇതിനൊരു പരിഹാരം നമുക്ക് കാണണ്ടേ “

***************