എഴുത്ത്:- ഇഷ
പഠിക്കാൻ വിവരമില്ല എന്ന് പറഞ്ഞ് ആയിരുന്നു, നസീമക്ക് പതിനെട്ടാമത്തെ വയസ്സിൽ കല്യാണ ആലോചനകൾ വീട്ടുകാർ കൊണ്ടുവന്നത്!!
പ്രത്യേകിച്ച് ഇഷ്ടാനിഷ്ടങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് അവർ പറയുന്നതിന് നിന്നു കൊടുത്തു. പക്ഷേ ഇത്ര പെട്ടെന്ന് വിവാഹം എന്നൊരു ആഗ്രഹം ഒട്ടും മനസ്സിലുണ്ടായിരുന്നില്ല.. പിന്നെ എല്ലാവരും കൂടി അത് തലയിലേക്ക് വച്ചു തന്നപ്പോൾപിന്നെ എതിർക്കാൻ ഒന്നും നിന്നില്ല..
ആള് വളരെ യോഗ്യനാണ്. കാണാൻ നല്ല സുന്ദരൻ… പേര് അസ്കർ.. ദുബായിൽ ആണ് ജോലി കല്യാണം കഴിഞ്ഞ് പാസ്പോർട്ട് ശരിയാക്കേണ്ട താമസം കൊണ്ടുപോകും… കാരണം ഫാമിലി വിസയാണ് ബ്രോക്കർ ആളെ പറ്റി വാചാലനായി അത് കേട്ടതും എല്ലാവരുടെയും മനസ്സ് നിറഞ്ഞിരുന്നു കാരണം ഇതുവരെ ഇവിടെ കല്യാണം കഴിഞ്ഞ് പെണ്ണുങ്ങളെല്ലാം ഭർത്താക്കന്മാരെ പിരിഞ്ഞ് വീട്ടിൽ നിൽക്കുകയാണ്.. എന്നെ മാത്രം കൂടെ കൊണ്ടുപോകും എന്നൊക്കെ പറയുമ്പോൾ എന്റെ ഭാഗ്യമായി എല്ലാവരും കരുതി…
ഞാനും അങ്ങനെ തന്നെയാണ് കരുതിയത് വിവാഹം കഴിഞ്ഞ് നാട്ടിൽ വച്ച് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല അദ്ദേഹം പതിനഞ്ചു ദിവസം മാത്രമേ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ അതുകഴിഞ്ഞ് തിരിച്ചുപോയി പിന്നെയും മൂന്നുനാലു മാസം എടുത്തു എന്നെ കൂടെ കൊണ്ടുപോകാൻ…
ഒരുപാട് സന്തോഷത്തിലായിരുന്നു ഞാൻ ഭർത്താവിന്റെ കൂടെ വലിയൊരു നാട് കാണാൻ പോവുകയാണല്ലോ എന്ന സന്തോഷം പക്ഷേ അത് അധികനാൾ നിലനിന്നില്ല അവിടെ എത്തിയപ്പോഴാണ് അയാളുടെ യഥാർത്ഥ രൂപം എനിക്ക് മനസ്സിലാകുന്നത്..
പുറത്തു പോകുമ്പോൾ ഭാര്യയെ ഏറെ സ്നേഹിക്കുന്ന വല്ലാതെ കെയർ ചെയ്യുന്ന ഒരു ഭർത്താവായി അയാൾ അഭിനയിച്ചു പക്ഷേ വീട്ടിൽ അങ്ങനെയായിരുന്നില്ല..
അയാൾ രാത്രിയിൽ ഉറക്കമില്ലാതെ അലഞ്ഞു നടക്കുന്നത് കാണാം ഏതൊക്കെ യോ പോ ൺ സൈറ്റിൽ ഓരോ വൃ ത്തികേടുകൾ കാണും… പിന്നെ അതൊക്കെ പ്രാവർത്തികമാക്കാൻ ശ്രമിക്കും..
എനിക്ക് അതൊന്നും ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.. നാട്ടിലേക്ക് വിളിക്കുമ്പോൾ ഉമ്മയോട് ഏകദേശം അതിനെപ്പറ്റി ഒന്ന് ഞാൻ സൂചിപ്പിച്ചു..
അയ്യോ ഇതൊന്നും പുറത്തു പറയരുത് ഭർത്താവിന്റെയും ഭാര്യയുടെയും രഹസ്യമാണ്.. ഓൻ അന്റെ കെട്ടിയോൻ ആണ് അതിനെല്ലാം നിന്നു കൊടുക്കണം എന്നൊക്കെ പറഞ്ഞ് വലിയൊരു ഉപദേശമായിരുന്നു..
പിന്നെ നിശബ്ദം ഞാനത് സഹിച്ചു.. ഞാൻ പ്രതികരിക്കുന്നില്ല എന്ന് കണ്ടതും അയാൾക്ക് കൂടുതൽ ദേഷ്യം ആയി.. എന്തെങ്കിലും പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കണം ഞാൻ എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ അയാൾക്ക് അതിഭീകരമായി അതിനു പ്രതികരിക്കണം.. അതിനുവേണ്ടി ഓരോ ദിവസം ഓരോ കാരണങ്ങൾ അയാൾ തന്നെ ഉണ്ടാക്കാൻ തുടങ്ങി..
ഞങ്ങളുടെ തൊട്ടരികിൽ താമസിച്ചിരുന്നവരുമായി ആദ്യം ഒന്നും വലിയ കൂട്ട് ഉണ്ടായിരുന്നില്ല ഒരു ദിവസം അവിടുത്തെ ഇത്ത മോളെ സ്കൂളിലേക്ക് ആക്കി കൊടുത്ത് തിരികെ വരുമ്പോൾ ഞാൻ പുറത്തു നിൽക്കുന്നുണ്ടായിരുന്നു..
അന്ന് ആദ്യമായി പരിചയപ്പെട്ടു പിന്നെ ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു എന്റെ ഭർത്താവ് ആദ്യമേ അത് വിലക്കിയിരുന്നു..
അദ്ദേഹം അറിയാതെ ഞാൻ ആ ഇത്തയുമായി കൂടുതൽ അടുത്തു അവർക്ക് എന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും ഏകദേശം ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇക്ക വീട്ടിലില്ലാത്ത സമയത്ത് മാത്രമാണ് ഞങ്ങളുടെ കൂടിക്കാഴ്ച.
മുഴുവനായും ഞാൻ പറഞ്ഞിട്ടില്ലായിരുന്നു എന്തൊക്കെയോ പൊരുത്ത ക്കേടുകൾ ഉണ്ട് എന്നല്ലാതെ ഇത്രയ്ക്കും കൂടുതൽ അറിയാമായിരുന്നില്ല..
അയാൾ എന്നോട് ക്രൂരമായി പെരുമാറിയതിന്റെ പിറ്റേദിവസം ഞാൻ എല്ലാം ഇത്തയോട് പറഞ്ഞ് കരഞ്ഞു.
അവർ ഇക്കയോട് പറഞ്ഞു നോക്കാം എന്ന് പറഞ്ഞു പക്ഷേ എങ്ങനെ അയാൾ എടുക്കും എന്ന് എനിക്ക് ഭയമുണ്ടായിരുന്നു എങ്കിലും ഇതാ പറഞ്ഞ സമാധാനിപ്പിച്ചു അന്നു വൈകിട്ട് ഇക്ക ജോലി കഴിഞ്ഞു വന്നപ്പോൾ ഇത്ത ഇക്കയെ കാണാൻ വേണ്ടി വന്നിരുന്നു..
വളരെ സാവകാശത്തിൽ നല്ല രീതിക്കാണ് ഇത്ത എല്ലാം പറഞ്ഞു കൊടുത്തത് എല്ലാം കേട്ട് അനുകൂലിക്കും പോലെ അയാൾ ഇരുന്നു തലയാട്ടി..
യാത്രപറഞ്ഞ് ഇട്ട പോയപ്പോൾ വാതിൽ അടച്ച് എന്റെ നേരെ വന്നു.
“”” ആ പോയവളുടെ ഭർത്താവ് എങ്ങനെയുണ്ടടീ?? എന്നെക്കാൾ സു ഖം തരുന്നുണ്ടോ?? അവൻ വിട്ടതാണോ ഭാര്യയെ എന്നെ പറഞ്ഞ് അനുസരിപ്പിക്കാൻ?? “””
എന്നായിരുന്നു അയാളുടെ പ്രതികരണം അത് കേട്ട് രണ്ട് ചെവിയും കൊട്ടിയടച്ച് ഞാൻ അവിടെ ഇരുന്ന് കരഞ്ഞു അന്ന് രാത്രി അയാൾ എന്നോട് ക്രൂര മായി പെരുമാറി..
എന്റെ ഫോണിൽ ഇത്തയുടെ നമ്പർ ഉണ്ടായിരുന്നു അയാൾ എന്റെ ഫോൺ എടുത്ത് അതിന് പ്രതികാരം പോലെ എന്റെ അ ടിവസ്ത്രങ്ങളുടെ ചിത്രം ഇത്താക്ക് അയച്ചുകൊടുത്തു!!
ഏകദേശം ഇത്തയ്ക്ക് കാര്യങ്ങളെല്ലാം അതുകൊണ്ടുതന്നെ മനസ്സിലായിരുന്നു പിറ്റേദിവസം അയാൾ പോയ സമയത്തിന് എന്റെ അരികിൽ വന്നു എന്നിട്ട് എന്നോട് പറഞ്ഞു…
“” നോർമൽ ഒരാൾ ചെയ്യുന്നതല്ല നിന്റെ ഭർത്താവ് ചെയ്യുന്നത് അയാൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്!!! നമുക്കൊരു കാര്യം ചെയ്യാം ഇവിടെ ഒരു സാമൂഹ്യപ്രവർത്തകൻ ഉണ്ട് അയാളുടെ ഒന്ന് പറഞ്ഞു നോക്കാം…!!”
അതും പറഞ്ഞ് ഇത്ത തന്നെയാണ് അയാളെ കോൺടാക്ട് ചെയ്തത് എല്ലാ കാര്യങ്ങളും ഞാൻ അയാളോട് തുറന്നു പറഞ്ഞു അത് കേട്ട് അയാൾ പോലും ഒന്ന് ഞെട്ടി പിന്നെ അവിടെയുള്ള ഒരു സൈക്യാട്രിസ്റ്റിനെ കണ്ടു ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു…
“”” നെർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ… എന്ന അസുഖമാണ് ഭർത്താവിന് എന്നും… അത് കൂടുതലായാൽ അയാൾ അക്രമാസക്തനാവും എന്നും ഡോക്ടർ പറഞ്ഞു..
അയാളെ കൂടുതൽ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രമിക്കണം എന്ന് പറഞ്ഞതും ഞാൻ അയാൾക്ക് ദേഷ്യം വരുന്ന രീതിയിൽ ഒന്നും പിന്നെ പെരുമാറിയില്ല.. പക്ഷേ എത്രകാലം ഇങ്ങനെ പിടിച്ചുനിൽക്കാൻ കഴിയും… അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാൻ അവർ എന്നെ ഉപദേശിച്ചു.. ഞാൻ എങ്ങനെയാണ് ഇവിടെ നിന്ന് നാട്ടിലേക്ക് പോവുക എനിക്കറിയില്ലായിരുന്നു.. ഞാൻ ഇത്തയുമായി കൂടുതൽസംസാരിക്കാതിരിക്കാൻ ഇതിനിടയ്ക്ക് അയാൾ എന്നെ പൂട്ടിയിട്ടു പോകാൻ തുടങ്ങി…
എന്റെ ഫോൺ വാങ്ങി വെച്ചു നാട്ടിലേക്ക് വിളിക്കുമ്പോൾ പോലും അയാൾ അരികിൽ വന്നു നിന്നു..
ഭാഗ്യം എന്ന് പറയട്ടെ അയാളുടെ ഉപ്പയ്ക്ക് എന്തോ അസുഖം വന്നതിന് തുടർന്ന് നാട്ടിലേക്ക് പോകണം എന്ന് സ്ഥിതിയായി അയാൾക്ക് അതുകൊണ്ടുതന്നെ എന്നെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു..
ഉമ്മയോട് എന്തുപറഞ്ഞാലും എന്താവും മറുപടി എന്നെനിക്കറിയാം. ഉപ്പയും അത് തന്നെ പറയുമോ എന്നൊരു ഭയം ഉണ്ടായിരുന്നു ഇനിയും അയാളെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കാനാണ് പറയുന്നതെങ്കിൽ ജീവിതം പോലും വേണ്ട എന്ന് വെക്കാൻ ഞാൻ തയ്യാർ ആയിരുന്നു..
അത്രയ്ക്കും അനുഭവിച്ചു മടുത്തു…
നാട്ടിലെത്തിയതും ഞാൻ എന്റെ വീട്ടിലേക്ക് പോയി അവിടെ എത്തി ഉപ്പയോട് എല്ലാം തുറന്നു പറഞ്ഞു എന്റെ ദേഹത്ത് അയാൾ ഉപദ്രവിച്ച പാട് പോലും കാണിച്ചു കൊടുത്തു ഇനി അയാളുടെ കൂടെ പോകണ്ട എന്നു പറഞ്ഞു ഉപ്പ എന്നെ ചേർത്തുപിടിച്ചു….
ഉപ്പ എന്റെ ഭാഗം വന്നപ്പോഴാണ് ഉമ്മ പോലും ആ രീതിക്ക് ചിന്തിച്ചു തുടങ്ങിയത് ഇതുവരെ ബാലിശമായി എന്തൊക്കെയോ പറയുന്നതാണ് ഞാൻ എന്നായിരുന്നു ഉമ്മയുടെ ധാരണ..
ഉപ്പ അത് പ്രശ്നമാക്കി ഈ വിവാഹം വേർപെടുത്തി… അപ്പോഴേക്കും എന്നെപ്പറ്റി എന്തൊക്കെയോ അയാളും വീട്ടുകാരും ചേർന്ന് പറഞ്ഞു ഉണ്ടാക്കിയിരുന്നു എല്ലാവരോടും മാന്യമായ പെരുമാറ്റം ആയതുകൊണ്ട് പലരും അത് വിശ്വസിച്ചു എങ്കിലും എന്റെ ഉപ്പയും ഉമ്മയും കൂടെ തന്നെ നിന്നു.
വിവാഹബന്ധം വേർപ്പെടുത്തിയ അടുത്ത മാസങ്ങളിൽ തന്നെ അയാൾ മറ്റൊരു വിവാഹം കഴിച്ചിരുന്നു.
ഇനി പെട്ടെന്ന് ഒരു വിവാഹം എനിക്ക് പക്ഷേ സാധ്യമാകുമായിരുന്നില്ല അത്രയ്ക്കുണ്ടായിരുന്നു മനസ്സിലെ മുറിവ് അതുകൊണ്ട് തന്നെ, ഉപ്പയുടെ കടമുറികളിൽ ഒന്നിൽ, ചെറിയൊരു തയ്യൽ യൂണിറ്റ് ഇടാൻ ഞാൻ തീരുമാനിച്ചു പണ്ടേ എനിക്ക് തയ്യലിനോട് വല്ലാത്ത താല്പര്യം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ മൂന്നാലു വർഷം പഠിച്ചിട്ടും ഉണ്ട്..അതൊന്നു പൊടിതട്ടി എടുക്കുകയും ചെയ്യാം… ഞങ്ങളുടെ വീടിനടുത്തുള്ള ചേച്ചിയും കൂടിയായപ്പോൾ അത്യാവശ്യം വർക്കുകൾ എല്ലാം കിട്ടിത്തുടങ്ങി..
ആ ചേച്ചിയിൽ നിന്ന് എംബ്രോയിഡറിയും മറ്റും പഠിച്ചത് ഒരുപാട് ഗുണം ചെയ്തു.
ഇന്ന് ആ സ്ഥാപനം അത്യാവശ്യം വലുതാണ്… നിരാലംബലകളായ ഏഴെട്ട് പെൺകുട്ടികൾ അവിടെ ജോലി ചെയ്യുന്നുണ്ട് മാന്യമായി ശമ്പളം വാങ്ങുന്നുണ്ട്..
അയാളുടെ രണ്ടാമത്തെ വിവാഹവും തെറ്റിപ്പിരിഞ്ഞു ആ പെണ്ണിനെ ഗാർഹിക പീ ഡനം ചെയ്തതിന്റെ പേരിൽ അയാളിപ്പോൾ ജയിലിലാണ് എന്നും അറിയാൻ കഴിഞ്ഞു. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല
എല്ലാം അയാൾക്ക് കിട്ടേണ്ടത് തന്നെ.
ഇപ്പോൾ എന്റെ ജീവിതവും നോക്കി സന്തോഷത്തോടെ കഴിയുകയാണ് ഉപ്പയ്ക്കും ഉമ്മയ്ക്കും എന്നെക്കുറിച്ച് ഇപ്പോൾ അഭിമാനമേയുള്ളൂ ഇനി ഒരു വിവാഹം കഴിക്കണം… അതും ഒരുപാട് വട്ടം ആലോചിച്ചിട്ട് ഒരാളെ..