എഴുത്ത്:- കൽഹാര
അമ്മേ ആനന്ദ് എന്നൊരാൾ എന്നെ കാണാൻ വന്നിരുന്നു!””
മകൾ പറഞ്ഞത് കേട്ട് സുമിത്രയുടെ മുഖത്ത് വല്ലാത്തൊരു ഞെട്ടൽ പ്രകടമായി. മകൾക്കുള്ള ചായ എടുക്കുകയായിരുന്നു സുമിത്ര. പെട്ടെന്നാണ് കൈ തട്ടി ആ പാത്രം പോലും മറിഞ്ഞു വീണത്.
“” അയ്യോ അമ്മ ശ്രദ്ധിച്ച്!””
നന്ദിത പറഞ്ഞു.. സുമിത്ര പൊട്ടിയ കപ്പിന്റെ കഷണങ്ങൾ എല്ലാം പെറുക്കി വേസ്റ്റ് ബിന്നിലേക്ക് ഇട്ടു.. അപ്പോഴും നന്ദിത അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു പറഞ്ഞതിന്റെ ബാക്കി കൂടി പറയാൻ എന്നപോലെ..
” അമ്മ ഞാൻ പറഞ്ഞത് കേട്ടില്ലേ ഇന്ന് ആനന്ദ് എന്നൊരാൾ എന്റെ കോളേജിൽ എന്നെ കാണാൻ വേണ്ടി വന്നിരുന്നു!””
അതിനു മറുപടിയായി ഒന്ന് മൂളി സുമിത്ര.. “” അതെന്താ അമ്മ അതിനെപ്പറ്റി കൂടുതൽ ഒന്നും ചോദിക്കാത്തത് വല്ല കാര്യവും ഞാൻ ഇവിടെ വന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ വിത്തും പേരും എല്ലാം ചോദിച്ചു അറിയുന്ന ആളല്ലേ ഇപ്പോൾ എന്തുപറ്റി?? “”
നന്ദിത മനപ്പൂർവം തന്നെയാണ് തന്നോട് അങ്ങനെയെല്ലാം ചോദിക്കുന്നത് എന്ന് സുമിത്രയ്ക്ക് മനസ്സിലായി..
കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ സുമിത്ര വേഗം മുറിയിലേക്ക് ചെന്നു. വാതിൽ അടച്ച് അവിടെ കിടന്നു ഇനിയും നന്ദിതയെ ഫേസ് ചെയ്യാൻ വയ്യ..
കാരണം ഇത്ര കാലവും തന്റേ മകളോട് താൻ പറഞ്ഞിരുന്നത് വലിയ ഒരു കള്ളത്തരമാണ്.. അവളുടെ അച്ഛൻ ജീവിച്ചിരിക്കുന്നില്ല എന്ന് വലിയ ഒരു നുണ…സുമിത്രയുടെ ഓർമ്മകൾ 18 വർഷങ്ങൾ പുറകിലേക്ക് പോയി.. പത്താം ക്ലാസ് കഴിഞ്ഞ് പരീക്ഷ പാസാകാത്തതുകൊണ്ട് അടുത്ത ഒരു വീട്ടിൽ തയ്യൽ പഠിക്കാൻ പോവുകയായിരുന്നു താൻ ആകെ ഉണ്ടായിരുന്നത് അമ്മയും ചേട്ടനും ആണ് ചേട്ടൻ കiള്ളുകുടിച്ച് നാടുമുഴുവൻ നിരങ്ങുക എന്നല്ലാതെ കുടുംബത്തിലേക്ക് ഒരു ഉപകാരവും ഉണ്ടായിരുന്നില്ല.
അമ്മ ഒരു വീട്ടിൽ ജോലിക്ക് പോയിരുന്നു ആ പണവും തയ്യൽ പഠിച്ച് എനിക്ക് കിട്ടിയിരുന്ന വളരെ തുച്ഛമായ കൂലിയും എല്ലാംകൊണ്ടും പട്ടിണിയില്ലാതെ കഴിഞ്ഞ് കൂടുകയായിരുന്നു.. അങ്ങനെയാണ് ഒരു ദിവസം അമ്മ ജോലി ചെയ്യുന്ന വീട്ടിൽ കുഴഞ്ഞുവീണത്.. അവിടെ നിന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ വേഗം ചെന്ന് അമ്മയെ അവിടെയുള്ള ഗവൺമെന്റ് ആശുപത്രിയിൽ കാണിച്ചു അവർ എന്തൊക്കെയോ ടെസ്റ്റുകൾ എഴുതിത്തന്നു. ഒടുവിൽ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൊണ്ടുപോയപ്പോഴാണ് അറിഞ്ഞത് അമ്മയുടെ തലച്ചോറിൽ ഒരു മുഴയാണ് എന്ന്..
എത്രയും പെട്ടെന്ന് ഒരു സർജറി ആയിരുന്നു അവർ നിർദ്ദേശിച്ചത് എന്നാൽ അത് കഴിഞ്ഞാലും അമ്മ ജീവിച്ചിരിക്കും എന്നതിന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല..
കുറച്ചു പണം കയ്യിൽ കരുതണം ആയിരുന്നു അത് അമ്മ ജോലി ചെയ്തിരുന്ന വീട്ടുകാർ തന്നു.. എന്റെ ഭാഗ്യം കൊണ്ട് അമ്മയ്ക്ക് ഒന്നും സംഭവിച്ചില്ല…
അവിടെനിന്ന് അമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നു. പക്ഷേ അമ്മയ്ക്ക് എഴുന്നേൽക്കാനോ എന്തെങ്കിലും സ്വന്തമായി ചെയ്യാനോ ഒന്നും പറ്റില്ലായിരുന്നു തയ്യൽ ആയി ഇരുന്നിട്ട് വലിയ കാര്യമില്ല.. വല്ലപ്പോഴും മാത്രമേ എന്തെങ്കിലും തുന്നാൻ കിട്ടും അതും തുച്ഛമായ തുകയും.. ഒരിക്കൽ അമ്മ നിന്നിരുന്ന വീട്ടിലെ ചേച്ചി അവിടെ അമ്മയെ കാണാൻ വന്നിരുന്നു അവർ അങ്ങോട്ട് എന്നോട് ജോലിക്ക് ചെല്ലാമോ എന്ന് ചോദിച്ചു.
ഇവിടെ ഒരു പണിയുമില്ലാതെ നരകിക്കുന്നതിനേക്കാൾ അതാണ് നല്ലത് എന്ന് തോന്നി അമ്മയ്ക്ക് എന്നെ വീട്ടു ജോലിക്ക് വിടാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു.. ഇനി അതെല്ലാം നോക്കിയിരുന്നിട്ട് കാര്യമില്ല പിറ്റേദിവസം മുതൽ അമ്മയുടെ എല്ലാ കാര്യങ്ങളും ചെയ്തുവച്ച് ഞാൻ അവിടേക്ക് ജോലിക്ക് പോകാൻ തുടങ്ങി..
വെറും രണ്ടു പേർക്ക് വേണ്ടി ഉണ്ടാക്കിയിട്ട് വലിയ ഒരു കൊട്ടാരം ആയിരുന്നു അത്… ആനന്ദ് സാറും സാറിന്റെ ഭാര്യ മാലതി ചേച്ചിയും. അവർക്ക് കുഞ്ഞുങ്ങൾ ഇല്ല.. അവിടെ ജോലി ചെയ്തപ്പോൾ നല്ല രീതിയിൽ ശമ്പളം തന്നിരുന്നു അമ്മയുടെ കാര്യവും പ്രത്യേകം പണി പരിഗണിച്ച് ഇടയ്ക്ക് എന്തെങ്കിലും കൂട്ടിയും തരും… അത് വലിയ ഒരു ആശ്വാസമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം..
മാലതി ചേച്ചിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന് അവിടെ നിന്നാണ് അറിഞ്ഞത്…
ഈയൊരു കാരണം കൊണ്ട് ചേച്ചി വല്ലാത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു.. പലപ്പോഴും ആനന്ദ് സാറിനെ വേറൊരു വിവാഹം കഴിക്കാൻ ചേച്ചി നിർബന്ധിക്കാറുണ്ടായിരുന്നു എന്നാൽ സാറ് അതിന് തയ്യാറായില്ല.അമ്പലവും വഴിപാടും നേർച്ചയും എല്ലാം ആയി ചേച്ചി ഓരോ ദിവസവും തള്ളിനീക്കുകയാണ് ഞാൻ അതിൽ ഒന്നും ഇടപെടാറില്ല എന്നെ സംബന്ധിച്ചിടത്തോളം എങ്ങനെ യെങ്കിലും വീട്ടിലെ കാര്യം കഴിഞ്ഞ് കിട്ടിയാൽ മതി..
എന്നാൽ ഒരു ദിവസം ചേച്ചി നേരത്തെ വീട്ടിൽ വന്നിരുന്നു.. ഏതോ ഒരു അമ്പലത്തിൽ ഒരു വഴിപാടുണ്ട് അതിന് ആള് പോവുക തന്നെ വേണം വീട്ടിൽ ആനന്ദേട്ടൻ തനിച്ചാണ് ആൾക്ക് പനിയാണ് നീ ഒന്ന് കൂട്ടിയിരിക്കണം എന്ന് പറഞ്ഞു അമ്മയെ അടുത്ത വീട്ടിലുള്ള ആളെ ഏൽപ്പിച്ച ഞാൻ സാറിന്റെ അരികിലേക്ക് ചെന്നു… എന്റെ ജീവിതം അന്ന് മാറിമറിയും എന്ന് ഞാൻ അറിഞ്ഞിരുന്നില്ല..
പനി നന്നായി കൂടിയിരുന്നു ബാത്റൂമിലേക്ക് പോകാൻ വേണ്ടി സാർ എണീറ്റപ്പോൾ തളർന്ന് വീണു.. ഞാൻ സാറിനെ എണീക്കാൻ സഹായിച്ചു..
സാറിനോട് ചേർന്ന് നിന്ന് എങ്ങനെയൊക്കെയോ കട്ടിലിൽ കൊണ്ടുപോയി ഇരുത്തി.. പനിയുടെ ടാബ്ലറ്റ് എടുത്തുകൊടുത്തു നനഞ്ഞ വെള്ളത്തിൽ തുണി മുക്കി ദേഹം മുഴുവൻ തുടച്ചു കൊടുത്തു. അവിടെനിന്ന് തിരിച്ചു നടക്കുന്നതിനുമുമ്പ് സാറ് എന്റെ കയ്യിൽ പിടിച്ചു..
അയാൾ വലിച്ച് എന്നെ കട്ടിലിലേക്ക് ഇട്ടു.. ശക്തമായി ഞാൻ എതിർത്തെങ്കിലും അതിനെ ഒന്നും വകവയ്ക്കാതെ അയാൾ എന്നെ മൃiഗീയമായി കീiഴ്പ്പെടുത്തി..
അന്ന് അവിടെനിന്ന് ഇറങ്ങുമ്പോൾ എനിക്ക് വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടിരുന്നു..
ഞാൻ അടുത്ത ദിവസം മുതൽ അവിടേക്ക് ജോലിക്ക് പോകാതെയായി മാലതി ചേച്ചി വന്ന് വിളിച്ചിട്ടും ചെന്നില്ല അമ്മയുടെ മരുന്നു മുടങ്ങി. ഒടുവിൽ അമ്മയും എന്നോട് യാത്ര പറഞ്ഞു പോയി അമ്മയെ കൊiന്നത് ഞാനാണ് എന്നും പറഞ്ഞ് ഇത്രനാളും അടുത്തേക്ക് പോലും വരാതിരുന്ന ആങ്ങള വന്ന് പ്രശ്നമുണ്ടാക്കി വീട് അവന്റെ ആണ് എന്നും പറഞ്ഞ് ഏതോ ഒരു പെണ്ണിനെയും കേറ്റി താമസിപ്പിച്ചു.
അവിടെ നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലായപ്പോഴാണ് ഞാൻ എന്റെ ഒരു കൂട്ടുകാരിയോട് സഹായം ചോദിച്ചത്. അവൾ അങ്ങോട്ട് വരാൻ പറഞ്ഞു.. തയ്യൽ പഠിക്കുമ്പോൾ കൂടെ ഉണ്ടായിരുന്നതായിരുന്നു അവൾ കല്യാണം കഴിഞ്ഞ് അവൾ മറ്റൊരു ഇടത്തേക്ക് പോയി അവിടെ വലിയൊരു തുണി മില്ലിൽ അവളും ഭർത്താവും ജോലി ചെയ്യുകയാണ്..?അവിടെ അവൾ എനിക്കൊരു ജോലി വാങ്ങി തന്നു തുച്ഛമായ ശമ്പളം മാത്രമേ ഉള്ളൂ എങ്കിലും പിടിച്ചുനിൽക്കാം എന്ന് കരുതി പക്ഷേ അപ്പോഴാണ് എന്റെ വയറ്റിൽ അയാളുടെ കുഞ്ഞ് വളരുന്നുണ്ട് എന്ന കാര്യം ഞാൻ അറിഞ്ഞത് അതിനെ നiശിപ്പിക്കാൻ തോന്നിയില്ല.. കൂട്ടുകാരിയോട് എല്ലാം തുറന്നു പറഞ്ഞു അവളാണ് ഭർത്താവ് മരിച്ചു എന്ന് എല്ലാവരോടും പറയാൻ നിർദേശിച്ചത്. അങ്ങനെ ഞാൻ ഭർത്താവ് മരിച്ച പെണ്ണായി.. കുഞ്ഞിനെ പ്രസവിച്ച് വളർത്തി..
മോളോടും അതുതന്നെയാണ് പറഞ്ഞത് ഇപ്പോൾ അയാൾ കാണാൻ വന്നിട്ടുണ്ട് എന്ന് എന്തിനാവും എന്ന് ആലോചിച്ചു ഒരു സമാധാനവുമില്ല ഒടുവിൽ എല്ലാം മകളോട് തുറന്നുപറയാൻ തന്നെ തീരുമാനിച്ചു..
അയാൾ വന്നത് അയാളുടെ മകളാണ് എന്ന് പറയാനായിരുന്നു അയാളുടെ കൂടെ ചെല്ലണമെന്ന്..
ഒരുപാട് പണമുള്ള ആളാണ് അയാളുടെ കൂടെയുള്ള ജീവിതം മകൾക്ക് സന്തോഷപ്രദമായിരിക്കും.. അതുകൊണ്ട് ആരുടെ കൂടെ നിൽക്കണം എന്ന് അവൾ തന്നെ തീരുമാനിക്കട്ടെ എന്ന് കരുതി അവളോട് എല്ലാം തുറന്നു പറഞ്ഞു.
അവൾ പോയാലും വിഷമം ഒന്നും ആകുമായിരുന്നില്ല സന്തോഷത്തോടെ അവൾ ജീവിക്കുമല്ലോ എന്ന് മാത്രമേ കരുതു.
എന്നാൽ അവളുടെ തീരുമാനം എന്നെ ഞെട്ടിച്ചു കളഞ്ഞു. ഇത്രയും കാലം തിരിഞ്ഞു നോക്കാത്ത അച്ഛനെ അവൾക്ക് വേണ്ട എന്ന്.. അമ്മയെ മാത്രം മതി എന്ന് അതുകേട്ടപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്.
അടുത്തതാണ് അയാൾ അവളെ കാണാൻ വേണ്ടി ചെന്നപ്പോൾ അവൾ തീർത്തു തന്നെ പറഞ്ഞിരുന്നു ഇനി മേലിൽ അവളെ കാണാൻ വരരുത് എന്ന്..
എന്റെ പൊന്നുമോളെ ഞാൻ ഞാൻ വളർത്തി വലുതാക്കിയതിന് ഇതിൽ കൂടുതൽ ഒരു സന്തോഷം എനിക്കിനി കിട്ടാനില്ല.. പണമില്ലെങ്കിലും ആത്മാഭിമാനം മുറുകെപ്പിടിച്ചുള്ള ഈ ജീവിതം മാത്രം മതി ഞങ്ങൾക്ക്..