എഴുത്ത് :- മനു തൃശ്ശൂർ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
റോഡ് അരുകിൽ നിർത്തിയിട്ടിരുന്ന കാറിന്റെ അരുകിലേയ്ക്കു പോകുന്ന ഭാര്യക്ക് പിന്നാലെ..
ഇരു കൈകളിൽ തൂക്കിയ ബാഗുമായി നടക്കവേ.. ഇടറിയ കാലുകളിൽ ഭാരം കൊടുത്തു നിന്നു ഒരിക്കൽ കൂടെ ഒന്ന് തിരിഞ്ഞു നോക്കി…
മുറ്റത്തു നിറക്കണ്ണു കളോടെ തന്നെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടു മനസ്സ് ഒരു നിമിഷം ഒന്ന് പതറി പോയി…
അയാൾ നിസ്സഹായത നിറഞ്ഞ മകൻ്റെ മുഖത്തേക്ക് നോക്കി ഇടറി വീണ വാക്കുകളാൽ ചോദിച്ചു..
ഇനി നീ ഈ വീട്ടിലേക്ക് തിരികെ വരുന്നില്ലെന്നാണോ പറയുന്നേ..!!
അതെ അച്ഛാ.. അവൾക്കവിടെ നിൽക്കാൻ തീരെ താല്പര്യമില്ല… ഇത്രയുമധികം ജോലിഭാരം ഒന്നും അവൾക്കേൽക്കാൻ വയ്യെന്ന് ..!!
അച്ഛന് വീട്ടിലൊരു സഹായത്തിനായി ഞാൻ ഒരാളെ ഏർപ്പെടുത്താം .
അവൾക്ക് ഇനി ആ വീട്ടിൽ താമസിക്കൻ വയ്യെന്നു പറഞ്ഞു വാശി പിടിക്കുവാ. മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഈ വീടെടുത്ത് മാറുന്നത് ..
എനിക്ക് കാണാൻ തോന്നുമ്പോൾ ഞാൻ ഞാനിടക്കിടെ അച്ഛനെ വന്നു കണ്ടോളാം….
അയാൾ ഒരു ദീർഘ ശ്വാസമെടുത്തു നിറഞ്ഞു തുടങ്ങിയ കണ്ണുകളെ മുൻവിധി കൊണ്ട് തടഞ്ഞ് മകനെ നോക്കി ..
പണ്ട് സ്ക്കൂൾ കൊണ്ട് വിട്ടു തിരികെ നടക്കുമ്പോൾ
” എന്നെയും കൊണ്ട് പോ എനിക്ക് അച്ഛൻെറ കൂടെ വരണമെന്നു പറഞ്ഞു …
” അച്ഛാന്ന് ” വിളിച്ചു കരഞ്ഞവൻ ..
അന്ന് രാത്രി കൂടെ കിടന്ന് ഉറങ്ങാൻ നേരം ഞാനിനി അച്ഛനെ വിട്ടു സ്ക്കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞു നെഞ്ചിൽ മുറുക്കി പിടിച്ചു കിടന്നവൻ… ” ഞാനുണ്ണുന്ന കിണ്ണത്തിൽ ഒന്നിച്ചിരുന്നു കഴിക്കുമ്പോൾ എൻറെ കൈയ്യിലെ ” ഒരുരുള ” ചോറിനായ് വാശി കാണിച്ചവൻ …
രാത്രിയിൽ പലപ്പോഴും അവൻ പറഞ്ഞു..!!
ഞാൻ വലുതായി ഒരു നല്ല ജോലിയൊക്കെ ആകുമ്പോൾ.. ഒരു നല്ല വീട് വെച്ച് അവിടെ അച്ഛനും ഞാനും ഒത്തു സന്തോഷമായി ജീവിക്കുമെന്നും ..!.
എൻറെ അച്ഛനെ പിരിഞ്ഞു ഞാൻ .. ഒരിക്കലും ജീവിക്കില്ലെന്ന് പറഞ്ഞ് ഈ നെഞ്ചിൽ കിടന്നുറങ്ങിയവൻ..!!
അന്നോളം അവൻെറ അമ്മയുടെ വേർപ്പാട് തൊട്ടു നോവിക്കാതെ ഞാനവനെ വളർത്തി..എന്നിട്ടും..
ഇനി താനെന്ത് പറയുമെന്ന് ഓർത്തു
തന്റെ മുന്നിൽ നിൽക്കുന്ന മകന്റെ തോളിലൊന്നു തട്ടിയിട്ട് തിരിഞ്ഞു നടക്കുമ്പോൾ ഒരിക്കൽ കൂടെ അയാൾ പറഞ്ഞു
” നിനക്ക് ജീവിക്കാൻ ബുദ്ധിമുട്ട് ഇല്ലല്ലോ മോനേ..പിന്നെ അച്ഛനെ ഓർത്തു വിഷമം തോന്നേണ്ട..
ഇല്ലച്ഛാ .. ഞാനിടക്കിടെ വരാന്ന് പറഞ്ഞല്ലോ..
“അന്നോളമുള്ള രക്ത ബന്ധത്തിന് അടിവരയിട്ട അവൻെറ വാക്കുകളെ..
അയാൾ ..നിറഞ്ഞ ചിരിയോടെ നേരിട്ട്
തന്നെയും കാത്തു നിന്ന ഓട്ടോയിൽ കയറി അകലെയ്ക്ക് മറഞ്ഞു ..
അരുൺ അകത്തേക്ക് കയറി വാതിൽ അടച്ചു..പിന്നാലെ വന്ന ഭാര്യയുടെ സമാധനം പറച്ചിൽ കേട്ട് അയാൾക്ക് സ്വന്തം മനസാക്ഷിയോട് പുച്ഛം തോന്നി ..
സ്വന്തം അച്ഛന് വച്ചു വിളമ്പാനും വിഴുപ്പലക്കാനും മടിക്കുന്ന ഭാര്യ..
താനും അവളും ഇനിവരുന്നാളിലിങ്ങനെ ആകില്ലേ എന്നോർത്തു…
അന്നിങ്ങനെ സ്വന്തം മക്കളാൽ.. ഞാനും അവഗണിക്കപ്പെടുമോ ?
രാത്രിൽ കിടക്കുമ്പോൾ ചുറ്റി പിടിച്ചു കിടന്ന മകൻ അച്ഛനില്ലാതെ ഞാനിനി സൂക്കുളിൽ പോകില്ലെന്ന് പറഞ്ഞമ്പോൾ ആ വാക്കുകൾ കാതിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ ഹൃദയത്തിൽ ആയിരുന്നു കൊണ്ടത് ..
അമ്മയുടെ സ്നേഹം ഇല്ലാഞ്ഞിട്ടും.. ഒരിക്കൽ പോലും ആ വേർപ്പാട് അറിയാതെ വളർന്ന ഞാൻ പലവട്ടം അച്ഛനോട് പറഞ്ഞു പോയ വാക്കുകൾ ..
അയാൾ മകനെ തന്നോട് ചേർത്ത് പിടിച്ചു ചോദിച്ചു.. നീയച്ഛനെ തനിച്ചാക്കി പോകോ…?
ഇല്ലാ..ഞാനച്ചനെ തനിച്ചാക്കി പോകില്ല അമ്മക്ക് ഒട്ടും സ്നേഹം ഇല്ലച്ഛാ. അതുകൊണ്ട് അച്ഛനെയാണ് എനിക്ക് ഇഷ്ടം…
അയാൾ മകൻെറ നെറ്റിയിൽ ഉമ്മവച്ചു തിരിഞ്ഞു കിടന്നു കണ്ണുകൾ ഒപ്പി.
പിറ്റേന്ന് സ്ക്കൂളിൽ കൊണ്ട് പോയ മകനെയും കുട്ടി അയാൾ അച്ഛനെ കാണാൻ വീട്ടിൽ പോകുമ്പോൾ
യാത്രയിൽ ഉടനീളം അയാളുടെ ഹൃദയം അച്ഛനെയോർത്തു നുറങ്ങി കൊണ്ടിരുന്നു ..
പണ്ട് അച്ഛൻെറ കൈവിട്ടു മുൻപേ ഓടിയ വഴിയിൽ പിന്തിരിഞ്ഞു അച്ഛനെ നോക്കി വീണ്ടും അകലേക്ക് ഓടി പോയതും ..
വീട്ടിൽ എത്തുമ്പോൾ ചായക്ക് വാങ്ങിയ പലഹരങ്ങൾ മുന്നിൽ വച്ചു തന്നിട്ട് കഴിച്ചോന്ന് പറഞ്ഞ അച്ഛൻ..മുറ്റത്ത് തുണിയലക്കുമ്പോൾ..
ഒരു പാതി മുറി പലഹാര തുണ്ടുമായി ഓടി ചെന്നു അച്ഛൻെറ വായേൽ വക്കുമ്പോൾ വാരിയെടുത്തു തലോലിച്ചതൊക്കെ ഓർമ്മയിൽ കടന്നു വന്നു ..
വീണ്ടും ഒരുപാട് നാളുൾക്ക് ശേഷം അച്ഛനെ തേടി വീടിന്റെ പടികൾ കയറുമ്പോൾ ആ അകലെ നിന്നും തന്നെ കണ്ടു അടഞ്ഞു കിടക്കുന്ന വാതിലും.. അടിച്ചു വാരാത്ത മുറ്റം മങ്ങി പോയെന്ന് തോന്നിയ ആ വീടും ..
ഒരിക്കൽ പോലും അച്ഛൻ വീട് വൃത്തിയാക്കാതെ കിടന്നിട്ടില്ല പലപ്പോഴും അടിച്ചു വാരി കൂട്ടി തീയിട്ടു കത്തിക്കുമ്പോൾ.. ആളികത്തുന്ന തീ നോക്കി ഞാനേറെ സന്തോഷിച്ചു പോയ നിമിഷങ്ങൾ …
വാതിൽ പൂട്ടി തന്നെ കിടക്കുക യായിരുന്നു ഒത്തിരി നാളുകളായി ആൾതാമസം ഇല്ലെന്ന് തോന്നിക്കുന്ന വീട് പോലെ അത് നിശബ്ദത പേറി മരിച്ചു കിടക്കുന്നു. ..
അച്ഛൻെറ ഒരു മറുപടിക്കായ് അയാൾ പലവട്ടം അകത്തേക്ക് നോക്കി വിളിച്ചു..
” അച്ഛാ ” അച്ഛനിതെവിടെ ” യാന്ന് ..
ഒടുവിൽ നിരാശയോടെ അരികിൽ നിൽക്കുന്ന മകനെ വാരിയെടുത്ത് പടികൾ ഇറങ്ങുമ്പോൾ ഒരിക്കൽ കുടെ..പിന്നിൽ നിന്നും ഒരച്ഛൻെറയും മകൻെറയും
കളിചിരി ആ മുറ്റത്ത് കേട്ടുവെന്ന് അയാൾക്കു തോന്നി…
പിന്നീട് ഒരിക്കൽ പോലും അയാൾ അച്ഛനെ കണ്ടില്ലെന്ന് ഓർത്ത് കരഞ്ഞത്
ഭാര്യെയുടെ മരണശേഷം സ്വന്തം മകന് നോക്കാൻ ആകില്ലെന്ന് പറഞ്ഞു ഉപേക്ഷിച്ചു പോയ നിമിഷങ്ങളിൽ.. ആയിരുന്നു ..
ആ തെരുവിൽ കടന്നു പോകുന്ന മുഖങ്ങളെ നോക്കി കൈ നീട്ടുമ്പോൾ …അന്നൊരു ഒരുപക്ഷേ എൻെറ അച്ഛനും വീടു വിട്ടു ഏതെങ്കിലും ഒരു തെരുവിൽ ജീവിതത്തിലെ ബാക്കിയായ മുഷിഞ്ഞു തുടങ്ങിയ ഭണ്ഡവും പേറി എവിടെയോ അലഞ്ഞു തീർന്നിരിക്കണം …
ശുഭം..
NB : വാർദ്ധക്യം ഒരു ശാപം അല്ല..തിരിച്ചറിവ് കൂടിയാണ് ഒരിക്കൽ നമുക്ക് തന്ന സ്നേഹവും കരുതലും തിരിച്ചു നൽകി ചേർത്ത് പിടിക്കണ്ട നിമിഷങ്ങാളാണെന്ന തിരിച്ചറിവ് ..