അയാൾ ഒരു മീനിനെ പോലെ യാണെന്ന് അവൾക്ക് തോന്നി. പിടികിട്ടി എന്ന് തോന്നിപ്പിക്കുന്ന സമയത്തു തന്നെ വഴുതി പോകുന്ന മീൻ പോലെ….

പ്രണയമത്സ്യങ്ങൾ

Story written by Ammu Santhos

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“യാത്രകൾ നിങ്ങൾക്ക് മടുക്കാറേയില്ലേ?”.നവീൻ പുഞ്ചിരിയോടെ നീലിമയെ നോക്കി

“ഇല്ല. യാത്രകളിലൂടെയാണ് ഞാൻ ജീവിക്കുന്നത്.”

“എന്നാലും ഒറ്റയ്ക്ക് മാസങ്ങളോളം യാത്രകൾ ചെയ്തു പോകുമ്പോൾ എപ്പോഴെങ്കിലും മടുക്കാറില്ലേ? തിരിച്ചു വീട്ടിൽ വരാൻ തോന്നാറില്ലേ?”

നവീൻ എന്തൊ ആലോചിക്കും പോലെ ഒന്ന് മിണ്ടാതെയിരുന്നു

“അമ്മയില്ലാത്ത എന്റെ വീടെന്നെയിപ്പോൾ മോഹിപ്പിക്കാറില്ല.. ലോകത്തു മറ്റൊന്നും എനിക്ക് മിസ്സ് ചെയ്യാറുമില്ല “

ഒരു ഇന്റർവ്യൂ ആയിരുന്നു അത് കുറച്ചു നാളുകൾ ക്കുള്ളിൽ കുറെയധികം രാജ്യങ്ങളിൽ ഒറ്റയ്ക്ക് പോയ വന്ന നവീൻ എന്ന യുവാവിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയായിരുന്നു നീലിമയുടെ ചാനൽ

അയാളുടെ കണ്ണുകളിൽ കടലിന്റെ ആഴവും ശാന്തതയും ഉണ്ടായിരുന്നു. അധികനേരം നോക്കിക്കൊണ്ടിരുന്നാൽ കീഴ്പ്പെട്ടു പോകുന്ന ഒരു ശക്തി ആ കണ്ണുകൾക്ക് ഉണ്ടെന്നവൾക്ക് തോന്നി

“അപ്പൊ നാട്ടിൽ ആരുമില്ല?”

“എനിക്ക് രണ്ടു കൂട്ടുകാരികളുണ്ട് “.അയാൾ പെട്ടെന്ന് പറഞ്ഞു അവളുടെ മുഖം വികസിച്ചു

“കൂട്ടുകാരികൾ?”

“Yes.. സ്കൂൾ കാലം മുതൽ ഒന്നിച്ചുണ്ടായിരുന്നവർ.. അവരെ കാണാനാണ് ഞാൻ വല്ലപ്പോഴും നാട്ടിലേക്ക് വരുക. ഇപ്പൊ വന്നിട്ട് ഒരു വർഷം.ആയി “

“ആഹാ.. അവരെവിടെയാണ്? എന്ത്‌ ചെയ്യുന്നു?പേരെന്താണ്?”

“ഇത്രയും ചോദ്യങ്ങൾ , ആ കൂട്ടുകാർ ആണുങ്ങൾ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് ഉണ്ടാകുമായിരുന്നില്ല “

നവീൻ കള്ളച്ചിരി ചിരിച്ചു

നീലിമ വിളറിപ്പോയി

“ഹേയ് its ഓക്കേ .. എന്റെ കൂട്ടുകാരികൾ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. ഒരാൾ ഡോക്ടർ, മറ്റൊരാൾ ഹോം മേക്കിങ് expert .. ഇടയ്ക്കൊക്കെ നാട്ടിൽ വരുമ്പോൾ അവർക്കിടയിലാണ് ഞാൻ കുറച്ചു നാൾ ജീവിക്കുക.. ക്യാമറ ഓഫ്‌ ചെയ്തേക്കു അതെന്റെ സ്വകാര്യത ആണ് “

നീലിമ ക്യാമറമാനോട് ക്യാമറ ഓഫ്‌ ചെയ്തു പൊയ്ക്കോളാൻ പറഞ്ഞു

“അവരുടെ പേരെന്താണ് “

“X and y “

അവൾ നെറ്റിച്ചുളിച്ചു

“ജോക്കിങ്?”

“സീരിയസ്‌ലി. Xara zacharia.. Yaami.മേനോൻ “

“Sara ക്ക് എസ് അല്ലെ?”

“പൊതുവെ അങ്ങനെ തന്നെ. പക്ഷെ അവളുടെ അപ്പന് xara എന്നിടാനായിരുന്നു ഇഷ്ടം..? നമുക്കെന്തു ചെയ്യാൻ പറ്റും?”

അവൻ കൈ മലർത്തി അവൾ ഒരു ചിരി വന്നത് അടക്കി

“ഞാൻ അവരെ എക്സ് എന്നും വൈ എന്നുമാണ് വിളിക്കുക അവരെന്നെ babloo എന്നും. അമ്മ വിളിച്ചു കൊണ്ടിരുന്ന പേരാണ്.. ഞാൻ എന്റെ പ്ലസ് ടു കഴിഞ്ഞു മെഡിസിന് ചേർന്നു എക്സും എന്റെ ഒപ്പം ഒരെ കോളേജിൽ.. Y നന്നായി വരയ്ക്കും.. അവൾ അതിലേക്ക് പോയി..”

“വെറുതെ ചോദിക്കുവാട്ടൊ ഇതിലാർക്കും നിങ്ങളോട് പ്രണയം തോന്നിയില്ലേ? ഞാൻ ചോദിച്ചത് എന്താ ന്ന് വെച്ചാൽ.. നിങ്ങൾ ഭയങ്കര ചാമിങ് ആണ്.. ഓപ്പൺ ആയി പറയാമല്ലോ ഈ എനിക്ക് പോലും കണ്ടപ്പോൾ ഒരു ഇൻഫാച്ചുവേഷൻ തോന്നി “

“That I know..”അവൻ ചിരിച്ചു

“രണ്ടു പേർക്കും എന്നെ ഇഷ്ടമായിരുന്നു..”അവൻ ഒരു സി ഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചു

“ക്യാൻ ഐ?”അവൻ അവളെ നോക്കി

“ഓ sure “

“വേണോ?”അവൻ നീട്ടി

“ഇല്ല ജോലി സമയത്ത് സ്‌മോക്കിങ് ഇല്ല “അവള് അത് നിരസിച്ചു

“ഇഷ്ടം മാത്രം? പ്രണയം ആയിരുന്നുവോ?”

“Yes… പ്രണയം ഇഷ്ടം എല്ലാം ഒന്നാണ്..”

“നിങ്ങൾക്ക് ആരോടായിരുന്നു ഇഷ്ടം?”

“അവരെ രണ്ടു പേരെയും.. അവരെന്റെ സുഹൃത്തുക്കളാണ്.. രണ്ടു പേരുമെന്നേ പ്രണയിച്ചു. പക്ഷെ എനിക്ക് രണ്ടു പേരെയും പറ്റില്ലല്ലോ “

” ആരായിരുന്നു കൂടുതൽ സുന്ദരി?”

‘സാറ… അവൾക്ക് ഗ്രീക്ക് സുന്ദരിമാരുടെ ഭംഗി ആണ്. വെണ്ണക്കൽ ശില്പം പോലെ. “

“അപ്പൊ സാറയോട് കൂടുതൽ ഇഷ്ടം ഉണ്ടായിരുന്നല്ലേ?”

“രണ്ടു കണ്ണുകളിൽ ഏതാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം എന്ന് ചോദിക്കും പോലെയാണ് അത് “

അയാൾ ഒരു മീനിനെ പോലെ യാണെന്ന് അവൾക്ക് തോന്നി. പിടികിട്ടി എന്ന് തോന്നിപ്പിക്കുന്ന സമയത്തു തന്നെ വഴുതി പോകുന്ന മീൻ പോലെ.

“അത് പോട്ടെ. ഒരാളോട് നിങ്ങൾക്ക് പ്രണയം ഉണ്ടായിരുന്നു എന്ന് ഞാൻ പറയുന്നു. Yes or no?”

അവൻ പൊട്ടിച്ചിരിച്ചു

“ഉണ്ടായിരുന്നു… പക്ഷെ പറഞ്ഞില്ല. കാരണം രണ്ടു പേരും എന്നെ ഒരെ പോലെ സ്നേഹിച്ചിരുന്നു. ഞാൻ ഒരാളുടെ പേര് പറയുമ്പോൾ അവൾക്കൊത്തു ജീവിക്കുമ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട മറ്റൊരു കൂട്ടുകാരിയെ എനിക്ക് നിരാശപ്പെടുത്തേണ്ടി വരും. അവൾ വേദനിക്കും.. അത് വേണ്ട.. പ്രണയം വിട്ടു കളയൽ കൂടിയാണ് “

“ആരാണ് അത്?”

” അത് വിട്ട് കളയൂ.. നമ്മുടെ ഇന്റർവ്യൂ കഴിഞ്ഞില്ലേ?ഞാൻ നാളെ കഴിഞ്ഞു മറ്റൊരു യാത്ര പോകുകയാണ്. എനിക്ക് നേരെത്തെ പോകണം.”

അയാൾ എഴുന്നേറ്റു നേരിയ നിരാശയോട് അവളും

ദൂരെ ഒരു നഗരത്തിലെ ഫ്ലാറ്റ്

“നീ യാമിയുടെ വീട്ടിൽ പോയിട്ടാണോ വന്നത്?” ചിക്കൻ സൂപ് വിളമ്പുമ്പോൾ സാറ ചോദിച്ചു

“ഇല്ല ഇവിടെ നിന്ന് അങ്ങോട്ട് അവിടെ നിന്നു കൊച്ചി എയർപോർട്ട്.. പിന്നെ ഫിജി .”

“താൻ ഒന്ന് സെറ്റിൽ ആവേണ്ട ടൈം ആയി നവീൻ.അല്ലെ സാറ?.”അഖിൽ ഭാര്യയെ നോക്കി ചോദിച്ചു

“പിന്നല്ലാതെ? വയസ്സ് 35ആയി.. നീ ഒരു പെണ്ണ് കെട്ട് babloo എന്നിട്ട് യാത്ര ഒക്കെ കുറയ്ക്ക് “

അവൾ ഉറക്കം വന്നു തുടങ്ങി യ മകളെ തോളിലിട്ട് ബെഡ്‌റൂമിലേക്ക് പോയി

“യാത്ര ഒക്കെ നിർത്തി ഞങ്ങളുടെ ഹോസ്പിറ്റലിൽ ജോയിന് ചെയ്യ് നവീൻ.. ഓഫർ ഓപ്പൺ ആയി കിടക്കുവാ ട്ട “

അവൻ ചിരിച്ചു.. പിന്നെ ഭക്ഷണം കഴിച്ചെഴുനേറ്റു

അവരോട് യാത്ര പറഞ്ഞു

യാമിയുടെ വീട്ടിൽ എത്തുമ്പോൾ നേരം ഉച്ച .

“ഞാൻ കരുതി നാളെയുള്ളു ന്നു “അവൾ മെല്ലെ ചിരിച്ചു

ഇളം മഞ്ഞ നിറത്തിലുള്ള കോട്ടൺ സാരീയിൽ അവൾ മെലിഞ്ഞ പോലെ തോന്നിച്ചു

“നീ എന്താ വല്ലാണ്ട് മെലിഞ്ഞല്ലോ.?” അവൻ അവളുടെ കണ്ണുകൾ വിടർത്തി നോക്കി

“നല്ല വിളർച്ചയുണ്ടല്ലോ.. ഞാൻ ഒരു ബ്ലഡ്‌ ടെസ്റ്റ്‌ ന് എഴുതാം “

“വേണ്ട.. നീ ഫ്രഷ് ആയി വാ ഭക്ഷണം എടുത്തു വെയ്ക്കാം “

“ഇപ്പൊ വേണ്ട.. ഇരിക്ക് ചോദിക്കട്ട നിങ്ങൾ തമ്മിൽ ഉള്ള ഇഷ്യൂസ് എന്തായി? എവിടെ അവിനാഷ് കണ്ടില്ല?”

“അത് തീർന്നു..”അവൾ ചിരിക്കാൻ ശ്രമിച്ചു.”എനിക്ക് മക്കളുണ്ടാകില്ല എന്നത് വാലിഡിറ്റി ഉള്ള ഒരു പോയിന്റ് ആണെന്ന് കോടതി.. ഡിവോഴ്സ് വേഗം കഴിഞ്ഞു “

അവൻ സങ്കടത്തോടെ അവളെ നോക്കിയിരുന്നു

“അവിയുടെ വിവാഹം ആണ് വരുന്ന ഇരുപത്തിനാലിനു… പാവം രക്ഷപ്പെടട്ടെ.. അല്ലെങ്കിലും ഹൃദയം കൊണ്ട് പ്രണയിക്കാൻ പറ്റാത്ത പെണ്ണിനെ പുരുഷന് കിട്ടാതിരിക്കുകയാ നല്ലത്..”

അവൻ ഒന്നും മിണ്ടിയില്ല

“നീ വാ ഊണ് വിളമ്പാം . “

അവൾ അടുക്കളയിലേക്ക് പോയി

“നിനക്ക് വേണ്ടി വാങ്ങിയതാ പുഴ മീൻ ഒക്കെ.. നന്നായി ട്ടുണ്ടോ?”

അവൻ തലയാട്ടി വൈകുന്നേരം ആയി അവന് പോകാറായി..

“നീ ഫിജി എന്ന രാജ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?” അവൻ പെട്ടെന്ന് അവളോട്‌ ചോദിച്ചു

“നല്ല ഭംഗിയുള്ള രാജ്യം ആണെന്ന് വായിച്ചിട്ടുണ്ട് “

“എങ്കിൽ റെഡി ആയിക്കോ. ഞാൻ ടിക്കറ്റ് അറേഞ്ച് ചെയ്യാമോന്നു നോക്കട്ടെ..”

“അയ്യോ ഇപ്പൊ പോകാനോ?’വിസ വേണ്ടേ?”

“ഇന്ത്യ യിൽ നിന്നു വിസ ഇല്ലാതെ പോകാവുന്ന കുറച്ചു രാജ്യങ്ങളിൽ ഒന്നാണ് ഫിജി നീ വാ.. നമുക്ക് പോയിട്ട് വരാം ന്നെ. നീ ഒന്ന് റിഫ്രഷ് ആവും “

“വീട്ടിൽ വിളിച്ചു പറയട്ടെ?”

അവൾ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ ഫോൺ എടുത്തു. അവനും തന്റെ ട്രാവൽ ഏജന്റിന്റെ ഫോൺ നമ്പർ ഡയൽ ചെയ്തു

“അച്ഛൻ സമ്മതിച്ചു. നിന്റെ കൂടെയല്ലേ പൊയ്ക്കോളാൻ പറഞ്ഞു “അവൾ ഒരു കിതപ്പോടെ ഓടി വന്നു പറഞ്ഞു

അവൻ ആ നിറുകയിൽ ഒന്ന് തൊട്ട് മൂളി

“നിനക്ക് ഒരു ബുദ്ധിമുട്ട് ആകുമോ?”പാക്കിങ് ചെയ്യുമ്പോൾ അവൾ ചോദിച്ചു

“പോടീ..” ട്രാവൽ ബാഗിൽ കുത്തി നിറച്ച സാരികൾ അവൻ പുറത്തേക്കിട്ടു

“പഴയ ജീൻസ് ടോപ്സ് ഒക്കെ ഇരിപ്പില്ലേ..? എടുക്ക്..”

“നമ്മൾ എന്നാ വരിക?’

“No ഐഡിയ.. വന്നിട്ട് വല്ല അത്യാവശ്യം ഉണ്ടോ “

അവൾ ചിരിച്ചു.. പിന്നെ കണ്ണടച്ച് കാട്ടി

ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ അവൾ നേരെത്തെ കണ്ട വാടിപ്പോയ ആ പെണ്ണെയായിരുന്നില്ല.. വിടർന്ന മുഖത്തോടെ അവനോട് ചേർന്ന് ഒരു കുട്ടിയുടെ കൗതുകത്തോടെ ചുറ്റും നോക്കി അങ്ങനെ…

ഫ്ലൈറ്റ് ഉയർന്നു പൊങ്ങുമ്പോൾ അവളവനെ മുറുകെ പിടിച്ചു. കണ്ണടച്ചു

അവനവളെ ചേർത്ത് പിടിച്ചു. തന്നോട് ചേർത്ത്…വളരെ ചേർത്ത്

ആദ്യമായി പ്രണയിച്ചവളെ വിട്ടുകളയാൻ പുരുഷന് പലപ്പോഴും കഴിയാറില്ല