അമ്മ പല രീതിയിൽ അത് എതിർത്തു… അത് വീട്ടിലെ സമാധാനം തകർത്തു ഞങ്ങളുടെ സ്വർഗ്ഗം പോലത്തെ വീട് പെട്ടെന്ന് നരകമായി തീർന്നു….

story written by JK

വിവാഹാലോചന വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു ചെറുക്കന് അമ്മ ഇല്ല എന്ന് അമ്മ കുറച്ചു വർഷം മുൻപ് മരിച്ചുപോയതാണത്രേ…

അച്ഛനും ഒരു പെങ്ങളും മാത്രമേ ഉള്ളൂ എന്നായിരുന്നു പറഞ്ഞത് അതുകൊണ്ടുതന്നെ പെൺവീട്ടുകാർക്കിത്തിരി ആലോചിക്കേണ്ടിയിരുന്നു….
അമ്മയില്ലാത്ത ഒരു വീട്ടിലേക്ക് പറഞയക്കണോ വേണ്ടയോ എന്ന്…

അവസാനം ചെറുക്കന്റെ പഠനവും സ്വഭാവവുമെല്ലാം മുൻനിർത്തി അവർ ആ വിവാഹത്തിന് സമ്മതിച്ചു….
അങ്ങനെയാണ് അവർ തമ്മിലുള്ള വിവാഹ നിശ്ചയം തീരുമാനിക്കാൻ പെണ്ണിന്റെ വീട്ടിൽനിന്നും എല്ലാവരും ചെറുക്കൻറെ വീട്ടിലേക്ക് എത്തിയത്….

അവർക്കെല്ലാം ഉള്ള സംശയം അവിടെയുള്ള ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയായിരുന്നു..

അവിടുത്തെ ജോലികളെല്ലാം ചെയ്യുന്നുണ്ട് അവർ പക്ഷേ ചെറുക്കനോ ചെറുക്കന്റെ പെങ്ങളോ അവരെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല….

പക്ഷേ അവർ കണ്ടറിഞ്ഞ് എല്ലാം ചെയ്തു കൊടുക്കുന്നുണ്ട്…

എല്ലാവരെയും പരിചയപ്പെടുത്തിയിട്ടുണ്ട് ചെറുക്കൻ, അവരെ ഒഴികെ….

ആ സ്ത്രീയെ മാത്രം ആരും പരിചയപ്പെട്ടിട്ടില്ല അവരാണെങ്കിൽ ഒന്നിലും പെടാതെ വിട്ടുമാറി നിൽക്കുന്നുണ്ട് ആരൊക്കെയോ പിറുപിറുക്കുന്നത് കേൾക്കാം ഇതാരാണെന്ന്….

ആദ്യമൊന്നും ആരും ചോദിച്ചില്ല പിന്നീട് വന്നവർക്കെല്ലാം സംശയം തോന്നിയപ്പോൾ ആരോ ഒരാൾ ചെറുക്കനെ മെല്ലെ മാറ്റി നിർത്തി ചോദിച്ചു ആാാ സ്ത്രീ ആരാണെന്ന്….

ആരും അല്ല “”””

എന്നായിരുന്നു ചെറുക്കന്റെ മറുപടി….

അത് ചിലർക്ക് ദഹിച്ചില്ല എങ്കിലും അവിടെവച്ച് ഇനിയൊരു ചോദ്യം വേണ്ട എന്ന് കരുതി എല്ലാവരും തിരികെ പോന്നു….

തിരികെ വീട്ടിലെത്തിയപ്പോൾ ഇതുതന്നെയായിരുന്നു എല്ലാവരുടെയും ചർച്ച…

ആരുമല്ല എന്ന് പറഞ്ഞത് നുണയാണ് എന്നും മറ്റും…..
എന്തോ ഒളിപ്പിക്കുന്നുണ്ട് എന്ന്…

പെണ്ണിന്റെ അച്ഛൻ എന്ത് വേണം എന്നറിയാതെ ഇരുന്നു….?അപ്പോഴാണ് ചെറുക്കൻ പെണ്ണിന്റെ അച്ഛനെ വിളിച്ചത്….

“””ഞാൻ ബിനേഷ് ആണ് “”””

പെട്ടെന്ന് “എന്താ മോനെ???”””

എന്ന് ചോദിച്ചു അയാൾ..

എനിക്ക് അച്ഛനോട് ഒരു കാര്യം പറയാനുണ്ട് എന്ന് ബിനേഷ് പറഞ്ഞു ശരി,
നാളെ ടൗണിൽ വച്ച് കാണാം എന്ന് അയാൾ തിരികെയും…

പിറ്റേദിവസം ടൗണിൽ വച്ച് അവർ കണ്ടപ്പോൾ ബിനേഷിന് പറയാനുണ്ടായിരുന്നത് അവരുടെ സംശയത്തിനുള്ള മറുപടി ആയിരുന്നു

നിങ്ങൾക്കെല്ലാവർക്കും എന്റെ വീട്ടിൽ കണ്ട ആ സ്ത്രീ ആരാണെന്നും എന്താണെന്നും ഒരു സംശയം ഉണ്ടായി കാണുമല്ലേ????

അതിനെപ്പറ്റി പറയാനാണ് ഞാൻ വന്നത് എല്ലാം അറിഞ്ഞിട്ട് ഒരു വിവാഹം അതല്ലേ നല്ലത്???

ബിനേഷ് അത് പറഞ്ഞപ്പോൾ ശരിയാണ് എന്നുള്ള അർത്ഥത്തിൽ അയാൾ തലയാട്ടി…

ബിനേഷ് പറഞ്ഞു തുടങ്ങി വളരെ സന്തോഷപ്രദമായ ഒരു ജീവിതമായിരുന്നു അവരുടേത് ബിനേഷും അച്ഛനും അമ്മയും അനിയത്തിയും…..

പക്ഷേ എന്നോ അവരുടെ താളം പിiഴക്കാൻ തുടങ്ങി…

ബിനേഷിന്റെ അച്ഛന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ മരിച്ചപ്പോൾ അയാളുടെ ഭാര്യക്ക് ആരും തുണയില്ലാതെ ആയി അവർ പ്രണയവിവാഹമായിരുന്നു കുഞ്ഞുങ്ങൾ ഇല്ലതാനും….

ബിനേഷിന്റെ അച്ഛൻ അവർക്ക് ചെറിയ സഹായങ്ങൾ ഒക്കെ ചെയ്തു തുടങ്ങി അത് നാട്ടിൽ പല രീതിയിൽ മുറുമുറുപ്പും സൃഷ്ടിച്ചു അമ്മയ്ക്ക് സാവധാനം സംശയം തോന്നാൻ തുടങ്ങി….

അത് മെല്ലെ കുടുംബവഴക്കിൽ കലാശിച്ചു….

കൂട്ടുകാര് നോടുള്ള വല്ലാത്ത അടുപ്പം കാരണം അയാളുടെ ഭാര്യയെ ഒറ്റപ്പെടുത്തി പോകാൻ അച്ഛന് ആയില്ല അച്ഛൻ അമ്മ എതിർത്തും അവരെ സഹായിച്ചു….

അമ്മ പല രീതിയിൽ അത് എതിർത്തു… അത് വീട്ടിലെ സമാധാനം തകർത്തു ഞങ്ങളുടെ സ്വർഗ്ഗം പോലത്തെ വീട് പെട്ടെന്ന് നരകമായി തീർന്നു….

അതിന് കാരണക്കാരൻ അച്ഛനാണെന്ന തോന്നൽ അച്ഛന് ഉണ്ടായി…

ഒടുവിൽ അച്ഛൻ ഇനി അവളുമായി യാതൊരു ബന്ധവും കാണില്ല എന്ന് അമ്മയോട് സത്യം ചെയ്തു പറഞ്ഞു….

പക്ഷേ അമ്മയറിയാതെ വീണ്ടും അച്ഛൻ സഹായം ചെയ്തിരുന്നു, മനപ്പൂർവ്വമല്ല ചെയ്യേണ്ടിവന്നു…

പക്ഷേ പിന്നീട് അമ്മയത് അറിഞ്ഞപ്പോൾ അമ്മയ്ക്ക് അത് താങ്ങാനായില്ല അമ്മ ജീവൻ തന്നെ കളഞ്ഞു…

നാട്ടിൽ അത് വലിയ വിഷയമായി അച്ഛന് ആ സ്ത്രീയോടുള്ള അiവിഹിത ബന്ധമാണ് അമ്മയുടെ മരണത്തിന് കാരണം എന്ന് എല്ലാവരും പറഞ്ഞു നടന്നു….

പക്ഷേ അച്ഛൻ നിരപരാധി ആയിരുന്നു അച്ഛൻ അമ്മയെ മാത്രമേ സ്നേഹിച്ചിരുന്നു ഉള്ളൂ അത് ഒരു സുഹൃത്തിന്റെ പേരിൽ ഉള്ള കടമ തീർക്കൽ മാത്രം ആയിരുന്നു പക്ഷേ ആരും അത് മനസ്സിലാക്കിയില്ല….

അച്ഛനെ കൂട്ടുകാരന്റെ ഭാര്യക്ക് പിന്നെ അവിടെ നിൽക്കാൻ പറ്റാതെയായി എല്ലാവരും കുത്തുവാക്കുകൾ കൊണ്ട് മൂടി…

അവർക്ക് പോകാൻ മറ്റൊരു ഇടവും ഇല്ലായിരുന്നു… അതുകൊണ്ട് തന്നെ അവർ എല്ലാം കേട്ട് അവിടെ പിടിച്ചുനിന്നു ഒടുവിൽ ഞാൻ ഗൾഫിലേക്കും അനിയത്തിയുടെ വിവാഹം കഴിഞ്ഞ് അവളും പോയപ്പോൾ അച്ഛൻ തനിച്ചായി…

ഒരിക്കൽ നെഞ്ച് വേദന വന്നപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയി കൂട്ടുനിൽക്കാൻ വന്നത് ഈ സ്ത്രീയായിരുന്നു .. അതും കൂടി ആയപ്പോൾ അവിടെ ആ സ്ത്രീക്ക് നിൽക്കാൻ പറ്റാത്ത രീതിയിലുള്ള കഥകൾ ആളുകൾ പറഞ്ഞുപരത്തി….

അച്ഛന് അത് ഏറെ വിഷമം ആയി അച്ഛനും കൂടി കാരണമാണല്ലോ എല്ലാം എന്നോർത്ത്…

അതോടെ അച്ഛൻ അവരെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ചു… ഞങ്ങൾ മക്കൾ എതിർത്തിട്ട് കൂടി…

അച്ഛൻ അവരെ ഭാര്യയായി സ്വീകരിച്ചു പക്ഷേ ഞാനും അനിയത്തിയും അവരെ ഒരു അമ്മയായി സ്വീകരിച്ചില്ല… സ്വർഗ്ഗം പോലുള്ള ഞങ്ങളുടെ വീട് തകരാൻ കാരണം അവർ തന്നെയാണ് എന്ന് ഞങ്ങൾ രണ്ടുപേരും ഇപ്പോഴും വിശ്വസിക്കുന്നു …അതുകൊണ്ട് തന്നെ അവരെ ആരോടും അമ്മ എന്ന് പറഞ്ഞു ഞങ്ങൾ പരിചയപ്പെടുത്താറും ഇല്ല…

അതുകൊണ്ടാണ് നിങ്ങൾ വന്നപ്പോൾ അവരെ പരിചയപ്പെടുത്താതെ ഇരുന്നത് ഞാൻ ഒരിക്കലും നിങ്ങളുടെ മകളെ കല്യാണം കഴിച്ച് അവരുള്ള വീട്ടിലേക്ക് കയറില്ല ഞാൻ എനിക്ക് സ്വന്തമായി പുതിയൊരു വീട് പണിതിട്ടുണ്ട്…

ഞങ്ങളുടെ വീടിന് തൊട്ടപ്പുറത്ത് നിങ്ങൾ കണ്ടിരിക്കുമല്ലോ…. അങ്ങോട്ടേക്കെ പോവുകയുള്ളൂ….

നിങ്ങളെല്ലാം അറിയണം അറിഞ്ഞിട്ടും സമ്മതമാണെങ്കിൽ മാത്രം തന്നാൽ മതി എന്ന് പറഞ്ഞ് ബിനീഷ് നടന്നകന്നു….

രമ്യയുടെ അച്ഛന് എന്തോ ബിനേഷിനോട് പാവം തോന്നി അയാൾ വീട്ടിൽ വന്ന് മകളോട് എല്ലാം പറഞ്ഞു…

അവളോട് സമ്മതമാണെങ്കിൽ മാത്രം ഈ കല്യാണം നടത്താം എന്ന് പറഞ്ഞു…

അവൾക്ക് എതിർപ്പ് ഒന്നും ഇല്ലായിരുന്നു കാരണം ഈ നടന്നതൊന്നും ബിനേശിനെ കുറ്റം കൊണ്ടല്ല എന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു അതുകൊണ്ടുതന്നെ ആ കല്യാണം നടത്താം എന്ന് രമ്യ പറഞ്ഞു…

വിവാഹം മംഗളകരമായി നടന്നു വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ രമ്യ അവരുമായി അടുത്തിരുന്നു ശാരദ എന്നായിരുന്നു അവരുടെ പേര് ഒരു പാവം സ്ത്രീയാണ് എന്ന് മനസ്സിലായി ഇപ്പോഴും കൂട്ടുകാരന്റെ ഭാര്യയെ കൂട്ടിക്കൊണ്ടു വന്നെങ്കിലും,

ഒരിക്കൽ പോലും ഭാര്യയുടെ സ്ഥാനത്ത് അവരെ ബിനേഷിന്റ അച്ഛൻ കണ്ടിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി… ആളുകൾ പറയുന്നതൊന്നും അല്ല സത്യം എന്നും….

അവൾ ബിനേശിനെ എല്ലാം സാവധാനത്തിൽ പറഞ്ഞു മനസ്സിലാക്കി ആ സ്ത്രീയോടുള്ള വിദ്വേഷം കുറച്ചു കൊണ്ടുവന്നു…. അമ്മ എന്നൊന്നും വിളിച്ചില്ലെങ്കിലും പണ്ടത്തെപ്പോലെ ദേഷ്യം കാണിച്ചില്ല അവൻ പകരം അവർക്കായി ഒരു പുഞ്ചിരി മുഖത്ത് സൂക്ഷിച്ചു…

ചില ബന്ധങ്ങൾ അങ്ങനെയാണ് എത്ര നന്മയുണ്ട് എങ്കിലും ആളുകൾ അത് തിരിച്ചറിയില്ല….

പഴി പറഞ്ഞുകൊണ്ടിരിക്കും ഒടുവിൽ മനസ്സിൽ പോലും കരുതാത്ത വഴിക്ക് കാര്യങ്ങൾ നടന്നു എന്ന് വരും….

Leave a Reply

Your email address will not be published. Required fields are marked *