അപ്പോഴാണ് ഒരു കമന്റ്‌ അവന്റെ ശ്രദ്ധയിൽ പെട്ടത്….. ഇയാളുടെ അടുത്ത എഴുത്തിനായി waiting….

എഴുത്തുകാരൻ

എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ

ഈ സമയത്തെങ്കിലും എന്നെ വെറുതെ വിട്ടൂടെ നിങ്ങൾക്ക്….
അവളിൽ ദേഷ്യം ഇരച്ചു കയറി….

നീ രക്ഷപെട്ടല്ലോ… ഇനി അഞ്ചാറുദിവസം നിനക്കൊന്നുമറിയേണ്ടല്ലോ….

ഏട്ടാ…. ഭയങ്കര വേദന…. വയറൊന്നു തിരുമിത്തരുമോ…. കഷ്ടമുണ്ട്…..

എനിക്ക് വേറെ പണിയുണ്ട്… ഹും….നീ വേണേൽ വേദനയുടെ ഗുളികയെടുത്ത് കഴിച്ചിട്ട് കിടക്ക്….. അവൻ ദേഷ്യപ്പെട്ട് കട്ടിലിൽ നിന്നുമെഴുനേറ്റു….. ഫോൺ കയ്യിലെടുത്ത്‌ നെറ്റ് ഓൺ ചെയ്യ്തു….. മുൻപ് എഴുതി പോസ്റ്റിയ “ഭാര്യയൊരു നന്മ” യെന്ന കഥയുടെ കമന്റ്‌ നോട്ടിഫിക്കേഷൻ നോക്കിയവനിരുന്നു….. സ്ത്രീ വായനക്കാരുടെ പ്രിയ എഴുത്തുകാരന്റെ കമന്റുകളിൽ കഥയെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും ഒരുപാട് പൊക്കി പറഞ്ഞിരിക്കുന്നത് കണ്ടവൻ മനസ്സിൽ ചിരിച്ചു….

അപ്പോഴാണ് ഒരു കമന്റ്‌ അവന്റെ ശ്രദ്ധയിൽ പെട്ടത്….. ” ഇയാളുടെ അടുത്ത എഴുത്തിനായി waiting “….

ഇനി എന്തെഴുതും… അവൻ ചിന്തിച്ചു….

ഒരു പേനയും പേപ്പറുമെടുത്തവൻ എഴുതാനിരുന്നു…. ആശയ ദാരിദ്ര്യം…. അവനിങ്ങനെ ചിന്തിച്ചിരുന്നപ്പോഴാണ് വയറുതടവി, ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അവന്റെ ഭാര്യ അവന്റെ ശ്രദ്ധയിൽ പെട്ടത്…. പെട്ടെന്നവൻ ആ പേപ്പറിൽ കുറിച്ചു….

” ആ ർത്തവം”

ഹാ…. ഇത് പൊളിക്കും… അവൻ മനസ്സിൽ പറഞ്ഞു….

അവൻ എഴുതി തുടങ്ങി……

“ആ ർത്തവ സമയത്താണ് ഭാര്യ ഭർത്താവിന്റെ സാമിപ്യം കൂടുതലാഗ്രഹിക്കുന്നത്…. ഒരു ചേർത്തുപിടിക്കൽ മതിയാവും അവളിലെ വേദനകളെല്ലാം ഒരുനിമിഷംകൊണ്ട് ഇല്ലാതാവാൻ…. ആ ർത്തവ സമയത്തെ അവളിലെ വേദന പകുതി എന്നിലേക്ക് തരണമേയെന്നു പ്രാർഥിക്കുന്നവനാണ് യഥാർഥ ഭർത്താവ്….. ആ വയറൊന്നു തടവികൊടുത്താൽ തീരും അവളിലെ ദേഷ്യം…. ആ നെറ്റിലൊന്നു മുത്തമിട്ടാൽ തീരും അവളിലെ വേദന….. ആ ർത്തവ സമയത്ത് അവളെ മനസിലാക്കി കൂടെ നിൽക്കുന്നവനെയാണ് അവളാഗ്രഹിക്കുന്നത്….”

അവൻ വീണ്ടും വീണ്ടും ആ ർത്തവ സമയത്തെക്കുറിച്ച് എഴുതികൊണ്ടിരുന്നു…..

ഏട്ടാ…..

അവൻ നോക്കിയപ്പോൾ തന്റെ പുറകിൽ നിൽക്കുന്ന ഭാര്യ…..

കൊള്ളാല്ലോ ഏട്ടാ ഇന്നത്തെ എഴുത്ത്….. “ആ ർത്തവം”…. ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം സത്യാണോ ഏട്ടാ….??

അത്…. അതുപിന്നെ…. അവനിരുന്നു വിയർത്തു…..

സ്വന്തം ഭാര്യയുടെ ആ ർത്തവ സമയത്ത് ഒരു കെയറും തരാത്ത നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ആ ർത്തവ സമയത്തെ സ്ത്രീയുടെ ബുദ്ധിമുട്ടുകളും, വേദനയും എഴുതി കത്തിക്കേറുന്നത്…..???

നിങ്ങൾക്കെങ്ങനെയറിയാം ആ ർത്തവ സമയത്ത്‌ ഒരു സ്ത്രീ അനുഭവിക്കുന്ന വേദനയും, കഷ്ടപ്പാടുകളും, മാനസിക ബുദ്ധിമുട്ടുകളും…..???? “എന്താ നിങ്ങൾക്ക് ആ ർത്തവമുണ്ടായോ…???”

അവനൊന്നും മിണ്ടാതെ പേപ്പറിലേക്ക് നോക്കി തലകുനിച്ചിരുന്നു……

ആദ്യം സ്വയം നന്നാകു ഏട്ടാ… എന്നിട്ടാവാം മറ്റുള്ളവർക്ക് ഉപദേശം കൊടുക്കുന്നത്…..

അത്രയും പറഞ്ഞ് അവൾ കട്ടിലിൽ തിരിഞ്ഞു കിടന്നു….. അവനപ്പോഴും പേപ്പറിലേക്ക് നോക്കിയുള്ള ആ ഇരുപ്പ് തന്നെയായിരുന്നു…..

പറഞ്ഞത് കൂടിപോയെന്ന് അവൾക്ക് മനസിലായി…. അവൾ എഴുനേറ്റ് അവന്റടുക്കലേക്കു വന്നു….

നോക്കുമ്പോൾ അവൻ പേപ്പറിലെഴുതിയത് മൊബൈലിൽ ടൈപ്പ് ചെയ്യ്തു കഴിഞ്ഞിരുന്നു….

അവൻ അവസാനം ഒന്നൂടി ടൈപ്പ് ചെയ്യ്തു…..

” ഭാര്യമാർ മാറികിടക്കാൻ പോയാലും നമ്മളവരെ മാറ്റി കിടത്തരുത്…. ചേർത്തങ്ങു പിടിച്ചേക്കണം… അതാണവർക്കിഷ്ടം “

ശുഭം…..

ഞാൻ പറഞ്ഞത് ശരിയെന്നു തോന്നിയാൽ ലൈക്‌, കമന്റ്‌ ഇടണേ

ഇതെല്ലാം കണ്ടുകൊണ്ട് അവൾ പിറകിൽ നിൽപ്പുണ്ടായിരുന്നു….. എഴുതി പോസ്റ്റ്‌ ചെയ്യ്തു കഴിഞ്ഞവൻ നോക്കിയപ്പോൾ തന്റെ പിറകിൽ നിൽക്കുന്ന ഭാര്യ…..

അപ്പോൾ ഞാൻ പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചില്ലേ???

അതിന് നീ എന്തുപറഞ്ഞു…. ഞാനൊന്നും ശ്രദ്ധിച്ചില്ല…..

ആ ബെസ്റ്റ്…. ഒന്നുല്ല സാറ് കിടന്നോളു….

ആ ർത്തവ പോസ്റ്റിൽ തന്നെ പുകഴ്ത്തിവരുന്ന കമന്റുകൾ ചിന്തിച്ചവൻ കട്ടിലിൽ കിടന്നു….തൊട്ടടുത്ത് ഒഴിഞ്ഞുമാറി അവനിലെ ഒരു തലോടലിനായി കൊതിച് കിടക്കുന്ന അവന്റെ ഭാര്യയും…..