മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…..
….ഇതേ സമയം തന്റെ ഫോൺ കൈയിലെടുത്ത് അതിലെ ഫോട്ടോയിലെക്ക് നോക്കി കൊണ്ട് വീർ പുഞ്ചിരിച്ചു…
“ഐ ആം ബാക്…. ബാക് ടു അവർ ഡ്രീം പ്ലേസ് പപ്പ.. ഐ മിസ്സ് യു ഓൾ….”
അവന്‍ ആ ഫോട്ടോയിലെക്ക് നോക്കി കൊണ്ട് നിറകണ്ണുകളോടെ പറഞ്ഞു…
തന്റെ ജീവിത ഗതി മാറുന്നതു അറിയാതെ ദേവിന്റെ തണലില്‍ അപ്പു സമാധാനമായി ഉറങ്ങി…
മുഖത്ത് സൂര്യപ്രകാശം വീണപ്പോള്‍ ആണ് അപ്പു ഉണരുന്നത്…
അവള് കണ്ണ് തുറക്കാതെ തന്നെ പതിയെ കൈ വിടര്‍ത്തി എഴുന്നേൽക്കാൻ ശ്രമിച്ചു…
പറ്റുന്നില്ല…. അവള് കണ്ണ് തുറന്നു ചുറ്റും നോക്കി…
“ന്റെ കൃഷ്ണാ………”
അവളൊന്നു ഞെട്ടി…
താന്‍ കിടക്കുന്നത് ദേവിന്റെ കൈത്തണ്ടയിൽ ആണെന്ന് അവളൊരു ഞെട്ടലോടെ മനസ്സിലാക്കി..
മറുകൈ കൊണ്ട് അവന്‍ അവളെ ചേര്‍ത്തു പിടിച്ചിട്ടും ഉണ്ട്…
അവള് അവന്റെ കൈയിൽ നിന്നും എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി…
“എവിടുന്നു… ഇങ്ങേരു എന്ത് മണ്ണാങ്കട്ട ആണാവോ തിന്നുന്നത്… എന്തൊരു ശക്തിയാണ്… “
അവള് പിറുപിറുത്തു…
“ഇനി ഇങ്ങേരെ വിളിക്കാതെ രക്ഷയില്ല അപ്പു…”
അവള് മനസ്സിൽ ഓര്‍ത്തു..
“ഡോ….. അല്ല.. ദേവേട്ടാ…. എണീറ്റേ… എനിക്ക് പോകണം….”
അവള് അവനെ കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു…
” വിട് പാറു…. ഞാൻ ഇത്തിരി നേരം കൂടെ ഉറങ്ങിക്കോട്ടെ…. പ്ലീസ്…”
ദേവ് ചിണുങ്ങിക്കൊണ്ട് അവളെ ഒന്ന് കൂടെ ചേര്‍ത്തു പിടിച്ചു…
“പാ….പാറു…. അത്.. അതാരാ… “
അപ്പുവിന്റെ സ്വരം വിറച്ചു…
” ദേവേട്ട…. കണ്ണ് തുറക്ക്… എനിക്ക് എണീക്കണം….”
അപ്പു അവനെ വീണ്ടും വിളിച്ചു…
ദേവ് പതിയെ കണ്ണ് തുറന്നു…
തന്റെ കൈയിൽ കിടന്നു ഉറങ്ങുന്ന അപ്പുവിനെ കണ്ടു അവന്‍ അമ്പരന്നു…
“നീയെന്താ ഇവിടെ… “
അവന്‍ ചോദിച്ചു…
“ആദ്യം ഈ കൈ ഒന്നു മാറ്റു മനുഷ്യാ.. ശ്വാസം മുട്ടുന്നു… “
അപ്പു അവന്റെ കൈയില്‍ അടിച്ചു കൊണ്ട് പറഞ്ഞു…
അപ്പോഴാണു അവനും അത് ശ്രദ്ധിച്ചത്…
അവന്‍ ജാള്യതയോടെ കൈ പിന്‍വലിച്ചു..
“ഹൂ.. മനുഷ്യനെ ഞെക്കി കൊല്ലാൻ ആയിട്ട് ഇറങ്ങിക്കോളും…”
അപ്പു പിറുപിറുത്തു..
” പിന്നേയ്… നിന്നെ കൊന്നിട്ട് ജയിലില്‍ പോകാൻ എനിക്ക് വട്ട് അല്ലെ…”
അവന്‍ പുച്ഛത്തോടെ പറഞ്ഞു..
“പിന്നേയ്… പിന്നെ ഇയാ… അല്ല ദേവേട്ടൻ എന്തിനാണാവോ എന്നെ കെട്ടിപിടിച്ചു കിടക്കാന്‍ വന്നത്… “
അപ്പു കലിപ്പില്‍ ചോദിച്ചു…
“പിന്നേയ്.. കണ്ടാലും മതി… എനിക്ക് നിന്നെ കെട്ടി പിടിക്കാൻ അത്ര കൊതി ഒന്നും ഇല്ല… “
അവനും അതേ ദേഷ്യത്തോടെ പറഞ്ഞു..
“പിന്നെ.. പിന്നെ… എന്നെ കെട്ടി പിടിച്ചതോ…. “
അവള് അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
” പൊന്നു മോള് കണ്ണ് തുറന്നു ഒന്ന് നോക്കിയേ… ആരാ എങ്ങോട്ടാ പോയതു എന്ന് നോക്കു… “
അവന്‍ അവളെ കൂർപ്പിച്ച് നോക്കി…
അപ്പുവും അപ്പോഴാണ് അത് ശ്രദ്ധിച്ചത്…
” ന്റെ കൃഷ്ണാ… ഇതിപ്പൊ ഞാന്‍ ഇയാളുടെ അടുത്തേക്ക് ആണല്ലോ പോയി കിടന്നത്… എസ്കേപ്പ് അപ്പു….”
അവള് പിറുപിറുത്തു കൊണ്ട് ബെഡിൽ നിന്നും എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി…
” അങ്ങനെ അങ്ങ് പോയാലോ മോളേ..”
അവളുടെ കൈയിൽ വലിച്ചു ബെഡിലേക്ക് തന്നെ ഇട്ടു കൊണ്ട് ദേവ് പറഞ്ഞു…
” മതിലും പൊളിച്ച് എന്റെ അടുത്തേക്ക് വന്നതും എന്റെ കൈയിൽ കേറി കിടന്നതും പൊന്നു മോള് തന്നെയാണ് കേട്ടോ…. നീ ആള് കൊള്ളാലോടി മത്തങ്ങകണ്ണി….”
വഷളന്‍ ചിരി ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു..
“അത്.. അത് പിന്നെ ഉറക്കത്തില്‍ അല്ലെ… അതിനു ദേവേട്ടൻ എന്തിനാ കെട്ടി പിടിക്കാൻ പോയതു… “
അവള് വിക്കി വിക്കി പറഞ്ഞു..
” അത് കൊള്ളാം.. ഉറക്കത്തിൽ എല്ലാം ഒപ്പിച്ചു വച്ചിട്ട് കുറ്റം മൊത്തം എനിക്ക്.. നീ കൊള്ളാലോ… പാടില്ല… പാടില്ല….”
അവളെ കളിയാക്കി കൊണ്ട് ദേവ് എണീറ്റു…
” അതേയ്.. ഇനി ബാത് റൂമിലേക്ക് ഒളിഞ്ഞു നോക്കരുത്… പ്ലീസ്… “
അതും പറഞ്ഞു അവന്‍ ബാത് റൂമിലേക്ക് കയറി…
” ചെ… ആകെ നാണം കേട്ടല്ലോ അപ്പു… സാരമില്ല… ഇനി ഇങ്ങനെ ഉണ്ടാകാതെ നീ സൂക്ഷിക്കു അപ്പു… “
അവള് സ്വയം പറഞ്ഞു..
ദേവ് പുറത്ത് ഇറങ്ങിയപ്പോഴും അപ്പു ചിന്തയില്‍ ആയിരുന്നു..
” തമ്പുരാട്ടി പിന്നെയും സ്വപ്നം കാണുകയാണോ… അടിയനെ വെറുതെ വിടണേ….”
അവന്‍ രണ്ടു കൈയ്യും കൂപ്പുന്ന മാതിരി കാണിച്ചു കൊണ്ട് അവളെ കളിയാക്കി..
” ഇയാളെ ഞാൻ……. “
അപ്പു ദേഷ്യം കൊണ്ട് പില്ലോ എടുത്തു അവനെ എറിഞ്ഞു…
അതിനു മുന്നേ അവന്‍ മുറിക്ക് പുറത്ത് എത്തിയിരുന്നു…
” പിന്നേയ്.. ഞാൻ ജോഗിങ്ങിന് പോകുവാണ്…. തമ്പുരാട്ടി സ്വപ്നം കണ്ടു ഇരിക്കണ്ട….”
അതും പറഞ്ഞു അവന്‍ താഴേക്കു പോയി…
അപ്പു ജാള്യതയോടെ കുളിക്കാന്‍ കയറി.. പക്ഷേ മനസ്സിൽ അപ്പോഴും ദേവ് പറഞ്ഞ പേര് ആയിരുന്നു….
ദേവ് താഴേക്കു ചെല്ലുമ്പോൾ മുത്തശ്ശനും വീറും എക്സർസൈസ് ചെയ്യുകയായിരുന്നു…
ദേവ് അത് കണ്ടു അന്തം വിട്ടു…
” എന്നും മടി പിടിച്ചു ഇരിക്കുന്ന മുത്തശ്ശൻ ഇന്ന് എങ്ങനെ നേരത്തെ എണീറ്റു.. അതും പോരാഞ്ഞ് കസര്‍ത്തും… ഈശ്വരാ…”
ദേവ് കളിയാക്കി കൊണ്ട് ചോദിച്ചു…
“പോടാ.. പോടാ.. ഇന്ന് വീർ മോന്‍ രാവിലെ വന്നു വിളിച്ചു.. പിന്നെ വലിയ കസര്‍ത്തു ഒന്നുമില്ല. ചെറുതാണ്… അതോണ്ട് വലിയ ബുദ്ധിമുട്ട് ഇല്ല… “
മേനോന്‍ ചിരിയോടെ പറഞ്ഞു…
” പിന്നെ നിന്റെ മുത്തശ്ശി ഇപ്പൊ പഴയത് പോലെ മധുരം ഉള്ളതു ഒന്നും തരുന്നില്ല.. ഇതിപ്പൊ ഹെല്‍ത്തി ആയാൽ മധുരം ഉള്ളതു കഴിക്കാലോ…. ഇന്നത്തേക്ക് ഇത് മതി മോനേ…”
അയാൾ കണ്ണടച്ച് കാണിച്ചു കൊണ്ട് പറഞ്ഞു… പിന്നെ അകത്തേക്ക് നടന്നു..
“എന്തായാലും നീ ആള് കൊള്ളാം വീർ… അത്ര പെട്ടെന്ന് ഒന്നും ആരോടും അടുക്കുന്ന പ്രകൃതം അല്ല മുത്തശ്ശൻ്റെത്… ഇതിപ്പൊ നിന്നെ നല്ലോണം പിടിച്ചിട്ടുണ്ട് കക്ഷിക്ക്.. “
ദേവ് അവന്റെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു…
“ഏയ്… അങ്ങനെ ഒന്നുമില്ല ദേവ്… പിന്നെ യു ആര്‍ സോ ലക്കി ടു ഹാവ് ദിസ് ഫാമിലി… റിയലി ലക്കി… “
അത് പറയുമ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞിരുന്നു…
” ഏയ് വീർ… ഡോണ്ട് ബി സാഡ്… ബി ഹാപ്പി… ഇത് നിന്റെയും ഫാമിലി ആണെന്ന് കരുതിക്കോ..”
അവനെ ആശ്വസിപ്പിച്ച് കൊണ്ട് ദേവ് പറഞ്ഞു.. പിന്നെ ജോഗിങ്ങിന് ഇറങ്ങി..
” യെസ് ദേവ്.. യു ആര്‍ റൈറ്റ്… ഇതെന്റെ ഫാമിലി ആണ്.. എന്റേത്…”
വീർ പിറുപിറുത്തു…
8 മണി ആയപ്പോഴേക്കും അപ്പുവിന്റെ വീട്ടുകാര് മംഗലത്ത് എത്തി..
മംഗലത്ത് വീടും ചുറ്റുപാടും അവര്‍ക്കു ഒരുപാട് ഇഷ്ടമായി…
പെട്ടെന്ന് തിരിച്ചു പോകേണ്ടത് ആയതു കൊണ്ട് അവര് ചായ കുടിച്ചു ഇറങ്ങി…
അപ്പുവിന് സങ്കടം ഉണ്ടായിരുന്നു എങ്കിലും അവള് അത് പുറത്തു കാണിച്ചില്ല..
എല്ലാവരെയും കെട്ടിപിടിച്ചു അവള് യാത്രയാക്കി..
അവരുടെ കാർ അകന്നു പോകുന്നതു കണ്ണീരോടെ അവള് നോക്കി നിന്നു…
അവര് പോയപ്പോള്‍ ആണ് അദിധി താഴേക്കു വന്നത്…
അവള് ദേവിനെ എല്ലായിടത്തും നോക്കി എങ്കിലും കണ്ടില്ല..
ആ നിരാശയിൽ തന്നെ അവള് സ്വന്തം മുറിയിലേക്ക് പോയി..
അപ്പു പിന്നെ ദേവിന്റെ മുന്നിലേക്ക് പോയില്ല..
അടുക്കളയിലും രുദ്രയുടെയും ദക്ഷയുടെയും മുറിയിലും ആയി സമയം ചിലവഴിച്ചു…
“ഇവിടെ എല്ലാവർക്കും തിരക്ക് ആണ്..”
അടുക്കളയില്‍ ഇരുന്ന് രുദ്ര മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു…
” അതെന്താ… ആര്‍ക്കാണു ഇത്ര തിരക്ക്..”
അപ്പു കാര്യം മനസ്സിലാകാതെ അവളെ നോക്കി…
“എന്റെ ഏട്ടത്തീ… അഭിയേട്ടൻ രാവിലെ തന്നെ ബാംഗ്ലൂർക്ക് പോയി.. അതാണ് അവള് പറഞ്ഞത്..”
ദക്ഷ ആണ് മറുപടി പറഞ്ഞത്…
” ആണോ ഇളയമ്മേ…”
അപ്പു അമ്പരപ്പോടെ സാവിത്രിയെ നോക്കി…
” ആഹ് മോളേ… അവന് എന്തോ അത്യാവശ്യം… അതാണ്..”
സാവിത്രി പറഞ്ഞു…
മകന്റെ പെട്ടെന്നുള്ള ഒളിച്ചോട്ടത്തിന് പിന്നില്‍ അവന്‍ ഇഷ്ട്ടപ്പെട്ട പെണ്‍കുട്ടി ആണെന്ന് അവര്‍ക്ക് മനസ്സിലായി.. എങ്കിലും അത് അവര് പുറത്ത് പറഞ്ഞില്ല…
” അതാ ഏട്ടത്തി ഞാൻ പറഞ്ഞത്… ഇനിയിപ്പൊ അനിയേട്ടനും കൈലാസേട്ടനും ഒക്കെ പോകും… എല്ലാര്‍ക്കും ബിസിനെസ്സ് മതി..”
രുദ്ര കെറുവിച്ചു…
“അതേ.. നാളെ മുതൽ നിങ്ങക്ക് കോളേജിലും. പോകണം..”
അടുക്കളയിലേക്ക് കേറി വന്നു കൊണ്ട് സീത പറഞ്ഞു..
“ഓഹ്.. ഞാൻ അത് മറന്നു വന്നത് ആയിരുന്നു… അടുത്ത ആഴ്‌ച മുതൽ പോയാൽ പോരേ അമ്മാ… “
രുദ്ര കെഞ്ചി…
” പറ്റില്ല മോളേ… നാളെ അവിടെ ഹാജര് വച്ചോണം…”
സീത ഉറപ്പിച്ച് പറഞ്ഞു..
രുദ്രയും ദക്ഷയും പരസ്പരം നോക്കി..
“അല്ല മോളേ അപ്പു.. കോഴ്സ് തീരാന്‍ ഇനിയും ഒരു സെമസ്റ്റർ ഇല്ലേ… “
സാവിത്രി ചോദിച്ചു..
” ഉണ്ട് ഇളയമ്മേ.. പ്രോജക്റ്റ് ആണ്.. പോകാതെ വയ്യാ… എന്തായാലും പോകണം… “
അപ്പു പറഞ്ഞു..
” അയ്യോ.. ഇനിയിപ്പൊ വീണ്ടും പാലക്കാട്ടേക്ക് പോകേണ്ടേ അപ്പൊ..”
ദക്ഷ ചോദിച്ചു…
” വേറെ ഒരു ഐഡിയ ഉണ്ട്… ഇവിടെ എവിടെയെങ്കിലും ഇന്റൺഷിപ്പ് ചെയ്യാൻ പറ്റിയാൽ പിന്നെ പ്രശ്നമില്ല… “
അപ്പു പറഞ്ഞു..
‘അങ്ങനെ ആണെങ്കിൽ അതാവും നല്ലത്.. കൈലാസിനോട് പറയാം.. അവന്റെ കമ്പനിയില്‍ ആണെങ്കിൽ കുറച്ച് കൂടെ നല്ലത് അല്ലെ…”
സീത ഉത്സാഹത്തോടെ പറഞ്ഞു..
“അത് മതി അമ്മ…”
രുദ്രയും ദക്ഷയും സന്തോഷത്തോടെ അപ്പുവിനെ കെട്ടിപിടിച്ചു..
പിന്നെ സീത തന്നെ എല്ലാവരോടും ഈ കാര്യം പറഞ്ഞു സമ്മതിപ്പിച്ചു….
” ദേവ് എവിടെ പോയതാണ് ഏട്ടത്തീ… കുറേ നേരമായി കാണാനില്ല… “
ഉച്ച ഭക്ഷണം കഴിക്കുന്നതിനു ഇടയില്‍ ആണ് ചന്ദ്രശേഖരന്‍ മഹേശ്വരിയോട് ചോദിച്ചത്…
“അ.. അത്… അവന്‍ കരുണാലയത്തിൽ….”
അവരൊന്നു പറഞ്ഞു നിര്‍ത്തി…
എല്ലാവരുടെയും മുഖത്ത് സങ്കടം നിറഞ്ഞു…
അപ്പു അത് കണ്ടു അമ്പരന്നു…
വീറും അദിധിയും അതേ അവസ്ഥയില്‍ ആയിരുന്നു…
മേനോന്‍ ഭക്ഷണം മതിയാക്കി എണീറ്റു..
പതിയെ ഓരോരുത്തര്‍ ആയി എണീറ്റു…
” അതേയ്.. എന്താ കാര്യം… “
അപ്പു രുദ്രയുടെ കൈയിൽ തട്ടി കൊണ്ട് ചോദിച്ചു..
അവള് പിന്നെ പറയാം എന്ന ഭാവത്തില്‍ കണ്ണ് കാണിച്ചു..
എല്ലാവരുടെയും മൂഡ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ പാകത്തില്‍ എന്താണ് അവിടെ എന്നായിരുന്നു അപ്പുവും അദിധിയും വീറും ചിന്തിച്ചത്…
ഇതേ സമയം ദേവ് കരുണാലയത്തിൽ ആയിരുന്നു….
“ഷി ഈസ് ഓക്കെ നൗ ദേവ്… ഇനി നിങ്ങളുടെ എല്ലാവരുടേയും സ്നേഹവും പരിചരണവും മതി…”
ഡോക്ടർ സക്കറിയ ദേവിന് കൈ കൊടുത്തു കൊണ്ട് പറഞ്ഞു..
“നന്ദിയുണ്ട് ഡോക്ടർ… ഒരുപാട്… എപ്പോഴാണ് വീട്ടിലേക്ക് മടങ്ങാന്‍ പറ്റുക…”
ദേവ് ചോദിച്ചു..
“എത്രയും പെട്ടെന്ന്… ഇന്ന് എന്തായാലും വേണ്ട.. നാളെ കൊണ്ട് പോകാം… “
ഡോക്റുടെ വാക്കുകള്‍ ദേവിന് ആനന്ദം നല്‍കുന്നത് ആയിരുന്നു…
“എനിക്ക് ഒന്ന് കാണാമല്ലോ അല്ലെ.. “
ദേവ് സംശയത്തോടെ ചോദിച്ചു..
” യെസ്… യൂ കാൻ.. “
ഡോക്ടർക്ക് നന്ദി പറഞ്ഞു കൊണ്ട് ദേവ് പുറത്ത് ഇറങ്ങി.. പിന്നെ റൂം നമ്പര്‍ 31 ലക്ഷ്യമാക്കി നടന്നു…
പതിയെ അവന്‍ വാതില്‍ തുറന്നു..
ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുന്ന ഒരു സ്ത്രീ രൂപം അവന്‍ കണ്ടു…
“അപ്പച്ചി….”
അവന്‍ വിളിച്ചു…
” ദേവ്….”
അവരുടെ ചുണ്ടുകള്‍ മൊഴിഞ്ഞു..
ദേവിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു.. അവന്റെ കണ്ണ് നിറഞ്ഞു…
ഭക്ഷണം കഴിഞ്ഞ് അപ്പു രുദ്രയുടെ മുറിയിലേക്ക് നടന്നു…
“വാ ഏട്ടത്തീ… ഞാന്‍ ഒരുകൂട്ടം കാണിച്ചു തരാം..”
അവള് അപ്പുവിന്റെ കൈ പിടിച്ചു കൊണ്ട് മുകളിലേക്ക് നടന്നു..
“എന്താ രുദ്ര… എന്താ കാര്യം..”
അപ്പു അവളോടു ചോദിച്ചു..
“വാ ഏട്ടത്തീ….”
രുദ്ര അവളുടെ കൈ പിടിച്ചു അപ്പുവിന്റെ മുറിയുടെ ഇടതു വശത്ത് ആയുള്ള ഒരു മുറിയുടെ മുന്നില്‍ എത്തി…
“ഇത്… ഈ മുറി.. ഇതാരുടെ ആണ്.. അന്ന് ദേവേട്ടനും ഇതിന്റെ മുന്നില്‍ നില്‍ക്കുന്നത് കണ്ടു ഞാന്‍…”
അപ്പു സംശയത്തോടെ ചോദിച്ചു…
“ഇത്… ഏട്ടത്തി വാ.. ആരും ഈ മുറി തുറക്കാറില്ല.. ദേവേട്ടൻ അതിനു സമ്മതിക്കില്ല എന്നതാണ് സത്യം…”
കയ്യില്‍ ഉള്ള കീ വച്ച് ലോക്ക് തുറന്നു കൊണ്ട് രുദ്ര പറഞ്ഞു…
” അതെന്താ…. അത്രയും വലിയ എന്ത് സാധനമാണ് ഇതിന് ഉള്ളില്‍…”
അപ്പു അതിശയത്തോടെ ചോദിച്ചു..
“ഏട്ടത്തി നേരിട്ട് കണ്ട് നോക്കു… “
അവളുടെ കൈ പിടിച്ചു മുറിക്ക് അകത്തേക്ക് നടന്നു കൊണ്ട് അവള് പറഞ്ഞു..
രുദ്ര തന്നെ മുറിയിലെ ലൈറ്റ് ഇട്ടു…
മുറി കണ്ടു അപ്പു അന്തംവിട്ടു….
മനോഹരമായ ഒരു മുറി ആയിരുന്നു അത്..
കാലപ്പഴക്കം കുറച്ച് ഉണ്ടെങ്കിലും മനോഹരമായ മുറി..
മാറാല പിടിച്ചു കിടക്കുന്ന ചുമരുകള്‍… ആ വീട്ടിലെ ഏറ്റവും വലിയ മുറി ഇതാണെന്ന് അപ്പുവിന് തോന്നി..
ചുമരില്‍ കുറേ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്.. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണ്.. പഴയ കാല ചിത്രങ്ങൾ ആണെന്ന് അപ്പുവിന് മനസ്സിലായി..
മാറാല പിടിച്ചത് കൊണ്ട് ഒന്നും വ്യക്തമല്ല…
“അതൊക്കെ തുടച്ചു വൃത്തി ആക്കണം ഏട്ടത്തീ.. എന്നാലേ മനസ്സിലാകൂ…”
രുദ്ര വിളിച്ചു പറഞ്ഞു..
ആ മുറിയുടെ ഉള്ളില്‍ തന്നെ വേറെ രണ്ടു ചെറിയ മുറികള്‍ കൂടി ഉണ്ടെന്ന് അപ്പു കണ്ടു..
അവള് പതിയെ അത് തുറക്കാന്‍ ശ്രമിച്ചു..
“അതിന്റെ കീ ഇല്ല ഏട്ടത്തീ… ഏട്ടന്റെ കൈയിൽ ആണ്.. “
രുദ്ര നിരാശയോടെ പറഞ്ഞു..
അപ്പു ഒരു മായിക ലോകത്ത് എന്ന പോലെ ആ മുറിയുടെ മുക്കും മൂലയും തേടുകയായിരുന്നു…
അപ്പോഴാണ് കൊത്ത് വർക്ക് ചെയ്ത് ഈട്ടിയിൽ പണിത് എടുത്ത ഒരു അലമാര അവള് കണ്ടത്…
അവള് അത് പതിയെ തുറന്നു..
കട്ടിയുള്ള എന്തോ പുസ്തകം താഴേക്കു വീണു..
അപ്പു ഞെട്ടി.. പുസ്തകം ആണെന്ന് കണ്ടപ്പോള്‍ അവള്‍ക്കു സമാധാനം ആയി..
അവള് അത് പതിയെ കൈയിലെടുത്തു…
പുറത്ത് ഉണ്ടായിരുന്നു മാറാല ഒക്കെ കൈ കൊണ്ട് തട്ടി മാറ്റി…
തുറന്നു നോക്കിയപ്പോൾ ആണ് അതൊരു ആല്‍ബം ആണെന്ന് അവള്‍ക്ക് മനസ്സിലായത്..
“ഇവിടെ ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നോ… നോക്കട്ടെ ഏട്ടത്തീ…”
അവള് അപ്പുവിന്റെ കൈയിൽ നിന്നും അത് വാങ്ങി..
അപ്പോഴാണ് താഴെ ദേവിന്റെ കാറിന്റെ ശബ്ദം കേട്ടതു…. രുദ്ര ഒന്ന് പേടിച്ചു..
” വാ ഏട്ടത്തീ നമുക്ക് പുറത്ത് ഇറങ്ങാം… ഏട്ടൻ. എങ്ങാനും വന്നാൽ പണി കിട്ടും..”
രുദ്ര പേടിയോടെ അപ്പുവിന്റെ കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങി.. മുറി വീണ്ടും പഴയത് പോലെ ലോക് ചെയ്തു..
” വാ ഏട്ടത്തീ.. നമുക്ക് എന്റെ മുറിയില്‍ പോയി ആല്‍ബം നോക്കാം…”
അവള് അപ്പുവിന്റെ കൈ പിടിച്ച് മുറിയിലേക്ക് നടന്നു…
മുറിയില്‍ എത്തി കഴിഞ്ഞു ആണ് രുദ്രയ്ക്ക് ശ്വാസം വീണത്..
അവള് അപ്പുവിന്റെ കയ്യില്‍ പിടിച്ചു ബെഡിൽ ഇരുത്തി…
പിന്നെ രണ്ടാളും കൂടെ ആല്‍ബം നോക്കാൻ തുടങ്ങി..
മംഗലത്ത് വീട്ടില്‍ ഉള്ളവരുടെ എല്ലാം ഫോട്ടോ ആയിരുന്നു അതിൽ…
താളുകള്‍ മറിച്ച് പോകുന്നതിനു ഇടയില്‍ ആണ് ആ ഫോട്ടോ അപ്പുവിന്റെ കണ്ണില്‍ പെട്ടത്…
കാലപ്പഴക്കം കൊണ്ട് മങ്ങി പോയെങ്കിലും ആ ചിത്രം അവള് വ്യക്തമായി തന്നെ കണ്ടു..
രണ്ട് കുട്ടികളുടെ ചിത്രം.. ഒരു ആൺ കുട്ടിയും ഒരു പെണ്‍കുട്ടിയും ആണെന്ന് വ്യക്തം ആണ്..
പക്ഷേ പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ല…
പക്ഷേ ആൺ കുട്ടിയുടെ മുഖം അപ്പു വ്യക്തമായി തന്നെ കണ്ടു…
കൂടി വന്നാൽ 10 വയസ്സ് പ്രായം വരുന്ന ഒരു ആണ്‍ കുട്ടി..
ഒരു ഒറ്റ മുണ്ട് ആണ് വേഷം… പെണ്‍ കുട്ടിയുടെ കൈയിൽ പിടിച്ചിട്ടും ഉണ്ട്…
പക്ഷേ അപ്പുവിന്റെ കണ്ണുകൾ ചെന്നെത്തിയത് ആ കുട്ടിയുടെ കണ്ണുകളില്‍ ആയിരുന്നു…
ഒപ്പം നെഞ്ചില്‍ ആയി പച്ച കുത്തിയ ആ വാക്കുകളും… തന്നെ ഉറക്കത്തില്‍ അസ്വസ്ഥയാക്കുന്ന ആ രൂപം….
“നീലക്കണ്ണുകള്‍…പാര്‍വതി”
അപ്പു പിറുപിറുത്തു….
“എന്താ ഏട്ടത്തീ… എന്തു പറ്റി..”
അപ്പുവിന്റെ മുഖം മാറിയത് കണ്ടു രുദ്ര ചോദിച്ചു..
“ഇത്.. ഇത് ആരാ…”
അപ്പു വിറയ്ക്കുന്ന കൈകൾ കൊണ്ട് ആ ചിത്രത്തില്‍ തൊട്ടു കാണിച്ചു..
“എവിടെ നോക്കട്ടെ…”
രുദ്ര ഫോട്ടോ വാങ്ങി നോക്കി…
“ഇത് ദേവേട്ടൻ ആണല്ലോ…കൂടെ.. കൂടെ ആരാണാവോ… പാറു ചേച്ചി ആവും “
രുദ്ര പറഞ്ഞു…
“ദേവേട്ടന് അതിനു നീലക്കണ്ണുകള്‍ ആണോ…പിന്നെ പാ… പാറു… ആരാ.. “
അപ്പു വിറയ്ക്കുന്ന സ്വരത്തില്‍ ചോദിച്ചു..
“അതേ… ഏട്ടത്തി ഇത് വരെ കണ്ടിട്ടില്ലേ… ഏട്ടൻ ലെൻസ് വെക്കാറുണ്ട്…ആരെയും നീലക്കണ്ണുകള്‍ കാണിക്കാറില്ല..”
രുദ്ര വിഷമത്തോടെ പറഞ്ഞു…
കേട്ടതു വിശ്വസിക്കാൻ ആവാതെ അപ്പു തറഞ്ഞു നിന്നു..
(തുടരും..)