അപൂര്‍വരാഗം ~ ഭാഗം 07 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

പെട്ടെന്ന് ആണ് ഹാളിലെ ലൈറ്റ് ഒക്കെ ഓഫ് ആയതു. ഒപ്പം തന്നെ പാവാടയുടെ അറ്റത്ത് ചവിട്ടി ഞാന്‍ പിറകോട്ട് വീണു.

വീഴുന്നതിന് മുന്നേ രണ്ടു കൈകൾ എന്നെ താങ്ങിയെടുത്തിരുന്നു. ആ വെപ്രാളത്തിൽ ഞാന്‍ അയാളുടെ ഷർട്ടിൽ അള്ളി പിടിച്ചു.

ചുടു നിശ്വാസം എന്റെ കവിളിലു തട്ടി.. ഞാൻ കണ്ണുകള്‍ അമര്‍ത്തി അടച്ചു. പതിയെ ആ കൈകൾ എന്റെ ഇടുപ്പിൽ അമരുന്നത് ഞാന്‍ അറിഞ്ഞു.

ഏറെ പരിചിതമായ ഒരു സുഗന്ധം എന്നെ പൊതിയുന്നത് പോലെ എനിക്ക് തോന്നി. നഷ്ടപ്പെട്ട് എന്തോ തിരിച്ചു കിട്ടിയത് പോലെ.. വിട്ടു കളയാന്‍ പാടില്ല എന്ന തോന്നല്‍.

പതിയെ ആ ചുടു നിശ്വാസം എന്റെ ചെവിക്കു അടുത്തെത്തി..
“പാറു……..”

ആ വിളി കേട്ടതും ഞാൻ ഒന്ന് ഞെട്ടി.. പിന്നോട്ട് മാറി. എന്റെ ഇടുപ്പിൽ ചുറ്റിയിരുന്ന കൈ അയഞ്ഞു മാറുന്നതു ഞാന്‍ അറിഞ്ഞു.

ഇരുട്ടിലേക്ക് തുറിച്ചു നോക്കി ഞാന്‍ നിന്നു.. എനിക്കു ഏറെ പരിചിതമായ ആ ഗന്ധം എന്നെ വിട്ടു അകലുന്നതു ഞാന്‍ അറിഞ്ഞു.

അതൊരു സ്വപ്നം ആകണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. കണ്ണ് പെട്ടെന്ന് നിറഞ്ഞു.

ഹാളില്‍ ലൈറ്റ് ഓണ്‍ ആയിട്ടും ഞാന്‍ അതേ നില്‍പ്പ് തുടരുകയായിരുന്നു. ആരോ എന്റെ തോളില്‍ കൈ അമര്‍ത്തി… ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.

“അപ്പൂ… ഡി…… നീയെന്താ വല്ലാതെ ഇരിക്കുന്നത്…?”
അത് ജോ ആയിരുന്നു.. അവളുടെ സ്വരത്തില്‍ ആധി നിറഞ്ഞിരുന്നു..

അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്.. എന്റെ കണ്ണ് ഒക്കെ ആകെ നിറഞ്ഞു തൂവിയിരിക്കുന്നു.

“അത്… ഒന്ന്‌.. ഒന്നും ഇല്ലെടാ…. കണ്ണില്‍ എന്തോ കരട് പോയി….. കൂട്ടത്തിൽ കരണ്ടും പോയപ്പോള്‍ പെട്ടെന്ന് പേടിച്ച് പോയി..”
ഞാൻ ഒരുവിധം പറഞ്ഞു ഒപ്പിച്ചു.

അപ്പോഴാണ് എനിക്ക് വേറെ ഒരു കാര്യം ഓര്‍മ വന്നത്.. ഞാൻ ചുറ്റും നോക്കി..
“ജോ… ഞാൻ ഇപ്പൊ വരാം.. എന്റെ ഫോൺ അച്ഛന്റെ കാറിൽ ആണ്.. ഇപ്പൊ വരാം..”

അതും പറഞ്ഞു ഞാൻ താഴേക്കു ഓടി.. കാർ പാര്‍ക്കിങ്ങിലേക്ക് ഞാന്‍ ഓടുക ആയിരുന്നു..

അവിടെ ഒരു സെക്യൂരിറ്റി ഉണ്ടായിരുന്നു..
“ചേട്ടാ… ഇപ്പൊ.. ഇപ്പൊ.. ഇവിടുന്നു ഏതേലും വണ്ടി പുറത്തോട്ടു പോയോ..? “

കിതച്ച് കിതച്ചു ഞാന്‍ ചോദിച്ചു. സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം.

“ഇപ്പൊ……ഏതു വണ്ടി….”
അയാൾ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു..
“ആഹ്… ദ.. ഇപ്പൊ ഒരു ബ്ലൂ കളർ കാർ പുറത്തോട്ടു പോയി..”

അയാൾ പറഞ്ഞു.. കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ ഹോട്ടലിന്റെ മെയിന്‍ ഗേറ്റിലേക്ക് ഓടി.

ഗേറ്റു കടന്നു ഒരു ബ്ലൂ കളർ audi പോകുന്നത് ഒരു മിന്നായം പൊലെ ഞാന്‍ കണ്ടു…

കണ്ണ് നീര് വന്നു കാഴ്ച മൂടി.. എന്നിട്ടും ഞാന്‍ അവിടെ തന്നെ നിന്നു. കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയെ പൊലെ..

“അപ്പൂ…… നീയെന്താ ഇവിടെ നില്‍ക്കുന്നത്…?”

സാമിച്ചന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. കണ്ണ് നീര് മറയ്ക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു ഞാന്‍. ചോദിക്കുന്നവരോട് പറയാന്‍ എനിക്ക് ഒരു ഉത്തരം ഇല്ലായിരുന്നു.

“ഒന്നുമില്ല ഇച്ചാ… എന്റെ കൂടെ പഠിച്ച ഒരു പയ്യനെ കണ്ടു.. വിളിക്കാൻ വന്നപ്പോഴേക്കും ആള് വണ്ടിയില്‍ കേറി പോയി.”
ഞാൻ ഒരു കള്ളം പറഞ്ഞു.

“അതേത് ആണ് മോളേ ഈ ഞാന്‍ അറിയാത്ത ഒരു പയ്യന്‍…”
ഇച്ചന്‍ മീശ പിരിച്ച് കൊണ്ട് തമാശയായി ചോദിച്ചു.

“ന്റെ പൊന്നു സിഐഡി.. ഒന്ന് വരുമോ… അവിടെ പെങ്ങളുടെ റിസപ്ഷൻ ആണ്..”
വിഷയം മാറ്റാനുള്ള വ്യഗ്രതയോടെ ഞാന്‍ കലിപ്പിച്ച് ഇച്ചനെ നോക്കി..

എന്നിട്ട് അകത്തേക്ക് ഓടി..

” നിന്നെ ഞാന്‍ എടുത്തോളാം… ഇച്ചന്‍ പിറകില്‍ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.

നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് ഞാന്‍ പടികള്‍ കയറി.

ഇതു വരെ ആരോടും ഒരു ഇഷ്ടവും തോന്നിയിട്ടില്ല.. പക്ഷേ.. ഇത്.. രൂപം അറിയില്ല.. പേര് അറിയില്ല..

എന്നിട്ടും ഉറക്കത്തിൽ കൂടി എന്നെ ശല്യപ്പെടുത്തുന്ന ആ നീലക്കണ്ണുകള്‍.. ഞാൻ അതിനെ പ്രണയിച്ചു തുടങ്ങിയോ എന്ന് എനിക്ക് തോന്നി..

“പാറു…. അതാരാണ്..”
പിറുപിറുത്തു കൊണ്ട് നടന്നു ഞാന്‍ ചെന്നു കൂട്ടിയിടിച്ചത് കൃത്യം നമ്മുടെ ജിം ബോഡിയുമായി.. മനസ്സിലായില്ലേ.. അഭി ഏട്ടൻ.

“എന്താണ് സുന്ദരി.. എന്ത് ഓര്‍ത്തു നടക്കുവാണ്.. ചെറു ചിരിയോടെ അഭിയേട്ടൻ എന്നോട് ചോദിച്ചു.

ഞാൻ പെട്ടെന്നു എന്ത് പറയണം എന്ന് അറിയാതെ നിന്നു.

” എന്റെ പെങ്ങള്‍ ഇപ്പൊ ഇവിടൊന്നും അല്ല എന്റെ അഭി… “

എന്നെ കളിയാക്കി കൊണ്ട് പിന്നാലെ വന്ന ഇച്ചന്‍ പറഞ്ഞു.

” അതെന്താ സാമിച്ചായാ.. പെങ്ങള്‍ക്ക് വല്ല ലോട്ടറിയും അടിച്ചോ..?”
എന്നെ നോക്കി കളിയാക്കി കൊണ്ട് അഭിയേട്ടൻ ചോദിച്ചു..

“ഒരു ലോട്ടറി മിക്കവാറും അടിക്കുന്ന ലക്ഷണം ഉണ്ട് ന്റെ അഭി… “
ഇച്ചനും കൂടി എന്നെ കളിയാക്കി..
അവസാനം ദേഷ്യം വന്നു മുഖം വീര്‍പ്പിച്ച് ഞാന്‍ മേരിക്കുട്ടിയുടെ അടുത്തേക്ക് നടന്നു.

ആള്‍ക്കാര് ഒക്കെ വന്നു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.. ഞാൻ ജോയുടെ കൂടെ പോയി ഇരുന്നു..

ഒന്നിനും ഒരു മൂഡ് തോന്നിയില്ല. ആകെ വല്ലാത്ത ഒരു അസ്വസ്ഥത..

കണ്ണ് പിന്നെയും നിറഞ്ഞു പോകും എന്ന് തോന്നിയപ്പോൾ ഞാന്‍ പതിയെ വാഷ് റൂമിലേക്ക് നടന്നു.

മുഖം കഴുകി കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കി ഞാന്‍ നിന്നു.

“ആരാ അപ്പൂ… നീ.. ആരാ ഈ പാറു.. ആ..നീലക്കണ്ണുകള്‍… എന്താ ഇതൊക്കെ…?..”
ഞാൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു.

പിന്നെ പതിയെ മുഖം തുടച്ചു പുറത്ത് ഇറങ്ങി. ഹോട്ടലിന്റെ കോറിഡോറിന്റെ അവസാനം ഒരു കുഞ്ഞു ബാല്‍ക്കണി ഉണ്ടായിരുന്നു.

അവിടെ പോയി നിന്നു.. കൈ വരിയില്‍ പിടിച്ചു ആകാശത്തേക്കു നോക്കി. ചന്ദ്രൻ തെളിഞ്ഞു കാണുന്നുണ്ട്.. കുറേ നക്ഷത്രങ്ങളും.

ഞാൻ അതും നോക്കി നിന്നു..
അരികില്‍ ആരോ വന്നത് പൊലെ തോന്നിയപ്പോൾ ഞാന്‍ പതിയെ തല ചെരിച്ചു നോക്കി.

അഭിയേട്ടൻ… ഞാൻ പിന്നെയും ഒന്നും മിണ്ടാതെ നിന്നു.

“താൻ വല്യ സ്വപ്ന ജീവിയാണല്ലോടോ… ഇച്ചായന്‍ പണ്ട് പറഞ്ഞത് ഒക്കെ വായാടി ആയ.. എല്ലാരേയും വട്ടം കറക്കുന്ന അപ്പൂനെ കുറിച്ച് ആണ്….

ഇച്ചായന്‍ പലപ്പോഴും പറയാറുണ്ട് നിങ്ങളെ കുറിച്ച് ഒക്കെ.. പക്ഷേ നേരിട്ട് കാണുന്നത് ഇവിടെ വച്ചിട്ട് ആണ് കേട്ടോ..”

ഒരു ചെറു ചിരിയോടെ അഭിയേട്ടൻ പറഞ്ഞു..
ഞാനും അത് ഓര്‍ത്തു. പെട്ടെന്ന് എന്താണ് എനിക്ക് പറ്റിയത്…

ഇനിയും മിണ്ടാതെ നിന്നാൽ ശരിയാവില്ല എന്നെനിക്കു തോന്നി.. എന്റെ മാറ്റം ഞാന്‍ മാത്രം അറിഞ്ഞാല്‍ മതിയെന്ന് തോന്നി..

” ആണോ… അതേയ് അഭിയേട്ടന് ചുമ്മാ തോന്നുന്നത് ആണ്.. ഞാൻ എപ്പോഴും ഒരു പോലെ ആണ്..”
ഞാൻ കോളർ പൊക്കുന്ന മാതിരി കാണിച്ച് കൊണ്ട് പറഞ്ഞു.

അഭിയേട്ടൻ ആദ്യം ഒന്ന് നോക്കി.. പിന്നെ പൊട്ടി ചിരിക്കാന്‍ തുടങ്ങി..

ഞാൻ ആണേലു ന്താ കാര്യം എന്ന് അറിയാതെ പകച്ചു നിന്നു..

“എന്നിട്ട് ആണോ ബെസ്റ്റ് ഫ്രണ്ടിന്റെ കല്യാണത്തിന് ഇങ്ങനെ അവിടെയും ഇവിടെയും ആയി ഒതുങ്ങി നില്‍ക്കുന്നത്.. മോശം.. അപ്പൂ.. വളരെ മോശം..”
അങ്ങേര് എന്നെ നന്നായി കളിയാക്കി..

ഞാൻ അങ്ങേരെ കൂര്‍പ്പിച്ചു ഒന്ന് നോക്കി..

“ആഹ്.. നിങ്ങൾ രണ്ടാളും കൂട്ടായോ.. ദേ നിന്നെ മേരി വിളിക്കുന്നു.. ചെല്ല്.. “

അതും പറഞ്ഞു ഇച്ചന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു.

“പിന്നേയ് കൂട്ട്…”
ഞാൻ പുച്ഛം വാരി വിതറി കൊണ്ട് പറഞ്ഞു..

ഇച്ചനും അഭിയേട്ടനും പൊട്ടി ചിരിച്ചു..

“കേട്ടോ അഭി. ഇതാണ് എന്റെ പെങ്ങള്… എന്തു ബോറൻ എക്സ്പ്രഷൻ ആണ് അല്ലെ.. “
ഇച്ചന്‍ പിന്നെയും ഗോൾ അടിച്ചു..”

ഞാൻ മാക്സിമം കലിപ്പ് ഇട്ടു രണ്ട് പേരെയും മാറി മാറി നോക്കി.

“എന്റെ.. അഭി… അല്ല നിന്റെ ചേട്ടൻ എവിടേ… കിച്ചു.. അവന്‍ വന്നു എന്ന് അമ്മച്ചി പറഞ്ഞു.. ഞാൻ കണ്ടില്ല…”

ഇച്ചന്‍ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.

“കിച്ചുവേട്ടന് എന്തോ അത്യാവശ്യം വന്നു.. അറിയാലോ കക്ഷിയുടെ തിരക്ക്.. അത് കൊണ്ട് വന്നു.. പെട്ടെന്ന് തന്നെ പോയി.. “

അഭിയേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു എന്റെ മുഖത്തോട്ട് നോക്കി..

ഞാൻ ആണേലു മുഖം വീര്‍പ്പിച്ച് തിരിച്ചു നടന്നു..

“ചെ… വന്നിട്ട് അവനെ കാണാന്‍ പറ്റിയില്ലല്ലോ… “
ഇച്ചന്റെ സ്വരത്തില്‍ നഷ്ട ബോധം നിറയുന്നത് ഞാൻ അറിഞ്ഞു..

” ഞാൻ ഇത് വരെ കേള്‍ക്കാത്ത ഒരു ഏട്ടനും അനിയനും.. എല്ലാര്‍ക്കും അവരെ അറിയാം.. എനിക്കു മാത്രം അറിയില്ല..”

പിറുപിറുത്തു കൊണ്ട് ഞാന്‍ ഹാളിലേക്ക് വന്നു.
അമ്മ ആന്റിയോട് കാര്യമായിട്ട് എന്തോ സംസാരത്തില്‍ ആണ്.. അച്ഛൻ ആവട്ടെ അങ്കിളിന്റെ അടുത്തും.

പതിവില്ലാത്ത ഒരു ടെന്‍ഷൻ രണ്ടാളുടെയും മുഖത്ത് ഉണ്ട്.

“അടുത്തത് നിന്നെ പിടിച്ച് കെട്ടിക്കാൻ ഉള്ള പ്ലാൻ ആണെന്ന് തോന്നുന്നു മോളേ..”
ജോ എന്റെ അടുത്ത് വന്നു നിന്നു പറഞ്ഞു.

“ഡി.. ഡി.. ദുഷ്ടേ… എന്നെ കൊലയ്ക്ക് കൊടുക്കാൻ ഉള്ള കാര്യം ഒന്നും പറയാല്ലേ..”
അതും പറഞ്ഞു ഞാന്‍ അവള്‍ക്കു നന്നായിട്ട് ഒന്ന് കൊടുത്തു.

“ശോ… എന്തൊരു ഇടി ആണെടി ഇത്… “
പുറം തിരുമ്മി കൊണ്ട് അവള് പറഞ്ഞു..

” എന്തോ.. സാരമില്ല.. എന്റെ നാത്തൂന്‍ ആകുമ്പോ നിനക്ക് കിട്ടാൻ ഉള്ള ഇടിയില്‍ നിന്നും അങ്ങ്ട് കുറച്ചോ… “

അതും പറഞ്ഞു ഞാന്‍ അവളുടെ മുഖത്ത് നോക്കി.. പെണ്ണിന്റെ മുഖത്ത് നിന്ന് ചോര തൊട്ട് എടുക്കാം.. അങ്ങനെ നാണം കൊണ്ട് ചുവന്നു ഇരിക്കുന്നു..

പെട്ടെന്ന് തന്നെ ഞെട്ടി അവളെന്നെ നോക്കി..
” അപ്പൂ.. അത്.. നിനക്ക് എങ്ങനെ… “
അവള് വിക്കി വിക്കി ചോദിച്ചു..

” പൊന്നു മോളേ… ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയത് അല്ല. പത്ത് പതിനൊന്ന് വര്‍ഷം ആയി.. ആ എനിക്ക് മനസ്സിലാവും…”

പെട്ടെന്ന് അവളെന്നെ കെട്ടി പിടിച്ചു.
“സോറി ഡി.. നിന്നോട് ഒളിച്ചു വച്ചത്‌ അല്ല.. പേടിച്ചിട്ട് ആണ്.

ഇച്ചന് അങ്ങനെ ഒരു ഇഷ്ടം എന്നോട് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല…. പിന്നെ.. പിന്നെ.. ഞാനെങ്ങനെയാ… “

അവളുടെ സ്വരം ഇടറി..

” ഡി.. പൊട്ടി… അതൊക്കെ നമുക്ക് ശരിയാക്കാം.. നിനക്ക് അറിയാലോ എല്ലാം.. ഇച്ചന് നമ്മള് കുറച്ചൂടെ സമയം കൊടുക്കണം.. ഇച്ചന് മനസിലാവും.. “

പറഞ്ഞ്‌ കഴിഞ്ഞ് നോക്കിയപ്പോൾ ആണ് ഇച്ചനും അഭിയേട്ടനും നടന്നു വരുന്നത് കണ്ടത്.

അവളോട് കണ്ണ് തുടയ്ക്കാൻ പറഞ്ഞു. എന്നിട്ട് ഞങ്ങൾ രണ്ടും സ്റ്റേജിലേക്ക് പോയി.

പിന്നാലെ തന്നെ അഭിയേട്ടനും സ്റ്റേജിലേക്ക് വന്നു. ഡേവിച്ചായന്‍ ആകട്ടെ അഭിയേട്ടനോട് പരാതി പറച്ചില്‍ ആണ്.

കക്ഷിയുടെ ഏട്ടൻ പെട്ടെന്ന് പോയതിന്റെ പരാതി ആണ്.

ഞങ്ങൾ അതും കേട്ട് ചിരിച്ചു. പിന്നെ കുറേ പാട്ടും കൂത്തും ഒക്കെയായി അടിച്ചു പൊളിച്ചു. കപ്പിൾ ഡാൻസ് ഒക്കെ വന്നപ്പോള്‍ ഞാനും ജോയും പതിയെ പിന്നോട്ട് മുങ്ങി.

ജോ ഇപ്പൊ വരാം എന്ന് പറഞ്ഞു അവളുടെ മമ്മിയുടെ അടുത്തേക്ക് പോയി..

ഒന്നും ചെയ്യാനില്ലാതെ ചുമ്മാ ഒരു മൂലയ്ക്ക് നിന്നപ്പോള്‍ ആണ് അഭിയേട്ടൻ എന്റെ അടുത്തേക്ക് വന്നത്.

“താൻ എന്താ ഡാൻസ് കളിക്കാത്തത്…?”
അഭിയേട്ടൻ ചോദിച്ചു.

“അത് കപ്പിൾ ഡാൻസ് ആണ് ഹേ.. ഞാൻ സിംഗിള്‍ ആണ്..”

പൊട്ടി ചിരിച്ചു കൊണ്ട്‌ ഞാന്‍ പറഞ്ഞു.

“കാൻ വി ഡാൻസ് ടുഗതർ? വില്‍ യു ബി മൈ പാര്‍ട്ണർ?”

ദൂരേക്ക് നോക്കി ഒരു പുഞ്ചിരിയോടെ അഭിയേട്ടൻ ചോദിച്ചു..

ഞാൻ ഒരു ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി.

ആ നീലക്കണ്ണുകളിൽ അലയടിക്കുന്ന വികാരം എന്താണെന്ന് നിര്‍വചിക്കാന്‍ എനിക്ക് പറ്റിയില്ല.. അത് പ്രണയമാണോ അല്ലെങ്കിൽ സൌഹൃദമാണോ എന്ന് അറിയാതെ ഞാന്‍ പകച്ചു നിന്നു.

തുടരും….