അന്ന് രാത്രിയിൽ അവന്റെ മുന്നിൽ ഭരത്തായിരുന്നു….അവന്റെ കണ്ണുകൾ അവന്റെ ചിരി. മാനവിന്…

പ്രണയാഗ്നി
രചന: അല്ലി അല്ലി അല്ലി
:::::::::::::::::::::

കോളേജിൽ ആദ്യമായ് കാലുകുത്തുന്ന പ്പിള്ളേരുടെ കൂട്ടത്തിലാണ് ആ നുണക്കുഴിക്കാരനെ ആദ്യമായ് കാണുന്നത്….അവന്റെ കണ്ണുകൾ  വിടർന്നു. ഹൃദയം അലമുറയിടുന്നു..

” മാനവ്‌ “കണ്ണുകൾ  വിടർത്തി  അവന്റെ മുഖത്തേക്ക് നോക്കി.

പാൽവെള്ളപ്പോലെ വെളുത്ത് നെറ്റിയിൽ ചന്ദനം തൊട്ട് വിടർന്ന കണ്ണുകളും ചുവന്ന  ചുണ്ടുകളും…..മാനവിന്റെ നോട്ടം അവന്റെ ചുവന്ന ചുണ്ടുകളിലായി….

“ചേട്ടാ  പ്ലീസ് ഈ ചേട്ടന്മാരോട് ഒന്ന് വെറുതെ വിടാൻ പറയോ” പെട്ടെന്നുള്ള ചോദ്യമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്….

“ചേട്ടാ പ്ലീസ്…. ” അവൻ  വീണ്ടും കെഞ്ചി പറയുന്നത് കേട്ട് മാനവിന് ചിരി വന്നു

ഇന്ന് ഈ നിമിഷംവരെ  ഒരു പെണ്ണിനെ പോലും താൻ  വേറെ രീതിയിൽ നോക്കിയിട്ടില്ല. അങ്ങനെ ചിന്തിക്കുകപോലും ചെയ്തിട്ടില്ല. പക്ഷെ ഒരാണിനോട് അങ്ങനെയൊരു വികാരം..ഇവനെ  കണ്ടപ്പോൾ…അപ്പോൾ…അപ്പോൾ….അവന്റെ ഹൃദയം നിലച്ചു പോകുന്നപ്പോലെ തോന്നി..നരമ്പ് വലിഞ്ഞു.

“നീ.. നീ പൊയ്ക്കോ…. ” അവന്  മുഖം കൊടുക്കാതെ മാനവ് പറഞ്ഞതും  ചിരിയോടെ വേഗം അവിടെ നിന്നും ഓടി മറയുന്നവനെ മാനവ് നോക്കി നിന്നും. എത്ര കണ്ണുകൾ പിൻവലിക്കാൻ നോക്കിയിട്ടും പറ്റാതെ വീണ്ടും വിണ്ടുമവൻ നോക്കി.

“എന്താടാ അവന്റെ  പേര്…?? ” വെപ്രാളത്തോടെ കൗതകത്തോടെയവൻ ചോദിച്ചു.

“ഭരത്ത്‌, ഫസ്റ്റ് ഇയർ  BA മലയാളം” കൂട്ടത്തിലൊരുത്തൻ പറയുന്നത് കേട്ടവന്റെ ചുണ്ടുകൾ  വീണ്ടും മന്ദ്രിച്ചു ഭരത്.

****************

അന്ന് രാത്രിയിൽ അവന്റെ മുന്നിൽ ഭരത്തായിരുന്നു….അവന്റെ കണ്ണുകൾ അവന്റെ ചിരി. മാനവിന് ഭ്രാ ന്ത്‌ പിടിക്കുന്നത് പോലെ തോന്നി. ഇതാണോ പ്ര ണയം.!! അവനെ കണ്ട  മാത്രയിൽ തോന്നിയത് പ്രണയമല്ലേ….ഇത്രയും വർഷം ഒരു പെണ്ണിനോടും തോന്നാത്തതും ഇതല്ലേ…പക്ഷെ. പക്ഷെ…ഒരാണിനോട് പ്രണയം..വികാരം….അറിയില്ല…ഒന്നുമറിയില്ല. പക്ഷെയിപ്പോൾ അവനെ  കണ്ടപ്പോൾ മനസ്സ് അലറി വിളിക്കുന്നു

He is mine……..

മാനവ്  വേഗം ബെഡിൽ നിന്നും എഴുന്നേറ്റു.ജന്നലിന്റെ അടുത്തേക്ക് ചെന്ന് നിലാവിനെ നോക്കി….ഒരു ഒരേ ഒരു നിമിഷം ക്കൊണ്ട് പ്രണയമാകുന്ന അഗ്നിയിൽ നീ എന്നേ വെണ്ണിറാക്കി ഭരത്ത്‌….ഞാൻ  തിരിച്ചറിയാൻ വൈകിപ്പോയ്. ഞാനൊരു ഗേ യാണ്…അത് മനസ്സിലാക്കിയത്  നിന്നെ കണ്ടപ്പോൾ…നിന്റെ കണ്ണുകൾ ചുണ്ടുകൾ ചിരിയെല്ലാം…ബാക്കി പറയാതെ മുടിയിൽ പിടിച്ചു വലിച്ചവൻ  അലറി….

*****************

പിറ്റേന്ന് കോളേജിൽ ചെല്ലുമ്പോൾ  അറിയാതെ പോലും ഭരത്തിനെ കാണരുതെന്നുള്ള ചിന്തയായിരുന്നു. അവനെ കണ്ടാൽ, സംസാരിച്ചാൽ അടക്കിപ്പിടിച്ചതൊക്കെ പുറത്ത് വരും. ഉള്ളിൽ അലയടിക്കുന്ന പ്രണയത്തെ  പാടുപ്പെട്ട് അകറ്റി നിർത്തേണ്ടി വരും. അവന്റെ പൂച്ചക്കണ്ണുകൾ നിറഞ്ഞു. പക്ഷെ ചിന്തകൾക്ക് ഒരു പടി മുന്നിൽ ഭരത്തിനെ കാണാമെന്നവൻ  ആഗ്രഹിക്കുന്നുണ്ട്..

തനിക്ക് ചുറ്റുമുള്ളവർ അവനെ ശ്രദ്ധിക്കുന്നുവെന്ന്കരുതിയതും അവൻ കണ്ണുകൾ തുടച്ചു.

കോളേജിലെ ഹീറോയാണ് മാനവ്. ഓരോ പെണ്ണുങ്ങളുടെയും മനസ്സിലെ കാമുകൻ..

“ചേട്ടാ….. “

ക്യാന്റിനിലിരുന്ന് ഒറ്റയ്ക്ക് ചായ  കുടിക്കുമ്പോഴാണ് ആരോ വിളിക്കുന്നത് കേട്ടത്..അവന്റെ ദേഹം വിയർത്തു. ആരാണെന്ന് അറിയാമെങ്കിലും തിരിഞ്ഞു നോക്കിയില്ല.

ഭരത്ത്‌ ചിരിയോടെ അവന്റെ മുന്നിൽ വന്നിരുന്നു. അവന്റെ ഓരോ ചിരിയിലും മാനവ് ഉരുകി തീരുകയായിരുന്നു.

“താങ്ക്സ് ചേട്ടാ..ഇന്നലെ ശരിക്കും  ഞാൻ പേടിച്ചുപ്പോയ്. റാഗിംഗ് എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ… “

ഇളിയോടെ നിഷ്കളങ്കമായ് അവൻ  പറയുന്നത് കേട്ട് താടിക്ക് കൈകൊടുത്തുക്കൊണ്ട് മാനവ് ഇമചിമ്മാതെ നോക്കിയിരുന്നു. അവൻ എന്തൊക്കെയോ പറയുന്നുണ്ട്. ഒന്നും മാനവിന്റെ ചെവിയിൽ കേട്ടില്ല…

“ഈ വട ഞാൻ തിന്നോട്ടെ… “

ഭരത്ത്‌ ചോദിക്കുന്നത് കേട്ട് ചിരിയോടെ  തലയാട്ടി അത് ചെയ്യേണ്ട താമസം അവൻ അതെടുത്ത് കഴിച്ചു. കുഞ്ഞു പിള്ളേരേ പോലെ കഴിക്കുന്നവനെ  കണ്ട് അവന് കുറ്റബോധം തോന്നി. തന്റെ മനസ്സിലെ പ്രണയത്തെ  വേറൊരു രീതിയിൽ തെറ്റായിയവൻ  കാണും. തനിക്ക് മാത്രമാണ്…..നിഷ്കളങ്കമായ  അവനെയും കൂടി….വേണ്ടാ….താൻ ഒറ്റയ്ക്ക് നീറട്ടെ..അതു മതി.

ഒന്നും മിണ്ടാതെ അവൻ  എഴുന്നേറ്റതും  ഭരത് എന്തെന്ന രീതിയിൽ അവൻ പോകുന്നതും നോക്കിയിരുന്നു.

“അതേ ചേട്ടാ എന്റെ കൈയ്യിൽ പൈസയില്ലാട്ടോ…. ” ഭരത് പിന്നിൽ നിന്നും വിളിച്ചു കൂവുന്നുണ്ടായിരുന്നു. മാനവ് അതൊന്നും കേട്ടില്ല.

***************

പിന്നിടുള്ള ദിവസങ്ങളിൽ  ഒരു തരo ഒളിച്ചോട്ടമായിരുന്നു. ഭരത്തിന്റെ മുന്നിൽ പെടാതെ  നിന്നും. അവന്റെ മാറ്റത്തിൽ കുട്ടുകാർ സംശയിചെങ്കിലും പിന്നെയത് കാര്യമാക്കിയില്ല…..പക്ഷെ ഭരത് മാനവിന്റ പിന്നാലെ ത്തന്നെയായിരുന്നു. അവനെ  ശല്യം ചെയ്തു വഴക്കിട്ടും പിന്നാലെത്തന്നെ കാണും. എത്ര വഴക്ക്  പറഞ്ഞാലും  പോകില്ല. വഴക്ക്  പറയുമ്പോഴൊക്കെ  ഉള്ള് കൊണ്ടുപോകരുതെന്ന് മാനവ്  കേഴും. മറഞ്ഞു നിന്നവനെ  നോക്കി നിൽക്കും. ആരുടെയെങ്കിലും അടുത്ത് കൂടുതൽ നേരം  മിണ്ടി നിൽക്കുന്നത് കണ്ടാൽ ആ ദേഷ്യം  മുഴുവൻ അന്നത്തെ രാത്രിയിൽ ഭിത്തിയിൽ ഇടിച്ചു തീർക്കും…

ഒരു ദിവസം ഭരത്തിനെ വേറെ ഒരുത്തൻ  കോളേജിൽ വെച്ചടിക്കുന്നത് കണ്ട് ഭ്രാ ന്ത്‌ക്കേറി മാനവ് അവനെ  അടിച്ചു പരിവമാക്കി…ചുണ്ട് പൊട്ടി ചോരയൊലിപ്പിച്ച് തന്റെ മുന്നിൽ  നിൽക്കുന്നവന്റെ ചുണ്ടിൽ  മെല്ലേ ചുംബിച്ച് വേദനയാകറ്റാൻ ഒരുപാട് കൊതിച്ചു. പണിപ്പെട്ടവൻ അത് ഒതുക്കിയപ്പോൾ ഭരത് അവനെ  ഇറുക്കെ പുണർന്നു…തിരിച്ചുo പ്രണയത്തോടെ പുണരാൻ പോയതും  മാനവ് അത് ചെയ്തില്ല. അവന്റെ മനസ്സിൽ താനൊരു ഹീറോയാണ്…ചേട്ടനാണ്….

************

കോളേജ് കാലം കഴിഞ്ഞ് എല്ലാം ഉപേക്ഷിച്ച് പോകുന്ന ആ ദിവസം അവസാനമായ് തന്റെ പ്രണയത്തിന്റെ മുന്നിലെത്തി. അവനെയൊന്ന് നോക്കി. ചുണ്ടുകൾ വിതുമ്പി കണ്ണൊക്കെ ചുവന്നിരിക്കുന്നുണ്ട്.

“ചേട്ടൻ  നാട്ടിൽ പോവാണോ?? “

” ഉം “

” ഇനി ഇങ്ങോട്ട് വരില്ലാല്ലേ.. “

“ഇല്ലാ…..”

” ഹ്മ്മ്….. “

പിന്നെയവിടെ  നിൽക്കാതെ പോകാൻ തിരിഞ്ഞതും  ഭരത് അവന്റെ കൈകളിൽ പിടിച്ചു. മാനവ്  സംശയത്തോടെ അവനെ  നോക്കി. അപ്പോഴേക്കും അവന്റെ കൈയ്യിൽ ഒരു പേപ്പർ വെച്ചുകൊടുത്തു. മാനവ്  അവനെ സംശയത്തോടെ നോക്കിയിട്ട് ആ പേപ്പർ വായിച്ചു.

“You are mine

I love u ❤”

അവന്റെ കണ്ണുകൾ  നിറഞ്ഞു. ഹൃദയം സന്തോഷംക്കൊണ്ട് തുള്ളിച്ചാടി. നഷ്ട്ടപ്പെടുമോന്ന് കരുതി, തെറ്റുധരിക്കുമോന്ന് കരുതി, അറപ്പോടെ ആട്ടിപ്പായികുമോന്ന് കരുതി. പക്ഷെ!!!! തന്റെ പ്രണയം..മാനവിന്റെ കണ്ണുകൾ നിറഞ്ഞു തൂകി. ഭരത്ത് അവനെ ഇറുക്കെ പുണർന്നു അവൻ തിരിച്ചു….

ഇനി അവരുടെ ജീവിതം! അവരുടെ  പ്രണയം.! അവൾ തീരുമാനിക്കും!കല്ലെറിയുന്നവർ കല്ലെറിയട്ടെ.!ഒറ്റപ്പെടുത്തുന്നവർ അങ്ങനെയും!മനുഷ്യൻ മനുഷ്യനെ പ്രണയിക്കുന്നു.!മാനവ് മനുഷ്യനാണ്. ഭരത്തും! ഈ ലോകം  അവർക്കും കൂടിയാണ്…

അവസാനിച്ചു

~ചിലങ്ക

Leave a Reply

Your email address will not be published. Required fields are marked *