അന്ന് എന്തൊരു ആവേശമായിരുന്നു ,ധാർഷ്ട്യമായിയുന്നു കാമുകന്റെ ഒപ്പം പോകുന്നെന്നും തന്നെ വെറുപ്പാണെന്നും പറഞ്ഞു പോകാൻ…..

വിധിയുടെ കളിപ്പാവ

രചന :വിജയ് സത്യ

“അച്ഛാ .. കാർ ഇവിടെയൊന്നു നിർത്താമോ ..”

“എന്താണ് മോളെ ..”

“എനിക്ക് ഐസ്ക്രീം വേണം “

സുരാജ് കാറു നിർത്തി മകളെയും കൂട്ടി പുറത്തിറങ്ങി ഐസ്ക്രീം പാര്ലറിനടുത്തേക്ക് നടന്നു .

“അച്ഛാ ഫാമിലി പാക്ക് പാർസലായി വാങ്ങിച്ചാൽ മതി നമുക്ക് വേഗം വീട്ടിൽ പോയി ഫ്രീസറിൽ വെച്ച് അവിടുന്ന് സാവകാശം കഴിക്കാം”

” ആയിക്കോട്ടെ “

മകൾ മീനാക്ഷിയ്ക്ക് വേണ്ടുന്ന ഐസ്ക്രീം പായ്ക്കുകൾ വാങ്ങി തിരികെ കാറിൽ കയറുന്നതിനിടയിൽ ഒരു ശബ്‌ദം

” വല്ലതും തരണമേ ..വിശക്കുന്നു ..”

ഈശ്വരാ എവിടെയോ പരിചയമുള്ള ശബ്ദം പോലെ.. താനിത് പലപ്രാവശ്യം കേട്ടിട്ടുണ്ട്.. എവിടെയാണെന്ന് ഒരു പിടിയുമില്ല

ഒരു മുഷിഞ്ഞ സാരി വലിച്ചു ചുറ്റിയ വൈകൃത രൂപമാർന്ന സ്ത്രീ മുടിയൊക്കെ പാറി പറന്നു എണ്ണ കാണാതെ വർഷങ്ങൾ ആയി ജടപിടിച്ചു കിടക്കുന്നു

ശുഷ്കിച്ച ശരീരം .കുളിയും നനയും ഇല്ലാണ്ട് നാറുന്ന പ്രകൃതം !

സുരാജ് വേഗം ഐസ്ക്രീം വാങ്ങിച്ചപ്പോൾ കിട്ടിയ കാശു എണ്ണിനോക്കാതെ ആ കൈവെള്ളയിൽ വെച്ചു കൊടുത്തു .

കൈനീട്ടി ആ സ്ത്രീ കാശു വാങ്ങി വേഗം അരയിൽ തിരുകി .

ആ സ്ത്രീയുടെ കൈവെള്ളയിൽ എഴുതിയിരിക്കുന്നത് സുരാജിന്റെ ശ്രേദ്ധയിൽ പെട്ട് .

“ഷൈജു “

പച്ചകുത്തിയിരിക്കുന്നതു അല്ല മറിച്ചു കiത്തികൊണ്ട് വരഞ്ഞു മുiറിപ്പാടു ഉണക്കിയെടുത്തതാണ്.. തന്നോടുള്ള വാശിയിൽ കൈത്തണ്ടയിൽ കiത്തിയാൽ കാമുകന്റെ പേരെഴുതി മുറിവുണ്ടാക്കി ഉണക്കിയെടുത്തു സൂക്ഷിച്ചു നടന്നവൾ..

ഈശ്വര ഇതു അവൾ തന്നെയല്ലേ രജനി.. തന്റെ രജനി ?

തന്നെയും രണ്ടുവയസായ മകളെയും ഉപേക്ഷിച്ചു കാമുകനായ ഷൈജുവിനൊപ്പം പോയ തന്റെ ഭാര്യ…

പത്തു വർഷം പിന്നിട്ടിരിക്കുന്നു .

പോലീസ് സ്റ്റേഷനിൽ നിന്നും ആണ് അന്ന് ഒളിച്ചോടിയ അവളെ കാമുകനൊപ്പം അവസാനമായി കാണുന്നത്..!

അന്ന് എന്തൊരു ആവേശമായിരുന്നു ,ധാർഷ്ട്യമായിയുന്നു കാമുകന്റെ ഒപ്പം പോകുന്നെന്നും തന്നെ വെറുപ്പാണെന്നും പറഞ്ഞു പോകാൻ..!

ഈ അവസ്ഥയിൽ തന്റെ മുന്നിൽ നിൽക്കുന്ന രജനിയേ കണ്ടപ്പോൾ ആ ഭർതൃ ഹൃദയം വേദനിച്ചു..! അവന്റെ മനസ്സ് കരുണർദ്രമായി…

മോളെ പെറ്റ അമ്മയാണ്…!

അവൾക്കു എന്താണ്‌ പറ്റിയത്..?

അവൾ എങ്ങനെ ഈ ടൗണിൽ ഭിക്ഷക്കാരി ആയി?

അതു സ്ഥലകാല ബോധം നശിച്ച ഭ്രാന്തിയായി …

വാങ്ങിച്ച പണം അരയിൽ തിരുകുമ്പോൾ സുരാജ് കണ്ടു തന്റെ പൊന്നു മോളെ പ്രസവിക്കാൻ ആവാത്ത അവളുടെ പങ്കപ്പാടും കരച്ചിലും കാരണം ,അവൾ പറഞ്ഞത് പ്രകാരം സിസേറിയൻ ചെയ്യാൻ താനും അവളുടെ കുടുംബവും തീരുമാനിച്ചു ഡോക്ടറോട് ആവശ്യപ്പെട്ട് നടത്തിയ ഓപ്പറേഷന്റെ പാട്‌..

അതു കണ്ടപ്പോൾ സുരാജിന്റെ കണ്ണിൽ നിന്നും കണ്ണീർ പുറത്തു ചാടി..

ആ സമയത്ത് അഡ്മിറ്റ് ചെയ്തത മറ്റുള്ള സ്ത്രീകൾ ലേബർ റൂമിൽ കയറി കൂളായി പ്രസവിച്ചു പോകുന്നത് കണ്ട അവൾ തന്റെ കൈ തെരുപിടിച്ച്..

“ഓപ്പറേഷൻ ആക്കാൻ പറ സുരാജേട്ടാ.. എനിക്കു ഭയമാണ് പ്രസവിക്കാൻ.. എനിക്ക് പറ്റുന്നില്ല”

എന്നു പറഞ്ഞു കരഞ്ഞപ്പോൾ പിടഞ്ഞത് തന്റെ കരളാണ് .അവളുടെ ഉണ്ണിപ്പൂ പോലുണ്ടായ വയറിൽ കത്തിപ്പാടു വീഴ്ത്തല്ലേ എന്നു പറഞ്ഞതൊന്നും ദൈവം കേട്ടില്ല ..

ഒടുവിൽ പതിരാത്രിയിൽ ഡോക്ടർ വന്നു സിസേറിയൻ ചെയ്തു തന്റെ പൊന്നുമോളെ തനിക്കു തന്നു .

സുരാജ് ഒന്ന് കൂടി രജനിയെ സൂക്ഷിച്ചു നോക്കി .തന്റെ രജനി തന്നെയല്ലേ ഇത്‌..അതെ… സുരാജിന് ഉറപ്പായിരുന്നു .

കാശും മടിയിൽ തിരുകി പതുക്കെ തിരിഞ്ഞു നടന്ന രജനിയെ സുരാജ് വിളിച്ചു .

“രെജി”.

അങ്ങനെയായിരുന്നു വീട്ടില് അവളെ വിളിക്കാറ്..

പക്ഷേ അവൾ കേട്ടില്ല .ഒരു പക്ഷെ ആ പേര് തന്നെ തന്റേതെന്ന് മനസിലാക്കാനുള്ള സ്ഥിരത പോലും ആ സ്ത്രീക്ക് നഷ്ടപെട്ടിരിക്കാം ..!

ഈശ്വര എന്തു ചെയ്യണം .അവളെ അവിടെ തനിച്ചാക്കി പോകാൻ പറ്റുന്നില്ല

മോളെ വീട്ടിൽ കൊണ്ട് പോയി വിട്ടു വന്നാലോ ,അപ്പേഴേക്കും വേറെ എവിടെയെങ്കിലും പോയാലോ .എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ സുരാജ് കാറിന്റെ ഡോറിനരികിൽ അൽപ്പനേരം നിന്നു .

“അച്ഛാ വാ പോകാം ഐസ് ക്രീം അലിയും “

മകൾ കാറിനകത്തു നിന്നു വിളിച്ചു പറയുന്നു .

യന്ത്രികമെന്നോണം സുരാജ് കാറിൽ കയറി .മകളെ വീട്ടിലാക്കി

ചിത്തരോഗാശുപത്രിയിൽ വെച്ചു രജനിയ്ക്ക് പൂർവ കാല സ്മരണ തിരിച്ചു കിട്ടി .

വിഭ്രമമായ മനസ്സ് ക്രമേണ താളം വീണ്ടെടുത്തു.. തന്നെ സുരാജേട്ടൻ ടൗണിൽ കണ്ടതും അവിടുന്ന് കാറിൽ കൂട്ടിക്കൊണ്ടുവന്നു ഹോസ്പിറ്റൽ ആക്കിയതും ചികിത്സിച്ച തും സുരാജ് പറഞ്ഞ് അവൾ അറിഞ്ഞു..

സുരാജിനോട് അവൾ ആയിരം വട്ടം മാപ്പ് പറഞ്ഞു .

ബൈജുവിന്റെ കൂടെ പോയ അവൾക്കു അവന്റെ കൈയിൽ നിന്നു വന്ന പീiഡന കഥകൾ അവൾ ഒന്നെഴിയാതെ സുരാജിനോട് പറഞ്ഞു കരഞ്ഞു കണ്ണീരൊഴുക്കി .

രണ്ടു വയസിൽ ഇട്ടിട്ടു പോയ മകൾ മീനാക്ഷിയെ കെട്ടിപിടിച്ചു പതം പറഞ്ഞു കരഞ്ഞു .

കൂടുതൽ സങ്കടം കൂട്ടാതെ അവർ അതു മറക്കാൻ ശ്രെമിക്കാൻ സുരാജ് പ്രേരിപ്പിച്ചു .

ഭാര്യ പോയതിനു ശേഷം ഇന്നും വിവാഹിതനാകാതിരുന്ന സുരാജ് തന്റെ ഭവനത്തിൽ രജനിയെയും കൊണ്ട് ചെന്നു .

ജീവിതം പഠിപ്പിക്കുന്ന ചില പാoങ്ങൾ…

ജന്മം കൊണ്ട് കളിപ്പാവയാകുന്ന മനുഷ്യരുടെ ആത്മ ബന്ധങ്ങൾ ഇഹത്തിലെ ചടുലമായ വിധിയുടെ അഗ്നിയിൽ ഹോമിച്ചു ശുദ്ധിവരുത്തേണ്ടതുണ്ടെന്ന മഹത്തായ അറിവുകൾ ആണ്.. ഓരോ ജീവിതങ്ങളും..!