വീടിന്റെ ഐശ്വര്യം
രചന : വിജയ് സത്യ
ഏട്ടാ എനിക്ക് വയ്യ…. ഇനിയും ആ ട്ടും തൂ പ്പും കേട്ട് ഇവിടെ നിൽക്കാൻ…. ഞാൻ കുട്ടികളെയും വിളിച്ചു എന്റെ വീട്ടിലേക്ക് പോകുകയാണ്..
അയ്യോ നീ അത്തരം കടും കയ്യൊന്നും കാണിക്കേണ്ട ആവശ്യമില്ല…. നാളെ ഞാൻ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കും….
അവൻ അവൾക്ക് വാക്ക് നൽകി.
ഭർത്താവിന്റെ സമാധാന വാക്കുകേട്ട്, അന്ന് അവൾ സമാധാനമായി കിടന്നു.
പിറ്റേന്ന്..
അഭിലാഷ് തന്റെ രണ്ടുമക്കളെയും ഭാര്യയെയും പിന്നെ അമ്മയെയും വിളിച്ചു കൂട്ടി പറയുകയാണ്..
നാളെ നമുക്ക് ഒരു അസുലഭ സുലഭമായ ഒരു സന്ദർഭം വന്നിരിക്കുകയാണ്..
എന്തോന്ന്?
എല്ലാവരും ആകാംഷ ഭരിതരായി കണ്ണുമിഴിച്ചു..
എന്നിട്ട് പത്താം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന കുട്ടികളെ നോക്കി പറഞ്ഞു
പൊന്നൂ കുട്ടനും മീനൂട്ടിക്കും അവരവരുടെ കൂട്ടുകാരുടെ കൂടെ പോയി സ്വതന്ത്രമായി വിഹരിക്കാൻ ഒരു ദിവസം..
ഹായ്… ഹിയ്യാ…
കുട്ടികൾ സന്തോഷം കൊണ്ട് ഒച്ച വച്ചു.
തുടർന്ന് ഭാര്യ മാലതീയേ നോക്കി പറഞ്ഞു.
മാലതിക്കും ബാച്ച് മേറ്റ്സിന്റെ പ്രോഗ്രാം ഉണ്ടല്ലോ അതുകൊണ്ട് നിനക്കും ആ ദിവസം അങ്ങനെ വിനിയോഗിക്കാം..
അപ്പോൾ അച്ഛനോ?
അച്ഛൻ അച്ഛന്റെ ഫ്രണ്ട്സിനെ കൂടെ നാളെ സമയം ചിലവഴിക്കും..
കുട്ടികളുടെ സംശയം കേട്ടു അഭിലാഷ് പറഞ്ഞു.
അപ്പോൾ ഞാനോ?
അഭിലാഷിന്റെ അമ്മ ചോദിച്ചു..
അതെയതെ അപ്പോൾ അച്ഛമ്മയോ ?
കുട്ടികളും ആ സംശയം ചോദിച്ചു..
അമ്മയ്ക്കും ഉണ്ട് അമ്മയുടെ സമ പ്രായത്തിലുള്ള അവരുടെ കൂടെ പോകാൻ അവസരം..
എവിടെ?
അതുകേട്ട് അമ്മയ്ക്ക് വിസ്മയമായി ഒപ്പം സന്തോഷവും.
ഈയടുത്താണ് അഭിലാഷ് ഒരു പുത്തൻ മാളിക പണിതത്.
രാവിലെ എഴുന്നേറ്റ് കാറൊക്കെ കഴുകിത്തുടച്ച്അ ഭിലാഷ് തന്റെ കാറിനെ ഒന്ന് അഭിമാനത്തോടെ നോക്കി..
പുതുതായി പണിത തന്റെ ഏറ്റവും പുത്തൻ വീടിന് യോജിച്ച കാർ തന്നെ..
ഹോം ഡിസൈനിങ് എൻജിനീയറായ തനിക്കു ഏതൊക്കെയാണ് യോജിക്കുന്നത് എന്ന് നിഷ്പ്രയാസം മനസ്സിലാവുന്നു..
ഏതൊക്കെ എവിടെ വെച്ചാൽ ആണ് നന്നെന്ന് തനിക്കറിയാം.. തന്റെ ആർക്കിടെക്ച്ചർ ജീവിതത്തിൽ ഈ കണ്ട ഉയരത്തിൽ എത്താനുള്ള വിജയം കൈവരിച്ചത് ആ ഒരു തീരുമാനങ്ങൾ ഒക്കെ തന്നെ..
മാലതിയും കുട്ടികളും ഭംഗിയിൽ വസ്ത്രങ്ങൾ ധരിച്ചു. അമ്മയും അമ്മയ്ക്ക് ചേർന്ന മുണ്ടും നേരിയതും ഉടുത്തു..
എല്ലാവരും ഒരുങ്ങി കാറിൽ കയറി യാത്രയായി..
ആദ്യം കുട്ടികളെ അവരുടെ ഫ്രണ്ട്സിനെ അടുത്ത് ആക്കി..
ശേഷം ഭാര്യ മാലതിയെ അവളുടെ കൂട്ടുകാരികളുടെ കൂടെ വിട്ടു.
അമ്മയെ അമ്മയുടെ പ്രായമുള്ളവർ താമസിക്കുന്ന ഒരു സദനത്തിൽ കൊണ്ടാക്കി.
ശേഷം കൂട്ടുകാരുടെ കൂടെ കൂടി അഭിലാഷ് ഒരു മുന്തിയ ബാ റിൽ ചെന്നു.. നന്നായി മോന്താൻ തുടങ്ങി.
ഏകദേശം വൈകിട്ടോടെ അടുത്തപ്പോൾ കുട്ടികളെ പോയി പിക്ക് ചെയ്ത ശേഷം ഭാര്യയേയുംകൂട്ടി നേരെ പാർക്കിലേക്ക് പോയി…
അപ്പോൾ അച്ചമ്മയെ കൂട്ടാൻ പോകുന്നില്ലേ?
കുട്ടികൾ ചോദിച്ചു..
അതെ അതെന്താ അമ്മയെ കൂട്ടാതെ..?
മാലതിയും സംശയം പ്രകടിപ്പിച്ചു.
നീയെന്താ മാലതി ഒന്നുമറിയാത്തതുപോലെ… സംസാരിക്കുന്നത്..? നിനക്കറിയാലോ വീട് വെച്ചപ്പോൾ തൊട്ടു അമ്മ എന്തൊരു ഉപദ്രവമാണ് ചെയ്തുവരുന്നത്.. വെറ്റില മുറുക്കി ജനൽ ഗ്ലാസ് വഴി തുപ്പി ആ വീട്ടിലെ പല ജനലും വൃത്തികേടാക്കി..
ശേഷം മുറുക്കൽ പുറത്തിരുന്നായപ്പോൾ മുറ്റത്തെ ഇന്റർലോക്ക് ഒക്കെ തുപ്പി നശിപ്പിച്ചു..
കിടക്കുന്ന ബെഡ്റൂമിലെ ഗ്രാനൈറ്റ് ഒക്കെ കുഴമ്പ് ഒഴുകി നാശമാക്കി.. ചുമരിൽ ആണെങ്കിൽ കുഴമ്പു കറ വേറെയും….ആ റൂമിൽ നിന്നും വമിക്കുന്ന മണം കാരണം വീടാകെ ദുർഗന്ധ പൂരിതം ആയി.. ഒരു ഡൈനിങ് ടേബിൾ മാനേഴ്സ് അറിയില്ല.. ടോയ്ലറ്റ് മാനേഴ്സ് അറിയില്ല.. വീട്ടിൽ വരുന്ന ഗസ്റ്റിനോട് നന്നായി പെരുമാറാൻ പോലും അറിയില്ല..
പഠിക്കുന്ന സമയത്ത് കുട്ടികളെ നാമം ചെല്ലാൻ പഠിപ്പിച്ചു സമയം കളഞ്ഞ് കുളിക്കും. ഇതൊന്നും കൂടാതെ പഴയ അലവലാതി രാ ജാക്കന്മാരുടെ വളിച്ച കഥകളും പറഞ്ഞു കുട്ടികളുടെ സമയം കൊ ല്ലും.. ഒരു കാരണം കുട്ടികളുടെ ഭാവിയും പോകുന്ന മട്ടാണ്.. കൂടാതെ അമ്മയുടെ വേഷവും ഈ പുത്തൻ വീടിനു ചേർന്നതല്ല.. അൾട്രാ മോഡേൺ ഡ്രസ്സ് ഒക്കെ മാച്ച് ആവുന്ന വിധത്തിൽ ആണ് ഞാൻ ഇതിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത്.. മുണ്ടും നേരിയതും മുറുക്കാൻ ചെലവും കോളാമ്പിയൊന്നും ഇവിടെ ചേരില്ല..പിന്നെ നീയും അതൊക്കെ കണ്ടു ദേഷ്യം കേറുമ്പോൾ പറയാറുണ്ടല്ലോ എവിടെയെങ്കിലും കൊണ്ടുപോയി ആക്കണം എന്നൊക്കെ.. അന്നേ ഞാനും തീരുമാനിച്ചതാ.. നല്ലൊരു സന്ദർഭം കിട്ടാൻ കാത്തിരിക്കുകയായിരുന്നു. അതുകൊണ്ട് വളരെ തന്ത്രപൂർവം പ്ലാൻ ചെയ്താണ് ഇത് നടപ്പിലാക്കിയത്..അതുകൊണ്ട് അമ്മയെ തൽക്കാലം കൂട്ടാൻ ഒന്നും പോകുന്നില്ല.. അവിടെ നിൽക്കട്ടെ..ഞാൻ ഒക്കെ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്. എന്റെ അമ്മയാണെന്ന് പറഞ്ഞില്ല.. ആരുമില്ലാത്ത ഒരു അനാഥ ആണെന്ന് പറഞ്ഞപ്പോൾ ആണ് അവർ അവിടെ താമസിപ്പിക്കാൻ സമ്മതിച്ചത്..
അതേതായാലും നന്നായി.. നിങ്ങൾക്ക് ഇത്രേം ബുദ്ധിയുണ്ടെന്നു കരുതിയില്ല.. ഇതിന് വേണ്ടിയായിരുന്നോ ഈ പ്ലാനൊക്കെ.. മാലതിക്ക് ആത്മ ഹർഷം ഉണ്ടായി..
പിന്നെയും അൽപ നേരം ഫോർട്ടിലും ബീച്ചിലും ചിലവഴിച്ച ശേഷം ഗ്രാൻഡ് ആയ ഹോട്ടലിലൊക്കെ കയറി ഭക്ഷണം കഴിച്ചു അഭിലാഷും കുടുംബവും വീട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തിയ അവർ ഞെട്ടിപ്പോയി..അമ്മ ഡൈനിംഗ് ടേബിളിൽ ഇരുന്നു വേലക്കാരി നൽകുന്ന ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു.. മോനെ നിന്നെ ഞാൻ അവിടെ കുറെ വെയിറ്റ് ചെയ്തു.. നീ വല്ലേടത്തും കുടുങ്ങി പോയി കാണും എന്ന് കരുതി ഞാൻ ദേ എന്റെ ക്ലാസ്മേറ്റ് ആയ അനീറ്റ സൂപ്രണ്ടിനെയും കൂട്ടിന് ഇങ്ങോട്ട് പോന്നു..
അപ്പോഴാണ് സോഫയിൽ ഇരിക്കുന്ന ആ വൃദ്ധസദനത്തിലെ സൂപ്രണ്ട് അനീറ്റ മാഡത്തിനെ അഭിലാഷ് കാണുന്നത്.. അഭിലാഷിനെ കണ്ടവർ എഴുന്നേറ്റു വന്നു.
നോക്കു അഭിലാഷ് ഈ ജാനകി എന്റെ ക്ലാസ്മേറ്റ് ആണ്.. ഞാനവിടെ നടത്തുന്നത് അനാഥർക്കുള്ള വയോജന കേന്ദ്രമാണ്.. ജാനകിയെ പോലെ വീടും മക്കളും ഉള്ളവർക്ക് ഉള്ള സാങ്കേതമല്ല..
വയറ്റിൽ കുരുത്ത ഒരു കുഞ്ഞിനെ പത്തുമാസം ചുമന്നു പെറ്റ് കാൽ വളരുന്നോ കൈ വളരുന്നോ എന്നും നോക്കി വലുതാക്കി സ്വന്തം നിലയിൽ ജീവിക്കാൻ പ്രാപ്തനക്കിയപ്പോൾ ആ മാതൃത്വത്തെ തള്ളിക്കളയുന്നത് ഉചിതമാണോ എന്ന് അഭിലാഷിനെ പോലുള്ള മക്കൾ പരിശോധിക്കണം.. നിന്റെ വീട് ഒരുപക്ഷേ അള്ട്രാ മോഡൽ ഡിസൈൻ അയക്കാം. ഇതുപോലൊരു അമ്മയെ ഇവിടെ ചേരുകയില്ലെന്നു തോന്നിയേക്കാം.. ചേർച്ചയും മാച്ചും മാത്രം ആയേക്കാം അഭിലാഷിനെ എൻജിനീയറിങ് ലോകം..
പക്ഷെ വീടിന്റെ ഐശ്വര്യമാണ് പ്രായമായവർ എന്നു മനസിലാക്കാൻ നിനക്ക് പറ്റിയില്ല. അതൊക്കെ പോട്ടെ..നിയമപരമായി പറയുകയാണെങ്കിൽ അമ്മയ്ക്കും അവകാശപ്പെട്ട സ്ഥലത്താണ് അഭിലാഷ് വീട് വച്ചിരിക്കുന്നത്.. അതു കൊണ്ടുതന്നെ അമ്മയെ നോക്കേണ്ട ഉത്തരവാദിത്വം അഭിലാഷിന് ഉണ്ട്.. അധികൃതരെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം അമ്മയെ വയോജന കേന്ദ്രത്തിൽ തള്ളിയ കുറ്റത്തിന് കേസെടുക്കണമോ എന്ന് എസ് പി ഇപ്പോ വിളിച്ചു ചോദിച്ചതാണ്.. നാട്ടിൽ പാട്ടാകും.. എന്റെ ക്ലാസ്മേറ്റിന്റെ കാര്യമായതുകൊണ്ട് ഞാൻ അവരുടെ കുടുംബത്തിൽ സംസാരിച്ച് ശരിയാക്കാം എന്ന് ഉറപ്പു നൽകിയത് കൊണ്ടാണ് എസ് പി അടങ്ങിയത്..
സോറി മാഡം… അഭിലാഷ് ഭയന്നു..
അഭിലാഷ് മാപ്പ് ചോദിക്കാൻ ശ്രമിച്ചു..
സോറി എന്നോട് പറഞ്ഞിട്ട് കാര്യമില്ല.. ആ പെറ്റവയറിനോടുള്ള പറയൂ… അല്ലെങ്കിൽ വേണ്ട..അഭിലാഷ്…ഈ വീടിന് മാച്ച് ആവുന്ന വിധത്തിൽ ജാനകിയെ ഒരുക്കാനുള്ള ബ്യൂട്ടീഷൻ ഇപ്പോൾ വരും. മുടിയൊക്കെ കറുപ്പിച്ച് ബോബ് ചെയ്തു ഹിയർ റിംഗ് ഒക്കെ ഇട്ടു ചുരിദാർ ധരിച്ച് അവളെയും ഒരു അള്ട്രാ മോഡൽ മുത്തശ്ശി ആക്കിയിട്ടെ ഞങ്ങൾ പോവുകയുള്ളൂ… അതാകുമ്പോൾ കുഴപ്പമില്ലല്ലോ..
അയ്യോ മാഡം..അങ്ങനെ ഒന്നും വേണ്ട.. ഒരു തെറ്റ് പറ്റി പോയി.. ക്ഷമിക്കൂ…
വയോജന കേന്ദ്ര ത്തിന്റെ സൂപ്രണ്ട് അനിറ്റയുടെ വാക്ക് കേട്ട അഭിലാഷ് ചെയ്തുപോയ തെറ്റ് ഓർത്തു നാണംകെട്ട് ചൂളി… ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് അവർക്ക് അവൻ ആത്മാർത്ഥമായി വാക്കുകൊടുത്തു. അതിനുശേഷമാണ് അവിടെ നിന്ന് പോയത്…