അങ്ങനെ നീ അഹങ്കരിക്കേണ്ട അരവിന്ദ്നീ ഇതുവരെ കണ്ട പെൺകുട്ടികളേ പോലെയല്ല ഞാൻ . നിന്നെ മറികടന്ന് ഞാൻ ഉറപ്പായും ഇവിടെ നിന്ന് പുറത്ത്കടന്നിരിക്കും…

എഴുത്ത്:- ആദിവിച്ചു

ഭയത്തോടെ അയാളെ തള്ളിമാറ്റിപുറത്തേക്ക് ഓടിയവൾ വാതിൽ പടിതടഞ്ഞ് മുഖമiടിച്ച് നിലത്തേക്ക് വീണു…. അവളുടെ മുടിയിൽ കുiത്തിപിoടിച്ചുകൊണ്ടയാൾ അവളേ വiലിച്ചുപൊക്കി ബiലമായി തന്നെ അവളുടെ മുഖം തനിക്ക് നേരെയാക്കി.

അവളുടെ കവിളിൽആരോ തiല്ലിയത് പോലെയുള്ള പാടുകൾ ചുവന്ന് തിiണർത്തു കിടക്കുന്നത് കണ്ടവൻ അവൾക്ക് നോവാത്തവിധം പതിയെ അതിലൂടെ തലോടി.

“നീ.. എന്ത് കരുതിയെടി എന്റെ കണ്ണ് വെട്ടിച്ച്ഇവിടെ നിന്ന് പുറത്ത്കടക്കാം എന്നോ…. നിനക്കെന്നല്ല ഞാനിവിടെ കൊണ്ടുവന്ന ഒരുത്തിക്കും പിന്നീട് ഇവിടെ നിന്നൊരു ഒരു തിരിച്ചുപോക്ക് സാധിച്ചിട്ടില്ല.”

അവളുടെ രക്ഷപ്പെടാനുള്ള തത്രപാട് കണ്ടതും അവൾക്ക് പിന്നിൽ നിന്നവൻ പുശ്ചത്തോടെ പറഞ്ഞു.

“അങ്ങനെ നീ അഹങ്കരിക്കേണ്ട അരവിന്ദ്നീ ഇതുവരെ കണ്ട പെൺകുട്ടികളേ പോലെയല്ല ഞാൻ . നിന്നെ മറികടന്ന് ഞാൻ ഉറപ്പായും ഇവിടെ നിന്ന് പുറത്ത്കടന്നിരിക്കും…”

വെiട്ടി തിരിഞ്ഞ് അയാളുടെ മുഖത്തേക്ക് നോക്കി അറപ്പോടെ അതിലേറെ ദേഷ്യത്തോടെ പറഞ്ഞുകൊണ്ടവൾ അയാളുടെ നെഞ്ചിലേക്ക് ആiഞ്ഞുതiള്ളി.

പെട്ടന്നുള്ള അവളുടെ തiള്ളലിൽ ഒന്ന് പിന്നോട്ട് ആഞ്ഞുപോയ അയാൾ പെട്ടന്ന് തന്നെ ബാലൻസ് ചെയ്ത് നേരേ നിന്നു.

“അരുന്ധതി…..”

” കിടന്ന് അലറണ്ട…. ഞാൻ അരുദ്ധതി തന്നെയാ . നീ ആഗ്രഹിച്ചത് പോലെ എന്റെ ദേഹത്ത് ഒന്ന് തൊടാൻ പോലും നിനക്ക് സാധിക്കില്ല “

ദേഷ്യത്തോടെ അരവിന്ദിന്റെ മുഖത്ത് നോക്കി പറഞ്ഞുകൊണ്ടവൾ മഹിക്ക് നേരേ തിരിഞ്ഞു. “നാണമില്ലല്ലോ നിനക്കൊന്നും ഒരുപെൺ കുട്ടിയോട് ഇങ്ങനെ ചെയ്യാൻ . നിന്റെയൊക്കെ……”

ദേഷ്യത്തോടെ തന്നെ തുറിച്ചു നോക്കുന്ന മഹിയേ കണ്ടതും അവൾ തന്നെ ആകമാനം ഒന്ന് നോക്കി. പാതികീiറിയ ബ്ലൗiസും ഒരു പാiവാടയും മാത്രമേ തന്റെ ദേഹത്തുള്ളു എന്ന് കണ്ടവൾ സാരിക്കായി ആ….റൂം മുഴുവൻ കണ്ണുകൾകൊണ്ട് പരതി.

മഹിക്ക് പിറകിൽ നിലത്തു കിടക്കുന്ന സാരികണ്ടവൾ ദേഷ്യത്തോടെ അവനേ തുറിച്ചു നോക്കി.

പല്ല് കiടിച്ചുകൊണ്ട് തന്നെ തറപ്പിച്ചു നോക്കുന്നവളെ കണ്ടവൻ പുച്ഛഭാവത്തിൽ ഒന്ന് ചിരിച്ചു.

“നിന്റെ ചിരിയുടെ അർത്ഥം എനിക്ക് മനസിലായി….

എന്നെനിന്റെമുന്നിൽ കൊണ്ട്തന്നത് എന്റെ ഭർത്താവ് എന്ന് പറയുന്ന ഈ വൃiത്തി ttവൻ തന്നെയാണെന്ന് എനിക്കറിയാം . പക്ഷേ  അവനോ… നീയോ കരുതിയതൊന്നും നടക്കാൻ പോകുന്നില്ല.”

“ഹും….. ഈ ഞങ്ങൾ അല്ലാതെ മറ്റാരാടി നിന്നെ രക്ഷിക്കാൻ വരുന്നത് സാക്ഷാൽ ദൈവം തമ്പുരാനോ……”

“അതേ…… ചിലപ്പോ നിന്നെ പോലെ ഉള്ളവന്മാരിൽ നിന്ന് ഞങ്ങളെ പോലുള്ളവരേ രക്ഷിക്കാൻ ദൈവം തന്നെ നേരിട്ട് വന്നെന്നിരിക്കും. “

പെട്ടന്ന് പിന്നിലൂടെ വന്ന അരവിന്ദ് അവളേ മുന്നിലേക്ക് ആഞ്ഞുതള്ളി.

പെട്ടന്നുള്ള തള്ളലിൽ അവൾ ബാലൻസ് തെറ്റി മുന്നിൽ നിന്നിരുന്ന മഹിയുടെ നെഞ്ചിലേക്ക് മുഖiമടച്ച് വീiണു.

അവളേ നെiഞ്ചോട്ചേർത്തുപിടിച്ചുകൊണ്ടവൻ മുന്നോട്ട് നോക്കി. അവിടെ അവളുടെ നiഗ്നമായ ദേഹത്തേക്ക് നോക്കി വെiള്ളമിറക്കുന്ന അരവിന്ദിനെ കണ്ടതും മഹി ദേഷ്യത്തോടെ അവനേ നോക്കി പല്ല് കiടിച്ചു.

അവളേ നേരെ നിർത്തിയ ശേഷം നിലത്ത് കിടന്ന സാരികൊണ്ട് അവളേ പുതപ്പിച്ചു കൊണ്ടവൻ അവളേ തനിക്ക് പിന്നിലേക്ക് നീക്കി നിർത്തി.

മഹിയുടെ പെട്ടന്നുള്ള ഭാവമാറ്റം കണ്ടതും അരവിന്ദ് കാര്യം മനസ്സിലാകാതെ അവനേയും അരുന്ധതിയേയും മാറി മാറി നോക്കി.

എന്നാൽ അവനേ മൈൻഡ് ചെയ്യാതെ മഹി തന്റെ കയ്യിലിരുന്ന ചാവി അവൾക്ക് നേരെ നീട്ടി.

അവനിൽ നിന്ന്  ചാവി വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അവളേ ഒന്ന് ചേർത്തുപിടിച്ചശേഷം അവൻ പുഞ്ചിരിയോടെ അവളുടെ കണ്ണുകൾ തുടച്ചുകൊടുത്ത ശേഷം അവളുടെ നെറുകയിൽ അമർത്തി ഉiമ്മ വച്ചു.

തിരിഞ്ഞുനടക്കുന്നതിനിടെ അരവിന്ദിന് അരികിൽ എത്തിയവൾ ദേഷ്യത്തോടെ അവനേ ഒന്ന് തുറിച്ചു നോക്കിയശേഷം അവനേയും കടന്ന് മുന്നോട്ട് നീങ്ങി.

അപ്പോഴും കാര്യം മനസ്സിലാകാതെ അവൻ മഹിയെ നോക്കി.

ക്രൂiരമായൊരു ചിരിയോടെ തന്നെ നോക്കുന്നവനെ കണ്ടവൻ കാര്യം മനസ്സിലായി എന്നത് പോലെ ഞെട്ടലോടെ അവനേ തുറിച്ചുനോക്കി.

അവന്റെ മുഖത്ത് ഭയം തെളിഞ്ഞതും മഹിയെ തിരിഞ്ഞുനോക്കി ഒന്ന് പുഞ്ചിരിച്ചശേഷം അവൾ പതിയേ പുറത്തേക്ക് ഇറങ്ങി ഡോർ അടച്ചു.

അകത്ത് എന്തൊക്കെയോ തകർന്നു വീഴുന്നതിനൊപ്പം അരവിന്ദിന്റെ അലറികരച്ചിൽ കൂടെ കേട്ടതും കരഞ്ഞുകൊണ്ടവൾ കണ്ണുകൾ മുറുകെ അടച്ചു.

രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ അവന്റെ കൈപിടിച്ച് വീട്ടുകാരെ മുഴുവൻ വെറുപ്പിച്ചുകൊണ്ട് ഇറങ്ങി വന്നപ്പോൾ അറിഞ്ഞിരുന്നില്ല. കാശിന് വേണ്ടി അവൻ മറ്റൊരാൾക്ക് തന്നെ അiന്തിക്കൂട്ടിനു വിiടും എന്ന്.

മഹി…. മഹേഷ്‌ എന്ന മഹി…. അവന്പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു കാരണവശാലും താൻ ഇന്ന് ഇത്പോലെ നിൽക്കില്ലായിരുന്നു.

കഴിഞ്ഞദിവസംരാത്രി തന്റെ തiലയിൽ ഭാരമുള്ള എന്തോ വന്ന് വീണത് മാത്രമായിരുന്നു അവളുടെ അവസാന ഓർമ്മ.

ബോധം വന്നപ്പോൾ താൻ മഹിക്ക് ഒപ്പം ആ റൂമിൽ ആയിരുന്നു. മഹി പറഞ്ഞ കാര്യങ്ങൾ കേട്ടതും താനാകെ തകർന്നു പോയി. അരവിന്ദ് ജീവിതം നiശിപ്പിച്ച ഒരുപാട് പെൺകുട്ടികളിൽ ഒരാൾ മാത്രമാണ് താനെന്ന് മനസ്സിലായപ്പോൾ ആകെ തകർന്നു പോയിരുന്നു. മഹിമ….. തനിക്ക് മുന്നേ അവന്റെ ചതിയിൽ പെട്ട മറ്റൊരു പെൺകുട്ടി അവളേ അന്വേഷിച്ചാണ് മഹിയിവിടെ എത്തിയത്. ആ….. അവന് മുന്നിലേക്കാണ് അരവിന്ദിന്റെ കൂട്ടുകാർന്നെ എത്തിച്ചു കൊടുത്തത്. തനിക്ക് ബോധം വരുമ്പോൾ തന്റെ നെറ്റിയിലെ മുറിവിലൂടെയും കവിളിൽ അവൻ തല്ലിയ പാടുകളിലൂടെയും വിരലോടിച്ച് പൊട്ടി കരയുന്നവനേ കണ്ട്ആ ദ്യമൊന്ന് ഭയന്നെങ്കിലും . താൻ തന്റെ അനിയത്തിയെ അന്വേഷിച്ച് വന്നതാണെന്നും 3 മാസങ്ങൾക്ക് മുന്നേ അരവിന്ദ് അവളേ കൊണ്ട് വന്ന് എവിടെയോ അടച്ചിട്ടിരിക്കുകയാണെന്നും കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഒരു പക്ഷേ ഞാൻ അനുഭവിച്ച അതേ കാര്യം തന്നെയാവില്ലേ അവളും അനുഭവിക്കുന്നത് എന്ന് ഓർത്തപ്പോൾ ചങ്ക് പിടഞ്ഞു പോയിരുന്നു.

മഹിയുടെ വണ്ടിയി കയറി ഇരുന്നവൾ പതിയേ സീറ്റിലേക്ക് ചാഞ്ഞു.

രണ്ട് വർഷങ്ങൾക്ക് മുന്നേ കോളേജിൽ വച്ചാണ് ഞാൻ അരവിന്ദിനെ കണ്ടത്.
എല്ലാവരോടും ഒരു പുഞ്ചിരിയോടെ മാത്രം ഇടപെടുന്നവനെ പലപ്പോഴും താൻ ശ്രദ്ധിച്ചിരുന്നു. ഇടക്കെപ്പഴോ തന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞവനോട് നോ പറയാൻ എനിക്കും കാരണങ്ങൾ ഉണ്ടായിരുന്നില്ല.
പ്രേമിച്ചിരുന്നപ്പോൾ ന്റെ വിരൽ തുമ്പിൽ പോലും അവൻ തൊട്ടിരുന്നില്ല. ആ അവന്റെ ഇങ്ങനൊരു മുഖം ശെരിക്കും തന്നെ ഞെട്ടിച്ചു കളഞ്ഞിരുന്നു.

വണ്ടിയുടെ ഡോർ തുറന്നടയുന്ന ശബ്ദം കേട്ടതും അവൾ ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു. കൈകാലുകൾ കെട്ടി ദേഹത്താകെ രiക്തത്തിൽ കുതിർന്ന്പ ൻസീറ്റിൽ കിടത്തിയിരിക്കുന്ന അരവിന്ദിനെ കണ്ടതും അറപ്പോടെ അവൾ മുഖം തിരിച്ചു.

ഡ്രൈവിങ് സീറ്റിൽ കയറിയ മഹി അവൾക്കരികിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് തന്റെ യൊരു ഷർട്ടെടുത്ത് അവൾക്ക് നേരേ നീട്ടി. അത് വാങ്ങി ധരിച്ചു കൊണ്ടവൾ പുഞ്ചിരിയോടെ അവനേ നോക്കി.

” തന്റെ ഡ്രസ്സ് ഊരിമാറ്റിയതൊന്നും ഞാനല്ല. എനിക്കരികിൽ എത്തിക്കുമ്പഴേ ആരോ അത്…..”

“ഉം…… എനിക്കറിയാം.?അവൾ എവിടെയാണെന്ന് അവൻപറഞ്ഞോ….” “ഉം…… അവന്റെ വീട്ടിലെ ഏതോ റൂമിൽ അവൾ ഉണ്ടെന്ന്.”

” പോലീസിൽഅറിയിച്ചോ….”

“ഉം…. അറിയിച്ചു. പിന്നെ എന്റെ കുറച്ച് ഫ്രണ്ട്സുണ്ട് അവരവിടെ എത്തിയിട്ടുണ്ട്. ” നെടുവീർപ്പോടെ പറഞ്ഞു കൊണ്ടവൻ വണ്ടി അരവിന്ദിന്റെ വീട്ടിലേക്ക് തിരിച്ചു. അവിടെ എത്തിയപ്പോൾ തന്നെ കണ്ടു തന്റെ പ്രായം വരുന്ന പത്തോളം പെൺകുട്ടികളേ . തളർന്ന് അവശരായിരിക്കുന്ന അവരേ കണ്ടതും നിറഞ്ഞ കണ്ണുകളോടെ അവൾ ചുറ്റും നോക്കി. മഹിമയേ നെiഞ്ചോട് ചേർത്ത് പൊട്ടി കരയുന്ന മഹിയെ കണ്ടതും അവൾ ദേഷ്യത്തോടെ കാറിന്റെ പിൻസീറ്റിൽ ബേധമില്ലാതെ കിടക്കുന്ന അരവിന്ദിനെ നോക്കി. അല്പം കഴിഞ്ഞതും അവിടേക്ക് വന്ന പോലീസ്കാർ മഹിമയേയും തന്നേയും ഒഴികെ ബാക്കിഎല്ലാവരേയും ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. മഹിമയേ ചേർത്ത് പിടിച്ച് മഹിക്കൊപ്പം തന്റെ വീടിന്റെ മുന്നിൽ വന്നിറങ്ങിയതും വിറയലോടെ അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. അവളുടെ ഉള്ളറിഞ്ഞ പോലെയവൻഅവളേ നോക്കി പതിയെ കണ്ണുകൾ അടച്ചു കാണിച്ചു. തന്നെ കണ്ടതും ഓടി വന്ന് തന്നെ ചേർത്ത് പിടിച്ചു കൊണ്ട് പൊട്ടി കരയുന്ന അച്ഛനമ്മമാരേ കണ്ടതും അവൻ നേരത്തേ തന്നെ അവരേ കാര്യങ്ങൾ അറിയിച്ചിരുന്നു എന്നവൾക്ക് മനസ്സിലായി. തന്നെ വീട്ടിൽ ഇറക്കി തിരികെ പോകുന്ന മഹിയെനോക്കിയവൾ നന്ദിയോടെ കൈകൾ കൂപ്പി.

എട്ട് മാസങ്ങൾക്ക് ശേഷം മഹിയുടെ കൈപിടിച്ച് നിലവിളക്കുമായ് അവന്റെ വീട്ടിലേക്ക് വലത്കാൽ വച്ച് കയറുമ്പോൾ അരുദ്ധതിയുടെയും മഹിമയുടേയും കണ്ണുകൾ ഒരു പോലെ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. പൂജാമുറിയിൽ വിളക്ക് വച്ച് കണ്ണീരോടെ കൈകൂപ്പി പ്രാർത്ഥിക്കുന്നവളേ കണ്ടതും അവൻ പുഞ്ചിരിയോടെ അവളേ ചേർത്തുപിടിച്ചു. ഇനിയൊരിക്കലും മറ്റാരും അവളുടെ മാനത്തിന് വില പറയില്ല എന്ന ഉറപ്പ് നൽകുന്നത് പോലെ .

(പ്രേമിക്കുന്നത് തെറ്റാണെന്നല്ല പക്ഷേ…… ചതിക്കുഴികളിൽ ചെന്ന് ചാടാതെ ഇരിക്കുക. ഒരു പക്ഷേ ഒരായുസ്സ് മുഴുവൻ രക്ഷപ്പെടാൻ ശ്രമിച്ചാലും അതിന് കഴിഞ്ഞെന്നു വരില്ല.)