അങ്ങനെ ആ നക്ഷത്രകണ്ണിയുടെ നിർബന്ധം കൊണ്ട് അകത്തു കയറി.. ഒരു കൊച്ചു ബെഡ്‌റൂം.. വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു.. ചുമരിൽ നിറയെ ചിത്രങ്ങൾ……

_upscale

നക്ഷത്രകണ്ണുള്ള രാജകുമാരി

രചന: Sharath Sambhavi

ഡിഗ്രിയും തോറ്റ് വീടിനൊരു വാഴയായും നാടിനൊരു പോഴനായും നടക്കുന്ന സമയം…

അതേ സമയം തന്നെ ബാംഗ്ലൂർ എവിടെയോ ഒരു ജോലി കിട്ടിയതിനു ലഡ്ഡു വും കൊണ്ട് വീട്ടിലേക്കു വലിഞ്ഞു കയറിവന്ന ചിറ്റയുടെ മോള്..

ഡാ… അഭി നീ ഡിഗ്രി തോറ്റല്ലേ ഞാൻ അറിഞ്ഞു… പിന്നെ ഞാൻ പോയിരുന്ന കമ്പനിയിൽ നീ കയറുന്നോ… ഞാൻ വേണേൽ സർനോട്‌ സംസാരിക്കാം..

ഏത് കമ്പനി…?

അതൊരു മാർക്കറ്റിങ് കമ്പനി ആടാ… ഫീൽഡ് വർക്ക് ആയിരിക്കും… അവർ തരുന്ന പ്രോഡക്ട് ഒക്കെ വീടുകളിൽ കൊണ്ട് പോയ്‌ കൊടുക്കണം..

അയ്യേ… ഞാനോ… ഒന്ന് പോയേ..

ഡാ പൊട്ടാ അതിന് കോളിഫിക്കേഷൻ ഒന്നും കുഴപ്പമില്ല. പിന്നെ കുറച്ചു കിളികൾ ഉണ്ട്ടാ..

ശരിക്കും എന്നാ ഒന്ന് ട്രൈ ചെയ്തു നോക്കി കളയാം…

അങ്ങിനെ കസിന്റെ നിർദ്ദേശപ്രകാരം തിരുവല്ലയെന്ന മഹാനഗരത്തിൽ ഞാൻ എത്തി… ചെന്നപ്പോൾ തന്നെ എല്ലാവരും പരിചയപ്പെട്ടു. പെട്ടെന്ന് കമ്പനിയായി..

ഒരാഴ്ച കൊണ്ട് തന്നെ കാര്യങ്ങൾ ഒക്കെ പഠിച്ചു.. കസ്റ്റമർനെ ഡീൽ ചെയ്യുന്നതും പ്രോഡക്ട് വിൽക്കുന്നതും എല്ലാം… നാട്ടിൽ നിഷ്കു ആയിരുന്ന ഞാൻ ചെറിയ ഒരു പുലിയായി…

അങ്ങനെ.. ചന്നം പിന്നം മഴ പെയ്യുന്ന ഒരു ഇടവമാസത്തിൽ നഗരത്തിൽ നിന്ന് അല്പം അകലെയായി കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ ക്ക് നടുവിലൂടെ ഞാനെൻറെ ബാഗിൽ കമ്പനി പ്രോഡക്ട്സ് ആയിട്ട് നീങ്ങി.നെൽപ്പാടങ്ങൾ തിങ്ങി നിറഞ്ഞ പച്ച എന്നൊരു ഗ്രാമം.. ആ പാടങ്ങൾക്കു നടുവിലായി ഒരു കൊച്ചു വീട്.. മഴ അല്പം കനത്തപ്പോൾ ഓടി അവിടേക്ക് കയറി…

എന്റെ കാലടികളുടെ ശബ്ദം കേട്ടത് കൊണ്ട് ആവണം പെട്ടന്ന് ആ വീടിന്റെ വാതിൽ എനിക്കു മുന്നിലായി തുറക്കപ്പെട്ടു… നോക്കുമ്പോൾ നക്ഷത്രക ണ്ണുകളുമായി അല്പം ജിജ്ഞാസയോടെ ഒരു പെൺകുട്ടി…

ആരാ…?? എന്താ ചേട്ടാ. … ഇവിടെ ആരും ഇല്ലാ… അമ്മ പണിക്കു പോയേക്കുവാ…

സോറി.. ഞാൻ മഴ കനത്തപ്പോൾ ഓടി കയറീതാ..

അതാണോ… ആയിക്കോട്ടെ.. ഇത് എന്താ ഏട്ടാ ഈ ബാഗില്…

എന്റെ ബാഗ് ചൂണ്ടി കാണിച്ചുകൊണ്ട് ആ പെൺകുട്ടി ചോദിച്ചു

അത് കുറച്ചു ഹൗസ്ഹോൾഡ് പ്രൊഡക്ട്സ് ആണ്.. ഞങ്ങളുടെ കമ്പനിയുടെ.. അതിന്റെ സെയിൽന്റെ ഭാഗമായി ഇറങ്ങീതാ… അപ്പോളാ മഴ വന്നത്…

ആണോ എന്നിട്ട് വിറ്റു തീരാറായോ..??

ഏയ്‌… ആരും വീടിന്റെ വാതിൽ പോലും തുറക്കുന്നില്ല..

അയ്യോടാ.. അത് കഷ്ട്ടായല്ലോ..

പിന്നെ എന്റെൽ ഒരു 50 രൂപ ഇരിപ്പുണ്ട്.. ആ രൂപയ്ക്കുള്ള എന്തലും ഉണ്ടെങ്കിൽ ഞാൻ വാങ്ങാം..

ഏയ്‌… സാരമില്ല… ഇയാൾക്ക് അത് എന്തലും ആവശ്യം വരും…

അതൊന്നും പ്രശ്നം ഇല്ല.. ഞാൻ ട്യൂഷൻ എടുത്ത ഫീസ് ന്റെ ബാക്കിയാണ്.. ബാക്കി ഞാൻ എനിക്ക് എക്സാം ഫീ അടക്കണം.. ചേട്ടൻ പറയ്..

അതിപ്പോ.. സ്റ്റർമാജിക് എന്നൊരു ഐറ്റം ഉണ്ട്… റൂമിന്റെ മുകളിൽ ഒട്ടിച്ചാൽ രാത്രി ലൈറ്റ് ഓഫ്‌ ച്യ്തു കഴിഞ്ഞാൽ തിളങ്ങും ശരിക്കും നമ്മൾ ആകാശത്ത് നോക്കി കിടക്കുന്ന ഒരു ഫീൽ ആയിരിക്കും…

നക്ഷത്രങ്ങളും ചന്ദ്രനും ഗ്രഹങ്ങളും എല്ലാം ഉണ്ടാവും. 40 രൂപയെയുള്ളു..

ആഹാ.. അത് കൊള്ളാലോ… എന്നാൽ അതെടുത്തോ… പക്ഷെ ഒരു പ്രശ്നമുണ്ടല്ലോ… എനിക്ക് മേളിൽ കയറാൻ പേടിയാ… ചേട്ടൻ ഒന്ന് ഒട്ടിച്ചു തരുമോ…

ഞാനോ.. ഒന്നാമത് താൻ ഒറ്റയ്ക്കല്ലേ ഇവിടെ.. ഞാൻ എങ്ങനാ അകത്ത്… ആരേലും കണ്ടാലോ..

ഓഹ്.. പിന്നെ… നാട്ടുകാരോട് .. പോവാൻ പറയ്… ചേട്ടായി വാ…

അങ്ങനെ ആ നക്ഷത്രകണ്ണിയുടെ നിർബന്ധം കൊണ്ട് അകത്തു കയറി.. ഒരു കൊച്ചു ബെഡ്‌റൂം.. വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു.. ചുമരിൽ നിറയെ ചിത്രങ്ങൾ…

ഇതൊക്കെ.. താൻ വരച്ചതാണോ…??

ഏയ്‌… എന്റെ ഒരു ചേട്ടൻ ഇണ്ട്.. സർവ്വകലാ വല്ലഭൻ.. പക്ഷെ വകതിരിവ് വട്ട പൂജ്യം..

ഈ ഡയലോഗ് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ..?

ആ ചിലപ്പോൾ കേട്ട് കാണും… ചേട്ടൻ ഇപ്പൊ ഇത് ഒട്ടിച്ചു താ…ആളുടെ മുഖം ചെറുതായി ഒന്ന് മാറി…

ദൈവമേ ഇവള് സൈക്കോ ആയിരുന്നോ…

എന്താ.. പറഞ്ഞത്…?

ഒന്നുല്ല.. സ്റ്റൂൾ എന്തലും കിട്ടിയാൽ ഉപകാരം ആയിരുന്നു..

മ്മ്…..

അങ്ങനെ ഓള് കൊണ്ട് വന്ന സ്റ്റൂൾ ബെഡിന്റെ മുകളിൽ വെച്ചിട്ട് അതിന്റെ മുകളിലായി ഞാൻ നിന്നു..

എന്താ തന്റെ പേര്..?

ചിന്മയ… അമ്മ ചിന്നു എന്ന് വിളിക്കും..

ചേട്ടായിടെ പേര് എന്താ..?

അഭിജിത്.. എല്ലാരും അഭി എന്ന് വിളിക്കും..

ആഹാ… സംസാരം കേട്ടിട്ട് നാട് ഇവിടെയല്ല എന്ന് തോന്നുന്നു..?

അതേ.. കുറച്ച് അകലെയാണ്… പെട്ടന്ന് ആണ് ഫാനിൽ പറ്റിപിടിച്ചിരുന്ന പൊടി മൂക്കിൽ കയറിയതും… ഞാൻ തുമ്മ്മുന്നതും…

ദാ.. കിടക്കുന്നു. സ്റ്റൂൾ ഒടിഞ്ഞു നേരെ ചിന്നുവിന്റെ മേലേക്ക്…. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അതും പറ്റുന്നില്ല… കാരണം വേറൊന്നുമല്ല.

എന്റെ ഐഡി ടാഗ് ഓൾടെ മാലയുമായി കുരുങ്ങി കിടക്കുന്നു… ചിന്നു കരയാൻ തുടങ്ങിമാല പൊട്ടിയാൽ അമ്മ എന്നെ കൊല്ലും ചേട്ടായി…..

ഇയാള് കരയാതെ.. ഞാൻ ഒന്ന് നോക്കട്ടെ…

ഞാൻ പതുക്കെ.. ടാഗിൽ നിന്ന് വിടുവിക്കാൻ നോക്കിയപ്പോളുണ്ട് പൊടുന്നനെ ഒരു ഇടിവെട്ട്….

അമ്മേ… എന്നൊരു അലർച്ചയോടെ ചിന്നു എന്നെ ഇറുക്കി കെട്ടിപിടിച്ചു…

എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയാതെ ഞാൻ ഒരു നിമിഷം സ്തംഭിച്ചിരുന്നു പോയ്‌…. അൽപ നേരം കഴിഞ്ഞ് ഞാൻ പതുക്കെ ചിന്നുവിനെ വിളിച്ചു…

ചിന്മയ…. ഡോ… പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്തപോലെ ചിന്നു എന്നിൽ നിന്ന് വിട്ടു… പക്ഷെ അപ്പോഴേക്കും ആ വെപ്രാളത്തിൽ മാല പൊട്ടിയിരുന്നു…

പക്ഷെ അവൾ കരഞ്ഞില്ല… ആ കണ്ണുകളിൽ പ്രണയം മിന്നി മറയുകയാണോ എന്ന് പോലും ഞാൻ സംശയിച്ചു… അല്പം നാണത്തോടെ അവൾ തല കുമ്പിട്ടിരുന്നു…

അതേ… മാല പൊട്ടിട്ടോ എന്താ ഇനി ചെയ്യാ.?

അത് സാരല്യ…അമ്മോട് ഞാൻ പറഞ്ഞോളാം.. ചേട്ടായി പൊക്കോ….

പോവാനോ… അപ്പോൾ ഇത് ഒട്ടിക്കണ്ടേ…

വേണ്ട ഞാൻ ഒട്ടിച്ചോളാം… ഇതും പറഞ്ഞുകൊണ്ട് പൈസ എടുത്ത് തന്നു..

എന്നാൽ ഓകെ..

ഞാൻ പോവാനായി ഇറങ്ങിയതും ചിന്നു പിന്നിൽ നിന്ന് വിളിച്ചു.. ആ പിന്നെ.. നിങ്ങളുടെ കമ്പനിയിലെ ഫോൺനമ്പർ ഇങ് തന്നേ…. ഇത് തെളിഞ്ഞില്ലേ വിളിച്ചു രണ്ട് പറയാല്ലോ..

വിളിക്കാൻ ആണേൽ അവിടത്തെ ഒരു സ്റ്റാഫ്‌ ഇണ്ട്.. അഭിയെന്നാ പേര്.. ആളുടെ മതിയോ..

ആ.. അതായാലും മതി.. അതാവുമ്പോ രണ്ട് തെ റിയാണേലും ധൈര്യതോടെ പറയാല്ലോ.!!..

അത് പറയുമ്പോൾ ചിന്നുവിന്റെ മുഖം നാണത്താൽ ഒന്നുകൂടി തുടുത്തു…

ട്ടോയ്… പെട്ടന്ന് ആണ് കാതിൽ ഞെട്ടിക്കുന്ന ഒരു ശബ്ദം.. നോക്കുമ്പോൾ പ്രിയ പുത്രൻ ആദി നിന്ന് ചിരിക്കുന്നു…

അയ്യേ… അച്ചായി എന്താ ഉറക്കത്തിൽ കിടന്നു ചിരിക്കുന്നത്…

ഒന്നുല്ലടാ ചെക്കാ… നിന്റെ അമ്മയെ ആദ്യമായി കണ്ടുമുട്ടിയ കാര്യം ഒന്ന് ഓർത്ത് പോയതാ…

എന്നാലേ… അമ്മ വിളിക്കുന്നു… അടുക്കളയിലോട്ട് ചെല്ലാൻ..

എന്തിനാ ആദികുട്ടാ… പാത്രം കഴുകാൻ ആന്നോ…

ഏയ്‌… നമ്മൾ ഇന്നലെ ബുൾസൈ ഇണ്ടാക്കിയിട്ട് അടിയിൽ പിടിച്ച തവ ഇണ്ടല്ലോ..

ആ… നമ്മൾ ഇന്നലെ ഒളിപ്പിച്ചു വെച്ചത്…

ആ അത് അമ്മ കണ്ടു പിടിച്ചിട്ടുണ്ട്… മിക്കവാറും അച്ചായിയെ ഇന്ന് ബുൾസൈ ആക്കും…

ഈശ്വര അപ്പോൾ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി…. ഞാൻ അല്പം പേടിയോടെ എന്റെ നായികയെ വിളിച്ചു… മോളേ… ചിന്നുട്ടാ…