Story written by J. K
സോഷ്യൽ മീഡിയയിൽ വന്ന ഒരു ആർട്ടിക്കിൾ വായിച്ചതും എഴുതിയ ആളുടെ ഫാൻ ആയി മാറിയിരുന്നു..
സ്ത്രീകൾ ആർജിക്കേണ്ട കരുത്തിനെ പറ്റിയും കരുതലിനെ പറ്റിയും വേറിട്ട ഒരു രീതിയിൽ… അയാൾ പറഞ്ഞതിൽ ശരിക്കും കാമ്പ് ഉണ്ടെന്നു തോന്നി മിഴിക്ക്…..
റിപ്ലൈ കിട്ടും എന്നൊന്നും വിചാരിച്ചിട്ടില്ല അവൾ വ്യത്യസ്തമായ കാഴ്ചപ്പാട് ഇഷ്ടമായി എന്ന കമന്റ് ഇട്ടു..
അതിന് സ്നേഹമെന്ന് റിപ്ലൈ വന്നപ്പോൾ എന്തോ വലിയ സന്തോഷമായി…
പിന്നീട് അയാളുടെ പേര് കാണുമ്പോഴൊക്കെയും എഴുത്ത് വായിക്കാൻ തുടങ്ങി….
അതിനെല്ലാം മനസ്സുനിറഞ്ഞ് ഒരു കമന്റ് ഇടും… മറ്റാർക്കും കൊടുത്തില്ലെങ്കിലും തനിക്ക് മാത്രം റിപ്ലൈ തരും എന്ന് ഉറപ്പായിരുന്നു.. അങ്ങനെയാണ് അയാളുടെ പേഴ്സണൽ ഐഡി കണ്ടുപിടിച്ചത് അതിലേക്ക് മെസ്സേജ് റിക്വസ്റ്റ് അയച്ചത്..
ഗന്ധർവ്വൻ”””” അതയാളുടെ തൂലികാനാമം ആയിരുന്നു… ഐഡിയും അതേപേരിൽ ആയിരുന്നു….
റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്തത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി..
അടുത്തത് ഇൻബോക്സിലേക്ക് ആയിരുന്നു.. ഒരു ഹായ് ഇട്ടതിന് ആദ്യമൊന്നും റിപ്ലൈ കണ്ടില്ല…. നിരാശയോടെ ഇനി അയക്കില്ല എന്ന് വിചാരിച്ചു.. പക്ഷേ രണ്ടുദിവസം കഴിഞ്ഞ് അത്ഭുതപ്പെടുത്തിക്കൊണ്ട് ആയിരുന്നു ഹായ് എന്ന് തിരിച്ചു വന്നത്…
ഒപ്പം തിരക്കുകാരണം മെസ്സേജ് കാണാത്തതിന് ക്ഷമാപണവും….
വലിയ സന്തോഷമായി.. എന്തോ നേടിയെടുത്ത ഒരു സുഖം….
അദ്ദേഹത്തിന്റെ എഴുത്തിനെ പറ്റിയും.. എന്റെ ചില അഭിപ്രായങ്ങളും എല്ലാം ചേർത്തു നിങ്ങൾ ഒത്തിരി നേരം ചാറ്റിൽ സംസാരിച്ചു….
ആരെയും പെട്ടന്ന് ആകർഷിക്കുന്ന ഒരു തരം വ്യക്തിത്വമാണ് ആൾക്ക് എന്ന് മനസ്സിലായി.. അല്ലെങ്കിൽ ഒരുതവണ സംസാരിച്ചപ്പോഴെക്ക് എനിക്ക് ആ ഒരാൾ ഇത്രമേൽ ആഴത്തിൽ മനസ്സിൽ പതിയില്ലായിരുന്നു…
അയാൾ ഓൺലൈനിൽ ഉണ്ട് എന്ന് കാണുമ്പോൾ വല്ലാത്ത സന്തോഷം ആയിരുന്നു… ഇല്ലാത്തപ്പോൾ ഭയങ്കര ശൂന്യതയും…
ചിന്തകളും പ്രവർത്തികളും എല്ലാം അയാൾ എന്ന ഒരു കേന്ദ്ര ബിന്ദുവിലേക്ക് മാത്രമായി ഒതുങ്ങി..
പറിച്ചെടുക്കാൻ കഴിയാത്ത വിധം എന്റെ ഹൃദയം അയാളിൽ അടിമപ്പെട്ടു പോകുകയാണെന്ന് ആദ്യമൊന്നും തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല…
ഒരു മെസ്സേജ് അയച്ചിട്ട് അതിന് കിട്ടുന്ന റിപ്ലൈ യുടെ താമസം പോലും മിഴിയെ അലോസരപ്പെടുത്തി… അവൾ മറ്റൊന്നിനെ പറ്റിയും ചിന്തിക്കാതെ ആയി…
ശരിക്കും ഗന്ധർവൻ തന്നെയായിരുന്നു അവൾക്ക് അയാൾ..
അയാളുടെ സംസാരത്തിൽ മറ്റാരുടെയെങ്കിലും പേര് കടന്നുവന്നാൽ തന്നെ, തന്റെ ഉള്ളിൽ കുമിഞ്ഞുകൂടുന്ന സ്വാർത്ഥതയേ പറ്റി അവളോർത്തു… എന്താണ് ഇങ്ങനെ..???
“”പ്രണയം “””
അതാണോ… അതോ മറ്റെന്തെങ്കിലും വികാരമോ അവൾക്ക് ഒന്നും മനസ്സിലാകുന്നു ണ്ടായിരുന്നില്ല….
പിന്നെ പിന്നെ അയാൾ എഴുതുന്ന പുതിയ ലേഖനങ്ങളും മറ്റും ആദ്യം അവൾക്ക് അയച്ചുകൊടുത്ത് അഭിപ്രായം ചോദിക്കൽ പതിവാക്കി….
അത് അവൾക്ക് വല്ലാത്തൊരു ക്രെഡിറ്റ് ആയിരുന്നു.. അയാൾക്കുള്ളിലെ അവളുടെ സ്വീകാര്യതയായി അവൾ അതിനെ കരുതി…
ദിവസങ്ങൾ കഴിഞ്ഞു പോയി… അയാളെ കൂടുതൽ അറിയണമെന്നും അയാളിലേക്ക് കൂടുതൽ അടുക്കണം എന്നും വാശിയായി…
ആദ്യം ആവശ്യപ്പെട്ടത് അയാളുടെ ശബ്ദം ഒന്ന് കേൾക്കാൻ ആയിരുന്നു…
ഇത്രയും വലിയ റിപ്ലൈ കൾ ടൈപ്പ് ചെയ്യുന്നതിന് പകരം ഒരുതവണ വോയിസ് അയച്ചു കൂടെ അതല്ലേ കൂടുതൽ എളുപ്പം എന്ന് അവൾ ചോദിച്ചു…
ഇല്ല ഇതാണ് കംഫർട്ട് എന്ന് അയാൾ മറുപടി കൊടുത്തു… വീണ്ടും വീണ്ടും അയാളുടെ സ്വരം കേൾക്കാൻ അവൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു…
ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു അയാൾ അതെല്ലാം തിരസ്കരിച്ചു…
ഒരിക്കലും നിങ്ങൾ എന്നോട് സംസാരിക്കില്ലേ???? എന്ന് അവൾ ചോദിച്ചു
നേരിട്ട് കാണുമ്പോൾ സംസാരിക്കാം എന്നയാൾ വാക്കുകൊടുത്തു…
അവൾ ആ ഒരു സുദിനത്തിന് വേണ്ടി കാത്തിരുന്നു…
അവളുടെ നിർബന്ധം സഹിക്കവയ്യാതെയാണ് ഒടുവിൽ കാണാം എന്ന് പറഞ്ഞത്….
എന്നു ഫോട്ടോ അയച്ചു കൊടുത്തപ്പോൾ അയാൾ അവൾക്ക് നന്നായി ചേരുന്നുണ്ട് എന്ന് പറഞ്ഞ അതേ ചുവന്ന സാരി അവൾ തെരഞ്ഞെടുത്തു..
അതുടുത്ത് അയാളെ കാണാനായി പോയി…. പറഞ്ഞപോലെ ആ റസ്റ്റോറന്റിൽ വെയിറ്റ് ചെയ്തു..
പറഞ്ഞതിനേക്കാൾ അരമണിക്കൂർ നേരത്തെ…
സമയത്തിന് ഒച്ചിഴയും വേഗതയെ ഉള്ളൂ എന്ന് അവൾക്ക് തോന്നി.
വെറുതെ എന്ന് സങ്കൽപ്പിച്ചു അയാൾ വിരൂപൻ ആണെങ്കിലോ?? അല്ലെങ്കിൽ പ്രായക്കൂടുതൽ ഉണ്ടെങ്കിലോ??? വികലാംഗൻ ആണെങ്കിലോ????
തന്റെ ഉള്ളിൽ അയാളോടുള്ള പ്രണയത്തിന് ഇതൊന്നും ഒരു തടസ്സമാകുന്നില്ല എന്നവൾ ഉത്തരം കണ്ടുപിടിച്ചു… വീണ്ടും അക്ഷമയോടെ അയാളെ കാത്തിരുന്നു..
സമയം വീണ്ടും ഇഴഞ്ഞുനീങ്ങി…
അവൾ കാത്തിരുന്നു ഒടുവിൽ അയാൾ അവിടെ എത്തിയിട്ടുണ്ട് എന്നുള്ള മെസ്സേജ് വന്നു….
അവൾ അത്ഭുതത്തോടെ കൂടെ ചുറ്റും തിരയാൻ ഒക്കെ അവിടെ ആരെയും കണ്ടില്ല…
മുണ്ടും നേരിയതും ഉടുത്ത് ഒരു സ്ത്രീ തന്റെ നേരെ നടന്നു വരുന്നത് അവൾ കണ്ടു….
അവൾ അവരെ അത്ഭുതത്തോടെ നോക്കി…
“””മിഴിയല്ലേ???””‘
അവർ അവളോട് ചോദിച്ചു..
“”ഹഹാ അതേ “””
ആശ്ചര്യ പൂർവ്വം അവൾ മറുപടി കൊടുത്തു..
താൻ തിരയുന്ന ഗന്ധർവൻ””” ഞാനാണ്!!
എന്ന് പറഞ്ഞ് ഷേക്ക് ഹാൻഡ്നായി കൈകൾ നേടിയപ്പോൾ ആകെ ഞെട്ടിപ്പോയിരുന്നു അവൾ… പെട്ടെന്ന് കേട്ടതിന് ഷോക്കിൽ അവൾ ഇരിക്കുന്നിടത്ത് നിന്നും എഴുന്നേറ്റു…
“””നോ നിങ്ങൾ കള്ളം പറയാണ് “””
എന്നുപറഞ്ഞ് പരിസരം നോക്കാതെ അവൾ ബഹളംവെച്ചു….
“”” മിഴി കൂൾ ഡൗൺ “””
എന്നു പറയുമ്പോൾ വന്ന ആ സ്ത്രീയുടെ മുഖം ശാന്തമായിരുന്നു…
ആദ്യത്തെ പൊട്ടിത്തെറിക്ക് ശേഷം അവൾ അവിടെ ഇരുന്ന് കരഞ്ഞു…
എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു…?അവൾ കരഞ്ഞ് തീരുന്നത് വരെയും ആ സ്ത്രീ അവിടെ കാത്തിരുന്നു… ഒരുവിധം അവൾ ഒക്കെ ആണെന്ന് കണ്ടപ്പോൾ അവർ മെല്ലെ അവളുടെ തോളിൽ കൈ വച്ചു…
“”ഡോ…. ഞാൻ പറഞ്ഞത് സത്യമാണ്.. തന്നോട് ഇത്രനാളും സംസാരിച്ചു കൊണ്ടിരുന്നത് ഞാനാണ്…
ഗന്ധർവ്വൻ “”””
അവൾ അത് കേട്ട് അവരുടെ മുഖത്തേക്ക് നോക്കി..
“”” ആദ്യമൊക്കെ തന്റെ മെസ്സേജുകൾ ഞാൻ ഒരു തമാശയായിട്ടാണ് എടുത്തത്… പതിയെ താൻ എത്രമാത്രം സീരിയസ് ആണെന്ന് ഞാൻ ഉൾക്കൊള്ളുകയായിരുന്നു…. പിന്നെ ചെറുതായി ഭയം തോന്നാൻ തുടങ്ങി എനിക്ക്… താൻ വിചാരിക്കും പോലെ ഒരു വ്യക്തിയല്ല ഞാൻ എന്ന് അറിയുമ്പോൾ തനിക്ക് ഉണ്ടാകുന്ന ഷോക്കിനെ പറ്റി ഞാനേറെ വ്യാകുല പെട്ടിരുന്നു… ഇനിയും ഇത് തുടർന്നിട്ടുണ്ടെങ്കിൽ തനിക്ക് തന്നെ തന്നെ നഷ്ടപ്പെടും എന്ന സ്ഥിതി ആയിട്ടുണ്ട് എന്ന് എനിക്കറിയാം… അതുകൊണ്ടാണ് മറ്റാരുടെയും മുന്നിൽ പ്രത്യക്ഷപ്പെടാത്ത ഞാൻ, തന്നെ കാണാൻ വേണ്ടി വന്നത്…. “”””
തന്റെ ബോധമണ്ഡലത്തിനും അപ്പുറമായിരുന്നു ആ പറഞ്ഞത്.. അതുകൊണ്ടു തന്നെ ഒന്നും മനസ്സിലാകാത്ത ഒരു കുഞ്ഞിനെപ്പോലെ മിഴി അവരെ നോക്കി കൊണ്ടിരുന്നു ….
തെളിവിനായി അവർ അയച്ച മെസ്സേജുകൾ മുഴുവൻ അവൾക്ക് കാണിച്ചു കൊടുത്തു..
പതിയെ ഗന്ധർവൻ എന്നത് വെറുമൊരു പൊള്ളയായ കളവായിരുന്നു എന്നുള്ള യാഥാർത്ഥ്യത്തിലേക്ക് അവൾ എത്തി..
വന്നവരും ഏറെ പണിപ്പെട്ടു അവളെ ഒന്ന് നോർമൽ ആക്കി എടുക്കാൻ…
പോകാൻനേരം ഒരു ഉപദേശം അവൾക്കായി അവർ നൽകിയിരുന്നു…
“””‘ ഈ സോഷ്യൽ മീഡിയയിൽ കാണുന്നതോന്നും വിശ്വസിക്കരുതടോ… ചുറ്റും ചതി മാത്രം നടക്കുന്ന ഒരു ലോകമാണിത്…. മൂർച്ചയുള്ള ഒരു കഠാiര പോലെ… നല്ല കാര്യങ്ങൾക്കും ഉപയോഗിക്കാം ചീiത്ത കാര്യങ്ങൾക്കും ഉപയോഗിക്കാം… അത് ഉപയോഗിക്കുന്നവരുടെ യുക്തി അനുസരിച്ചിരിക്കും… നമ്മളെ സ്വയം സംരiക്ഷിക്കുക എന്ന് മാത്രമേ ഇനിയും നമുക്ക് ചെയ്യാനുള്ളൂ…. ബാക്കിയെല്ലാം നമ്മുടെ കൈയ്യിൽ നിന്നും എത്രയോ അപ്പുറത്താണ്…””””
വലിയൊരു പാഠം പഠിച്ചിട്ട് ആയിരുന്നു മിഴി അന്ന് വീട്ടിലേക്ക് പോയത്…
ആ സങ്കടം ഇത്തിരി നാൾ നിന്നു….പക്ഷേ ഇപ്പോൾ അവൾ ഓക്കെയാണ്….
നമുക്കു ശ്രദ്ധിക്കാം അല്ലേ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ…
മിന്നുന്നതെല്ലാം പൊന്നല്ല എന്നത് ഒരിക്കൽ കൂടി ഓർക്കാം…