സഹായിക്കാൻ പോയിട്ട് ജീവനോടെ ഉണ്ടോ എന്ന് തിരിഞ്ഞുനോക്കാൻ പോലും ആരും ഇല്ലാതായി. അല്ല തിരിഞ്ഞു നോക്കാൻ ആൾക്കാരുണ്ടായിരുന്നു പക്ഷേ അത് അiന്തിക്കൂട്ടിനു വരട്ടെ……

എഴുത്ത്:-ആദി വിച്ചു.

“നീരാ….. എന്നുള്ളത് ഇന്ന് അറിയപ്പെടുന്ന ഒരു കമ്പനിയാണല്ലോ…..
ഒന്നുമില്ലായ്മയിൽ നിന്നും എങ്ങനെയാണ് മാഡം ഇങ്ങനെയൊരു ഉയർച്ചയിലേക്ക് എത്തിയത്.”

“പുജ്യത്തിൽ നിന്ന് ഒന്ന് എന്നുള്ളതിലേക്ക് എത്താൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ മിനിറ്റുകളും ഓരോ യുഗങ്ങൾ പോലെ ഫീൽ ചെയ്തസമയങ്ങൾപോലും ഉണ്ടായിട്ടുണ്ട്. “

“സത്യത്തിൽ എങ്ങനെയായിരുന്നു ഈ ഒരു സ്ഥാപനത്തിന്റെ ഫൗണ്ടേഷൻ അല്ലെങ്കിൽ അടിത്തറ എന്നൊക്കെ പറയുന്നത്.”

ഇന്റർവ്യൂ കൊടുക്കുന്നതിനിടെ പഴയ കാര്യങ്ങൾ ഓർത്തതും നീരജയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“ഒരുകാലത്ത് തന്റെ കുഞ്ഞിന് ഒരു മിട്ടായി പോലും വാങ്ങിച്ച് കൊടുക്കാൻ കെൽപില്ലാതെ ഇരുന്നു കരഞ്ഞ ആ നീരജയിൽ നിന്ന് ഇന്ന് കാണുന്ന തന്നിലേക്കുള്ള ദൂരം എത്ര കഠിനമായിരുന്നു എന്നവൾ ഓർത്തു. അച്ഛനില്ലാതെ ഒരു കുഞ്ഞിനെ വളർത്തുക എന്നത് ഒരുകണക്കിന് പറഞ്ഞാൽ വല്ലാത്ത കഷ്ടപ്പാട് തന്നെയാണ്. കഷ്ടപ്പാട് എന്ന് ഉദേശിച്ചത് കുഞ്ഞിനെ വളർത്തുന്നതോ നോക്കുന്നതോ അല്ല എത്രകണ്ട് മാന്യമായി കുഞ്ഞിനെ നോക്കിയാലും അവൾ പോiക്ക് കേiസാടാ എന്നുള്ള നാട്ടുകാരുടെ പറച്ചിലാണ് സഹിക്കാൻ കഴിയാത്തത്. ഓരോ രാത്രിയിലും തന്റെ വീടിന്റെ വാതിലിൽ മുട്ടുന്നവരുടെ എണ്ണം കൂടിവന്നപ്പോൾ ശെരിക്കും ഭയന്ന് പോയിരുന്നു. അല്ലെങ്കിലും കിട്ടാത്ത മുന്തിരി പുളിക്കും എന്നുള്ള ചൊല്ല്അന്വർത്ഥമാക്കുന്ന വിധമാണ് നമ്മുടെ നാട്ടിലെ പലരുടെയും സ്വഭാവം.”

“അപ്പോൾ മാഡം പറഞ്ഞു വരുന്നത് ഒരുപാട് പേര് താങ്കളോട് മോശമായി പെരുമാറാൻ ശ്രമിച്ചിട്ടുണ്ട് എന്നാണോ…”

ഇന്റർവ്യൂ എടുത്തുകൊണ്ടിരുന്ന പെൺകുട്ടിയുടെ ചോദ്യം കേട്ടതും നീരജ പുഞ്ചിരിയോടെ തലയാട്ടി.

“അതേ….അതുകൊണ്ടാണ് ആരോരും ഇല്ലാത്ത സമൂഹത്തിൽ ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകൾളെ ഞാൻ തിരഞ്ഞുപിടിച് എന്റെ സ്റ്റാഫ് ആക്കിയിരിക്കുന്നത്.”

“ഓ…. അപ്പോൾ അതാണ് നീരാ എന്നുള്ള കമ്പനിയിൽ കൂടുതൽ ആയും സ്ത്രീകളെ മാത്രം കാണുന്നത് അല്ലേ…..”

“അതേ…..” അല്പം കഴിഞ് ഇന്റർവ്യൂ കഴിഞ്ഞതും മുന്നിലിരുന്ന പെൺകുട്ടി നീരജയെ കെട്ടിപിടിച്ചു.

“എന്റെ പൊന്നമ്മാ അമ്മ കലക്കി. ഇന്റർവ്യൂ ഇത്ര നന്നാവും എന്ന് ഞാൻ കരുതിയില്ല. ഹോ… എന്തയിരുന്നു ആ ഒരു ആറ്റിറ്റ്യൂട്ട്… ഹോ കണ്ടിട്ട് എനിക്ക് തന്നെ രോമാഞ്ചം വന്നുപോയി….” എന്ന് പറഞ്ഞുകൊണ്ടവൾ നീരജയുടെ നെഞ്ചിലേക്ക് ചാഞ്ഞു.

“ദേ…. മാളു നീ വാങ്ങിക്കുവേ…. കുറെ ദിവസമായി ഇത് തന്നെയല്ലേ നീയെന്നെ പഠിപ്പിച്ചുകൊണ്ട് ഇരിക്കുന്നത് പിന്നെങ്ങനെ നന്നാവാതിരിക്കും.” എന്ന് പറഞ്ഞുകൊണ്ടവർ സോഫയിൽ നിന്ന് പതിയേ എഴുന്നേറ്റു.

“അമ്മയിത് എവിടെ പോകുവാ….”

“എനിക്കിവിടെ ഒരുപാട്ജോലികളുണ്ട് അതൊക്കെ ഈ പട്ട്സാരിഉടുത്തുകൊണ്ട് ചെയ്യാൻ ഞാൻ സീരിയലിലെ അമ്മായിയമ്മയോ മരുമകളോ ഒന്നുമല്ല.”

കോഴിക്കൂടിൽ നിന്ന് അവസാന മുട്ടയും എടുത്തു കുട്ടയിലേക്ക് വെക്കുമ്പോൾ നീരജയുടെ പിറകെതന്നെ വാലുപോലെ അവരുടെ മകളും ഉണ്ടായിരുന്നു.

“അമ്മ സത്യത്തിൽ എന്താണ് അമ്മേടെ ബിസിനസ്സ്.”

“എനിക്ക് ഒരുപാട് ബിസിനസ്സുകളുണ്ട്. ദേ ഈ കോഴിഫാമും അതിൽ പെടും. പക്ഷേ മെയിൻ എന്ന് പറയുന്നത് ഇതൊന്നുമല്ല. ഡ്രസ്സ്‌ ഡിസൈഗ്നിങ് അതാണ് എന്റെ മെയിൻ. ആദ്യമൊക്കെ ഓൺലൈൻ ആയി ചെറിയ രീതിയിലാണ് അത് തുടങ്ങിയത്. പക്ഷേ നീരാ എന്നുള്ള ബ്രാൻഡ് പെട്ടന്നാണ് ക്ലിക്ക്അയത്. ചുമ്മാ ക്ലിക്ക് ആയതല്ല കേട്ടോ തുണിയുടെ കോളിറ്റിയും ഡിസൈഗ്നിങ്ങിലെ മികവും തന്നെയാണ് അതിന്റെ കാരണം “

“ഹാ അമ്മ ആ പറഞ്ഞത് കാര്യം നമ്മുടെ ഡ്രസ്സ്‌ പെട്ടന്നൊന്നും കേട് വരാറില്ല.” എന്ന് പറഞ്ഞുകൊണ്ടവൾ ധരിച്ചിരുന്ന ഡ്രസ്സിലേക്ക് നോക്കി.

“ചേച്ചീ…”

“ഹാ പറ അമ്പിളി ” കയ്യിൽ ഒരു പാത്രത്തിൽ അച്ചാറുമായി തനിക്കരികിലേക്ക് വന്ന പെൺകുട്ടിയെ കണ്ടതും നീരജ പുഞ്ചിരിയോടെ അവളേ നോക്കി.

“ഹാ ഞാൻ രണ്ട് ദിവസമായി ചേച്ചിയെ കാണാൻ വരാൻ ഇരിക്കുക യായിരുന്നു.”

“എന്ത് പറ്റി എന്തെങ്കിലും പ്രശ്നം ഉണ്ടോ….”

“ഹേയ് പ്രശ്നങ്ങൾ ഒന്നുമില്ല. നാളെയാ അച്ഛന്റെ ആണ്ട് വരുന്നത്അ ന്ന് തന്നെയല്ലേ രമേശേട്ടന്റെയും….” മടിച്ചു മടിച്ചു പറയുന്നവളെ കണ്ടതും നീരജ മകളെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടതും അവരുടെ ഓർമ്മകൾ പത്തു വർഷങ്ങൾ പിന്നിലേക്ക് നീങ്ങി.

“നീരു…. നീയിത്വരേ ഒരുങ്ങിയില്ലേ…”

“എന്റെ രമേശേട്ട നിങ്ങളെന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നത് “

“ഹാ… നിനക്കത് പറയാം ഇന്നെന്റെ മോളുടെ പത്താം പിറന്നാളാ ഇന്നവളെ സിനിമക്കും ബീച്ചിലും ഒക്കെ കൊണ്ടുപോകാം എന്ന് ഞാനവൾക്ക് വാക്ക് കൊടുത്തതാ അതിപ്പോ നീയായിട്ട് ഇല്ലാതാക്കും എന്നാ എനിക്ക് തോന്നുന്നത്.”
തന്നെനോക്കി ദേഷ്യത്തോടെ മുഖം കോട്ടുന്ന ആളെ കണ്ടതും അവൾ ദീർഘമായൊന്നു നിശ്വസിച്ചു. “അച്ഛനും കൊള്ളാം മോളും കൊള്ളാം ഉച്ചക്ക് ശേഷം ബീച്ചിൽ പോകുന്നതിന്നതിനാ രാവിലെ പത്ത്മണിക്ക് ഇവിടെ കിടന്നിങ്ങേര് ഈ തിരക്ക് പിടിക്കുന്നത്. എന്റെ ദൈവമേ… എന്നാണോ ആവോ ഇങ്ങേരുടെ ഈ ടെൻഷൻ ഒന്ന് കുറയുന്നത് ” മകളെ ഒരുക്കികൊണ്ട് ഇരിക്കുന്നയാളെ നോക്കി അവൾ പുഞ്ചിരിയോടെ തന്നോട് തന്നെ ചോദിച്ചു.

“അച്ഛാ…. നമ്മള് എപ്പഴാ ബീച്ചിൽ പോകുന്നത് “

“വൈകിട്ട് “

“വൈകിട്ട് പോകുന്നതിനാണോ ഈ രാവിലെതന്നെ ഒരുങ്ങി ഇരിക്കുന്നത്?”

“അത് പിന്നേ….. പകുന്നസമയത്തുതിരക്ക് പിടിക്കണ്ടല്ലോ “

“ദേ അച്ഛാ…” ഇടുപ്പിൽ കൈകുത്തിക്കൊണ്ട് ദേഷ്യത്തോടെ തന്നെനോക്കുക മകളെ കണ്ടതും അയാൾ ഇരുചെവിയിലും കൈകൾ വച്ചുകൊണ്ട് ദയനീയമായി അവളേ നോക്കി. രാത്രി ഏറെവൈകിയാണ് മൂവരും വീട്ടിലെത്തിയത്..അന്നേ ദിവസം രാത്രി ഏറെ വൈകിവന്നഫോൺ കോൾ അതാണ് അവരുടെ സന്തോഷകരമായ ജീവിതം പാടെ തiല്ലികെടുത്തിയത്.

അമ്പിളിയുടെ അമ്മക്ക് ശ്വാസംമുട്ട് കൂടി ഒട്ടും വയ്യാതെ ഇരിക്കുകയാണെന്ന് പറഞായിരുന്നു ആ കോൾ. കേട്ടപാതി മകൾക്കും തനിക്കും ഓരോ ഉമ്മയും നൽകി തന്റെ ഓട്ടോയും എടുത്തു വീട്ടിൽ നിന്ന് പോയ അദ്ദേഹത്തെ പിന്നേ ഞങ്ങൾ കണ്ടത് ഒരു വെളുത്തതുണിയിൽ പൊതിഞ്ഞാണ്. രമേഷേട്ടനൊപ്പം അമ്പിളിയുടെ അച്ഛനും അന്നേ ദിവസംതന്നെയാണ് പോയതെന്ന് മാസങ്ങൾക്കു ശേഷമാണ് താൻ അറിഞ്ഞത്. അമ്മയേയും അമ്പിളിയെയും ഹോസ്പിറ്റലിൽ നിർത്തി അല്പം അകലെയുള്ള മെഡിക്കൽ ഷോപ്പിലേക്ക് മരുന്ന് വാങ്ങിക്കാൻ പോയതായിരുന്നു ഇരുവരും ആ പോക്കിലായിരുന്നു അപകടം നടന്നത്. ഏതോ വണ്ടി ഓട്ടോയിലേക്ക് വന്ന് ഇടിക്കുകയായിരുന്നു.

“ചേച്ചി….ഞാൻ പോയിട്ട് വരട്ടെ “

“ഹാ… അമ്പിളി മോള് പോയിട്ട് വാ..” തന്നോട് യാത്രപറഞ്ഞുകൊണ്ട് നടന്നു നീങ്ങുന്നവളെ കണ്ടതും നീരജ അകലെ നിൽക്കുന്ന മകളെ നോക്കി.

ഏട്ടൻ പോയ ആദ്യ കാലങ്ങളിൽ കൂട്ടിന് ഒരുപാട് പേര് ഉണ്ടായിരുന്നു. ആശ്വസിപ്പിക്കാനും സഹായിക്കാനും ഒക്കെയായി. പിന്നീട് പതിയേ പതിയേ അതെല്ലാം നിന്നു. സഹായിക്കാൻ പോയിട്ട് ജീവനോടെ ഉണ്ടോ എന്ന് തിരിഞ്ഞുനോക്കാൻ പോലും ആരും ഇല്ലാതായി. അല്ല തിരിഞ്ഞു നോക്കാൻ ആൾക്കാരുണ്ടായിരുന്നു പക്ഷേ അത് അiന്തിക്കൂട്ടിനു വരട്ടെ എന്ന് ചോദിക്കാൻ വരുന്നവരായിരുന്നു. എന്ത്കൊണ്ടായിരിക്കും നമുടെ നാട്ടിലെ സ്ത്രീകൾ തനിച്ചായി പോയി കഴിഞ്ഞാൽ ആൾക്കാർ ഇങ്ങനെ ചിന്തിക്കുന്നത്.
നെടുവീർപ്പോടെ ചിന്തിച്ചുകൊണ്ടവൾ കയ്യിലേ കുട്ടയിലേക്ക് നോക്കി. അതിൽ അടുക്കി വച്ചിരിക്കുന്ന മുട്ടകൾ കണ്ടതും നേർത്ത പുഞ്ചിരിയോടെ അവൾ കൂട്ടിൽ കിടക്കുന്ന കോഴികളെ നോക്കി.

“അമ്മ നാളെഞാൻ ഹോസ്റ്റലിലേക്ക്തിരികെ പോകുവാ മറ്റന്നാൾ ക്ലാസ്സ്‌ തുടങ്ങും”

“ഉം…. ക്ലാസ്സ്‌ തുടങ്ങുന്നത് ഒക്കെ ok കഴിഞ്ഞതവണത്തെ പോലെ അവിടെ വല്ല പ്രശ്നങ്ങളും ഉണ്ടാക്കി എന്നെ അങ്ങോട്ട് വിളിപ്പിക്കരുത് കേട്ടല്ലോ….”

“എന്റെ പൊന്നമ്മാ ആവശ്യമില്ലാത്ത ഒരു കാര്യത്തിലും ഞാൻ ഇടപെടില്ല എന്ന് അമ്മക്ക് അറിയാലോ..എന്നെ പ്രേമിച്ചേ പറ്റു എന്ന് പറഞ്ഞുകൊണ്ട്എ ന്റെ പിറകെ നടന്നപ്പോഴൊന്നും ഞാൻ അവനേ റിജക്ട് ചെയ്‌തതല്ലാതെ വേറെ ഒന്നും ഞാൻ ചെയ്തിട്ടില്ലല്ലോ.nഅവസാനം അവനെന്റെ ദേഹത്ത് കൈവച്ച പ്പോഴല്ലേ ഞാൻ അവനേ തiല്ലിയത്.”

“തiല്ലിയതോ…. അതാണോ നിന്റെ തiല്ല് ” കണ്ണ് മിഴിച്ചു കൊണ്ട് തന്നെ നോക്കി ചോദിക്കുന്ന അമ്മയെ കണ്ടതും അവൾ മുഴുവൻ പiല്ലും കാട്ടി ഒന്ന് ചിരിച്ചു കാണിച്ചു.

‘അത് പിന്നേ അമ്മയല്ലേ പറയാറ് എന്തും ചെയ്യുമ്പോൾ നല്ല വൃത്തിക്ക് ചെയ്യണം എന്ന് അതുകൊണ്ടാ അവന്റെ കൈ ഞാൻ ചiവിട്ടി ഓiടിച്ചത്. ഇനി ഒരു പെണ്ണിന് നേരെയും അവന്റെ കൈ പൊiങ്ങില്ല.”

പiല്ല് കiടിച്ചുകൊണ്ട് പറയുന്ന മകളെ കണ്ടതും താൻ അറിയാത്ത എന്തോകാര്യം കൂടെ അന്നത്തെ സംഭവത്തിന്‌ പിന്നിൽ ഉണ്ടെന്ന് തോന്നിയ നീരജ ഒന്നും പറയാതെ താടിയിൽ കൈകൊടുത്തുകൊണ്ട് മകളെ നോക്കിയിരുന്നു. എല്ലാ വരും പെണ്മക്കളെ ഡാൻസും പാട്ടും പഠിപ്പിച്ചപ്പോൾ സ്വന്തം അനുഭവം മുന്നിൽ ഉണ്ടായിരുന്നത് കൊണ്ടാവും ഞാൻ അവളേ കളരി പഠിക്കാൻ വിട്ടത്. ഒരു പക്ഷേ ഇന്ന് തന്നെ ഞാൻ ഇല്ലാതായാലും എന്റെ അനുഭവം എന്റെ മോൾക്ക് ഉണ്ടാവരുത്. അവളേ തൊടാൻ കയ്യൊന്നു നീട്ടിയാൽ പോലും പൊള്ളും എന്ന് ദുഷ്ടലാക്കോടെ വരുന്ന ഏതോരാളും അറിയണം. അതെന്തായാലും നടന്നു അവളേ സംരക്ഷിക്കാൻഅവൾ പ്രാപ്തയാണെന്ന് ഇതിനോടകം തന്നെ ഒരുപാട് വട്ടം അവൾ തെളിയിച്ചു കഴിഞ്ഞു. എന്ന് ചിന്തിച്ചു കൊണ്ടവൾ അഭിമാനത്തോടെ തന്റെ മകളെ നോക്കി.