സഫിയയുടെ ഭർത്താവിന്റെ വീട്ടുകാർ അങ്ങനെ പറഞ്ഞതും എല്ലാവരുടെയും കുറ്റപ്പെടുത്തുന്ന നോട്ടം സഫീക്ക് നേരെ ആയിരുന്നു അതുകൊണ്ടുതന്നെ ഒന്നും മിണ്ടാതെ അവൾ മുറിയിലേക്ക് നടന്നു…..

എഴുത്ത്:-നാജില

“” എനിക്കിനി അയാളുടെ കൂടെ ജീവിക്കാൻ പറ്റില്ല!!””

അതും പറഞ്ഞ് മകൾ വീട്ടിലേക്ക് തിരിച്ചുവന്നത് കണ്ട് അവളുടെ ഉപ്പയും ഉമ്മയും പരിഭ്രമിച്ചു… കഴുത്തിലും കയ്യിലും നിറയെ സ്വർണ്ണവും കൊടുത്ത് നാടുമുഴുവൻ വിളിച്ചുകൂട്ടി സദ്യയും കൊടുത്ത് കല്യാണം കഴിപ്പിച്ചു വിട്ടതാണ് അവളെ….
എന്നിട്ടിപ്പോ മാസം മൂന്നു തികഞ്ഞിട്ടില്ല അതിനുമുമ്പ് അവൾ വീട്ടിലേക്ക് തന്നെ തിരിച്ചു വന്നിട്ട് പറയുന്നു ഇനി അവൾക്ക് അങ്ങോട്ടേക്ക് തിരിച്ചു പോകാൻ പറ്റില്ല ഈ ബന്ധം വേണ്ട എന്നൊക്കെ…

എന്താണ് കാരണം എന്ന് ചോദിച്ചെങ്കിലും എല്ലാവരും ഉണ്ടായിരുന്നതുകൊണ്ട് അവരുടെ എല്ലാം മുന്നിൽ വച്ച് അവൾ കാരണം പറയാൻ തയ്യാറായില്ല പക്ഷേ ഒന്നുമാത്രം തറപ്പിച്ചു പറഞ്ഞു ഇനി അവൾക്ക് ഈ വിവാഹം വേണ്ട എന്നും എങ്ങനെയെങ്കിലും ഇതിൽനിന്ന് അവളെ ഒന്ന് ഒഴിവാക്കി കൊടുക്കാനും ..

അപ്പോഴേക്കും അവളുടെ പുയ്യാപ്ലയുടെ വീട്ടിൽ നിന്ന് ആളുകൾ വന്നിരുന്നു അവരെല്ലാം കുറ്റപ്പെടുത്തിയത് അവളെ തന്നെയാണ്…

“” രണ്ടക്ഷരം പഠിച്ചിട്ടുണ്ട് എന്ന് അഹങ്കാരമാണ് നിങ്ങളുടെ മകൾക്ക്!! അറിയാലോ നസീബിന്റെ കാര്യം ഓന്റെ ഉമ്മക്ക് മാ iറില് കാൻസറാണ് അതുകൊണ്ടുതന്നെ ഇങ്ങട്ടോ അങ്ങോട്ടോ എന്നൊന്നും അറിയില്ല അവരുടെ ആഗ്രഹമാണ് മരിക്കുന്നതിനു മുമ്പ് മോനൊരു കുട്ടി ഉണ്ടായി കാണണം എന്ന്!!! അതുപോലും ഇവക്ക് നടത്തി കൊടുക്കാൻ പറ്റില്ല എന്നു വച്ചാൽ പിന്നെ ഈ ബന്ധം ഒഴികെ തന്നെയാണ് നല്ലത്!!”””

സഫിയയുടെ ഭർത്താവിന്റെ വീട്ടുകാർ അങ്ങനെ പറഞ്ഞതും എല്ലാവരുടെയും കുറ്റപ്പെടുത്തുന്ന നോട്ടം സഫീക്ക് നേരെ ആയിരുന്നു അതുകൊണ്ടുതന്നെ ഒന്നും മിണ്ടാതെ അവൾ മുറിയിലേക്ക് നടന്നു..

അവരെയെല്ലാം സമാധാനിപ്പിച്ച് വിട്ടിരുന്നു ഉപ്പയും ഉമ്മയും ചേർന്ന് അതുകഴിഞ്ഞ് ഉമ്മ മുറിയിലേക്ക് വന്നു തന്നെ അനുനയിപ്പിച്ച് ഭർത്താവിന്റെ വീട്ടിലേക്ക് വിടാൻ..

“”” എന്റെ മോളെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ചിലപ്പോൾ എന്തെങ്കിലും പൊട്ടിത്തെറിയും പ്രശ്നങ്ങളും ഒക്കെ ഉണ്ടായി എന്നിരിക്കും പക്ഷേ അതൊക്കെ ഇപ്പോഴുള്ള താൽക്കാലിക പ്രശ്നങ്ങളാണ് ഒരു കാലം കഴിഞ്ഞാൽ അതെല്ലാം മാറും!!! എന്നിട്ട് ഈയും അന്റെ കുട്ടികളും പുയ്യാപ്ലയും മാത്രമായുള്ള ഒരു ജീവിതമാകും..!! വെറുതെ ഇപ്പോഴേ ചെറിയ പ്രശ്നങ്ങൾക്ക് നീ പ്രതികരിച്ച ഇതുപോലെ പിണങ്ങി വീട്ടിൽ വന്ന് നിൽക്കരുത് ഇനിയും ഒരുപാട് ദൂരം നിങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാനുണ്ട്!!”””

ഉപദേശിക്കാൻ വന്ന ഉമ്മയോട് ചോദിച്ചു,

“” എന്നുവച്ച് എന്റെ എല്ലാ ലക്ഷ്യങ്ങളും ഉപേക്ഷിച്ച് അയാളുടെ കുഞ്ഞുങ്ങളെ പെറ്റു പോറ്റൽ മാത്രം ജീവിതത്തിൽ ലക്ഷ്യമാക്കി മുന്നോട്ടു പോകണം എന്നാണോ ഉമ്മ പറഞ്ഞു വരുന്നത്?? “”

സഫിയ ചോദിച്ചു.. ഉമ്മ ഒന്നും പറഞ്ഞില്ല.. അവൾ വിവാഹത്തിനുമുമ്പ് ഒരുപാട് പറഞ്ഞതാണ്, ഇപ്പോൾ തന്നെ വിവാഹം വേണ്ട അവൾ പഠിക്കട്ടെ എന്നെല്ലാം അതൊന്നും സമ്മതിക്കാതെ വിവാഹം കഴിച്ചു കൊടുത്തത് തങ്ങളാണ് കാരണം,
അവളുടെ പ്രായത്തിലുള്ള കുട്ടികൾ എല്ലാം വിതരായിരിക്കുന്നു… പിന്നെ എവിടേക്ക് ചെന്നാലും ചോദ്യം വരാൻ തുടങ്ങി എന്താ മോളെ കെട്ടിക്കാത്തത് എന്ന് അവസാനം ആ ചോദ്യത്തെ ഭയപ്പെട്ടിട്ടാണ് അവളെ പറഞ്ഞ സമ്മതിപ്പിച്ചു വിവാഹം കഴിപ്പിച്ചു വിട്ടത് അപ്പോഴും അവൾ പറഞ്ഞത് അതുതന്നെയായിരുന്നു അവൾക്ക് തുടർന്നും പഠിക്കണം എന്ന് നസീബിന്റെ വീട്ടുകാരോട് അത് പറഞ്ഞു സമ്മതിപ്പിച്ചതും ആണ് അവർ പഠിക്കാൻ വിടാം എന്നും പറഞ്ഞിരുന്നു..

എന്നിട്ട് ഇപ്പോൾ എല്ലാം കഴിഞ്ഞപ്പോൾ അവർ കാലു മാറി…

“” ഉമ്മ അവർ എന്നോട് ഇനി മുതൽ കോളേജിൽ പോകണ്ട എന്ന് പറഞ്ഞു!! ഞാൻ നസീബിക്കയോട് ആവും പോലെ പറഞ്ഞു നോക്കിയതാണ് എനിക്ക് തുടർന്ന് പഠിക്കണമെന്ന് അന്നൊക്കെ അവരത് സമ്മതിച്ചിരുന്നതും ആണല്ലോ!! ഇപ്പോൾ പുള്ളി പറയുന്നത് ഒരു കുഞ്ഞായിട്ട് നോക്കാം എന്നാണ് ഉമ്മയ്ക്ക് വയ്യ അതുകൊണ്ട് ഒരു കുഞ്ഞിന്റെ കാര്യത്തിൽ ആണ് ഇപ്പോൾ പ്രാധാന്യം എന്ന്…!!!””

സഫിയയുടെ ഉമ്മ എന്തു മറുപടി കൊടുക്കും എന്നറിയാതെ നിന്നു ചെറുപ്പം മുതലേ പഠിക്കുന്ന കാര്യത്തിൽ മിടുക്കിയാണ് സഫിയ ഏത് ക്ലാസിലും ഒന്നാമതായി പഠിച്ചിട്ടുള്ളൂ അവളുടെ ഏറ്റവും വലിയ മോഹം തന്നെ സിവിൽ സർവീസ് ആയിരുന്നു..

അവൾ പഠിക്കുന്നത് കണ്ട് ടീച്ചേഴ്സും പറഞ്ഞിട്ടുണ്ട് അവളെ എന്ത് തന്നെ വന്നാലും പഠിക്കാൻ വിടണം എന്ന്.

ഇതിപ്പോൾ ആകെക്കൂടി എന്തുവേണം എന്നറിയാതെയായി സഫിയയുടെ ഉമ്മയ്ക്ക് അവർ വേഗം ഭർത്താവിനോട് കാര്യങ്ങളെല്ലാം ചെന്നു പറഞ്ഞു..

ഇത്രയും കൊണ്ട് തന്നെ സഫിയക്ക് മടുത്തിരുന്നു വീട്ടുകാരെങ്കിലും തന്നെ ഭാഗം നിക്കും എന്നാണ് കരുതിയിരുന്നത് ഉമ്മയ്ക്ക് കൂടെ നിൽക്കണം എന്നുണ്ടെങ്കിലും നാട്ടുകാർ എന്ത് പറയും എന്നുള്ള ടെൻഷൻ മാത്രമാണ്.

ഇനി ഉപ്പയും കൂടി കൈയൊഴിഞ്ഞാൽ പിന്നെ തനിക്ക് അങ്ങോട്ടേക്ക് തിരിച്ചു പോകുക തന്നെ വഴിയുള്ളൂ ഒരു ആയുസ്സ് മുഴുവൻ കൊണ്ട് കാത്തു വച്ച സ്വപ്നങ്ങളെല്ലാം ഇപ്പോൾ വെറുതെയാകാൻ പോവുകയാണ്. ഉപ്പ ഉമ്മയെ പോലെ തന്നെ അങ്ങോട്ട് പോകാൻ ഉപദേശിക്കൂ കാരണം അത്രമാത്രം ഉപ്പ തനിക്ക് വേണ്ടി ചെലവാക്കിയിട്ടുണ്ട്…

പെട്ടെന്നാണ് മുറിയിലേക്ക് ഉമ്മയും ഉപ്പയും കൂടി കയറിവന്നത് എന്റെ അരികിൽ വന്നിരുന്നു എന്നെ ചേർത്തുപിടിച്ചു ഉപ്പ എന്താണ് പറയാൻ പോകുന്നത് എന്ന് ഏകദേശം ഞാൻ ഊഹിച്ചു..

“” എന്റെ പൊന്നുമോൾക്ക് പഠിക്കാനാണ് ആഗ്രഹം എന്നുണ്ടെങ്കിൽ അതിന് ആരും തന്നെ തടസ്സം നിൽക്കില്ല!! ഒരു കുഞ്ഞ് എന്നത്, ഓരോരുത്തർക്കും കിട്ടുന്ന ഭാഗ്യമാണ് അത് പടച്ചവൻ തരുമ്പോൾ തരട്ടെ അല്ലാതെ എല്ലാം മാറ്റി നിർത്തി അത് മാത്രമാണ് ജീവിതം എന്ന് വിചാരിക്കുന്നതിനോട് ഉപ്പയ്ക്ക് താല്പര്യം ഇല്ല!! മോൾക്ക് പഠിക്കാനാണ് ഇഷ്ടം എന്നത് ഉപ്പ നസീബിന്റെ വീട്ടുകാരോട് സംസാരിക്കാം എന്നിട്ടും അവർക്കത് മനസ്സിലായിട്ടില്ലെങ്കിൽ ബാക്കി എന്താണ് വേണ്ടത് എന്ന് നമുക്ക് തീരുമാനിക്കാം!!”””

ഉപ്പ അത്രയും പറഞ്ഞപ്പോഴേക്ക് അവളുടെ കണ്ണുകൾ ഒഴുകിയിറങ്ങി തന്റെ ഉപ്പയെ ചേർത്തുപിടിച്ച് ആ കവിളിൽ അവൾ ചുംബിച്ചു വാൽസല്യത്തോടെ ഉപ്പ അവളെ ചേർത്തുപിടിച്ചു..

ഉപ്പ നസീബിനെ വിളിച്ച് സംസാരിച്ചു. അഭ്യസ്തവിദ്യനായ അയാൾക്ക് ഉപ്പ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു, ഭാര്യ എന്നു പറഞ്ഞാൽ ഭർത്താവിന്റെയും വീട്ടുകാരുടെയും ഇഷ്ടം അടിച്ചേൽപ്പിക്കാനുള്ള ഒരു ഉപകരണം അല്ല മറിച്ച് അവൾക്കും സ്വതന്ത്രമായ ചിന്തകളും, ആഗ്രഹങ്ങളും എല്ലാം ഉള്ള വ്യക്തിത്വമാണ് എന്ന്..

ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് നല്ല രീതിയിൽ ഉപ്പ പറഞ്ഞ മനസ്സിലാക്കിയപ്പോൾ നസീബ് എല്ലാം സമ്മതിച്ചു..

ഒരു കുഞ്ഞ് എന്നതിനേക്കാൾ അവളുടെ പഠിപ്പിനും മോഹങ്ങൾക്കും അയാൾ കൂട്ടുനിന്നു..

പലരും കുറ്റപ്പെടുത്താൻ എത്തിയെങ്കിലും അയാൾ തീരുമാത്തിൽ നിന്ന് ഒട്ടും പിന്തിരിഞ്ഞില്ല..

ഒടുവിൽ അയാളുടെ ജോലി പോയി ഒന്നുമല്ലാത്ത ഒരു അവസ്ഥയിൽ ഭാര്യ താങ്ക്സ് ആയപ്പോഴാണ് പണ്ട് ഉപ്പ പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ അയാൾക്ക് മനസ്സിലായത്.. തന്നെയുമല്ല തന്റെ മക്കളുടെ കാര്യങ്ങളെല്ലാം ഭാര്യ കൃത്യമായി നിറവേറ്റി..

അവർക്ക് എന്ത് സംശയം വന്നാലും ഭാര്യക്ക് പറഞ്ഞു കൊടുക്കാനുള്ള പ്രാപ്തി ഉണ്ടായിരുന്നു… എല്ലാംകൊണ്ടും നസീബ് ഇപ്പോൾ സംതൃപ്തനാണ്.. സമൂഹത്തിൽ ഒരു ഉന്നത നിലയിൽ തന്നെയാണ് തങ്ങളുടെ കുടുംബം മറ്റുള്ളവരാൽ ബഹുമാനിക്കപ്പെട്ട്…