വൈകാശി ~ ഭാഗം 18 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മുന്നിൽ കണ്ട കാഴ്ച അവളെ ആകെ തകർത്തു…കാശിയെ ഇറുകെ പുണർന്നു കരയുന്ന വർഷ അവളെ ചേർത്തു നിർത്തി കാശിയും

കാശി നോക്കുമ്പോ നിറഞ്ഞു തുളുമ്പുന്ന മിഴികളുമായി കത്തുന്ന നോട്ടത്തോടെ നില്ക്കുന്ന വൈഗയെ ആണ് കണ്ടത് വർഷയെ തന്നിൽ നിന്നും അടർത്തി മാറ്റി അവൾക്ക് അരിലേയ്ക്ക് പോകാൻ തുടങ്ങവെ വൈഗ തിരികെ നടന്നിരുന്നു എന്താണ് സംവിക്കുന്നതെന്ന് അറിയാതെ കാശി അവളുടെ പിന്നാലെ ചെന്നു

ആമി…ആമി നില്ക്ക് എന്താ എന്തുപറ്റി

അവന്റെ വിളിയും ചോദ്യങ്ങളും അവഗണിച്ച് കൊണ്ട് അവൾ കാറിൽ കയറി പോയി

കാശിയും അവൾക്ക് പിന്നാലെ ചെന്നു

കരഞ്ഞു തളർന്ന മുഖവുമായി അകത്തേയ്ക്ക് കേറി വന്ന അവളെ കണ്ട് സീമയും രാമനാഥനും പകച്ചു നിന്നു

എന്താ മോളെ നിനക്ക് എന്തു പറ്റി…മോളെ നീ കാശിയെ കാണാൻ പോയത് അല്ലേ എന്താ സംഭവിച്ചത്

സീമ ചോദിച്ചതും വൈഗ അവരെ കെട്ടിപ്പിച്ചു അപ്പോഴും അവളുടെ മിഴികൾ പെയ്യ്തു കൊണ്ടേ ഇരുന്നു

മോളെ എന്താ…ഇത് എന്താ പറ്റിയത്

പുറത്ത് നിന്ന് കാശി വരുന്നത് കണ്ടതും അവൾ തിരിഞ്ഞു സ്റ്റെയർ കയറി മുകളിലിലേയ്ക്ക് പോയി

കാശിയും അവൾക്ക് പിന്നെ ചെന്നു… അപ്പോഴക്കും അവൾ റൂമിൽ കയറി വാതിൽ അടച്ചിരുന്നു

ആമി….വാതിൽ തുറക്ക് ആമി നിനക്ക് എന്താ പറ്റിയെ plzz ആമി ഒന്ന് വാതിൽ തുറക്ക്…കാശി ഡോറിൽ തട്ടി കൊണ്ടിരുന്നു

എന്താ മോനെ അവൾ നിന്നെ കാണാൻ വന്നത് അല്ലെ എന്നിട്ട് എന്താ പറ്റിയെ

അറിയില്ല ചെറിയമ്മേ അവൾ വീട്ടിൽ എത്തിയതും കരഞ്ഞു കൊണ്ട് തിരികെ വണ്ടി എടുത്തു പോരുവാരുന്നു……ചോദിച്ചിട്ടും ഒന്നും പറയുന്നില്ല

ഈശ്വര എന്താ എന്റെ കുട്ടിയ്ക്ക് പറ്റിയെ രാമേട്ടാ നമ്മുടെ മോള്

അവളുടെ വിഷമം മാറുമ്പോൾ അവൾ തന്നെ കാര്യം പറയും നീ ഇങ്ങനെ ടെൻഷൻ ആവാതെ സീമേ

കുറെ സമയം ആയിട്ടും അവളുടെ ഭാഗത്തു നിന്നും ഒരു റെസ്പോണ്ടും ഉണ്ടായില്ല അവൾ ഒക്കെ ആവുമ്പോ വന്നു കാണാം എന്ന് ഉള്ള വിശ്വാസത്തിൽ അവൻ മനസ്സില്ലമനസ്സോടെ തിരികെ പോയി

വൈഗ അപ്പോഴും അവിടെ കണ്ട കാഴ്ച മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ ആവാതെ നീറുകയായിരുന്നു…വർഷ പറഞ്ഞത് എല്ലാം സത്യം ആയിരുന്നു താൻ ആണ് അവർക്ക് ഇടയിൽ തടസമായ് വന്നത്…എല്ലാം ഓർക്കും തോറും അവളുടെ ഹൃദയം നുറുങ്ങുന്ന വേദന അവൾ അറിഞ്ഞു……അപ്പോഴും കാശി അവളെ മാറി മാറി ഫോൺ ചെയ്യുന്നുണ്ടായിരുന്നു അവൾ ഫോൺ എടുത്ത് സ്വിച്ച് ഓഫ് ചെയ്യ്തു വച്ചു

ഏറെ വൈകിയും ചെറിയമ്മയോട് എല്ലാം തുറന്ന് പറഞ്ഞു അവരുടെ മടിയിൽ തല വച്ച് കിടന്ന് തന്റെ സങ്കടങ്ങൾ എല്ലാം കരഞ്ഞു തീർത്തിട്ടു അവളുടെ മനസ്സ് ശാന്താമായിരുന്നില്ല

അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ അവരും ബുദ്ധിമുട്ടി

പിറ്റേന്ന് രാവിലെ തന്നെ കാശി വൈഗയുടെ വീട്ടിൽ എത്തി…അവനെ കണ്ടതും രാമനാഥന്റെയും സീമയുടെയും മുഖം ദേഷ്യത്താൻ ചുവന്നു

നീ എന്താ എവിടെ…..??

എനിക്ക് ആമിയോട് ഒന്ന് സംസാരിക്കണം.

അതിന്റെ ആവിശ്യം ഇല്ല അവൾക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല…പറയാൻ ഉള്ളത് എല്ലാം ഞാൻ നിന്റെ വീട്ടുകാരോട് വിളിച്ചു പറഞ്ഞത്‌ ആണല്ലോ

എനിക്ക് അവളോട്‌ സംസാരിക്കണം….എല്ലാം അവളുടെ തെറ്റിദ്ധാരണ ആണ് അവൾ കരുതുന്ന പോലെ അല്ല കര്യങ്ങൾ എനിക്ക് അവളെ പറഞ്ഞു മനസ്സിലാക്കണം

നിനക്ക് മതിയായില്ലേ എന്റെ കുട്ടിയെ വീണ്ടും സങ്കടപ്പെടുത്താൻ ആണോ വന്നേ

ചെറിയമ്മേ…. ഞാൻ….അവൻ സീമയ്ക്ക് നേരെ തിരിഞ്ഞതും സ്റ്റെയർ ഇറങ്ങി വരുന്ന വൈഗയെ അവൻ കണ്ടത്…കരഞ്ഞു കലങ്ങിയ കണ്ണുകളും അലസമായി പാറി പറന്ന് കിടക്കുന്ന മുടി ഇഴകളും അവളെ അങ്ങനെ കാൺകേ അവന്റെ ഉള്ളം പിടഞ്ഞു

ആമി…അവനെ കണ്ടതും അവൾ തിരികെ പോകാൻ തുടങ്ങി

ആമി ഞാൻ പറയുന്നത് ഒന്ന് കേൾക്ക്……

എന്താണ് ഞാൻ കേൾക്കേണ്ടത് Mr കാശി നാഥ് …ഞാൻ കണ്ടത്‌ ഒന്നുമല്ല സത്യം എന്നൊ അതോ വർഷ എന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്നുമല്ല സത്യം എന്നോ

ആമി…എല്ലാം നിന്റെ തെറ്റിദ്ധാരണയാ

വേണ്ട കാശി ന്യായികരണങ്ങൾ ഒന്നും നിരത്തണമെന്നില്ല എനിക്ക് കേൾക്കാൻ താൽപ്പര്യം ഇല്ല ഞാൻ ആയി തന്നെ ഒഴിഞ്ഞു തരുവാ…ഇനി ഒരിക്കലും നിന്റെ നിഴൽ വെട്ടത്ത് പോലും ഞാൻ വരില്ല…തിരിച്ചു അതു ഉണ്ടാവാൻ പാടില്ല…അവൾ തിരികെ സ്റ്റെയർ കയറി പോയി…ആമി എന്നുള്ള അവന്റെ വിളികൾ അവഗണിച്ചു ഒരു തിരിഞ്ഞു നോട്ടം പോലുമില്ലാതെ

കേട്ടല്ലോ അവൾ പറഞ്ഞത് അവൾക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല….ഇനി ഇവിടെ നില്ക്കേണ്ട ആവിശ്യമില്ല……പിന്നെ അവൾ പറഞ്ഞ ഇനി ഒരിക്കലും അവളുടെ നിഴൽ വെട്ടത്ത് പോലും വന്ന് പോവരുത്

എന്തു ചെയ്യാണം എന്ന് അറിയാതെ നെഞ്ചു നുറുങ്ങുന്ന വേദനയോട് കാശി ആ വീടിന്റെ പടികൾ ഇറങ്ങി.

അതിനു ശേഷം പല പ്രാവിശ്യം വൈഗയെ കാണാൻ ശ്രമിച്ചു എങ്കിലും നിരാശ ആയിരുന്നു ഫലം

പതിയെ പതിയെ കാശി അവൾക്ക് മുന്നിൽ കഴിഞ്ഞ കാല ഓർമ്മ മാത്രമായി

അവസാനം എല്ലാത്തിൽ നിന്നും ഓടി ഒളിക്കാൻ US ലേയ്ക്ക് പോവുമ്പോഴും ഇനി ഒരിക്കലും കണ്ടു മുട്ടൻ ഇട വരുത്തരുത് എന്ന ആഗ്രഹം മാത്ര ഉണ്ടായിരുന്നുള്ളൂ……

എനിക്ക് ഇപ്പോഴും അറിയില്ല ഞാൻ അന്ന് ചെയ്യ്തത് ശരിയോ തെറ്റോ എന്ന്
അന്ന് എനിക്ക് മുന്നിൽ മറ്റൊരു ചോയ്സ് ഇല്ലാരുന്നു….നെഞ്ചു പൊട്ടുന്ന വേദനയോടെ ഞാൻ എന്റെ വിധിയെ അംഗികരിച്ചു……അവസാനം എല്ലാത്തിൽ നിന്നും ഓടി ഒളിക്കാൻ ഈ നാട് തന്നെ ഉപേക്ഷിച്ചു ഞാൻ പോയി പക്ഷെ വീണ്ടും അതെ വിധി തന്നെ വീണ്ടും എന്നെ കാശിയ്ക്ക് മുന്നിൽ എത്തിച്ചു……

കണ്ണിൽ നിറഞ്ഞു കൂടിയ നീർ കണങ്ങൾ തുടച്ചു കൊണ്ടു ഒരു വിങ്ങലോടെ അവൾ മീനുവിനെയും നന്ദുവിനെയും നോക്കി

കാശി ഇപ്പോഴും എനിക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് അറിഞ്ഞ നിമിഷം വീണ്ടും ഞാൻ തോറ്റു പോയി

അപ്പൊ വർഷ…..??? മീനു ചോദിച്ചു

എനിക്ക് അറിയില്ല അന്ന് കണ്ടതിൽ പിന്നെ ഞാൻ അവളെ കണ്ടട്ടില്ല….സത്യത്തിൽ ഞാൻ ഒന്നും അന്വേഷിച്ചില്ല എന്നതാ സത്യം……മറക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകളിലേയ്ക്ക് പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല

മീനുവും നന്ദുവും അവൾക്ക് അരികിലേക്ക് ചേരുന്നു നിന്നു……സോറി മോളെ നിന്നെ ഞങ്ങൾ ഒരുപാട് സങ്കടപ്പെടുത്തി അല്ലേ മീനു അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു

നീ ഞങ്ങളിൽ നിന്നും എല്ലാം മറച്ചു വച്ചു എന്ന് തോന്നിയപ്പോ സങ്കടമായി അതാ അങ്ങാനൊക്കെ പറഞ്ഞു പോയത് നന്ദു അവരോട് ചേർന്നു നിന്നും

ഞാൻ അല്ലേ തെറ്റ് ചെയ്യ്തത്……എല്ലാം ഞാൻ തുറന്നു പറയണമായിരുന്നു…ഇത്രയും കാലം ഉള്ളിൽ കൊണ്ടു നടന്നതെല്ലാം അവരോട്‌ പറഞ്ഞു കഴിഞ്ഞപ്പോ വൈഗയുടെ മനസ്സിനും എന്തെന്ന് ഇല്ലാത്ത ആശ്വവാസമായി

പിറ്റേന്ന് വൈഗ ലീവ് എടുത്തു മീനുവും നന്ദുവും മാത്രമാണ് ഓഫീസിൽ വന്നത്

ക്യാന്റീൻ നിന്നും തിരികെ വരുമ്പോഴാണ് അവർക്ക് നേരെ വരുന്ന കാശിയെയും കിരണിനെയും അവർ കണ്ടതും

അവരെ കണ്ടതും കാശി അവർക്ക് മുന്നിൽ വന്നു നിന്നു

വൈഗയ്ക്ക് എങ്ങനെ ഉണ്ട്

അവൾ കുഴപ്പമൊന്നുമില്ല……She is ok പക്ഷേ മനസ്സിനേറ്റ മുറിവ് ഒന്നും അത്ര വേഗം പോവില്ലല്ലോ മീനു പറഞ്ഞതും കാശിയുടെ മുഖത്ത് നോക്കി

അവരുടെ സംസാരം കേട്ടപ്പോ തന്നെ അവൾ എല്ലാം ഇവരോട് പറഞ്ഞെന്നും വൈഗയെ പോലെ തന്നെ അവരുടെ മനസ്സിലും തെറ്റിദ്ധാരണായുണ്ടെന്ന് അവനു മനസ്സിലായി

ആമിയെ പോലും നിങ്ങളും ഇപ്പൊ എന്നെ തെറ്റുദ്ധരിച്ചിരിക്കുവാണ് ഒരു കാര്യം ഞാൻ പറയാം അവൾ അരിഞ്ഞതും കണ്ടതും എല്ലാം സത്യമല്ല അവളെ അതു പറഞ്ഞു മനസ്സിലാക്കാൻ ആണ് ഞാൻ ഇത്ര നാളും ശ്രമിച്ചു കൊണ്ടു ഇരുന്നതും അന്നും ഇന്നും എന്നും ഈ കാശിയുടെ മനസ്സിൽ അവന്റെ ആമിയ്ക്ക് മാത്ര സ്ഥാനമുള്ളു……അതും പറഞ്ഞു കിരണിനെയും കൂട്ടി കാശി പോയി

അവൻ പറഞ്ഞത് കേട്ടതും അവരുടെ മസ്സിലും പല ചോദ്യങ്ങൾ ഉയർന്നു

പിറ്റേന്ന് വൈഗ ഓഫീസിൽ എത്തി……കാശി ഒരാഴ്ച ലീവ് ആണെന്നും കാർത്തി പറഞ്ഞറിഞ്ഞു അവൾക്കും അതു താത്കാല ആശ്വസമായി ദിവസങ്ങൾ കഴിയും തോറും അവളും പഴയ വൈഗയായി മാറിയിരുന്നു

ലഞ്ച് ബ്രേക്ക് കഴിഞ്ഞു തിരികെ സീറ്റിലേക്ക് പോകാൻ തുടങ്ങുമ്പോ കിരൺ അവൾക്ക് അരികിലേയ്ക്ക് വരുന്നത്

വൈഗ…എനിക്ക് തന്നോട് അല്പം സംസാരിക്കാൻ ഉണ്ട് വൈഗയെ നോക്കി പറഞ്ഞതും നന്ദുവും മീനുവും അവളെ ഒന്ന് നോക്കി സീറ്റിലേക്ക് പോയി.

എന്താണ് കിരൺ സാറിനു എന്നോട് പറയാൻ ഉള്ളത് കൂട്ടുകാരനെ ന്യായികരിക്കാൻ ആണോ

ഒരിക്കലും അല്ല…എനിക്ക് ഒരു കാര്യം പറയണം എന്നു തോന്നി……ഇനി എങ്കിലും കാശിയ്ക്ക് പറയാൻ ഉള്ളത് കേൾക്കാൻ ഒരു മനസ്സ് കാണിച്ചൂടെ നാളെ എന്നെങ്കിലും എല്ലാ സത്യങ്ങളും നീ സ്വയം മസ്സിലാക്കുമ്പോ ഇപ്പൊ നീ സങ്കടപ്പെടുന്നതിന്റെ ഇരട്ടി സങ്കടപ്പെടും ഒരു പക്ഷെ ആ തെറ്റു നിനക്ക് തിരിത്താനും കഴിഞ്ഞു എന്ന് വരില്ല കാശിയെ എനിക്ക് നന്നായി അറിയാം അവൻ ഒരിക്കലും നിന്നെ അല്ലാതെ വേറെ ആരെയും ആ മനസ്സിൽ കൊണ്ടു നടന്നിട്ടില്ല സ്വയം ശരിക്ക് ഒന്ന് ചിന്തിച്ചു നോക്കിയാൽ അതു നിനക്ക് മനസ്സിൽ ആവും അന്ന് അങ്ങാനൊക്കെ നടന്നതിൽ നിന്നെ ഞാൻ കുറ്റം പറയില്ല പക്ഷെ അവനു പറയാൻ ഉള്ളത് ഒന്ന് കേൾക്കുക പോലും ചെയ്യാതെ തീരുമാങ്ങൾ എടുത്ത് നിന്റെ മാത്രം തെറ്റാണ്…അവളുടെ മറുപടിയ്ക്ക് പോലും കാത്തു നില്ക്കാതെ കിരൺ നടന്ന് അകന്നു

അപ്പോഴും കിരൺ പറഞ്ഞ ഓരോ വാക്കുകളും അവളുടെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു…….എവിടെയോ തനിക്ക് തെറ്റു പറ്റി എന്നുള്ള തോന്നൽ അന്ന് ആദ്യമായി അവളിൽ ഉണ്ടായി

പതിവ് പോലെ ഓഫീസിൽ നിന്നും വന്ന് ഓരോ ജോലിയിൽ ആയിരുന്നു മൂന്ന് പേരും…കോളിങ് ബെല്ല് അടിക്കുന്ന കേട്ട് വൈഗ ഡോർ തുറക്കാൻ പോയി…ഡോർ തുറന്നതും തന്റെ മുന്നിൽ പുഞ്ചിരിയോടെ നില്ക്കുന്ന ആളെ കണ്ടതും ഒരുനിമിഷം അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു

തുടരും…