വൈകാശി ~ ഭാഗം 16 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഫൈനൽ എക്സാം കഴിഞ്ഞു കാശിയോടപ്പം വൈഗ തിരികെ നാട്ടിൽ എത്തിയത്…അതുകൊണ്ടു തന്നെ അവളും ഏറെ സന്തോഷത്തിൽ ആയായിരുന്നു

ചെറിയമ്മേ……..

അല്ല മോള് ഇത് എവിടെ പോവാ

എനിക്ക് ഒന്ന് പുറത്ത് പോണം ചെറിയമ്മേ ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ട്

കാർ ഞാൻ എടുക്കുവാ

സൂക്ഷിച്ചു പോണേ മോളെ എളുപ്പം ഇങ്ങു വരണം

ആ ചെറിയമ്മേ

വൈഗ നേരെ പോയത് മറയൻ ഡ്രൈവിലേയ്ക്ക് ആണ്

കയാലിനോട് ചേർന്ന് ഒരു ഒഴിഞ്ഞ ഇരുപ്പടത്തിൽ പോയി അവൾ ഇരുന്നു…ഫോൺ എടുത്ത് കാശിയെ ഒരു റിങ് അടിച്ചതും call കട്ട് ആയി അപ്പോഴേക്കും കാശി അവൾക്ക് അരികിൽ എത്തി

എന്തിനാ ഇങ്ങോട്ട് വരാൻ പറഞ്ഞേ

അതൊക്കെ ഉണ്ട് നീ വാ നമ്മുക്ക് ഒരിടം വരെ പോവാം

എങ്ങോട്ട് …..???

അറിഞ്ഞാലേ വരു

അല്ല കാശി ഞാൻ കാറിനാ വന്നേ

അതു സാരമില്ല ഇവിടെ കിടക്കട്ടെ തിരിച്ചു ഞാൻ നിന്നെ ഇവിടെ കൊണ്ടു വിടാം പോരെ ഇപ്പൊ നടക്ക്…അവന്റെ വണ്ടിയുടെ അടുത്തേയ്ക്ക് അവളെ കൂട്ടി കൊണ്ടു പോയി

ഒരു ഇരുനില വീടിനു മുന്നിൽ ആണ് വണ്ടി ചെന്നു നിന്നത്

ഇറങ്ങ്‌ ആമി….അവൾ അവനെ നോക്കിയതും അവൻ പറഞ്ഞു

അവൾ ഇറങ്ങിയതും അവൻ അവൾക്ക് അരികിൽ എത്തി

കാശി…….ഇത് നിന്റെ….??

അതെ എന്റെ വീട്….അല്ല നമ്മുടെ വീട് അവളെ ചേർത്ത് നിർത്തി അവൻ പറഞ്ഞു

ഇവിടെ രണ്ടു പേര് നിന്നെ കാണണം എന്ന് പറഞ്ഞു എനിക്ക് ഒരു സമാധാനോം തരുന്നില്ല…വാ നടക്ക്

അവർ അകത്തേയ്ക്ക് കേറിയതും അവരെ പ്രതീക്ഷിച്ചെന്ന പോലെ കാശിയുടെ അച്ഛനും അമ്മയും ഇരിപ്പുണ്ടായിരുന്നു

അവളെ കണ്ടതും രണ്ടാളുടെയും മുഖം വിടർന്നു

ദാ…..നിങ്ങളുടെ മരുമോൾ ഇനി ഞാൻ കൊണ്ടുവന്നില്ല എന്നാ പരാതി വേണ്ട

കാശിയുടെ അമ്മ അവൾക്ക് അരികിൽ വന്ന് അവളുടെ കൈയിൽ പിടിച്ചു അവളുടെ കവിളിൽ തലോടി….മോളെ ഒന്ന് കാണാൻ കൊതിച്ചിരിക്കുവാരുന്നു ഞങ്ങൾ

അമ്മയ്ക്ക് ഒരു പാട് സന്തോഷമായി…. ഇവൻ പറഞ്ഞു പറഞ്ഞു മോളെ കാണാൻ വല്ലാത്ത ആശയാരുന്നു

അവൾ ചെറുപുഞ്ചിരിയോടെ നിന്നു

എന്താണ് ജാനകികുട്ടിയ്ക്ക് ഇഷ്ട്ടായോ എന്റെ ആമിയെ

ഇഷ്ട്ടപ്പെടാതിരിക്കാൻ എന്താണ്…എന്റെ മോളെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി

ഇതെ അഭിപ്രായം തന്നെ ആണോ ദി ഗ്രേറ്റ് ശങ്കർ വർമ്മയ്ക്കും ആണോ അച്ഛാ അവൻ അച്ഛനെ കെട്ടിപിടിച്ചു കൊണ്ടു ചോദിച്ചു

അതയല്ലോ……നീ ഇവളുടെ കാര്യം പറഞ്ഞ അന്ന് തൊട്ട് ഇവൾ ഞങ്ങളുടെ മകൾ തന്നെയാ അല്ലേ ജനാകി

അപ്പൊ ഇപ്പൊ ഞാൻ പുറത്തായോ

അവന്റെ ഒരു കുശുമ്പ് കണ്ടില്ലേ………ഇവനെ പോലെ ഒരു കുശുമ്പൻ വേറെ ഇല്ല മോളെ ജാനകി പറഞ്ഞതും വൈഗയുടെ മുഖത്തും ചിരി വിരിഞ്ഞു കുറച്ചു സമയം കൊണ്ട് തന്നെ അവൾ അറിയുകായായിരുന്നു അച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലും

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ അമ്മ സ്നേഹത്തോടെ കാശിയ്ക്കും അവൾക്കും ചോറ് വാരി ഊട്ടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…വാത്സല്യത്തോടെ അവളെ ചേർത്ത് നിർത്തിയ അച്ഛന്റെ സ്നേഹവും എല്ലാം അവൾക്ക് അത്ഭുതമായിരുന്നു…
മനസ്സില്ല മനസ്സോടെ ആണ് അവിടെ നിന്നും തിരികെ പോന്നതും

തിരികെ വണ്ടിയിൽ കയറുമ്പോൾ വൈഗ കാശിയുടെ കൈയിൽ പിടിച്ചു…………..അവൻ തല ചെരിച്ചു അവളെ നോക്കി

Tnqq കാശി……നിന്നോട് എന്താ പറയേണ്ടന്ന് എനിക്ക് അറിയില്ല…….എന്റെ അച്ഛനെയും അമ്മയേയും വിധി എന്നിൽ നിന്ന് തട്ടി എടുത്തപ്പോൾ ഞാൻ കരുതിയിരുന്നത് ഞാൻ ഒരു നിർഭാഗ്യവതി ആണെന്നാ പക്ഷേ നീ എന്റെ ലൈഫിൽ വന്നനാൾ എനിക്ക് മനസിലായി ഞാൻ ആണ് ഏറ്റവും ലക്കി എന്നു നിന്നിലൂടെ എനിക്ക് നഷ്ട്ടപ്പെട്ടെന്ന് കരുതുന്നതെല്ലാം എനിക്ക് തിരിച്ചു കിട്ടുന്നു ഇപ്പൊ എനിക്ക് ഒരു പ്രാർത്ഥന മാത്ര ഉള്ളു ഒരിക്കലും എന്റെ ഈ സന്തോഷങ്ങൾ ഒന്നും എന്നിൽ നിന്ന് തട്ടി എടുക്കരുതെന്ന്

അവളുടെ കണ്ണിൽ നിറഞ്ഞ നീർക്കണങ്ങൾ തുടച്ചു കൊണ്ടു അവന്റെ ചുണ്ടുകൾ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.

ആമി എന്താ ഇത് സെന്റി അടിച്ചു കൊളമാക്കല്ലേ………….എത്രയും വേഗം ഇങ്ങു പോര്…………നിന്റെ വീട്ടിൽ പറയണം ഇനി അധികം വച്ച് നീട്ടണ്ട അതു തന്നെയല്ലേ അച്ഛനും അമ്മയും പറഞ്ഞേ……………………. അവർക്കും എത്രയും വേഗം നിന്നെ ഇങ്ങു കൊണ്ടുവരാൻ ധൃതിയായി

ഇന്ന് തന്നെ ചെറിയമ്മയോടും ചെറിയച്ഛനോടും നമ്മുടെ കാര്യം പറയണം ഇനി വച്ചു തമാസിപ്പിക്കുന്നില്ല………എന്നാ ഞാൻ പോട്ടെ ചെന്നിട്ട് വിളിക്കാം

ok…….ശരി

*****************

എന്താണ് രണ്ടാളും കാര്യമായ ഡിസ്കഷൻ ആണല്ലോ………എന്താ ചെറിയമ്മേ കാര്യം അവർക്ക് അരികിൽ വന്നിരുന്നുകൊണ്ട് വൈഗ ചോദിച്ചു

അതു മോളെ ഞങ്ങൾക്ക് ഒരുകാര്യം പറയാൻ ഉണ്ടാരുന്നു

ഇതു കൊള്ളാലോ എനിക്കും രണ്ടാളോടും സീരിയസ് ആയിട്ട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു

എന്താ മോളെ……..???

അത് ഞാൻ പറയാം ആദ്യം എന്നോട് പറയാൻ ഉള്ളത് പറ

അതു മോളെ നിന്റെ പഠിത്തം എല്ലാം കഴിഞ്ഞില്ലേ…………ഇനി നിന്റെ കല്ല്യാണകാര്യം വച്ച് താമസിപ്പിക്കണ്ടെന്നാ ഞങ്ങൾക്ക്…………..മാത്രം അല്ല നല്ലൊരു ആലോചന വന്നിട്ടും ഉണ്ട് എന്റെ സുഹൃത്തിന്റെ മോൻ ആണ്

അതു കേട്ടതും വൈഗയുടെ മുഖത്തെ തെളിച്ചം മങ്ങി

എന്താ മോളുടെ അഭിപ്രായം

അത് ചെറിയച്ഛ എനിക്ക്……………നിക്ക് ഈ കല്ല്യാണത്തിന് താല്പര്യമില്ല

മോളെ അതിനു നീ ആ പയ്യനെ ഒന്ന് കണ്ടു കൂടി ഇല്ലല്ലോ………കേട്ടിടത്തോളം നല്ല ബന്ധം ആണ്

ഇല്ല ചെറിയമ്മേ…ഇതിന് എന്നെ നിർബന്ധിക്കരുത്

എന്താ മോളെ……………മോളുടെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ……?? മോളുടെ മനസ്സിൽ അങ്ങനെ ഒന്നും കാണില്ലന്ന് അറിയാം എങ്കിലും…..

എനിക്ക് ഒരാളെ ഇഷ്ട്ട ചെറിയമ്മേ………..അത് പറയാൻ കൂടിയാ ഞാൻ വന്നേ

അതു കേട്ടതും രണ്ടാളുടെയും മുഖം ഇരുണ്ടു……………..നിങ്ങളോട് മനപൂർവ്വം മറച്ചു വച്ചതല്ല സമയം ആവുമ്പോ പറയാം എന്നു കരുതിയത് ആണ്………..കാശിയെ പറ്റി എല്ലാം അവരോട് പറഞ്ഞു

അവനെ പറ്റി കൂടുതൽ അറിഞ്ഞു കഴിഞ്ഞപ്പോ അവരുടെ മുഖം തെളിഞ്ഞു

എനിക്ക് കാശിയെ അത്ര ഇഷ്ടം ആണ് പക്ഷേ നിങ്ങളുടെ അനുഗ്രഹം ഉണ്ടാവണം നിങ്ങളെ വേദനിപ്പിച്ചു ഞാൻ ഒരിക്കലും അവന്റെ കൂടെ പോവില്ല പക്ഷേ വേറെരു ജീവിതത്തിന് ഈ വൈഗ നിന്നു തരില്ല പ്രതീക്ഷയോടെ അവൾ അവരെ നോക്കി

മോളെ നിന്റെ ഇഷ്ട്ടത്തിന് ഇന്നേ വരെ ഞങ്ങൾ എതിരു നിന്നിട്ടില്ലല്ലോ നിന്റെ സന്തോഷമാ ഞങ്ങൾക്ക് വലുത്……… ഇതു നിന്റെ ലൈഫ് ആണ് നീ പറഞ്ഞു കേട്ടിടത്തോളം കാശി നല്ല പയ്യൻ ആണ് കുടുംബവും തെറ്റില്ല…………എന്തായാലും അവരോടു ഇങ്ങോട്ട് വരാൻ പറയാം അല്ലേ രാമേട്ടാ നമ്മുക്ക് നേരിട്ട് കണ്ടു സംസാരിക്കാലോ

അതെ……….അവര് വരട്ടെ മോൾ എന്തായാലും അവന്റെ അച്ഛന്റെ നമ്പർ താ ഞാൻ ഒന്ന് വിളിക്കാം

അവർ പറഞ്ഞത് കേട്ടതും അവളുടെ കണ്ണുകൾ തിളങ്ങി…
Tnqq……..ചെറിയച്ഛാ, ചെറിയമ്മേ എനിക്ക് എന്ത് സന്തോഷമായിന്ന് അറിയോ……നിങ്ങൾ എങ്ങാനാം വേണ്ടന്ന് പറയുവോ എന്ന് പേടിച്ചാ ഞാൻ ചോദിച്ചത്..

ഞങ്ങൾക്ക് നിന്റെ സന്തോഷത്തെക്കാൾ വലുതായിട്ട് ഒന്നുമില്ലേ മോളെ……അവളെ ചേർത്തു പിടിച്ചു കൊണ്ട് സീമ പറഞ്ഞു…അവൾ തിരികെ അവരെ കെട്ടിപ്പിടിച്ചു കവിളിൽ ചുണ്ടുകൾ ചേർത്തു

തിരികെ റൂമിൽ എത്തി ഫോൺ എടുത്തു കാശിയെ വിളിച്ച…അവളുടെ Call പ്രതീക്ഷിച്ചതു പോലെ ഒറ്റ റിങ്ങിൽ തന്നെ അവൻ call എടുത്തു

എന്തായി………..
ആമി അവർ എന്തു പറഞ്ഞു

ഞാൻ നിന്നോട് പറഞ്ഞില്ലേ കാശി എന്റെ ഇഷ്ടത്തിന് എതിരായി അവർക്ക് ഒന്നുമില്ലെന്ന്‌

എന്നു വച്ചാൽ…?? അവര് സമ്മതിച്ചോ

അങ്ങനെ പറയാം

അപ്പൊ സമ്മതിച്ചില്ലേ

ഓഹ് എന്റെ കാശി അവർക്ക് നിന്നെ കാണണം എന്ന് പറഞ്ഞു അച്ഛനെയും അമ്മയെയും കൂട്ടി ഒരു ദിവസം ഇങ്ങോട്ട് വരാൻ………. വേണേ ഒരു ഒഫീഷ്യൽ പെണ്ണു കാണാൽ എന്നൊക്കെ പറയാം

ആഹ്…..ബെസ്റ്റ് അപ്പൊ വന്നു കണ്ടിട്ട് വേണ്ടന്ന് പറഞ്ഞാലോ

ഹേയ് അങ്ങനെ പറയുവോ…….എന്റെ സെലെക്ഷൻ അത്ര മോശമൊന്നുമല്ലല്ലോ…….അല്ലേലും എന്റെ കാശിയെ ആർക്കാ ഇഷ്ട്ടമാവത്തെ

മതിയെടി……മതിയെടി പതപ്പിച്ചത് നീ വയ്ക്ക് ഞാൻ എന്തായാലും അച്ഛനോടും അമ്മയോടും പറയട്ടെ പിന്നെ വിളിക്കാം

ശരി…..bye……

അതിനടുത്ത ദിവസം തന്നെ കാശിയുടെ വീട്ടിൽ നിന്നും വൈഗയുടെ വീട്ടിൽ എത്തി ഒഫിഷ്യൽ ആയി ഒരു പെണ്ണുകാണൽ ചടങ്ങ് നടന്നു……കാശിയെയും വീട്ടുകാരെയും അവളുടെ ചെറിയമ്മയ്ക്കുംചെറിയഛനും വളരെ ഇഷ്ട്ടമായി എന്തു കൊണ്ടും അവൾക്ക് ചേർന്നവനെ തന്നെയാ അവൾ കണ്ടത്തിയതെന്ന് അവർക്ക് മനസ്സിലായി

രണ്ടും മാസത്തിനുള്ളിൽ എൻഗേജ്മെന്റ് നടത്താനും അവർ തീരുമാനിച്ചു

എല്ലാം ഒരു സ്വാപ്നം പോലെ ആണ് വൈഗയ്ക്ക് തോന്നുന്നത് ഇനി കുറച്ചു നാളുകൾക്കുള്ളിൽ എന്നേയ്ക്കുമായി കാശി അവന്റെ ആമിയുടെ മാത്രം സ്വന്തമായി തീരും…………ഇനി ഉള്ള കാത്തിരിപ്പു അതിനു വേണ്ടിയാണ് സ്വപ്നം കണ്ട ജീവിതം സ്വന്തമാകാൻ ഉള്ള കാത്തിരിപ്പ് ആ കത്തിരിപ്പിനുമുണ്ട് ഒരു സുഖം എന്ന് അവൾ ഇന്ന് തിരിച്ചറിയുന്നു

കാശി തിരികെ ബാംഗ്ലൂർക്ക് പോയി……ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ഫോൺ വിളിയും മറ്റും തകൃതിയായി നടന്നു കൊണ്ടിരിന്നു……ഇടയ്ക്ക് വൈഗ ബാംഗ്ലൂർക്ക് പോയി രണ്ടു പേരും കൂടി അവളുടെ ഗോപി അങ്കിളിനെയും ഇന്ദു ആന്റിയയെയും കാത്തു മോളേയും കണ്ടു എൻഗേജ്മെന്റും ക്ഷണിച്ചു…

പിന്നീട് അങ്ങോട്ട് എൻഗേജ്മെന്റിന്റെ തിരക്കുകൾ ആയിരുന്നു……കാശിയും ബാംഗ്ലൂരിൽ നിന്നും തിരികെ എത്തി

അങ്ങനെ നാളെ ആണ് ആ ദിനം അവരുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ആദ്യ പടി കാശിയുടെയും അവന്റെ ആമിയുടെയും എൻഗേജ്മെന്റ് തങ്ങളുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴാൻ തുടങ്ങുന്നതിന്റെ തുടക്കവും ആവിടെയാണെന്ന് അറിയാതെ…

തുടരും…