വൈകാശി ~ ഭാഗം 11 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കോളേജും പഠനവുമായി ആഴ്ച്ചകൾ കടന്നു പോയി കാശിയെക്കുറിച്ച് ഒന്നും അറിയാൻ കഴിഞ്ഞില്ല എങ്കിലും എവിടെയെങ്കിലും വച്ച്
അവനെ കാണും എന്ന പ്രതീഷയിൽ പോകുന്ന എല്ലാ ഇടങ്ങിലും അവളുടെ മിഴികൾ അവനായ് തിരിഞ്ഞു

ക്ലാസ്സ് ഇല്ലാരുന്ന കൊണ്ടു പുറത്തു പോകാൻ റെഡി ഇറങ്ങുവായിരുന്നു വൈഗ

മോൾ എവിടേലും പോകാൻ ഇറങ്ങിയത് ആണോ

അതെ ആന്റി………ഒരു ചെറിയ ഷോപ്പിംഗ് കോളേജിൽ ഒരു പ്രോഗ്രാം ഉണ്ട്

അല്ല ഒറ്റയ്ക്ക് ആണോ മോളെ ഫ്രണ്ട്‌സ് ആരേലും വരുവോ

ഇല്ല ആന്റി ഞാൻ ഒറ്റയ്ക്കെ ഉള്ളു………അല്ല അങ്കിള് കാത്തുമോളും പോയിട്ട് വന്നില്ലേ

ആ അങ്കിള് ഫ്രണ്ടിനെ കണ്ടാൽ പിന്നെ ഉടനെ എങ്ങാനം തിരികെ വരുവോ.

ശരി ആന്റി എന്നാ ഞാൻ പോയിട്ട് വരാം

ശരി മോളെ

വൈഗ നേരെ പോയത് ഫീനിക്സ് മാളിലേയ്ക്ക് ആണ്………അവൾ മാളിൽ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു അവൾ എസ്‌കലേറ്ററിന്റെ അടുത്തേയ്ക്ക് നടന്നും……ആരുടെയോ വൈഗ എന്ന വിളി അവളുടെ കാതിൽ പതിച്ചു………അവൾ തിരിഞ്ഞു നോക്കിയതും ചിരിയോടെ അവളുടെ അരികിലേയ്ക്ക് നടന്നു വരുന്ന കാശിയെ ആണ് അവൾ കണ്ടത്……അവനെ കണ്ടതും സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു ഒരിക്കൽ എങ്കിലും മുന്നിൽ എത്തണം എന്ന് ആഗ്രഹിച്ചിരുന്ന ആൾ ഇതാ തൊട്ട് മുന്നിൽ നില്ക്കുന്നു.

Hlw……താൻ എന്താ ഇങ്ങനെ കണ്ണ് മിഴിച്ചു നോക്കി നില്ക്കുന്നെ അവൾക്കരികിൽ എത്തി അവൻ ചോദിച്ചു.

സത്യം പറഞ്ഞാ ശരിക്കും ഇത് ഒരു സർപ്രൈസ് ആയിപ്പോയി കാശി അന്ന് കണ്ടതിൽ പിന്നെ തന്നെ ഇതുവരെ കണ്ടില്ലല്ലോ അന്ന് ഫോൺ നമ്പറോ തന്റെ ഓഫീസ് അഡ്രസ്സോ ഒന്നും ചോദിക്കാനും പറ്റിയില്ല ഇനി ഇവിടെ ചെന്ന് കണ്ടു പിടിക്കും എന്ന് കരുതിയിരിക്കുമ്പോ അല്ലേ ഇങ്ങനെ ഒട്ടും പ്രീതിക്ഷിക്കാതെ മുന്നിൽ വന്ന് ചാടിയെ.

തന്നെ ഇവിടെ വച്ച് കാണാൻ കഴിയും എന്ന് ഞാനും കരുയില്ല എനിക്കും സർപ്രൈസ് തന്നെയാ…അല്ല എന്താണ് ഷോപ്പിംഗിന് ഇറങ്ങിയതാ….??

അതായല്ലോ ചെറിയ ഒരു ഷോപ്പിംഗ്

താൻ ഒറ്റയ്ക്കേ ഉള്ളോ ഫ്രണ്ട്സ് ഒന്നുമില്ല.

ഒറ്റയ്ക്കേ ഉള്ളു എനിക്ക് ഇവിടെ അങ്ങനെ പറയത്തക്ക ഫ്രണ്ട്‌സ് ഒന്നുമില്ല എന്റെ ടൈപ്പിന് പറ്റിയ ഒന്നുമില്ലന്നെ കോളേജിൽ.

അടിപൊളി നിന്നെ പോലെ അരപിരിയാ ഒന്നിനെയും കിട്ടിയില്ലേ.

ആഹ് കിട്ടിയല്ലോ അതല്ലേ എന്റെ ഫ്രണ്ടിൽ ദേ ഇങ്ങനെ കൊന്നതെങ്ങു പോലെ നില്ക്കുന്നെ

ഓഹ് എനിക്കിട്ട് വച്ചതാ അല്ലേ

മനസ്സിലാക്കി കളഞ്ഞു…നീ ഒറ്റയ്ക്കേ ഉള്ളോ നിന്റെ ഒരു ഫ്രണ്ട് ഉണ്ടാരുന്നല്ലോ പുള്ളി ഇല്ലേ

ഞങ്ങൾ ഒന്നിച്ച് ആണ് വന്നത് പക്ഷെ ഇവിടെ വന്നപ്പോ അവന് ഓഫീസിൽ നിന്നും ആർജെന്റ call വന്ന് അവൻ പോയി തിരികെ ഫ്‌ളാറ്റിൽ പോയിട്ട് പ്രത്യേകിച്ചു കാര്യമൊന്നും ഇല്ലാത്ത കൊണ്ടു ഞാൻ ഇവിടെ ഇങ്ങനെ കറങ്ങി നടന്നുന്നെ ഉള്ളു.

എന്നാ എന്റെ കൂടെ കൂടിക്കോ ഒരു ക്യാപ്പിച്ചിനോ വാങ്ങി തരാം

ആക്ച്ചൊലി ഈ പെൺപിള്ളാരുടെ കൂടെയുള്ള ഷോപ്പിങ് വളരെ ബോറു പരുപാടിയാണ് പിന്നെ താൻ എന്റെ ഫ്രണ്ട് ആയകൊണ്ടും പിന്നെ ഒരു ക്യാപ്പിച്ചിനോ offer ചെയ്യ്ത കൊണ്ടും ഞാൻ വരാം.

അയ്യടാ അങ്ങനെ കഷ്ടപ്പെട്ട് മോൻ വരണമെന്നില്ല

അങ്ങനെ പറയരുത് ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ ഒന്നും തന്നെ അല്ലേലും തനിക്ക് ഇവിടെ ആകെ ഉള്ള ഫ്രണ്ട് അല്ലേ ഞാൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി അവൻ പറഞ്ഞതും അവളുടെ മുഖത്തും ചിരി പടർന്നു

അപ്പൊ എങ്ങനെ പോവാം അല്ലേ

ആയിക്കോട്ടെ

എന്താണ് തന്റെ ആദ്യ അജണ്ട എങ്ങോട്ട് ആദ്യം പോവേണ്ടത്…………….ആദ്യം ഒരു കിഡ്സ് ഷോപ്പിൽ പോണം കാത്തുമോളു Birthday ആണ് next sunday അവൾക്ക് ഒരു gift വാങ്ങിക്കണം

താൻ താമസിക്കുന്ന വീട്ടിലെ കുട്ടിയല്ലേ.

ഹാ അപ്പൊ അതൊന്നും മറന്നിട്ടില്ല അല്ലേ

എങ്ങനെ മറക്കാൻ ആണ് അന്ന് കാത്തുമോളെക്കുറിച്ച് താൻ എന്തോരം സംസാരിച്ചു വാ നടക്ക് തന്റെ കാത്തുമോൾക്ക് നല്ലൊരു Gift തന്നെ വാങ്ങാം……………..ഒരു ചിരിയോടെ അവളുടെ കൈയും പിടിച്ചു അവൻ എസ്കലേറ്ററിന് അടുത്തേയ്ക്ക് നടന്നു

അവർ നേരെ കിഡ്സ് ഷോപ്പിലേയ്ക്ക് ആണ് പോയത് കാത്തുവിനു വേണ്ടി കുഞ്ഞി കുഞ്ഞി ബീഡ്സുകൾ പതിപ്പിച്ച ഒരു പിങ്ക് കളർ അവർ സെലക്ട് ചെയ്യ്തു…ഒപ്പം കാത്തുന്റെ ഫേവറൈറ്റ് ബാർബി ഡോളിന്റെ ഒരു സെറ്റും വാങ്ങി

അല്ല ഇനി എന്താ അടുത്ത സെക്ഷൻ..അവിടുന്ന് ഇറങ്ങിയതും കാശി ചോദിച്ചു.

എനിക്ക് ഒരു സാരി എടുക്കണം.

സാരിയോ……..???

എന്തേ കേട്ടിട്ടില്ലേ……അവൾ അവനു നേരെ പുരികം ഉയർത്തി കൊണ്ടു ചോദിച്ചു.

അല്ല നിനക്ക് ഇപ്പൊ എന്തിനാ സാരി…???

കോളേജിൽ ഒരു പ്രോഗ്രാം ഉണ്ട് അതിനു വേണ്ടിയാ

ശരി ശരി വാ നമ്മുക്ക് വാങ്ങാം

അടുത്ത ഷോപ്പിലേയ്ക്ക് പോയി…………കാശി തന്നെയാണ് അവൾക്ക് സാരി സെലക്ട് ചെയ്യ്തു കൊടുത്തത്

അപ്പൊ ഞാൻ കരുതിയ പോലെയല്ല അത്യാവശം ഫാഷൻ സെൻസൊക്കെ ഉണ്ട് കൊള്ളാം

ഓഹ് ആയിക്കോട്ടെ കാശി അവളുടെ തലയിൽ തട്ടി കൊണ്ടു പറഞ്ഞു

അവൾ ചിരിയോടെ അവന്റെ ഒപ്പം നടന്നു

അവളുടെ നിർബന്ധത്തിന് വഴങ്ങി അവനു ഒരു ഷർട്ട് എടുത്തു വൈഗയാണ് അവന് സെലക്ട് ചെയ്യ്തു കൊടുത്തത്.

കാശിയോടൊപ്പം ഒരു പാട് സന്തോഷിച്ചും കുറുമ്പ് കാട്ടിയും അവിടെ മുഴുവൻ അവന്റെ കൈയ് ചേർത്തു പിടിച്ചു കറങ്ങി നടക്കുമ്പോ പുതിയ ഒരു അനുഭവം ആയിരുന്നു അവൾക്ക് അവന്റെ സൗഹൃദം അവളെ ഒരു പാട് സന്തോഷപ്പിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു

എല്ലാം കഴിഞ്ഞു അവർ നേരെ ഫുഡ് കോർട്ടിൽ പോയി ഫുഡും കഴിച്ചു ഇറങ്ങി

കാശിയുടെ കാറിന് അവർ വൈഗയുടെ താമസ സ്ഥലത്തേയ്ക്ക് പോയി

അവിടെ എത്തിയതും കാത്തു ഓടി വൈഗയുടെ അടുത്തു വന്നു ആന്റി എവിടെ പോയതാ ഞാൻ എത്ര നേരമായി വെയ്റ്റ് ചെയ്യുന്നു

അയ്യോടാ ആന്റിഒന്ന് പുറത്ത് പോയതാ കാത്തുട്ടി………അപ്പോഴാണ് വൈഗയുടെ അടുത്ത് നില്ക്കുന്ന കാശിയെ അവൾ കാണുന്നത്.

ഇതരാ ആരാ ആന്റി

ഇതോ ഇത് ആന്റിടെ ഫ്രണ്ട് ആണ് മോളെ.

കാശി പതിയെ കാത്തുന്റെ അടുത്ത് ഇരുന്നു ആന്റിടെടെ മാത്രം അല്ല ഇനി മുതൽ ഈ കാത്തു മോളുടെയും ഫ്രണ്ട് ആണ്………….എന്നു പറഞ്ഞു അവന്റെ കൈയിൽ കരുതിയിരുന്ന ചോക്ലേറ്റ് അവൾക്ക് നേരെ അവൾക്ക് നീട്ടി എന്നെയും ഫ്രണ്ട് ആക്കുവോ

സമ്മതത്തോടെ കാശിയെ നോക്കി തലയാട്ടി അവന്റെ കയ്യിൽ നിന്നും ചോക്ലേറ്റ് വാങ്ങി

അപ്പോഴേക്കും ഗോപിനാഥനും ഇന്ദുമതിയും അവർക്ക് അരികിൽ എത്തി……….വൈഗ കാശിയെ അവർക്ക് പരിചയപ്പെടുത്തി

എന്നാ ഞാൻ ഇറങ്ങാട്ടെ എല്ലാരോടുമായി അവൻ പറഞ്ഞു

അയ്യോ മോനെ വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ പോവാണോ

അതൊക്കെ പിന്നെ ഒരിക്കൽ ആവാം ആന്റി ഇപ്പൊ ഇത്തിരി തിരക്ക് ഉണ്ട് ഇവളെ കൊണ്ടു വിടാൻ വന്നതാ

എന്നാ ഞാൻ പോട്ടെ

ശരി……മോനെ………….ആ പിന്നെ ഈ sunday കാത്തു മോളുടെ birthday ആണ് മോൻ വരണം അധികം ആരുമില്ല നമ്മൾ കുറച്ചു പേരു മാത്രം……… അവനെ നോക്കി ഗോപിനാഥൻ പറഞ്ഞു

പിന്നെ എന്റെ കുഞ്ഞി ഫ്രണ്ടിന്റെ birthday അല്ലേ ഞാൻ വരും കത്തുവിനന്റെ കൈയിൽ പിടിച്ചു അവൻ പറഞ്ഞു

അപ്പൊ ശരി പോട്ടെ…………….വൈഗയ്ക്കും കാത്തുവിനും നേരെ കൈ വീശി കാറിൽ കയറി………അവൻ പോവുന്നതും നോക്കി വൈഗ നിന്നു
അത്താഴം കഴിച്ചു വന്ന് ഫോൺ എടുത്തു നോക്കികൊണ്ടിരുന്നപ്പോ ആണ് കാശിയുടെ കാര്യം അവൾ ഓർത്തത് മാളിൽ വച്ച് ഫുഡ് കഴിക്കാൻ പോയപ്പോ അവൾ അവന്റെ നമ്പർ വാങ്ങിയിരുന്നു……അവനെ വിളിക്കാൻ തുടങ്ങവെ അവളുടെ ഫോണിലേയ്‌ക്ക് അവന്റെ call വന്നു ഉടനെ തന്നെ അവൾ call അറ്റൻഡ് ചെയ്യ്തു

Haa ഫോണും കൈയിൽ പിടിച്ചിരിക്കുവായിരുന്നോ നീ.

അതേ ഞാൻ ഇപ്പൊ നിന്നെ അങ്ങോട്ട് വിളിക്കാൻ തുടങ്ങുവാരുന്നു

അപ്പൊ കറക്റ്റ് ടൈമിങ് ആണല്ലോ…………….ആട്ടെ എന്തിനാ വിളിക്കാൻ ഇരുന്നെ

ഒരു താങ്ക്സ് പറയാൻ

താങ്ക്സോ എന്തിനു

ഇന്നത്തെ എന്റെ ദിവസം ഇത്ര സുന്ദരമാക്കി തന്നതിന്

അങ്ങനെ എങ്കിൽ ഞാനും നിന്നോട് താങ്ക്സ് പറയേണ്ട ബോർ അടിച്ചു നിന്ന എനിക്ക് നിന്നെ കൂട്ട് കിട്ടിയില്ലേ

അതല്ല കാശി ഞാൻ ഒരിക്കലും ഇത്ര എൻജോയ് ചെയ്യ്തിട്ടില്ല ഞാൻ സത്യം ആണ് പറഞ്ഞത് ചിലപ്പോ അത്ര ആഴത്തിലുളള സൗഹൃദങ്ങൾ ഇല്ലാത്ത കൊണ്ടാവാം എപ്പോഴും ഒറ്റയ്ക്ക് തന്നെയായിരുന്നു ഫ്രണ്ട്സുമായ് ഒന്നും ഞാൻ അങ്ങനെ ഷോപ്പിംഗിനും കറങ്ങാനും ഒന്നും പോയിട്ടില്ല അതു കൊണ്ടു തന്നെ എനിക്ക് ഒരു ന്യൂ എക്സ്‌പീരിയൻസ് ആയിരുന്നു so tnqq so much കാശി എനിക്ക് ഇത്ര നല്ല ഒരു ദിവസം തന്നതിന്

ദേ നിന്റെ താങ്ക്സ് തല്ക്കാലം കൈയിൽ തന്നെ വെച്ചോ എന്നിട്ട് ഇപ്പൊ പോയി കിടന്ന് ഉറങ്ങാൻ നോക്ക്

അല്ലേ നീ എന്തിനാ വിളിച്ചത്……….അതു പറഞ്ഞില്ലല്ലോ……???

വെറുതെ വിളിച്ചതാ
പ്രത്യകിച്ചു കാരണമൊന്നുമില്ല

എന്നാ…….ശരി Good Nyt

Gud Nyt

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു

ഒരു പാട് സന്തോഷത്തോടെ ആ ദിവസത്തെ ഒരു പിടി നല്ല ഓർമ്മകളുമായി ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.

തുടരും