മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യു….
കുളി കഴിഞ്ഞു വന്നു ഫോൺ എടുത്തു വൈഗ…………………ബാൽക്കണിയിൽ പോയിരുന്നു…………….കുറെ നേരം എല്ലാം മറന്നു ആകാശത്തു മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി അങ്ങനെയിരുന്നു…………………..കുറച്ചു കഴിഞ്ഞപ്പോ അവളുടെ കയ്യിലിരുന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങി പരിചയം ഇല്ലാത്ത നമ്പർ നിന്നും ആണ് call
ഇത് ആരായിരിക്കും അങ്ങനെ അധികം ആർക്കും എന്റെ നമ്പർ അറിയില്ലല്ലോ
അവൾ call എടുത്തു ഫോൺ ചെവിയോട് ചേർത്തു
Hlw………ആരാ….???
ആമി………..
അപ്പുറത്ത് നിന്നും മറുപടി കേട്ടതും അവൾ ഫോൺ കട്ട് ചെയ്യാൻ തുടങ്ങി.
ആമി ഫോൺ കട്ട് ചെയ്യരുത്………………നിന്നെ ശല്യപ്പെടുത്താനോ ദേഷ്യം പിടിപ്പിക്കാനോ അല്ല ഞാൻ വിളിച്ചത്……………..കുറെ കാലത്തിനു ശേഷം ഇന്ന് നിന്റെ കൂടെ എനിക്ക് ഒരുപാട് സമയം ചിലവൊഴിക്കാൻ പറ്റി………….നിന്റെ കൂട്ടുകാരിൾക്ക് വേണ്ടി ആണെങ്കിലും നീ ഇന്ന് എന്റെ കൂടെ ഉണ്ടായിരുന്നത് എനിക്ക് എത്ര മാത്രം സന്തോഷമായിന്നു അറിയുവോ കുറച്ചു സമയത്ത് എങ്കിലും നീ എന്റെ ആ പഴയ ആമിയായി
വൈഗ ഒന്നും മിണ്ടാതെ നിന്നു
ഞാൻ ഇനി നിന്നെ ശല്യപ്പെടുത്തുന്നില്ല വയ്ക്കുവാ……………Good Night ആമി.
Call cut ആയതുംഅവൾ അല്പം നേരം ആ നില്പ്പ് തുടർന്നു……….അപ്പോഴും കാശിയുടെ വാക്കുകൾ അവളിൽ തെളിഞ്ഞു നിന്നു………
അല്ല എന്താടാ രണ്ടിന്റെയും മുഖത്ത് ഇത്ര സന്തോഷം…………………….. അകത്തേയ്ക്ക് കേറി വന്ന ആദിയെയും കർത്തിയേയും നോക്കി നന്ദു ചോദിച്ചു.
അതിനു കാരണം ഉണ്ട് മക്കളെ നിങ്ങൾ ഒന്നും അറിഞ്ഞല്ലേ…………മൂന്നു പേരോടുമായി ആദി ചോദിച്ചു.
എന്താടാ നീ കാര്യം പറ.
ഇന്ന് നമ്മുക്ക് എല്ലാവർക്കും കമ്പിനിയുടെ വക ഒരു ഡിന്നർ പാർട്ടി ഉണ്ട് ഹോട്ടൽ താജ്പ്ലാസിയിൽ വച്ച്.
പാർട്ടിയോ…….എന്തിന്.
അത് നമ്മുടെ കമ്പിനിയ്ക്ക് പുതിയ പ്രൊജെക്റ്റിന്റെ സക്സസ് പാർട്ടി ആണ്.
അല്ല നിങ്ങൾ ഫോൺ നോക്കിയില്ലേ Msg വന്നു കാണുമല്ലോ
ആ നോക്കിയില്ലടാ…….
ശരിയാ മീനു മെസ്സേജ് വന്നിട്ടുണ്ട് വൈകിട്ട് 7 മണിക്ക് ആണ്.
നന്ദുവും മീനുവും ഭയങ്കര സന്തോഷത്തിൽ ആണ്……….. പാർട്ടിയ്ക്ക് കാശിയും കാണുമല്ലോ എന്ന ചിന്ത ആയിരുന്നു വൈഗയ്ക്ക് ഇന്ന് കാശി കാണേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തിലിരിക്കുവാരുന്നു അവൾ പക്ഷെ പാർട്ടിയ്ക്ക് പോയാൽ ഉറപ്പായും അവനെ ഫേസ് ചെയ്യേണ്ടി വരും………..നന്ദുനോടും മീനുനോടും ഒരു കാരണവും പറഞ്ഞു ഒഴിവാകാനും കഴിയില്ല അവർ ഇപ്പൊ തന്നെ ഒരു പാട് സന്തോഷത്തിൽ ആണ് താൻ കാരണം ആവരുടെ സന്തോഷം ഇല്ലാതാക്കേണ്ടാ……………….വൈഗയും പാർട്ടിയ്ക്ക് പോവാൻ തീരുമാനിച്ചു………
രണ്ടും ഇതുവരെ കഴിഞ്ഞില്ലേ ഒരുക്കം ഒന്ന് വരുവോ ദേ ഊബർ ഇപ്പൊ എത്തും.
ദേ എത്തി………..ഞങ്ങൾ റെഡി……….പോവാം.
ഫ്ലാറ്റും പൂട്ടി ഇറങ്ങുമ്പോ വൈഗയുടെ മിഴികൾ കാശിയുടെ ഫ്ലാറ്റിന്റെ നേർക്ക് തിരിഞ്ഞു.
അവർ താഴെ എത്തുമ്പോഴേക്കും ബുക്ക് ചെയ്യ്ത ഊബർ ടാക്സി എത്തിയിരുന്നു……………………ഏകദേശം 20 മിനിറ്റുനിള്ളിൽ അവർ ഹോട്ടൽ താജ്പ്ലാസയിൽ എത്തി ഒരു ഫൈവ്സ്റ്റാർ ഹോട്ടൽ ആയിരുന്നു അത്…………….അവർ നേരെ പാർട്ടി നടക്കുന്ന ഹാളിലേയ്ക്ക് പോയി……………. അവരുടെ ഓഫീസിലെ സ്റ്റാഫുകളും മറ്റു ചില കമ്പനിയുടെ റെപ്പർസെന്റ് ചെയ്യ്തു വന്നുവരും ഉണ്ടായിരുന്നു………………അവരെ കണ്ടതും കാർത്തിയും ആദിയും അവർക്ക് അരികിൽ എത്തി…………..വൈഗയുടെ മിഴികൾ അപ്പോഴും തിരഞ്ഞിരുന്നത് കാശിയെ ആയിരുന്നു പക്ഷെ അവനെ അവിടെ എങ്ങും കണ്ടില്ല
നീ ഇവിടെ എന്ത് ആലോചിച്ചു നിക്കുവാ
ഹേയ് ഒന്നിമില്ല മീനു.
എന്നാ വാ നമ്മുക്ക് ദാ അവിടെ പോയിയിരിക്കാം…………..അവർ ഒരു കോണിൽ സെറ്റ് ചെയ്തിരിന്ന ടേബിളിനു ചുറ്റും ഇരുന്നു…………….അവൾ വെറുതെ ചുറ്റും ഒരിക്കൽ കൂടി കണ്ണോടിച്ചു അപ്പോഴാണ് കിരണിന്റെ കൂടെ വരുന്ന കാശിയിൽ അവളുടെ മിഴികൾ ഉടക്കിയത്……………അവർക്ക് അടുത്ത ടേബിളിൽ കിരണും കാശിയും വന്നിരുന്നു…………അപ്പോഴണ് വൈഗയെ അവൻ കാണുന്നത് അവളെ കണ്ടതും അവന്റെ മിഴികൾ വിടർന്നു.
മുഖം ഉയർത്തി നോക്കുമ്പോ ആണ് വൈഗയെ തന്നെ നോക്കിയിരിക്കുന്ന കാശിയെ അവൾ കണ്ടത്……..അവനെ കണ്ടതും അവൾ മുഖം തിരിച്ചു…………. കുറച്ചു കഴിഞ്ഞപ്പോ ആണ് ആവുരുടെ തൊട്ട് അടുത്ത ടേബിളിൽ ഇരിക്കുന്ന ഒരുത്തൻ അവരെ തന്നെ നോക്കിയിരിക്കുന്നത് വൈഗ കണ്ടത് അവൾ ദേഷ്യത്തോടെ അവനെ നോക്കിയതും അവൻ ഒരു വഷളൻ ചിരിയോടെ അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു അവൾക്ക് ആകെ ശ്വാസം മുട്ടുന്ന പോലെ തോന്നി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എഴുനേറ്റു.
നന്ദു നിങ്ങൾ കഴിക്ക് ഞാൻ വാഷ്റൂം വരെ പോയിട്ട് വരാം ദാ എന്റെ ഫോൺ പിടിക്ക്
നന്ദുവിനെ ഫോണും ഏൽപ്പിച്ചു വൈഗ വാഷ് റൂമിലേയ്ക്ക് പോയി
അവൾ കൈകൾ കഴുകി തിരിഞ്ഞതും തൊട്ടു മുൻപ് അവരെ തന്നെ നോക്കിയിരുന്നവൻ അവൾക്ക് മുന്നിൽ അതെ വഷളൻ ചിരിയോട് കൂടെ നില്ക്കുന്നു………………………………
അവൾ അവനെ മറി കടന്നു പോകാൻ തുടങ്ങിയതും പെട്ടന്ന് അവൻ അവളുടെ കൈയിൽ കയറി പിടിച്ചു …………….അവൾ ദേഷ്യത്തോടെ അവന്റെ കൈയിലെ പിടിവിടിപ്പിക്കാൻ നോക്കി.
കൈയ്യിന്നും വിടടോ………
ഇല്ലങ്കിൽ…………….നീ എന്തു ചെയ്യും.
മരിയാദ്യയ്ക്ക് വിടാൻ ആണ് പറഞ്ഞത്.
നീ എവിടെ കിടന്ന് എത്ര ഒച്ച വച്ചിട്ടും ഒരു കാര്യവുമില്ല ആരും കേൾക്കില്ല
എന്റെ കൈയ്യിന്ന് വിടാനാ പറഞ്ഞത്.
നിങ്ങൾ മൂന്നിനെയും വന്നപ്പോ തൊട്ട് നോട്ടം ഇട്ടത് ആണ് കൈയിൽ വന്ന് പെട്ടത് നീയും……………….അവൻ അവൾക്ക് അരികിലേയ്ക്ക് അടുത്തു നിന്നതു മദ്യത്തിന്റെ രൂക്ഷഗന്ധം അവൾക്ക് അനുഭപ്പെട്ടു അവൾ തന്റെ മറ്റേ കൈയ് കൊണ്ടു അവനെ ഉന്തി മാറ്റൻ ശ്രമിച്ചതും അവളുടെ രണ്ടും കൈയും കൂടെ അവൻ ഒരുമിച്ചു അമർത്തി പിടിച്ചു……………വൈഗയെ കുറെ നേരം ആയിട്ടും കാണാതെ തിരിക്കി വന്ന കാശി ഈ കാഴ്ച കണ്ടു കൊണ്ടാണ് വരുന്നത് കാശി ദേഷ്യത്തോടെ ഒരൊറ്റ ചവിട്ടുനു അവനെ താഴെ ഇട്ടു……………….വൈഗയുടെ കൈയിൽ അവൻ പിടിച്ചിരുന്നതിനാൾ അവളും പെട്ടന്ന് ബാലൻസ് തെറ്റി വീഴാൻ പോയി അപ്പോഴേക്കും കാശി അവളെ വഴാതെ അവളെ അവനിലേക്ക് അടിപ്പിച്ചു അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു
ആമി Are you Ok…….???
അവൻ ചോദിച്ചതും അവൾ തലയാട്ടി
അവളെ മാറ്റി നിർത്തി കാശി വീണ്ടും അവന്റെ നേരെ തിരിഞ്ഞു അവനെ വലിച്ച് എഴുനേപ്പിച്ചു ഇരുകരണത്തും മാറി മാറി തല്ലി എന്നിട്ടും ദേഷ്യം തീരാതെ അവനെ നിലത്ത് ഇട്ടു ചവിട്ടി ഇതു കണ്ടു കൊണ്ടാണ് കിരണും കൂടെ മീനുവും നന്ദുവും എങ്ങോട്ട് വന്നത്……………. കുറെ ടൈം ആയിട്ടും വൈഗയേയും കാശിയേയും കാണാതെ തിരിക്കി വന്നതായിരുന്നു അവർ ഈ കാഴ്ച കണ്ടതും എല്ലാരും അന്ധം വിട്ട് നില്ക്കുവാണ്……………കിരൺ ഓടിച്ചെന്നു കാശിയെ പിടിച്ചു മാറ്റി…………..എന്താടാ ഇത് മതി ഇനി തല്ലിയാ അവൻ ചത്തു പോവും.
ആ ചാവട്ടെ ഇനി ഒരു പെൺകുട്ടികളോടും ഇവൻ മോശമായി പെരുമാറാൻ പാടില്ല അതും പറഞ്ഞു ദേഷ്യം തീരാതെ അവനിട്ട് ഒരു ചിവിട്ടും കൂടെ കൊടുത്തു…………………….. കിരൺ ഒരു വിധത്തിൽ കാശി യേയും കൂട്ടി അവിടുന്ന് വെളിയിൽ വന്നും കൂടെ വൈഗയും നന്ദുവും മീനുവും പുറത്തു വന്നു വൈഗ അപ്പോഴേക്കും കാര്യങ്ങളെക്കെ അവരോട് പറഞ്ഞിരുന്നു.
നമ്മുക്ക് പോവാം മീനു.
Mmm പോവാം
അവർ കാർത്തിയോടും ആദിയോടും പറഞ്ഞിട്ട് അവർ വെളിയിൽ ഇറങ്ങിയതും കിരൺ അവരുടെ അടുത്തേയ്ക്ക് വന്നു…………………ഞങ്ങളും ഫ്ലാറ്റിലോട്ട് പോവാ നിങ്ങൾ വാ ഒന്നിച്ചു പോവാം
കിരൺ പറഞ്ഞതും അവരും സമ്മതിച്ചു.
തിരികെ പോരുമ്പോ കാശി ആണ് ഡ്രൈവ് ചെയ്യ്തത് കിരണും നന്ദുവും മീനുവും കൂടെ എന്തൊക്കെ പറയുന്നുണ്ട്………………അപ്പോഴും കാശിയും വൈകയും മാത്രം നിശബ്ദമായിരുന്നു.
തിരികെ ഫ്ലാറ്റിൽ എത്തി വാതിൽ തുറന്നു നന്ദുവും മീനുവും അകത്തേക്ക് കേറി…………….. വൈഗ അക്കത്തേയ്ക്ക് കേറാൻ തുടങ്ങിയും അവൾ തിരിഞ്ഞു കാശിയെ നോക്കി
അവളുടെ നോട്ടം കണ്ടതും എന്താ എന്ന അർത്ഥത്തിൽ അവൻ പുരികം പൊക്കി.
താങ്ക്സ്………………അത്രയും പറഞ്ഞവൾ അകത്തേക്ക് കേറി വാതിൽ അടിച്ചു.
കാശിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
തുടരും…