മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
കാശി തട്ടി വിളിച്ചപ്പോൾ ആണ് വൈഗ ഓർമ്മകളിൽ നിന്നും ഉണർന്നത്………………….. അവർ തിരികെ ഓഫീസിൽ എത്തിയിരുന്നു……………..വൈഗ ഡോർ തുറന്ന് ഒന്നു തിരിഞ്ഞു പോലും നോക്കതെ ഉള്ളിലേയ്ക്ക് പോയി……………………ഒരു നെടുവീർപ്പോടെ അവൾ പോകുന്നതും നോക്കി അവൻ നിന്നു.
വൈഗ തിരികെ ചെല്ലുമ്പോ കാര്യമായ ഡിഷ്കഷനിലാണ് നന്ദുവും മീനുവും.
Haa നീ…………….വന്നോ
അല്ല രണ്ടാളും കാര്യമായ എന്തോ ചർച്ചയിൽ ആയിരുന്നല്ലോ…………….work എല്ലാം കഴിഞ്ഞിട്ടാണോ ഈ കത്തിയടി.
അതൊക്കെ സെറ്റ് ആണ് മോളെ………………….ഞങ്ങൾ നമ്മുടെ sunday പ്ലാൻ ഡിസ്കസ് ചെയ്യുവാരുന്നു.
sunday പ്ലാനോ……….??? ഇവൾ എന്തുവാ മീനു ഈ പറയുന്നേ.
അതോ…………….ഈ sunday പുറത്ത് പോകുന്ന കാര്യം ആണ്.
മോള് മറന്നോ ഹൈദരാബാദി ബിരിയാണി…………….നിന്റെ ചിലവ്.
എന്റെ പൊന്നോ ഇല്ല.
എന്തയാലും Sunday നമ്മൾ പോവും അപ്പൊ പിന്നെ അല്ലറ ചില്ലറ കറക്കം കൂടെ നടത്താം.
അല്ല പൊന്നു മോള് കാണാത്ത ഏതു place ആണ് ഈ മോളെ ഈ ഹൈദ്രാബാദിൽ ഉള്ളത് കറക്കം ഒരു ഹോബി അല്ലെ നിനക്ക് നിനക്ക് അറിയോ വൈഗ വന്ന കാലം തൊട്ട് ഇവൾ ഇവിടെ പോവാത്ത സ്ഥലങ്ങൾ ചുരുക്കമാ ഇവളുടെ കൂടെ കൂടി ഞാനും.
അതൊക്കെ ശരിയാ എന്നാലും എല്ലാരും കൂടെ പോവുമ്പോ രസമല്ലേ.
Haa മതി മതി എന്തയാലും sunday അല്ലേ നമ്മുക്ക് പൊളിക്കാം.
ചോദിക്കാൻ മറന്നു എങ്ങനെ ഉണ്ടായിരുന്നു കാശി സാറിന്റെ കൂടെ പോയിട്ട്.
അതിനു ഞാൻ അങ്ങേരുടെ കൂടെ ട്രിപ്പിനൊന്നുമല്ല ഒരു മീറ്റിങ്ങിനാ പോയത് അവളുടെ ഒരു ചോദ്യം.
ആ…………..Best നിനക്ക് ഇതുവരെ അങ്ങേരോടുള്ള ദേഷ്യം മാറിയില്ലേ…………..ഒന്ന് വഴക്ക് പറഞ്ഞു എന്നു കരുതിയാണോ ഇത്ര ദേഷ്യം അങ്ങനെ ആണേ ഞാനൊക്കെ ആ കിരൺ സാറിനെയൊക്കെ ദേഷ്യം മൂത്ത് കൊല്ലേണ്ട ടൈം കഴിഞ്ഞു അമ്മാതിരി ചീത്ത വിളിയാ കേട്ടിട്ടുള്ളത്……………നന്ദുവിന്റെ സംസാരം കേട്ടതും വൈഗയ്ക്കും മീനുവിനും ചിരി വന്നു.
ആ രണ്ടും ചരിച്ചോ ഞാൻ കാര്യം ആണ് പറഞ്ഞേ നിനക്കും നല്ലോണം കിട്ടിയിട്ടില്ലേ മീനു……………………..മീനു ഉണ്ടന്ന് തലയാട്ടി.
വീണ്ടും കളിയും ചിരിയുമായി വൈഗയുടെ മൂഡും ഒക്കെ ആയി അല്ലെങ്കിലും ഇവരുടെ കൂടിയാൽ തന്റെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും ഇല്ലാതാവുന്നു എന്നവൾ ഓർത്തു ……………………………………………………………………………………………………………………………………………………………………………………………..
അത്യാവശ്യം ഫേമസ് ആയ റെസ്റ്റോറന്റിൽ തന്നെ ആണ് അവർ ഹൈദ്രാബാദി ബിരിയാണി കഴിക്കാൻ വന്നത് sunday ആയ കൊണ്ടു കുറച്ചു തിരക്ക് ഉണ്ടായിരുന്നു…………………ഫുഡിന് ഓർഡർ ചെയ്യ്തു waite ചെയ്യുവായിരുന്നു അവർ.
ഡി………….അങ്ങോട്ട് നോക്കിയെ…………..നന്ദു പറഞ്ഞതും വൈഗയും മീനുവും മുഖമുയർത്തി നോക്കി………………….കാശിയും കിരണും കൂടെ അങ്ങോട്ട്യ്ക്ക് വരുന്നത് ആണ് അവർ കണ്ടത്.
അവരെ കണ്ടതും രണ്ടാളും അവരുടെ അരികിൽ എത്തി.
Haa Sunday ആയിട്ട് മൂന്നാളും കൂടെ കറങ്ങാൻ ഇറങ്ങയതാണോ.
വെറുതെ നല്ലൊരു sunday ആയിട്ട് ഫ്ളാറ്റിൽ ഇരുന്നു ബോർ അടിക്കണ്ടല്ലോ എന്നു കരുതി ഇറങ്ങിയതാണ്…… മീനു പറഞ്ഞു
അപ്പൊ ഞങ്ങളെ പോലെ തന്നെ അല്ലേ കാശി………… Any way ഞങ്ങൾക്ക് ഒരു കമ്പിനിയായല്ലോ
റെസ്റ്റോറന്റിൽ നല്ല തിരക്ക് കാരണം വേറെ ടേബിൾ ഒന്നും ഫ്രീ അല്ലായിരുന്നു അതു കൊണ്ടു തന്നെ കാശിയും കിരണും അവരുടെയൊപ്പം തന്നെയിരുന്നു………………….. വൈഗായുടെ എതിർവശത്തുള്ള സീറ്റിൽ ആണ് ഇരുന്നത്……………..വൈഗ ഇതൊന്നും ശ്രദ്ധിക്കാതെ പുറടത്തോട്ട് നോക്കിയിരിപ്പാണ്.
അപ്പോഴയ്ക്കും ഓർഡർ ചെയ്യത് Food എത്തി………………..കിരൺ മീനുനോടും നന്ദുനോടും തകർത്ത് സംസാരം ആണ് ഇതുവരെ കാണാത്ത ഒരു കിരണിനെ കണ്ടത്തിന്റെ അത്ഭുതം ആണ് നന്ദുനും മീനുനും…………………..വൈഗ ആണേ എങ്ങനെയെങ്കിലും ഇവിടുന്ന് ഒന്ന് പോയൽ മതി എന്ന അവസ്ഥയിൽ ആണ്.
Food കഴിച്ചു ബില്ല് കൊണ്ടുവന്നപ്പോൾ വൈഗ അത് എടുക്കാൻ തുടങ്ങിയതും കാശി അതു അത് എടുത്തിടരുന്നു
ഇന്ന് എന്റെ വക ചിലവ്……………………. എല്ലാരോടുമായി കാശി പറഞ്ഞു
ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയുന്ന കൊണ്ടും മീനുവും നന്ദുവും കൂടെ ഉള്ളതും കൊണ്ടും വൈഗ രൂക്ഷമായി അവനെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ എഴുനേറ്റു.
അല്ല ഇനി എന്താ നിങ്ങളുടെ പ്ലാൻ……………….. റെസ്റ്റോറന്റിൽ നിന്ന് ഇറങ്ങിയതും കിരൺ അവരോടായി ചോദിച്ചു.
പ്രത്യകിച്ചു പ്ലാൻ ഒന്നുമില്ല എവിടേലുമൊക്കെ ഒന്ന് കറങ്ങി തിരികെ പോണം അത്ര തന്നെ……………മീനുവാണ് മറുപടി പറഞ്ഞത്.
ഞങ്ങൾ എന്തായാലും ബീച്ചിൽ പോകാൻ പ്ലാൻ ഉണ്ട്…………….വേണേ നിങ്ങളും കൂടിക്കോ അല്ലേ കാശി.
അതെ………
ഞങ്ങൾ എപ്പോഴേ റെഡി
…………………കേൾക്കേണ്ട താമസം നന്ദു ok പറഞ്ഞു…………… മീനുവിനും എതിർപ്പൊന്നുമില്ല………..ഇനി താൻ ആയിട്ട് എതിർത്തിട്ടും കാര്യമില്ലാന്ന് വൈകയ്ക്ക് മനസിലായി മറ്റ് മാർമില്ലാതെ അവൾക്കും സമ്മതിക്കേണ്ടി വന്നു…………അവിടുന്നു നേരെ അവർ ബീച്ചിലേക്ക് പോയി കിരൺ ആണ് ഡ്രൈവ് ചെയ്യതത്.
നേരെ ബീച്ചിൽ എത്തി…………..അവിടെ എത്തിയതും നന്ദുവും മീനുവും കിരണും കൂടെ കടലിൽ ഇറങ്ങി മീനുവും നന്ദുവും വളരെ അധികം സന്തോഷത്തിൽ ആയിരുന്നു അവരുടെ സന്തോഷം കണ്ടതും വൈഗയും എല്ലാം മറന്നു.
ഇങ്ങോട്ട് വാ……….വൈഗ
ഇല്ല നന്ദു ഞാൻ ഇറങ്ങുന്നില്ല…….plzz
ഞാൻ ഇവിടെ നിന്നോളം.
അവരുടെ കളിയും ചിരിയും കണ്ടു അല്പം മാറി നിൽക്കുവാണ് വൈഗ അവൾക്കരികിലായ് കാശിയുടെ സാമിപ്യം അരിഞ്ഞതും വൈഗ മുഖം ഉയർത്തി നോക്കി അവനെ കണ്ടതും അവൾ അവിടുന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങി പെട്ടന്ന് ബാലൻസ് തെറ്റി വീഴാൻ പോകവേ അവന്റെ കൈകൾ അവളെ വീഴാതെ താങ്ങിയിരുന്നു…………..രണ്ടു പേരുടെയും മിഴികൾ ഉടക്കി അല്പം സമയം അങ്ങനെ തന്നെ നിന്നു പെട്ടന്ന് ബോധം വന്നപോലെ അവൾ അവനിൽ നിന്നും അടർന്നു മാറി ……………..അവിടുന്ന് മാറി ഒഴിഞ്ഞ ഒരിടത്തു വന്ന് മീനുവിനെയും നന്ദുവിനെയു നോക്കി അവൾ ഇരുന്നു………..കാശിയും അവൾക്ക് അരികിൽ വന്നിരുന്നു………..
ആമി പതിയെ കാശി അവൾ പതിയെ തിരിഞ്ഞു……………അവൻ എന്തോ പറയാൻ തുടങ്ങവേ കിരൺ നന്ദുവിനെയും മീനുവിനെയും കൂട്ടി അവർക്ക് അരികിൽ എത്തി…………. എല്ലാവരെയും കൂട്ടി അടുത്ത് കണ്ട കടയിൽ നിന്നും ജ്യൂസ് കുടിക്കാനായ് ചെന്നു
ചേട്ടാ അഞ്ച് പൈനാപ്പിൾ ജ്യൂസ്…………………….. കിരൺ കടിയിലെ ആളോട് പറഞ്ഞു.
കിരൺ വൈഗയ്ക് പൈനാപ്പിൾ അലർജി ആണ് അവൾക്ക് ഓറഞ്ച് ജ്യൂസ് പറ……………. കാശി പറഞ്ഞു കഴിഞ്ഞ് ആണ് അബദ്ധം പറ്റിയത് ഓർത്തത്…………..അവൻ മീനുവിനെവിന്റെയും നന്ദുവിന്റെനെയും മുഖത്ത് നോക്കിയപ്പോ രണ്ടും വായും പൊളിച്ചു നില്പ്പാണ്……….വൈഗയാണേ കാശിയെ കൊല്ലാനുള്ള ദേഷ്യത്തിലും.
അതു പിന്നെ കഴിഞ്ഞ ദിവസം ഞങ്ങൾ മീറ്റിങ്ങിന് പോയപ്പോ ഞങ്ങൾക്ക് പൈനാപ്പിൾ ജ്യൂസ് തന്നിരുന്നു അപ്പൊ വൈഗ പറഞ്ഞിരുന്നു അവൾക്ക് പൈനാപ്പിൾ അലർജി ആണെന്ന്…….. ഇന്ന് Food കഴിച്ചപ്പോഴും ഓറഞ്ച് ജ്യൂസ് അല്ലേ അവൾ ഓർഡർ ചെയ്യ്തത്……………..കാശി പറഞ്ഞതും അവരുടെ മുഖത്ത് ഉണ്ടായിരുന്നു ഞെട്ടൽ മാറി പകരം പുഞ്ചിരി വിരിഞ്ഞു അതു കണ്ടപ്പോ വൈഗയ്ക്കും സമാധാനം ആയി……………….ജ്യൂസ് കുടിച്ച് തിരികെ അവർ പഴയ സ്ഥലത്തു തന്നെ വന്നിരുന്നു.
കാശി സാറിന്റെ ഫാമിലിയെ പറ്റിയൊന്നും ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ എവിടാ നാട്………………സാർ മാരീഡ് ആണോ…………………….. കാശിയെ നോക്കി നന്ദു ചോദിച്ചു.
നാട്ടിൽ എറണാകുളം ആണ് എന്റെ വീട്ടിൽ അച്ഛനും അമ്മയും മാത്ര ഉള്ളു ഞാൻ ഒറ്റമോനാ……….പിന്നെ കല്ല്യാണം കഴിഞ്ഞിട്ടില്ല But എൻഗേജ്മെന്റ് കഴിഞ്ഞു വൈഗയെ നോക്കി കള്ള ചിരിയോടെ വിരലിലെ മോതിരം കാണിച്ചു കൊണ്ടു കാശി പറഞ്ഞു……………..അപ്പോഴാണ് അവന്റെ വിരലിലെ മോതിരം വൈഗ ശ്രദിക്കുന്നത്…….. പെട്ടന്ന് അവൾ മുഖം തിരിച്ചു കടലിലേക്ക് നോക്കിയിരുന്നു.
അപ്പൊ സാറിന്റെ എൻഗേജ്മെന്റ് കഴിഞ്ഞതാ അല്ലേ ആട്ടെ എന്താ ആളുടെ പേര്.
ആമി……….. വൈഗയെ നോക്കി കാശി പറഞ്ഞു………..എല്ലാം കേട്ട് ഒരുതരം നിർവികാരതയോടെ ദൂരെ കടലിലേക്ക് നോക്കിയിരിക്കുവാണ് അവൾ.
പ്രണയവിവാഹം ആണോ സാർ.
അതെ………….തല്ക്കാലം കൂടുതൽ ഡിറ്റിയേൽസ് ഒന്നും ചോദിക്കരുത് സമയം ആവുമ്പോ എല്ലാം പറയാം.
എന്തായാലും ഓഫീസിലെ പലർക്കും ഇതു അറിയുമ്പോ നിരാശ ആയിരിക്കുമല്ലോ കാശി സാറേ.
അതെന്താ നന്ദന കിരൺ നന്ദനെയെ നോക്കി.
കിരൺ സാറിന് അത് അറിയില്ലേ കാശി സാറിനു കുറെ ഫാൻസ് ഉണ്ട് നമ്മുടെ ഓഫീസിൽ…………….ചിരിയോടെ കാശിയെ നോക്കി നന്ദു പറഞ്ഞു.
ഇവന് മാത്ര ഫാൻസ് ഉള്ളോ സിംഗിൾ ആയിട്ടുള്ള മറ്റു ചിലരും ഉണ്ട് മീനുനെ നോക്കി കള്ള ചിരിയോടെ കിരൺ പറഞ്ഞു……………… അത് കേട്ടതും എല്ലാരും കൂട്ട ചിരിയായി അപ്പോഴും വൈഗ മാത്രം വേറെ ഏതോ ലോകത്ത് ആയിരുന്നു.
നാളെത്തെ നറുപുലരിക്കായി സിന്ധുര വർണ്ണം കടലിൽ ചാലിച്ചു സൂര്യനും പതിയെ വിടവാങ്ങവേ അവരും പതിയെ അവിടുന്ന് തിരികെ നടന്നു.
ഇപ്പോഴും ഇന്ന് നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണ് മീനുവിനും നന്ദുവിനും……………… വന്നപ്പോൾ മുതൽ രണ്ടു പേർക്കും പറയാൻ ഇന്നത്തെ കാര്യങ്ങൾ മാത്രമേ ഉള്ളു
സത്യമായും എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല………….എന്നാലും ഈ കിരൺ സാർ ഇത്ര പാവം ആയിരുന്നോ നമ്മൾ വന്നിട്ട് ഇത്ര കാലം ആയിട്ട് സാറിന്റെ ഈ മുഖം ഞാൻ ഇപ്പോഴാ കാണുന്നെ കാശി സാർ പിന്നെ വന്നതെ ഉള്ളൂ……..സാറും എന്ത് കൂൾ ആണ് അല്ലേ.
അതേ മീനു ഞാനും അതു തന്നെയാ ഓർത്തെ സത്യം പറഞ്ഞാൽ ഒരിക്കലും ലൈഫിൽ മറക്കാൻ പറ്റാത്ത ഒരു ദിവസം ആണ് ഇന്ന്…………….നാളെ ഓഫീസിൽ ചെന്ന് എല്ലാത്തിനോടും ഇതൊക്കെ പറഞ്ഞു ഷൈൻ ചെയ്യാം.
അതെ ശരിക്കും ഒരു കിടിലം ദിവസം….
കാശി സാറിന്റെ ആമി എന്തയാലും ഒരു പാട് ലക്കി ആയിരിക്കും……………ഇന്ന് കണ്ടില്ലേ ഇവളുടെ അലർജിയുടെ കാര്യം വരെ ഓർത്തത് അപ്പൊ പിന്നെ ആമിയുടെ കാര്യത്തിൽ എന്ത് കെയർ ആയിരിക്കും അല്ലേ……??
അതു സത്യമാ…………….കിരൺ സാറും അങ്ങനെ തന്നെ
നീ എന്താ വൈഗ ഒന്നും പറയാത്തെ
നിങ്ങൾ പറയുവല്ലേ……………..ഞാൻ കേൾക്കുവായിരുന്നു എന്തായാലും രണ്ടാളും Happy ആണല്ലോ എനിക്ക് അതു മതി.
ഒരുപാട്………അല്ലേ മീനു.
അതെ
ശരി…………..ശരി രണ്ടും കൂടെ ഇവിടെ ഇരുന്ന് കത്തിയടി ഞാൻ പോയി ഒന്ന് ഫ്രഷ്ആയിട്ട് വരാം…………….കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ലാതെ എഴുനേറ്റു………………….റൂമിൽ ചെന്നതും അവൾ തന്റെ ഹാൻഡ് bag തുറന്ന് അതിൽ വച്ചിരിക്കുന്ന ഒരു ചെറിയ box എടുത്തു അതു തുറന്നതും ചെറിയ വെള്ള കല്ലു പതുപ്പിച്ച ഡയമണ്ട് റിങ് അവൾ കൈയിൽ എടുത്തു……………………അതിലേക്ക് നോക്കിയിരിക്കവേ അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി……………റിങ് ബോക്സിൽ വെച്ച് അതു തിരികെ ബാഗിൽ തന്നെ വച്ചു. അപ്പോഴും അവളുടെ മിഴികൾ തോരാ മഴ പോലെ പെയ്യ്തു കൊണ്ടിരുന്നു….
തുടരും….