മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അഞ്ജന വൈഗയെ കൂട്ടി കൊണ്ടു പോയത് മീനുവിന്റയും നന്ദുവിന്റെയും അടുത്തേയ്ക്ക് ആയിരുന്നു.
ഹാവൂ സമാധാനയി നീയും ഞങ്ങളുടെ ടീമിൽ തന്നെ എത്തിയല്ലോ……. മീനു ഓടി വൈഗയെ കെട്ടിപ്പിടിച്ചു…… ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുവാരുന്നു നിന്നെ ഞങ്ങളൂടെ ടീമിലെ ഇടാവുന്നു.
എനിക്കും ഇപ്പൊ ആണ് സമാധാനം ആയേ നിങ്ങളടെ കൂടെ തന്നെ വന്നല്ലോ.
മീനുവിനെയും നന്ദനെയും കൂടാതെ രണ്ടു പേർ കൂടെ ഉണ്ടായിരുന്നു അവരുടെ ടീമിൽ ആദി എന്ന ആദിലും….. കാർത്തി എന്ന കാർത്തിയ്ക്കും.
വൈകഗ അവരെയും പരിചിയപ്പെട്ടു സീറ്റിൽ ചെന്നിരുന്നു……..ഒരു കമ്പ്യൂട്ടറും പിന്നെ ഒന്ന് രണ്ടു ഫയലും പെൻഡ്രൈവും ഒരു pen സ്റ്റാൻഡും ആയിരുന്നു അവളുടെ ടേബിളിൽ ഉണ്ടായിരുന്നത്………….. എല്ലാം കൃത്യമായി തന്നെ അറേഞ്ച് ചെയ്യ്തു വച്ചിരിന്നു.
വൈഗ വാ നമ്മുക്ക് കാന്റീനിൽ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് വരാം……….നന്ദു അവളെ വിളിച്ചു.
നന്ദു work ടൈം അല്ലേ ഇപ്പൊ പോയാൽ…..??
അതൊന്നും കുഴപ്പമില്ല ദേ ഇവന്മാർ നോക്കിക്കോളും നമ്മുക്ക് പെട്ടന്ന് തിരിച്ചു വരാം എനിക്ക് നല്ലോണം വിശക്കുന്നുണ്ട്………. പിന്നെ വൈഗ ഒന്നും പറയാൻ നിന്നില്ല അവൾ കൂടെ ചെന്നു.
മൂന്നു പേരും കൂടെ ഗ്രൗണ്ട് ഫോളറിൽ ഉള്ള ക്യാന്റിനിലേക്ക് പോയി…….. അത്യാവിശ്യം നല്ല വലുപ്പമുള്ള കാന്റീൻ ആയിരുന്ന നല്ല നീറ്റ് and ക്ലീൻ ആയിരുന്നു………..അവിടെ ഇവിടെയായ് കുറച്ചു പേർ ഇരിക്കുന്നുണ്ട്…………… അവരുടെ ഓഫീസിൽ തന്നെ പല സെക്ഷനിൽ work ചെയ്യുന്ന സ്റ്റാഫ്കളായിരുന്നു എല്ലാരും.
അവർ മൂന്നു പേരുംകൂടെ ഒഴിഞ്ഞ കോണിൽ പോയി ഇരുന്നു. Food കഴിക്കാൻ ഇരുന്നു.
അല്ല ഈ കിരൺ സാർ എങ്ങനെ പാവമാണോ വൈകഗ മീനുനെയും നന്ദുനെയും നോക്കി…..
അങ്ങനെ ചോദിച്ചാൽ ആള് പാവമൊക്കെ തന്നെ………….മീനു പറഞ്ഞു
അതു ശരിയാ പക്ഷേ തരുന്ന work കൃത്യ സമയത്ത് കംപ്ലീറ്റ് ചെയ്യ്തില്ല എങ്കിൽ ആ പാവം അങ്ങു രാക്ഷസൻ ആവും.
അതു മിക്ക ഓഫീസിലും അങ്ങനെ തന്നെയല്ലേ നന്ദു.
അതൊക്കെ അങ്ങനെ പക്ഷെ ആ ഒറ്റകാര്യം മതി ഇവിടുന്ന് പിടിച്ച് പുറത്ത് ആക്കാൻ വാണിംഗ് ഒന്നും കാണില്ല………Work ന്റെ കാര്യത്തിൽ പുള്ളി ഭയങ്കര ഓവർ സ്ട്രിക്റ്റ് ആണ്.
ഫുഡ് കഴിച്ചു അവർ സീറ്റിൽ പോയി ഇരുന്നു work തുടങ്ങി……… first day ആയ കൊണ്ടു തന്നെ വൈഗയ്ക്ക് അധികം work ഇല്ലായിരുന്നു….. അവളെ ഏല്പിച്ച work എല്ലാം കൃത്യമായി തന്നെ കംപ്ലീറ്റ് ആക്കി.
5.30 അയപ്പോൾ സിസ്റ്റം ഓഫ് ചെയ്യത് അവർ ഓഫീൽ നിന്നും ഇറങ്ങി.
അവിടെ നിന്നും നേരെ അടുത്തുള്ള ഒരു മാർക്കറ്റിൽ പോയി അത്യാവശ്യം കുറച്ചു സധങ്ങൾ വാങ്ങി അവർ തിരികെ ഫ്ലാറ്റിൽ എത്തി.
ലിഫ്റ്റ് ഇറങ്ങി അവരുടെ ഫ്ലാറ്റിന്റെ അടുത്ത് എത്തിയപ്പോ ആണ് അവരുടെ ഓപ്പോസിറ്റ് ഉള്ള ഫ്ലാറ്റ് തുറന്നു അകത്ത് കയറുന്ന കിരണിനെ കണ്ടത്.
അത് കിരൺ സാർ അല്ലേ…….. സാർ എന്താ ഇവിടെ…?
അത് സാറിന്റെ ഫ്ലാറ്റ് ആണ് പുള്ളി അവിടെയാണ് താമസം മീനാക്ഷിയാണ് മറുപടി പറഞ്ഞത്.
സാർ ഒറ്റയ്ക്ക് ആണോ….അതോ ഫാമിലിയും ഉണ്ടോ.
സാർ ഒറ്റയ്ക്ക് ആണ് പിന്നെ സാറിന്റെ ഫാമിലി നാട്ടിൽ ആണ് ആള് ഇതുവരെ കെട്ടിയിട്ടില്ല അച്ഛനും അമ്മയും ഒരു ചേച്ചിയും ഉണ്ട്.
അപ്പൊ രണ്ടും ഫുൾ വിവരങ്ങളും ചികഞ്ഞു എടുത്തിട്ടുണ്ടല്ലോ.
രണ്ടാളും വൈഗയെ നോക്കി നല്ല വളിച്ച ഒരു ചിരി ചിരിച്ചു………………………………………………
ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി വൈഗ ഈ നഗരത്തിൽ എത്തിയിട്ട് ഒരു മാസത്തോളമായി ഇപ്പൊ ഈ നഗരം അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായ് മാറി. അവധി ദിവസങ്ങളിൽ പുറത്ത് കറങ്ങിയും ആ നഗരത്തിന്റെ ഭംഗി കണ്ടറിഞ്ഞും വ്യത്യസ്ത രുചികൾ അറിഞ്ഞു …………..കൂട്ടികാരികളുടെ കൂടെ കുറുമ്പ് കാട്ടിയും വൈഗ തികച്ചും പഴയ വൈഗയായി മാറുകയായിരുന്നു. അവളിലെ മാറ്റം അവൾക്ക് പോലും അത്ഭുതമായിരുന്നു
ബൾക്കണയിലെ ബീൻ ബാഗിൽ ഇരുന്നു ഈ ഒരു മാസം കൊണ്ട് തനിക്ക് ഉണ്ടായ മാറ്റത്തെ കുറിച്ച് ആലോചിക്കുവായിരുന്നു വൈഗ…………..അതിനു കാരണം മീനുവും നന്ദുവും ആണ് മറ്റരോടും തോന്നത്ത ആത്മബന്ധം ആണ് അവരോടു തനിക്ക്. കൂടെ പിറന്നില്ലങ്കിലും ഹൃദയബന്ധം കൊണ്ട് കൂടെപിറപ്പ് ആയവർ സഹോദരങ്ങൾ ഇല്ലാത്ത തനിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം ചില ബന്ധങ്ങൾ അങ്ങനെ ആണ്…………..എങ്കിലും അവരിൽ നിന്നും പലതും മറച്ചു വച്ചിരിക്കുന്നതിന്റെ കുറ്റബോധവും ഉണ്ടായിരുന്നു. സമയം ആവുമ്പോ എല്ലാം അവരോട് പറയണം എന്ന് അവൾ തീരുമാനിച്ചു
മൂന്നു പേർക്കുമുള്ള കോഫീയുമായ് മീനുവും നന്ദുവും അങ്ങോട്ട് വന്നു.
അല്ല മോള് ഓഫീസിൽ നിന്ന് വന്നപ്പോ തൊട്ട് ഇവിടെ സ്വപ്നം കണ്ടോണ്ട് ഇരിക്കുവാവാണല്ലോ………അവൾക്കുള്ള കോഫി കൈയിൽ കൊടുത്തു കൊണ്ടു മീനു ചോദിച്ചു.
ഞാൻ ഇവിടെ എത്തിയത് മുതൽ ഉള്ള ഓരോ കാര്യങ്ങളും ആലോചിക്കുവാരുന്നു. എത്ര പെട്ടന്ന് ആണ് അല്ലേ ഒരു മാസം പോയത്.
ഇത്ര നേരം നീ ഇതും ആലോചിച്ച് ആണോ ഇവിടെ കുത്തി ഇരുന്നെ………..ഞാൻ കരുതി നാളെ വരാൻ പോവുന്ന നമ്മുടെ പുതിയ ടീം ഹെഡിനെ പറ്റിയായിരിക്കും മോൾ ഇത്ര കാര്യമായി ചിന്തിച്ചു കൂട്ടുന്നത് എന്നാ.
Ohh പറഞ്ഞപോലെ നാളെ ആണല്ലോ അങ്ങേര് വരുന്നത് അല്ലേ ഞാൻ അതു മറന്നു………….കിരൺ സാർ തന്നെ മതിയാരുന്നു ഇനി ഈ വരുന്ന സാധനം ഒരു കുരിശ് ആവാതെ ഇരുന്നാൽ മതി.
അല്ല മീനു നിനക്കു ഈ വരുന്ന കക്ഷിയെ പറ്റി വല്ലോ അറിവും കിട്ടിയോ….?
ഇല്ല മോളെ ഒരറിവും ഇല്ല……………വരുന്ന ആളിന്റെ പേര് പോലും ആർക്കും അറിയില്ല.
നിങ്ങൾ എന്തിനാ ഇത്ര ചിന്തിച്ചു കൂട്ടുന്നെ നാളെ അറിയാലോ.
ആ best മറന്ന് ഇരുന്ന കാര്യം എടുത്ത് ഇട്ടത് ആരാടി എന്നിട്ട് കുറ്റം ഞങ്ങൾക്കോ.
ദേ നിർത്തിക്കേ രണ്ടും വഴക്ക് പിടിക്കാതെ ഇങ്ങോട്ട് വാ രാത്രിയിലേക്ക് വല്ലോം ഉണ്ടാക്കണ്ടെ.
അത്താഴം കഴിച്ചു കിടക്കുമ്പോഴും നാളെ പുതിയതായി വാരാൻ പോവുന്ന ടീം ഹെഡിനെ കുറിച്ച് ആയിരുന്നു മൂന്ന് പേരുടെയും ചിന്ത.
പിറ്റേന്ന് ഓഫീസിൽ ചെന്നു സീറ്റ് ഇരിക്കുമ്പോ ആണ് എല്ലാവരോടും കോൺഫറൻസ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞത്.
വാതിൽ തുറന്ന് ഉള്ളിൽ ചെന്നതും കിരണിന്റെ കൂടെ നില്ക്കുന്ന ആളെ കണ്ടതും വൈഗയ്ക്ക് കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നി താൻ ആരിൽ നിന്നാണോ ഓടി ഒളിക്കാൻ ശ്രമിക്കന്നത് ആരെ ആണോ കാണരുത് എന്ന് ആഗ്രഹിക്കുന്നത് ഇന്ന് അതെ വ്യക്തിയുടെ മുന്നിൽ എത്തപ്പെട്ടിരിക്കുന്നു………………..അവളുടെ മനസ്സിലൂടെ ഒരു പാട് ഓർമ്മകൾ ആ നിമിഷം കടന്നു പോയി
നന്ദന കൈയിൽ പിടിച്ചപ്പോഴാണ് വൈഗ പെട്ടന്ന് ഞെട്ടി ഓർമ്മയിൽ നിന്നും ഉണർന്നത്.
കാശി അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു…………..
അവന്റെ മിഴികളും അവളെത്തേടി എത്തിയിരുന്നു ആ മിഴികളിൽ പക്ഷെ അത്ഭുതമായിരുന്നില്ല പകരം……….താൻ തിരിഞ്ഞ മുഖത്തെ മുന്നിൽ കണ്ട സന്തോഷമായിരുന്നു.
So……… ഗയ്സ് നിങ്ങളെ എല്ലാം ഇങ്ങോട്ട് വിളിപ്പിച്ചത് നിങ്ങളുടെ പുതിയ ടീം ഹെഡിനെ പരിചയപ്പെടുത്താൻ ആണ്…………..And This is Mr കാശിനാഥ്………….. എന്നെ കൂടതെ നിങ്ങളുടെ പുതിയ ടീം ഹെഡ് അപ്പൊ ഇനി മുതൽ നിങ്ങൾ അഞ്ച് പേർ അടങ്ങുന്ന ടീമിന്റെ Head കാശി ആയിരിക്കും.
എങ്കിൽ ഇനി എല്ലാരും തിരികെ നിങ്ങളുടെ ജോലി തുടർന്നോളൂ.
തിരികെ പോകാൻ തുടങ്ങിമ്പോഴും വൈകഗയുടെ നോട്ടം വീണ്ടും കാശിയിലേക്ക് തിരിഞ്ഞു…….. അവളെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നില്ക്കുന്ന കാശിയെ കണ്ടു വൈഗയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു…….. അവന്റെ മുഖത്ത് നിറഞ്ഞത് സങ്കടവും………………………………………
ഞങ്ങൾ കോഫി കുടിക്കാൻ പോവാ നിങ്ങൾ വരുന്നുണ്ടോ.
ഇല്ലടാ അദി നിങ്ങൾ പോയിട്ട് വാ ഞങ്ങൾ കുറച്ചു കഴിഞ്ഞേ ഉള്ളു.
എങ്കിൽ ശരി……..
എന്തായാലും പുതിയ ഹെഡ് കാണനോക്കെ കൊള്ളാം അല്ലേ മീനു.
അതൊക്കെ ശരിയാ നന്ദു ഇനി സ്വഭാവം കൂടെ അതു പോലെ ആയാൽ മതി.
അതൊക്കെ കണ്ടറിയാം.
എല്ലാവരും കാര്യമായ ചർച്ചയിൽ ആണ് പക്ഷെ വൈഗ മാത്രം ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓർമ്മകളിലായിരുന്നു
അല്ല ഇവൾ എന്താ ഇങ്ങനെയിരിക്കുന്നെ വൈഗാ…….
ങേ…. എന്താ എന്തു പറ്റി???
ആ Best നീ ഈ ലോകത്ത് ഒന്നുമല്ലേ എന്താടി ഇത്ര വലിയ ആലോചന കുറെ നേരം ആയി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു.
അത് ശരിയാ മീനു…. ഞാനും ഇവളെ ശ്രദ്ധിക്കുന്നു. ആ കോൺഫറൻസ് ഹാളിൽ ചെന്നപ്പോ മുതൽ ഇവൾ ഈ ലോകത്ത് ഒന്നുമില്ല .
എനിക്ക് ഒന്നുമില്ല നിങ്ങൾക്ക് തോന്നിയത് ആണ്………………………ഞാൻ ആ പുതിയ പ്രോജക്ടിന്റെ കാര്യം ആലോചിച്ചതാ അല്ലാതെ ഒന്നുമില്ല.
വൈഗ കിരൺ സാറിന്റെ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു അവിടേയ്ക്ക് വന്ന അഞ്ജന വൈഗയോട് പറഞ്ഞു.
എന്നാ നീ പോയിട്ട് വാ വൈഗ……..
മനസ്സിൽ ഒരു പാട് ചോദ്യങ്ങളുമായി വിറയ്ക്കുന്ന ചുവടുകളോട് കിരണിന്റെ ക്യാബിനിലേക്ക് ചെന്നു. വാതിൽ നോക് ചെയ്യ്തു അകത്തു കടന്നതും കിരണുമായ് വർത്താനം പറഞ്ഞു നില്ക്കുന്ന കാശിയിലാണ് അവളുടെ മിഴികൾ പതിഞ്ഞത്.
തുടരും…