വെള്ളിടി വീണത് പോലെബെഡ്‌റൂമിന് പുറത്തുനിന്ന് കതകിന് നാലിടി… സന്തോഷ് ഞെട്ടിപ്പോയി…ഭാര്യയെയും പൊത്തിപ്പിടിച്ചു കിടന്നുറങ്ങാതെ എണീറ്റു വാടാ… എടാ സന്തൂട്ടാ…നിന്റെ സുഹൃത്ത് സജി വന്നിട്ട് വിളിക്കുന്നു പുറത്തിറങ്ങടാ നീ…

ജീവിതം

രചന : സുരഭില സുബി.

വെള്ളിടി വീണത് പോലെബെഡ്‌റൂമിന് പുറത്തുനിന്ന് കതകിന് നാലിടി… സന്തോഷ് ഞെട്ടിപ്പോയി…

ഭാര്യയെയും പൊത്തിപ്പിടിച്ചു കിടന്നുറങ്ങാതെ എണീറ്റു വാടാ… എടാ സന്തൂട്ടാ…നിന്റെ സുഹൃത്ത് സജി വന്നിട്ട് വിളിക്കുന്നു പുറത്തിറങ്ങടാ നീ…

പുറത്തുനിന്നുള്ള അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഭാര്യ സൗമ്യയെ കോർത്ത് കെiട്ടിപിടിച്ചു കിടന്നിറങ്ങുകയായിരുന്ന സന്തോഷിന്റെ കൈ ഒന്ന് അയഞ്ഞു.

ഒച്ചകേട്ടു കൂട്ടത്തിൽ സൗമ്യയും ഉണർന്നു. അവൾ ചുവരിലെ ക്ലോക്കിൽ നോക്കി സമയം ആറു പതിനഞ്ചു ആയി വരുന്നതേയുള്ളൂ…

ആരാ ഈ കൊച്ചു വെളുപ്പാൻ കാലത്ത്.. സജിയോ അവൻ എന്തിനാ എന്നെ വിളിക്കുന്നത്…

എന്ന് ചിന്തിച്ചുകൊണ്ട് സന്തോഷു എണീറ്റ് ബെഡ്ഡിലിരുന്ന്..

വീണ്ടും പുറത്തുനിന്ന്

കല്യാണം എന്നാ ചടങ്ങ് കഴിഞ്ഞിട്ട് ഒരു പെണ്ണിനെയും കൂടെ പൊറുത്തു തുടങ്ങി കുറേയായി .ഇപ്പോഴും ജോലിയും കൂലിയും ഇല്ലാതെ ഇങ്ങനെ അടയിരിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി.. പുറത്തിറങ്ങടാ നീ…

അവൻ എഴുന്നേറ്റ് പുറത്തിറങ്ങി.

എന്താ ആരാ…

അതാ അപ്പുറത്തെ വീട്ടിലെ സജി വന്നിട്ട് വരാന്തയിൽ നിൽക്കുന്നുണ്ട് അങ്ങട് ചെല്ല്… നീ അവനോട് കടം വല്ലതും വാങ്ങിയിട്ടുണ്ടോ.

ഏയ്യ്…ഇല്ല.. ഞാനൊന്ന് നോക്കട്ടെ…

അവൻ സജിയെ കണ്ടു.

എന്താടാ വെളുപിനെ..

എടാ… ഒരു കാര്യം പറയാനുണ്ടായിരുന്നു.നിന്റെ ഫോൺ ഇന്നലെ രാത്രി സ്വിച്ച് ഓഫ് ആണല്ലോ.. സന്തോഷ് നിനക്ക് ജോലി ഇല്ലല്ലോ.നിനക്ക്ന ല്ലൊരു ജോലി ഒത്തിട്ടുണ്ട്. അത് പറയാൻ ഞാൻ വന്നത്

ആണോ….എന്താണത്…

ടൗണിൽ അച്ഛന്റെ സുഹൃത്തിന്റെ കമ്പനിയിലാണ്. അവിടെ രണ്ടുപേരെ വേണം എനിക്കും നിനക്കും ആ ജോലി ചെയ്യാമെന്നാണ് അച്ഛൻ പറഞ്ഞത്…ഇന്നു ജോലിക്ക് ചെല്ലാന പറഞ്ഞേക്കുന്നത്…

എടാ കമ്പനിയാകുമ്പോൾ ഇന്റർവ്യൂ മറ്റോ അതുപോലുള്ള ചടങ്ങുകൾ ഒക്കെ വേണ്ടേ
.

എടാ അത് അത്ഭുതം ഒന്നും വേണ്ടെന്നാ പറഞ്ഞത് ഇന്നു അങ്ങോട്ട് പോയി ജോയിൻ ചെയ്യാനാ പറഞ്ഞേക്കണത് അച്ഛൻ… അതെ അച്ഛൻ നമ്മളെ കുറിച്ചുള്ള എല്ലാ വിവരവും ഇൻട്രൊഡ്യൂസ് ചെയ്തിട്ടുണ്ടാവും. അതാവും നേരിട്ടുള്ള നിയമനം.

ആഹാ കൊള്ളാം…ശരി ചെല്ലാം .. എങ്കിൽ നമുക്ക് പോകാം അല്ലേ..

അതേടാ അത് പറയാനാ ഞാൻ രാവിലെ തന്നെ വന്നത്… ഇന്ന് നിനക്ക് വേറെ എൻഗേജ് ഒന്നുമില്ലെങ്കിൽ ഇന്ന് തന്നെ പോകാമല്ലോ.. അതാ ഞാൻ വെളുപ്പിനെ വന്നു പറയാമെന്ന് വെച്ചത്… ഒരുപാട് നേരമുണ്ടല്ലോ..

ശരി അപ്പോൾ ഞാൻ പോവുകയാണ് ഫോൺ ഓണാക്കിയിട്.. എട്ടര ആകുമ്പോൾ വീട്ടിലേക്ക് പോര്…നമുക്കൊന്നിച്ചു ബൈക്കിൽ പോകാം ഞാൻ അവിടെ ഉണ്ടാകും.

അതേടാ നമുക്ക് പെട്ടെന്ന് ജോലി കിട്ടിയത് അത്ഭുതമായി തോന്നുന്നു.. ഞാൻ അതേക്കുറിച്ച് മാനസികമായി പ്രീപെയ്ഡ് ആവുകയാണ്.. റെഡി ആയി ഞാൻ വരാം..

സജി പോയി…

എന്താ സന്തോഷേട്ടാ, എന്തിനാ സജി വന്നത്

അത് ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു കമ്പനിയിൽ ജോലി തരപ്പെട്ടിട്ടുണ്ട്..ഇന്നു തന്നെ അപ്പോയ്ന്റ്മെന്റ്…

വൗ… അച്ഛനെ ധിക്കരിച്ചോളിച്ചോടി വന്നിട്ടും അച്ഛനോട് കോംപ്രമൈസ് ചെയ്ത് അച്ഛന്റെ കമ്പനിയിൽ ജോലിക്ക് പോകാൻ പറഞ്ഞപ്പോ …കേട്ടില്ലല്ലോ ഏതായാലും ഇപ്പോൾ ഇങ്ങനെ ഒരു ജോലി തരപ്പെട്ടല്ലോ ഭാഗ്യം.

സന്തോഷു അതിനു മറുപടി ഒന്നും പറഞ്ഞില്ല. വെറുതെ എന്തിനാ.

കോടീശ്വരനായ രാജേശേഖരൻ മുതലാളിയുടെ മകളെ വളച്ചു പ്രേമിച്ചു പുറത്തു ചാടിച്ചപ്പോൾ പിടിച്ചുനിന്നത് തന്റെ രാഷ്ട്രീയശക്തി ഉപയോഗിച്ചാണ്.. മകളെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞു കൊടുത്ത കേസിനെ സ്റ്റേഷനിൽ ഭാര്യയും കൂട്ടി താൻ എത്തിയപ്പോൾ ക്ഷേത്രത്തിൽ നിന്നും വിവാഹം കഴിച്ച ഫോട്ടോകളും അവൾ പ്രായപൂർത്തിയായ സർട്ടിഫിക്കറ്റും കാണിച്ച് അയാളെ എളിഭ്യനാക്കി അന്ന് സ്റ്റേഷനിൽ. കൂടാതെ അവളും പറഞ്ഞു തന്നോടൊപ്പം വരുമെന്ന്. അതോടെ തകർന്നുപോയ അയാൾ എല്ലാവരുടെ മുമ്പിലും തന്നെ കവിളത്ത് ആഞ്ഞടിച്ചപ്പോൾ സൗമ്യയുടെ അച്ഛൻ തന്റെയും അച്ഛനല്ലേ എന്ന് കരുതി താൻ ക്ഷമിച്ചു… എങ്കിലും പാർട്ടിക്കാരുടെയും നാട്ടുകാരുടെയും പോലീസിന്റെയും മുമ്പിൽ വച്ച് തനിക്ക് കൊണ്ട ആ തiല്ല് തന്നിൽ നാണമുണ്ടാക്കി.

മകളെ കാണാതെ ഷോക്കിൽ തകർന്നു പോയ അയാളുടെ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ മകളോട് ഒരു കോംപ്രമൈഷനു തയ്യാറായി തനിക്ക് അയാളുടെ കമ്പനിയുടെ മാനേജർ പദവി വാഗ്ദാനം ചെയ്ത് തന്നെയും കൂട്ടി വരാൻ മകൾ സൗമ്യയെ നിർബന്ധിക്കുന്നത് കുറെ നാളായി..

തന്റെ ആത്മാഭിമാനം സമ്മതിക്കാതെ ആ കാര്യം അങ്ങനെ നീണ്ടു പോവുകയായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന്റെ ജോലിയിൽ നിന്ന് കിട്ടുന്ന വകയും അമ്മയുടെ പെൻഷൻ തുകയും ഒക്കെ കഷ്ടിച്ച് വീട്ടിൽ കഴിഞ്ഞു കൂടുകയായിരുന്നു.

പഠിച്ച ബിരുദങ്ങളുടെ സെര്ടിഫിക്കറ്റ്കൾ ഒന്നും എവിടെയും വില പോയില്ല. അത് ചൊല്ലിയുടെ ഭാര്യ സൗമ്യയുടെ വഴക്ക് എന്നും കേൾക്കുന്നത് ഇപ്പോൾ പതിവാണ്.. ഏതായാലും വേറൊരു ജോലി കിട്ടിയല്ലോ. സമാധാനമായി. പോവുകതന്നെ.കഷ്ടപ്പെട്ട് കുടുംബം പോറ്റണം. അവൻ തീരുമാനിച്ചു.അവളുടെ ചോദ്യത്തിന്ഓ രോന്നും പറഞ്ഞ് ഇന്നത്തെ സമാധാനം കളയണ്ട..

സന്തോഷും കൂട്ടുകാരൻ സജിയും ആ കമ്പനിയിൽ ജോലിക്ക് പോയിത്തുടങ്ങി.

ഒരു ദിവസം സന്തോഷം ജോലിക്ക് പോയപ്പോൾ സൗമ്യക്ക് അച്ഛന്റെ കോൾ വന്നു.

മോളെ എപ്പോഴാ വീട്ടിൽ വരുന്നത്..അമ്മ നിന്നെ കാണാതെ വിഷമിച്ചിരിക്കുന്നത് നിനക്കറിയില്ലേ..

അച്ഛാ ഞാൻ വരാമച്ഛ …സന്തോഷേട്ടന് ഇതുവരെ മനസ്സിലായിട്ടില്ല അത് അച്ഛന്റെ കമ്പനിയാണെന്ന്..

അതൊക്കെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. അവിടുത്തെ മാനേജർ ആണ് ഇപ്പോൾ അവിടത്തെ കാര്യങ്ങളൊക്കെ നോക്കുന്നത്. ഞാൻ അവിടെ പോകാറേയില്ല ഇപ്പോൾ. അതുകൊണ്ട് അത് എന്റെ കമ്പനിയാണെന്ന് അവന് അറിയില്ല.ജോലി ചെയ്യട്ടെ ഏതായാലും… ക്രമേണ അതിന്റെ നേതൃസ്ഥാനത്ത് ആക്കാം.. എനിക്കൊരു മോളല്ലേ ഉള്ളു.. ഈ കാണുന്നതെല്ലാം നിനക്കല്ലേ…

ഉം….. അവൾ മൂളി…

അച്ഛന്റെ വാക്ക് കേട്ടു അവൾ കണ്ണീരണിഞ്ഞു….

ഇഷ്ടപ്പെട്ട ആളുടെ കൂടെ വീട്ടിൽ നിന്നും ചാടി പോകുമ്പോൾ അവരെ പെറ്റു പോറ്റി വളർത്തി വലുതാക്കിയ മാതാപിതാക്കളെ അവർ ശ്രദ്ധിക്കുന്നില്ല. പ്രേമത്തിന്റെ സാക്ഷാൽക്കാരം മാത്രമാണ് അപ്പോൾ അവരുടെ ലക്ഷ്യം.

കരുണയും സ്നേഹവുമുള്ള മാതാപിതാക്കൾ അവർ എത്ര വലിയവരായാലും ചിലപ്പോൾ മക്കളെ ചേർത്തു നിർത്തും..

അച്ഛനെയും അമ്മയുടെയും നന്മ കാണാത്ത പോയ അവൾ തേങ്ങി.