എഴുത്ത്: Dr Roshin
SP അശോകും ,SI സിബിയും കൂടി കാർത്തിക്കിൻ്റെ ക്ലിനിക്കിൻ്റെ അടുത്തു നിന്ന് എടുത്ത CCTV വിഷ്വൽസ് എല്ലാം നോക്കുകയാണ് .മറ്റു പോലീസുകാരും കൂടെയുണ്ട് . സമയം രാത്രി ഒരു 7 മണി കഴിഞ്ഞിരിക്കുന്നു .
പലതും നോക്കി ഇതുമായ് ബന്ധപ്പെട്ട ഒന്നും തന്നെ കാണാൻ കഴിയുന്നില്ല . എന്നാൽ വളരെ ഉയർന്ന ബിൽഡിയിലെ ഒരു CCTV ചെക്ക് ചെയ്തപ്പോൾ ക്ലിനിക്കിലേക്ക് ഒരു ബൈക്ക് വന്നു നിൽക്കുന്നതും ബാഗിൽ നിന്ന് എന്തോ ഒന്ന് വലിച്ചെറിയുന്നതും കാണാം .അയാൾ ഹെൽമെറ്റ് വെച്ചിട്ടുണ്ട് .മുഖം വ്യക്തമല്ല .അതാണ് കൊലയാളിയെന്ന് വ്യക്തമാണ് .പക്ഷെ വേറെ ഒന്നും വ്യക്തമല്ല .
അശോക് :- സിബി ,ഈ ആളെ ചെയ്ത് പറ്റുന്ന അത്രയും CCTV വിഷ്യൽസ് എടുക്കണം .
ഒന്നു നിശബ്ദമായിട്ട് അശോക് വീണ്ടും പറയുന്നു .
അശോക് :-എന്നാലും കാർത്തിക്ക് എന്താ ക്ലിനിക്കിൽ CCTV വെയ്ക്കാത്തത്
SI :- ഞാൻ പറഞ്ഞില്ലെ ,സാറെ …ഇത് കേട്ട് അശോക് സിബിയെ ഒന്നു രൂക്ഷമായ് നോക്കി പറഞ്ഞു .
അശോക് :- താൻ ഇപ്പോഴും കാർത്തിക്കിൻ്റെ പുറകെയാണൊ .ടോ ,താൻ രണ്ട് CCTV വിഷ്യൽസ് ഒന്നു ശ്രദ്ധിച്ചു നോക്ക് , ഒന്നാമത്തേതിൽ ,കാർത്തിക്കിൻ്റെ വീടിനു മുന്നിലേയും ,അതിൽ കൊലയാളി വ്യക്തമല്ലെങ്കിലും ,രണ്ടാമത്തെ ഈ വിഷ്യൽസും കൂടി കൂട്ടി നോക്കിയാൽ ഒന്ന് അറിയാം ,കൊലയാളിയുടെ കാല് ബൈക്കിൽ ഇരുന്നു കൊണ്ട് താഴെ ചവിട്ടാൻ പറ്റുന്നില്ല ,അതു കൊണ്ട് കാല് ഒരു സൈഡിലേക്ക് ഇറക്കി ചവിട്ടി എഴുന്നേറ്റ് നിന്നാണ് അയാൾ തല ക്ലിനിക്കിലേക്ക് എറിഞ്ഞിരിക്കുന്നത് .ഇനി പറ 6 അടി അടുപ്പിച്ചുള്ള കാർത്തിക്കാണൊ ഇത്? ചെയ്തത്!
SI ഒന്നു ചെറുതായ് തെറ്റ് ആകുമോ എന്ന് ചിന്തിച്ചു കൊണ്ട് പറയുന്നു .
SI :- കാർത്തിക്ക് ഏർപ്പാടാക്കിയ ആരെങ്കിലുമാകില്ലെ! ? അങ്ങനെ ആയ്ക്കൂടെ …!
അശോക് :- ആകാം ,അല്ലാതിരിക്കാം . നമുക്ക് നോക്കാം …. എന്നാലും നമുക്ക് കാർത്തികിൻ്റെ പുറകെ മാത്രം പോകാതെ … ഒന്നു മാറി നടന്നു നോക്കാം .
ഈ സമയം SI സിബിയുടെ ഫോണിലേക്ക് ഒരു കോൾ വരുന്നു . ഫോൺ എടുത്ത് സംസാരിച്ച് കട്ട് ചെയ്ത ശേഷം സിബി പറഞ്ഞു .
സിബി: – സാർ ,മെഡിക്കൽ കോളേജിൽ നിന്ന് ഫോർമാലിൻ മോഷണം പോയെന്ന് ,സാർ നമ്മുടെ ഈ കേസുമായ് …..!
അശോക് :- പിന്നെ ,കൊലയാളിക്ക് ഫോർമാലിൻ വേറെ എവിടെ നിന്നും കിട്ടില്ല ,താനൊക്കെ എന്താടൊ ഈ പറയുന്നത് .
SI :- അതു മാത്രമല്ല സാർ …
അശോക് :- പിന്നെ …
SI സിബി അതിനു കൊടുത്ത മറുപടി അശോകിനെ ഞെട്ടിച്ചു .ഉടനെ തന്നെ അശോകും SI യും കൂടി മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി നീങ്ങി .അവർ അവിടെ പെട്ടെന്നു തന്നെയെത്തി .
ഇരുട്ട് നിറഞ്ഞ അനാട്ടമി ഡിപ്പാർട്ട്മെൻ്റ് വഴിയിലൂടെ അവർ രണ്ടും നടന്നു ,അവർക്ക് വഴി കാണിക്കാൻ അനാട്ടമി ഡിപ്പാർട്ട്മെൻ്റിലെ ഒരു സഹായിയുമുണ്ടായിരുന്നു . അവർ അനാട്ടമിയുടെ കുട്ടികൾക്ക് ശരീരം കീറി മുറിച്ച് പഠിക്കാനുള്ള മുറിലേക്ക് എത്തി .അവിടെ ഡിപ്പാർട്ട്മെൻറ് ഹെഡ് ,ഒരു സെക്യൂരിറ്റി എന്നിവർ അശോകിനേയും സിബിയേയും കാത്തു നിൽക്കുന്നുണ്ടായിരുന്നു .
അശോക് :- എവിടെ …?
ഹെഡ് :- സാർ സെക്യൂരിറ്റി ഇടയ്ക്ക് ചുമ്മാ ഒന്നു കറങ്ങും ,അന്നേരമാണ് പൂട്ടു പൊളിച്ചിട്ടിരിക്കുന്നത് കണ്ടത് .ഇവിടെ ഈ റൂമിനോട് ചേർന്ന് ഒരു മുറി കൂടിയുണ്ട് .അതിൽ വലിയ ഒരു ഫോർമാലിൻ ടാങ്കിലാണ് പിള്ളേർക്ക് പഠിക്കാനുള്ള കെഡാ വറുകൾ (പഠിക്കാനുള്ള ശവശരീരം) ഇടുന്നത് .
അശോക് :- എത്ര കെഡാ വറുകൾ ഉണ്ട് ?
ഹെഡ് :- 10 എണ്ണം
അശോക് :-മെയിൽ ,ഫീ മേൽ… എത്ര?
ഹെഡ്:- 7 മെയിൽ ,3 ഫീമെയിൽ …
അശോക് :- ആരാ കണ്ടത് ആദ്യം .
സെക്യൂരിറ്റി :- ഞാനാണ് സാർ ,പൂട്ട് പൊളിച്ചതു കണ്ട് അകത്തു കയറി നോക്കിയപ്പോൾ ,ബോഡികൾ…. അല്ല കെഡാവറുകൾ ഇട്ടിരിക്കുന്ന മുറിയും കുത്തി തുറന്നിരിക്കുന്നതു കണ്ടു .
അശോക് :- എന്നിട്ട് .
സെക്യൂരിറ്റി :- കയറി നോക്കിയപ്പോൾ ,ഒരു ടാങ്ക് തുറന്നിരിക്കുന്നു .ചുമ്മ നോക്കിയപ്പോഴാണ് അത് കണ്ടത് .
അശോക് ഹെഡിനെ നോക്കി …. ചോദിച്ചു .
അശോക് :- ആ ടാങ്കിൽ മെയിലാണൊ ,ഫീമെയിലാണൊ? ഏതാണ് ….?
ഹെഡ്:- ഫീമെയിൽ
അശോക് :- അത് പുറത്തെടുക്ക് .
ഹെഡ് സഹായിയെ നോക്കി ,സഹായിയും സെക്യൂരിറ്റിയും ചേർന്ന് ടാങ്കിൽ നിന്ന് ആ ശവശരീരം എടുത്ത് മുറിച്ചു പഠിക്കുന്ന ടേബിളിൽ എടുത്ത് ഇട്ടു .
സെക്യൂരിയും സഹായിയും കിതയ്ക്കുന്നു .അശോക് അവരെ നോക്കി ,ഇതു കണ്ട് ഹെഡ് പറഞ്ഞു .
ഹെഡ് :- സാർ ഫോർമാലിനിൽ മുങ്ങി കിടക്കുവല്ലെ ,നല്ല വെയിറ്റ് ഉണ്ടാകും ,ഒരു മനുഷ്യ ശരീരത്തിൻ്റെ ഇരട്ടി വെയിറ്റ് കാണും .
അശോക് അതിനു മറുപടി പറയാതെ ,ആ ശരീരത്തിൻ്റെ അടുത്തേക്ക് നിന്നു .
ഫോർമാലിൻ ഗന്ധം അശോകിൻ്റെ മൂക്കിൽ തുളച്ചു കയറി .ചുറ്റും കൂടി നിന്നവരുടെ എല്ലാം കണ്ണുകൾ ഫോർമാലിൻ കാരണം നിറഞ്ഞ് ഒഴുകി .നിറഞ്ഞ് ഒഴുകിയ കണ്ണുകൾ പതിയെ തുടച്ചു കൊണ്ട് അശോക് ആ ശരീരം നോക്കി നിന്നു .
“അതെ ,ഇടതു കൈപ്പത്തിയും ,തലയും നഷ്ട്ടപ്പെട്ട ആ ശരീരം ” .
അതു കണ്ട് തരിച്ചു നിൽക്കുന്നതിനിടയിൽ അശോകിനോട് ഹെഡ് പറയുന്നുണ്ട് .
ഹെഡ് :- ആ ടാങ്കിലെ കുറെ അധികം ഫോർമാലിനും നഷ്ട്ടപ്പെട്ടിട്ടുണ്ട് സാർ,അനാട്ടമി ഡിപ്പാർട്ട്മെൻ്റ് കൂടുതലും ഒരു ഒഴിഞ്ഞ കോണിലാണ് ,ആരുടേയും ശ്രദ്ധ പതിയില്ല .
അശോക് അതൊന്നും ശ്രദ്ധിക്കാതെ ആ ശരീരം നോക്കി നിന്നു .
SI :- ഇവിടെ CCTV ഇല്ലെ?
ഹെഡ് :- ഇല്ല ,ഇവിടെയൊക്കെ കേറി ആര് എന്ത് എടുക്കാനാ സാറെ …? ഒന്നാമത്തെ പലർക്കും ഈ ഭാഗത്തേക്ക് വരാൻ പേടിയാ ,എന്നാലും ഞങ്ങൾ എഴുതി കൊടുത്തിട്ടുണ്ട് CCTV – യ്ക്ക് ,മെയിൻ സ്ഥലത്തൊക്കെ എല്ലാ സിപ്പാർട്ട്മെൻ്റിലും വെച്ചു . പക്ഷെ ഇവിടെ ….ഹെഡ് പറഞ്ഞു നിർത്തി .
അശോക് :- ഞങ്ങൾ അന്വേഷിക്കാം ,തൽക്കാലം ഇത് ആരോടും പറയണ്ട .
ഹെഡ് :- അയ്യോ ,സാർ … പിള്ളേർക്ക് പഠിക്കാൻ വന്ന പുതിയ കെഡാവറുകളാ…ഒന്നാമതെ ഇതു കിട്ടാൻ തന്നെ പാടാ …. മുകളിലേക്ക് വിട്ടില്ലെങ്കിൽ എനിക്ക് പണിയാ…
അശോക് :- ങ്ങും …, സിബി എല്ലാവരുടേയും നമ്പറും അഡ്രസ്സും എഴുതി എഴുത്തേക്ക്.
ഇതും പറഞ്ഞ് ,അശോക് പുറത്തേക്ക് നടന്നു . പുറത്ത് ജീപ്പിൻ്റെ അടുത്ത് വന്നു അശോക് ഒരു സിഗരറ്റ് എടുത്തു കത്തിക്കാൻ തുടങ്ങി .
SI :- സാർ ഹോസ്പ്പിറ്റലാണ് …
അശോക് :- പിന്നെ ഇവിടെയാരും വലിക്കാത്ത പോലെ … അല്ലെങ്കിൽ ഇനി നമ്മളായിട്ട് ചെയ്യണ്ട .അശോക് സിഗരറ്റ് എടുത്ത് അകത്തു വച്ചു .
അശോകും ,സിബിയും ജീപ്പിൽ പൊയ്ക്കൊണ്ടിരിക്കുന്നു .അശോക് പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചിരിക്കുന്നു .
SI :- സാർ ,ഇത് ചെയ്തത് ആ കൊലയാളി ആയിരിക്കുമൊ ….?
അശോക് :- നമ്മൾ വിചാരിക്കുന്നത് ഒന്നുമല്ല ഇതിനു പുറകിൽ എന്നു തോന്നുന്നു .
SI :- സാർ ,ആ കെഡാവ റായ് കൊലായാളിക്ക് എന്തെങ്കിലും ബന്ധം .
അശോക് :- ഇല്ലടോ ,അതൊക്കെ കൂടുതലും അക്ഞാത മൃതദേഹങ്ങളാണ് .അഡ്രസ്സ് പോലും ഇല്ലാത്തവ ,ഇതൊക്കെ ചെയ്യുന്നത് ആ മാസക്ക് കില്ലറാണെങ്കിൽ…..അയാളുടെ മോട്ടീവ് നമ്മൾ ഉദ്ദേശിക്കുന്നത് ഒന്നും ആകില്ല .
SI :- സാർ ,ഫോർമാലിൻ ,എന്തിനായിരിക്കും എടുത്തത് ,അടുത്തത് അയാൾ ആരെയെങ്കിലും ലക്ഷ്യം വയ്ക്കുന്നുണ്ടാകുമോ …?
അശോക് :- പറയുവാൻ കഴിയില്ല ,പക്ഷെ അയാൾക്ക് അതിൻ്റെ ആവശ്യം എന്താണ് ,ഇത്രയും ചെയ്യുന്ന ഒരാൾക്ക് അതൊക്കെ ഈസിയായ് സംഘടിപ്പിച്ചു കൂടെ…!
SI :- അതും ശരിയാണ് ..
അശോക് ആലോചനയിൽ തന്നെയാണ് ,ചെറുതായ് മഴ പെയ്തു തുടങ്ങുന്നു .സിബി വൈപ്പർ ഇടുന്നു .ജീപ്പ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു .
ഈ സമയം .. ജഗദീഷും കാർത്തിക്കും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നു .
കാർത്തിക്ക് :- അവൻ തന്നെയാണൊ ? വിളിച്ചത് ഉറപ്പാണൊ ….!
ജഗദീഷ്:- ഞാനൊരു മ്യഗമാണെന്ന് തോന്നുന്നുണ്ടൊ ,എന്നായിരുന്നു ചോദ്യം ,ഞാൻ നിങ്ങളാരാണ് എന്ന് ചോദിച്ചപ്പോൾ ,നിങ്ങൾ എല്ലാവരും തേടുന്നയാൾ എന്നാണ് പറഞ്ഞത് ,ടാ എനിക്ക് ഒരു കാര്യം പറയുവാൻ ഉണ്ട് ,ഞാൻ അങ്ങോട്ട് വരട്ടെ ..!
കാർത്തിക്ക് :- വേണ്ട ,ഞാൻ നമ്മുടെ പതിവ് സ്ഥലത്ത് വരാം ,നീ അങ്ങോട്ട് വാ ..
ജഗദീഷ് :- ഒക്കെ …
മഴ പുറത്ത് പെയ്തു കൊണ്ടിരിക്കുന്നു .SI സിബിയും ,അശോകും ജീപ്പിൽ പൊയ്ക്കൊണ്ടിരിക്കുന്നു .
SI :- സാർ എനിക്ക് ഒരു സംശയം ….?
അശോക് :- എന്താടൊ ….!
SI :- ആ കാർത്തികിൻ്റെ വൈഫ് ഇടം കയ്യാണ് .അന്നു അവർ ഒപ്പിട്ടത് ഇടതു കയ്ക്കാണ് .. അവരും ഈ കേസുമായ് എന്തെങ്കിലും ബന്ധം .
അശോക് ഒന്നും മിണ്ടാതെ മുന്നോട്ട് നോക്കിയിരുന്നു .എന്നിട്ട് പതിയെ പറയുന്നു .
അശോക് :- നമ്മൾ ആരും വിചാരിക്കാത്ത ഒരു സ്വഭാവമാണ് അയാൾക്ക്…അതുകൊണ്ട് താൻ പറഞ്ഞതിൽ എന്തെങ്കിലുമുണ്ടൊ….! എന്ന് അന്വേഷിക്കണം ,പക്ഷെ എന്തിന് കെഡാവറുകളുടെ തലയും ,ഇടതു കൈപ്പത്തിയും വെട്ടിയെടുക്കണം …?
SI :- അതെ ….!
അശോക് :- ഒന്നു പറയാം …. ഹി ഈസ് ആൻ ,എക്സ്ട്രാ ഓർഡിനറി സൈക്കോ….നമ്മളും സൂക്ഷിക്കണം .
അവരുടെ ജീപ്പ് … മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു .അവരുടെ പുറകിലായ് ഒരു കാറിൽ… അവർ തേടുന്ന മാസ്ക്ക് കില്ലറും
തുടരും …