മലയാളസിനിമയിലെ കൊറോണ ഇംപാക്ട് ഈ വർഷാവസാനം ആയാലും തീരുമെന്ന് തോന്നുന്നില്ല…

കൊറോണയും ലോക്ക് ഡൗണും ഒക്കെ കഴിയുമ്പോൾ മലയാള സിനിമയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ…?

ഈ വിഷുവിന് ഇറങ്ങേണ്ടിയിരുന്ന മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം, വൺ, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, മാലിക്, ഹലാൽ ലൗ സ്റ്റോറി, മോഹൻകുമാർ ഫാൻസ്, ഹിന്ദിയിൽ നിന്ന് സൂര്യവൻഷി,1983 തമിഴിൽ മാസ്റ്റർ…

അതും കഴിഞ്ഞു ഏപ്രിൽ അവസാനം സൂരാരെ പോട്ട്രു പിന്നെ പെരുന്നാളിന് വരേണ്ട പ്രീസ്റ്റ് ,കുറുപ്പ്, തുറമുഖം…പിന്നെ ഇതിനിടയിൽ വരേണ്ട ആന പറമ്പ്, അജഗജാന്ധരം, ആരവം, പട, കുഞ്ഞെൽദോ, മാർട്ടിൻ പ്രക്കാട്ട് ബോബൻ കുഞ്ചാക്കോ പടം, വെയിൽ, കുർബാനി, കാവൽ, 2403 feet….

ഓണത്തിന് വരേണ്ട മിന്നൽ മുരളി, പടവെട്ട്, അജിത്തിന്റെ വലിമൈ, ഉപചാര പൂർവ്വം ഗുണ്ടാ ജയൻ, മണിയറയിൽ അശോകൻ, ആഹാ, വർത്തമാനം, ലളിതം സുന്ദരം, ചതുർമുഖം പിന്നെയും ഒട്ടനേകം തമിഴ് ഹിന്ദി ചിത്രങ്ങളും KGFഉം…ഇതെല്ലാം കൂടി എപ്പോൾ ഇറങ്ങും…?

ഈ ലോക് ഡൗൺ ഏപ്രിൽ 15 കഴിഞ്ഞു നീളുകയാനെങ്കിൽ ഏപ്രിൽ 21 ന് നോമ്പ് തുടങ്ങും…പിന്നെ പെരുന്നാളിനെ പുതിയ റിലീസുകൾ ഉണ്ടാകൂ…അപ്പോളേക്കും മഴ തുടങ്ങും…ചുരുക്കി പറഞ്ഞാൽ മലയാളസിനിമയിലെ കൊറോണ ഇംപാക്ട് ഈ വർഷാവസാനം ആയാലും തീരുമെന്ന് തോന്നുന്നില്ല…

ഹോളിവുഡിൽ കൊറോണ ഇംപാക്ട് മാറുവാൻ പത്തു വർഷമോക്കെ എടുത്തേക്കുമെന്നണ് പറയുന്നത്…ഫാസ്റ്റ് ഫൈവ് ഒക്കെ ഒരു വർഷമാണ് മാറ്റിവയ്ക്കപ്പെട്ടത്…ബോണ്ട് 8 മാസവും…ഇതെല്ലാം കഴിഞ്ഞാലും ജനങ്ങളുടെ കൈയ്യിൽ തീയറ്ററിൽ പോയി സിനിമ കാണുവാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാവണമെന്നില്ല…

എന്തായാലും ഈ അവസ്ഥ ഒരു 31 നു അപ്പുറം കടന്നാൽ, അത് ഏകദേശം ഉറപ്പായി കഴിഞ്ഞു…നമ്മുടെ സാമ്പത്തിക രംഗം അമ്പെ തകരും…പിന്നെ അതിൽ കരകയറാൻ സമയം എടുത്തേക്കാം…ലോകം മുഴുവൻ ഒരേയവസ്ഥയായ സ്ഥിതിക്ക് കാര്യങ്ങൽ വല്യ ബുദ്ധിമുട്ടായിരിക്കും…

നമ്മുടെ സിനിമ പ്രവര്ത്തകര് ഇപ്പോഴെ പ്ലാൻ ചെയ്ത് ഈ അവസ്ഥ നേരിട്ടില്ലെങ്കിൽ ഒരു പക്ഷെ നമ്മുടെ ഈ കൊച്ചു വ്യവസായം തകർന്നു പോയേക്കാം… ഹോളിവുഡ് പോലുള്ള ഭീമൻ വ്യവസായം പോലും തകർച്ച മുന്നിൽ കാണുന്നുണ്ട്…

കടപ്പാട് : Philip Jeorge