മറ്റെന്തെങ്കിലും പറയുന്നതിന് മുമ്പ് എന്റെ കൈകൾ അവളുടെ വയറ്റിന് മുകളിലേക്കു വെച്ച് കൊണ്ട് പറഞ്ഞു..ഇക്കാ…കൊ ല്ലരുത്…

എഴുത്ത് :-നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുമോ ഇക്കൂ.. “

രാത്രിയിലെ പതിവ് വീഡിയോ കാളിന് ഇടയിലായിരുന്നു ആദ്യമായി അവൾ എന്നോട് ആ ചോദ്യം ചോദിച്ചത്…

“പിന്നെ…

ഞാൻ രണ്ടു മൂന്നെണ്ണം കെട്ടും അതിൽ ഒന്നിനെ ഇവിടെയും കെട്ടും..

എന്തെ…”

അവളുടെ ചോദ്യത്തിന് മറുപടി എന്ന പോലെ പറഞ്ഞു ഞാൻ അവളെ നോക്കി…

അവളുടെ മുഖം പെട്ടന്ന് തന്നെ വാടി എന്നെ നോക്കാതെ മൊബൈൽ കുറച്ചു നേരം മാറ്റി പിടിച്ചു…

“എന്താടി കൊരങ്ങി നീ മരിക്കാൻ കാത്തു നിൽക്കുകയാണോ ഞാൻ വേറെ കെട്ടാൻ…”

അവളുടെ മുഖത്തെ സങ്കടം കണ്ടപ്പോ തന്നെ ഞാൻ അവളോട് ചോദിച്ചു…

“അതെല്ല ഇക്കു…ഞാൻ കാര്യമായി പറഞ്ഞതാ…ഇക്ക തമാശ പോലെ കണ്ടത് കൊണ്ട ഞാൻ…”

അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ട് പറഞ്ഞു..

“ഓ കാര്യമായിട്ട.. അയിന് നീ മരിച്ചില്ലല്ലോ..

നീ മരിച്ചിട്ട് നമുക്ക് ആലോചിക്കാം പോരെ…”

ഞാൻ വീണ്ടും തമാശ പോലെ പറഞ്ഞതും അവൾ ഫോൺ കട്ട് ചെയ്തു പോയി…

പിന്നെ മുന്നോ നാലോ വട്ടം അവളുടെ ഫോണിലെ അടിച്ചെങ്കിലും റിങ് ചെയ്യുകയല്ലാതെ അവൾ ഫോൺ എടുത്തില്ല…

കുറച്ചു നിമിഷങ്ങൾക് ശേഷം അവളുടെ ഫോണിലെ നെറ്റ് ഓഫ് ആവുകയും ചെയ്തു..

“ഈ പെണ്ണിന് എന്ത് പറ്റി എന്നും കരുതി ഞാൻ എന്റെ ജോലിയിലേക് കടന്നു..

അനക് എന്താടാ പാതിരാത്രി പണി യെന്നല്ലേ… നൈറ്റ് സിഫ്റ്റ് ഒന്നും അല്ലാട്ടോ.. റൂമിൽ രാത്രി കഴിക്കാൻ എന്തേലും മെസ്സ് ഉണ്ടാക്കണം… ഇന്ന് എന്റെ മെസ്സാണ്.. ഉണ്ടാക്കി യില്ലേൽ പിന്നെ വേൾഡ് വാർ ആയിരിക്കും റൂമിൽ…”

കറി ഏകദേശം ആയി ഒരു തിള വന്നാൽ വാങ്ങി വെക്കാൻ ആയ സമയത്തായിരുന്നു ഉമ്മയുടെ ഫോണിൽ നിന്നും എന്റെ ഫോണിലേക്കു ഒരു കാൾ വന്നത്…

പടച്ചോനെ സാധാ കാൾ ആണല്ലോ..

ആർകെങ്കിലും എന്തേലും പറ്റിയോ എന്നറിയാതെ ടെൻഷനോടെ ഞാൻ ഉമ്മാക് ഉടനെ തന്നെ വിളിച്ചു..

“ഉമ്മാ…

അസ്സലാമു അലൈകും…”

“സനൂ… വ അലൈകും മുസ്സലാം…”

ഉമ്മാന്റെ മോൻ ഉമ്മ പറയുന്നത് കേട്ട് ടെൻഷൻ ആവരുത് പറ്റുവാണേൽ ഇന്ന് തന്നെ നാട്ടിലേക്കു വരണം..”

ഉമ്മയുടെ തുടക്കം കേട്ടപ്പോൾ തന്നെ എന്റെ നെഞ്ച് വിറക്കാൻ തുടങ്ങിയിരുന്നു…

“എന്താ എന്താണുമ്മ കാര്യം… ഉപ്പ…”

ഉപ്പാക് എന്തേലും പറ്റിയോ എന്നറിയാതെ ഞാൻ ചോദിച്ചു..

“സനൂ…ഉപ്പാക് ഒന്നും ഇല്ലെടാ..

നിന്റെ സാനി… അവൾക് ഒരു ചെറിയ നെഞ്ച് വേദന പോലെ വന്നു..

അവളെ ഉപ്പയും അയൽവക്കത്തുള്ളവരും കൂടെ ഹോസ്‌പിറ്റലിലേക് കൊണ്ട് പോയിരിക്കയാണ്‌…

കുഴപ്പം ഒന്നുമില്ലടാ.. ചെറിയ നെഞ്ച് വേദനയാ…ചിലപ്പോൾ ഗ്യാസ് കയറിയതും ആവും…

എന്തായാലും ഉമ്മാന്റെ മോൻ ഇന്ന് തന്നെ കയറാം പറ്റുമെങ്കിൽ വേഗം വരണം..

ഉമ്മ വെക്കട്ടെ ഞാനും ഹോസ്പിറ്റലിലേക്ക് പോകാനായി നിൽക്കുകയാണ്..

റാഷി വന്നിട്ടുണ്ട്…”

ഉമ്മ എന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ ഫോൺ വെച്ച് പോയി…

ഞാൻ എന്ത് ചെയ്യുമെന്നറിയാതെ അടുത്തുള്ള കസേരയിലേക് ഇരുന്നു..

“ഡാ.. സനൂഫെ…

നീ എന്താ സ്വപ്നം കാണുകയാണോ…കറി യതാ തിളച്ചു മറിയുന്നു…അതൊന്ന് ഓഫ് ചെയ്തു സ്വപ്നം കണ്ടൂടെ നിനക്ക്…

അതെങ്ങാനും അടിയിൽ പിടിച്ചിട്ടുണ്ടെൽ നിന്റെ മയ്യത്താവും ഇന്ന് രാത്രി…”

കൂടെ താമസിക്കുന്ന അസ്‌ക്കർ വന്നു എന്റെ തലക്ക് തട്ടി ഗ്യാസ് ഓഫ് ചെയ്തപ്പോഴാണ് ഞാൻ അവനെ നോക്കുന്നത്…

അവൻ തിരിഞ്ഞതും എന്നെ നോക്കി…

ഒന്നുരണ്ടു നിമിഷം എന്റെ മുഖത്തെക്ക് തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു..

“ഡാ…സനൂ നീ കരയണോ…എന്താടാ..

എന്താ പറ്റിയത്…”

ആ സമയത്തായിരുന്നു എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നെന്ന് ഞാൻ അറിഞ്ഞത്…

“എന്താടാ… എന്താ പ്രശ്നം…? “

അവൻ വീണ്ടും എന്നോട് ചോദിച്ചു…

“സാ…

സാനി ക്ക് സുഖമില്ല ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കുകയാണെന്ന്…”

ഞാൻ ഒരു വിറയലോടെ അവനോട് പറഞ്ഞു ഒപ്പിച്ചു..

“അതാണോ കാര്യം… എന്താ പനി യാണോ.. അതൊന്നും കുഴപ്പം ഇല്ലടാ ഓളെ നാളെ രാവിലെ തന്നെ വീട്ടിൽ കൊണ്ട് വരും നീ സമാധാനപേട്…

ഹോസ്പിറ്റലിൽ കാണിക്കാൻ പൈസ എന്തേലും അയക്കണോ ഞാൻ…”

അവൻ എന്റെ അടുത്തുള്ള കസേറയിലേക് ഇരുന്നു കൊണ്ട് ചോദിച്ചു…

“അതെല്ലടാ… ഉമ്മ വിളിച്ചിരുന്നു…എന്നോട് പെട്ടന്ന് നാട്ടിലേക്കു ചെല്ലനായി പറഞ്ഞു…

ഓൾക്…

ഓൾക് നെഞ്ച് വേദന വന്നതാ ന്നാ ഉമ്മ പറഞ്ഞത്…”

ഞാൻ കരഞ്ഞു കൊണ്ട് അവനോട് പറഞ്ഞു…

ഞാൻ കരയുന്നത് കണ്ടപ്പോൾ ആയിരുന്നു അവനു കാര്യത്തിന്റെ സീരിയസ് നസ് മനസിലായതെന്ന് തോന്നുന്നു…

“നീ വിഷമിക്കാതെ…

ഞാൻ ഏതായാലും നാട്ടിലേക് ഒന്ന് വിളിക്കട്ടെ നീ സമാധാനപേട്…”

അവൻ എന്നെ സമാധാനപെടുത്താൻ എന്ന വണ്ണം പറഞ്ഞു… റൂമിലേക്കു പോയി..

“എനിക്ക് അവിടെ നിന്നും ഒരടി പോലും അനങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു…

കണ്ണിൽ കാണുന്നത് എന്റെ സാനി യുടെ ചിരിക്കുന്ന മുഖമാണ്…

അവൾ എന്നോട് അവസാനമായി ചോദിച്ച ചോദ്യവും…

ഇക്കാ ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുമോ…

അവളുടെ മരണം മുന്നിൽ കണ്ടിട്ടായിരിക്കുമോ അവൾ എന്നോട് അങ്ങനെ ചോദിച്ചത്…

അഞ്ചു മിനിറ്റ് കൊണ്ട് തന്നെ അസ്‌ക്കർ റൂമിൽ നിന്നും വന്നു…”

“ടാ നീ വന്നു മാറ്റിക്കെ… നിന്നെ എയർപോർട്ടിൽ കൊണ്ട് പോകാൻ ലാലു ഇപ്പൊ വരും…

ടിക്കറ്റ് ഞാൻ ശരിയാക്കിയിട്ടുണ്ട്.. രണ്ടു മണിക്കാണ് എയർപോർട്ടിൽ നിന്നും ഫ്ലൈറ്റ്…”

അവൻ എന്നോട് വന്നു പറഞ്ഞത് കേട്ടപ്പോൾ തന്നെ അരുതാത്തത് എന്തോ സംഭവിച്ചെന്ന് എന്റെ മനസു പറയാൻ തുടങ്ങി…

ഞാൻ അവന്റെ മുഖതേക്ക് നോക്കി നിൽക്കുന്നത് കണ്ടപ്പോൾ…അവൻ എന്നോട് പറഞ്ഞു..

“നീ ടെൻഷൻ ആവണ്ട…നിന്റെ സാനിക് ഒന്നും സംഭവിക്കില്ല.. നിനക്ക് നാട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ ചെയ്തതാണ് ഞാൻ…

കമ്പിനിയിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് നിനക്ക് എക്സിറ്റ് അടിക്കാൻ…നീ എയർപോർട്ടിൽ എത്തുന്നതിനു മുമ്പ് അതും റെഡിയാകും…

അപ്പോത്തിനും റൂമിൽ ഉള്ള മറ്റുള്ളവരും വിവരം അറിഞ്ഞു റൂമിലേക്കു എത്തിയിരുന്നു..

ആരുടേയും മുഖത്തു യാത്രയാക്കുന്നതിന്റെ സന്തോഷം ഇല്ലായിരുന്നു.. ഒരു നിർവികാരത തളം കെട്ടി കിടക്കുന്നത് പോലെ…”

“അസ്‌ക്കു…”

ഞാൻ അവനെ പതിയെ വിളിച്ചു..

“ഈ ചെങ്ങായ്‌ നിന്ന് താളം ചവുട്ടാതെ പോയി മാറ്റേടാ…നിന്റെ പെണ്ണിന് ഒന്നും സംഭവിക്കില്ല എന്ന് ഞാൻ പറഞ്ഞില്ലേ..

അവൻ തന്നെ എന്നെ ഉന്തി തള്ളി വിട്ടു ഡ്രസ്സ്‌ മാറ്റിച്ചു…”

“പോകുവാൻ നേരം എന്റെ റൂമിൽ ഉണ്ടായിരുന്നവർ എല്ലാരും കൂടെ കുറച്ചു പൈസ എടുത്തു എന്റെ കീസയിലേക് വെച്ച് തന്നു..

ഹോസ്പിറ്റലിലേക്ക് അല്ലെ നേരെ പോകുന്നത്… കുറെ ചിലവ് ഉണ്ടാവും..

പിന്നെ നാട്ടിൽ എത്തിയിട്ട് വിവരം അറിയിക്കണം പൈസക് എന്തേലും ആവശ്യം ഉണ്ടേൽ അതും..”

അവർ അതും പറഞ്ഞു എന്നെ വണ്ടിയിലേക് കയറ്റി യാത്രയാക്കി…

“ജിദ്ദ – കോഴിക്കോട് ഇൻഡിഗോ യിൽ യാത്ര ചെയ്യാൻ ബോർഡിങ്‌ പാസ്സ് എടുത്തവർ എത്രയും പെട്ടന്ന് ഗേറ്റ് നമ്പർ ആറിൽ റിപ്പോർട്ട്‌ ചെയ്യാനായി അന്നൗൺസ്‌ മെന്റ് വരുന്നത് കേട്ടാണ് ഞാൻ നേരെ അങ്ങോട്ട് ചെന്നത്..

അവിടെ ആ സമയം തന്നെ നീണ്ട ക്യു ആയിരുന്നു..

എല്ലാവരുടെയും മുഖത് സന്തോഷം മാത്രമാണ്..

കൈയിൽ ഒരു ബാഗ് മാത്രം ഉള്ള എന്റെ ഉള്ളിൽ എന്താണെന്ന് പോലും എനിക്കറിയില്ല..

റൂമിൽ ഉള്ളവരുടെ പെരുമാറ്റം കാണുമ്പോൾ എന്റെ സാനി ഇനിയില്ല എന്ന് തോന്നുന്നുവെങ്കിലും എന്റെ മനസ് അത് അംഗീകരിക്കാൻ സമ്മതിച്ചില്ല…

നിന്റെ സാനി നിന്നെ അങ്ങനെ ഒന്നും വിട്ടിട്ട് പോകില്ലെടാ എന്ന് മനസ് പറയുന്നത് പോലെ…”

“കഴിഞ്ഞതൊന്നും ഓർക്കാൻ പോലും കഴിയാതെ ഞാൻ ആ വിമാനത്തിൽ ഇരുന്നു..

മനസു മുഴുവൻ ഇരുണ്ട് പോയിരുന്നു അതിൽ ഒന്നും ഇല്ല…ഉള്ളതെല്ലാം എന്റെ കണ്ണുനീരിനു ഒപ്പം ഒഴുകി പോയിരിക്കുന്നു…”

“കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് തന്നെ കോഴിക്കോട് എയർപോർട്ടിൽ വിമാനം ഇറങ്ങാൻ പോകുന്നതിന്റെ അന്നൗൺസ്‌മന്റ് വിമാനത്തിൽ മുഴങ്ങി..

നാട്ടിലേക് ഇറങ്ങാനായി തിക്കി തിരക്കി ഡോറിന് അടുത്തേക് നടന്നു നീങ്ങുന്നവർക്ക് ഇടയിൽ ഒന്നിനും ഒരു താല്പര്യം ഇല്ലാത്തവനെ പോലെ ഞാൻ ഇരുന്നു..

നാട്ടിലെ ഒരു കൂട്ടുകാരൻ വണ്ടിയുമായി വരുമെന്ന് അസ്‌ക്കർ പറഞ്ഞിരുന്നു..

പുറത്തേക് ഇറങ്ങിയ ഉടനെ തന്നെ അവനെ കണ്ടു..”

“സനൂ… “

അവൻ എന്നെ കണ്ടു കൈ പൊക്കി കാണിച്ചു..

“ ജിജേഷ്…”

ഞാനും അവന്റെ പേര് വിളിച്ചു..

“വാ..

അവൻ പുറത്തേക് ഇറങ്ങുന്ന വഴി യിലേക്ക് കൈ കാണിച്ചു കൊണ്ട് പറഞ്ഞു..”

“ടാ… എന്റെ സാനി…”

“അവൾക് ഒന്നും ഇല്ലെടാ… നിന്റെ ഉമ്മ പേടിച്ചു വിളിച്ചതല്ലേ നിന്നെ… നമുക്ക് വേഗം ഹോസ്പിറ്റലിലേക്ക് പോകാം..”

അവൻ അതും പറഞ്ഞു വളരെ വേഗത്തിൽ ഹോസ്പിറ്റലിലേക്ക് വണ്ടി വിട്ടു…

“നഗരത്തിലെ പ്രമുഖ കാർഡിയോളജി ഹോസ്പിറ്റലിലേക്ക് തന്നെ ആയിരുന്നു അവൻ വണ്ടി വിട്ടത്..

പോകുന്ന വഴി ഒരു ചായ മാത്രം കുടിച്ചു.. വിശക്കുന്നുണ്ടേലും മറ്റൊന്നും കുടിച്ചാൽ ആ സമയം ഇറങ്ങില്ലായിരുന്നു…

ഹോസ്പിറ്റലിനു വെളിയിലെ വിസിറ്റിംഗ് ഹാളിൽ ഉപ്പ ഇരിപ്പുണ്ട്.. എന്റെ കുറച്ചു ബന്ധുക്കളും കൂട്ടുകാരും ഉണ്ട് കൂടെ..”

ഹോസ്പിറ്റലിൽ തന്നെ ആണെന്ന് അറിഞ്ഞപ്പോൾ ഒരു പകുതി സമാധാനം വന്നത് പോലെ..

“ഉപ്പ… സാനി…”

ഉപ്പയെ കണ്ടപ്പോഴും ഞാൻ അതെ ചോദ്യം തന്നെ ചോദിച്ചു..

“ഒന്നും ഇല്ലെടാ…പെട്ടന്നൊരു നെഞ്ച് വേദന പോലെ തോന്നി കൊണ്ട് വന്നതാ…

ഹാർട്ടിലേക് പോകുന്ന രക്തകുഴലിൽ ഒരു ബ്ലോക്ക് ഉണ്ട്…ആന്റിയോഗ്രാം ചെയ്തിരുന്നു കുറച്ചു മുന്നേ…

നീ ടെൻഷൻ അടിക്കേണ്ട… അവൾക്കിപ്പോ ബോധം ഉണ്ട്… ഉമ്മ കയറി കാണുകയും ചെയ്തു… നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ടെന്ന ഉമ്മ പറഞ്ഞത്…

നീ പോയി നോക്കു.. ഡോക്ടറോട് സംസാരിച്ചു നോക്കു..”

ഉപ്പ അതും പറഞ്ഞു അവിടെ തന്നെ ഇരുന്നു… കൂടെ ജിജേഷും…

എന്തേലും വേണേൽ വിളിച്ചാൽ മതിയെന്ന് അവൻ പറഞ്ഞിരുന്നു..

“ചങ്ക് പോലെ കൂടെ നിൽക്കാൻ കുറച്ചു പേര് ഉണ്ടായാൽ തന്നെ വലിയ ധൈര്യമാണ്…അതാണ് എനിക്ക് അസ്‌ക്കരും ജിജേഷും ബാക്കി ഉള്ള എന്റെ കൂട്ടുകാർ എല്ലാം..”

“ഉമ്മാ…”

എമർജൻസി കയറിന്റെ പുറത്തു അക്ഷമയായി ഇരിക്കുന്ന ഉമ്മയെ കണ്ട് അടുത്തേക് ചെന്ന് ഞാൻ വിളിച്ചു..

“സനൂ…നീ വന്നോ..

ഒന്നും ഇല്ലെടാ…ഉമ്മാക് പേടി ആയിട്ടാ നിന്നെ വിളിച്ചു വരുത്തിയത്..

അവൾക് നമ്മൾ അല്ലാതെ വേറെ ആരും ഇല്ലല്ലോ…

എനിക്കെന്റെ കുട്ടി കിടക്കുന്നത് കാണാൻ വയ്യട…”

ഉമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു…

“ഉമ്മ…സാരമില്ല… അവൾക് നമ്മളെ അത്ര പെട്ടന്നൊന്നും ഇട്ടിട്ട് പോകാൻ കഴിയില്ല ഉമ്മാ… ഇങ്ങള് സമാധാനപെടി…

ഉമ്മാന്റെ പുറത്ത് തട്ടി കൊണ്ട് ഞാൻ പറഞ്ഞു…”

“അവൾ ഒരു അനാഥയായിരുന്നു… എത്തീം കുട്ടികൾ പഠിക്കുന്ന സ്ഥലത്ത് നിന്നും ഉമ്മ കണ്ട് ഇഷ്ട്ടപെട്ടു അവിടെ ഉള്ളവരോട് സമ്മതം വാങ്ങി കെട്ടിച്ചതാണ് എന്നെ..

അന്ന് മുതൽ അവൾക് ഉമ്മയും ഉപ്പയും സ്വന്തമാണ്… ഒരു പക്ഷെ എന്നോട് ഉള്ളതിനേക്കാൾ അടുപ്പം അവൾക് അവരുമായി ആയിരുന്നു ..

ഉമ്മാക് അവളില്ലാതെ പറ്റില്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു .

ഉമ്മാക് വിളിക്കുന്ന ഓരോ സെക്കൻഡിലും അവൾ ആയിരിക്കും നിറഞ്ഞു നിൽക്കുന്നത്..

അത്രത്തോളം ഉണ്ടയിരുന്നു അവർ തമ്മിലുള്ള ബോണ്ട്‌…”

“സനൂ… അതെല്ലടാ.. ഓളെ വയറ്റിൽ നിന്റെ കുഞ്ഞു വളരുന്നുണ്ട്…”

“ഉമ്മ പറയുന്നത് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി എന്നതായിരുന്നു സത്യം..

വിവാഹം കഴിഞ്ഞു നാലു മാസം അവളുടെ കൂടെ നിന്ന് സൗദിയിലേക്ക് പോകുമ്പോഴും ഒരു കുഞ്ഞ് വയറ്റിൽ ഉണ്ടായില്ലല്ലോ എന്നായിരുന്നു അവളുടെയും എന്റെയും സങ്കടം..

പക്ഷെ…ഇതിപ്പോ…”

“ഓൾക്കോ എനിക്കോ.. ആർക്കും അറിയില്ലായിരുന്നു… വയറ്റിൽ കുഞ്ഞു ഉള്ള കാര്യം…”

“നിനക്ക് അറിയാമല്ലേ ഇടക് മൂന്നു മാസം കൂടുമ്പോളല്ലേ മെൻസസ് ഉണ്ടാവാറുള്ളെ…

അത് പോലെ ആയിരിക്കുമെന്ന് കരുതി ഓളും ശ്രദ്ധിച്ചില്ല…

ഇന്നലെ ടെസ്റ്റ്‌ ചെയ്തപ്പോഴാണ് വയറ്റിൽ ഉള്ളത് അറിയുന്നത്…

ഡോക്ടർ പറയുന്നത് കുഞ്ഞിനെ ഒഴിവാക്കാനാണ്…

ഞാൻ മോൻ വരുന്നുണ്ട് എന്നിട്ട് പറയാമെന്നു പറഞ്ഞു ഡോക്ടറോട്…

എന്താ പറയ മോനെ… നമുക്ക് ഓളെ മതിയല്ലോ…കുഞ്ഞ് പടച്ചോൻ വിധിച്ചാൽ ഇനിയും ഉണ്ടാവുമല്ലോ…

ട്ടോ…

അങ്ങനെ പറഞ്ഞാൽ മതി എന്റെ മോൻ ഡോക്ടറോട്..”

ഉമ്മ എന്നോട് പറഞ്ഞത് കേട്ടപ്പോൾ ഒരേ നിമിഷം തന്നെ എന്റെ ഉള്ളിൽ സന്തോഷവും സങ്കടവും ഒരുമിച്ച് വിരിഞ്ഞു…

“ഞാൻ ഒരു ഉപ്പയാകാൻ പോകുന്ന സന്തോഷത്തിന്റെ കൂടെ അതിനേക്കാൾ വേഗത്തിൽ മരണ പെടാൻ പോകുന്ന ഒരു കുഞ്ഞിന്റെ ഉപ്പ യാവാൻ പോകുന്നു..”

ഡോക്ടർ എന്നെ വിളിക്കുന്നുണ്ടന്ന് ഒരു സിസ്റ്റർ വന്നു പറഞ്ഞപ്പോഴാണ് ഞാൻ ഡോക്ടറുടെ റൂമിലേക്കു കയറി ചെല്ലുന്നത്..

“സനൂഫ് ഉമ്മ പറഞ്ഞില്ലേ എല്ലാം…

നിങ്ങൾ എന്ത് തീരുമാനിച്ചു…

സീ മിസ്റ്റർ സനൂഫ് സാനിയ യുടെ ഹാർട് ഒരു പ്രസവം തങ്ങില്ല..

അത് ഇന്നെന്നല്ല ഒരിക്കലും താങ്ങില്ല… അവൾ വേദന വരുന്ന സമയം ഹൃദയം പൊട്ടി മരിച്ചേക്കാം അതിലും നല്ലത് നമുക്ക് ഇപ്പൊ തന്നെ ഒഴിവാക്കി ആ കുട്ടിയുടെ ജീവൻ സേഫ് ആകുന്നതല്ലേ നല്ലത്..

നിങ്ങൾക് സമ്മതം ആണേൽ ഇതിൽ ഒന്ന് ഒപ്പിട്ടോളൂ…അയാൾ എന്റെ നേരെ ഒരു ഫയൽ നീക്കി കൊണ്ട് പറഞ്ഞു..”

“ഡോക്ടർ ആ പേസിയന്റ് വയലന്റ് ആവുന്നുണ്ട്… ഇക്കുവിനെ കാണണമെന്ന് പറഞ്ഞു…”

പെട്ടന്നായിരുന്നു റൂമിലേക്കു ഒരു സിസ്റ്റർ കയറി വന്നു പറഞ്ഞത്..

“അതെന്റെ സാനി ആവുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഡോക്ടർ ഞാൻ അവളെ ഒന്ന് കണ്ടിട്ട് വന്നിട്ട് ഒപ്പിട്ട് തരാമെന്ന് പറഞ്ഞു സിസ്റ്ററുടെ കൂടെ സാനി യെ കിടത്തിയ സ്ഥലത്തേക്ക് നടന്നു..”

“ഇക്ക..

നിങ്ങൾ വന്നത് ഞാനാ നിങ്ങളുടെ പെണ്ണിനോട് പറഞ്ഞത്.. പിന്നെ അവളുടെ വയറ്റിൽ ഉള്ളതും പറഞ്ഞിട്ടുണ്ട്…

അവൾ ഒരു ഹാർട് പേസിയന്റ് ആയതു കൊണ്ട് കുഞ്ഞിനെ നിങ്ങൾ ഒഴിവാക്കാൻ പറയുമോ എന്ന് പേടിച്ചാണ് അവൾ കരയുന്നത്..”

സാനിയെ കിടത്തിയ റൂമിലേക്കു കയറുന്നതിനു മുമ്പ് തന്നെ ആ സിസ്റ്റർ എന്നോട് പറഞ്ഞു.. എനിക്ക് ധരിക്കാനുള്ള വസ്ത്രവും മാസ്കും തന്നു റൂമിലേക്കു കയറ്റി..

“സാനി അവളുടെ തൊട്ടടുത്തു നിർത്താത്ത ചലിക്കുന്ന കമ്പ്യൂട്ടർ ഉപകരണങ്ങളിലേക്കു നോക്കി കിടക്കുകയാണ്..”

“സാനി…”

അവളുടെ അടുത്തേക് എത്തിയ ഉടനെ തന്നെ കൈ വിരലുകൾ ചേർത്ത് പിടിച്ചു ഞാൻ വിളിച്ചു..

എന്റെ വിളി കേട്ട ഉടനെ അവൾ തിരിഞ്ഞു..

“മറ്റെന്തെങ്കിലും പറയുന്നതിന് മുമ്പ് എന്റെ കൈകൾ അവളുടെ വയറ്റിന് മുകളിലേക്കു വെച്ച് കൊണ്ട് പറഞ്ഞു..

“ഇക്കാ…കൊ ല്ലരുത്…

എന്റെ ഇക്കാന്റെ ജീവനെ…

അതിലും നല്ലത് ഞാൻ ഇല്ലാതെ ആവുന്നതാണ്…”

“അവൾ പറയുന്നത് കേട്ടു അവളുടെ വായ ഞാൻ കൈ കൊണ്ട് പൊത്തി…

അവളുടെ കണ്ണുകൾ നിറഞ്ഞു ഒലിക്കുന്നുണ്ടായിരുന്നു”

“എനിക്ക് വാക്ക് താ എന്റെ വയറ്റിലുള്ള ഇക്കുന്റെ കുഞ്ഞിനെ കൊ ല്ലില്ലെന്ന്.. അവൾ എന്റെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞപ്പോൾ കൈ അവളുടെ കൈയിൽ വെക്കുക എന്നല്ലാതെ എനിക്ക് വേറെ ഒരു വഴിയും ഇല്ലായിരുന്നു…”

മാസാമാസമുള്ള ചെക്കപ്പിന് ഒപ്പം തന്നെ അവളുടെ ഹാർട്ടിന്റെ ചെക്കപ്പും നടന്നു കൊണ്ടിരുന്നു…

നാലു മാസങ്ങൾ വേഗത്തിൽ തന്നെ കടന്നു പോയി…

ഒരു ദിവസം രാത്രി എന്റെ മുഖത് ഒരു അടി കിട്ടിയാണ് ഞാൻ പെട്ടന്ന് കണ്ണ് തുറന്നത്..

“എനിക്ക് പൈൻ വരുന്നു ഇക്കു…ഹോസ്പിറ്റലിൽ കൊണ്ട് പോ..”

അവൾ ഉള്ള ജീവൻ വെച്ച് എന്നോട് പറഞ്ഞു..

“ഞാൻ പെട്ടന്ന് തന്നെ ആംബുലൻസ് വിളിച്ചു…

കാറിൽ കൊണ്ട് പോയാൽ മതിയെങ്കിലും അവളുടെ ആരോഗ്യസ്ഥിതിയിൽ അത് പോസിബിൾ ആയിരുന്നില്ല….

അടുത്ത് തന്നെ യുള്ള ആംബുലൻസ് ആയതു കൊണ്ട് തന്നെ പത്തു മിനിറ്റ് കൊണ്ട് വീട്ടിലെത്തി ഹോസ്പിറ്റലിൽ എത്തിച്ചു…

പ്രസവ വാർഡിന്റെ മുന്നിൽ നിലപ്പ് ഉറക്കാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി…

ഒന്നേ രണ്ടേ മൂന്നെ… നാലെ… അഞ്ചേ..

അഞ്ചു മണിക്കൂർ അതിനിടയിൽ ഓടി പോയിരുന്നു…”

“അവളുടെ ശേഷം വന്ന പലരുടെയും കുട്ടികൾ പുറത്തേക് കൊണ്ട് വന്നു സിസ്റ്റർ മാർ അവരുടെ മാതാപിതാക്കളെയും ഭർത്താക്കന്മാരെയും കാണിച്ചു ഉള്ളിലേക്കു തന്നെ കൊണ്ട് പോകുന്നുണ്ട്…”

“സാനിയ യുടെ ആരാ ഉള്ളത്…”

പെട്ടന്ന് ആ വാതിൽ വീണ്ടും തുറന്നു ഒരു സിസ്റ്റർ പുറത്തേക് വന്നു കൊണ്ട് ചോദിച്ചു…

ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട് ഓടി ചെന്നു…

“ഒരു കുഞ്ഞു വെള്ള ടർക്കിയിൽ ചോര പൈതലിനെ എന്റെ നേരെ നീട്ടി കൊണ്ട് സിസ്റ്റർ പറഞ്ഞു… സാനിയ പ്രസവിച്ചു.. പെൺകുട്ടിയാണ്…

“അൽഹംദുലില്ലാഹ്…”

ഞാൻ കേട്ട ഉടനെ പടച്ചവനെ സ്തുതിച്ചു..

“സിസ്റ്റർ സാനി…”

“ഓപ്പറേഷൻ ആയിരുന്നു.. കുഴപ്പമൊന്നും ഇല്ല…”

സിസ്റ്റർ എന്നോട് പറഞ്ഞു കുട്ടിയേയും കൊണ്ട് ഉള്ളിലേക്കു തന്നെ പോയി..

“അഞ്ചു മിനിറ്റ് കഴിഞ്ഞില്ല…പെട്ടന്നുണ്ട് ഒരാളെ അവിടെ നിന്നും ട്രോളിയിൽ കയറ്റി സ്പീഡിൽ കൊണ്ട് പോകുന്നു…

അതാരാണെന്ന് അറിയാതെ ഞാൻ അവരെ ഒന്ന് നോക്കി…

അതെന്റെ സാനി ആയിരുന്നു. അവളെയും കൊണ്ട് അവർ എങ്ങോട്ടാണെന്ന് അറിയാതെ ഞാനും പുറകെ പാഞ്ഞു…

“Ccu യൂണിറ്റ്…”

എന്ന പേരെഴുതിയ റൂമിലേക്കു ആയിരുന്നു അവളെയും കൊണ്ട് അവർ പോയത്..

സാനിയുടെ ഹാർട് വീണ്ടും പണി മുടക്കിയിരിക്കുന്നു.

വേദന താങ്ങാൻ കഴിയാതെ മാസങ്ങൾക്ക് മുമ്പ് ഡോക്ടർ പറഞ്ഞത് പോലെ…”

വീണ്ടും അനിശ്ചിതത്തിന്റെ നീണ്ട മണിക്കൂറുകൾ… മോളെ ഒന്ന് കാണാനോ അവളുടെ അടുത്തേക് പോകാനോ കഴിയാതെ ഞാൻ ആ എമർജൻസി കയറിന്റെ വാതിലിനു മുന്നിൽ ഇരുന്നു…

“സനൂഫ്…നിങ്ങളെ കാണണം എന്ന് പറഞ്ഞു വൈഫ് ബഹളം വെക്കുന്നുണ്ട്…

പ്ലീസ്…”

ഒരു ഡോക്ടർ എന്റെ അടുത്തേക് വന്നു കൊണ്ട് പറഞ്ഞു..

“അയാളുടെ പ്ലീസ് എന്നതിൽ ഒരുപാട് അർഥങ്ങൾ ഉണ്ടായിരുന്നു… ഒരു പക്ഷെ അവളെ വിഷമി പ്പിക്കുന്നത് ഒന്നും പറയാൻ പാടില്ലെന്നോ…വർത്തമാനം പറയിക്കരുതെന്നോ ഒന്നും…”.

അന്ന് ഗൾഫിൽ നിന്നും വന്നപ്പോൾ കയറിയത് പോലെ തന്നെ ഞാൻ ആ റൂമിലേക്കു കയറി..

ഞാൻ വരുന്നതും കാത്തു ഡോറിലേക് തന്നെ അവൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു…

എന്നെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു…. വേദന കടിച്ചമർത്തി കിടക്കുന്നവളുടെ ചിരി..

എന്നെ അടുത്തേക് കൈ കൊണ്ട് മാടി വിളിച്ചു അവൾ…

ഞാൻ അരികിലേക് ചെന്നപ്പോൾ അവൾ മുഖത്തെ മാസ്ക് എടുത്തു മാറ്റി..

“ഇക്കു … ഇകൂന്റെ മോളെ കണ്ടോ…?”

ഞാൻ അതെ എന്ന പോലെ തലയാട്ടി..

“ ഞാൻ കണ്ടില്ല ഇക്കൂ…

എന്റെ മോളെ…. “

അവൾ കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങി കൊണ്ട് പറഞ്ഞു..

“ പിന്നെ എങ്ങനെ മനസിലായി എന്റെ പെണ്ണിന് മോൾ ആണെന്ന്…? “

ഞാൻ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു..

“ അതെനിക്കറിയാം… എനിക്ക് പകരം ഇക്കാക്ക് സ്നേഹിക്കാൻ ഒരു കുഞ്ഞു മാലാഖ യെ പടച്ചോൻ തരുമെന്ന്…”

അവൾ ചുണ്ടിൽ ചിരി വരുത്തുവാൻ ശ്രമിച്ചു കൊണ്ടായിരുന്നു പറഞ്ഞത്…

“ഇക്കൂ ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്തു തരുമോ…”

എന്താ എന്നറിയാതെ ഞാൻ അവളെ നോക്കി…

അവൾ ഞാൻ പതറുന്നത് കണ്ട് എന്നോട് പറഞ്ഞു..

ഇക്കൂന്റെ കല്യാണ കാര്യം അല്ല…അത് ഞാൻ ഇല്ലെങ്കിലും നടക്കുമെന്ന് എനിക്കറിയാം…

“ഇത് വേറെ കാര്യമാണ്…ഇക്കൂന്റെ പാന്റിന്റെ കീശയിൽ ഞാൻ ഒരു മൈലാഞ്ചി ടൂബ് വെച്ചിട്ടുണ്ട് അത് എടുത്തു എന്റെ ഈ കൈ വെള്ളയിൽ ഒരു ചിത്രം വരച്ചു തരുമോ…”

അവൾ ഇതൊക്കെ എപ്പോ ചെയ്തു വെച്ചന്ന് അറിയാതെ ഞാൻ അവളെ നോക്കി…

“ഞാൻ ഇന്നലെ രാത്രി ചെയ്തതാ…

ഇക്കു വരച്ചു തരുമോ പ്ലീസ്…”

അവൾ എന്റെ മുഖഭാവം കണ്ടു ചോദിച്ചു..

“മോളെ ഇത് ഹോസ്പിറ്റലാണ്… ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല…”

“ഞാൻ അവളെ നിരുത്സാഹപെടുത്താൻ പറഞ്ഞെങ്കിലും വാശി ക്കാരിയായ അവൾ എന്റെ നേരെ വേറെ ഒന്നും മിണ്ടാതെ കൈകൾ നീട്ടി പിടിച്ചു കിടന്നു..”

അവൾ പറഞ്ഞത് പോലെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു മൈലാഞ്ചി ടൂബ് എനിക്ക് കിട്ടി..

ഞാൻ അവളുടെ കൈ വെള്ളയിൽ പതിയെ ഒരു ചിത്രം വരക്കാനായി തുടങ്ങി…

അന്ന് എത്തീം ഖാന യിൽ നിന്നും അവളെ നിക്കാഹ് ചെയ്തു കൊണ്ട് വരുമ്പോ കയ്യിൽ ഒന്നും ഒരു മൈലാഞ്ചി ചുവപ്പ് പോലും ഇല്ലായിരുന്നു..

അന്നത് നിനക്ക് ഇഷ്ട്ടമില്ലാഞ്ഞിട്ടാണോ മൈലാഞ്ചി ചുവപ്പ് ഇടാത്തെ എന്ന് ചോദിച്ചപ്പോൾ അവളുടെ മറുപടി യാണ് ഇന്നെന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത്..

“എനിക്ക് മൈലാഞ്ചി ഇട്ട് താരനൊന്നും ആരും ഇല്ല ഇക്കൂ…

ഇപ്പൊ എനിക്ക് ഇട്ട് തരാൻ എന്റെ ഇക്കു ഉണ്ടല്ലോ…”

ആലോചിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു അവളുടെ കൈ വെള്ളയിലേക് ഒരു കുഞ്ഞു കണ്ണ്നീർ തുള്ളി ചാടി…

അവൾ പെട്ടന്ന് കൈ പിൻവലിച്ചു എന്നെ നോക്കി..

“ഇക്കു കരയണ്ട…

എനിക്ക് സ്നേഹിച്ചു മതിയായില്ല ഇങ്ങളെ… എനിക്ക് പോകണ്ട ഇക്കൂ….

എനിക്ക് പോണ്ട…. “

അവൾ ഞാൻ കരയുന്നത് കണ്ടു കരയാൻ തുടങ്ങി..

“പെട്ടന്ന് അവളുടെ ഹാർട് ബീറ്റ് കൂടുന്നത് പോലെ ശ്വാസം ആഞ്ഞു വലിക്കാനായി തുടങ്ങി…

കണ്ണുകൾ മുകളിലെക്ക് മറയുന്നത് പോലെ…

അവളുടെ മൈലാഞ്ചി ഇട്ട കൈകൾ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു…”

“ലാഹിലാഹ ഇല്ലല്ലാഹ് “

അവളുടെ ചുണ്ടുകളിൽ അവസാനത്തെ വാക്യം പതിയെ നിറയുന്നത് ഞാൻ കേട്ടു…

“എന്താണിത് നിങ്ങൾ പുറത്തേക് ഇറങ്ങിയേ…രോഗിയെ കരയിപ്പിക്കാൻ പാടില്ല എന്നറിയില്ലെ നിങ്ങൾക്..

പെട്ടെന്ന് ഒരു സിസ്റ്റർ റൂമിലേക്കു കയറി വന്നു കൊണ്ട് എന്നെ അവിടെ നിന്നും പുറത്തേക് ഇറക്കി…”

★★★★★★★

“സൽമാ….

മോളെവിടെ…”

റൂമിലേക്കു കയറി വന്ന സൽമയേ കണ്ടു ഞാൻ ചോദിച്ചു..

“ഉമ്മയുടെ അടുത്തുണ്ട് ഇക്കാ…

നമുക്ക് പോണ്ടേ.. എത്ര ദിവസമായി ഞാൻ പറയുന്നു എന്റെ വീട്ടിൽ ഒന്ന് ആക്കിത്തരാൻ…

പ്ലീസ് ഇക്ക…”

സൽമ എന്റെ പുറത്ത് ചാരി നിന്ന് കൊണ്ട് പറഞ്ഞു…

“പോകാം…

ഇന്ന് തന്നെ പോണോടി.. മോളെ കണ്ടില്ലേ നീ നിന്നെ കാണുമ്പോൾ അവൾക് എത്ര സന്തോഷം ഉണ്ടെന്ന് അറിയുമോ…”

ഓ എന്റെ ഇക്ക… എനിക്ക് സങ്കടം ഇല്ലാഞ്ഞിട്ടാണോ വീടൊന്ന് നോക്കി ഇങ്ങോട്ട് തന്നെ വരാം…

പ്ലീസ്…

സജീറിക്ക ഇന്നലെ കൂടി വിളിച്ചു പറഞ്ഞതാ മൂന്നാല് പണിക്കർ ഉണ്ടാവും പോയി നോക്കണമെന്ന്..

ആ സമയം തന്നെ സാനി റൂമിലേക്കു കയറി വന്നു…

എന്താ ഇക്കയും അനിയത്തിയും കൂടി ഒരു ചർച്ച എന്നെ ഓടിക്കാൻ വല്ലതും ആണോ…

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു..

“ അതേടി പോത്തേ… ഇവളുടെ ഭർത്താവിന്റെ അനിയത്തി ക്ക് ഒരു പുതിയാപ്പിളയെ വേണമെന്ന് ഞാൻ ആണേൽ സിംഗിൾ അല്ലെ പോരാത്തതിന് നിന്റെ സമ്മതവും ഉണ്ടല്ലോ ഒന്നോ രണ്ടോ മൂന്നോ കെട്ടാൻ..”

അവളെ ഒന്ന് ചൊടുപ്പിക്കാനായി ഞാൻ പറഞ്ഞു..

“ അയ്യടാ…

അതൊക്കെ ഞാൻ മരിച്ചിട്ട്…അതിന് മുന്നേ എങ്ങാനും നിങ്ങൾ വേറെ ആരെയും കെട്ടിയാൽ നിങ്ങളെയും കൊ ല്ലും ഓളെയും കൊ ല്ലും എന്നിട്ട് അന്തസായി സെന്റർ ജയിലിൽ പോയി കിടക്കും ഞാൻ…”

അവൾ എന്റെ നെഞ്ചിൽ ഒന്ന് രണ്ടു ഇടി തന്നു പറയുന്നത് കേട്ടപ്പോൾ ഞാനും സൽമയും കൂടെ ചിരിച്ചു പോയി…