മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ പ്രകാശേട്ടൻ ചേട്ടനോട് പറഞ്ഞു കിട്ടിയ പണത്തിൽ നിന്ന് ഒരു പങ്ക് തരാൻ ബാക്കി പ്രകാശേട്ടനും എടുത്ത് ആ സ്ഥലം വാങ്ങിക്കാം എന്ന് അന്നേരമാണ്……..

എഴുത്ത്:- കാർത്തിക

കല്യാണം കഴിഞ്ഞ് വലതുകാൽ വെച്ച് ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു!! പ്രകാശേട്ടന്റെ വിവാഹാലോചന വരുമ്പോൾ എല്ലാവരും പറഞ്ഞിരുന്നു ഇത് ഭാഗ്യമാണ് എന്ന് ആൾക്ക് ഗവൺമെന്റ് ജോലിയാണ് വില്ലേജ് ഓഫീസിൽ!!! ത്രയോ നല്ല വീടുകളിൽ നിന്ന് കല്യാണാലോചന കിട്ടും എന്നിട്ടും ആളുടെ ഒറ്റ നിർബന്ധം ആയിരുന്നത്രെ പാവപ്പെട്ട വീട്ടിൽ നിന്ന് ഒരു പെൺകുട്ടി മതി എന്നത്..

അങ്ങനെയാണ് മൂന്ന് പെൺകുട്ടികളിൽ ഏറ്റവും മൂത്തവളായ തന്നെ പ്രകാശേട്ടൻ കാണാൻ വരുന്നതും ഇഷ്ടപ്പെടുന്നതും ..

എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു ഇതെന്റെ ഭാഗ്യമാണ് എന്ന് ഒപ്പം സ്ത്രീധനമോ സ്വർണമോ ഒന്നും വേണ്ട എന്നുകൂടി പറഞ്ഞപ്പോൾ ആളുകൾ അസൂയയോടെ നോക്കി എനിക്കും സന്തോഷമായിരുന്നു കാരണം എന്തെങ്കിലും സ്ത്രീധനം വേണം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ അച്ഛൻ ഏതു രീതിക്ക് അതെല്ലാം ഒപ്പിച്ചു ഉണ്ടാക്കും എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു കാരണം അത്രയ്ക്കും മോശം പരിതസ്ഥിതി ആയിരുന്നു ഞങ്ങളുടേത്.

ഒരു ഹാർട്ട് പേഷ്യന്റ് ആയ അമ്മയ്ക്ക് മാസത്തിൽ മരുന്നിനു തന്നെ ഒരു വലിയ തുകയാകും അച്ഛന് പലപ്പോഴും പെയിന്റിങ് പണിക്ക് പോകാൻ പോലും കഴിയാറില്ല… കയ്യിന് ടെന്നീസ് എൽബോ എന്ന് പറഞ്ഞ ഒരു അസുഖമാണ്, വല്ലാത്ത വേദനയാണ് അതിന് പാവം അതും സഹിച്ചു ഇടയ്ക്ക് ജോലിക്ക് പോകും വല്ലാതെ വയ്യാതാകുമ്പോൾ മാത്രമാണ് വീട്ടിൽ ഇരിക്കുക..

അങ്ങനെയുള്ളപ്പോഴാണ് ഞാൻ എന്റെ രീതിയിൽ തയ്യലും മറ്റും ചെയ്തു അത്യാവശ്യം എന്തെങ്കിലും പണം ഉണ്ടാക്കുന്നത് ഇതിനിടയിൽ ഇനി എനിക്കൊരു വിവാഹാലോചന കൂടി വന്നിട്ടുണ്ടെങ്കിൽ അച്ഛനെ കൊണ്ട് കൂട്ടിയാൽ കൂടില്ല..

പ്രകാശേട്ടൻ സ്ത്രീധനം വേണ്ട എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി എന്റെ പേരിൽ പണ്ടെങ്ങോ അച്ഛൻ അല്പം പണം ബാങ്കിൽ ഇട്ടുവച്ചിരുന്നു ഒപ്പം ചിട്ടിയും മറ്റും ചേർന്ന് അമ്മ എനിക്കായി പത്തു പവന്റെ സ്വർണവും എടുത്തു വച്ചിരുന്നു അതെല്ലാം കൂടി എടുത്ത് കല്യാണം നടത്തി..

കല്യാണം കഴിഞ്ഞ് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്, പ്രകാശേട്ടൻ ഒരു പാവമാണെന്ന് അവിടെ മൂന്ന് ആൺമക്കളാണ് പ്രകാശേട്ടനും ചേട്ടൻ രാജീവും പിന്നെ അനിയൻ വികാസും..

വികാസിന്റെ വിവാഹം കഴിഞ്ഞിട്ടില്ല!! അവൻ പഠിക്കുകയാണ് വല്ലപ്പോഴും മാത്രമേ വീട്ടിൽ വരൂ.

രാജീവേട്ടന്റെ ഭാര്യ ചന്ദ്രിക ഏട്ടത്തി ആള് ബഹു കേമി ആണ്!!

രാജീവേട്ടന് കെഎസ്ആർടിസിയിൽ ആണ് ജോലി ഒരു രൂപ പോലും ആ കുടുംബത്തിന് വേണ്ടി ചെലവഴിക്കാൻ ഏട്ടത്തി സമ്മതിക്കില്ല എല്ലാം പ്രകാശേട്ടന്റെ തലയ്ക്ക്!!!

അവരുടെ വീടുപണി നടക്കുകയാണ് ഇപ്പോൾ!!! അതിനുവേണ്ടി ലോൺ എടുപ്പിക്കാൻ ഉള്ള പുറപ്പാടാണ് പ്രകാശേട്ടനെ കൊണ്ട്..?ഇത്തിരി സെന്റിമെന്റ്സ് വർക്ക് ഔട്ട് ചെയ്തിട്ടുണ്ടെങ്കിൽ പ്രകാശേട്ടനെ പാട്ടിന് പിടിക്കാം എന്ന് അവർക്കറിയാം!!

വീട്ടിൽ ഒരു മീൻ വാങ്ങണമെങ്കിൽ അത് പ്രകാശേട്ടൻ വാങ്ങണം അരി തീർന്നാൽ അതും പ്രകാശേട്ടന്റെ തലയിൽ… ഇതൊന്നും പോരാഞ്ഞിട്ടാണ് അവരുടെ വീട് പണിക്ക് വേണ്ടി പ്രകാശേട്ടൻ ലോൺ എടുക്കുന്നത്!!!

“”” ചന്ദ്രിക ഏട്ടത്തിയുടെ അനിയത്തിയുടെ കല്യാണത്തിന് രാജീവേട്ടന്റെ പേരിൽ ലോണെടുത്തത് കൊണ്ട് അയാൾക്കിനി ലോൺ കിട്ടില്ല എന്നാണ് പറയുന്നത്..

ചെന്ന് കയറിയപ്പോൾ തന്നെ നിഷേധിയായി എന്ന് പറയിപ്പിക്കണ്ട എന്ന് കരുതി ഞാൻ ഒന്നും കണ്ടില്ല എന്ന് നടിച്ചു!!”

ആകെക്കൂടി അവർ ചെയ്യുക കറണ്ട് ബില്ല് അടയ്ക്കുകയാണ് അത് തന്നെ നൂറ് തവണ പറയുകയും ചെയ്യും ഒരു ലൈറ്റ് എങ്ങാനും പകൽ ഇട്ടിട്ടുണ്ടെങ്കിൽ കണ്ണ് പൊട്ടുന്ന ചീ ത്തയും കേൾക്കും..

പ്രകാശേട്ടന്റെ അച്ഛൻ ചെറുപ്പത്തിലെ മരിച്ചു അമ്മ മാത്രമേയുള്ളൂ അമ്മ യാണെങ്കിൽ വായിൽ വിരലിട്ടാൽ കടിക്കില്ല ഒരു പാവം അതുകൊണ്ടുതന്നെ, ഏട്ടത്തി വല്ലാതെ അങ്ങ് കേറി വിളഞ്ഞു..

ഒരു ദിവസം രാത്രി പ്രകാശേട്ടന്റെ വായിൽ നിന്ന് തന്നെയാണ് വീണത്, കല്യാണം പ്രമാണിച്ച് ഏട്ടന്റെ ബാങ്കിൽ ഉണ്ടായിരുന്ന പണം എടുത്ത് ഈ വീട് ഫുൾ മോടി പിടിപ്പിക്കാൻ പറഞ്ഞു ഏട്ടത്തി എന്ന്!!!

മരത്തിന്റെ ഉത്തരം എല്ലാം മാറ്റി ഇപ്പോൾ സ്റ്റീൽ കമ്പി ആക്കിയിട്ടുണ്ട്, തന്നെയുമല്ല അവരുടെ റൂമിലേക്ക് എസിയും ഫിറ്റ് ചെയ്യിപ്പിച്ചു ..

സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യമാണ് വന്നത് ഇത്രയും പ്രകാശേട്ടനെ ചൂഷണം ചെയ്തിട്ടും ഒന്നും മനസ്സിലായില്ല എന്ന് പറഞ്ഞാൽ വല്ലാത്ത അത്ഭുതം ആണ് എന്റെ ഏട്ടനല്ലേ ഏട്ടന്റെ ഭാര്യയല്ലേ എന്നൊരു ഭാവമാണ് പുള്ളിക്ക് അത് ആവാം അങ്ങനെയുള്ളവരോട് ഇത് നനഞ്ഞ ഇടം കുഴിക്കുന്നവരോട് ഒരു സെന്റിമെന്റ്സിന്റെയും ആവശ്യമില്ല..

ഞാൻ പ്രകാശേട്ടനെ നല്ലപോലെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു പക്ഷേ എന്നോട് ദേഷ്യപ്പെടുകയാണ് ചെയ്തത് വന്നുകേറിയപ്പോൾ എന്നെയും ചേട്ടനെയും തല്ലിക്കാൻ നോക്കുകയാണോ എന്നൊരു ചോദ്യവും.

പിന്നെ എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി…?അതിനിടയിലാണ് ചേട്ടന് ഒരു ചിട്ടി കിട്ടുന്നത് നറുക്ക് ഇട്ടിട്ടാണ് എടുക്കുക!! നറുക്ക് വീണാൽ പിന്നെ അയാൾ പണം നടക്കേണ്ട ആവശ്യമില്ല!!

ആദ്യത്തെ നറുക്ക് തന്നെ ചേട്ടന് വീണു… ഏട്ടത്തി അതിന്റെ സന്തോഷത്തിൽ ആയിരുന്നു ആ സമയത്താണ്, ഞങ്ങളുടെ കിണർ നിൽക്കുന്ന ഭാഗം കൊടുക്കാൻ പോവുകയാണ് എന്നും പറഞ്ഞ് അച്ഛന്റെ പെങ്ങൾ വന്നത്!! പണ്ട് എല്ലാവരുടെയും കൂടി ഉള്ള സ്ഥലമായിരുന്നു ഇപ്പോൾ ഭാഗം കഴിഞ്ഞപ്പോൾ ആ കിണറും അതിനോട് ചേർന്നുള്ള പറമ്പും അവരുടെ പേരിലാണ്..

നിങ്ങൾക്ക് വേണമെങ്കിൽ വാങ്ങിക്കോ അല്ലെങ്കിൽ ഞാനിത് പുറത്തു കൊടുക്കും എന്ന് പറഞ്ഞു അത് പുറത്തേക്ക് കൊടുത്തിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടാകും കാരണം എല്ലാവരും വെള്ളം എടുക്കുന്നത് അവിടെ നിന്നാണ്..

മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ പ്രകാശേട്ടൻ ചേട്ടനോട് പറഞ്ഞു കിട്ടിയ പണത്തിൽ നിന്ന് ഒരു പങ്ക് തരാൻ ബാക്കി പ്രകാശേട്ടനും എടുത്ത് ആ സ്ഥലം വാങ്ങിക്കാം എന്ന് അന്നേരമാണ് ഏട്ടത്തിയുടെ സ്വരൂപം മനസ്സിലായത്..

“” നിങ്ങൾക്ക് കിണർ വാങ്ങി തന്നിട്ട് ഞങ്ങൾക്ക് എന്താണ് പ്രയോജനം ഞങ്ങൾ വേറെ പോവുകയാണ് അതുകൊണ്ട്, ഈമാതിരി സഹായം ഒന്നും ആരും പ്രതീക്ഷിക്കേണ്ട!!””

എന്ന് അവർ പ്രകാശേട്ടന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു!!

അവർക്ക് വേണ്ടി ലോണിന് ഓടി നടക്കുകയായിരുന്നു പ്രകാശേട്ടൻ അതു കൊണ്ടാണ് മുഴുവൻ പണം കയ്യിലില്ലാതിരുന്നത് ഏട്ടത്തി ആ പറഞ്ഞത് പ്രകാശേട്ടന് ശരിക്ക് കൊണ്ടു അവരുടെ സ്വഭാവം മനസ്സിലായി അതോടെ ലോണെടുത്ത് ആ പണം കൊണ്ട് ആ കിണറും അതിന്റെ ചുറ്റുമുള്ള സ്ഥലവും സ്വന്തം പേരിൽ വാങ്ങിച്ചു.. അത് അവരറിഞ്ഞപ്പോൾ വലിയ പ്രശ്നമായി ഏട്ടത്തി കരച്ചിലും പിഴച്ചിലും എല്ലാം തുടങ്ങി..

“”” സ്വന്തം ഏട്ടനല്ലേ ഏട്ടത്തിയല്ലേ എന്ന് കരുതിയാണ് ഇത്രയും നാൾ ഞാൻ ഒരു പൊട്ടനെ പോലെ നിന്ന് തന്നത് പക്ഷേ നിങ്ങൾ വിചാരിച്ചു ഞാൻ യഥാർത്ഥ പൊട്ടനാണ് എന്ന് സ്നേഹത്തിന്റെ മുന്നിൽ തോൽക്കുന്നത് സന്തോഷമുള്ള കാര്യമായിരുന്നു എന്നെ സംബന്ധിച്ച് പക്ഷേ നിങ്ങൾ അത് അർഹിക്കുന്നില്ല!! അതുകൊണ്ടുതന്നെ ഇനി എന്റെ കയ്യിൽ നിന്ന് ഒരു ചില്ലി കാശ് പോലും കിട്ടും എന്ന് പ്രതീക്ഷിക്കേണ്ട!”””

അവർ അവിടെ നിന്ന് ഇറങ്ങിപ്പോയി ഏട്ടത്തിയുടെ വീട്ടിലേക്ക് പ്രകാശേട്ടൻ വിളിക്കാനോ അവരുടെ പ്രശ്നം ഒത്തുതീർപ്പാക്കാനോ ശ്രമിച്ചില്ല അവർ പൊയ്ക്കോട്ടെ എന്ന് തന്നെയായിരുന്നു തീരുമാനം..

എന്തായാലും ഇപ്പോഴാണ് ആശ്വാസമായത് കാരണം പോലെ നമ്മളെ ഊറ്റിക്കുടിച്ച് ജീവിക്കുന്നവർ, ഒരുപാടുണ്ട് ഈ ലോകത്ത് അവരെ തിരിച്ചറിഞ്ഞ് മാറ്റിനിർത്തുക തന്നെ വേണം ഇവിടെ പ്രകാശേട്ടന് ഇങ്ങനെയൊരു അനുഭവം ഉണ്ടായില്ലായിരുന്നു എങ്കിൽ കാലാകാലം അവർ ഒരു ഇത്തിൾ കണ്ണി പോലെ ഞങ്ങളെ, തകർത്തേനെ…?എല്ലാം ദൈവത്തിന്റെ അനുഗ്രഹം ആയി മാത്രമാണ് ഞാൻ കരുതുന്നത്!!!