എഴുത്ത്: നൗഫു
======================
“മിസ്സ്,…
എനിക്ക് നിങ്ങളെ ഇഷ്ട്ടമാണെന്ന് എങ്ങനെയാ അറബിയിൽ പറയുക…”
പേർസണൽ കോച്ചിങ്ങിനു ഇടയിൽ എന്തേലും സംശയമോ, അറിയാത്ത വാക്കുകളോ ചോദിക്കാൻ ഉണ്ടേൽ…
പെട്ടന്ന് ചോദിക്കാൻ കോച്ചിങ് ടീച്ചർ റുക്സാന പറഞ്ഞപ്പോൾ ഞാൻ മുന്നും പിന്നും ആലോചിക്കാതെ ചോദിച്ചു…
“എന്താണ്…? “
അവൾ ഒരു ഞെട്ടലോടെ ആയിരിക്കണം എന്റെ ചോദ്യം കേട്ടത് അതവളുടെ ശബ്ദത്തിൽ തന്നെ എനിക്ക് തിരിച്ചറിയാനായി കഴിഞ്ഞു..
“സംഭവം ഇപ്പൊ എല്ലാം ഓൺലൈൻ വഴി യല്ലേ ഭാഷ ട്രെയിനിങ്ങും, അങ്ങനെ പല വിധം,..ഒരു വിധം എല്ലാം…
വരൂ വാട്സ്ആപ്പ് വഴി ഇംഗ്ലീഷ് പഠിക്കൂ, അറബിക് പഠിക്കൂ.. ജീവിതം വിജയം നേടൂ.. “
ഓൺലൈൻ വഴി അറബി പഠിക്കാമെന്ന പരസ്യം കണ്ടിട്ടാണ് ഞാൻ ഗൾഫിലേക്ക് പോകുന്നതിനു മുമ്പ് കുറച്ചു അറബി പഠിക്കുകയും, അറബികളെ ഒന്ന് ഞെട്ടിക്കുകയും ചെയ്യാമെന്ന ഉദ്ദേശത്തിലാണ് കോഴ്സിനു ചേർന്നത്.
രണ്ടു മാസം കൊണ്ട് അറബി ഭാഷ,. മലയാളം പോലെ പച്ചവെള്ളം ആക്കിത്തരാം എന്നായിരുന്നു അവരുടെ ഉറപ്പ്…
സത്യം പറഞ്ഞാൽ അതൊന്നും അല്ലാട്ടോ.. അവരുടെ പരസ്യത്തിൽ ഒരു കിളി വരാറുണ്ട്. നല്ല പഞ്ചവർണ്ണ കിളി..
ഓളെ സൗധര്യം കണ്ട്..
ഇനി വല്ല ക്യാമറ കോളിറ്റിയോ,.. പുട്ടിയിട്ട് ചന്തം വെച്ചതാണോ എന്നൊന്നും അറിയില്ല.. എന്തായാലും ഓളെ അമ്മക് പെരുത്തിഷ്ട്ടായി..
പറ്റിയാൽ അതിനെ ഒന്ന് ട്യൂൺ ചെയ്യണം…വളക്കണം. കുപ്പിയിലാകണം…
അത് മാത്രമായിരുന്നു എന്റെ മനസിലെ.. മെയിൻ ഉദ്ദേശം..
ചെറുത്.. വളരെ ചെറിയ ഒരു ആഗ്രഹം ( അത്യാഗ്രഹം )
എന്തോ,..
പടച്ചോന് അമ്മളെ പെരുത്ത് ഇഷ്ട്ടമായത് കൊണ്ടാണെന്നു തോന്നുന്നു.. ഓള് തന്നെ അമ്മക്ക് ട്രെയിനിങ് തരാനായി വന്നു…”
“തൃശൂർ പൂരത്തിന് അമിട്ട് പൊട്ടുന്നത് പോലെ അമ്മളെ നെഞ്ചിൽ ഒരു പിരു പിരിപ്പ് നിറഞ്ഞു..
ആദ്യമെല്ലാം എന്റെ ഉദ്ദേശം അറിയിക്കാതെ ഞാൻ ഒന്ന് രണ്ടാഴ്ച നല്ല കുട്ടിയായി തന്നെ ക്ലാസ്സിൽ പങ്കെടുത്തു.. ഇമേജ് നോക്കണമല്ലോ…
ഇനി എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന സാഹചര്യം വന്നപ്പോളായിരുന്നു ഞാൻ അവളോട് അറ്റ കയ്ക് ഒരു സംശയം പോലെ അത് ചോദിച്ചത്..”
++++
“അല്ല..
എനിക്ക് തന്നെ ഇഷ്ട്ടമാണെന്ന് എങ്ങനെ യാ അറബിയിൽ പറയുമെന്ന് ചോദിച്ചതാ…?”
ഞാൻ ഒട്ടും സമയം കളയാതെ അവളോട് നല്ല കുട്ടിയായി പറഞ്ഞു…
“അല്ല..
മോനവിടെ ജോലിക് തന്നെ അല്ലേ പോകുന്നത്.. “
അവൾ ഉത്തരം പറയാതെ എന്നോട് ഇങ്ങോട്ട് ചോദിച്ചു..
“ഹ്മ്മ്..
അതേ… രണ്ടു മാസത്തിനുള്ളിൽ വിസ വരും..
എന്താ ചോദിച്ചേ..?”
“നിന്റെ മട്ടും ഭാവവുമൊക്കെ കണ്ടിട്ടേ…
അറബി കുട്ടികളെ സൈറ്റ് അടിക്കാൻ പോകുന്നത് പോലെ തോന്നുന്നുണ്ടോ..”
“ശരിക്കും…
കിട്ടിയ വള്ളി പിടിച്ചു കയറുക ഉദ്ദേശത്തോടെ ഞാൻ തുടർന്നു കൊണ്ടു പറഞ്ഞു
അറബി കുട്ടികളെയേയല്ലേ.. ഇവിടെ യുള്ള ഒരു മൊഞ്ചത്തി കുട്ടിയെ യാണ് ഞാൻ സൈറ്റ് അടിക്കാൻ നോക്കുന്നത്…”
അവൾ ഒന്നു രണ്ടു മിനിറ്റ് ഒന്നും മിണ്ടാതെ നിന്നു..
“മതിയാരിക്ക് ആണേൽ എന്റെ ക്ലാസിൽ തുടർന്നു പോകാം.. അല്ലാതെ വിളച്ചിൽ വല്ലതും കൊണ്ട് വന്നാൽ നാളെ മുതൽ ക്ലാസ് എടുക്കാൻ വരുന്നത് ഏതേലും മാഷ് മാർ ആയിരിക്കും.. “
പെട്ടന്ന് തന്നെ അവൾ എടുത്തടിച്ചത് പോലെ പറഞ്ഞു..
” ഫുള്ള് മൂടും പോയി..
ഈ മാഷ് മാര് വന്നിട്ട് അമ്മക്കെന്തു കാര്യം..
ഞാൻ നല്ല കുട്ടിയായി ഇരിക്കാമെന്ന ഉറപ്പ് കൊടുത്തു…
ക്ലാസ് പിന്നെയും മുന്നോട്ട് പോയി..”
എന്റെ ഇഷ്ടം അവളെ അറിയിക്കാൻ ഞാൻ പല വഴിക്കും ശ്രമിച്ചെങ്കിലും അതൊന്നും അങ്ങോട്ട് വർക്ക്ഔട്ട് ആയില്ല. എല്ലാം ചീറ്റിയെന്ന് അർത്ഥം..
അങ്ങനെ ഇരിക്കെയാണ് ക്ലാസ് എല്ലാം കഴിഞ്ഞു ലാസ്റ്റ് ഡെ.. ഇന്ന് ഈ ബാച്ചിൽ പഠിക്കുന്നവർക്കും അവരുടെ കോഴിക്കോട് ഉള്ള ഓഫിസിൽ ഒരു പാർട്ടി കൊടുക്കുന്നുണ്ട്..
എന്നോട് ഇത് പറഞ്ഞത് അവൾ തന്നെ ആയിരുന്നു.. രാവിലെ പത്തു മണിക്ക് കോഴിക്കോട്ടെ ഒരു പ്രമുഖ ഹോട്ടലിൽ വെച്ചായിരുന്നു പരിവാടി…
അന്നാദ്യമായി അവളെ നേരിട്ട് കാണാമെന്നുള്ള പൂതി കൊണ്ട് രാവിലെ ഒമ്പതരക് തന്നെ അമ്മള് ഹാജർ വെച്ചു..
“ഈ സിമ്പിൾ ഡ്രസ്സ് ഇടുന്ന ആൺകുട്ടികളെ പെൺ കുട്ടികൾക്ക് ഇഷ്ട്ടപെടില്ലേ… “
“വളരെ സിമ്പിളായി..
അമർ അക്ബർ ആന്റണി യിൽ അമ്മളെ പിഷാരടി ഇട്ടിരുന്ന സൽവാറോ.. കമ്മീസോ.. അങ്ങനത്തെ ഒരു സാധനം ഇല്ലേ.. അതെന്നെ അമ്മള് പെടച്ചു…
ഒന്നും നോക്കണ്ട.. അതിട്ടപ്പോ അമ്മള് ആണേൽ ഒടുക്കത്തെ ലുക്..
കാക്ക ക് ആരോ വെള്ള സെഡി ഇട്ട് കൊടുത്തത് പോലെ..
പഹയാ ഇജ്ജെന്നെ ഷാരൂഖാൻ എന്ന് എന്നോട് ആരോ പറയുന്നത് പോലെ.. “
പക്ഷെ ഞാൻ അവിടെ എത്തിയപ്പോൾ ആയിരുന്നു മനസിലായത് ഞാൻ മാത്രമേ അവിടെ എത്തിയിട്ടുള്ളു എന്ന്..
പത്തു മണി ആയിട്ടും ആരെയും കാണുന്നില്ല..
ഇനി ഇന്നല്ലേ പരിവാടി എന്നറിയാനായി വാട്ട്സപ് എടുത്തു നോക്കി.. അതിൽ അവൾ ഇന്ന് തന്നെ ആയിരുന്നു പറഞ്ഞിരുന്നത്..
ഞാൻ അവൾക് മെസ്സേജ് അയച്ചെങ്കിലും,.. നോ റിപ്ലൈ. അമ്മളെ നെയ്സായി പറ്റിച്ചിരിക്കുന്നു..
ഇത്രയും ബല്യ ഹോട്ടലിൽ കയറി ചായ കുടിച്ച് ടെൻഷൻ മാറ്റാൻ കഴിയാത്തത് കൊണ്ട് തൊട്ടപ്പുറത്തുള്ള പെട്ടി കട ലക്ഷ്യമാക്കി പോകുന്നതിന് ഇടയിലാണ് ഒരു സ്കൂട്ടർ അമ്മളെ വട്ടം വെച്ചു നിന്നത്..
റുക്സാന
എന്റെ സാറെ… അവള് ആ തട്ടമിട്ടു വന്നാൽ ഉണ്ടല്ലോ…ചുറ്റുമുള്ളതൊന്നും കാണൂല..
ഞാൻ ഒന്ന് രണ്ടു സെക്കൻഡ് അവളെ തന്നെ നോക്കി നിന്നു പോയി..
“ടോ..അന്തം വിട്ടു നില്കാതെ കയറേടോ..”
അവൾ ഒച്ചയിട്ടപ്പോൾ ആയിരുന്നു ഞാൻ ഞെട്ടലിൽ നിന്നും ഉണർന്ന് അവൾ പറഞ്ഞത് കേട്ടത്..
എന്നോട് അവളുടെ വണ്ടിയിൽ കയറാൻ.. ഒന്നും നോക്കിയില്ല അമ്മള് കുതിരപ്പുറത് കയറുന്നത് പോലെ ഓളെ വണ്ടിയിൽ ചാടി കയറി..
+++
മനസും മനസും ഒന്നായി കണ്ണും കണ്ണും നോക്കി ഒരു കുട കീഴിൽ ഇരിക്കുകയാണ് ഞങ്ങൾ രണ്ടു പേരും..
നല്ല തണുത്ത കാറ്റ് കോഴിക്കോട് ബീച്ചിൽ നിന്നും വീശി അടിക്കുന്നുണ്ട്..
“വന്താച് അയ്യാ.. റൊമാൻസ് വന്താച് “
എന്റെ മനസ് എന്നോട് തന്നെ പറയാൻ തുടങ്ങി…
അവളുടെ കണ്ണുകളിലേക് തന്നെ നോക്കി എന്റെ ചുണ്ടുകളെ അവളുടെ ചുണ്ടിലേക് പതിയെ ഞാൻ അടുപ്പിച്ചു…
ആ സമയം തന്നെ പ്രകൃതിയുടെ സന്തോഷം പോലെ മഴ തിമിർത്തു പെയ്യാൻ തുടങ്ങി…
++++
“അള്ളോ
എന്റെ ഊരക് ചവിട്ടാണോ തല്ലാണോ കിട്ടിയതെന്ന് അറിയാതെ ഞാൻ കണ്ണ് തുറന്നു..
ശരീരം മുഴുവൻ വെള്ളച്ചാട്ടത്തിന് അടിയിൽ നിന്നത് പോലെ നനഞു ഒട്ടിയിട്ടുണ്ട്.. തലയിൽ കൂടി ഒലിച്ചിറങ്ങുന്ന വെള്ളം വായിലേക്ക് ആക്കി ഞാൻ എന്റെ സ്വന്തം പൊണ്ടാട്ടിയെ ഒന്ന് നോക്കി ….”
“നാണ മില്ലല്ലോ മനുഷ്യ നോമ്പ് ദിവസമായിട്ട് കണ്ട പെണ്ണുങ്ങൾക് ഉമ്മയും കൊടുത്തു ഉറങ്ങാൻ…”
“അപ്പൊ ഇപ്പൊ പെയ്തത് മഴ അല്ലായിരുന്നു..”
ഞാൻ ഞെട്ടലോടെ ആ സത്യം മനസിലാക്കി…
“ഇത് വരെ കണ്ടത് മുഴുവൻ ഒരു സ്വപ്നം മാത്രമായിരുന്നു. … മുന്നിലുള്ള ഹിമാലയം… റിയാലിറ്റിയും…”
എന്നേ രണ്ടു ദിവസം കണ്ടില്ലേൽ ആദരാഞ്ജലികൾ അർപ്പിച്ചോളൂ എന്നുള്ള അപേക്ഷ യോടെ…
ബൈ
നൗഫു…🤠🤠🤠