എഴുത്ത്:- ആനി
മൂന്നുദിവസത്തെ ലീവിന് ശേഷം തിരിച്ച് ബാംഗ്ലൂരിലേക്ക് തന്നെ പോവുകയാണ് ജീവൻ.. അവിടെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്… ഇടയ്ക്ക് അമ്മയ്ക്ക് കാണണം എന്ന് തോന്നുമ്പോൾ അയാളെ വിളിക്കും, അന്നേരം ഇതുപോലെ രണ്ടു മൂന്നു ദിവസം ഒന്നിച്ച് ലീവ് കിട്ടുമ്പോൾ വീട്ടിലേക്ക് വരും പിന്നെ തിരിച്ചു ഇങ്ങോട്ട് ജോലി സ്ഥലത്തേക്ക് വീട്ടിലേക്ക് വരുമ്പോൾ അമ്മ ഇഷ്ടപ്പെട്ടതെല്ലാം തയ്യാറാക്കി കാത്തിരിക്കുന്നുണ്ടാകും…
പഠനം കഴിഞ്ഞ് ജോലിക്കായി ബാംഗ്ലൂരിലുള്ള കമ്പനികളിൽ അപ്ലൈ ചെയ്യുമ്പോൾ ഒന്ന് അടിച്ചുപൊളിക്കണം എന്ന് തന്നെയായിരുന്നു മനസ്സിൽ ഇതുവരെയും അമ്മാവൻമാരെയും അച്ഛനെയും അമ്മയെയും എല്ലാം ഭയപ്പെട്ടു അടങ്ങി ഒതുങ്ങി തന്നെയാണ് ജീവിച്ചത് ഓരോ കൂട്ടുകാർ ചെയ്തു കൂട്ടുന്ന ഓരോ വില്ലത്തരങ്ങൾ കേൾക്കുമ്പോൾ കൊതിയാണ് തനിക്ക് അതുപോലെ ഒന്നും ആകാൻ കഴിയുന്നില്ലല്ലോ എന്ന്…
അതിനെല്ലാം പറ്റിയ ഒരിടമാണ് ബാംഗ്ലൂർ എന്ന ഏതോ ഒരു കൂട്ടുകാരൻ പറഞ്ഞു മനസ്സിലാക്കി തന്നു. അതിൽ പിന്നെയാണ് അവിടേക്ക് അപ്ലിക്കേഷൻസ് അയച്ചു തുടങ്ങിയത് അത്രയും ദൂരെ ജോലി കിട്ടിയപ്പോൾ വീട്ടിൽ നിന്ന് നല്ല എതിർപ്പുണ്ടായിരുന്നു. പക്ഷേ മനസ്സിൽ മുഴുവൻ, കൂട്ടുകാർ പറഞ്ഞത് ആയതുകൊണ്ട് അവൻ അതിനെയെല്ലാം എതിർത്ത് അതിൽ തനിക്കും കൂടി ഇഷ്ടപ്പെട്ട ഒരു ജോലി തിരഞ്ഞെടുക്കുകയായിരുന്നു..
ഇഷ്ടം പോലെ ചുറ്റിത്തിരിയാൻ ഗേൾ ഫ്രണ്ട്സ്, ധാരാളം സാലറി പിന്നെ മതിയാവോളം ക ള്ളുകുടിക്കാനുള്ള ഇടങ്ങൾ ഇതെല്ലാമായിരുന്നു അങ്ങോട്ടേക്ക് ആദ്യമായി വണ്ടി കയറുമ്പോൾ മനസ്സിൽ പക്ഷേ അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് എല്ല് മുറിയ പണിയെടുത്താൽ അത്യാവശ്യ കുഴപ്പമില്ലാതെ ജീവിക്കാൻ പറ്റും മറ്റുള്ളതെല്ലാം നമ്മുടെ നാട്ടിലെ പോലെ തന്നെയാണ് എന്ന്..
കുറെ പെണ്ണുങ്ങളോട് ഇഷ്ടമാണ് എന്ന് പറഞ്ഞെങ്കിലും അവരാരും മൈൻഡ് പോലും ചെയ്തില്ല… എന്നിട്ടും അവന്മാർ ഈ തള്ളി മറിക്കുന്നത് എന്താണെന്നാണ് മനസ്സിലാക്കാൻ കഴിയാത്തത്..
അല്ലെങ്കിലും വെറുതെ ഒരു സ്പർശനസുഖം അത്രയൊക്കെ താനും ആഗ്രഹിക്കുന്നുള്ളൂ കിട്ടിയാൽ ഒരു ചും ബനം, അതിൽ കൂടുതൽ ഒന്നും വേണ്ട..
അതും അവന്മാർ ഓരോന്ന് പറഞ്ഞ് മനുഷ്യനെ കൊതിപ്പിച്ചു വച്ചിരിക്കുന്നതു കൊണ്ട് തോന്നിയതാണ്…
കുറെ തെണ്ടി നടന്നിട്ടും തനിക്ക് മരുന്നിനു പോലും ഒരു ഗേൾഫ്രണ്ടിനെ കിട്ടിയില്ല..
ഒടുവിൽ ഒരു കൂട്ടുകാരനാണ് പറഞ്ഞത് ഇതിന് ഗേൾ ഫ്രണ്ട്സ്, തന്നെ വേണം എന്നൊന്നും ഇല്ല ഇപ്പോൾ ഈ ബസ്സിൽ പോകുമ്പോൾ തന്നെ നമ്മുടെ അടുത്തുള്ളവരെ ആ രീതിയിൽ അപ്രോച് ചെയ്താൽ മതി തല്പര്യകക്ഷികൾ ആണെങ്കിൽ എതിർത്തൊന്നും പറയില്ല എന്ന്..!! അവരെല്ലാം അങ്ങനെയാണത്രേ…
ഇത്തവണ തിരികെ പോകുമ്പോൾ മനസ്സ് മുഴുവൻ ആ കൂട്ടുകാരൻ പറഞ്ഞ കാര്യമായിരുന്നു തൊട്ടടുത്ത് ഏതെങ്കിലും ഒരു പെണ്ണായിരിക്കണേ ഇരിക്കുന്നത് എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു ജീവൻ!!!
സ്റ്റാൻഡിൽ എത്തി കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് താൻ ബുക്ക് ചെയ്ത ബസ് വന്നത് അതിലേക്ക് കയറി തന്റെ സീറ്റ് നമ്പർ നോക്കി..
അന്നേരം മനസ്സിൽ ഒരു ലഡ്ഡു പൊട്ടി ഒരു പത്തു മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന, ഒരു സ്ത്രീ തന്നെയാണ് ജനലിന് അരികിൽ ഇരിക്കുന്നത് അതിന്റെ തൊട്ടിപ്പുറത്താണ് തന്റെ സീറ്റ് രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ, രണ്ടുപേരുംകൂടി ഒരുമിച്ച് അത്രയും ദൂരം ഉള്ള യാത്രയെപ്പറ്റി ചിന്തിച്ചു ജീവൻ അവന് ഉള്ളിൽ ഒരു കുളിരു തോന്നി…
മഞ്ഞ ചുരിദാറൊക്കെ ഇട്ട്, ഒരു അടിപൊളി പീസ് ഇനി അപ്റോച് ചെയ്യുമ്പോൾ അവർക്ക് താല്പര്യം കൂടി ഉണ്ടെങ്കിൽ ഈ പോക്ക് അവിസ്മരണീയമായ ഒന്നായിരിക്കും…. തലയിലൂടെ ഒരു സ്കാർഫ് ഇട്ടു മൂടിയിട്ടുണ്ട് അവർ ചിലപ്പോൾ തണുപ്പടിക്കാതിരിക്കാൻ ആവും..
അവൻ വേഗം ബാഗ് മുകളിൽ ലഗേജ് കേരിയറിൽ വച്ച്, ആ സ്ത്രീയുടെ അരികിൽ ചെന്ന് ഇരുന്നു അവർ ഉറങ്ങുകയാണെന്ന് തോന്നുന്നു അതുകൊണ്ടുതന്നെ ശല്യപ്പെടുത്താൻ പോയില്ല..
ഒരുവിധം എല്ലാവരും കയറിയപ്പോൾ വണ്ടിക്കുള്ളിൽ ലൈറ്റ് എല്ലാം ഓഫ് ചെയ്തു രാത്രി ആയതുകൊണ്ട് ഉറങ്ങാനുള്ള സൗകര്യം ചെയ്തു കൊടുത്തതാണ്..
കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ മനസ്സിൽ ചെ കുത്താൻ ഉണർന്നു ആദ്യം തന്നെ കൈയെടുത്ത് ആ സ്ത്രീയുടെ തോളിന് മുകളിലൂടെ അപ്പുറത്തേക്ക് വച്ചു..
അവർ ഒന്നും എതിർത്തില്ല തൽപരകക്ഷിയാണെന്ന് തോന്നുന്നു അവന്റെ ഉള്ളിൽ വീണ്ടും ഒരു ലഡ്ഡു പൊട്ടി..
ആ കൈ മെല്ലെ തോളിൽ ഒന്ന് വെച്ചു .. അപ്പോഴും അവർ എതിർത്തില്ല..
കൈകൾ ആ പെണ്ണിന്റെ ഉടലെഴകിൽ പാഞ്ഞു നടന്നു. വല്ലാത്തൊരു അനുഭൂതിയായിരുന്നു അത്..
ആദ്യമായി ഒരു പെണ്ണിന്റെ മാ iറിടങ്ങളിൽ സ്പർശിച്ചു.. ബസ്സിന്റെ താളത്തിനൊത്ത് അവർ ആടി ഉലയുന്നുണ്ട് ഉറങ്ങിക്കിടക്കുകയാണെന്ന് അഭിനയിക്കുകയാണെന്ന് തോന്നുന്നു. തന്റെ കരലാളനങ്ങൾ അവരും ആസ്വദിക്കുന്നുണ്ട് എന്നത് വ്യക്തം അല്ലെങ്കിൽ ഇപ്പോഴേക്കും തന്നോട് എതിർത്ത് എന്തെങ്കിലും പറയേണ്ടതാണ്… എന്തൊരു മൃദുലം… അവൻ അവരുടെ മാi റിടങ്ങളെ പരമാവധി തഴു കി…. എന്നിട്ടും മതിയാകുന്നില്ലായിരുന്നു…
പിന്നെ കൈകൾ മെല്ലെ താഴത്തേക്ക് ഒഴുകിയിറങ്ങി അവരുടെ ചുരിദാറിന്റെ ടോപ്പ് മെല്ലെ മാറ്റി കൈകൾ അവരുടെ ന iഗ്നമായ വiയറിൽ ചിത്രങ്ങൾ വരച്ചു… അവിടെ നിന്നും അവ സഞ്ചരിച്ച് പൊ iക്കിൾ ചുiഴിയിൽ ചെന്ന് നിന്നു….
പെട്ടെന്നാണ് ജീവൻ ശ്രദ്ധിച്ചത് വല്ലാത്തൊരു തണുപ്പ് ഉണ്ടായിരുന്നു ആ സ്ത്രീയുടെ ദേഹത്ത്…
ഇത്ര നേരമായിട്ടും ഒന്ന് അനങ്ങുക പോലും ചെയ്തിട്ടില്ല അവൻ മെല്ലെ അവരുടെ കൈപിടിച്ചു നോക്കി അവയെല്ലാം വിറങ്ങലിച്ച് മരക്കഷണം പോലെ ഇരിപ്പുണ്ട്..
“”ഏയ്!! ഹെലോ!!”‘
എന്നുപറഞ്ഞ് അവരെ കുറെ നേരം കുരുക്കി പിടിച്ചു എന്നിട്ടും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല ശക്തമായ ഒന്ന് കുലുക്കിയപ്പോഴേക്കും ആ സ്ത്രീ അയാളുടെ ദേഹത്തേക്ക് വീണു…
നിലവിളിയോടെ ജീവൻ സീറ്റിൽ നിന്ന് എഴുന്നേറ്റു… അയാൾക്ക് എന്തോ ഒരു സംശയം തോന്നി ഒപ്പം ഭയവും അവൻ വേഗം എഴുന്നേറ്റ് മറ്റു യാത്രക്കാരെ വിവരമറിയിച്ചു അവരെല്ലാം കൂടി ആ സ്ത്രീയെ കുലുക്കി വിളിച്ചു ഒരു പ്രതികരണവും ഉണ്ടായില്ല ഒടുവിൽ ബസ് നേരെ ഒരു ഹോസ്പിറ്റലിലേക്ക് കുതിച്ചു..
അവിടെയെത്തിയതും എല്ലാവരും ചേർന്ന് ആ സ്ത്രീയെ അകത്തേക്ക് കൊണ്ടു പോയി അവിടുത്തെ ഡോക്ടർ പരിശോധിച്ചു വിവരം പറഞ്ഞു ആ സ്ത്രീക്ക്, ജീവനില്ല.. രണ്ടോ മൂന്നോ മണിക്കൂർ ആയിട്ടുണ്ട് മരിച്ചിട്ട് കാർഡിയാക് അറസ്റ്റ് ആയിരുന്നു എന്ന്..
ഇതുവരെ തോന്നിയ വികാരങ്ങളെല്ലാം ഉരുകിയൊലിച്ച് ഭയം എന്നൊരു വികാരം മാത്രം ജീവനെ വന്നു പൊതിയുന്നതുപോലെ അയാൾക്ക് തോന്നി…
അവരുടെ ഉയർച്ച താഴ്ചകളിൽ ഒഴുകി നടന്ന തന്റെ കൈക്ക് ഒരു ശവത്തിന്റെ മണം ആണെന്ന് അവനപ്പോൾ തോന്നി…
ഹോസ്പിറ്റലിൽ നിന്ന് തന്നെ ഒരു ഹാൻഡ് വാഷ് മേടിച്ച് കൈ കഴുകി നോക്കി എന്നിട്ടും ആ മണം പോകാത്തത് പോലെ..
അസ്വസ്ഥതയോടെ മറ്റു യാത്രക്കാരോടൊപ്പം അയാൾ ആ ഹോസ്പിറ്റലിൽ നിരത്തി ഇട്ടിരുന്ന കസേരയിൽ ഇരുന്നു എന്തൊക്കെയോ പോലീസുകാരുടെ ഫോർമാലിറ്റീസ് ഉണ്ട് അത് കഴിഞ്ഞാലേ അവിടെനിന്ന് പോകാൻ കഴിയു…
പെട്ടെന്നാണ് തൊട്ടരികിൽ ഇരിക്കുന്ന സ്ത്രീയെ അയാൾ ശ്രദ്ധിച്ചത് നേരത്തെ മരിച്ചു എന്ന് പറഞ്ഞ് ഡോക്ടർമാർ വിധിയെഴുതിയ അതേ സ്ത്രീയുടെ ചായ…
അവൾ ജീവന്റെ അരികിലേക്ക് നീങ്ങി ഇരുന്നു..
മെല്ലെ അവനിലേക്ക് ആവേശത്തോടെ പാടരാൻ തുടങ്ങി…