മകളെ സ്കൂട്ടറിന് അരികിൽ നിർത്തി ഹൈദ്രോസ് പോലീസുകാരൻ നൽകിയ കടലാസ് കുറിപ്പും കൊണ്ട് ജീപ്പിനടുത്ത് നിൽക്കുന്ന സമീപം ചെന്നു….

_upscale

മധുര പ്രതികാരം

രചന :വിജയ് സത്യ

നെഞ്ചുടക്കം വരിഞ്ഞ് അവൻ ഒരു ഉമ്മ കൊടുത്തു..

ആ ആദ്യരാത്രിയിൽ ഷെമീമിന്റെ കൈകളിൽ കിടന്നു പുiളയവേ അവൾ ഓർത്തു..

പട്ടണത്തിലുള്ള കോളേജിൽ മകൾ ആൻസി ഫാത്തിമയെ എംഎസ്സിക്ക് ചേർത്തിട്ട് അവളെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു ഹൈദ്രോസ് തന്റെ സ്കൂട്ടറിൽ…

ആ സമയത്ത് പുതുതായി ചാർജ് എടുത്ത എസ് ഐയുടെ ഫോണിലേക്ക് ഒരു കോൾ വന്നു..

ഹൈദ്രോസ് ഇക്കയും ഫാത്തിമയും ടൗണിൽ തിരിച്ച് ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. പുളിയിലക്കര റോഡിലേക്ക് പ്രവേശിച്ചു.

ഫോൺ വച്ച ഉടനെ സീറ്റിൽ നിന്നും ചാടി എണീറ്റു എസ് ഐ അലറി…

കോൺസ്റ്റബിൾ വണ്ടിയെടുക്ക് ..

ഉടനെ ആ എസ് ഐയും സംഘവും പുളിയിലക്കര റോട്ടിൽ ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി കാത്തിരുന്നു..

ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹൈവേയിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈദ്രോസിന്റെ നാടായ പുളിയിലക്കരയിലേക്ക് വലതുവശത്ത് ഒരു റോഡ് കാണാം… അതിലൂടെ പിന്നെ എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈദ്രോസിന്റെ മാളികേയിൽ വീടായി…

ഹൈവേയിൽ നിന്നും പുളിയിലക്കര റോട്ടിലേക്ക് പ്രവേശിച്ച് ഇത്തിരി ദൂരം പിന്നിട്ടപ്പോൾ
റോഡരികിൽ പോലീസ് ജീപ്പ് വാഹനങ്ങൾക്ക് കൈകാട്ടി നിർത്തുന്നു..

ഹള്ളോ പോലീസ്..

ഹൈദ്രോസ് ഒരു ഉൾക്കിടിലത്തോടെ അത് കണ്ടു വിളിച്ചു പറഞ്ഞു പോയി…

പുതുതായി വന്ന എസ്ഐയും സംഘവും ചെക്ക് പോസ്റ്റ് വെച്ചിരിക്കുകയാണ്..

മോളെ പാത്തൂ വാപ്പയ്ക്ക് പണിയായി തോന്നുന്നത്…

എന്താ ബാപ്പാ… അതാ കണ്ടില്ലേ…? പോലീസ്..

അതിനെന്താ ഹെൽമറ്റ് ഉണ്ടല്ലോ രണ്ടാൾക്കും..

അതല്ലെടീ എനിക്ക് ലൈസൻസ് ഇല്ലല്ലോ…

അതൊന്നും സാരമില്ല ബാപ്പ….ഇപ്പോൾ അവർ ഹെൽമെറ്റ് ഉണ്ടോയെന്നേ നോക്കണള്ളൂ ..

ശരിയാണ്… അത് ധൈര്യത്തിലാണ് നമ്മൾ ഇത്രയും കാലം ഓടിച്ചത്…

ഏതായാലും വാപ്പ നേരെ വീടൂ…..നമുക്ക് നോക്കാം എന്ത് ചെയ്യും എന്ന്..

അന്റെ ഒരു ധൈര്യം… പിടിച്ചാൽ കാശ് എന്റെ കീശയിൽ നിന്നല്ലേ പോകുന്നതു..

അതല്ല…ബാപ്പ..ഒരു പെൺകുട്ടി പിറകിലുള്ളതുകൊണ്ട് ചിലപ്പോൾ പോകാൻ പറയും..

നോക്കാം…രണ്ടും കൽപ്പിച്ചു വണ്ടി മുന്നോട്ട് എടുത്തു..

ഹൈദ്രോസ് വണ്ടിയും കൊണ്ട് അവിടെ എത്തിയപ്പോൾ ഒരു പോലീസുകാരൻ അവരെ തടഞ്ഞു നിർത്തി..

സാർ ഹെൽമറ്റ് ഉണ്ടല്ലോ പിന്നെന്തിനാ…?ഹൈദ്രോസ് ചോദിച്ചു..

ഈ എസ് ഐ ഹെൽമറ്റ് അല്ല നോക്കുന്നത് ലൈസൻസ് ഉണ്ടോ എന്നാണ്…

ഹള്ളോ ചതിച്ചു..

ഹൈദ്രോസ് മനസ്സിൽ പറഞ്ഞു..

ഡ്രൈവിംഗ് ലൈസൻസ് എവിടെ..കാണിക്ക്..?

പോലീസുകാരൻ ചോദിച്ചു.

ഹൈദ്രോസ് കൈമലർത്തി..

അത് ശരി…. അപ്പൊ താൻ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയാണ് ഇതുവരെ വണ്ടി ഓടിച്ചത്… ഹും കണ്ടില്ലേ ഒരു കൂസലുമില്ലാതെ പട്ടണത്തിൽ ഒക്കെ പോയിട്ട് വരുന്നത്..ഉം… ഡ്രൈവിംഗ് ലൈസൻസ് ഇല്ലെങ്കിൽ ഇപ്പോൾ വലിയ തുകയാ ഫൈൻ… ഏതായാലും ഫൈൻ അടച്ചു പോയിക്കോളു എസ്ഐ എഴുതിതരും കണക്കിന്…

ഡ്രൈവിംഗ് ലൈസൻസ് എനിക്കുണ്ട് ഞാൻ കാണിക്കാം..

അതിന് താൻ അല്ലല്ലോ വണ്ടി ഓടിച്ചത്..

അത്…. സാർ 30 വർഷമായി വാപ്പ പല പല ടൂവീലർ ഓടിക്കുന്നുണ്ട്.. മുമ്പ് ലൈസൻസ് ഉണ്ടായിരുന്നു.. പുതുക്കിയില്ല…അതാണ് ലൈസൻസ് പോയത്… അല്ലാണ്ട് എക്സ്പീരിയൻസിന്റെ കുഴപ്പമൊന്നുമില്ല.. സാർ ഒന്ന് കണ്ണ് ചിമ്മു..ഞാൻ എന്റെ ലൈസൻസ് കാണിച്ചു തൽക്കാലം തടി കഴിച്ചാൽ ആക്കട്ടെ…

അതൊന്നും പറ്റില്ല…തന്റെ ഫാദർ വണ്ടി ഓടിച്ചു വരുന്നത് സാർ ദൂരെ നിന്ന് കണ്ടിട്ടുണ്ട്.. ഞാനിതിൽ കൃത്രിമം കാണിച്ച എന്റെ ജോലി പോകും.. മാത്രമല്ല ഈ സമയത്ത് സാധാരണഗതിയിൽ മറ്റ് ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റ് വെക്കാറുമില്ല. അപ്പോൾ അതിൽ എന്തോ കാര്യമുണ്ട്..

പോലീസുകാരൻ തന്നെ നിസ്സഹായ അവസ്ഥ പറഞ്ഞു..

പോലീസുകാരൻ ഒരു കടലാസിൽ നോ ഡ്രൈവിംഗ് ലൈസൻസ് എന്ന് കുറിച്ചു കൊടുത്തു ഹൈദ്രോസിനെ എസ്ഐയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു.

മകളെ സ്കൂട്ടറിന് അരികിൽ നിർത്തി ഹൈദ്രോസ് പോലീസുകാരൻ നൽകിയ കടലാസ് കുറിപ്പും കൊണ്ട് ജീപ്പിനടുത്ത് നിൽക്കുന്ന സമീപം ചെന്നു..

എസ്ഐയെ കണ്ടു ഹൈദ്രോസ് ഒന്ന് ഞെട്ടി..

ഹലോ ഇത് നമ്മുടെ അന്ത്രൂട്ടി ഉസ്മാന്റെ മോൻ ഷെമീം അല്ലെ…?ഹള്ളോ ഇവനെപ്പോ പോലീസ് ആയി..

ഹൈദ്രോസ് ആ എസ് യുടെ ശ്രദ്ധയിൽപ്പെടുന്നതിന് മുമ്പ് തന്നെ അവിടെ നിന്നും വലിഞ്ഞു മകളുടെ അടുത്തേക്ക് വീണ്ടും വന്നു..

എടീ.. മോളെ ഇത് അവനാ….. ഷെമീം… നമ്മുടെ അന്ത്രൂട്ടി ഉസ്മാന്റെ മകൻ.

അതു കേട്ടപ്പോൾ ഫാത്തിമയ്‌ക്ക് ചുണ്ടിൽ ആദ്യം ഇത്തിരി ദേഷ്യം വന്നു..പിന്നെ അതൊരു പുഞ്ചിരി മാറി….

വാപ്പ വാ..

അവളുടെ ഉള്ളിൽ സന്തോഷത്തിന്റെ ഒരു പൂത്തിരി കiത്തി.. കലിപ്പൻ അപ്പോൾ കരുതിക്കൂട്ടിയാണ്.. പുതുതായി സർവീസിൽ പ്രവേശിക്കുന്നു എന്ന് അറിഞ്ഞിരുന്നു.. പക്ഷേ ഇവിടെ നാട്ടിൽ ഈ തന്നെ ആകും എന്ന് കരുതിയില്ല.. അത് അവൻ സർപ്രൈസ് ആക്കി വെച്ചു കള്ളൻ.. തന്റെ മുമ്പിൽ ആളാവാൻ വേണ്ടിയാകും..ഈ നട്ടുച്ച സമയത്ത് മനപൂർവ്വമുള്ള ഈ ചെക്ക് പോസ്റ്റ്…

വാപ്പയുടെ ലൈസൻസ് പുതുക്കാത്ത കാര്യം നാട്ടിലുള്ളവർക്ക് അറിയാം.. തനിക്കൊരു സർപ്രൈസും?വാപ്പയെ ഒന്ന് വിരട്ടാൻ വേണ്ടിയും തന്നെയാണ് അവന്റെ ഈ ചെക്ക് പോസ്റ്റ്..ബാപ്പയോടു ഉള്ള പഴയ വൈരാഗ്യത്തിന് പകരം വീട്ടാൻ വേണ്ടി തന്നെ..

വാപ്പയേയും കൂട്ടി എസ് ഐ ജീപ്പിനടുത്തേക്ക് നടക്കുന്ന ആ ചെറിയ സമയത്തിൽ?അവളുടെ മനസ്സിൽ മിന്നായം പോലെ ആ പഴയ സംഭവം തെളിഞ്ഞു വന്നു…..

താൻ മദ്രസയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു.. മൈലാഞ്ചി കൊണ്ട് കൈകളിൽ സ്വപ്ന ചിത്രങ്ങൾ വരയ്ക്കുന്ന കാലം… കൂടുകളിൽ വരുന്ന കൃത്രിമ മൈലാഞ്ചി പൊടികളെക്കാൾ ഒറിജിനൽ ചെടി പറിച്ചെടുത്ത് അരച്ച് ഉണ്ടാക്കുന്ന മൈലാഞ്ചിക്കാണ് കൂടുതൽ ചുമപ്പും ഭംഗിയും എന്ന് പറഞ്ഞു വല്യുമ്മ തങ്ങളുടെ കുഞ്ഞ് കൈവെള്ളയിൽ ഉള്ള റെഡിമെയ്ഡ് മൈലാഞ്ചികളുടെ കടുങ്കറപ്പ് നിറത്തിൽ ഉള്ള വരയെ കളിയാക്കുന്നത് എന്നും താനും കൂട്ടുകാരികളും കേട്ടിട്ടുണ്ട്…

അങ്ങനെ അതൊന്നു പരീക്ഷിക്കാൻ വേണ്ടിയാണ് ആ വർഷത്തെ പെരുന്നാളിന് കുറച്ച് ദിവസങ്ങൾക്കു മുമ്പ് കൂട്ടുകാരികളുമൊത്തു പള്ളിക്കാട്ടിൽ തളിർത്തു വിരിഞ്ഞു നിൽക്കുന്ന മൈലാഞ്ചി ചെടി പറിക്കാൻ പോയതായതു … പെട്ടെന്ന് ബെല്ലടിച്ചപ്പോൾ കൂട്ടുകാരികളൊക്കെ ഓടി ക്ലാസ്സിൽ കയറി.തനിക്ക് എത്ര ശ്രമിച്ചിട്ടും ഓടാൻ പറ്റിയില്ല. തന്റെ തട്ടം ഒരു മൈലാഞ്ചി കമ്പിൽ തുളച്ച് കയറി കുടുങ്ങിയിരിക്കുന്നു… ആഞ്ഞു വലിച്ചപ്പോൾ തലയിൽ നിന്നും അത് വേർപെട്ടു മൈലാഞ്ചി ചെടിയിൽ തൂങ്ങിക്കിടന്നു…തട്ടം ഉപേക്ഷിച്ചു പോയാലോ എന്നാലോചിച്ചു…ഉസ്താദ് വഴക്ക് പറയുംഎന്നോർത്തപ്പോൾ സങ്കടമായി കരയാൻ തുടങ്ങി. ആ സമയത്ത് അതുവഴി സൈക്കിളിൽ വരികയായിരുന്നു ഷെമീം ഇക്ക…തന്നെ കണ്ടു. അവൻ തന്റെ തട്ടം മൈലാഞ്ചി ചെടിയിൽ നിന്നും എടുത്ത് തന്റെ നേരെ നീട്ടി. കരച്ചിൽ നിൽക്കാതെ സങ്കടത്തോടെ അത് വാങ്ങാൻ ശ്രമിച്ചപ്പോൾ അവനെന്തോ കുസൃതി തോന്നി.. അവൻ ഒന്ന് രണ്ട് പ്രാവശ്യം തട്ടം തന്റെ നേരെ നീട്ടി..താൻ വാങ്ങാൻ നേരത്തൊക്കെ അവനത് പിറകിലേക്ക് കൊണ്ടുപോയി.. ഓരോ പ്രാവശ്യവും അങ്ങനെ ചെയ്തപ്പോൾ തന്റെ സങ്കടം മാറി ദേഷ്യവും അത് പിന്നെ ചിരിയായി… അങ്ങനെ തന്റെ ദുഃഖം മാറിയെന്ന് അറിഞ്ഞപ്പോൾ അവനത് തന്നു. ആ സമയത്താണ് തന്റെ വാപ്പ ഹൈദ്രോസ് ഇതൊക്കെ കണ്ടു അങ്ങോട്ട് കടന്നുവരുന്നത്. വന്നപാടെ ബാപ്പ ഷെമീമിന്റെ കവിളിൽ ആഞ്ഞൊരു തiല്ല് വെച്ചു കൊടുത്തു.

എന്തിനാ എന്തിനാ ഷെമീം ഇക്കാനെ വാപ്പ തiല്ലിയത് എന്റെ തട്ടം മൈലാഞ്ചി ച്ചെടിയിൽ കുടുങ്ങിയത് എടുത്തു തന്നതായിരുന്നു.

അവൾ വലിയ വായിൽ ഒച്ച വച്ച് പറഞ്ഞു.. ക്ലാസിലേക്ക് ഓടി കയറി പ്പോയി. ഇടയ്ക്കു അവൾ ഒന്ന് തിരിഞ്ഞു നോക്കി..

ചുവന്ന തുടുത്ത കണ്ണുകളോടെ ഷെമീം ഇക്കാ വാപ്പാനെ നോക്കുന്നത് ഫാത്തിമ കണ്ടു…

അതിന്റെ പകരം വീട്ടുകയാണോ.. ഇപ്പോൾ അധികാരം കയ്യിൽ കിട്ടിയപ്പോൾ…

അവർ ജീപ്പിനടുത്ത് എത്താനായി… ഫാത്തിമയും ഹൈദ്രോസ് ഇക്കായും നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ ഷെമീമിനു ഉള്ളിൽ ചിരി പൊട്ടി…

ഹൈദ്രോസ് തന്റെ കയ്യിലുള്ള കുറിപ്പ് എസ്ഐക്ക് കൊടുത്തു.

തന്റെ കുഞ്ഞുനാളിൽ ഉള്ള അറിവിൽ ഇയാൾ ലൈസൻസ് ഇല്ലാണ്ട് വണ്ടിയോടിക്കുന്ന കാര്യം അറിയാം

അന്ന് തന്റെ കവിൾ അടിച്ച് ചുമപ്പിച്ച് പുലി പോലെ നിന്ന ആൾ ഇപ്പോൾ എലി പോലെ നിന്ന് വിറക്കുന്നത് കണ്ടു ഉള്ളിൽ ചിരി വന്നു കുത്തുന്നുണ്ട് എങ്കിലും.. എങ്കിലും കൃത്രിമ ഗൗരവം നടിച്ചുകൊണ്ട് ഷെമീം ചോദിച്ചു..

എന്താ ലൈസൻസ് ഇതുവരെ ആക്കിയിട്ടില്ല…

മുമ്പുണ്ടായിരുന്ന മോനെ അതൊക്കെ പോയി…മോനെ ഷെമീം..നമ്മുടെ നാട്ടിലാണ് ജോലി അല്ലേ.. സന്തോഷമായി പടച്ചോൻ അനുഗ്രഹിക്കട്ടെ…

താങ്ക്സ് …അതേ ഇക്കാ…..ആദ്യം ഇവിടെത്തന്നെ കിട്ടി..

മോനെ എങ്ങനെയെങ്കിലും കഴിച്ചിലാക്കി തരണം മോള് ഫാത്തിമക്ക് ലൈസൻസ് ഉണ്ട്.

അത് കേട്ടപ്പോൾ ഷെമീം ഫാത്തിമയെ ഒന്ന് നോക്കി..

അവളെ നോക്കി ഒരു കള്ളച്ചിരി പാസാക്കി..

അപ്പോൾ അവൾ മനസ്സിൽ പറഞ്ഞു നീ പതിവുപോലെ രാത്രി വിളിക്ക് … ഞാൻ കാണിച്ചു തരാം..ഇന്നലെവരെ വിളിച്ചപ്പോൾ എവിടെയാണ് ചാർജ് എടുക്കുന്നത് എന്ന് പറഞ്ഞില്ല. ദുഷ്ടൻ..

ലൈസൻസില്ലാതെ വണ്ടിയോടിച്ചാൽ എത്രയാ ഫൈനൽ അറിയാമോ പത്തായിരം രൂപ..

അയ്യോ മോനെ ചതിക്കല്ലേ. അറിയാതെ ഹൈദ്രോസ് കൈകൂപ്പി പോയി…

ഇക്ക പേടിക്കേണ്ട നൂറു രൂപ അടച്ചു പൊയ്ക്കോളൂ..

എന്ന് പറഞ്ഞുകൊണ്ടു .ഷെമിം അയാളെ ആശ്വസിപ്പിച്ചു.

അയാളെ കൊണ്ട് പെറ്റിയടിപ്പിച്ചപ്പോൾ ഷെമീമിന് തന്റെ കാരണം പുകച്ചതിന് ഉള്ള മറുപടി മധുരമായി നൽകിയതായി തോന്നി..

ഫാത്തിമ ബാപ്പയെ ഇരുത്തി വണ്ടിയെടുത്ത് മുന്നോട്ടു പോയപ്പോൾ ഷെമീമിനെ നോക്കി കൊഞ്ഞനം കുത്താൻ മറന്നില്ല…

അവൻ തമ്സ് ഡൗൺ കാണിച്ച് അവളെ കളിയാക്കി..

പോടാ കുരുപ്പേ കലിപ്പ….നിനക്ക് ഞാൻ രാത്രിയിൽ കാണിച്ചു തരാം….

എന്താ മോളെ…രാത്രിയിലോ……

അത് കേട്ട് വണ്ടിയുടെ പിറകിലിരുന്ന് ഹൈദ്രോസ് അന്തം വിട്ടു…

രഹസ്യമായി തുടർന്ന അവരുടെ പ്രേമം ഒടുവിൽ വിവാഹത്തിൽ കലാശിക്കുക യായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *