പ്രാണന്റെ പാതി ആയവൻ…. ആശുപത്രിയിൽ ന്റെ കയ്യിൽ കിടന്നാണ് അവൻ മരിച്ചത്…. അതിനുമപ്പുറം ഒന്നും……

അവൾ

എഴുത്ത്:-രുദ്ര പ്രിയ

നാടിനെ നടുക്കിയ കൊലപാതകശ്രമം… സ്വന്തം അമ്മയുടെ നാവ് അരിഞ്ഞെടുത്ത്, കയ്യും കാലും തളർത്തി കിടത്തി ഒരുവൾ. ശേഷം സ്വയം അധികാരപ്പെട്ടവരെ അറിയിച്ച് നിയമനടപടി നേരിടാൻ തയ്യാറായി വന്നവൾ…..

ശ്രീലക്ഷ്മി യെ കാണാൻ വന്ന ആള് നിങ്ങളല്ലേ മിസ്റ്റർ..? ടൈം ആയി വന്നോളൂ…

അയാൾ ആ വനിതാ പോലീസ് കാരിയുടെ കൂടെ അകത്തേക്ക് നടന്നു.

ശ്രീലക്ഷ്മി…. അവരെ പറ്റി അറിഞ്ഞപ്പോൾ…. ഒരു ആസ്വഭാവികത തോന്നി. ചീഫ് ന്റെ കയ്യും കാലും പിടിച്ചാണ് ഇന്നിപ്പോ ഇങ്ങനെ ഒരു ഇന്റർവ്യൂ ന് അവസരം ഉണ്ടാക്കി എടുത്തത്.

ഇവിടിരുന്നോളൂ…. ഇപ്പൊ വരും.

ശേഷം ആ പോലീസ് ഉദ്യോഗസ്ഥ തിരികെ പോയി. അയാൾ അവിടെ ഉള്ള സെറ്റിയിൽ ഇരിപ്പുറപ്പിച്ചു. കയ്യിൽ കരുതിയ ചോദ്യശരങ്ങളിൽ ആദ്യം എയ്യുന്നത് ഏതാവണം എന്ന് ആലോചനയിൽ മുഴുകി…

ഗുഡ് മോർണിംഗ് മിസ്റ്റർ ജീവൻ മാധവ്….

അയാൾ തലയുയർത്തി നോക്കി. ഐശ്വര്യം നിറഞ്ഞ മുഖത്തോടെ… ചൊടികളിൽ പുഞ്ചിരി വിരിച്ചു ഏകദേശം ഒരു ഇരുപത്തിയാറ് ഇരുപത്തിയേട്ട് വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി… അയൽക്കരികിലേക്ക് വന്നു.

ഗുഡ് മോർണിംഗ് മാഡം

ഏയ് വേണ്ട…. മാഡം എന്ന് വിളിക്കേണ്ട ആവശ്യം ഇല്ല ഞാൻ ഇപ്പോൾ ഒരു പദവിയും അലങ്കരിക്കുന്നവളല്ല. അഹ് ഉണ്ട്… ഒരു ജയിൽപ്പുള്ളിയെന്ന പദവി… ഒരു കൊലപാതകി എന്ന പദവി….അങ്ങനെ ഉള്ള ഒരാളെ നിങ്ങളെ പോലെ ഉള്ളവർ വിലവെക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.

അത്രയും പറഞ്ഞപ്പോഴും അവളുടെ മുഖത്ത് ഉള്ള പുഞ്ചിരിക്ക് ഒട്ടും തന്നെ മങ്ങൽ ഏറ്റില്ല എന്നത് അയാളെ അല്പം അത്ഭുതപ്പെടുത്തി.

എന്നെ എങ്ങനെ……?

The ഫേമസ് മാഗസിൻ Rare thoughts ന്റെ അതിലും ഫേമസ് റൈറ്റർ…. തിരിഞ്ഞു പിടിച്ചു എഴുതുന്ന വിഷയങ്ങൾ അത്രയും പബ്ലിക് സപ്പോർട്ട് കിട്ടുന്നതും… ഞാൻ വായിച്ചിട്ടുണ്ട്… നിങ്ങളെ പറ്റി…

ഒക്കെ… മിസ് ശ്രീലക്ഷ്മി… ഇത്രയും ചെറിയ പ്രായം… അതിനിടയിൽ തന്നെ മെഡിക്കൽ രംഗത്ത് ആരെയും അസൂയപ്പെടുത്തും വിധം വളർച്ച…. പേഷ്യൻസ് ആയാലും കോളിഗ്സ് ആയാലും… പരിചയം ഉള്ള ആരായാലും മനസറിഞ്ഞു വാഴ്ത്തുന്ന കൈപ്പുണ്യം ഉള്ള ഡോക്ടർ… ഒരു വർഷം മുന്നേ വരെ യാതൊരു red മാർക്കും വീണിട്ടില്ലാത്ത കരിയർ ഹിസ്റ്ററി…. പെട്ടന്നൊരു സുപ്രഭാതം… അവർ ഒരു കൊലപാതകി ആവാൻ ശ്രമിക്കുക…അതും സ്വന്തം അമ്മയുടെ… ശേഷം സ്വയം കീഴടങ്ങുക…

എന്തായിരുന്നു… നിങ്ങളെ ഇങ്ങനെ ഒക്കെ ചെയ്യാൻ പ്രയരിപ്പിച്ചത്…? വിരോധം ഇല്ലെങ്കിൽ പറയാൻ സാധിക്കുമോ….

എന്ത് വിരോധം…. അഞ്ചു ദിവസങ്ങൾക്കപ്പുറം മരണം വിധിച്ചവൾക്ക് ഇനിയെന്താണ് ഒളിപ്പിക്കാൻ ഉള്ളത്

താൻ പറഞ്ഞു… ഗുഡ് കരിയർ… ജോബ് വളർച്ച… ഒക്കെ….. ഇതൊക്കെ വെറും മൂന്നോ നാലോ വർഷം കൊണ്ട് ഉണ്ടായതല്ലേ… അതിന് മുൻപുള്ള ഈ ശ്രീലക്ഷ്മി യെ നിങ്ങൾക്ക് ആർക്കും അറിയില്ല…

വകതിരിവ് വരാത്ത പ്രായത്തിൽ കുടുംബത്തിലെ വഴക്കുകൾക്ക് ഇടയിൽ പെട്ടിട്ടുണ്ടോ… അമ്മ വീട്ടിൽ ഉള്ള ദിവസം നെഞ്ചിടിപ്പോടെ സ്കൂൾ ദിനങ്ങൾ തള്ളി നീക്കിയിട്ടുണ്ടോ… എപ്പോഴെങ്കിലും…. പക്ഷെ ഞാൻ ഉണ്ട്….

ഞാൻ ലോകത്ത് ആരെക്കാളും സ്നേഹിച്ചത് ന്റെ അമ്മയെ ആയിരുന്നു… പക്ഷെ… അതെ സ്നേഹം എന്നെ എന്റെ ലൈഫിൽ ഒറ്റപ്പെടുത്തി…. അവർ കാരണം ന്റെ മുത്തശ്ശി അച്ഛൻ ഇവരൊക്കെ മനസുമടുത്തു ജീവിതം അവസാനിപ്പിച്ചവരാണ്… കൂട്ടുകാരില്ലായിരുന്നു എനിക്ക്… കാരണം അവർക്ക് അത് ഇഷ്ടമല്ലായിരുന്നു…. തികച്ചും ഒറ്റപ്പെട്ട ജീവിതം… അത് ന്റെ ആയിരുന്നു… വെറും പതിനെട്ടു വയസ് പ്രായത്തിനിടയിൽ ഞാൻ ആത്മഹത്യ ക്ക്‌ ശ്രമിച്ചത് എത്ര വട്ടം ന്ന് എനിക്ക് പോലും അറിയില്ല… അത്രയ്ക്ക് മടുത്തിരുന്നു ഞാൻ ന്റെ ലൈഫ്…. അത്യാ ഗ്രഹം അഹങ്കാരം അങ്ങനെ പലതും ആയിരുന്നു അവരെ ഭരിച്ചത്… അവരോട് ഉള്ള വാശിയിൽ ആണ് ഞാൻ ഇത്രയും വളർന്നത്… എനിക്ക് പ്രിയപ്പെട്ടവരേ ഒക്കെ അവർ എന്നിൽ നിന്നും അകറ്റി….

എല്ലാവരും വിട്ട് പോയപ്പോഴും എനിക്കായ് ഒരാൾ ഉണ്ടായിരുന്നു… ന്റെ അമ്മയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടു അയാളുടെ അടുത്തേക്ക് പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നു… ആരുമറിയാതെ അയാൾ എനിക്ക് വരണമാല്യം ചാർത്തിയിരുന്നു…

പക്ഷെ… അത് മനസിലാക്കി… അവർ അയാളെ അപകടപ്പെടുത്തി…. ഞാൻ പ്രാണനായി സ്നേഹിച്ചവൻ…. പ്രാണന്റെ പാതി ആയവൻ…. ആശുപത്രിയിൽ ന്റെ കയ്യിൽ കിടന്നാണ് അവൻ മരിച്ചത്…. അതിനുമപ്പുറം ഒന്നും താങ്ങുവാൻ ഉള്ള കരുത്ത് എനിക്ക് ഉണ്ടായിരുന്നില്ല.

കൊല്ലാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല…. ജീവിതാവസാനം വരെ നരകിച്ചു കാണാൻ വേണ്ടി ഞാൻ അന്ന് അത്രയും ചെയ്തു… ഞാൻ ചെയ്ത തെറ്റ് മറച്ചുപിടിക്കാൻ തോന്നിയില്ല. സ്വയം കീഴടങ്ങി… പക്ഷെ അവിടെയും അവർ എന്നെ തോൽപ്പിച്ചു…. ദിവസങ്ങൾക്കുള്ളിൽ അവർ മരിച്ചു…. നരകയാതന ഒന്നും അറിയാതെ അവർ പോയി….

വളരെ ശാന്തമായി പുഞ്ചിരിയോടെ പറയുന്ന അവളെ കണ്ടപ്പോൾ അയാൾക്ക് അതിശയം ജനിച്ചു.

ഇനി എനിക്കായ് ആരുംഇവിടെ കാത്തിരിപ്പില്ല അതുകൊണ്ട് സമാധാനമായി എനിക്ക് പോകാം… ഉള്ളിൽ ഉള്ളതൊക്കെ ആരോടെങ്കിലും പറയണം ന്ന് ഞാൻ ആഗ്രഹിച്ചിരുന്നു… പ്രാർത്ഥിച്ചിരുന്നു… ഒരവസരം തരുവാൻ…. എന്റെ ആ ആഗ്രഹവും സാധിച്ചു തന്നിരിക്കുന്നു… അതും നിങ്ങളിലൂടെ…

വീണ്ടും അതെ പുഞ്ചിരി അവൾ അയാൾക്ക് സമ്മാനിച്ചു

പിന്നീട് അയാൾ ചോദിച്ചവയൊക്കെ യന്ത്രികം ആയിരുന്നു… അവളുടെ ജീവിതത്തിന്റെ അവസ്ഥകളിൽ കുരുങ്ങി കിടക്കുകയായിരുന്നു അയാൾ…

കൊച്ചുകുട്ടി ആയിരിക്കുമ്പോൾ മുതൽ അനുഭവിച്ച മാനസിക സങ്കർഷങ്ങൾ പിരിമുറുക്കങ്ങൾ… എല്ലാം അയാളുടെ മനസിലൂടെ കടന്നു പോയി.

താങ്ക് യൂ… സോ മച്ച്… എനിക്കായ് ഇങ്ങനെ ഇരുന്നു തന്നതിന്… ഇന്റർവ്യൂ തരാൻ സമ്മതിച്ചതിന്…

അയാൾ എണീറ്റു. തന്റെ നോട്ടുകൾ ബാഗിൽ ആക്കി തിരിഞ്ഞു നടന്നു… പക്ഷെ ഒരു നിമിഷം അയാൾ നിന്നു..

മാം…. നിങ്ങൾക്ക് വേണ്ടി… ഞാൻ ഒരു വക്കീലിനെ കാണട്ടെ… ഇത്രയൊക്കെ അനുഭവിച്ചിട്ടും ഡിപ്രെഷൻ il പോവാതെ… ഇത്രയും നന്നായി പഠിച്ചു.. ഈ നിലയിൽ എത്തി… അതും ഇത്രയും ചെറിയ പ്രായത്തിൽ… നിങ്ങൾ ഇന്നത്തെ കാലത്തെ കുട്ടികൾക്ക് ഒരു ഇൻസ്പിറേഷൻ ആണ്…ഒരു വഴക്ക് കിട്ടുമ്പോൾ തന്നെ ഡിപ്രെഷൻ il പോകുന്നവരാണ് ഇന്നത്തെ ജനറേഷൻ… അതു പോലെ… ഒരു ഡോക്ടർ എന്ന നിലയിൽ നിങ്ങളുടെ സേവനം ആഗ്രഹിക്കുന്ന കുറെ പേരുണ്ട്…. അവർക്ക് ഒക്കെ വേണ്ടി… ഞാൻ…..

വേണ്ട….. കാരണം… ഞാൻ ഈ ജീവിതം മടുത്തു മിസ്റ്റർ ജീവൻ… മരണത്തെ കാത്തിരിക്കുന്നവളാണ് ഞാൻ… അതും അത്രയും ആഗ്രഹത്തോടെ….

എനിക്കറിയാം… താങ്കൾ എന്നെപ്പറ്റി എഴുതാൻ പോകുന്നത് ഇൻസ്പിറേഷണൽ ആയിരിക്കും എന്ന്.

തന്നോട് പുഞ്ചിരിയോടെ സംസാരിച്ചു കൊണ്ട് തിരിഞ്ഞു നടക്കുന്നവളെ അയാൾ നോക്കി നിന്നു.

ആയില്ലേ ഏട്ടാ…. നിങ്ങളിതും പിടിച്ചു ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെ ആയല്ലോ….

ജീവൻ കണ്ണുതുറന്നു… മുന്നിൽ നിൽക്കുന്ന ഭാര്യ പത്മയെ നോക്കി…

ഇന്നാണ് പത്മ ആ ദിവസം… ഞാൻ നേരിട്ട് കണ്ടതിൽ വച്ചു.. ഏറ്റവും മനഃശക്തി കാത്തുസൂക്ഷിച്ച ആ കുട്ടിയുടെ…. അല്ല… ഇപ്പോൾ അവൾ ഒരു സ്ത്രീയാണ്… ആ സ്ത്രീയുടെ അവസാനദിവസം… ഇന്നീ സമയം… അവൾ അവളുടെ അവസാന ശ്വാസം എടുത്തുകഴിഞ്ഞിരിക്കും…. ഇന്ന് തന്നെ അവളുടെ സ്റ്റോറി പബ്ലിഷ് ചെയ്യപ്പെടും…

അതവളുടെ ആഗ്രഹം കൂടിയായിരുന്നു… അവളുടെ മരണശേഷം മാത്രമേ അവളെ പറ്റി മറ്റുള്ളവർ അറിയാൻ പാടുള്ളൂ എന്ന്…

ജീവൻ തന്റെ നിറഞ്ഞുവന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് പത്മയുടെ കൂടെ നടന്നു…..

അവസാനിച്ചു.