പുനർവിവാഹം ~ ഭാഗം 32, എഴുത്ത്: അശ്വതി കാർത്തിക

ഹലോ “

“ഏട്ടാ അമ്മ..”

ദേവു അതും പറഞ്ഞു കരയുക ആണ്…

“ന്താ “(ഹരീഷ് )

” നിങ്ങള് പോയി കുറച്ചു കഴിഞ്ഞ് അമ്മ ഒന്ന് കുഴഞ്ഞു വീണു…..ഇപ്പോൾ വിളിച്ചിട്ട് മിണ്ടുന്നില്ല ആരെങ്കിലും ഒന്ന് പെട്ടെന്ന് വരുമോ. “

ദേവു കരഞ്ഞു കൊണ്ട് ചോദിച്ചു..

❣️❣️❣️❣️❣️❣️

ഹാളിൽ വെള്ള പുതച്ച രണ്ടു ശരീരങ്ങൾ….മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാരും ചുറ്റിനുംകരഞ്ഞു ഇരിക്കുന്നു….

ഇന്നലെ ആഘോഷങ്ങൾ കൊണ്ടും ചിരികൾ കൊണ്ടും നിറഞ്ഞ വീട്ടിൽ ഇന്ന് കരച്ചിലിന്റെ തേങ്ങളുകൾ മാത്രം..

“ഭാഗ്യം ചെയ്ത ജന്മങ്ങൾ. മരണത്തിലും ഒരുമിച്ചു പോയി ” വരുന്നവർക്ക് എല്ലാം പറയാൻ ഈ വാക്കുകൾ മാത്രം ഉണ്ടായിരുന്നുള്ളു.

വീടിന്റെ സൈഡിൽ അച്ഛനും അമ്മയ്ക്കും ഒരുമിച്ചു ഉറങ്ങാൻ ഉള്ള സ്ഥലം ഒരുക്കുമ്പോഴും എല്ലാം നിർവികരത യോടെ നോക്കി നിന്നു ദീപു.

മറ്റു മക്കളെ ക്കാൾ കൂടുതലും അച്ഛനോടും അമ്മയോടും അടുപ്പം ദീപുവിന് ആയിരുന്നു..

വിദേശത്തു ഒക്കെ നല്ല അവസരങ്ങൾ വന്നിട്ടും പോകാതെ ഇരുന്നത് അച്ചനെയും അമ്മയെയും അധികം നാൾ പിരിഞ്ഞു നിൽക്കാൻ വയ്യാത്തത് കൊണ്ട് ആണ്…

❣️❣️❣️❣️❣️❣️

അച്ഛനും അമ്മയ്ക്കും വേണ്ടി അവസാനത്തെ ചടങ്ങുകൾ ഒക്കെ ചെയ്ത് അഗ്നിനാളങ്ങളിൽ അവർ അലിഞ്ഞു ചേരുന്നതും നോക്കി ഒന്ന് ഉറക്കെ കരയാൻ പോലും പറ്റാതെ ദീപു നിന്നു….

ബന്ധുക്കളും നാട്ടുകാരും കൊണ്ട് തിങ്ങി നിറഞ്ഞ വീട്…

ആശ്വസിപ്പിക്കലും സഹതാപം പറച്ചിലും ഒക്കെ വളരെ ആരോചകമായി തോന്നി തുടങ്ങി…

മറുപടി പറഞ്ഞു മടുത്തു….. എങ്ങനെ എങ്കിലും ഒന്ന് അവിടെ നിന്നും രക്ഷ പെട്ടാൽ മതി എന്ന് തോന്നി…

“ദീപുവേട്ടന് ഒരു ഫോൺ ഉണ്ട്‌” ചാരു വന്നു വിളിച്ചു…

എന്നെയും കൊണ്ട് മുറിയിൽ കേറി വാതിൽ അടച്ചു…

“കുറച്ചു നേരം കിടന്നോളു. ഞാൻ ഇടയ്ക്കു വന്നു നോക്കി ക്കോളാം. ഇപ്പൊ ഒറ്റക് ഇത്തിരി നേരം ഇരിക്കുന്നത് ആണ് ഏറ്റവും നല്ലത്…”ചാരു അവനു മാറാനുള്ള ഡ്രസ്സ് എടുത്തു കൊടുത്തു പറഞ്ഞു…

❣️❣️❣️❣️❣️❣️

ചാരു താഴേക്ക് പോയി കഴിഞ്ഞു അവൻ കിടന്നു…അമ്മയും അച്ഛനും ഇനി ഇല്ല എന്നുള്ള യഥാർദ്യത്തെ ഉൾക്കൊള്ളാൻ മനസ്സ് അനുവദിക്കുന്നില്ല..കരയാൻ തോന്നുന്നു പക്ഷെ അതിനും പറ്റുന്നില്ല..നെഞ്ചിൽ എന്തോ കെട്ടി കിടക്കുന്ന പോലെ ഒക്കെ തോന്നുന്നു…തലവേദന എടുത്തു തല പൊളിയുന്ന പോലെ….കിടക്കാനും പറ്റുന്നില്ല….കണ്ണടച്ചാൽ അമ്മയും അച്ഛനും അടുത്ത് ഉള്ള പോലെ…ചെവിയിൽ ഇപ്പോഴും അവരുടെ ശബ്ദം കേൾക്കാം…

അമ്മ ദീപു എന്ന് വിളിക്കുന്ന പോലെ…അച്ഛൻ താഴെ ഹാളിൽ ഇരുന്നു സംസാരിക്കുന്നത് പോലെ ഒക്കെ തോന്നുന്നു….ആകെ തലക്ക് ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നുന്നു….

❣️❣️❣️❣️❣️❣️

ചാരു വാതിൽ തുറന്നു നോക്കുമ്പോൾ മുട്ടിൽ മുഖം ചേർത്തിരിക്കുന്ന ദീപുവിനെ ആണ് കണ്ടത്….ഇടയ്ക്ക് തലമുടിയിൽ ഒക്കെ പിടിച്ച് വലിക്കുന്നുണ്ട്…

ചാരു പതിയെ അവന്റെ അടുത്ത് ചെന്നിരുന്നു…ബലമായി പിടിച്ചവനെ അവളുടെ മടിയിൽ കിടത്തി…അവന്റെ തലയിൽ തലോടി കൊടുത്തു……

” കരയണം എന്ന് തോന്നുമ്പോൾ കരയണം…ചിലപ്പോൾ ഒന്ന് പൊട്ടിക്കരഞ്ഞ മനസ്സിലെ സംഘർഷങ്ങൾ ഒരു പരിധി വരെ ഇല്ലാതാകും…ആണ് കരയാൻ പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല…പെണ്ണിനെ പോലെ തന്നെ വേദനയും സങ്കടവും ദേഷ്യവും ഒക്കെ പുരുഷനും ഉണ്ട്…കരഞ്ഞു തീർക്കാൻ ഉള്ളത് കരഞ്ഞു തന്നെ തീർക്കണം… അപ്പൊ മനസിൽ ഒരു ആശ്വാസം തോന്നും.”

ചാരു പറയുന്നതെല്ലാം കേട്ട് മിണ്ടാതെ കിടന്നു ദീപു…

ഒന്ന് പൊട്ടിക്കരയാൻ അവനും ആഗ്രഹിക്കുന്നുണ്ട്….അവന്റെ അവസ്ഥ മനസ്സിലാക്കിയ ചാരു കൈകളിൽ മുറുകെ പിടിച്ചു….ചെറിയ ചെറിയ തേങ്ങലുകൾ അവനിൽനിന്നും വന്നു…അവസാനം അത് ഒരു പുഴ പോലെ ചാരു വിന്റെ മടിയിലേക്ക് ഒഴുകി…

ആ നേരമത്രയും ചാരു അവന്റെ കയ്യിൽ മുറുകെ പിടിച്ചു…ഒന്ന് കരഞ്ഞ് സങ്കടങ്ങളൊക്കെ തീർത്തില്ലെങ്കിൽ ചിലപ്പോൾ അവന്റെ മനസ്സ് കൈവിട്ടു പോകുമോ എന്ന് പോലും പേടിച്ചിരുന്നു…..

കരഞ്ഞു സങ്കടങ്ങൾ ഒഴിക്കി തീർത്തു ദീപു പതിയെ ഉറങ്ങി…

❣️❣️❣️❣️❣️❣️

അച്ഛന്റെയും അമ്മയുടെയും വിടവ് ആ വീടിനെ വല്ലാതെ ബാധിച്ചു….

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ ദിവസങ്ങൾ കടന്നു പോകും തോറും എല്ലാവരും അതുമായി പൊരുത്തപ്പെട്ടു വന്നു…..

മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് എല്ലാവരും തിരിച്ചു പോയി…

ദീപുവും ചാരുവും മക്കളും മാത്രം ആയി പിന്നെ ആ വീട്ടിൽ…..

❣️❣️❣️❣️❣️❣️

ദിവസങ്ങൾ പിന്നെയും കഴിഞ്ഞു…

ദീപു ജോലി തിരക്കിലേക്കും മക്കൾ അവരുടെ പഠിപ്പു ലേക്കും ചാരു അവളുടെ തിരക്കിലേയ്ക്കും തിരിഞ്ഞു……ദീപുവിന്റെ കാര്യങ്ങളിലൊക്കെ പരമാവധി ശ്രദ്ധ ചാരു കൊടുത്തു…ചിലപ്പോഴൊക്കെ അവൾ അവനു അമ്മയായി… ചിലപ്പോഴൊക്കെ കൂട്ടുകാരിയും..

❣️❣️❣️❣️❣️❣️

പൂർവ്വ വിദ്യാർത്ഥി സംഗമവും മാധവ് D ദീപക് IAS നു സ്വീകരണവും എന്ന ബോർഡിലേക്ക് നോക്കി നിൽക്കുക ആണ് ദീപു… അവന്റെ ഒപ്പം തന്നെ ചാരുവും ചിക്കുവും ഉണ്ട്‌…

പ്രോഗ്രാം തുടങ്ങാറായി എന്ന അറിയിപ്പ് കിട്ടയപ്പോൾ അവർ ഹാളിലേക്ക് നടന്നു…

❣️❣️❣️❣️❣️❣️

ഹാളിന്റെ മുന്നിലെ സീറ്റിൽ ഇരിക്കുക ആണ് ദീപു ഒക്കെ…

ഇടയ്ക്കു കണ്ണുകൾ ആരെയോ പ്രതീക്ഷിച്ച പോലെ വാതിലക്കലേക്കു പോകുന്നുണ്ട്….

കുട്ടികൾ കൈ അടിക്കുന്ന ശബ്ദവും ബഹളവും ഒക്കെ കേട്ട് തിരിഞ്ഞു നോക്കിയ ദീപു കണ്ടു കൈയിൽ ഒരു ബൊക്കയും ആയി നടന്നു വരുന്ന തന്റെ പ്രിയപ്പെട്ട മകനെ.

തുടരും