പുനർവിവാഹം ~ ഭാഗം 31, എഴുത്ത്: അശ്വതി കാർത്തിക

രണ്ടു മക്കളും അച്ഛന്റെ അമ്മയുടെയും ആഗ്രഹങ്ങൾ കൊത്ത് ഉയർന്നു പഠിച്ചു……

ചിക്കു പഠിച്ച സ്കൂളിൽ തന്നെ പ്ലസ് വണ്ണിന് കേറി…

കിച്ചു BA ക്കും…

❣️❣️❣️❣️❣️❣️❣️

അച്ഛന്റെ പിറന്നാൾ ആണ് രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ വീട്ടിൽ എല്ലാവരും വന്നിട്ടുണ്ട്…ആകെ ഒച്ചയും ബഹളവും ഒക്കെയാണ്…..

90 മത്തെ പിറന്നാളാണ് ആഘോഷങ്ങൾ ഒന്നും വേണ്ട എന്ന് അച്ഛൻ പറഞ്ഞെങ്കിലും എല്ലാവരും കൂടെ പിറന്നാൾ ഒരു ആഘോഷമാക്കി മാറ്റണമെന്നു തീരുമാനിക്കുകയായിരുന്നു….

കൊച്ചുമക്കൾക്ക് ആയിരുന്നു ഏറ്റവും കൂടുതൽ ആഗ്രഹം….ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ വിളിച്ചു വലിയ ആഘോഷമാക്കി ആണ് നടത്തുന്നത്…..

ഒരുപാട് നാളുകൾക്കു ശേഷം ആണ് എല്ലാവരും കൂടി ഒരുമിച്ചു ഉള്ളത്…അതിന്റെ സന്തോഷം എല്ലവർക്കും ഉണ്ട്‌….

❣️❣️❣️❣️❣️❣️❣️

പിറന്നാളിന്റെ തലേ ദിവസം രാവിലെ…

ചാരു എണീക്കാൻ നോക്കുമ്പോൾ ദീപു അവളെ കെട്ടി പിടിച്ചാണ് കിടക്കുന്നത്……അവൾ പതിയെ അവന്റെ കൈകൾ എടുത്തു മാറ്റാൻ നോക്കി…

“കള്ള ഉറക്കം ആണല്ലേ ദീപുവേട്ട.. കൈ എടുത്തേ എനിക്ക് കുറെ പണികൾ ഉള്ളത് ആണ്.. എല്ലാവരും വന്നിട്ടുണ്ട് അറിയാലോ “. ചാരു അവന്റെ കൈ മാറ്റാൻ നോക്കി കൊണ്ട് പറഞ്ഞു.

ദീപു കണ്ണ് തുറക്കാതെ ചിരിച്ചു കിടന്നു…

“വയസ്സായി.. കുറച്ചു കൂടി കഴിഞ്ഞാൽ പിള്ളേര് രണ്ടിനെയും കെട്ടിക്കാൻ ആകും…അപ്പോഴൊണ് ഒരാൾ ഇവിടെ കളിച്ചു കൊണ്ട് ഇരിക്കുന്നെ ” ചാരു കപട ദേഷ്യത്തോടെ പറഞ്ഞു…..

ദീപു അവളെ ഒന്നൂടെ തന്നിലേക്ക് ചേർത്തു കിടത്തി…

“ആർക്കാടി വയസ്സ് ആയതു.. എനിക്കോ എന്റെ കണ്ണിലേക്കു നോക്ക്.. ഇന്നും അന്നത്തെ ആ പ്രണയം മുഴുവൻ കാണുന്നില്ലേ നീ “

ചാരു അവന്റെ കണ്ണുകളിൽ അവളുടെ ചുണ്ട് ചേർത്തു….

“ഞാൻ ചുമ്മാ പറഞ്ഞത് ആണ് സാറെ.. വിട്ടേ എനിക്ക് കുറെ പണി ഉണ്ട് നല്ല കുട്ടി അല്ലെ എന്റെ പൊന്ന് അല്ലെ.”

“ചാരു നീ ഇപ്പൊ മക്കളുടെ കാര്യം വീട്ടിലെ കാര്യം അച്ഛന്റെ അമ്മയുടെ ഒക്കെ കാര്യം അതിന് ഒക്കെ ആണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്..ചിലപ്പോൾ ഒക്കെ നീ എന്നെ മറന്നു പോവുന്നു എന്ന് എനിക്ക് ഫീൽ ചെയ്യുന്നു….”

ഒന്നും മനസ്സിലാവാത്ത പോലെ ചാരു അവനെ നോക്കി….

” എന്താ ഈ പറയുന്ന ദീപുവേട്ട.. എന്റെ ജീവിതത്തിൽ മറ്റാരെക്കാളും പ്രാധാന്യം ഏട്ടനാണ്.. അത് അറിഞ്ഞൂടെ..” പറയുമ്പോൾ ചാരൂന്റെ ശബ്ദം ഇടറിയിരുന്നു..

“ഞാൻ അങ്ങനെ അല്ല ചാരു പറഞ്ഞത്..

നീ നല്ലൊരു ഭാര്യയാണ്, അമ്മയാണ് മകളാണ്. ചേച്ചിയും അനിയത്തിയും ഒക്കെയാണ് ഇവിടെ..

എല്ലാവരുടെയും കാര്യങ്ങൾ ഒരു മടിയും കൂടാതെ ഓടിനടന്ന് ചെയ്യുന്ന നിന്നെ കാണുമ്പോൾ എനിക്ക് അത്ഭുതവും ബഹുമാനവും തോന്നിയിട്ടുണ്ട്…

ചിലപ്പോഴൊക്കെ എനിക്ക് കുശുമ്പും..ദീപു അവളെ ഒന്ന് കൂടെ ഇറുകെ പുണർന്നു….അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു…

ആദ്യം ഓക്കെ ഓഫിസിൽ പോകുന്നതിന്നു മുന്നേ നീ എന്റെ ഒപ്പം നിൽക്കരുന്നു.പോകുന്നതിനു മുന്നേ എനിക്കൊരു ഉമ്മ ഒക്കെ തന്നിട്ടാണ് പോകാറ്….വൈകുന്നേരം ഞാൻ ഓഫീസിൽ വരുമ്പോഴും ആ സമയം നോക്കി നീ വാതുക്കൽ ഉണ്ടാവാറുണ്ട്…ഒരുപാട് ടെൻഷൻ ആയിട്ടാണ് ഓഫീസിൽ നിന്നും മിക്കവാറും വരുന്നത്….അപ്പോൾ നിന്റെ ചിരിച്ച മുഖം കാണുന്നത് എനിക്ക് ഒരു ആശ്വാസമാണ്…

സത്യം പറഞ്ഞാൽ നീ വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല..നിന്റെ ചിരിച്ച മുഖം എനിക്ക് ഭയങ്കര പോസിറ്റീവ് എനർജി ആണ്…രാത്രി നീ കുറച്ചു നേരം എനിക്ക് തലയിൽ മസാജ് ചെയ്ത് തരാറുണ്ട്..ആ സമയത്ത് ഓഫീസിലെ വീട്ടിലെ കാര്യങ്ങളൊക്കെ നമ്മൾ പരസ്പരം ഷെയർ ചെയ്യാറ്…

ഒരു ദിവസം നടക്കുന്ന കാര്യങ്ങളൊക്കെ നിന്നോട് പറയുമ്പോൾ തന്നെ എനിക്ക് ഭയങ്കര ആശ്വാസമാണ്….

നിനക്ക് ചിലപ്പോൾ ഈ കാര്യങ്ങൾ ഒക്കെ നിസ്സാരമായി തോന്നും…പക്ഷേ നിനക്ക് നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും എനിക്ക് ഭയങ്കര വലുതാണ്…എന്നെ അതൊക്ക വല്ലാതെ ബാധിക്കുന്നു ഇപ്പൊ… “

ഒരു ചെറിയ കുഞ്ഞിന്റെ കുറുമ്പോടെ പറയുന്ന ദീപുവിനോട് അവൾക്ക് അതിയായ വാത്സല്യം വും തന്റെ ചെറിയ അശ്രദ്ധ അവനെ എത്രത്തോളം ബാധിച്ചു എന്ന് അറിഞ്ഞപ്പോൾ വല്ലത്ത കുറ്റബോധവും തോന്നി….

“ഞാൻ നിന്നെ കുറ്റപ്പെടുത്തിയത് അല്ല ചാരു.. എനിക്കറിയാം നിന്റെ തിരക്കുകൾ.. പക്ഷെ എനിക്കെന്തോ..അത് നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് എനിക്ക് അറിയില്ല…..ഒരു കാര്യം പറയാം ചാരു ഞാൻ ചിലപ്പോൾ ഒക്കെ നിന്റെ കെയറിങ് വല്ലതെ ആഗ്രഹിക്കുന്നു….”

ചാരു പതിയെ അവന്റെ മുഖം അവളുടെ കൈക്കുള്ളിൽ ആക്കി…

ഇവിടെത്തെ തിരക്കിൽ ഞാൻ പാലപ്പോഴും ദീപുവേട്ടനെ അവഗണിച്ചു…..മനപ്പൂർവം അല്ല….സോറി….

അവൾ അവനെ തന്റെ നെഞ്ചോട് ചേർത്തു കിടത്തി… പതുക്കെ തലയിൽ തലോടി കൊടുത്തു….ദീപു ഒരു കുഞ്ഞിനെ പോലെ അവളോട്‌ ചേർന്നു കിടന്നു……

കുറച്ചു നേരം കഴിഞ്ഞു ദീപുവിന്റെ കൈകൾ ആയഞ്ഞു… നോക്കുമ്പോൾ അവൻ പിന്നെയും ഉറക്കം ആയി….

ചാരു അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു….ഭാര്യ ആയി അംഗീകരിക്കാൻ പറ്റുമോ എന്ന് അറിയില്ല എന്ന് പറഞ്ഞ മനുഷ്യൻ ആണ്.. എന്തൊക്കെ മാറ്റങ്ങൾ വന്നു….

തനിക്കും വന്നില്ലേ മാറ്റങ്ങൾ… മനസ്സ് കൊണ്ട് ഒരാളെ അംഗീകരിക്കാൻ പറ്റുമോ എന്ന് ആറിയില്ലാരുന്നു…

എന്നാൽ ഇപ്പൊ തന്റെ ജീവിതം കൂടുതലും ഈ മനുഷ്യനെ ചുറ്റി പറ്റി ആണ്….

കുറച്ചു നേരം കൂടെ ചാരു അവനൊപ്പം കിടന്നു….

❣️❣️❣️❣️❣️❣️❣️

രാവിലെ എല്ലാരും ഒരുമിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ചത്…

വിശേഷങ്ങൾ പറച്ചിൽ ആയിരുന്നു പിന്നെ…എത്രയൊക്കെ പറഞ്ഞിട്ടും തീരുന്നില്ല……..വൈകുന്നേരമായപ്പോഴേക്കും വീട് നിറയെ ബൾബ് ആയിട്ട് അലങ്കരിച്ചു…ബാക്കി അലങ്കാരങ്ങൾ ഒക്കെ അച്ഛനും അമ്മയും ഉറങ്ങിയിട്ട് മതിയെന്ന് തീരുമാനിച്ചു…രാത്രി ഭക്ഷണം കഴിച്ചു അച്ഛനെ അമ്മയും ഉറങ്ങാൻ വിട്ടു…

അത്‌ കഴിഞ്ഞു വേണം അകം അലങ്കരിക്കരിക്കാൻ….

❣️❣️❣️❣️❣️❣️❣️

12 മണി….

അച്ഛനും അമ്മയ്ക്കും പ്രായം ആയതുകൊണ്ട് ഇപ്പോൾ വാതിൽ അകത്തുനിന്ന് കുറ്റിയിടാതെ ആണ് കിടക്കുന്നത്…

ദേവു പതിയെ റൂമിൽ എത്തി അച്ഛനെ അമ്മയും വിളിച്ച് എണീപ്പിച്ചു.പയ്യെ അച്ചന്റെ കൈ പിടിച്ചു ഹാളിൽ വന്നു….അവിടെ നിറയെ മനോഹരമായി അലങ്കരിച്ചിരുന്നു…ബലൂണും വർണ്ണ കടലാസും അച്ഛന്റേം അമ്മേടേം പഴയ ഫോട്ടോയും ഒക്കെ ഉണ്ട്‌…..

എല്ലാം വളെരെ മനോഹരമായി….അച്ഛൻ ഒക്കെ കണ്ട് നിന്നപ്പോഴാണ് ദീപു കേക്ക് മുറിക്കാൻ പറഞ്ഞത്…..അച്ഛൻ കേക്ക് മുറിച്ച് അപ്പോൾ എല്ലാവരും ബർത്തഡേ വിഷസ് പറഞ്ഞു….ആദ്യത്തെ പീസ് അമ്മയുടെ വായിലേക്ക് വച്ചു കൊടുത്തു…

രണ്ടാമത് അദ്ദേഹം ചാരു വി നാണ് കൊടുത്തത്….

അതുകഴിഞ്ഞ് മക്കൾക്കും മരുമക്കൾക്കും എല്ലാവർക്കും കൊടുത്തു……

“ഒരുപാട് സന്തോഷമുണ്ട് അച്ഛന്… കഴിഞ്ഞ ജന്മത്തിൽ ഞാൻ എന്തൊക്കെയോ പുണ്യം ചെയ്തിട്ടുണ്ടാവണം.. അല്ലെങ്കിൽ ഇങ്ങനെ ഒരു കുടുംബം എനിക്ക് കിട്ടില്ലായിരുന്നു…. ഇന്ന് ഈ നിമിഷം മരിച്ചു വീണാലും എനിക്ക് സന്തോഷമേയുള്ളൂ… “

അച്ഛൻ അതു പറഞ്ഞപ്പോഴേക്കും അമ്മ അച്ഛന്റെ വായപൊത്തി..

” നല്ലൊരു ദിവസമായിട്ട് പിള്ളേരൊക്കെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഇങ്ങനെയാണോ പറയുന്നത് ” അമ്മ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു…

” സന്തോഷം കൊണ്ട് പറഞ്ഞു പോയതാണ് ക്ഷമിക്ക് …”

ചാരു വിനെ ചേർത്തി നിർത്തി.

” ഈ വീട്ടിലെ എല്ലാ സന്തോഷത്തിനും കാരണം എന്റെ മകളാണ്..ഇവൾ വന്നു വന്ന് കയറിയതിനു ശേഷമാണ് ഇവിടെ സന്തോഷം വന്നത്…

ശരിക്കു പറഞ്ഞാൽ ഈ വീടിന്റെ പുണ്യമാണ് ചാരു….”

ചാരു നിറകണ്ണുകളോടെ അച്ഛനെ നോക്കി….

“ഇനി കിടക്കാം അല്ലേലെ ഇവിടെ ഇനി സെന്റി പൂരം ആയിരിക്കും ” ദക്ഷ് അച്ഛന്റെ അടുത്തേക്ക് വന്ന് പറഞ്ഞു…

“രാവിലെ അമ്പലത്തിൽ പോണം എല്ലാരും നേരത്തെ എണീക്കണം “അമ്മ അതും പറഞ്ഞ് അച്ഛനെയും കൊണ്ട് അകത്തേക്ക് പോയി…അവര് പോയി കഴിഞ്ഞതും എല്ലാവരും കിടന്നു….

❣️❣️❣️❣️❣️❣️❣️❣️

രാവിലെ എല്ലാവരും ഒരുമിച്ച് അമ്പലത്തിൽ പോയി…പോയി വന്നതും എല്ലാവരും അച്ഛന് സമ്മാനങ്ങൾ ഒക്കെ കൊടുത്തു…ഭക്ഷണമൊക്കെ കഴിഞ്ഞപ്പോഴേക്കും വിരുന്നുകാർ ഒക്കെ എത്തിത്തുടങ്ങി…

ആതിരയും സേതുവും മക്കളും ഒക്കെ ഉണ്ട്‌…

മുറ്റത്ത് ഒരു പന്തലിട്ട് അവിടെയായിരുന്നു സദ്യ…പിറന്നാളുകാരനു സമ്മാനവും കൊടുത്ത വിശേഷങ്ങൾ പങ്കുവെച്ച് സദ്യയും ഉണ്ട്‌ വന്ന അതിഥികൾ എല്ലാവരും ഉച്ച കഴിഞ്ഞപ്പോൾ പിരിഞ്ഞു…

വൈകുന്നേരമായപ്പോഴേക്കും വീട്ടിൽ അവർ മാത്രമായി….ക്‌ളീനിംഗ് ഉം ഭക്ഷണം ഒക്കെ കഴിഞ്ഞു ഒരുപാട് വൈകി ആണ് എല്ലാവരും കിടന്നത്….

❣️❣️❣️❣️❣️❣️❣️

നേരം വെളുക്കാറായി അപ്പോൾ എന്തോ ശബ്ദം കേട്ടാണ് ചാരു എണീറ്റത്….

സമയം നോക്കുമ്പോൾ നാലുമണി…ചാരു വാതിൽ തുറന്ന് ഹാളിലേക്ക് ചെന്നു…ക്ഷീണം കാരണം ആണെന്ന് തോന്നുന്നു എല്ലാവരും നല്ല ഉറക്കമാണ്…അമ്മയുടെ ശബ്ദമാണ് കേൾക്കുന്നത്….ചാരു പെട്ടന്ന് ഓടി മുറിയിലേക്ക് ചെന്നു……അച്ഛനെ ചാരി ഇരുത്തി അമ്മ നെഞ്ചിൽ ഉഴിയുകയാണ്….

“ന്താ മ്മേ..”

” മോളെ അച്ഛന് എന്തോ പെട്ടെന്ന് ഒരു പരവേശം പോലെ….” ആകെ വിയർത്തു നീ ഒന്ന് നോക്കിക്കേ…..

ചാരു നോക്കുമ്പോൾ ആകെ വിയർത്തിയിരിക്കുകയാണ് അച്ഛൻ….എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷേ നാവു കുഴയുന്നു…ചാരു പെട്ടന്ന് ഓടി ദക്ഷിനെ വിളിച്ചു കൊണ്ട് വന്നു..കാര്യം അത്ര പന്തിയല്ല എന്ന് കണ്ട ദക്ഷ് ദീപു നോട് വണ്ടി ഇറക്കാൻ പറഞ്ഞു…

അപ്പോഴേക്ക് ദേവും ഭർത്താവും എണീറ്റ് വന്നു..അവര് മൂന്നാളും കൂടി അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി….ദക്ഷ കാറിലിരുന്ന് അച്ഛന്റെ നെഞ്ച് ഒക്കെ ഉഴിഞ്ഞു കൊടുക്കുന്നുണ്ട് …..അച്ഛൻ ശ്വാസം വലിച്ചെടുക്കാൻ ആയി ശരിക്കും ബുദ്ധിമുട്ടുന്നുണ്ട്..

അതു കാണുന്തോറും എല്ലാവർക്കും സങ്കടമായി…വേഗം പോകട്ടെ എന്ന് ദക്ഷ് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്…ഹോസ്പിറ്റലിൽ എത്താറായി…

“വണ്ടി നിർത്തു ഏട്ടാ “

ദീപു തിരിഞ്ഞുനോക്കുമ്പോൾ അച്ഛനെ കെട്ടിപ്പിടിച്ച് ഇരുന്ന് കരയുകയാണ് ദക്ഷ്….

“കഴിഞ്ഞു “

ദക്ഷ് കരഞ്ഞു കൊണ്ട് പറഞ്ഞു…..പക്ഷേ അത് കാര്യമാക്കാതെ ദീപു പിന്നെയും വേഗത്തിൽ വണ്ടി ഓടിച്ചു……….ഹോസ്പിറ്റലിൽ എത്തി അച്ഛനെയും എടുത്തു ഓടുകയായിരുന്നു ദീപു….ദക്ഷ് ഒന്നും മിണ്ടാതെ പുറകെ നടന്നു……

അച്ഛൻ ഇനി ഇല്ല എന്നുള്ള സത്യം അവൻ അറിഞ്ഞിരുന്നു….

അച്ഛന്റെ മരണം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് ഡോക്ടർ പറയുമ്പോഴും വല്ലാത്ത ഒരു അവസ്ഥയിലാണ് ദീപു…..പെട്ടെന്നാണ് ഹരീഷിന്റെ ഫോൺ അടിച്ചത്…

വീട്ടിൽ നിന്നാണ്….

“ഹലോ “

“ഏട്ടാ അമ്മ..”

ദേവു അതും പറഞ്ഞു കരയുക ആണ്…

“ന്താ “(ഹരീഷ് )

” നിങ്ങള് പോയി കുറച്ചു കഴിഞ്ഞ് അമ്മ ഒന്ന് കുഴഞ്ഞു വീണു…..ഇപ്പോൾ വിളിച്ചിട്ട് മിണ്ടുന്നില്ല ആരെങ്കിലും ഒന്ന് പെട്ടെന്ന് വരുമോ. “

ദേവു കരഞ്ഞു കൊണ്ട് ചോദിച്ചു..

തുടരും….