പുനർവിവാഹം ~ ഭാഗം 28, എഴുത്ത്: അശ്വതി കാർത്തിക

ഇപ്പോൾ അല്ല കേട്ടോ”…അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

ഇപ്പോ അവൾക്ക് നല്ലൊരു കുടുംബമുണ്ട്.എന്നും താങ്ങായി നിൽക്കാൻ ഭർത്താവുണ്ട്.നല്ല ഒരു അച്ഛനും അമ്മയും ഉണ്ട്.. സഹോദരങ്ങളുണ്ട് മക്കളുണ്ട്..

ദീപു അതും പറഞ്ഞ് അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി..

ആ സമയത്തെ അവരുടെ മുഖഭാവം എന്തായിരുന്നുവെന്ന് തിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല…

❣️❣️❣️❣️❣️❣️❣️

ദീപു അത് പറഞ്ഞപ്പോൾ ഉള്ള അവരുടെ മുഖത്തെ വ്യത്യാസം ശ്രദ്ധിക്കുകയായിരുന്നു ചാരു..

ആ സമയത്ത് അവൾക്ക് മനസ്സിലായി ഞാൻ അവരുടെ മകൾ ആണെന്നുള്ള സത്യം ദീപു അറിഞ്ഞിട്ടില്ല എന്നാണ് അവർ വിചാരിക്കുന്നത് എന്ന്..

അതിന്റെ ആശ്വാസമാണ് അവരുടെ മുഖത്ത് കാണുന്നതെന്ന്…

അപ്പോഴേക്കും ചാരു വിന്റെ അനിയത്തി വന്നു…

ചാരു വിനെ കണ്ടിട്ടും കാണാത്ത പോലെയുള്ള അവളുടെ അഭിനയം കണ്ടിട്ട് ദീപുവിന് അടിമുടി വിറച്ചു കയറി….

സാഹചര്യം ഇത് ആയിപ്പോയി അല്ലേ ചെന്ന് ചെകിട് നോക്കി ഒരെണ്ണം പൊട്ടിച്ചേനെ…

ഇനിയും അവിടെ നിന്നാൽ താൻ എന്തെങ്കിലും ചെയ്തു പോകും എന്ന് ബോധ്യം വന്നതുകൊണ്ട് ദീപു ചാരുവിനെയും മകളെയും കൂട്ടി അവിടെ നിന്നും ഇറങ്ങി..

മഎല്ലാവർക്കും ദക്ഷിണ കൊടുക്കുന്ന അനിയത്തിയേ കണ്ടതും എന്തിനു എന്നറിയാതെ ചാരു വിന്റെ കണ്ണുകൾ നിറഞ്ഞു….

എന്ത് തെറ്റ് ചെയ്തിട്ടാണ് താൻ അവർക്കാർക്കും ആരും അല്ലാതെ ആയത്…

ചാരു വിന്റെ കണ്ണുകൾ നിറയുന്ന കണ്ടതും ദീപു അവളെ ചേർത്തി നിർത്തി അരുത് എന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു…

കുറച്ചു കഴിഞ്ഞപ്പോഴേക്കും പയ്യനും വീട്ടുകാരും എത്തി…

നല്ല പയ്യൻ ആണ്…

വീടിന്റെ മുന്നിൽ തന്നെ സ്റ്റേജ് ഉണ്ട്..

മുഹൂർത്തം ആകാറായപ്പോഴേക്കും എല്ലാവരും എത്തി തുടങ്ങി…

പയ്യനെ കാല് കഴുകിച്ചു സ്റ്റേജിലേക്ക് സ്വീകരിച്ചു…

ചാരുവും ദീപുവും മക്കളും മാറി നിന്ന് കല്യാണം മുഴുവൻ കണ്ടു…..

“ഭക്ഷണം കഴിക്കാൻ നിക്കണ്ട പോവാം ” ചാരു പറഞ്ഞു…

അവളുടെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ട് ദീപു എതിർത്തു ഒന്നും പറയാൻ നിന്നില്ല…

“നിങ്ങൾ വണ്ടി ഇട്ടിരിക്കുന്ന അവിടേക്ക് പൊക്കൊളു… ഞാൻ ഒന്ന് യാത്ര പറഞ്ഞു വരാം.” ദീപു പറഞ്ഞു….

❣️❣️❣️❣️❣️❣️❣️

താലികെട്ട് കഴിഞ്ഞ് സ്റ്റേജിൽ നിൽക്കുകയാണ് വധുവും വരനും..

ചാരുന്റെ അച്ഛനും അമ്മയും അനിയനും ഒക്കെ അവിടെയുണ്ട്..

പോകുന്നതിനു മുന്നേ അവരോട് രണ്ട് സംസാരിക്കണമെന്ന് ദീപു നേരത്തെ തീരുമാനിച്ചിരുന്നു….

പോക്കറ്റിൽ കരുതിയിരുന്ന ചെറിയൊരു ബോക്സ് കയ്യിൽപ്പിടിച്ച് ദീപു അവരുടെ അടുത്തേക്ക് നടന്നു….

കൂടെ ചാരു ഇല്ലെന്ന് കണ്ടതും അവരെല്ലാവരും നിറചിരിയോടെ ദീപുവിനെ സ്വീകരിച്ചു…

ഫോട്ടോയെടുക്കാൻ വിളിച്ചെങ്കിലും ദീപു അത് നിരസിച്ചു…

പയ്യൻ ഒന്ന് മാറാൻ വേണ്ടി ദീപു കാത്തു നിന്നു..

പയ്യൻ കേൾക്കെ ഓരോന്നും പറഞ്ഞ് ഇന്ന് തന്നെ ഒരു സംസാരം വേണ്ടല്ലോ എന്ന് ദീപു വിചാരിച്ചു…

ദീപുവിന്റെ പ്രാർഥന പോലെ വീട്ടിലെ ആരോ വന്നു വിളിച്ചപ്പോൾ ഇപ്പൊ വരാമെന്നും പറഞ്ഞ് പയ്യൻ പോയി…

ദീപു കയ്യിൽ കരുതിയിരുന്ന ബോക്സ് ചാരു വിന്റെ അനിയത്തിക്ക് കൊടുത്തു…..

” ഇത് ഞാൻ തരുന്നതല്ല കേട്ടോ…എന്റെ ഭാര്യ തന്നത് ആണ് എന്ന് വച്ചാൽ നിന്റെ സ്വന്തം ചേച്ചി മനസ്സിലായോ “

ദീപു അതും പറഞ്ഞു എല്ലാവരേം നോക്കി..

വിറയ്ക്കുന്ന കൈകളോടെ അനിയത്തി അതു മേടിച്ചു..അവന്റെ മുഖത്തേക്ക് പോലും നോക്കാതെ തലകുനിച്ചു നിന്നു..

എന്തുപറയും എന്നറിയാതെ വിളറി വെളുത്തു നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് അവൻ ചെന്നു…

“സ്വന്തം മകൾ മുന്നിൽ നിന്നിട്ടും അറിയില്ല എന്ന ഭാവത്തോടെ ഉള്ള നിങ്ങടെ അഭിനയം സമ്മതിച്ചു ഞാൻ..

നിങ്ങള് നാലാളും വല്ല സിനിമയിലും ചാൻസ് കിട്ടുമോ എന്ന് നോക്ക്..

എന്ന ഈ വർഷത്തെ സംസ്ഥാന അവാർഡ് നിങ്ങടെ വീട്ടിലിരിക്കും…

അത്ര മനോഹരമായ അഭിനയം..”

അമ്മയെ നോക്കി കൊണ്ട് ” നിങ്ങൾ ഒരു സ്ത്രീ ആണോ, അമ്മ ആണോ.. അവൾക്ക് ഒരു അമ്മയുടെ ആവശ്യം ഏറ്റവും കൂടുതൽ വേണ്ടിയിരുന്ന സമയത്ത് നിങ്ങൾ എവിടെയായിരുന്നു….

അവൾക്ക് പറയാനുള്ളത് എന്തെങ്കിലും നിങ്ങൾ കേട്ടിരുന്നോ…

എന്താണ് മോളെ സംഭവിച്ചതെന്ന് ഒരു വാക്ക് നിങ്ങൾക്ക് അവളോട് ചോദിക്കാമായിരുന്നു…

അമ്മയാണത്ര അമ്മ…

അച്ചന്റെ അടുത്ത് ചെന്നിട്ടു..” നിങ്ങളൊരു മാഷ് അല്ലേ. നിങ്ങൾ പഠിപ്പിച്ച കുട്ടികളുടെ ഭാവിയോർത്ത് എനിക്ക് ഇന്ന് സങ്കടം തോന്നുന്നു.. ശരി ഏതാണ് തെറ്റ് ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു അധ്യാപകൻ…

സമ്മതിച്ചു നിങ്ങൾ എല്ലാവരെയും..

ഇവിടെക്കാണ് വരുന്നത് എന്ന് അറിഞ്ഞപ്പോൾ ചാരു പറഞ്ഞിരുന്നു ആരും അവളെ സ്നേഹത്തോടെ ഒന്ന് നോക്കുക പോലും ഇല്ല എന്ന്..

പക്ഷേ ഇത്രയ്ക്ക് ഞാനും വിചാരിച്ചിരുന്നില്ല…

പിന്നെ നിങ്ങൾ എല്ലാവരോടും എനിക്ക് ഒരുപാട് നന്ദിയുണ്ട്..

നിങ്ങൾ അങ്ങനെയൊക്കെ പെരുമാറിയത് കൊണ്ടാണ് ഇന്ന് എനിക്ക് എന്റെ ചാരുവിനെ കിട്ടിയത്……….

സ്വന്തം കൂടപ്പിറപ്പാണ് മുന്നിൽ നിൽക്കുന്നത് എന്ന് വിളിച്ചു പറയാൻ കഴിയാത്ത നീയൊരു ആണ് തന്നെ ആണോടാ…

ചാരു വിന്റെ അനിയനോട് അതു കൂടി ചോദിച്ചിട്ട് ദീപു അവിടെനിന്നും ഇറങ്ങി…..

❣️❣️❣️❣️❣️❣️❣️

തിരിച്ചുള്ള യാത്രയിൽ ചാരു തീർത്തും മൗനം ആയിരുന്നു…

റൂമിലെത്തി ഭക്ഷണവും കഴിച്ചിട്ട് അവൾ മക്കൾക്ക് കാർട്ടൂൺ ചാനൽ വച്ചുകൊടുത്തു….

ദീപു നോക്കുമ്പോൾ കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ചാരു വിനെ ആണ് കണ്ടത് ……

കുറച്ചു നേരം അവളെ ഒറ്റയ്ക്ക് വിടുന്നതാണ് നല്ലത് എന്ന് തോന്നിയതുകൊണ്ട് ദീപു മിണ്ടാൻ ചെന്നില്ല….

വൈകുന്നേരമായപ്പോഴേക്കും ചാരു നോർമലായി…

കഴിഞ്ഞുപോയ കാര്യങ്ങൾ ഒന്നും സംസാരത്തിനിടയിൽ വരാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു…

അത് മനസ്സിലാക്കിയ ദീപുവും ആ സംഭവം ഒഴിവാക്കി…

ഇന്ന് ഒരു ദിവസം കൂടി ഇവിടെ നിന്നിട്ട് നാളെ മലമ്പുഴ ക്ക് പോകാം എന്ന് അവർ തീരുമാനിച്ചു….

❣️❣️❣️❣️❣️❣️❣️

പിറ്റേന്ന് രാവിലെ തന്നെ അവര് മലമ്പുഴ ക്ക് തിരിച്ചു…

അണക്കെട്ട് കാണാൻ ആണ് ആദ്യം പോയത്…അണക്കെട്ടിനോടു ചേർന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്. അണക്കെട്ടും റിസര്‍വ്വോയറും ചേരുന്നഭാഗം പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. ചാരുവും മക്കളും അവിടെ എല്ലാം ഓടി നടന്നു കണ്ടു. പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസര്‍വോയറിന്റെയും അണക്കെട്ടിന്റെയും ദൃശ്യ ഭംഗി കൺ കുളിർക്കേ കണ്ട് അവർ പിന്നെ പോയത് സ്നേക്ക്പാര്‍ക്കിലേക്ക് ആണ്……. ഇഴ ജന്തുക്കളുടെ പുനരധിവാസ കേന്ദ്രമാണ് ഈ പര്‍ക്ക്. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തു തന്നെയാണ് ഇത്. പലതരത്തില്‍ ഉള്ള പാമ്പുകള്‍ ഇവിടെയുണ്ട്. കിച്ചുവിനും ചിക്കുവിനും ആദ്യം പേടി ആയിരുന്നു എങ്കിലും പിന്നെ അവർ അതൊക്കെ കൺ നിറയെ കണ്ടു…

അവിടുന്ന് പിന്നെ പാർക്കിൽ പോയി കുറച്ചു നേരം കളിച്ചു.ത്രെഡ് ഗാര്‍ഡനിലും അക്വേറിയത്തിലും ഒക്കെ പോയി അവസാനം മലമ്പുഴ യക്ഷി യുടെ അടുത്ത് എത്തി…

അവിടെ മുഴുവൻ കറങ്ങി വൈകുന്നേരം ആയപ്പോഴേക്കും റൂമിൽ എത്തി

തുടരും…