ഇടാനുള്ള ഡ്രസ്സ് ഞാൻ എടുത്തു വച്ചിട്ടുണ്ട് അത് ഇട്ടാൽ മതിയേ…..
ചാരു പറയുന്നത് കേട്ട് ദീപു ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കി ഇരുന്നു…
ഇപ്പൊ ഇങ്ങനെ ആണ്….. ദീപുവിന്റെ മീറ്റിങ്ങും കാര്യങ്ങളെല്ലാം ചാരുവിനു കാണാപ്പാഠമാണ്….
ഓരോ ദിവസവും അവന്റെ എല്ലാ കാര്യങ്ങളും ഒരു മുടക്കവും വരാതെ ചാരു ചെയ്തുപോന്നു…..
🌹🌹🌹🌹
ചെറു ചുംബനങ്ങൾ കൊണ്ടും കണ്ണുകൾ കൊണ്ടും അവർ മനോഹരമായി പ്രണയിച്ചു…..
ദീപുവും ചാരുവും കുഴപ്പമൊന്നുമില്ലാതെ മുൻപോട്ടു ജീവിക്കുന്നത് കണ്ട എല്ലാവർക്കും വളരെയധികം സന്തോഷമായി…..
ഇടയ്ക്കു ചാരു മക്കളെ രണ്ടിനെയും കൊണ്ട് തന്റെ വീട്ടിലേക്ക് പോകും…
രണ്ട് ദിവസം അവിടെ നിൽക്കും….
ദേവു ഇപ്പൊ പുതിയ വീട് പണിയുന്ന തിരക്കിലാണ് ….
കവിത വീട്ടിൽ ഇവരോടൊപ്പം തന്നെയുണ്ട് കുഞ്ഞ് സുഖമായിരിക്കുന്നു ഇപ്പോൾ ആറുമാസം ആവാറായി….
ദക്ഷ് പോയി ആഴ്ചയിലൊരിക്കൽ വന്നുപോകും….
കുഞ്ഞിന് ആറു മാസം കഴിഞ്ഞാൽ അവിടേക്ക് കൊണ്ടു പോകാനാണ് തീരുമാനം…..കിച്ചുവിനെ സ്കൂളിൽ ചേർത്തു… വീടിനു അടുത്ത് തന്നെയുള്ള ഒരു സ്കൂൾ…അവിടുത്തെ തന്നെ പ്ലേ സ്കൂളിൽ ചിക്കുവിനെയും ചേർത്തു…
രാവിലെ ഓഫീസിൽ പോകുന്ന വഴി രണ്ടാളെയും ദീപു ഇറക്കും….
വൈകുന്നേരം അച്ഛനോ അല്ലെങ്കിൽ സ്കൂളിൽ നിന്നും തിരിച്ചു വരുന്ന വഴി ചാരുവോ മക്കളെ എടുക്കും……
❣️❣️❣️❣️❣️❣️
ഇന്ന് കുഞ്ഞിന്റെ ചോറൂണ് ആയിരുന്നു…..തറവാട്ട് അമ്പലത്തിലാണ് ചോറു കൊടുത്തത്…..ഉച്ചയ്ക്ക് ബന്ധുക്കൾക്ക് ആയി ചെറിയൊരു സദ്യയൊക്കെ വീട്ടിൽ കരുതി…..നാളെ ദക്ഷ് തിരിച്ചു പോവും…..
കവിത ഒരാഴ്ചത്തേക്ക് അവളുടെ വീട്ടിൽ നിൽക്കാൻ പോവുകയാണ്….നാളെ ദക്ഷ് പോകുന്ന വഴിക്ക് അവളെ കൊണ്ട് വിട്ടു പോകും……
❣️❣️❣️❣️❣️❣️
രാത്രി കവിത യുടെ റൂമിൽ ഇരിക്കുക ആണ് അമ്മയും ചാരുവും ഒക്കെ…അമ്മ കുഞ്ഞിനെ എടുത്തു ഉമ്മ വെക്കുന്നുണ്ട്….നാളെ പോവുന്നതിന്റെ സങ്കടം ആണ്….അച്ഛമ്മേടെ പൊന്ന് ഇനി എന്നാ വരുന്നേ…..
കവിതയെ നോക്കി കൊണ്ട്….നന്നായി ശ്രദ്ധിക്കണം മോളെ…അവിടെ സഹായത്തിന് ഒരാളെ കിട്ടുമായിരിക്കും അല്ലേ……
കവിത :: നോക്കണം അമ്മേ…
ചാരു :: നിനക്ക് കുറച്ചു ദിവസം കൂടി കഴിഞ്ഞ് പോയാൽ മതിയായിരുന്നു…..അവിടെ ഒറ്റക്ക് വയ്യാണ്ട് ആവും…..
കവിത :: ദക്ഷിനു എല്ലാ ആഴ്ചയും വരാൻ പറ്റുന്നില്ല എന്ന്….
കുഞ്ഞിനെ കാണാതെ ഇരിക്കാനും വയ്യ….മൂന്നാളും കൂടി പിന്നെയും വിശേഷങ്ങളും പോകുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ടിരുന്നു……
അച്ഛനും ആകെ വിഷമത്തിൽ ആണ്…കുഞ്ഞിനെ കാണാതെ ഇരിക്കുക ഒരു പ്രശ്നം….. പിന്നെ അവിടെ ഒരു രണ്ടുപേരും ഒറ്റയ്ക്ക് ഉള്ളൂ അതു ആകെ സങ്കടമാണ്…….
❣️❣️❣️❣️❣️❣️
രാവിലെ തന്നെ ദക്ഷ് അവളെയും കുഞ്ഞിനേയും കൊണ്ട് പോയി….
മക്കളെ രണ്ടാളെയും സ്കൂളിൽ വിട്ടു…
ചാരു ഇന്ന് പോകുന്നില്ല എന്ന് തീരുമാനിച്ചു…
ചാരു ഉണക്കി വെച്ച് തുണികൾ ഒക്കെ മടക്കി കൊണ്ടിരിക്കുമ്പോഴാണ് അമ്മ വരുന്നത്…..
കവിതയും കൂടി പോയപ്പോൾ ഇവിടെ ആരുമില്ലാത്ത ആയതു പോലെ തോന്നുന്നു….
മോളും കൂടി സ്കൂളിൽ പോയി കഴിഞ്ഞാൽ പിന്നെ ആളും ഇല്ല അനക്കവുമില്ല….
കുഞ്ഞുങ്ങൾ ഉള്ളത് എപ്പോഴും ഒരു സന്തോഷമാണ്…..
ഇനി നിങ്ങടെ കുഞ്ഞിനെ കൂടി കണ്ടിട്ട് വേണം അമ്മയ്ക്കും അച്ഛനും കണ്ണടയ്ക്കാൻ….
അതും ഉടനെ നടക്കും ആയിരിക്കും അല്ലേ മോളെ….
എന്തുപറയണമെന്ന് ചാരുവിനാകേ വെപ്രാളം ആയിപ്പോയി….
❣️❣️❣️❣️❣️❣️
ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിഞ്ഞ് അമ്മയും അച്ഛനും കിടക്കാൻ പോയി….
ചാരു വെറുതെ ബാൽക്കണിയിൽ ഇരുന്നു..
അമ്മ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു അവളുടെ മനസ്സ് നിറയെ…
ദീപുവേട്ടനും അങ്ങനെയൊന്നു ആഗ്രഹിക്കുന്ന ഉണ്ടാകുമോ……
ആ കണ്ണുകളിൽ തന്നോടുള്ള പ്രണയവും കരുതലും ഒക്കെ കാണുന്നതാണ്….
പക്ഷേ തന്റെ കഴിഞ്ഞകാലം അറിഞ്ഞാൽ……
അത് ഓർക്കുന്തോറും ചാരു വിനാകെ ടെൻഷനായി…..
കല്യാണം കഴിഞ്ഞിട്ട് എപ്പോ ഇത്രയും നാളായി….
കഴിഞ്ഞു പോയ സംഭവങ്ങൾ ഒന്നും ദീപുവേട്ടൻ ഇതുവരെ ചോദിച്ചിട്ടില്ല….
ഇനിയും അത് മറച്ചു വെക്കുന്നത് ശരിയല്ല….
എല്ലാം തുറന്നു പറയണം……
എന്നിട്ടും എന്നോട് ഉള്ള ഇഷ്ടത്തിന് കുറവൊന്നുമില്ല എങ്കിൽ…..
ദീപുവേട്ടന്റെ മാത്രമായി ജീവിക്കണം………
പക്ഷേ അത് എങ്ങനെ പറഞ്ഞു തുടങ്ങും എന്നുമാത്രം ചാരുവിനു അറിയില്ല….
ഇങ്ങനെയൊരു ചിന്ത മനസ്സിൽ നടക്കുന്നതുകൊണ്ട് ചാരു രണ്ടുദിവസമായി ആകെ ഒരു മൂഡ് ഓഫ് ആണ്…
കവിതയും കുഞ്ഞും പോയ വിഷമമാണെന്ന് അച്ഛനും അമ്മയും ഒക്കെ പറഞ്ഞെങ്കിലും അത് അല്ല കാരണം എന്ന് ദീപുവിന് മനസ്സിലായി…..
ദീപു രാത്രി റൂമിൽ എത്തുമ്പോൾ ചാരു മക്കളെ ഉറക്കുകയായിരുന്നു…..
അത് കണ്ടപ്പോ ദീപു ഓഫീസിലെ കുറച്ചു വർക്കൊക്കെ ചെയ്യാനുള്ളത് ചെയ്യാനായിട്ട് ലാപ് എടുത്തു താഴേക്ക് പോയി……
തിരിച്ചുവന്നപ്പോൾ ചാരു വിനെ റൂമിൽ കണ്ടില്ല….
ബാൽക്കണിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ അവിടെ ഉണ്ടാകുമെന്ന് ദീപുവിന് മനസ്സിലായി…
നോക്കുമ്പോൾ അവിടെ കസേരയിലിരുന്ന് മുകളിലേക്ക് നോക്കി കണ്ണടച്ച് കിടക്കുകയാണ് ചാരു….
അവൻ അവിടെ കിടന്ന ഒരു കസേര വലിച്ച് അവളുടെ അടുത്ത് വന്നിരുന്നു…….
ദീപുവേട്ടൻ എപ്പോ വന്നു….
തന്റെ അടുത്തിരിക്കുന്ന ദീപു വിനോട് അവൾ ചോദിച്ചു..
ഞാൻ വന്നിട്ട് കുറെ നേരം ആയി… നിനക്കെന്താ രണ്ട് ദിവസമായിട്ട് പറ്റിയത്….
ആകെ ഒരു വിഷമം പോലെ….
എന്തെങ്കിലും വയ്യാണ്ട് ഉണ്ടോ അതോ എന്നോട് എന്തെങ്കിലും പറയാനുണ്ടോ……..
ചാരു കസേരയിൽ നിന്ന് എണീറ്റ് ദീപു ഇരിക്കുന്ന കസേരയുടെ താഴെയായി നിലത്തിരുന്നു……
എനിക്ക് ദീപു ഏട്ടനോട് ഒരു കാര്യം പറയാനുണ്ട്…
പക്ഷേ അത് എങ്ങനെ പറയും എന്നെനിക്കറിയില്ല….
ഇത്രയും നാൾ പറയാത്തത് എന്താണെന്ന് ചിലപ്പോൾ ചോദിക്കും….,….
ഞാൻ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത കാര്യമാണ് അതുകൊണ്ടാണ് പറയാതിരുന്നത്….
പക്ഷേ ഇനിയും പറയാതിരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നുന്നു…..
ചാരു ഇതൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴേ ദീപുവിനെ കാര്യം മനസ്സിലായി അവർ പറയാൻ പോകുന്നത് അവളുടെ കഴിഞ്ഞകാലം ആണെന്ന് ഉള്ളത്…
ദീപു കൈകൾ എടുത്ത് അവളുടെ തലയിൽ തലോടി….
എന്തും പറയാനുള്ള സ്വാതന്ത്ര്യം നിനക്ക് ഉണ്ട്…..
ടെൻഷൻ അടിക്കാതെ പറയാനുള്ളത് പറയൂ…..
ദീപു കസേരയിൽ നിന്നും എണീറ്റ് അവൾക്കൊപ്പം നിലത്തിരുന്നു…
പതിയെ അവളുടെ കൈയെടുത്ത് അവന്റെ കൈക്കുള്ളിൽ ആക്കി…
പറ….
അതെന്തായാലും കേൾക്കാൻ ഞാൻ തയ്യാറാണ്….
ചാരു പറഞ്ഞുതുടങ്ങി തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം…..
അവൾ അനുഭവിച്ച വേദന അപമാനം ഒറ്റപ്പെടൽ ദേഷ്യം സങ്കടം എല്ലാം ദീപുവിന്റെ അടുത്ത് പറഞ്ഞു..
അവള് പറയുമ്പോഴുള്ള മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു എന്തൊക്കെ ബുദ്ധിമുട്ടുകൾ സഹിച്ചു എന്നുള്ളത്….
ഒക്കെ പറഞ്ഞ് തീർന്നപ്പോഴേക്കും ചാരു പൊട്ടിക്കരഞ്ഞുപോയി…..
ദീപു അവളെ അവന്റെ മടിയിലേക്ക് കിടത്തി….
കരയാൻ ഉള്ളതു മുഴുവൻ കരഞ്ഞു തീർക്കട്ടെ എന്ന് അവനും വിചാരിച്ചു……….
കുറച്ചുനേരം കഴിഞ്ഞ് ചാരു ഒന്ന് നോർമൽ ആകാൻ….
ചാരു ദീപുവിന്റെ മടിയിൽ നിന്നും പതിയെ എണീറ്റു…..
എണീറ്റ് നിന്ന് കുറച്ചു നേരം ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി നിന്നു………
താലികെട്ടിയ പുരുഷനിൽ നിന്നും വിവാഹത്തിനു മുന്നേ ചീത്ത ആയവൾ ആണ് ഞാൻ…..
ദീപു ഏട്ടന് വേണമെങ്കിൽ എന്നെ ഉപേക്ഷിക്കാം….
കല്യാണത്തിന് മുന്നേ ഇതൊക്കെ പറയാഞ്ഞത് എന്താണെന്ന് ചോദിച്ചു വേണെങ്കിൽ എന്നോട് ദേഷ്യം കാണിക്കാം…
എന്തായാലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്……
ദീപു അവളുടെ അടുത്ത് ചെന്ന് അവളെ ബലം പിടിച്ച് തന്റെ നെഞ്ചിൽ ചേർത്തു നിർത്തി….
ഇതൊന്നും എന്നെ സംബന്ധിച്ചോളം ഒരു പ്രശ്നമല്ല ചാരു…..
നിന്റെ തെറ്റ് കൊണ്ട് സംഭവിച്ച ഒന്നുമല്ലല്ലോ……
നിനക്ക് അത് എന്നോട് നേരത്തെ പറയാമായിരുന്നു…..
പറയാൻ ഇത്രയും വൈകിയത് മാത്രമേ എനിക്ക് വിഷമം ഉള്ളൂ….
അല്ലാതെ എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല അങ്ങനെ ദേഷ്യപ്പെടാൻ പറ്റുകയുമില്ല…..
ചാരു തല ഉയർത്തി അവനെ നോക്കി……..
കരയുന്ന കണ്ണുകൾക്ക് ഇടയിലും സന്തോഷത്തിന്റെ നീർ തിളക്കം അവൻ കണ്ടു…..
ചാരു ദീപു വിനെ കെട്ടിപ്പിടിച്ചു…..
ഒരിക്കലും അകന്നു പോവാത്ത വിധം അവൾ ദീപുവിനെ ഇറുകെ പുണർന്നു………
ചാരു :: ഇപ്പൊ എനിക്ക് എന്ത് മനസ്സമാധാനം ഉണ്ടെന്ന് അറിയാമോ…..
അയാൾ എന്നെ താലിചാർത്തി എങ്കിലും ഞാൻ പ്രണയം എന്താണെന്ന് തിരിച്ചറിഞ്ഞത് ഇവിടെ നിന്നാണ്… ചാരു ദീപുവിന്റെ നെഞ്ച് കൈവെച്ചു കൊണ്ട് പറഞ്ഞു…..
നെഞ്ചിലാണ് എന്റെ സങ്കടങ്ങൾ എല്ലാം ഞാൻ കരഞ്ഞു തീർത്തത്….
എന്റെ ഏറ്റവും വലിയ ആശ്രയവും ഇവിടെയാണ്….
ചാരു ദീപുവിന്റെ നെഞ്ചിൽ അമർത്തി ചുണ്ടുകൾ ചേർത്തു കൊണ്ട് പറഞ്ഞു……
ദീപു :: ഞാൻ ഒന്ന് ചോദിക്കട്ടെ ഇപ്പോൾ ഇതൊക്കെ പറയാൻ എന്താ കാരണം….
ചാരു തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി….
ഞാൻ ഈ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ്…
ഇടയ്ക്കിടെ ഒരു ദുസ്വപ്നം പോലെ എന്റെ മനസ്സിൽ ഓടിയെത്തുന്ന കാര്യങ്ങൾ…..
ഇതെല്ലാം ദീപുവേട്ടനോട് നോട് പറഞ്ഞു കഴിഞ്ഞാൽ…..
എനിക്ക് മനസ്സമാധാനം കിട്ടുമെന്ന് തോന്നി…
അത് മാത്രമല്ല ദീപു ഏട്ടന്റെ കണ്ണിൽ കാണുന്ന ഈ പ്രണയം……
അത് പൂർണ്ണമായിട്ടും എന്റെതായി മാത്രം മാറുവാൻ ഇതെല്ലാം തുറന്നു പറയുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി….
ദീപുവേട്ടനിൽ എന്നും എന്നെ അകറ്റുന്ന എന്തോ ഒരു പ്രശ്നം എനിക്ക് ഉണ്ടായിരുന്നു…
അതെന്താണെന്ന് തിരിച്ചറിയാൻ വൈകിപ്പോയി…..
ഇപ്പോൾ എനിക്ക് ഉറപ്പുണ്ട് അധികം വൈകാതെ തന്നെ എല്ലാ അർത്ഥത്തിലും ദീപുവേട്ടന്റെ മാത്രമായി മാറാൻ കഴിയുമെന്ന്….
അത് ഞാനിപ്പോൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്…
ദീപുവേട്ടന്റെ മാത്രം ചാരു ആയി മാറാൻ……
തുടരും…