പുനർവിവാഹം ~ ഭാഗം 13, എഴുത്ത്: അശ്വതി കാർത്തിക

കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ഡോക്ടർ ഇറങ്ങി…..

ഒന്നും പറയാതെ തന്നെ ആ മുഖഭാവത്തിൽ നിന്നും തന്റെ മകനും ജീവനോടെ ഇല്ലെന്നുള്ള യാഥാർത്ഥ്യം അച്ഛൻ തിരിച്ചറിഞ്ഞു

❣️❣️❣️❣️❣️

സോറി ദേവൻ ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ആവുന്നതും ശ്രമിച്ചു……പക്ഷെ രക്ഷിക്കാനായില്ല…….

എന്റെ മോനെ എന്ന് വിളിച്ചു അമ്മ കുഴഞ്ഞുവീണു…..

തളർന്നു വീഴാൻ പോയ ദേവനെ എല്ലാവരുംകൂടി പിടിച്ച് അവിടെ ഇരുത്തി……

അപ്പോഴേക്കും വിവരങ്ങളൊക്കെ അറിഞ്ഞ ദേവന്റെയും ഭാര്യയുടെയും ബന്ധുക്കളൊക്കെ എത്തി…….

എന്ത് ചെയ്യും എന്ന് ആർക്കും ഒരു പിടി ഇല്ല…..ഒരു സ്ഥലത്ത് മരുമകൾ പ്രസവിച്ചു കിടക്കുന്നു….അടുത്തുതന്നെ മകൻ മരിച്ചു കിടക്കുന്നു…

എന്ത് പറഞ്ഞ് അച്ഛനെ അമ്മയെയും ആശ്വസിപ്പിക്കും എന്നു ആർക്കുമറിയില്ല……

❣️❣️❣️❣️❣️

വിഷ്ണുവിന്റെ ബോഡി വീട്ടിലേക്ക് കൊണ്ടുപോയി…….

ബാക്കി നടപടികളൊക്കെ കഴിയാൻ രാത്രി ആയതുകൊണ്ട് പിറ്റേദിവസമാണ് ബോടി വീട്ടിലേക്ക് കൊണ്ടുപോയത്…………

ചാരു വിന് ബോധം വന്നപ്പോൾ അച്ഛൻ കയറി കാര്യം പറഞ്ഞു……

അയാൾ എന്റെ ജീവിതത്തിലേക്ക് വന്നത് ഞാൻ അറിഞ്ഞിട്ടില്ല…എന്റെ അനുവാദത്തോടുകൂടി അല്ല അയാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്…….പോകുന്നതും എനിക്ക് കാണണ്ട എനിക്ക് താല്പര്യമില്ല എന്നെ സംബന്ധിച്ചിടത്തോളം അയാൾ എന്റെ ആരുമല്ല……

ചാരു വിൽ നിന്നും ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ച് കൊണ്ടാവാം അച്ഛന് വലിയ സങ്കടം ഒന്നും തോന്നിയില്ല…..ചാരുവിനെ നോക്കാനായി ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കിയിട്ടാണ് അവർ വീട്ടിലേക്ക് പോയത്……

❣️❣️❣️❣️❣️

അധികം വൈകിപ്പിക്കാന് തന്നെ വിഷ്ണുവിന്റെ ചടങ്ങുകളെല്ലാം നടത്തി…….

വീട്ടിൽ അവരുടെ സ്ഥലത്ത് അച്ഛന്റെ യും അമ്മയുടെയും റൂമിൽ ഇരുന്ന് കാണാൻ പാകത്തിന് ആയിരുന്നു വിഷ്ണുവിന് ചിതയൊരുക്കി യത്…..

മക്കൾ എത്ര കൊള്ളരുതാത്തവർ ആയാലും അച്ഛനും അമ്മയ്ക്കും അവരെന്നും പൊന്നുമകൻ തന്നെയായിരിക്കും……..

❣️❣️❣️❣️❣️

മൂന്നാലു ദിവസം കഴിഞ്ഞാണ് ചാരു വിനെ ഡിസ്ചാർജ് ചെയ്തത്…..

വീട്ടിലെത്തിയിട്ടും വിഷ്ണുവിനെ കുറിച്ച് ഒരക്ഷരം മിണ്ടാൻ പോലും അവർ തയ്യാറായില്ല…….

അവൾക്ക് കേൾക്കാൻ താല്പര്യമില്ല എന്ന് അറിവുള്ളതിനാൽ ആരും അവനെ പറ്റി ഒരക്ഷരം അവൾ കേൾക്കെ മിണ്ടാനും നിന്നില്ല…

ദിവസങ്ങൾ ഒക്കെ പെട്ടെന്ന് തന്നെ നീങ്ങി….

വിഷ്ണുവിന്റെ മരണത്തോട് ദേവനും ഭാര്യയും പൊരുത്തപ്പെട്ടു….ചാരുവിനെ പിന്നെ അതൊന്നും തന്നെ ബാധിക്കുന്ന ഒരു പ്രശ്നമായി തോന്നിയിട്ടില്ല…..ചെറിയ രീതിയിൽ കുഞ്ഞിന്റെ നൂലുകെട്ട് നടത്തി… ആരെയും വിളിക്കാൻ ഒന്നും പോയില്ല….

ചാരു പ്രസവിച്ചിട്ട് ഇപ്പൊ മൂന്നുമാസമായി…..

ഇപ്പൊ വലിയ ബുദ്ധിമുട്ടൊന്നുമില്ല കുഞ്ഞിനെ നോക്കാനും സ്വന്തം കാര്യങ്ങളൊക്കെ ചെയ്യാനും അവൾക്കായി……

രാവിലെ എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുക ആണ്….

അച്ഛാ….. അമ്മേ….ഞാൻ ഇവിടെ നിന്നും പോകുന്നതിനെപ്പറ്റി ആണ് ഇപ്പോൾ ചിന്തിക്കുന്നത്…..ഇനി ഇവിടെ തുടർന്ന് നിൽക്കുന്നതിൽ അർത്ഥമൊന്നുമില്ല….എനിക്ക് ആരുമില്ലാതിരുന്ന സമയത്ത് നിങ്ങൾ എല്ലാവരും എന്നെ ഒരുപാട് സഹായിച്ചു….സ്വന്തം മകളെ പോലെ സ്നേഹിച്ചു വേണ്ട കാര്യങ്ങളൊക്കെ ചെയ്തതന്നു…….ഇനിയും നിങ്ങൾക്ക് ഒരു ഭാരമായി ഇവിടെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല…..എന്നോട് ദേഷ്യം തോന്നരുത്…. കാണിക്കുന്നത് നന്ദികേട് ആണെന്ന് വിചാരിക്കരുത്….

അമ്മ ::: നീ എന്തൊക്കെ മോളെ പറയുന്നത്….പൊടി കുഞ്ഞിനെ കൊണ്ട് നീ എവിടേക്ക് പോകുന്നു….എങ്ങനെ ജീവിക്കും ആരും തുണയില്ലാതെ കുഞ്ഞിനെയുംകൊണ്ട് എന്ത് ചെയ്യാനാണ്……

ചാരു ::: അമ്മേ ഓൺലൈൻ ആയിട്ട് വീട്ടിലിരുന്ന് ചെയ്യാവുന്ന വർക്കുകൾ ഒക്കെ ഇപ്പോൾ ഒരുപാട് കിട്ടുന്നുണ്ട്…….ഞാൻ ഒന്ന് രണ്ടെണ്ണം ചെയ്യാമെന്ന് വിചാരിച്ചു….ഇപ്പൊ പിന്നെ മൂന്നു മാസം ആയില്ലേ അവനെ നോക്കാൻ എനിക്ക് പറ്റും…..പിന്നെ ഒറ്റയ്ക്ക്……ഇനി അങ്ങോട്ടേക്ക് ഒറ്റയ്ക്ക് തന്നെയല്ലേ ജീവിക്കേണ്ടത്….

അച്ഛൻ എണീറ്റ് അവളുടെ അടുത്തേക്ക് ഇരുന്നു….

ഞങ്ങളെയൊക്കെ അന്യർ ആയിട്ടാണോ നീ എപ്പോ കണ്ടിരുന്നത്……..നിന്നെ സ്നേഹിച്ചതും നിനക്കുവേണ്ടി ഓരോന്നും ചെയ്തതും ഞങ്ങളുടെ സ്വന്തം ആണെന്നുള്ള വിചാരത്തിൽ ആണ്….ഇന്നോ നാളെയോ എന്ന പറഞ്ഞിരിക്കുന്ന ഈ വയസ്സനും വയസ്സിക്കും ഇനി നിങ്ങൾ രണ്ടാളും മാത്രമേ ഒരു പ്രതീക്ഷ യുള്ളൂ…..അതില്ലാതെ ആക്കിക്കൊണ്ട് മോള് കുഞ്ഞിനെയുംകൊണ്ട് വീട്ടിൽനിന്ന് ഇറങ്ങരുത്….അച്ഛൻ മോൾടെ കാലുപിടിച്ച് പറയാം……

ചാരു പെട്ടെന്ന് എണീറ്റു….

എന്താണ് അച്ഛാ ഇങ്ങനെയൊക്കെ പറയുന്നത് നിങ്ങളോട് സ്നേഹം ഇല്ലാഞ്ഞിട്ട് ഒന്നുമല്ല……ഉള്ള കാര്യം അച്ഛനോടും അമ്മയോടും പറയാമല്ലോ…..വിഷ്ണുവിനെ പോലെ ഒരാളുടെ മകൻ ആയിട്ട് എന്റെ കുഞ്ഞിനെ വളർത്താൻ ഞാനാഗ്രഹിക്കുന്നില്ല സത്യമായിട്ടും…………

ചില സമയങ്ങളിൽ എനിക്ക് പേടിയാണ് അവന്റെ കുഞ്ഞു എന്നുള്ള കാരണത്താൽ എനിക്ക് എന്റെ മകനോട് വെറുപ്പ് തോന്നുമോ എന്ന് പോലും…..വിഷ്ണുവിന്റെ ഫോട്ടോ കാണിച്ച് ഇതാണ് നിന്റെ അച്ഛൻ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല……..

ഞാൻ ചെയ്യുന്നത് ചിലപ്പോൾ തെറ്റായിരിക്കാം….ഇന്നല്ലെങ്കിൽ നാളെ അവർ മുതിർന്നു കഥകളൊക്കെ അറിയുമ്പോൾ എന്നെ തള്ളിപ്പറഞ്ഞ് പോകുന്നെങ്കിൽ പോകട്ടെ…..അതുവരെ പക്ഷേ ഞാൻ അവന്റെ അച്ഛൻ ആരാണെന്ന് അവനെ കാണിച്ചു കൊടുക്കില്ല…..അത്രയും നീചനായ ഒരു മനുഷ്യന്റെ കുഞ്ഞായി എന്റെ മകൻ വളരേണ്ട……

❣️❣️❣️❣️❣️

(പാസ്ററ് കഴിഞ്ഞു )

ചാരു വിന്റെ കഥ പറഞ്ഞിരുന്നു കരയുന്ന അച്ഛനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ദീപു ആകെ വിഷമത്തിലായി……

ദീപു ഒരു ഗ്ലാസ് വെള്ളം എടുത്ത് അദ്ദേഹത്തിന് കുടിക്കാൻ കൊടുത്തു………

കുറച്ചുനേരം ഒന്നും മിണ്ടിയില്ല……അദ്ദേഹം പിന്നെയും തുടർന്നു……

ചാരു പറഞ്ഞത് തെറ്റാണെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും അപ്പോൾ തോന്നിയില്ല…….

ചാരുവും കുഞ്ഞു കൂടിപ്പോയാൽ തീർത്തും വല്ലാത്തൊരു അവസ്ഥയിലേക്ക് മാറുമായിരുന്നു അപ്പോൾ ഞങ്ങൾ…..കുഞ്ഞു ഇല്ലാതെ ഒരു നിമിഷംപോലും ജീവിക്കാൻ പറ്റത്ത അവസ്ഥയിൽ എത്തിയപ്പോഴേക്കും………..

അവള് പറഞ്ഞതിൽ കാര്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് വിഷ്ണുവിന്റെ ഫോട്ടോയൊക്കെ വീട്ടിൽ നിന്നും ഞങ്ങൾ മാറ്റി…….ചാരു വീണ്ടും പഠിക്കാൻ ഒക്കെ പോയി തുടങ്ങി….

പയ്യ പയ്യ ഞങ്ങളെല്ലാവരും നോർമൽ ലൈഫിലേക്ക് എത്തി…..

കിച്ചു ഓർമ്മവച്ച സംസാരിക്കാൻ ഒക്കെ ആയി തുടങ്ങിയപ്പോൾ ഇടയ്ക്ക് അച്ഛനെ അന്വേഷിച്ചു……അച്ഛൻ ദൂരെ നാട്ടിൽ ആണെന്ന് ഇപ്പോ വരാൻ പറ്റുന്ന സാഹചര്യത്തിൽ അല്ലെന്നും ആണ് ചാരു അവനെ പറഞ്ഞു മനസ്സിലാക്കിയിരിക്കുന്നത്………..

ഞാൻ ഇതൊക്കെ മോനോട്‌ ഇപ്പൊ പറഞ്ഞത് എന്താണെന്ന് വെച്ചാൽ നാളെ വേറൊരാൾ പറഞ്ഞ് നിങ്ങൾ ഇതറിഞ്ഞാൽ നിങ്ങളെ ഞങ്ങൾ ചതിച്ചു എന്ന് തോന്നരുത്….അങ്ങനെ ഒരു ദേഷ്യം എന്റെ മോളോടും കുഞ്ഞിനോടും കാണിക്കരുത്…..ഒരുപാട് അനുഭവിച്ചു എന്റെ കുട്ടി ഈ സമയത്തിനുള്ളിൽ……..

സ്വന്തം വീട്ടുകാർ വരെ അവളെ തന്നെ പറഞ്ഞു……ഇനി അങ്ങനെ ഒരു അവസ്ഥ എന്റെ മോൾക്ക് വരരുത്….

ദീപു ::: അച്ഛന് എന്നെ വിശ്വസിക്കാം….. ഞാൻ കാരണം ഒരിക്കലും ചാരുവിനോ കുഞ്ഞിനോ ഒരു ദോഷം വരില്ല….ശരിക്കും നിങ്ങളോടൊക്കെ എനിക്ക് ബഹുമാനമാണ് തോന്നുന്നത്…..ചാരു വിനോട് പ്രത്യേകിച്ച്…

ഇപ്പോ എനിക്ക് 100% ഉറപ്പുണ്ട് ചാരു വിന് എന്റെ മോളെ സ്വന്തം മകളായി കാണാൻ കഴിയുമെന്ന്…..

പിന്നെ എനിക്കൊരു കാര്യം അച്ഛനോട് പറയാനുണ്ട്……

തുടരും….