പിറ്റേന്ന് അവന്റെ സൗകര്യത്തിന് വേണ്ടി കട്ടിലിൽ എന്നെ കെട്ടിയിട്ട് കൊടുത്തത് വല്യമ്മയായിരുന്നു. ഒന്ന് എതിർക്കാൻ പോലും കഴിയാതെ അവൻ ഞാനൊരു മനുഷ്യ……

_upscale

കൊലയാളി

എഴുത്ത്:- വസു

” ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ..? സ്വന്തം കെട്ടിയോനെ കiഴുത്തറുത്ത കൊiന്ന കേസിലെ പ്രതിയാണ്. ഇവളുടെ ഇരിപ്പും അഹങ്കാരവും ഒക്കെ കണ്ടാൽ അങ്ങനെ വല്ലതും പറയുമോ..? “

സെല്ലിലെ സഹതടവുകാരിൽ ഒരാൾ മറ്റൊരാളോട് പറയുന്നത് നിർവികാരതയോടെ കേട്ടിരുന്നു. അല്ലെങ്കിലും കുറെ നാളുകളായി ഈ സംഭാഷണങ്ങളൊക്കെ തനിക്ക് പരിചിതമാണ്.

” ഇതിന്റെയൊക്കെ അച്ഛന്റെയും അമ്മയുടെയും വിധി നോക്കണേ..!”

മറ്റാരോ സഹതപിക്കുന്നുണ്ട്. അവരോടൊക്കെ സത്യം പറഞ്ഞാൽ പുച്ഛമാണ് തോന്നുന്നത്.

” ഡീ.. വന്ന സമയം മുതൽ നീ ഇങ്ങനെ ആരുടെയും മുഖത്ത് നോക്കാതെ മുഖം കുനിച്ചിരിക്കുന്നത് കൊണ്ട് എന്താണ് ലാഭം..? നിന്റെ കെട്ടിയോനെ കൊiന്നു കളയാൻ കാണിച്ച ധൈര്യം മറ്റൊരാളുടെ മുഖത്തേക്ക് നോക്കാനും കാണിക്കണം.”

തലമുടിയിൽ പിടിച്ചു വiലിച്ചുകൊണ്ട് കൂട്ടത്തിൽ ആരോ പറഞ്ഞപ്പോൾ മുഖമുയർത്തി നോക്കി. വേദന കൊണ്ട് മുഖം ചുളിയുന്നുണ്ടായിരുന്നു. പക്ഷേ അവർക്കൊക്കെ അതൊരു ആനന്ദകരമായ കാഴ്ചയായിരുന്നു.

” നിങ്ങളൊക്കെ കൂടി എന്തിനാണ് ഈ പെണ്ണിനെ ഉപദ്രവിക്കുന്നത്..? അത് നിങ്ങൾക്കാർക്കും ഒരു ശല്യവും ചെയ്യാതെ ആ മൂലയ്ക്ക് ഒതുങ്ങിയിരുന്നത് അല്ലേ..? “

പെട്ടെന്ന് ആരോ തലമുടിയിൽ പിടിച്ച കൈകളെ മോചിപ്പിച്ചു. ശേഷം ദേഷ്യത്തോടെ അവരോട് ചോദിച്ചു.

“ഒരാളിനെ കൊiന്നു കളയാൻ മാത്രം ധൈര്യമുള്ള പെണ്ണാണ് ഇവൾ എന്ന് കണ്ടിട്ട് എനിക്ക് തോന്നിയില്ല. അഥവാ അവൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഒരുപക്ഷേ ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടായിരിക്കും. ഇവിടെ വന്നിരിക്കുന്ന നിങ്ങൾ ആരും, ഞാൻ ഉൾപ്പെടെ ആരും തന്നെ, നല്ല നടപ്പിനല്ലല്ലോ ജയിലിൽ കിടക്കുന്നത്.. മോഷണവും പിടിച്ചുപiറിയും ഒക്കെ ചെയ്തവരില്ലേ നമ്മുടെ കൂട്ടത്തിൽ..? “

അവർ പറയുന്നതൊക്കെ കേട്ടിരിക്കുക മാത്രമേ ഞാൻ ചെയ്തുള്ളൂ.

” അത് നീ പറഞ്ഞത് നേരാ. മോഷണവും പിടിച്ചുപiറിയും ഒക്കെ ചെയ്തവരാണ് നമ്മുടെ കൂട്ടത്തിൽ ഉള്ളത്. കൊiലപാതകം ചെയ്ത ഒരാൾ നമ്മുടെ കൂട്ടത്തിൽ ഇത് ആദ്യമായിട്ടാണ്. “

ആരോ പറയുന്നത് കേട്ടു. പക്ഷേ ഇനിയും മൗനം പാലിക്കുന്നത് നല്ലതല്ല എന്ന് എനിക്ക് തോന്നി.പലപ്പോഴും എന്റെ മൗനമാണ് എന്നെ തോൽപ്പിച്ചിട്ടുള്ളത്. ഇനിയും അത് അനുവദിച്ചു കൊടുക്കാൻ പറ്റില്ല.

” ഞാൻ ഒരാളിനെ കൊiന്നു എന്ന് പറയുന്നത് സത്യം തന്നെയാണ്. എന്റെ ഭർത്താവിനെയാണ് ഞാൻ കൊiന്നത്. അതിൽ എനിക്കില്ലാത്ത എന്ത് നഷ്ടമാണ് നിങ്ങൾക്കൊക്കെ ഉള്ളത്..? “

അറിയാതെ തന്നെ ശബ്ദം ഉയർന്നു പോയി. അത്രയും സമയം അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നവർ മുഴുവൻ ഈ ശബ്ദത്തിൽ നിശബ്ദരായി.

“നിങ്ങളാരും കരുതുന്നതു പോലെ എനിക്ക് മറ്റൊരു ലാഭങ്ങൾ ഉണ്ടായിട്ടല്ല ഞാൻ അയാളെ കൊiന്നു കളഞ്ഞത്. എനിക്ക് സമാധാനമായിട്ട് ഒന്ന് ജീവിക്കാൻ വേണ്ടിയാണ്.”

പറയുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയിരുന്നു. ഇനിയും എന്നിൽ കണ്ണീർ അവശേഷിക്കുന്നുണ്ടോ എന്ന് അത്ഭുതത്തോടെയാണ് ഓർത്തത്.

” ഞാൻ നിങ്ങളോടൊക്കെ ആദ്യമേ പറഞ്ഞതല്ലേ ഈ പെൺകുട്ടിയെ കണ്ടിട്ട് ഒരാളിനെ കൊiല്ലാനുള്ള ചങ്കുറപ്പ് ഒന്നുമില്ല എന്ന്. മോള് പറയൂ എന്താ ശരിക്കും ഉണ്ടായത്..? “

കുറെ വർഷങ്ങൾക്കു ശേഷം വാൽസല്യവും സ്നേഹവും അറിഞ്ഞതു കൊണ്ടായിരിക്കണം അറിയാതെ തന്നെ പൊട്ടിക്കരഞ്ഞു പോയി.

“ചേച്ചി നേരത്തെ പറഞ്ഞില്ലേ.. എന്റെ അച്ഛന്റെയും അമ്മയുടെയും ഒക്കെ കാര്യം. എനിക്ക് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ അവർ ഒരു ആക്സിഡന്റിൽ മരിച്ചു പോയതാണ്. ഏതോ ഒരു ക്ഷേത്രത്തിൽ എനിക്ക് വേണ്ടി എന്തോ ഒരു നേർച്ച നടത്താൻ വേണ്ടി പോയതായിരുന്നു. ആ ആക്സിഡന്ററിൽ നിന്ന് രക്ഷപ്പെട്ടത് ഞാനും എന്റെ മുത്തശ്ശിയും മാത്രമായിരുന്നു. എന്റെ ആറു വയസ്സിൽ മുത്തശ്ശിയും എന്നെ വിട്ടു പോയി. പിന്നീടുള്ള കാലം എന്റെ വല്യച്ഛന്റെയും വല്യമ്മയുടെയും സംരക്ഷണത്തിൽ ആയിരുന്നു ഞാൻ ജീവിച്ചത്. പക്ഷേ ആ സന്തോഷങ്ങൾക്കും അധികം ആയുസ്സ് ഒന്നുമുണ്ടായിരുന്നില്ല. അവർക്ക് കുട്ടികൾ ഉണ്ടാകില്ലായിരുന്നു. അതുകൊണ്ടാണ് എന്നെ ഏറ്റെടുക്കാൻ അവർ മനസ്സു കാണിച്ചത്. പക്ഷേ ഞാൻ അവരുടെ കൂടെ ചെന്നതിന് അധികം വൈകാതെ തന്നെ വലിയമ്മ പ്രഗ്നന്റ് ആയി. അവർക്ക് ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞതോടെ ഞാൻ അവർക്കൊക്കെ ഒരു അധികപ്പറ്റായി. അന്നുമുതൽ എന്റെ ജീവിതം മാറാൻ തുടങ്ങി. ശമ്പളമില്ലാത്ത ഒരു ജോലിക്കാരി ആയിരുന്നു ഞാൻ ആ വീട്ടിൽ. അവർക്ക് രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ഒരു മോനും ഒരു മോളും.”

എല്ലാവരും തന്നെ ശ്രദ്ധിച്ചിരിക്കുന്നത് അറിയുന്നുണ്ടായിരുന്നു.

” വളർന്നു വരുന്തോറും എനിക്ക് എന്റെ അമ്മയെ പോലെ സൗന്ദര്യമുണ്ട് എന്ന പേരിൽ വല്യമ്മ എന്നെ ക്രൂiരമായി ഉപദ്രവിച്ചിരുന്നു. എന്റെ അനുവാദമില്ലാതെ എന്റെ തലമുടി മുiറിച്ച് കളയാനും എന്റെ ശരീരം മുഴുവൻ പൊiള്ളലുകൾ ഏൽപ്പിക്കാനും ഒക്കെ വല്യമ്മയ്ക്ക് കൂട്ടുനിന്നത് വലിയമ്മയുടെ മോളായിരുന്നു. അതൊക്കെയും കണ്ട് ആസ്വദിക്കാൻ വലിയച്ഛനും മോനും. അതൊക്കെ മറ്റൊരാശ്രയം ഇല്ലാത്തതിന്റെ പേരിൽ സഹിക്കുകയായിരുന്നു ഞാൻ.പക്ഷേ സ്വന്തം ചേച്ചിയായ എന്നിൽ കാiമം തീർക്കാൻ അനിയൻ എത്തിയ ആ രാത്രി ഒരു ശപിക്കപ്പെട്ട രാത്രിയായിരുന്നു. അന്ന് അവനെ മുറിയിൽ നിന്ന് തള്ളിയിറക്കുമ്പോൾ അതിന്റെ പ്രത്യാഘാതം എന്തായിരിക്കും എന്ന് ഞാൻ ചിന്തിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല. പിറ്റേന്ന് അവന്റെ സൗകര്യത്തിന് വേണ്ടി കട്ടിലിൽ എന്നെ കെട്ടിയിട്ട് കൊടുത്തത് വല്യമ്മയായിരുന്നു. ഒന്ന് എതിർക്കാൻ പോലും കഴിയാതെ അവൻ ഞാനൊരു മനുഷ്യ ജീiവനാണെന്നുള്ള പരിഗണന പോലും തരാതെ എന്നെ കീiഴ്പെടുത്തി. ഒരുതവണ അല്ല പലവട്ടം..എതിർക്കാൻ ഒരുപാട് ശ്രമിച്ചു.അവസാനം പരാജയം സമ്മതിച്ചു കൊടുക്കേണ്ടി വന്നതാണ്.”

അത്രയും പറഞ്ഞപ്പോഴേക്കും ആ ഭീകരമായ രാത്രിയിലെ ഓർമ്മ വേദനിപ്പിക്കാൻ തുടങ്ങിയിരുന്നു.

” ആർക്കും വേണ്ടാത്ത ഈ ജീവിതം അവസാനിപ്പിക്കണം എന്ന് തന്നെയാണ് തോന്നിയത്. അല്ലെങ്കിൽ ഒരുപക്ഷേ വീണ്ടും അവൻ കാiമം തീർക്കാൻ എത്തിയാലോ എന്ന ഭയം. ജീവിതം അവസാനിപ്പിക്കാൻ തന്നെയാണ് അടുക്കളയോട് ചേർന്നുള്ള സ്റ്റോറൂമിലേക്ക് ആ രാത്രിയിൽ ചെന്ന് കയറിയത്. പക്ഷേ അത് എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവിടെ ആ മുറിയിൽ ഞാൻ കണ്ടു എന്റെ അനിയത്തിയേയും ഒരു അന്യ പുരുഷനെയും.. അറപ്പോടെ മുഖം തിരിച്ചുകൊണ്ട് അവിടെനിന്ന് ഇറങ്ങി പോകുന്നതിനു മുൻപ് തന്നെ എന്റെ അനിയത്തിയുടെ സഹായത്തോടെ അയാൾ എന്നെ കീiഴ്പെടുത്തിയിരുന്നു. നാട്ടുകാർക്ക് മുന്നിൽ ഒരാളെ വിളിച്ച് വീട്ടിൽ കയറ്റിയവൾ എന്നുള്ള പേരായി എനിക്ക്. ഒടുവിൽ കുടുംബത്തിന്റെ മാനം രക്ഷിക്കാൻ എന്നതുപോലെ അയാൾ എന്നെ താലി കെട്ടി. പിന്നീടുള്ള രാത്രികൾ എനിക്ക് ഓർക്കാൻ ഇഷ്ടപ്പെടാത്ത രീതിയിലുള്ളവ യായിരുന്നു. അയാൾക്ക് കാiമം തീർക്കാൻ ഒരു വസ്തു..അത് മാത്രമായിരുന്നു ഞാൻ.. മാസത്തിലെ ആiർത്തവ ദിനങ്ങൾ മാത്രമാണ് അയാളിൽ നിന്ന് എനിക്ക് ഒഴിവു കിട്ടിയിരുന്നത്. പക്ഷേ ആ ദിവസങ്ങളിൽ എന്റെ കൺമുന്നിൽ തന്നെ അയാൾ മറ്റു സ്ത്രീകളുമായി ബiന്ധപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിൽ പലപ്പോഴും എന്റെ അനിയത്തിയും ഉൾപ്പെട്ടിരുന്നു.. “

ഓരോ വാക്കുകളും കേൾക്കുമ്പോൾ കൂടെയിരിക്കുന്നവരുടെ മുഖഭാവം മാറിമറിയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

” എല്ലാത്തിനും ഒടുവിൽ അയാളുടെ കൂട്ടുകാർക്ക് കൂടി എന്നെ പങ്കുവയ്ക്കാൻ അയാൾ തീരുമാനിച്ചപ്പോൾ എന്റെ ജീവിതം തന്നെ അവസാനിപ്പിക്കാൻ ആയിരുന്നു ഞാൻ ശ്രമിച്ചത്. മുൻപൊരിക്കൽ ഞാൻ അങ്ങനെ ശ്രമിച്ചപ്പോൾ ഒരു ദുരന്തമായി എന്റെ ജീവിതത്തിലേക്ക് കയറി വന്നതാണ് അയാൾ. ഞാൻ അയാളുടെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയാലും അയാൾക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കാൻ പോകുന്നില്ല. നാളെയും അയാൾ ഇതുതന്നെ തുടരും. ഒരുപക്ഷേ മറ്റൊരു പെൺകുട്ടി എന്നെപ്പോലെ ഇരയായി മാറി എന്ന് വരാം. എന്നെ അത്രത്തോളം ദ്രോഹിച്ചിട്ട് അയാൾ പിന്നെ ജീiവിച്ചിരിക്കേണ്ട എന്ന് എനിക്ക് തോന്നി. അതുകൊണ്ടുതന്നെയാണ് അയാളുടെ ആഹാരത്തിൽ മയങ്ങാനുള്ള ഗുളിക കലക്കി കൊടുത്തിട്ട് അയാളെ കiഴുത്തെടുത്ത് കൊiന്നത്. ഈ നിമിഷവും അതിൽ എനിക്ക് ഒരിറ്റുപോലും കുറ്റബോധം തോന്നുന്നില്ല.”

പറഞ്ഞവസാനിപ്പിച്ചുകൊണ്ട് കൂടെയുള്ളവരുടെ മുഖത്തേക്ക് നോക്കി. എല്ലാ മുഖഭാവങ്ങളിലും തന്നോടുള്ള സഹതാപമായിരുന്നു എന്ന് തിരിച്ചറിഞ്ഞു.

” അവനെപ്പോലുള്ളതൊക്കെ ചാiവേണ്ടത് തന്നെയാണ്.. നീ ചെയ്തതിൽ ഒരു തെറ്റും ഇല്ല മോളെ.. പക്ഷേ ഇതിന്റെ പേരിൽ നീ ജയിലിൽ കിടന്ന് നരകിക്കേണ്ടി എന്ന് ആലോചിക്കുമ്പോൾ ആണ്..”

ആരോ പറഞ്ഞത് കേട്ട് പുച്ഛത്തോടെ ചിരിച്ചു.

” എനിക്ക് എന്ത് ജീവിതമാണ് ചേച്ചി..? ജയിലിനകത്താണെങ്കിൽ ഒരുപക്ഷേ മൂന്ന് നേരം ആഹാരം കഴിച്ച് കിടക്കാം. സുരക്ഷിതമായ ഒരു ഇടം.. പുറത്താണെങ്കിൽ കഴുകൻ കണ്ണുകളെ പേടിച്ച്, ആഹാരത്തിന് പോലും വകയില്ലാതെ അലഞ്ഞു നടക്കേണ്ടി വന്നേനെ..!”

പറഞ്ഞുകൊണ്ട് ഭിത്തിയിലേക്ക് ചാരി കണ്ണുകൾ അടയ്ക്കുമ്പോൾ,പിന്നെയും അവരുടെയൊക്കെ സംസാരം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.