എഴുത്ത്:- മനു തൃശ്ശൂർ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
കണ്ണടച്ച് കിടന്നപ്പോൾ .ആരുടെയൊ ഫോണിൽ നിന്നും പാട്ട് കേൾക്കുന്നു ഉണ്ടായിരുന്നു..
” ഉണരുമീ ഗാനം ഉരുകുമെൻ ഉള്ളം….””
ഒന്നുറങ്ങാൾ കണ്ണുകൾ അടച്ചത് ആയിരുന്നു ആ പാട്ട് കേട്ടത് കൊണ്ടാവും
ആ നിമിഷം സങ്കടങ്ങളൊ യാതൊരു ബുദ്ധിമുട്ടോ ഇല്ലാഞ്ഞിട്ടും കണ്ണു നിറഞ്ഞത് ..
ആ പാട്ടിലെ തിലകനും ആ കുഞ്ഞു ജയറാവും മനസ്സിൽ വരുമ്പോൾ അച്ഛനെ ഓർമ്മ വരും..
പിന്നെ കിടന്നിട്ട് ഉറക്കം വന്നില്ല ജോലി കഴിഞ്ഞ് വന്നു കിടക്കായിരുന്നു റൂമിൽ നല്ല ക്ഷീണം ഉണ്ടായിരുന്നു..
നാല് വർക്ഷങ്ങൾ ആയി പ്രവാസം തുടങ്ങീട്ട് പക്ഷെ മനസ്സ് എപ്പോഴും നാട്ടിലാണ് അമ്മയുടെയും അച്ഛൻ്റെയും കൂടെ..
ഞാൻ കൺപ്പോളകൾക്ക് മീതെ ഉള്ള കൈയ്യേടുക്കാതെ പറഞ്ഞു..
ഏട ആ പാട്ട് ഓഫ് ചെയ്യട.. വെറുതെ മനുഷ്യൻ്റെ മനസമാധാനം കളയാതെ..
അതൊരു റീൽസ് നോക്കുന്നതിന് ഇടയിൽ കയറി വന്നതാട എന്നൊരു മറുപടി അടുത്ത് നിന്നും ഉണ്ടായി..
ഞാൻ ഒന്നും മിണ്ടിയില്ല അങ്ങനെ കിടന്നു..
മനസ്സിൽ അച്ഛൻ്റെ മുഖം ആ സിനിമയിലെ തിലകൻ്റെ സ്നേഹം പോലെ ..അച്ഛൻ എനിക്കായ് പകർന്നു തന്നത് ഒരോന്നായ് മനസ്സിൽ വന്നു..
പലപ്പോഴും വെയുകന്നേരം സ്ക്കൂൾ വിടുമ്പോൾ അച്ഛൻ സ്ക്കൂൾ പടിക്കൽ കാത്തു നിൽപ്പ് ഉണ്ടാവും ഓടി ചെല്ലുമ്പോൾ വാരിയെടുക്കാനും..
എന്താട വാങ്ങി തരേണ്ട് എന്ന് ചോദിക്കാനും ഒക്കെ..
അപ്പോഴൊക്കെ അച്ഛൻറെ പകുതി അഴിച്ച കുടുക്കിൻ്റെ വിടവിലൂടെ അച്ഛൻ്റെ നെഞ്ചിൽ ഞാൻ നോക്കാറുണ്ട്..
ചിലപ്പോൾ ആ വിടവിലൂടെ കൈയ്യിട്ട് ഇടനെഞ്ചിൽ വിരലുകൾ അമർത്തി വെക്കും.അച്ഛൻ്റെ നെഞ്ചിടിപ്പ് അറിയാൻ..
റോഡിലൂടെ ഓടി നടക്കണം എന്ന് വാശി പിടിക്കുമ്പോൾ നെഞ്ചിൽ നിന്നും താഴെ ഇറക്കി നടത്തിക്കുമെങ്കിലും ഒരിക്കൽ പോലും. അച്ഛനെൻ്റെ കൈ വിട്ടിരുന്നില്ല..
പലപ്പോഴും വിഴാൻ പോവുമ്പോൾ പിന്നിൽ നിന്നും ആ കരങ്ങൾ എന്നെ ബലമായി പിടിച്ചു നിർത്തി ഉണ്ടാവും..
രാത്രി ഉറങ്ങും വരെ അടുത്ത് ഇരിക്കാനും മടിയിൽ ഇരുത്താനും അച്ഛനൊപ്പം ഇരുന്നു ചോറു വാരി തിന്നാനും എന്നെ കൂട്ടുമായിരുന്നു..
പക്ഷെ വലുതാകും തോറും അച്ഛനിൽ നിന്നും മനസ്സ് അകന്നു തുടങ്ങിയിരുന്നു എങ്കിലും സാനേഹത്തിന് ഒട്ടും കുറവ് ഉണ്ടായിരുന്നില്ല
ചിലപ്പോൾ പരസ്പരം സംസാരിക്കാൻ മനസ്സ് വരാതെ വരുമ്പോൾ ഉള്ളൊന്നു പിടക്കാറുണ്ട്..
വളർന്നു ജീവിതം എന്താണെന്ന് മനസ്സിലാക്കൻ തുടങ്ങിയ കാലം മുതൽ പരസ്പരം മൗനം ആയിരുന്നു
ഒരുപക്ഷെ ജീവിതം ഞാൻ തിരിച്ചറിയട്ടെ എന്ന് കരുതി ആവും ഒന്നിലും ഇടപ്പെട്ട് വരാതെ അങ്ങോട്ട് ചോദ്യം വരുമ്പോൾ മാത്രം മിണ്ടി പോയതും..
എന്നാലും എൻ്റെ കാര്യങ്ങൾക്ക് ഒന്നിനും ഒരു കുറവും വരുത്തിരുന്നില്ല..
രാത്രി ഏറെ വൈകുമ്പോൾ ഉമ്മറ തിണ്ണയിൽ ഇരുട്ടിൽ ഇരിക്കുന്നത് കാണാറുണ്ട്..
എപ്പോഴും എപ്പോഴും പതിവായി ഇരിക്കുന്നു കണ്ടപ്പോൾഒരിക്കൽ ഞാനതിന് ദേഷ്യം കാണിച്ചു എന്തിന ഇവിടെ ഇരിക്കണ് നിങ്ങൾക്ക് ഉറക്കമില്ലെ ഞാൻ ചെറിയ കുട്ടി ഒന്നും അല്ലെന്ന് പറഞ്ഞു..
പിന്നെ അച്ഛനെൻ്റെ മുഖത്തേക്ക് നോക്കീട്ടില്ല എന്നെ കാണുമ്പോൾ മാറി നടക്കും വീട്ടിൽ ഞാനുണ്ടെ അകത്തേക്ക് കയറാതെ ഉമ്മറത്ത് ഇരിക്കും..
പലവട്ടം അമ്മ പറഞ്ഞു എന്താട നീ ഇങ്ങനെ അച്ഛനോട് ഇങ്ങനെ ..
പക്ഷെ ഞാനൊന്നും പറഞ്ഞില്ല കാരണം എനിക്ക് അച്ഛനോട് സ്നേഹം ആയിരുന്നു ഒന്ന് മിണ്ടാനും പഴയ പോലെ മടിയിൽ കിടക്കാനും ഒക്കെ ..
പക്ഷെ ഞാൻ വളർന്നിരിക്കുന്നു എനിക്ക് ഒരു കടമകൾ ഉണ്ട് എന്നൊരു തോന്നൽ ..
ചിലപ്പോൾ അതായിരിക്കും എൻറെയും എൻറെ അച്ഛൻ്റെ സന്തോഷവും..
കണ്ണുകൾ നിറഞ്ഞപ്പോൾ കൈകൾ എടുത്തു മാറ്റി എഴുന്നേറ്റു മുഖം കഴുകി..
ഫോണെടുത്തു അച്ഛൻ്റെ ഫോണിലേക്ക് വിളിച്ചു പക്ഷെ അമ്മ ആയിരുന്നു എടുത്തത് എപ്പോഴും അങ്ങനെ തന്നെ..
അച്ഛൻ്റെ ഫോണിൽ വിളിച്ചാലും അമ്മയായിരിക്കും എടുക്കുക..
പക്ഷെ ഒരിക്കൽ പോലും അച്ഛനെന്നോട് സംസാരിച്ചിട്ടില്ല..
ഈ നാല് വർഷതിനിടയിൽ പ്രവാസ ലോകത്ത് ഇരുന്നു വിളിക്കുമ്പോൾ ഒരിക്കൽ പോലും.
എനിക്ക് അതിനു അച്ഛനോട് ദേഷ്യമൊ കുറ്റബോധമൊ തോന്നില..
കാരണം അച്ഛന് എന്താണ് പറയാൻ ഉണ്ടാവുക ?? എന്ത് പറഞ്ഞു ആണ് അച്ഛൻ സംസാരിച്ചു തീർക്കുക..
ആ അച്ഛൻ്റെ മോനായ എനിക്ക് എന്താണ് ചോദിക്കാനും പറയാനും കഴിയുക..
ഒരു ആൺ മക്കൾക്ക്എന്തും പറയാനും ഒക്കെ അമ്മയോട് ആകും എങ്കിൽ അച്ഛനോട് അതിന് കഴിയാറില്ല..
കാരണം ഒരു മകനേക്കാൾ അവനുള്ള പ്രതീക്ഷയേക്കാൾ ഒരുപാട് ആണ് സ്വന്തം മകനെ കുറിച്ച് അച്ഛന് ഉണ്ടാവുക..
നമ്മൾ ഒന്ന് മിണ്ടിയില്ലെങ്കിലും പറഞ്ഞു ഇല്ലെങ്കിലും തൻ്റെ ശ്വാസത്തിൽ നിന്നും അച്ഛന് ഒരോ മക്കളെയും മനസ്സിലാവും..
അവൻ്റെ ഉള്ള് ഇപ്പോൾ എന്തായിരിക്കും എന്ന്
അതുകൊണ്ട് എന്നും സന്തോഷത്തോടെ ഇരിക്കുന്നത് കാണന ഒരു അച്ഛൻ ആഗ്രഹിക്കുക
അതിന് ഒരച്ഛന് ഒന്ന് കൊണ്ടും. മക്കളെ അടുത്തറിയണം മെന്നില്ലെന്ന് എനിക്ക് അറിയാം ആയിരുന്നു. .
അമ്മയോട് സംസാരിച്ചു തീരുമ്പോൾ ഞാൻ പറഞ്ഞിരുന്നു നാട്ടിലേക്ക് വരുന്നുണ്ട് എന്ന്
അപ്പോൾ അമ്മയത് അച്ഛനോട് പറയുന്നത് ഞാൻ ഫോണിലൂടെ കേട്ടിരുന്നു ഒപ്പം അച്ഛൻ്റെ മൂളലും..
അതു മതിയായിരുന്നു എനിക്ക് നാട്ടിലേക്ക് ഓടി പോവാനുള്ള ആവേശത്തിന് ഇരട്ടി മധുരം നൽക്കാൻ..
അപ്പോഴും അച്ഛനെ ഓർക്കുമ്പോൾ കണ്ണുകൾ നിറയും..
ചില പാട്ടുക്കേട്ടത് അച്ഛൻ്റെ മടിയിയിൽ ഇരുന്നു ആയിരുന്നു അന്ന് അതൊക്കെ കേൾക്കുമ്പോൾ ഒന്നും മനസ്സിൽ ആവാതെ ഞാൻ ടീവിലേക്ക് വിരൽ ചൂണ്ടി സന്തോഷം പ്രകടിപ്പിക്കുമ്പോൾ..
അച്ഛൻ അപ്പോൾ മറ്റൊരു ലോകത്ത് ആണെന്ന് തോന്നി ഉണ്ട്..
അതുകൊണ്ട് അച്ഛനുള്ളപ്പോൾ കേട്ടിരുന്ന പാട്ടുകൾ ഒക്കെ ഇപ്പോൾ കേൾക്കുമ്പോൾ കേട്ടിരിക്കാൻ മനസ്സ് വരാറില്ല .
അങ്ങനെ പ്രവാസ ജീവിതത്തിൽ നിന്നും ഒരിടവേളയ്ക്ക് നാട്ടിലേക്ക് വന്നപ്പോൾ തൊട്ടു ബന്ധുക്കളുടെയും നാട്ടുക്കാരുടെയും തിരക്ക് ആയിരുന്നു അതിനു ഇടയിൽ അച്ഛനെ ഒന്ന് കാണാനൊ മിണ്ടാനൊ പറ്റില്ല..
ശരിക്കും അച്ഛൻ അപ്പോൾ അവിടെ ഇല്ലായിരുന്നു തിരക്ക് ഒക്കെ കഴിഞ്ഞു വീട് ശാന്തമായി നിൽക്കുമ്പോൾ..
ഇതൊക്കെ എന്ത ഭാവത്തോടെ ഉള്ള നോട്ടവുമായ് അച്ഛൻ വീട്ടിലേക്ക് കയറി വന്നത് വന്നപ്പോൾ ആദ്യമായി അച്ഛനിൽ നിന്നും ഒരു ചോദ്യം ഉണ്ടായി
“എപ്പോൾ എത്തിയെന്ന്..
കുറച്ചായ് എന്ന് ഞാൻ പറഞ്ഞു ..
പെട്ടെന്ന് തന്നെ അമ്മയോട് അച്ഛൻ പറയുന്നു കേട്ട് നല്ല വിശപ്പ് കുറച്ചു കഞ്ഞി എടുക്കെന്ന് പറഞ്ഞു അവിടെ നിന്നും അകത്തേക്ക് കയറി പോയി…
രാത്രി എല്ലാവരും തിരികെ പോയപ്പോൾ അമ്മയോട് സംസാരിക്കുന്നതിന് ഇടയിൽ ഞാൻ അച്ഛനെ കുറിച്ച് പറഞ്ഞു..
അച്ഛൻ്റെ ഫോണിൽ വിളിച്ചൽ ഒരിക്കലും അച്ഛൻ എടുക്കത്തില്ല അച്ഛനെന്നോട് മിണ്ടുന്നെ ഇല്ലെന്ന്..
അപ്പോഴ അമ്മയത് നിനക്ക് അറിയൊ നീ വിളിക്കുമ്പോൾ എന്നെക്കാൾ സന്തോഷം അച്ഛന് ആയിരുന്നു
നിന്നോട് സംസാരിച്ചു തീരുന്നതിലും ആകാംഷം എന്നേക്കാൾ നിൻ്റെ അച്ഛന് ആയിരുന്നെട നീ സംസാരിക്കോമ്പോൾ ഒക്കെ അച്ഛൻ എൻ്റെ അടുത്ത് ഉണ്ടാവും നീ പറയുന്നത് കേട്ടു സന്തോഷം കൊണ്ട് ചിരിച്ചു ..നീ വെക്കുമ്പോൾ ഒക്കെ ഒന്നു മാത്രം ചോദിക്കും..
“അവന് കുഴപ്പം ഒന്നും ഇല്ലല്ലൊ സുഖമല്ലെ എന്ന്..
അമ്മയുടെ വാക്കുകൾ കേട്ടതും ഞാൻ പതിയെ എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു അച്ഛൻ്റെ അരികിലേക്ക്..
ആ നിമിഷം അച്ഛൻ ഉമ്മറത്ത് നിൽക്കുന്നു ഉണ്ടായിരുന്നു പുറത്ത് പെയ്യുന്ന രാത്രി മഴയിലേക്ക് നോക്കി..
എൻ്റെ കാൽപ്പെരുമാറ്റം കേട്ടു അച്ഛൻ തിരിഞ്ഞു നോക്കുമ്പോൾ ഞാനറിഞ്ഞു കൊണ്ടിരുന്നു.. ആ നിമിഷം ആ മഴയുടെ കുളിരിൽ എൻ്റെഅച്ഛൻ്റെ സ്നേഹത്തിൻ്റെ തലോടൽ ഉണ്ടെന്ന്..