പ്രിയമുള്ള ഒരാൾ അരികിൽ ഉള്ളപ്പോൾ
രചന: Treesa George
നിനക്കു എത് ചെടിയാ ഏറ്റവും ഇഷ്ടം. അവളുടെ കണ്ണുകളിൽ നോക്കി അവൻ പ്രണയഭാവത്തോടെ ചോദിച്ചു.
എനിക്കു ലാവെൻഡർ ആണ് ഇഷ്ടം. അവൾ ഭാവമാറ്റം ഒന്നും ഇല്ലാതെ പറഞ്ഞു.
നീ ചുമ്മാ പറയാതെ. ഞാൻ സീരിയസ് ആയിട്ട് ആണ് ചോദിച്ചത്. നിന്റെ നാട്ടിൽ അതിനു എവിടാ ലാവെൻഡർ. നീ അത് കണ്ടിട്ട് കൂടി ഉണ്ടാവില്ല.
കണ്ടിട്ട് വേണോ ഇഷ്ടപെടാൻ. എനിക്ക് ആ വയലറ്റ് കളർ ഭയങ്കര ഇഷ്ടമാ.
ശെരിക്കും?
ആ ശെരിക്കും.
എങ്കിൽ അടുത്ത തവണ ഞാൻ എന്റെ നാട്ടിൽ പോയിട്ട് വരുമ്പോൾ ഞാൻ അത് കൊണ്ട് വരാം. എന്റെ വീട്ടിൽ അതിന്റെ വല്യ ഒരു തോട്ടം ഉണ്ട്.
പിന്നെ, നടന്നത് തന്നെ. നീ ട്രാവൽ ചെയിതു ഇവിടെ എത്തുമ്പോളേക്കും അത് കരിഞ്ഞിട്ടുണ്ടാവും.
നമുക്ക് നോക്കാലോ. കരിയുമോ എന്ന്. അവൻ പറഞ്ഞു.
എന്നിട്ട് ആ ചേട്ടൻ ആ ചേച്ചിക്ക് വേണ്ടി ലാവെൻഡർ കൊണ്ട് വന്നോ അനു ചേച്ചി.
അത് വരെ അനു പറഞ്ഞത് കേട്ട് കൊണ്ടിരുന്ന അവളുടെ റൂമേറ്റ് ശ്രദ്ധ ആകാംഷ അടക്കാൻ വയ്യാതെ ചോദിച്ചു.
എന്റെ കൂടെ മുമ്പ് വർക്ക് ചെയ്തിരുന്നവർ ആയിരുന്നു അന്ന എന്ന മലയാളി പെൺക്കൊച്ചും സീൻ എന്ന മെക്സിക്കോക്കാരനും.
സോൾ മേറ്റ്സ് എന്ന് കെട്ടിട്ടുണ്ടെങ്കിലും അവരെ കണ്ടപ്പോൾ ആണ് എനിക്ക് ശെരിക്കും അങ്ങനെ ഉണ്ടെന്നു തോന്നി തുടങ്ങിയത്.
വല്ലാത്ത ഒരു ആത്മബന്ധം അവർക്ക് ഇടയിൽ ഉണ്ടായിരുന്നത് ആയി എനിക്ക് തോന്നിയിട്ടുണ്ട്.
അവൾ എന്ത് പറഞ്ഞാലും സീൻ അത് കണ്ണൂപൂട്ടി വിശ്വാസിച്ചിരുന്നു. അതിൽ എന്തേലും പറ്റിരു ഉണ്ടോന്നു പോലും നോക്കാതെ. അത്രയ്ക്കും അന്നയിൽ അവന്റെ വേരുകൾ ശക്തം ആയിരുന്നു.
ഒരുപാട് വർക്ക് ഇമെയിലുകൾക്ക് ഇടയിൽ സീൻ, അന്നാ എന്ന് വിളിച്ചാൽ അവൻ അത് എത് ഇമെയിൽ ആണ് ഉദേശിച്ചത് എന്ന് കറക്റ്റ് മനസിലാക്കി
അവൾ ഉത്തരം കൊടുത്തിരുന്നത് എങ്ങനെ എന്ന് ഇന്നും പിടി കിട്ടാത്ത കാര്യം.
ഞാൻ പലപ്പോഴും അന്നയോട് ചോദിച്ചിട്ടുണ്ട്. നിനക്ക് അവൻ ഇതാണ് ചോദിക്കാൻ പോകുന്നതെന്ന് എങ്ങനെയാണ് മനസിലായത് എന്ന് .
അവർക്ക് രണ്ടു പേർക്കും ഇടയിൽ ഇരിക്കുന്ന ഞാൻ പലപ്പോഴും അവന്റെ സിസ്റ്റത്തിൽ ഒളിഞ്ഞു നോക്കിയിട്ട് ഉണ്ട്, അന്നയോട് ഉള്ള അവന്റെ ഇഷ്ടം കാരണം നുണ പറയുന്നത് ആണോന്ന്.
സീൻ, അന്നക്ക് ഒരുപാട് മസാല ഉള്ള ഭക്ഷണം ആണ് ഇഷ്ടം എന്ന് അറിഞ്ഞപ്പോൾ അവൾക്ക് വേണ്ടി അതും കഴിച്ചു തുടങ്ങി.
അന്നയെ സന്തോഷിപ്പിക്കാൻ എന്ത് ചെയ്യാനും അവൻ തയ്യാർ ആയിരുന്നു.
ചേച്ചിക്ക് അപ്പോൾ അവരെ രണ്ടു പേരെയും വായി നോട്ടം ആയിരുന്നല്ലേ പണി.
ശ്രദ്ധ കുസൃതി ചിരിയോടെ അവളോട് ചോദിച്ചു.
പോടീ പെണ്ണേ. ആളുകൾക്ക് ഏറ്റവും ഇഷ്ടം ഉള്ളത് മറ്റുള്ളവരുടെ ലവ് സ്റ്റോറി ആണ്.
അത് കൊണ്ട് ആണല്ലോ മിക്ക സിനിമകളും അതിനെ ബേസ് ചെയിതു വരുന്നത്. നടന്മാരുടെയും നടിമാരുടെയും ഒക്കെ പ്രണയ കഥകൾ മാഗസിനുകളിൽ അടിച്ചു വരുന്നത്.
ഞാൻ ചേച്ചിയോട് തർക്കിക്കാൻ ഇല്ല. എന്നിട്ട് ആ ചേട്ടൻ ലാവെൻഡർ കൊണ്ട് വന്നോ.
ആ ചേട്ടൻ അവളോട് പറഞ്ഞ പോലെ അവളെ കാണാൻ ലാവെൻഡറും ആയി വന്നു. പക്ഷെ അത് മേടിക്കാൻ അവൾ ഉണ്ടായിരുന്നില്ല.
അന്നാ അതിനു മുമ്പേ മരിച്ചിരുന്നു.
അല്ലേലും ചില പ്രണയങ്ങൾ അങ്ങനെ ആണ്. നമുക്ക് ഓർത്തിരിക്കാൻ ഒരുപാട് നല്ല മുഹൂർത്തങ്ങൾ തന്ന് ഒരു ദിവസം യാത്ര പോലും പറയാതെ പോകും.
എന്നിട്ട് ആ ചേട്ടൻ പിന്നെ വേറെ കല്യാണം ഒക്കെ കഴിച്ചു കാണുമായിരിക്കും അല്ലേ.
നമ്മുടെ പ്രണയം ഒരാളിൽ പൂർണം ആയാൽ പിന്നീട് നമുക്ക് മറ്റു ഒരാളെയും ആ സ്ഥാനത്തു കാണാൻ കഴിയില്ല.
സാഹചര്യങ്ങളുടെ സമർദ്ധം കാരണം മറ്റൊരാൾ നമ്മുടെ ജീവിതത്തിൽ വന്നാലും അയാളുടെ കൂടെ ചെയുന്ന കാര്യങ്ങൾക്ക് നമുക്ക് ഒരു സന്തോഷവും കിട്ടില്ല.
നമുക്ക് ഇഷ്ട്ടമുള്ള ആളുകളുടെ കൂടെ എന്ത് ചെയുമ്പോളും നമുക്ക് ഒരു പ്രത്യേക സന്തോഷം ആണ്.
വല്ലാത്ത ഒരു എനർജി ആണ് നമുക്ക് അപ്പോൾ .അവർക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കും.
ചിലപ്പോൾ അവർക്ക് വേണ്ടി നമ്മുടെ ഇഷ്ടങ്ങൾ വരെ മാറ്റും. അവരോടുള്ള ഇഷ്ടം കാരണം അവരുടെ എന്ത് തെറ്റും ക്ഷമിക്കാൻ തയ്യാർ ആവും. പുറത്ത് ഉള്ളവർക്ക് അത് ടോക്സിക്ക് ആയി തോന്നാം.
പക്ഷെ നമ്മൾ അപ്പോൾ ഒരു അത് ഒന്നും മനസിലാക്കാൻ പറ്റാത്ത പ്രത്യേക മാനസിക അവസ്ഥയിൽ ആവും.
സീനിന്റെ പ്രണയം അന്നായിൽ പൂർണം ആയിരുന്നു. ഇന്നും അവൻ ജീവിക്കുന്നു അവളുടെ ഓർമകളിൽ.
ചില പ്രണയങ്ങൾ അങ്ങനെ ആണ് . ഹൃദയം ഹൃദയത്തോട് എന്നും ചേർന്നിരിക്കും.