എഴുത്ത്:-ആദി വിച്ചു
ടീവിയിൽനിന്ന് നേർത്തശബ്ദത്തിൽ ഭക്തിഗാനം കേട്ട് തുടങ്ങിയതും കർപ്പൂരത്തിന്റെയും എണ്ണയുടെയും ചന്ദനതിരിയുടേയും സമ്മിശ്ര ഗന്ധം അവിടയാകെ പരന്നു.
ഒന്ന് മൂരി നിവർന്നുകൊണ്ടവൻ കിടന്നിടത്തു നിന്നും തലമാത്രം പതിയേ പുതപ്പിനു വെളിയിലേക്ക് ഇട്ടുകൊണ്ടവൻ ചുറ്റിലും നോക്കി.അടുത്തെങ്ങും ആരും ഇല്ലെന്ന് കണ്ടതും സോഫയിൽ നിന്ന് പതിയേ എഴുന്നേറ്റ് പമ്മി പമ്മി റൂമിലേക്ക് നടന്നു. ഇന്നലെ കുiടിച്ചതിന്റെ ഹാങ്ഓവർ നല്ലരീതിക്ക്തന്നെയുണ്ട് കൂടാതെ നല്ല ദാഹവും. എങ്കിലും അത് കാര്യമാക്കെതെ അവൻ പെട്ടന്ന് റൂമിലേക്ക് കയറാൻ തുനിഞ്ഞു. ഇല്ലെങ്കിൽ എന്താണ് അവിടെ ഉണ്ടാകാൻ പോകുന്നത് എന്ന് മറ്റാരെക്കാളും അവന് നന്നായി അറിയാം.
“ഒന്ന് നിന്നേ പൂച്ചയെ പോലെ കുണുങ്ങി കുണുങ്ങി എങ്ങോട്ടാ മോൻ?” പെട്ടന്ന് പിന്നിൽ നിന്നുള്ള ശബ്ദം കേട്ടതും കണ്ണ് മുറുക്കി അടച്ചുകൊണ്ട് അവൻ റൂമിലേക്ക് കയറാതെ പതിയേ തിരിഞ്ഞു നിന്നുകൊണ്ട് ദേഷ്യത്തോടെ കൈകെട്ടിനിന്നു കൊണ്ട് തന്നെ നോക്കുന്ന ചേച്ചിയെ നോക്കി.
“ഈഈഈ… അത് അതുപിന്നെ ചേച്ചി ഞാൻ…. ഫ്രണ്ട്സ്…. അവരൊക്കെ “
“അവരൊക്കെ?”
നെറ്റി ചുളിച്ചുകൊണ്ട് തന്നെ നോക്കുന്ന ചേച്ചിയെ കണ്ടതും അർജുൻ ഒന്ന് പരുങ്ങി.
“അർജു…. കാര്യം പറ നീയിന്നലെ പാതിരാത്രി വരേ എവിടെയായിരുന്നു?”
“അത്…. ഞാൻ “
“നീയിന്നലെ കുiടിച്ചോ….?” ചുവന്ന് കുറുകിയ അവന്റെ കണ്ണ് കണ്ടതും അവൾ സംശയത്തോടെ ചോദിച്ചു.
“അത്.. അത് പിന്നേ ഞാൻ ” താൻ ഇന്നലെ കുടിച്ച കാര്യം അവൾ അറിഞ്ഞിരുന്നില്ലെന്നും താനായിട്ട് തന്നെതന്റെ കുഴിതോണ്ടിയല്ലോ എന്നും ഓർത്തുകൊണ്ട് അവൻ നെറ്റിയിൽ അമർത്തി തിരുമ്മി.
“അർജു…. നിന്നോടാ ഞാൻ ചോദിച്ചത് നീയിന്നലെ കുiടിച്ചോ എന്ന് “
“അത് പിന്നേ ഫ്രണ്ട്സ്നിർബന്ധിച്ചപ്പോൾഒരിത്തിരി കുiടിച്ചു.”
“നിന്നോട് ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട് കുiടിക്കരുത് കുiടിക്കരുത് എന്ന്.
ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ല അല്ലേ…”
വളരെ നിസ്സാരമായി പറയുന്നവനെ കണ്ടതും അവൾ ദേഷ്യത്തോടെ അവനേ തുറിച്ചു നോക്കി. കയ്യിൽ കിട്ടിയ ഒരു സ്റ്റീൽ സ്കെയിലുമായി തനിക്കരികിലേക്ക് ദേഷ്യത്തോടെ വരുന്ന ചേച്ചിയെ കണ്ടതും അവൻ രണ്ടടി പിറകിലേക്ക് വച്ചു.
“ഓടിയാ കിട്ടുന്ന അiടിയുടെ എണ്ണം കൂടും പറഞ്ഞേക്കാം “
അവന്റെ ഉദ്ദേശം മനസ്സിലാക്കി എന്നത് പോലെ അവൾ വിളിച്ചു പറഞ്ഞു.
അത് കേട്ടതും ഓടാനായി തിരിഞ്ഞവൻ സ്വിച്ച്ഇട്ടത് പോലെ അവിടെതന്നെ നിന്നുകൊണ്ട് അവളേ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.
“ഇല്ല ചേച്ചി… ഇനി മേലിൽ ഞാൻ കുiടിക്കത്തില്ല ഇത് നീയാണേൽ സത്യം..”
തന്റെ തലയിലേക്ക് നീണ്ടുവരുന്ന അവന്റെ കൈ കണ്ടതും അവൾ പെട്ടന്ന് തെന്നി മാറിക്കൊണ്ട് അവന്റെ കയ്യിൽ സ്കെയിൽകൊണ്ട് ഒരു അiടിവച്ചു കൊടുത്തു.
അiടികൊണ്ടതും വേദനയിൽ കൈ കുടഞ്ഞുകൊണ്ടവൻ ദയനീയമായി അവളേ നോക്കി കണ്ണ് നിറച്ചു.
“നിന്റെ കണ്ണ് നിറക്കലും അഭിനയവും ഒന്നും എന്റെ അടുത്ത് ചിലവാകില്ല മോനേ….. കഴിഞ്ഞ മാസം നീ ഇതേ കാര്യം പറഞ്ഞുകൊണ്ട് എന്റെ തലയിൽ തൊട്ട് സത്യം ചെയ്തത് പൊന്നുമോൻ മറന്നുകാണും എന്നാലേ ഈ ചേച്ചിയത് മറന്നിട്ടില്ല.”
ദയനീയ ഭാവത്തിൽ തന്നെനോക്കുന്ന അനിയനെ കണ്ടതും അവൾ കയ്യിലേ സ്കെയിൽ ടേബിളിലേക്ക് വച്ചു.
“നിനക്കിപ്പോ എത്ര വയസ്സായി….?”
“പതിനെട്ട് “
“ഉംഹും…. എന്നിട്ട് പതിനെട്ട് വയസ്സ്കാരൻ കാണിക്കുന്ന പണിയാണോ നീയീ കാണിക്കുന്നത്.”
“പതിനെട്ടു വയസ്സായാൽ പ്രാiയപൂർത്തി ആയില്ലേ…” തന്നെനോക്കി വളരെ നിസ്സാരമായിപറയുന്നവനെ കണ്ടതും ജീവിതത്തെ കുറിച്ചവൻ മനസ്സിലാക്കി യതിൽ കൂടുതലും തെറ്റായ കാര്യങ്ങൾ ആണെന്ന് മനസ്സിലാക്കിയവൾ നെടുവീർപ്പോടെ അവനേ നോക്കി.
“മോനേ ജീവിതത്തെ നീ എങ്ങനെ മനസ്സിലാക്കുന്നു എന്നെനിക്ക് അറിയില്ല.
എന്നാലും പറയുവാ പതിനെട്ട് വയസ്സായാൽ പ്രായപൂർത്തിയായി എനിക്കിനി എന്ത് വേണമെങ്കിലും ചെയ്യാം എന്നൊരു ധാരണ നിന്നെപ്പോലെതന്നെ പലകുട്ടികൾക്കും ഇന്നുണ്ട്. ശരിയാ പതിനെട്ടു കഴിഞ്ഞാൽ വോട്ടവകാശം ഉണ്ട് കൂടാതെ ആൺകുട്ടി അല്ലെങ്കിൽ പെൺകുട്ടി എന്നതിൽ നിന്ന് സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്നുള്ളതിലേക്ക് ഓരോരുത്തരും മാറും. പക്ഷേ നീയൊന്ന് ചിന്തിച്ചു നോക്കിക്കേ അതാണോ പ്രായപൂർത്തി ആയ ഒരാളുടെ ലക്ഷണം അല്ലെങ്കിൽ സ്വഭാവം. പറയത്തക്ക വിദ്യാഭ്യാസമോ ജോലിയോ പോട്ടെ എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ ആത്മഹiത്യ എന്നുള്ളതല്ലാതെ അതിന് മറ്റൊരു പരിഹാരം കാണാനുള്ള പക്വത അതെങ്കിലും ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഉണ്ടോ….
പോട്ടെ ദിവസവും നിങ്ങൾചോദിക്കുന്ന കാശും തന്ന് നിങ്ങളെ സ്കൂളിലേക്ക് വിടുന്ന അച്ഛനമ്മ മാരില്ലേ അവർക്ക് നിങ്ങളെ കുറിച്ചുള്ള പ്രതീക്ഷ അത് എത്രത്തോളം ഉണ്ടെന്ന് നിനക്കൊക്കെ മനസ്സിലാവുന്നുണ്ടോ….. ഉണ്ടാവില്ല ഉണ്ടായിരുന്നെങ്കിൽ നീയൊന്നും ഇത്തരം കാര്യങ്ങൾ ചെയ്യില്ലായിരുന്നു.”
“ചേച്ചീ ഞാൻ…..”
“ഹേയ്.. ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല. മൊബൈൽ ഫോണും ഫ്രണ്ട്സും ഗെയിംസ്സും ഇതൊക്കെ നിങ്ങളുടെ മനസ്സിൽ നിക്കുന്നുണ്ട് പക്ഷേ എന്റെ ഭാവി അങ്ങനെഒരു കാര്യം നിങ്ങളുടെ ആരുടെയെങ്കിലും മനസ്സിലുണ്ടോ…. ഇന്ന് നിങ്ങളെ സഹായിക്കാൻ അച്ഛനും അമ്മയും കൂടപ്പിറപ്പുകളും കാണും പക്ഷേ നാളെ നീ എന്ത് ചെയ്യും. നിനക്കെന്നു പറഞ്ഞൊരു കുടുംബം വരും അവരെ നീ എങ്ങനെ കൊണ്ട് നടക്കും “
തന്നോട് ചേർന്നിരുന്നു കൊണ്ട് വിതുമ്പി കരയുന്ന അനിയനെ ഒരു കയ്യാൽ ചുറ്റി പിടിച്ചുകൊണ്ടവൾ അവന്റെ. നെറുകയിൽ അമർത്തി ഉiമ്മവച്ചു.
“നീയൊന്ന് ചിന്തിച്ചു നോക്കിക്കേ നല്ലൊരു ജോലിയോ വിദ്യാഭ്യാസമോ ഇല്ലാതെ നാളെ നീ സമൂഹത്തിനു മുന്നിൽ വെറും വട്ടപ്പൂജ്യമായി നിൽക്കുന്ന ഒരു അവസ്ഥ.
നിന്റെ കൂടെ ഇപ്പോൾ നടക്കുന്നവർ പോലും നാളെ നിന്നെ കാണുമ്പോൾ തിരിഞ്ഞു നടന്നാൽ…. അന്ന് നീ ഒറ്റപെട്ടു പോയാൽ ചങ്ക്പൊiട്ടി കരയാ നല്ലാതെ വേറെന്താ നിനക്ക് ചെയ്യാൻ കഴിയ.
നിന്റെ പ്രായം കഴിഞ്ഞ് തന്നെയാ ഞാനും ഇവിടെ എത്തിയത് നിന്നെപ്പോലെ ഞാനും അന്ന് ഉഴപ്പിയിരുന്നെങ്കിൽ എനിക്കിന്ന് നല്ലൊരു ജോലി ഉണ്ടാകു മായിരുന്നോ അച്ഛനും അമ്മയും പോയതിൽ പിന്നേ നമ്മൾ എങ്ങനെ ജീവിക്കുമായിരുന്നു?
എന്തായേനെ നമ്മുടെ ജീവിതം?
ഒന്ന് ചിന്തിച്ചു നോക്കിക്കേ നീ… കൂട്ട്കെട്ട് വേണ്ടെന്ന് ചേച്ചി ഒരിക്കലും പറയില്ല. പക്ഷേ എന്ത് ചെയ്യുമ്പോഴും നൂറ് തവണ ചിന്തിക്കണം ചെയ്യുന്നത് ശെരിയാണോ തെറ്റാണോ എന്ന്.
ഇന്ന് മiദ്യം നാളെ സിiഗരറ്റ് അത് കഴിഞ്ഞാൽ ഹാiൻസ് അത് കഴിഞ്ഞാൽ കiഞ്ചാവ് അവസാനം ഡ്രiഗ്സ് ഇങ്ങനെയാണ് നിന്നെപോലെയുള്ള പല കുട്ടികളുടെയും ജീവിതം നiശിക്കുന്നത്. പട്ടിണിയും പരിവട്ടവും അറിയിക്കാതെ ഒരുപാട് പ്രതീക്ഷയോടെയാണ് ഓരോ അച്ഛനമ്മമാരും കുട്ടികളെ വളർത്തുന്നത്. പലരുടെയും വിചാരം അച്ഛനമ്മമാർക്ക് പ്രായമാകുമ്പോൾ സുഖമായി ജീവിക്കാൻ വേണ്ടിയാ കുട്ടികളെ നിർബന്ധിച് പഠിപ്പിക്കുന്നത് എന്നാ. പക്ഷേ ശെരിക്കും ഒന്ന് ചിന്തിച്ചു നോക്കിക്കേ….. അതാണോ സത്യം. മക്കളേ തiല്ലിയും വഴക്ക് പറഞ്ഞും പഠിപ്പിക്കുമ്പോൾ നാളത്തെ അവരുടെ ഭാവി.
സന്തോഷത്തോടെയുള്ള അവരുടെ ജീവിതം അത് മാത്രമേ ഏതൊരു അച്ഛന്റെയും അമ്മയുടെയും മനസ്സിൽ ഉണ്ടാവുകയുള്ളൂ.”
തന്നെ ചേർത്തുപിടിച് കരഞ്ഞുകൊണ്ട്പറയുന്നവളെ കണ്ടതും അർജുൻ ആകെ വല്ലാതായി. അവളുടെ ഓരോ വാക്കുകളും കേൾക്കെ അതെല്ലാം സത്യ മാണെന്നവന് തോന്നി. അച്ഛനും അമ്മയും പോയിട്ടും താനിന്ന് വരേ ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ലെന്ന് അവൻ ഓർത്തു. കാശായാലും ഡ്രiസ്സായാലും ഫുഡ് ആയാലും അങ്ങനെഎന്തായാലും ഞാൻ ചോദിക്കുന്നതിനു മുന്നേ ചേച്ചി കണ്ടറിഞ് എല്ലാം ചെയിതു തരാറുണ്ട്.
എന്റെ ചേച്ചി ഒരു ടീച്ചറാണെന്ന് കൂട്ടുകാരോട് പറയുമ്പോൾ എനിക്കെന്നും അഭിമാനം മാത്രമേ തോന്നിയിട്ടുള്ളു. അതേ അഭിമാനം തന്നെയല്ലേ അവൾ തന്നെ പറ്റി മറ്റുള്ളവരോട് പറയുമ്പോൾ അവൾക്കും തോന്നേണ്ടത്…. എന്നാൽ താനിപ്പോൾ ചെയ്യുന്നതോ…. നാളെ ഞാനൊരു ചീiത്തപ്പേര് ഉണ്ടാക്കിയാൽ എന്നേക്കാൾ കൂടുതൽ അത് ബാധിക്കുന്നത് എന്നെ ജീവനായി കരുതുന്ന ചേച്ചിയെ തന്നെയായിരിക്കില്ലേ…. സ്വന്തം അനിയനെ നേർവഴിക്ക് നടത്താൻ കഴിയാത്തവൾ എന്ന് അവളേ സമൂഹം പരിഹസിക്കില്ലേ. എല്ലാത്തിലും ഉപരി അവൾ മോഹിച്ചു നേടിയ ജോലി അത് പോലും എന്നന്നേക്കുമായി നഷ്ടപ്പെടില്ലേ.
താൻ കാരണം അവൾ എന്ത് മാത്രം അനുഭവിക്കേണ്ടി വരും. ഒരിക്കലും അവളെന്നോട് ഇന്ന് സംസാരിച്ചത് അവളുടെ കാര്യം ഓർത്തിട്ടൊന്നും ആവില്ല.
കഴിഞ്ഞവട്ടം കുടിച്ചു ബോധമില്ലാതെ താൻ വിളിച്ചുപറഞ്ഞ കാര്യങ്ങൾ മായാതെ അവളുടെ മനസ്സിൽ കാണും. ഒരിക്കലും ഒന്നും അവളേ വേദനിപ്പിക്കാൻ പറഞ്ഞതായിരുന്നില്ല പക്ഷേ ഇന്നവൾ പറഞ്ഞ കാര്യങ്ങൾ… അത് കേട്ടപ്പോൾ മനസ്സിലായി ഞാൻ പറഞ്ഞ കാര്യങ്ങൾ അവളേ എത്രമാത്രം സങ്കടപെടുത്തി എന്നുള്ളത്. ഒരുനിമിഷം ചിന്തിച്ചു കൊണ്ട് അവൻ അവളുടെ കയ്യിൽ അമർത്തി പിടിച്ചു.
“ചേച്ചി….”
“ഉംഹും…..”
“ഇത് വരേ പറഞ്ഞത് പോലെയല്ല ഇനി ഒരിക്കലും എന്റെ പേരും പറഞ്ഞു കൊണ്ട് നിന്റെ തല താഴില്ല. ഉറപ്പായും നിന്റെ പ്രതീക്ഷക്ക് ഒത്ത്ഞാൻ നന്നായി പഠിക്കും. നല്ല ജോലി വാങ്ങിക്കും .” ഉറപ്പോടെയുള്ള അവന്റെ വാക്കുകൾ കേട്ടതും നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടവൾ പുഞ്ചിരിയോടെ അവനേ ഒന്ന്കൂടെ തന്നോട് ചേർത്തു പിടിച്ചു.