അപ്പോളാണ് അവൻ നോക്കിയത്… താൻ ദീപയുടെ കൈയിൽ പിടിച്ചിരിക്കുക ആയിരുന്നു അപ്പോളും..
“ഓഹ് സോറി.. “അവൻ അവളുടെ കൈയിലെ പിടിത്തം വിട്ടു..
രണ്ടാൾക്കും ചെറിയ ജാള്യത അനുഭവപെട്ടു..
ഇതെല്ലാം കണ്ടുകൊണ്ട് ഭാരതിയമ്മ വാതിലിന്റെ പിറകിൽ നിൽപ്പുണ്ടായിരുന്നു..
“ഈശ്വരാ.. ന്റെ കുഞ്ഞിന് സത്ബുദ്ധി നൽകേണമേ.. ആ പാവം കുട്ടിയെ കണ്ണീര് കുടിപ്പിക്കല്ലേ..
രാജീവൻ അപ്പോൾ തന്നെ തന്റെ ബെഡ്റൂമിലേക്ക് പോയി..
അവൻ കട്ടിലിൽ പോയി കിടന്നു..
തന്റെ മനസിന്റെ കോണിൽ എവിടെയോ ഒരു നീറ്റൽ അവനു തോന്നി..
തന്റെ കൂട്ടുകാരൻ ജസ്റ്റിൻ ആണ് ഹേമയെ അവനു പരിചയപ്പെടുത്തി കൊടുത്തത്..
ആദ്യമൊക്കെ താൻ അവനോട് എതിര് പറഞ്ഞതാണ്.
പക്ഷെ അന്ന് ആ റെസ്റ്റോറന്റിലേക്ക് ജസ്റ്റിൻ മനപ്പൂർവം അവളെ പറഞ്ഞു അയച്ചതാണ എന്ന് അവിടെ ചെന്നപ്പോൾ ആണ് തനിക്ക് മനസിലായത്..
ഏതൊരു പുരുഷനെയും വലയിൽ വീഴിക്കാൻ ഉള്ള സൗന്ദര്യം അവൾക്ക് ഉണ്ട് എന്നതാണ് അവളുടെ പ്രത്യേകത… അന്ന് തന്റെ ഒപ്പം തന്റെ ഭാര്യയെ പോലെ ആയിരുന്നു അവൾ പെർഫോം ചെയ്തു വന്നത്..
അവളുടെ വീട്ടിലേക്ക് ക്ഷണിച്ച ദിവസo അവൻ ഓർത്തു പോയി..
വൈകുന്നേരം വീട്ടിലേക്ക് പോകുവാൻ തുടങ്ങുക ആയിരുന്നു താൻ..
“ഹെലോ… മിസ്റ്റർ രാജീവൻ… ഞാൻ ഹേമ ആണ്.. “
“ഓഹ്… താൻ ആയിരുന്നോ.. എന്താണ് വിളിച്ചത്… “
“ഒന്നുല്ല… രാജീവൻ തിരക്ക് ആണോ “
“ഞാൻ വീട്ടിലേക്ക് പോകാൻ തുടങ്ങുക ആണ്… എന്താണ് ഹേമ.. “
“ഒന്നുല്ല… ടൈം ഉണ്ടെങ്കിൽ വൈകിട്ട് ഏഴു മണി ആകുമ്പോൾ ഇവിടേക്ക് ഒന്നു വരു”
അവൾ അത് പറയുമ്പോൾ മനസിന് ഒരേ നിമിഷം സന്തോഷവും കുറ്റബോധവും തോന്നുക ആയിരുന്നു..
“രാജീവൻ… വരില്ലേ… “
അവൾ വീണ്ടും ചോദിച്ചു..
“മ്… ഞാൻ വരാം ഹേമ… “അങ്ങനെ ആണ് താൻ പറഞ്ഞത്….
അത് കഴിഞ്ഞപ്പോൾ ആണ് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് താൻ ഓർത്തത്…
കറങ്ങുന്ന കസേരയിൽ ഇരുന്നു കൊണ്ട് അവൻ ആലോചിച്ചു നോക്കി..
“ഓഹ്… ഇതൊക്ക ഇന്ന് സർവസാധാരണം ആണ്… താൻ മാത്രം അല്ലാലോ ഇങ്ങനെ ഒക്കെ പോകുന്നത്….അവൻ ഓർത്തു…
പക്ഷേ… തന്നെ മാത്രo മനസ്സിൽ വിചാരിച്ചു തനിക്ക് ഇഷ്ടം ഉള്ളത് എല്ലാം വേച്ചു വിളമ്പി തന്നു തന്റെ കാര്യങ്ങൾ എല്ലാം മുറയ്ക്ക് നോക്കുന്ന തന്റെ ദീപ… അവളെ ഓർത്തപ്പോൾ പിന്നെയും അവനു കൺഫ്യൂഷൻ ആയി..
കുറെ സമയം താൻ തിരിച്ചും മറിച്ചും ആലോചിച്ചു..
എന്തായാലും ഒന്നു പോയി നോക്കാം…
ഒടുവിൽ അവൻ തീരുമാനിച്ചു..
കാർ എടുത്തു വീട്ടിലേക്ക് തിരിക്കവേ ഒരു മൂളിപ്പാട്ട് അവന്റെ മനസ്സിൽ വന്നു.. കുറച്ചു ധൈര്യത്തിനായി ബാറിൽ കയറി രണ്ട് പെഗും അടിച്ചിട്ടാണ് വീട്ടിലേക്ക് പോയത് .
വീട്ടിൽ എത്തിയപ്പോൾ ദീപ കുളിയ്ക്കുക ആയിരുന്നു..
ഫോണും ബാഗും കൊണ്ടുപോയി റൂമിൽ വെച്ചിട്ട് അമ്മ കൊടുത്ത ചായയും ആയിട്ട് സ്വീകരണമുറിയിൽ വന്നിരുന്നു..
ചായ വേണ്ടിയിരുന്നില്ല… അത് അമ്മ കാണാതെ കൊണ്ടുപോയി വാഷ്‌ബേസിനിൽ കമഴ്ത്തി..
താൻ തിരികെ റൂമിൽ ചെന്നപ്പോൾ ദീപ തന്റെ ഫോണും പിടിച്ചു കൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി നിൽക്കുന്നു..
“മ്… എന്താടി..നിന്റെ ആരെങ്കിലും ചത്തോ . “
“ഹേമ ആരാണ്… അവൾ നിങ്ങളുടെ ആരാണ്.. അവളുമായി എന്ത് ബന്ധമാണ് നിനക്ക് ഉള്ളത്.. “
“നീ ആരാടി… എന്റെ കാര്യങ്ങൾ തിരക്കുവാൻ… “
“ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയില്ലേ… പറയ്… അറിയില്ലേ രാജീവേട്ടാ… “അവൾ വന്നു തന്റെ ഇരു തോളിലും പിടിച്ചു കുലുക്കി.
“ഛീ.. വിടെടി… നീ എന്നെ ചോദ്യം ചെയ്യാൻ വന്നേക്കുന്നോടി… “
അവൻ അവളുടെ കൈ എടുത്തു ബലമായി കുടഞ്ഞു..
പക്ഷേ ദീപ വീണ്ടും വന്നു അവന്റെ കോളറിൽ കയറി പിടിച്ചു..
മുഖമടച്ചു ഒരു അടിയായിരുന്നു പകരത്തിനു കൊടുത്തത്..
അവൾ കട്ടിലിലേക്ക് വീണു പോയി
വേദന കൊണ്ട് പുളഞ്ഞു എങ്കിലും അവൾ വീണ്ടും എഴുനേറ്റു വന്നു..
“ഇത് വരെ ഞാൻ ഒന്നും നിങ്ങളോട് ചോദിച്ചിട്ടില്ല.. നിങ്ങളുടെ എല്ലാ തെമ്മാടിത്തരത്തിനും ഞാൻ കൂട്ടു നിന്നു… പക്ഷെ.. ഇത്… ഇത് ഞാൻ സമ്മതിക്കില്ല… ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇതിന് ഞാൻ സമ്മതിക്കില്ല… “അവൾ പൊട്ടിക്കരഞ്ഞു..
“ഒന്നു പോടീ പുല്ലേ… നിന്റെ സമ്മതം ആർക്കു വേണം… “അവളെ തള്ളിമാറ്റിയിട്ട് താൻ പുറത്തേക്ക് പോയി..
“തിരിച്ചു വരുമ്പോൾ എന്നെ നിങ്ങൾ കാണില്ല… നോക്കിക്കോ.. “
അവളുടെ കരച്ചിൽ അവൻ കേട്ടു..
“ഓഹ്… സന്തോഷം… ഒന്നു പെട്ടന്ന് ആയിക്കോട്ടെ.. “തിരികെ കയറി വന്നു അവളോട് പറഞ്ഞിട്ട് ആടിയ കാലുകളോടെ വീണ്ടും പുറത്തേക്ക് നടന്നു..
കാറിൽ പോയി കയറി, ഫോണ് എടുത്തു സൈലന്റ് മോഡിൽ ഇട്ടു..
ഹേമ പറഞ്ഞ വഴികളിലൂടെ അവളുടെ വീട്ടിലേക്ക് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു പോയി..
ഏതൊരു പുരുഷനെയും വശീകരിക്കുന്ന രീതിയിൽ ഉള്ള വസ്ത്രധാരണവും ചുണ്ടിൽ വശ്യമായ ചിരിയും ആയി നിന്ന ഹേമയെ കണ്ടപ്പോൾ താനും മറ്റെല്ലാം മറന്നു പോയി…കൂട്ടിനായി മ ദ്യവും ഉണ്ടായിരുന്നു..
പിറ്റേ ദിവസo കാലത്തേ വീട്ടിൽ വന്നപ്പോൾ റൂമിൽ നിറയെ രക്തത്തുള്ളികൾ കിടക്കുന്നു.. അമ്മയെയും ദീപയെയും ഒന്നും കാണുന്നമില്ല… തന്റെ ചങ്ക് പടാപടാന്നു ഇടിച്ചു..
ദേവി ചെറിയമ്മ പറഞ്ഞാണ് വിവരങ്ങൾ അറിഞ്ഞത്..
ഞെട്ടി പോയി…
ഈശ്വരാ. ദീപ… അവൾ ജീവനൊടുക്കാൻ ശ്രമിച്ചു എന്നോ…
മേരി മാതാ ഹോസ്പിറ്റലിലേക്ക് കാർ ഓടിച്ചു പോയപ്പോൾ ഒറ്റ പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു…
അവൾക്ക് ഒന്നും വരുത്തരുതേ എന്ന്
ഹോസ്പിറ്റലിൽ ചെന്നു ഡോക്ടറോട് വിവരം ചോദിച്ചു അറിഞ്ഞു…
അവൾക്ക് കുഴപ്പം ഒന്നും ഇല്ലാന്ന് അറിഞ്ഞപോൾ ആണ് സമാധാനം ആയത്..
പക്ഷെ… പക്ഷെ.. അവളെ നേരിട്ടു കാണുവാൻ മനസ് അനുവദിച്ചില്ല..
എന്നാലും ഈശ്വരനോട് പ്രാർഥിച്ചത് മുഴുവൻ അവൾക്ക് ആയുസ് കൊടുക്കണേ എന്നാണ്..
അത്രയും നാളും തന്റെ ഒപ്പം എല്ലാത്തിനും കൂടെ നിന്ന തന്റെ അച്ഛൻ ആദ്യമായി തന്നെ എതിർത്തു… വായിൽ തോന്നിയത് എല്ലാം അച്ഛൻ തന്നെ വിളിച്ചു പറഞ്ഞു..
“ഇതിലും ഭേദം നീ അവളെ ബന്ധം പിരിഞ്ഞ്ഞിട്ട് നിന്റെ തോന്നിവാസത്തിനു പോകുന്നതാണ് കെട്ടോ, അല്ലാതെ ആ പാവം കുട്ടിയുടെ ശാപം പിടിച്ചു പറ്റരുത് “
പാവം ദീപ…
അവനു വല്ലാത്ത കുറ്റബോധം തോന്നി..
ഏത് നിമിഷം ആണ് ആ ഹേമയെ കാണുവാനും അവളോടൊപ്പം കിടക്ക പങ്കിടാനും തോന്നിയത്….
ഡിസ്ചാർജ് ആയി അവൾ തന്റെ അടുത്തേക്ക് തന്നെ വരണമെന്ന് ആണ് താൻ പ്രാർഥിച്ചത് മുഴുവൻ…
തന്റെ ഉള്ളിലെ തെറ്റ് മറയ്ക്കുവാൻ ആണ് താൻ ദീപയോട് വീണ്ടും അകൽച്ച കാണിച്ചത്…അവൾ തന്നെ വിട്ടു പൊയ്ക്കോട്ടേ എന്ന് ആണ് താൻ അപ്പോൾ ചിന്തിച്ചത്..
ശീതികരിച്ച ആ മുറിയിൽ ഇരുന്നപ്പോളും അവനെ വിയർത്തൊഴുകി…
“രാജീവേട്ടാ… ചായ… “
ദീപ അവനെ ഓർമകളിൽ നിന്നും ഉയർത്തി..
“മ്…ഇങ് തന്നേക്ക്… “
അവൻ അവളുടെ കൈയിൽ നിന്നു ചായ മേടിച്ചു..
“നീ കുടിച്ചോ ചായ… “
ആദ്യമായി ആണ് അവൻ അവളോട് അങ്ങനെ ചോദിച്ചത്…
അവൾ ആദ്യo കാണുന്നത് പോലെ അവനെ നോക്കി..
“എന്താ… “
“ഒന്നുല്ല.. ഏട്ടാ… “
അവൾ വേഗം പുറത്തേക്ക് ഇറങ്ങി പോയി..
കുറച്ചു സമയം അവൻ അവിടെ തന്നെ ഇരുന്നു..
വെളിയിൽ നിന്നും ദീപയുടെ സംസാരവും ചിരിയും ഒക്കെ കേട്ടു കൊണ്ട് അവൻ അവിടേക്ക് ചെന്നു..
പുറത്തൊരു കിളിക്കൂട് ഉണ്ട്….അവളും അമ്മയും കൂടെ ആ കിളിക്കൂടിന്റെ അടുത്ത് നിൽക്കുക ആണ്.. പലവര്ണത്തിലുളള കുറച്ചു ലവ് ബേർഡ്സ് ആണ് അതിൽ ഉള്ളത്…. ദീപ അവളുടെ ചൂണ്ടു വിരൽ ആ കിളികൂടിലേക്ക് വെച്ച് കൊടുത്തു . കിളികുഞ്ഞു വന്നു കൊത്തുമ്പോൾ അവൾ ഇക്കിളിയോടെ കൈ പിൻവലിക്കുക ആണ്.
“നീ എന്താ മോനേ അവിടെ നിൽക്കുന്നത്.. “
“ഞാൻ.. വെറുതെ.. ഒരു ചായ കിട്ടുമോ അമ്മേ… “
“ങേ.. അപ്പോൾ മോള് ചായ കൊണ്ടുവന്നു തന്നില്ലേ.. ‘
“ഓഹ്.. ഞാൻ അത് മറന്നു… “
അവൻ വേഗം അകത്തേക്ക് ഉൾവലിഞ്ഞു…
“അവനോട് ക്ഷമിക്കാൻ മോൾക്ക് പറ്റുമോ… “ഭാരതിയമ്മ ദീപയുടെ കൈയിൽ പിടിച്ചു…
ദീപ പക്ഷെ ഒന്നും മറുപടി പറഞ്ഞില്ല..
എത്രയൊക്കെ ശ്രമിച്ചിട്ടും ആ മനുഷ്യനെ മറക്കാൻ മാത്രo തനിക്ക് കഴിയുന്നില്ല… ഏതൊരു പെണ്ണും പൊറുക്കാത്ത തെറ്റാണു ഏട്ടൻ ചെയ്തത്… പക്ഷേ.. പക്ഷേ… ദീപയുടെ കണ്ണുകൾ നിറഞ്ഞിഴുകി..
രാജീവന് ഏറെ ഇഷ്ടപെട്ട കറികൾ ഒക്കെ ഉണ്ടാക്കുക ആണ് ഭാരതിയമ്മ..
“മോള് പോയി കിടന്നോ..കുറച്ചു ദിവസo കൂടി റസ്റ്റ് എടുക്കണം എന്നാലേ കുറയു..”
ബ്ലഡ് കുറെ പോയത് കൊണ്ട് എണിറ്റു നടക്കുമ്പോൾ ഒക്കെ അവൾക്ക് തല ചുറ്റുന്നുണ്ടായിരുന്നു..
കിടക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷെ രാജീവ് മുറിയിൽ ഉള്ളത് കൊണ്ട് അവൾ മനപ്പൂർവം അവിടേക്ക് കയറിയില്ല..
“ദീപേ… “ഇടയ്ക്ക് രാജീവൻ വിളിച്ചു..
“എന്തോ… “അവൾ അവിടേക്ക് വേഗം ചെന്നു..
“നിന്റെ ഫോൺ റിങ് ചെയുന്ന.. അച്ഛൻ ആണ്.. “
അവൾ ഫോൺ കൈ നീട്ടി മേടിച്ചു.
“ഹലോ.. അച്ഛാ… ഞാൻ അപ്പുറത് ഉണ്ടായിരുന്നു.. അമ്മ എവിടെ.. ആണോ.. അച്ഛൻ ഇനി എപ്പോൾ എത്തും… മ്…ഇല്ലാ.. കുഴപ്പമില്ല അച്ഛാ.. “അവളുടെ സംസാരം നീണ്ടു പോയി..
തല ചുറ്റണത് പോലെ തോന്നി അവൾക്ക്..
രാജീവേട്ട…എനിക്ക് തല ചുറ്റുന്നു… “അവൾ പറയുന്നത് ഫോണിൽ കൂടി അശോകനും കേട്ടു
“ദീപേ… എന്ത് പറ്റി… ദീപേ.. കണ്ണു തുറക്ക്.. മോളേ…രാജീവന്റെ സംസാരം അശോകനും കേട്ടു..
“അമ്മേ… ഓടി വാ… അമ്മേ… “അവൻ ഉറക്കെ വിളിച്ചു..
ഫോൺ കട്ട് ചെയ്യഞ്ഞത് കൊണ്ട് അയാൾ എല്ലാം കേട്ടുകൊണ്ട് ഇരിക്കുക ആണ്..
ഭാരതീയാമ്മ അവളുടെ മുഖത്തു കൊണ്ടുവന്നു വെള്ളം കുടഞ്ഞു..
അപ്പോളേക്കും അവൾ കണ്ണ് തുറന്ന്..”ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ മോളോട് ഇറങ്ങി നടക്കരുതെന്ന്.. ഇനി അടങ്ങി കിടന്നോണം കെട്ടോ.., “
ഭാരതിയമ്മ പറഞ്ഞു..
“ദീപേ… നീ ആകെ ടയേർഡ് ആയി.. നമ്മൾക്ക് ഹോസ്പിറ്റലിൽ പോയാലോ.. “
“വേണ്ട ഏട്ടാ… ഇപ്പോൾ മാറി.. “
അവൾ മെല്ലെ കട്ടിലിൽ നിന്ന് എഴുനേറ്റു..
അശോകൻ അപ്പോളാണ് ഫോൺ കട്ട് ചെയ്തത്….
“ദീപേ.. നീ കിടക്കു… ഇനിയും തല ചുറ്റിയാലോ… “അവൻ വീണ്ടും പറഞ്ഞപ്പോൾ അവൾ കട്ടിലിൽ തന്നെ കിടന്നു..
:+++++**
“ഇന്ന് ഇത് മൂന്നാമത്തെ കുളി ആണ് ഞാൻ.. ഇത് കുറച്ചു കഷ്ടമാണ് കെട്ടോ ലക്ഷ്മി..”
“എന്റെ ഏട്ടാ.. ഇത് ഞാൻ മനപ്പൂർവം ഉണ്ടാക്കുന്നതല്ല.. കുഞ്ഞുലക്ഷ്മിയോട് പറ “
ലക്ഷ്മി ഡ്രെസ്സെല്ലാം മടക്കി വെച്ചുകൊണ്ട് ഇരിക്കുമ്പോൾ ആയിരുന്നു വൈശാഖൻ കയറി വന്നത്..
“ശരി എങ്കിൽ കുഞ്ഞുലക്ഷ്മിയോട് പറയാം…”എന്നും പറഞ്ഞു കൊണ്ട് അവൻ പോയി വാതിൽ അടച്ചു..
“എന്ത്… ഒന്നു പോ ചെറുക്കാ മിണ്ടാതെ… “
അവൻ അടുത്തേക്ക് വന്നപ്പോൾ അവൾ മടക്കി വെച്ച തുണികള് എല്ലാം കബോർഡിൽ വെച്ച് കൊണ്ട് ഇരിക്കുക ആണ്..
“അച്ഛെടെ മുത്തേ.. ഇങനെ അച്ചയെ കുളിപ്പിക്കാൻ തുടങ്ങിയാൽ എങ്ങനെ ആണ്..അച്ഛ പിണങ്ങണോ അവൻ അവളുടെ വയറിന്മേൽ മുഖം ചേർത്തു വെച്ച്..
ലക്ഷ്മി അപ്പോൾ പതിയെ അവന്റെ തലമുടിയിൽ വിരലോടിച്ചു..
“എടി… നല്ല സുഖം… “
“എന്ത്.. “
“നീ അങ്ങനെ തലമുടിയിൽ തഴുകിയത്… “
“മ്.. അച്ഛനും മോളും സംസാരിച്ചു കഴിഞ്ഞെങ്കിൽ ഒന്നു മാറിയ്ക്കേ veഗം.. “
“നീ പോടീ… ഞങ്ങൾ തുടങ്ങിയത് അല്ലെ ഒള്ളു… “അവൻ മൃദുവായി അവളുടെ വയറിൽ ഉമ്മ വെച്ച്..
“കുഞ്ഞു എപ്പോളടി അനങ്ങാൻ തുടങ്ങുന്നത് “
“അതൊക്കെ അഞ്ച് മാസം കഴിയുമ്പോൾ ആണ്… “
“അയ്യോ… അത്രയും നാൾ കാത്തിരിക്കണോ… “
“മ്.. പിന്നെ വേണ്ടേ… “
“അപ്പോൾ എന്റെ ട്രെയിനിങ് ഒക്കെ കഴിയും അല്ലേ.. “
“യെസ് ബേബി.. മതി മതി മാറുമോ ഇനി.. എനിക്കു കുറച്ചു ജോലികൾ ഉണ്ട്.. “
“എന്ത് ജോലി… “
“കുറച്ചു വർക്കുകൾ ഉണ്ട്… അതൊക്ക ചെയ്തു തീർക്കണം.. കോളേജിൽ monday മുതൽ ക്ലാസ്സ് ഉണ്ട്.. “
“മ്.. ശരി… ഞാൻ പോയേക്കാം… കെട്ടിപിടിച്ചു ചേട്ടന് ഒരു ഉമ്മ തന്നേക്ക് വേഗം.. “
“ഒന്നു പോ മനുഷ്യ… ഏത് സമയവും ഈ വിചാരം മാത്രമേ ഒള്ളു.. “
“എന്ത് വിചാരം.. ചെ.. നീ ഇങ്ങനെ മോശമായി സംസാരിക്കരുത് കെട്ടോ.. ആരെങ്കിലും കേട്ടാൽ എന്ത് വിചാരിക്കും ‘
“എപ്പോളും വന്നു ഈ ഉമ്മ ചോദിക്കുന്നത് കൊണ്ട് പറഞ്ഞതാ…”
“ഓഹ്.. അങ്ങനെ ആണോ.. ഇനി ചോദിക്കുന്നില്ല പോരെ “അവൻ അവളിൽ നിന്ന് അകന്നു മാറി കട്ടിലിൽ പോയി കിടന്ന്..
“ദേ.. വിളക്ക് വെയ്ക്കാൻ നേരം ആയി, ത്രിസന്ധ്യക്ക് ആരെങ്കിലും കട്ടിലിൽ കിടക്കുമോ “
“നീ നിന്റെ കാര്യം നോക്കിയാൽ മതി കെട്ടോ.. “അവൻ തിരിഞ്ഞു കിടന്നു..
“മോളേ… ലക്ഷ്മി.. ദേ അച്ഛൻ വിളിക്കുന്നു “സുമിത്ര വിളിച്ചു..
“ദ.. വരുന്നു അമ്മേ.. “
അവൾ വാതിൽക്കലേക്ക് വേഗം പോയി.. പെട്ടന്ന് എന്തോ മറന്നത് പോലെ അവൾ തിരിച്ചു വന്നു..
വൈശാഖന്റെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് അവൾ ഓടി പോയി.
“ലക്ഷ്മി.. പതുക്കെ… വീഴരുത് കെട്ടോ “
അവൻ വിളിച്ചു പറഞ്ഞു..
ഇപ്പോൾ അവൾക്ക് വയ്യാത്തത് കൊണ്ട് ആണ്, ഇല്ലെങ്കിൽ കട്ടിലിലേക്ക് വലിച്ചു ഇടമായിരുന്നു…തിരിച്ചു ഒരു നൂറു ചുംബനം കൊടുക്കാമായിരുന്നു.. അവൻ ഓർത്തു..
അച്ഛൻ എന്തിനാണ് ആവോ വിളിച്ചത്.. പോയി നോക്കിട്ട് വരാം.. വൈശാഖൻ കട്ടിലിൽ നിന്ന് എഴുനേറ്റു..
“മോളേ.. അച്ഛൻ ഇത് എന്താണ് കൊണ്ടുവന്നത് എന്ന് നോക്കിക്കേ..”
സുമിത്ര അവളോട് പറഞ്ഞു..
കുറച്ചു ഞാവൽ പഴം ആയിരുന്നു ശേഖരന്റെ കൈയിൽ.. അത് ലക്ഷ്മിക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം..
“അയ്യോ.. അച്ഛാ ഇത് എവിടുന്ന് കിട്ടി.. “
അവൾ അതിൽ നിന്നും രണ്ട്മൂന്ന് എണ്ണം എടുത്തു..
“നമ്മുടെ തെക്കേടത്തെ കേശവന്റെ വീട്ടിൽ വലിയൊരു ഞാവൽ ഉണ്ടായിരുന്നു മോളെ… അത് അവർ വെട്ടി കളഞ്ഞു… ഞാൻ പണിതോണ്ടു നിന്നപ്പോൾ ശബരീഷ് ഒക്കെ ഇതും കഴിച്ചോണ്ട് പോകുന്നു.. അങ്ങനെ ആണ് ഞാൻ ഇത് അറിഞ്ഞത് “
“പിന്നെ ഒന്നും നോക്കിയില്ല.. അച്ഛൻ വേഗം അവിടേക്ക് ചെന്നു.. മരുമകൾക്കായി കഷ്ടപ്പെട്ട് അവരോട് മേടിച്ചു കൊണ്ട് വന്നതാ..”
ബാക്കി പറഞ്ഞത് ഉണ്ണിമോൾ ആയിരുന്നു..
“അല്ലാ ഉണ്ണിമോളേ എനിക്ക് മനസിലാകാത്ത ഒരു കാര്യം ഉണ്ട് കെട്ടോ…”
“എന്താ ചേച്ചി… “
“അതോ.. അതേയ് നമ്മുടെ വിജിച്ചേച്ചി ഇതുപോലെ ഇരുന്നപ്പോൾ ഇതിന്റെ പകുതി പോലും ശുഷ്‌കാന്തി ഈ അച്ഛനും അമ്മയും എന്തേ കാണിച്ചില്ല.. “
“ഓഹ്.. അതോ.. അത് സിമ്പിൾ ആണ് ചേച്ചി… വിജി ചേച്ചിയെ കെട്ടിച്ചു അയച്ചതല്ലേ m.ഇവിടെ എന്ന് പറയുമ്പോൾ കുടുംബത്തിൽ ഒരു അനന്തരാവകാശി ഉണ്ടാകാൻ പോകുക അല്ലേ… ദാറ്റ് വാസ് the ഡിഫറെൻസ് ബിറ്റ്വിൻ….. “
“നിർത്തേടി… അവളുടെ ഒരു കണ്ടുപിടിത്തം.. “വൈശാഖൻ ദേഷ്യപ്പെട്ടുകൊണ്ട് ഇറങ്ങി വന്നു..
“ഓഹ്.. ഏട്ടൻ പേടിപ്പിക്കുവൊന്നും വേണ്ട… ഏട്ടന്റെ സ്ഥാനവും കുഞ്ഞാവ തട്ടി എടുക്കും, ഇല്ലെങ്കിൽ കണ്ടോ… “
“നീ എന്തൊക്കെ ആണ് വിളിച്ചു കൂവുന്നത്.. “
“മ്. മനസിലായില്ലേ… ഏട്ടാ. നേരത്തെ ഒക്കെ അമ്മ ആണെങ്കിൽ “മോനേ കഴിച്ചോ, മോനേ കുടിച്ചോ, മോനേ അത് വേണ്ടേ, ഇത് വേണ്ടേ,, എന്നൊക്ക ചോദിച്ചു കൊണ്ട് ഇരിക്കുനത് ആയിരുന്നു.. ഇപ്പോൾ കുറച്ചു ദിവസo ആയിട്ട് എങ്ങനെ ആണ്…. “
“നീ പറഞ്ഞത് ശരിയാ…കെട്ടോ… ഇപ്പോൾ അമ്മ ആണെങ്കിൽ ലക്ഷ്മി മോൾക്ക് ഇഷ്ടം മാമ്പഴ പുളിശ്ശേരി ആയത് കൊണ്ട് ഞൊടിയിടയിൽ അത് ഉണ്ടാക്കുന്നു, ഉള്ളിത്തീയൽ ഉണ്ടെങ്കിൽ എന്റെ കുട്ടി ഇത്തിരി ചോറുണ്ണും, ഇഞ്ചി കറി കുട്ടിയാൽ വയറിനു നല്ല സുഖം ആണ്, അതും പോരാഞ്ഞു എണ്ണ കാച്ചുന്നു, താളി അരയ്ക്കുന്നു.. എന്തൊക്ക ബഹളം ആണ് എന്റെ തേവരെ… “ഉണ്ണിമോളുടെ ഇടയിൽ കയറി വീണ പറഞ്ഞു..
“മ്.. മതി മതി… നിർത്തിയെരെ… പോയി നാമം ചൊല്ലാൻ നോക്കി ക്കേ.. “ശേഖരൻ കൃത്രിമം ആയി ഗൗരവം നടിച്ചു..
വീണയും ഉണ്ണിമോളും പറയുന്നത് വളരെ ശരി ആണെന്ന് വൈശാഖനും പലപ്പോഴും തോന്നിയിരുന്നു..
ലക്ഷ്മിയുടെ വയറ്റിൽ ഒരു കുഞ്ഞ് വളരുന്നു എന്നറിഞ്ഞപ്പോൾ മുതൽ അമ്മയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാ.. ഏത് സമയവും അവളെ ഉപദേശിച്ചു കൊണ്ട് പിറകെ നടക്കും…
ഹോ.. ഇവൾക്ക് ഇത്രയ്ക്ക് മാറ്റം വരും എന്ന് താനും സ്വപ്നത്തിൽ പോലും കരുതിയില്ല…
ആദ്യമായി താൻ കണ്ട തന്നിഷ്ടക്കാരി പെണ്ണ് ആണോ ഇത് എന്ന് അവൻ ഓർത്തു..
സെറ്റിയിൽ ഇരുന്നു നോക്കിയപ്പോ ലക്ഷ്മി ഇരുന്നു രാമനാമം ജപിയ്ക്കുന്നു..
അവന്റെ കണ്ണുകൾ ആദ്യം ഓടിയെത്തിയത് അവളുടെ ആലിലവയറിൽ ആയിരുന്നു..
തന്റെ കുഞ്ഞുലക്ഷ്മി അവിടെ സുഖമായി കിടക്കുന്നുണ്ട്.. കാണാൻ കൊതി ആകുന്നു തന്റെ മുത്തിനെ… ആ കുഞ്ഞിക്കണ്ണുകൾ തുറക്കുമ്പോൾ ആദ്യം അച്ഛയെ കാണണം കെട്ടോ…
ഫോൺ ശബ്‌ദിച്ചപ്പോൾ ആണ് അവൻ എഴുന്നേറ്റു പോയത്..
നോക്കിയപ്പോൾ ഹേമ ആണ്.. പക്ഷെ അവൻ സേവ് ചെയ്തിരിക്കുന്നത് രാഹുൽ എന്നായിരുന്നു .
“ഹെലോ… “
“ഹെലോ… മിസ്റ്റർ അനൂപ്.. “
“യെസ്.. ടെൽ മി.. “
“ഞാൻ മൂന്ന് നാല് പ്രാവശ്യം രാജീവന്റെ ഫോണിൽ വിളിച്ചു.. ബട്ട് അയാൾ ഫോൺ എടുക്കുന്നില്ല.. ‘
“നിന്റെ അഭിനയം ഒന്നും എന്റടുത്തു വേണ്ട കെട്ടോടി… അതൊക്കെ നിന്റെ കൈയിൽ വെച്ചാൽ മതി.. “
“പ്ലീസ് ബിലീവ് മി.. ഞാൻ പറയുന്നത് എല്ലാം സത്യം ആണ്.. “
“എന്തോന്ന് സത്യം… ഒരു ശീലാവതി വന്നിരിക്കുന്നു “
“നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ ഞാൻ പിന്നെ എന്ത് ചെയ്യും “
“ഒന്നും ചെയ്യാൻ ഇല്ലാ… നീ ഞാൻ പറഞ്ഞത് പോലെ ഒരു മെസ്സേജ് അയക്ക്… എന്നിട്ട് എന്നെ വിളിക്ക്.. ഇന്നല്ല നാളെ.. ഇനി ഇന്ന് എന്റെ ഫോണിൽ വിളിക്കരുത് “
“സാർ പ്ലീസ്… “
“സാറോ… ആരുടെ സാർ… നിന്നോട് പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി… നാളെ കൃത്യം പത്തു മണിക്ക് നീ എന്നെ വിളിക്കണം.. അപ്പോളേക്കും ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ഓക്കേ ആയിരിക്കണം “
വൈശാഖൻ അതു പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു കഴിഞ്ഞിരുന്നു..
തുടരും..