ഇന്ന് നീ എവിടെ പോയതായിരുന്നു.. “?
“ഇന്ന് ഞാൻ ആണെങ്കിൽ എന്റെ ഒരു ഫ്രണ്ടിന്റെ അമ്മയെ കാണാൻ ഹോസ്പിറ്റലിൽ പോയതാണ്… “
“ഏത് ഫ്രണ്ട്… “
“മെറീന… മെറീനയുടെ അമ്മയെ കാണാൻ “
“മ്… ആരൊക്ക ആയിട്ട് ആണ് പോയത്.. “
“ഞാനും ദേവികയും… “
“നിങ്ങൾ രണ്ടാളും മാത്രമോ… അതോ.. “
“ഞാനും അവളുo കൂടെ ആണ് പോയത്.. വേറെ ആരും ഇല്ലായിരുന്നു ഏട്ടാ… “
അത് പറയുകയും വൈശാഖൻ ഒറ്റ അടിയായിരുന്നു…
ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് ലക്ഷ്മി കട്ടിലിലേക്ക് വീണു പോയി..
എന്തും ഞാൻ സഹിക്കും.. പക്ഷെ.. പക്ഷേ.. കള്ളത്തരം കാണിച്ചാലും പറഞ്ഞാലും ഞാൻ അത് പൊറുക്കില്ല… അത് ആരാണേലും ശരി…
വൈശാഖൻ മുറിവിട്ടിറങ്ങി പോയി..
“ആ കൊച്ചിനെയും കൊണ്ട് ആശുപത്രിയിൽ പോകാൻ പറഞ്ഞിട്ട് അവൻ ഇത് എവിടെ പോയി… ” വൈശാഖന്റെ ബൈക്ക് സ്റ്റാർട്ട് ആയി പോകുന്നത് കണ്ടുകൊണ്ട് വന്നതായിരുന്നു സുമിത്ര..
അവർ വേഗം തന്നെ ലക്ഷ്മിയുടെ മുറിയിലേക്ക് ചെന്നു.. ചെരിഞ്ഞു കിടക്കുക ആയിരുന്നു അവൾ..
“മോളെ… ലക്ഷ്മി… അവർ അവളുടെ തോളിൽ തട്ടി വിളിച്ചു….
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അവരെ നോക്കി.
.
“യ്യോ… എന്താ പറ്റിയത്… മോൾ കരയുക ആണോ… “
അവൾ നിഷേധാർത്ഥത്തിൽ തല കുലുക്കി..
“എന്താ ന്റെ കുട്ടിക്ക് പറ്റിയത്… ആകെ വല്ലാണ്ട് ആയി ഇരിക്കുന്നല്ലോ.. “
“ഒന്നുല്ല അമ്മേ… നാളെ ഏതെങ്കിലും ഹോസ്പിറ്റലിൽ പോകാം എന്നാണ് ഏട്ടൻ പറഞ്ഞത്… “
“അവൻ പറയുന്നത് പോലെ ഒന്നും അല്ല… മോൾ എഴുന്നേൽക്കു, ഞാൻ അച്ഛനെയും കൂട്ടി ഇപ്പോൾ വരാം… “
ലക്ഷ്മിക്ക് ഇപ്പോളും ഞെട്ടൽ വിട്ടു മാറിയിട്ടില്ല… വൈശാഖേട്ടൻ എല്ലാം പെട്ടന്ന് കണ്ടു പിടിക്കുമെന്നു താൻ സ്വപ്നത്തിൽ പോലും ഓർത്തില്ല… സംഭവിച്ച കാര്യങ്ങൾ എല്ലാം ഏട്ടനോട് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ…
അച്ഛനും അമ്മയും ഉണ്ണിമോളും കൂടി റൂമിലേക്ക് കയറി വന്നു..
“എന്താ മോളെ… എന്ത് പറ്റി… ‘ശേഖരൻ വാത്സല്യത്തോടെ അവളോട് ചോദിച്ചു..
“കുറച്ചു ദിവസം ആയിട്ട് വല്ലാത്ത തലവേദന ആണ് അച്ഛാ… ഈയെടെ എക്സാം ഉണ്ടായിരുന്നു… നെറ്റിൽ ഇരുന്നു പഠിച്ചിട്ട് ആണോന്നു അറിയില്ല.. “
“ഏട്ടത്തിക്ക് വല്ലാത്ത ക്ഷീണം ഉണ്ട്… ചിലപ്പോൾ ഉറക്കം വെടിഞ്ഞു പഠിച്ചിട്ടു ആയിരിക്കും.. “
“ഒന്നു ഉറങ്ങി എഴുന്നേറ്റാൽ തീരും പ്രശ്നം… എന്നിട്ടും കുറഞ്ഞില്ലെങ്കിൽ നാളെ നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം അച്ഛാ… “
ലക്ഷ്മി പറഞ്ഞത് ശരി ആണെന്ന് അവർക്കും തോന്നി..
ഒടുവിൽ അവളോട് റസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് അവർ മൂവരും മുറി വിട്ടു ഇറങ്ങി..
ലക്ഷ്മിക്ക് തന്റെ സങ്കടം മുഴുവനും അണപൊട്ടി ഒഴുകി…..
എത്ര സമയം ആ കിടപ്പ് കിടന്നു എന്ന് അവൾക്ക് അറിയില്ലായിരുന്നു..
ഇടയ്ക്ക് സുമിത്രയും വീണയു ഒക്കെ മാറി മാറി വന്നു അവളോട് വിവരം തിരക്കുന്നുണ്ടായിരുന്നു…
കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ അശോകന്റെ നമ്പറിൽ വിളിച്ചു..
“ഹലോ… എന്താ മോളെ.. എന്തൊക്കെ ഉണ്ട് വിശേഷം… “
“അച്ഛാ… കുറച്ചു ദിവസം ആയിട്ട് എനിക്ക് വല്ലാത്ത തലവേദന… മൈഗ്രേയിൻ ആണെന്ന് തോന്നുന്നു… അച്ഛൻ കാലത്തെ ഇവിടെ വരെ ഒന്ന് വരാമോ, ആ രോഹിണി മാഡത്തിനെ ഒന്നു പോയി കണ്ടാലോ എന്ന് ഓർക്കുക ആണ്… “
“മോളെ .. നീ ഇത് വരെ ആയിട്ടും എന്താ അച്ഛനോട് പറയാതിരുന്നത്… ഇപ്പോൾ വരട്ടെ അച്ഛൻ… “
“വേണ്ട.. വേണ്ട…നാളെ കാലത്തേ വന്നാൽ മതി… “
“ശരി.. അച്ഛൻ നാളെ കാലത്തേ വരാം. മോള് റസ്റ്റ് എടുക്ക്.. “
അച്ഛൻ ഫോൺ വെച്ചു കഴിഞ്ഞതും ലക്ഷ്മി കണ്ണുകൾ അടച്ചു കിടന്നു..
വൈശാഖൻ വന്നപ്പോൾ അന്ന് ഇത്തിരി താമസിച്ചിരുന്നു..
അവൻ ലക്ഷ്മിയെ ഒന്ന് നോക്കുക പോലും ചെയ്തില്ല..
രാത്രിയിൽ എല്ലാവരും ഒരുമിച്ചു അത്താഴം കഴിക്കുവാൻ ഇരിക്കുക ആണ്..
വൈശാഖനും ലക്ഷ്മിയും പരസ്പരം മുഖം കൊടുക്കാതെ ഇരുന്നു കഴിക്കുക ആണ്..
അപ്പോളാണ് വീണ അത് ശ്രദ്ധിച്ചത്..
‘യ്യോ… ഈ ഏട്ടത്തിടെ ഇടത്തെ കവിളിൽ നീരുള്ളത് പോലെ.. നോക്കിക്കേ അമ്മേ…
വീണ അത് പറയുമ്പോൾ ലക്ഷ്മിയും വൈശാഖനും ഒരുപോലെ ഞെട്ടി..
“പറഞ്ഞത് പോലെ നേരാണല്ലോ… എന്ത് പറ്റിയതാ മോളെ.. “സുമിത്ര ഊണ് കഴിക്കുന്നത് നിർതിയിട്ട് അവളുടെ അടുത്തേക്ക് എഴുനേറ്റു വന്നു.
ലക്ഷ്മി പതിയെ തന്റെ ഇടത്തെ കവിളിൽ ഒന്നു തലോടി..അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..
“അത് അമ്മേ.. ഞാൻ ഇത്രയും സമയം ഇടത് വശത്തേക്ക് ചെരിഞ്ഞു കിടന്നാണ് ഉറങ്ങിയത്.. അതുകൊണ്ട് ആണ്…. “
“ശോ… എന്നാലും ഇത് എന്തൊരു കഷ്ടം ആണ്.. വൈശാഖ… നാളെ രാവിലെ മോളെയും കൂട്ടി ആശുപത്രിയിൽ പോകണം കെട്ടോ.. അത് കഴിഞ്ഞേ ഒള്ളു ബാക്കി കാര്യം.. “
സുമിത്ര വീണ്ടും ഊണ് കഴിയ്ക്കാൻ വന്നിരുന്നു..
“ഏട്ടൻ എന്താ ഇന്ന് ഒന്നും മിണ്ടാതെ ഇരിക്കുനത്…. മൗനവൃതം ആണോ…”ഉണ്ണി മോൾ വൈശാഖാനെ നോക്കി..
“മിണ്ടാതിരിക്കെടി…. ഇരുന്നു കഴിച്ചിട്ട് പോയി വല്ലതും വായിച്ചു പഠിക്കാൻ നോക്ക്… “
ഏട്ടൻ അല്പം ദേഷ്യത്തിൽ ആണെന്ന് മനസ്സിലാക്കിയതും പിന്നീട് ഉണ്ണിമോൾ ഒന്നും സംസാരിച്ചില്ല…
അത്താഴം കഴിച്ചു കഴിഞ്ഞതും വൈശാഖൻ വെറുതെ ടി വി കണ്ടുകൊണ്ട് സെറ്റിയിൽ ഇരിക്കുക ആണ്..
“നീ കിടക്കുന്നില്ലേ മോനേ…. നേരം ഒരുപാടു ആയി… “
“ഉവ്വ് അച്ഛാ… കിടക്കാൻ പോകുവാണ്.. “ഒരു കോട്ടുവാ ഇട്ടുകൊണ്ട് അവൻ എഴുനേറ്റു..
ലക്ഷ്മി ഒരു വശം ചെരിഞ്ഞു കിടക്കുക ആണ്…
താൻ അടിച്ചതിന്റെ പാട് ഇപ്പോളും കവിളിൽ ഉണ്ട്.. അത് കണ്ടപ്പോൾ അവന്റെ ഉള്ളൊന്നു പിടഞ്ഞു.. എന്നാലും അവൾ തന്നിൽ നിന്ന് എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്ന് ഓർത്തപ്പോൾ അവനു ദേഷ്യം ആയി..
ഒരു കാര്യം ഉറപ്പാണ്.. ലക്ഷ്മിക്ക് വല്ലാത്ത ക്ഷീണം ഉണ്ട്.. ഇനി എന്തെങ്കിലും അസുഖം ആയിട്ടാണോ ലക്ഷ്മി ഹോസ്പിറ്റലിൽ പോയത്.. തന്നോട് പറയാൻ പറ്റാത്ത വിധം എന്തെങ്കിലും പ്രശ്നം ഉണ്ടോ..
വൈശാഖൻ വന്നു അവളുടെ അടുത്തു കിടന്നു…
ലക്ഷ്മിയോട് എന്തെങ്കിലും സംസാരിക്കണം എന്ന് അവനു ആഗ്രഹം ഉണ്ട്… പക്ഷെ അവളെ അടിച്ചത് കൊണ്ട് എന്തോ ഒരു വല്ലാഴിക അവനു അനുഭവപെട്ടു..
പക്ഷേ… അവൾ അവന്റെ നേർക്ക് തിരിഞ്ഞു കിടന്നു..
“വൈശാഖേട്ട… ആം സോറി…ഞാൻ മനപ്പൂർവം അല്ല “അത്രയും മാത്രം പറയാനേ അവൾക്ക് കഴിഞ്ഞൊള്ളു…
അപ്പോളേക്കും അവൾ പൊട്ടി കരഞ്ഞു…
ഒന്നു ചേർത്തു നിറുത്തി ആശ്വസിപ്പിക്കണം എന്ന് അവനു തോന്നി…
വൈശാഖൻ പക്ഷേ അനങ്ങിയില്ല… അവൻ കറങ്ങുന്ന ഫാനിലേക്ക് കണ്ണും നട്ട് കിടന്നു…
കുറച്ചു സമയം അവൾ അങ്ങനെ കരഞ്ഞു കൊണ്ട് ഇരുന്നു..
വൈശാഖൻ അപ്പോളേക്കും ചെരിഞ്ഞു കിടന്നു… അവൻ കണ്ണുകൾ അടച്ചപ്പോൾ പിന്നെ ലക്ഷ്മിയും കിടന്നു..
വൈശാഖൻ പക്ഷേ ഉറങ്ങിയിരുന്നില്ല….അവന്റെ കണ്ണുകളും നിറഞ്ഞു വന്നു…
താൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ തന്റെ നേർക്ക് കണ്ണിമയ്ക്കാതെ നോക്കി ഇരുന്ന ലക്ഷ്മി ആയിരുന്നു അവന്റെ മനസ് നിറയെ… അവളുടെ മനസ് നിറയെ തന്നോടുള്ള ഇഷ്ട്ടം ആയിരുന്നു.. ഓരോ നിമിഷവും തനിക്ക് ധൈര്യം തന്നു കൊണ്ടവൾ സദാ തന്റെ ചാരെ ഉണ്ടായിരുന്നു… കുറച്ചു ദിവസം ആയിട്ട് ലക്ഷ്മിക്ക് എന്താണ് സംഭവിച്ചത് എന്ന് മാത്രം അവനു മനസിലായില്ല…
എന്നാലും താൻ അവളെ അടിച്ചത് മോശം ആയിപോയി..
വേണ്ടിയിരുന്നില്ല….
എന്നാലും പെട്ടന്ന് തനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞിലാ…
കളവ് പറയുന്നത് മാത്രം തനിക്ക് സഹിക്കാനും പൊറുക്കാനും കഴിയില്ല…
താൻ അവളുടെ ഭർത്താവ് അല്ലേ… തന്നോട് പറയാത്ത എന്ത് രഹസ്യം ആണ് ഉള്ളത്….
നാളെ എന്തായാലും അവളോട് സംസാരിക്കണം എന്ന് അവൻ തീരുമാനിച്ചു…
അവൻ നോക്കിയപ്പോൾ ലക്ഷ്മി ഉറങ്ങുക ആണ്..
എന്നും അവൾ പുതപ്പിനു വേണ്ടി അവനോട് അടികൂടുന്നതാണ്..
അവൻ തന്റെ പുതപ്പ് എടുത്തു അവളുടെ ദേഹത്തേക്ക് ഇട്ടു കൊടുത്തു..
––***
കാലത്തേ വൈശാഖൻ ആണ് ആദ്യം ഉണർന്നത്..
കുറച്ചു ദിവസം ആയി അമ്പലത്തിൽ ഒന്നു പോയിട്ട്..മനസിന് ആണെങ്കിൽ ഒരു സുഖവും ഇല്ലാ,, എന്തായാലും കാലത്തു ഒന്നു അമ്പലത്തിൽ പോയിട്ട് വരാം എന്നവൻ തീരുമാനിച്ചു..
കുളി കഴിഞ്ഞു വേഷം മാറി അവൻ അമ്പലത്തിലേക്ക് പോയി..
ലക്ഷ്മി അപ്പോളാണ് ഉണർന്നത്…
ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ അശോകൻ മേലേടത്തു വീട്ടിൽ എത്തിച്ചേർന്നു..
“ഞാൻ മോളെ ഒന്നു ഡോക്ടറെ കാണിച്ചിട്ട് വൈകിട്ട് കൊണ്ട് വന്നു ആക്കാം…. “
“ഇന്ന് കാലത്തേ ഇവർ രണ്ടാളും കൂടെ ഹോസ്പിറ്റലിൽ പോകാൻ ഇരുന്നതാണ്… “
ശേഖരൻ പറഞ്ഞു..
“അതൊന്നും സാരമില്ല ശേഖരേട്ട..മോൾക്ക് നേരത്തെ ഒരു പ്രാവശ്യം ഇതു പോലെ തലവേദന വന്നതാണ്… അന്നും ഒറക്കളച്ചു ഇരുന്നു പഠിച്ചത് ആണ്… ആ ഡോക്ടർ ആണ് എന്നിട്ടു തലവേദന മാറ്റി എടുത്തത്… അതുകൊണ്ട് ഞാൻ മോളെ അവിടെ ഒന്ന്കൊണ്ട് പോയി കാണിക്കാം എന്ന് വിചാരിച്ചു”
അശോകൻ പറഞ്ഞപ്പോൾ ശേഖരൻ മറുത്തൊന്നും പറഞ്ഞില്ല..
“അച്ഛാ… ഏട്ടൻ വന്നിട്ട് പോകാം… ഏട്ടൻ പത്തു മിനിറ്റിനുള്ളിൽ വരും.. “
അവൾ വേഗം റെഡി ആകനായി പോയി..
കുറച്ചു കഴിഞ്ഞതും വൈശാഖൻ എത്തി ചേർന്ന്..
അശോകൻ കാര്യങ്ങൾ എല്ലാമവനോട് പറഞ്ഞു..
സത്യത്തിൽ അവനു സമ്മതം അല്ലായിരുന്നു.. പക്ഷെ അവൻ എതിരൊന്നും പറഞ്ഞുമില്ല..
ലക്ഷ്മി വേഷം മാറി നിൽക്കുക ആണ്…
“മ്… ഇന്ന് നീ എങ്ങോട്ടടി പോകുന്നത്… അവൻ വരുമോ നിന്നെ കൊണ്ട് പോകാൻ… “
“വൈശാഖേട്ട… പ്ലീസ്…. ദയവ് ചെയ്തു എന്നോടൊന്നും പറയരുതേ… “
“നിന്നോട് എന്ത് പറയാനാ… നീ അശോകൻ മുതലാളിയുടെ പൊന്നുമോൾ അല്ലേ.. നമ്മൾ ഒക്കെ നിന്റെ സേവകർ.. “അവൻ പുച്ഛിച്ചു..
“കുറച്ചു ദിവസം ആയിട്ട് എന്തൊക്കെയോ ക്ഷീണം.. അതുകൊണ്ട് ഹോസ്പിറ്റലിൽ വരെ പോകാം എന്ന് ഓർത്തു “
“ഇവിടെ ഒന്നും ഡോക്ടർമാരില്ല… അത് കൊണ്ട് നീ പോയിട്ട് വാ.. എന്നിട്ടു ബാക്കി കാര്യങ്ങൾ തീരുമാനിക്കാം… “
“എന്താ വൈശാഖേട്ടാ ഇത്… ഞാൻ അതിനുമാത്രം…. “
“കൂടുതൽ സംസാരം ഒന്നും ആവശ്യം ഇല്ലാ… നിന്റെ അച്ഛൻ അവിടെ വെയിറ്റ് ചെയ്യുകയാണ്… “
ലക്ഷ്മി അച്ഛന്റെ അടുത്തേക്ക് ഇറങ്ങി വന്നു..
“മോളെ… നീ ഇത്ര വേഗം റെഡി ആയോ “
“ഒരു ചുരിദാർ ഇട്ടാൽ പോരെ അച്ഛാ… അതിനു ഓടുപാട് ടൈം ഒന്നും വേണ്ട… “
“വൈകിട്ടു വൈശാഖനെ പറഞ്ഞു അയക്കാം… മോള് വരണം കെട്ടോ… “
ഇറങ്ങാൻ നേരം സുമിത്ര അവളോട് പറഞ്ഞു…
“ശരി അമ്മേ… ഞാൻ ഏട്ടന്റെ കൂടെ വന്നോളാം… “
അവർ രണ്ടാളും കൂടി കാറിൽ കയറി പോയി…
“നിനക്ക് കൂടി പോകാമായിരുന്നു മോനേ… “ശേഖരൻ മകനേ നോക്കി..
“അവൾ വേണ്ടന്ന് പറഞ്ഞിട്ടാണ്.. ഞാൻ ചോദിച്ചതാ… “
“മ്… മോൻ വൈകിട്ട് ലക്ഷ്മി മോളെ പോയി കൂട്ടികൊണ്ട് വാ കെട്ടോ… ആ കുട്ടി പോയാൽ വീട് ഉറങ്ങിയപോലെ ആണ് “
സുമിത്ര ആണെങ്കിൽ അശോകന് കൊടുത്ത ചായയുടെ ഗ്ലാസ് എടുത്തു കൊണ്ട് മകനോട് പറഞ്ഞു..
+—**
അച്ഛാ… എനിക്ക് കുറച്ചു കാര്യങ്ങൾ അച്ചനോട് സംസാരിക്കണമ് . കുറച്ചു ദൂരം മുന്നോട്ടു പോയതും
ലക്ഷ്മി അച്ഛനോട് പറഞ്ഞു..
“എന്താ മോളെ… എനി പ്രോബ്ലം “
“ഉവ്വ് അച്ഛാ… or പ്രശ്നം ഉണ്ട് “
“പറയു മോളെ… “
“അച്ഛാ…. നമ്മൾ ഇപ്പോൾ പോകുന്നത് മേരി മാതാ ഹോസ്പിറ്റലിൽ ആണ്…, നമ്മുടെ ദീപേച്ചിയെ കാണാൻ “
അത് പറഞ്ഞതും അയാൾ വണ്ടി വേഗം ചവിട്ടി നിറുത്തി…
“ദീപമോൾക്ക് എന്ത് പറ്റി… “
“ചേച്ചിക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലാ അച്ഛാ… നമ്മൾക്ക് വേഗം അവിടേക്ക് പോകാം.. “
“നീ കാര്യം പറയു മോളെ… എന്നിട്ടു പോകാം… എനിക്ക് നിന്റെ മുഖം കണ്ടപ്പോൾ മുതൽ എന്തോ പന്തികേട് തോന്നിയിരുന്നു “
അയാൾ ഉള്ളിലെ അങ്കലാപ്പ് മറച്ചു വെച്ചില്ല…
“അത് അച്ഛാ… ചേച്ചി… ചേച്ചി…ഒരു സുയിസൈഡൽ അറ്റംപ്റ്റ് നടത്തി അച്ഛാ… “
“വാട്ട്…. എന്തൊക്ക ആണ് മോളെ നീ ഈ പറയുന്നത്… “അശോകൻ ഞെട്ടി തരിച്ചു ഇരിക്കിക ആണ്…
“അതേ അച്ഛാ…. ചേച്ചി മിനിങ്ങാന്നു ഉച്ച ആയപ്പോൾ ചേച്ചിടെ വെയിൻ കട്ട് ചെയ്തു.. അപ്പോൾ തന്നെ അവർ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു,ഒരുപാട് ബ്ലഡ് പോയി..ഇപ്പോൾ അപകട നില തരണം ചെയ്തു കഴിഞ്ഞു… “
“നീ പറയുന്നത് ഒന്നും എനിക്ക് മതി മനസിലാകുന്നില്ല മോളെ.. എന്താണ് അവൾക്ക് സംഭവിച്ചത്… “അയാൾ കരഞ്ഞു..
“അച്ഛാ….. രാജീവേട്ടൻ… അയാൾ അത്രക്കു ശരിയല്ല അച്ഛാ… അയാൾ കാരണം ആണ് ചേച്ചി… “
“മോളെ നീ ഒന്നു തെളിച്ചു പറ…. എനിക്കു ഒന്നും മനസിലാകുന്നില്ല… “
“അച്ഛാ… അച്ഛൻ സമാധാനപ്പെടു… എല്ലാം ഞാൻ പറയാം… “അവൾ കാറിൽ നിന്ന് ഇറങ്ങി… പിറകെ അശോകനും
“അച്ഛാ… രാജീവേട്ടന്റെ വല്യച്ഛൻന്റെ മകന്റെ മകൻ കാർത്തിക്ക് എന്റെ ക്ലാസ്സ്മേറ്റ് ആണ്… അച്ഛന് അറിയില്ലേ… “
“മ്… അറിയാം മോളെ.. “
“അവൻ ആണ് എന്നോട് പറഞ്ഞത് രാജീവേട്ടൻ ഒരു സ്ത്രീയും ആയിട്ട് കുറച്ചു ദിവസങ്ങൾ ആയിട്ട് കറക്കം ആണെന്ന്… അവൻ സിനിമ കാണാൻ പോയപ്പോൾ അവരെ രണ്ടാളെയും കണ്ടു… അതുപോലെ തെന്നെ ടൗണിൽ വെച്ചും കണ്ടെന്നു.. “
“അവനെ ഞാൻ… “അയാൾ പല്ല് ഞെരിച്ചു..
“ദീപേച്ചിയും അമ്മയും കൂടി ടൗണിൽ വെച്ചു ഇവരെ രണ്ടാളെയും കണ്ട്ന്നു…
അത് ചോദിക്കാൻ ചെന്ന ചേച്ചിയെ അയാൾ അവിടെ വെച്ചു പൊതിരെ തല്ലി..
അന്ന് രാത്രിയിൽ അയാൾ വന്നതിന് ശേഷം ചേച്ചിയെ വീണ്ടും ഒരുപാടു ഉപദ്രവിച്ചു..
കാർത്തിക്കിന്റെ വീട്ടിൽ ആണ് ഒടുവിൽ ചേച്ചി അഭയം പ്രാപിച്ചത്..
അങ്ങനെ കാർത്തിക്കിന്റെ അമ്മയുടെ നിർദ്ദേശപ്രകാരം ആണ് അവൻ എന്നോട് ഈ കാര്യങ്ങൾ എല്ലാം പറയുന്നത്..
ഞാൻ അപ്പോൾ തന്നെ ചേച്ചിയെ വിളിച്ചു..
ചേച്ചി എന്നോട് പറഞ്ഞു ഇത് മറ്റാരും അറിയരുത്.. ചേച്ചി തന്നെ സോൾവ് ആക്കിക്കോളാം എന്ന്.. അങ്ങനെ ഞാൻ ഈ കാര്യം ആരൊടുംപറയാതിരുന്നത്…
രാജീവേട്ടനിൽ പക്ഷെ ഒരു മാറ്റവും ചേച്ചി കണ്ടിലാ… അയാൾ പിന്നെയും ചേച്ചിയെ ഉപദ്രവിക്കുകയും ചീത്ത വിളിക്കുകയും ഒക്കെ ചെയ്തു..
അങ്ങനെ അവസാനം ക്ഷമ നശിച്ചിട്ട് ആണ് ആ പാവം അങ്ങനെ ചെയ്തത്…
അത് പറയുമ്പോൾ ലക്ഷ്മിയിടെ കണ്ഠം ഇടറി…
“അവൾക്ക് കൂട്ടിനു ആരുണ്ട് മോളെ… “
“അവിടുത്തെ അമ്മ ഉണ്ട്… “
“മ്… നീ വാ… നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം… “
രണ്ടാളും വന്നു കാറിൽ കയറി.. അത് വേഗം ഓടിച്ചു കൊണ്ട് അയാൾ പോയി..
ഹോസ്പിറ്റലിൽ വന്നു മകളെ കണ്ടതിനു ശേഷം ആണ് അയാൾക്ക് ശ്വാസം നേരെ വീണത്…
അച്ഛനും മക്കളും കൂടി കുറെ സമയം ഇരുന്നു കരഞ്ഞു…
ഒന്നു ശാന്തമായപ്പോൾ ലക്ഷ്മി എഴുന്നേറ്റത്… അശോകന് ബാങ്ക് വരെ അത്യാവശ്യം ആയിട്ട് പോകണമായിരുന്നു.. അയാൾ പെട്ടെന്ന് വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി..
“ഇപ്പോൾ എങ്ങനെ ഉണ്ട് ചേച്ചി… “
“കുറവുണ്ട്… മോളെ നിന്റെ തലവേദന മാറിയോ… “
“ഓഹ് അങ്ങനെ തന്നെ ഇരിക്കുന്നു ചേച്ചി… “
“വൈശാഖൻ എന്ത് പറയുന്നു… “
ലക്ഷ്മി തന്റെ ഭർത്താവിന്റെ വീട്ടിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം ചേച്ചിയോട് പറഞ്ഞു.. അവൻ അവളെ അടിച്ചത് മാത്രം പറഞ്ഞിലാ…
“സാരമില്ല… മോളെ… നീ വിഷമിക്കേണ്ട… ചേച്ചിടെ അവസ്ഥ പോലെ അല്ല… നിനക്ക് നല്ലൊരു ജീവിതം ആണ് കിട്ടിയത്.. എല്ലാ കാര്യങ്ങളും നീ വൈശാഖനോട് തുറന്നു പറയണം കെട്ടോ “
ലക്ഷ്മി വെറുതെ തല കുലുക്കുക ആണ് ചെയ്തത് എന്ന് ദീപയ്ക്ക് മനസിലായി..
കുറെ സമയം ചേച്ചിട അടുത്ത് ചിലവഴിച്ചതിനു ശേഷം ലക്ഷ്മി അച്ഛന്റെ കൂടെ പോകാൻ തയ്യാറായി..
ഒരു ദിവസം കൂടി രാജീവന്റെ അമ്മയോട് ദീപക്ക് കൂട്ടായി നില്ക്കാൻ പറഞ്ഞിട്ട് അശോകൻ അവിടെ നിന്നും ഇറങ്ങിയത്…
അവർ അവിടെ നിന്ന് പോയതും ദീപ തന്റെ ഫോൺ എടുത്തു…
“ഹെലോ… വൈശാഖൻ… ദീപേച്ചിയാണ്… മേരി മാതാ ഹോസ്പിറ്റലിൽ ഒന്നു വരാമോ… “
അവൻ വരാം എന്നേറ്റതും അവൾ കാൾ കട്ട് ചെയ്തു…
എല്ലാ കാര്യങ്ങളും അവനോട് തുറന്നു പറയണം… അത് കഴിഞ്ഞു ബാക്കി കാര്യം..
തന്റെ ജീവിതം നശിച്ചു.. ഇനി തന്റെ അനുജത്തിയുടെ ജീവിതം കൂടി നശിക്കാൻ താൻ ആയിട്ട് ഇട വരുത്തരുത് എന്ന് അവൾ നിശ്ചയപെടുത്തി…
–—-*-–
ലക്ഷ്മിയും അശോകനും കൂടി വിട്ടിൽ തിരിച്ചു എത്തിയപ്പോൾ സമയം രണ്ട് മണി കഴിഞ്ഞിരുന്നു..
കാര്യങ്ങൾ എല്ലാം കേട്ടതും ശ്യാമള വാവിട്ട് കരഞ്ഞു..
“എന്നാലും എന്റെ കുഞ്ഞിനോട് അവനു ഇത് ചെയ്യാൻ തോന്നിയല്ലോ.. അവളെന്ത് മാത്രം വിഷമിച്ചു പോയി കാണും… പാവം.. “
“അമ്മ ഒന്നു അടങ്… നാളെ എന്തായാലും നമ്മൾക്ക് തീരുമാനം ഉണ്ടക്കാം.
“നമ്മൾക്ക് ഇപ്പോൾ തന്നെ അവളുടെ അടുത്തേക്ക് പോകാം എന്ന് പറഞ്ഞു കൊണ്ട് ശ്യാമള എഴുന്നേറ്റു..
അടുത്ത ദിവസം കാലത്തേ പോകാം എന്ന് പറഞ്ഞു എങ്കിലും ശ്യാമള അതിനു തയ്യാറായില്ല…
അങ്ങനെ വീണ്ടും അവർ ദീപയുടെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു
കുറച്ചു സമയം എല്ലാവരും കൂടെ സംസാരിച്ചു ഇരുന്നു….
മുറിയിലേക്ക് പോകാനായി എഴുന്നേറ്റതും ലക്ഷ്മിക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
അടുത്ത കിടന്ന കസേരയിൽ അവൾ മുറുക്കെ പിടിച്ചു.
പക്ഷെ… അവൾ അപ്പോളേക്കും നിലത്തേക്ക് വീണു പോയി..
“അയ്യോ മോളെ…. അശോകേട്ടാ,,,, “ശ്യാമള ഉറക്കെ കരഞ്ഞു..
വേഗം തന്നെ അശോകനും ശ്യാമളയും കൂടി അവളെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ കൊണ്ട് പോയി..
“പേടിക്കാൻ ഒന്നുമില്ല… ഷി ഈസ് പ്രെഗ്നന്റ്… “ഒരു ചെറിയ പുഞ്ചിരിയോടെ ഡോക്ടർ മിത്ര ശ്യാമളയോട് പറഞ്ഞു…
അശോകനും ശ്യാമളയും പരസ്പരം നോക്കി…
അവരുടെ ചുണ്ടിലും ഒരു മന്ദഹാസം വിരിഞ്ഞു..
“മോളെ… ക്ഷീണം മാറിയോ “…ശ്യാമള മകൾക്ക് അരികിലേക്ക് വന്നു..
“കുഴപ്പം ഒന്നും ഇല്ലമ്മേ… “
അവർ അങ്ങനെ ഹോസ്പിറ്റലിൽ നിന്നിം ഇറങ്ങി…
“അമ്മ ഒന്നു വിളിച്ചു പറയുവോ അവിടുത്തെ അമ്മയോട്.. “…കാറിലേക്ക് കയറാൻ പോകവേ മകൾ പറഞ്ഞു..
ശ്യാമള അപ്പോൾ തന്നെ ഫോൺ എടുത്തു സുമിത്രയെ വിളിച്ചു..
“ഹെലോ… ചേച്ചി… ഞാൻ ശ്യാമള ആണ്.. “
“ആഹ് ശ്യാമളേ… ഞാൻ അടുക്കളയിൽ ആയിരുന്നു.. മോൾക്ക് എങ്ങനെ ഉണ്ട്… മരുന്ന് മേടിച്ചോ… ഡോക്ടർ എന്ത് പറഞ്ഞു.. “
ഒറ്റ ശ്വാസത്തിൽ ആയിരുന്നു സുമിത്ര ഇത്രയും കാര്യങ്ങൾ അവരോട് ചോദിച്ചത്..
“മോൾക്ക് കുഴപ്പം ഒന്നും ഇല്ലാ…ഒരു സന്തോഷവർത്തമാനം പറയാൻ വിളിച്ചതാണ് ഞാൻ, അവൾക്ക് വിശേഷം ഉണ്ട് കെട്ടോ… ഒരു മാസം ആയിരിക്കുന്നു… “
“ഈശ്വരാ…… സത്യം ആണോ….എന്റെ കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ… വീണേ…ഉണ്ണിമോളേ..”.
അവർ വിളിക്കുന്നത് ശ്യാമള ഫോണിൽ കൂടി കേട്ടു..
ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്… ചേച്ചി… അവളുടെ കൈയിൽ കൊടുക്കാം”
“ഹെലോ അമ്മേ…. “
“മോളെ.. നിന്നെ കാണാൻ തിടുക്കം ആയി… വൈശാഖൻ മോളെ കൂട്ടികൊണ്ട് വരാൻ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്… “
“അതെയോ… ഞാൻ വരാം അമ്മേ…”
കുറച്ചു സമയം കൂടി സംസാരിച്ചിട്ട് അവൾ ഫോൺ കട്ട് ചെയ്തു…
വൈശാഖനെ ഒന്നു കണ്ടാൽ മതി എന്നായിരുന്നു അവൾക്ക്…
തുടരും..