നിവേദ്യം ~ ഭാഗം 12 & 13, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അച്ഛാ… ഇന്റർവ്യൂ പാസ്സ് ആയി…. അവൻ സംഭവിച്ച കാര്യങ്ങളെല്ലാം എല്ലാവരോടും പറഞ്ഞു…20000.രൂപ കിട്ടും എന്നു അവൻ പറഞ്ഞു…

നന്നായി മോനെ ഒരു ജോലി ആയല്ലോ… നിന്റെ കാര്യങ്ങൾ നടത്താനുള്ള കാശ് നിനക്ക് കിട്ടും… സുമിത്ര പറഞ്ഞു…

തന്റെ അച്ഛനും സഹോദരിമാർക്കും എല്ലാവർക്കും സന്തോഷമായി കാരണം വൈശാഖന് ഒരു ജോലി കിട്ടി എന്നറിഞ്ഞപ്പോൾ…..

പക്ഷേ… ലക്ഷ്മിയുടെ മുഖം മാത്രം പ്രകാശിചില്ല….

ഇതാണോ ഇത്ര വല്യ ജോലി.. അവൾക്ക് ആകെ ഒരു വല്ലായ്മ തോന്നി…

തന്റെ അച്ഛൻ ഇത് അറിയുമ്പോൾ ആകെ നാണക്കേട് ആകുമോ എന്നവൾ ഓർത്തു…

വൈശാഖൻ ഫോൺ എടുത്തു വിഷ്ണുവിനെ വിളിച്ചു..

“എടാ… അവർ ഇപ്പോളാ വിളിച്ചു പറഞ്ഞത്… അതെന്ന്‌… മ്… ഓക്കേ… എല്ലാവർക്കും സന്തോഷം ആയി.. ശരി… വിളിക്കാം.. “

ഫോൺ കട്ട്‌ ചെയ്തിട്ട് അവൻ ഉണ്ണിമോൾടെ കൈയിൽ കൊടുത്തു..

അമ്മേ… ഒരു സ്ട്രോങ്ങ്‌ ടീ എടുക്ക്… അവൻ സുമിത്രയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.

“ഈ ചെക്കന്റെ ഒരു കാര്യം…അവനൊരു കുഞ്ഞു ഉണ്ടാകാൻ ഉള്ള പ്രായം ആയി.. എന്നിട്ടും കുഞ്ഞുകളി മാറിയിട്ടില്ല “

“ഏട്ടത്തി… ഏട്ടത്തിടെ ഫോൺ റിങ് ചെയുന്നുണ്ട്… “

വീണ പറഞ്ഞപ്പോൾ അവൾ വേഗം റൂമിലേക്ക് പോയി.

“ഹലോ.. ആഹ് അച്ഛാ… ഞാൻ അപ്പുറത് ഉണ്ടായിരുന്നു “

“എന്തുണ്ട് മോളേ വിശേഷം.. എല്ലാവരും സുഖം ആയിട്ടിരിക്കുന്നോ “

“എല്ലാവർക്കും സുഖം…. അമ്മ എവിടെ “

“അമ്മ എന്റെ അടുത്തുണ്ട്,,,, വൈശാഖ് എന്നടുക്കുന്നു “

“വൈശാഖേട്ടൻ അപ്പുറത്തുണ്ട്, അച്ഛനുമായി സംസാരിച്ചുകൊണ്ട് ഇരിക്കുന്നു “

“മോളേ.. നീ അച്ഛന്റെ കൈയിൽ ഒന്നു കൊടുക്ക്… “

“എന്തിനാ അച്ഛാ… “

“അടുക്കള കാണൽ ചടങ്ങിനെ കുറച്ചു സംസാരിക്കാൻ ആണ് “

ഇപ്പോൾ ഫോൺ കൊടുത്താൽ ജോലി കിട്ടിയ കാര്യം അച്ഛൻ അറിയും… എന്ത് ചെയ്യും എന്നവൾ ഓർത്തു..

“ആരാ ലക്ഷ്മി… അച്ഛനാണോ…” റൂമിലേക്ക് കയറി വന്ന വൈശാഖൻ ചോദിച്ചു..

“മോളെ. നീ ആദ്യം അച്ഛന്റെ കൈയിൽ ഫോൺ കൊടുക്ക്, എന്നിട്ടാവാം വൈശാഖാനോട് സംസാരിക്കുന്നത്… “

ഒടുവിൽ അവൾ ശേഖരന്റെ കൈയിൽ ഫോൺ കൊടുത്തു

“ഹലോ… ആഹ് അശോകാ സുഖം ആണോ “…

“ഞങ്ങൾ സുഖമായിരിക്കുന്നു ചേട്ടാ ” ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാണ് കെട്ടോ, അശോകൻ മുഖവുര ഇല്ലാതെ കാര്യത്തിലേക്ക് കടന്നു..

“ഈ അടുക്കള കാണൽ എന്നൊരു ചടങ്ങ് ഇല്ലേ,,,, അതു കൂടി അങ്ങ് നടത്തിക്കളയാം എന്നു വിചാരിക്കുന്നു, ഈ വരുന്ന ഞായറാഴ്ച ഞങ്ങൾ ഇവിടെ നിന്നു വന്നാൽ അസൗകര്യം ഉണ്ടോ “

“എന്ത് അസൗകര്യം,,,, ഞങ്ങൾക്ക് സന്തോഷം ഒള്ളു,,,, എത്ര ആളുകൾ വരുമെന്ന് ഒന്ന് പറയണം, എല്ലാം കാലമാക്കേണ്ടേ… “

“അതൊക്കെ പറയാം…. അപ്പോൾ നമ്മൾക്ക് ഞായറാഴ്ച കാണാം അല്ലേ… “

“തീർച്ചയായും…. നിങ്ങൾ എല്ലാവരും കൂടി വരണം “

“വൈശാഖൻ എവിടെ.. അടുത്തുണ്ടോ?…

“അവൻ ഇന്റർവ്യൂനു പോയിട്ട് വന്നിട്ട് കുറച്ചു സമയം ആയതേ ഒള്ളു,,, ഒരു ചെറിയ ജോലി ആണെങ്കിലും ഇപ്പോൾ അവനു അതു വലുതാ “….

“ഉവ്വോ… എവിടെ ആണ് ജോലി… എന്നിട് മോളൊന്നും പറഞ്ഞില്ലാലോ “

“ഇപ്പോൾ ആണ് അറിഞ്ഞത്…. അതുകൊണ്ട് ആണ് കെട്ടോ “

ടൗണിൽ പ്രീതി ടെക്‌സിൽ അക്കൗണ്ടന്റ് ആയിട്ടാണ് ജോലി… ശേഖരൻ പറഞ്ഞു..

അശോകൻ ഒന്ന് ഞെട്ടി…

ഒന്ന് രണ്ട് വാക്കുകൾ കൂടെ സംസാരിച്ചിട്ട് അയാൾ ഫോൺ കട്ട്‌ ചെയ്തു..

ലക്ഷ്മിയുടെ കൈയിലേക്ക് ഫോൺ കൊടുത്തിട്ട് ശേഖരൻ മുറ്റത്തേക്ക് ഇറങ്ങി..

സുമിത്ര അടുക്കളയിൽ ആണ്. . ഉണ്ണിമോൾ മുറ്റം അടിക്കുന്നു, വീണ കുളിക്കുവാനും കയറി..

.ലക്ഷ്മി റൂമിൽ എത്തിയപ്പോൾ വൈശാഖൻ അവന്റെ ഫോണിൽ പ്രീതി ഷോപ്പിന്റെ ഫോട്ടോസ് കാണുക ആണ്..

അവൾ ജനാലയുടെ വാതിൽ തുറന്നിട്ടു..

മഴ പെയ്തു തോർന്നത് കൊണ്ട് തണുത്ത കാറ്റു വീശുന്നുണ്ട്… മുറ്റത്തിന്റെ ഒരു കോണിൽ നിൽക്കുന്ന ഇലഞ്ഞിമരത്തിൽ നിറയെ ഓലേഞ്ഞാലി കിളികൾ വന്നു കലുപിലെ ബഹളം കൂട്ടുന്നുണ്ട്.. അകലെ പാടത്തു നിന്നു ഒരു പറ്റം കൊക്കുകൾ ഉയർന്നു പൊങ്ങി പറന്നു പോകുന്നുണ്ട്…

പിന്കഴുത്തിൽ ഒരു ചുംബനം ഏറ്റതും ലക്ഷ്മി അടിമുടി പുളഞ്ഞു പോയി..

പെട്ടന്നവൾ തിരിഞ്ഞതും വൈശാഖന്റെ ശ്വാസോഛ്വാസം അവളുടെ മുഖത്തു അടിച്ചു..

“എന്താ ഇത്… വിട് വൈശാഖേട്ടാ… “അവൾ കുതറി മാറി.

“നിനക്ക് എന്താ പേടി ആണോ ” അവൻ ചോദിച്ചു..

“എന്തിനു… ഞാൻ പേടിക്കണം… “അവളുടെ നെറ്റി ചുളിഞ്ഞു.

“അല്ലാ… നീ പറഞ്ഞില്ലായിരുന്നോ, എനിക്ക് ജോലി കിട്ടാതെ നിന്നെ തൊടരുത്, ഉമ്മ വെയ്ക്കരുത്,, എന്നൊക്കെ…. അതുകൊണ്ട് ചോദിച്ചതാ “…

“ഓഹ്…. അങ്ങനെ… അതു ഞാൻ പറഞ്ഞത് എനിക്ക് കോഴ്സ് കംപ്ലീറ്റ് ചെയേണ്ടത് കൊണ്ട് ആണ്”

“ഉമ്മ കൊടുതെന്ന് കരുതി കംപ്ലീറ്റ് ആക്കാൻ പറ്റാത്ത ഏത് കോഴ്സ് ആടി ഉള്ളത് “

അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല…

നാമം ചൊല്ലാൻ സമയം ആയി… പോയിട്ട് വരാം… അവൾ പുറത്തേക്ക് ഇറങ്ങി പോയി…

വൈശാഖൻ കണ്ണാടിക്ക് മുൻപിൽ വന്നു നിന്ന്…

എടാ… വൈശാഖ… ഭാര്യക്ക് ഒരു ഉമ്മ കൊടുത്തപ്പോൾ എന്താടാ ഇത്രയും ഇളക്കം…. “

“ഏട്ടാ…. ദേ… അച്ഛൻ വിളിക്കുന്നു… “

ഉണ്ണി മോൾ വിളിച്ചു പറഞ്ഞു..

അവനോട് അടുക്കള കാണൽ ചടങ്ങിനെ കുറിച്ച് എല്ലാം പറയുകയാണ് ശേഖരൻ..

“കോഴിയും പോത്തും മേടിക്കണം, പിന്നെ കുറച്ചു പച്ചക്കറി വേണം, മോര് ഇവിടെ ഉണ്ട്, കുറച്ചു ബേക്കറി മേടിക്കണം, വരുമ്പോൾ ചായ കൊടുക്കാൻ… “

സുമിത്രയുടെ ലിസ്റ്റ് നീളുകയാണ്…

“ഇനി രണ്ട് മൂന്നു ദിവസം കൂടി ഇല്ലേ. നീ ഒന്നു സമാധാനപ്പെടു സുമിത്രേ… “

“അല്ല ശേഖരേട്ട… ഞാൻ പറഞ്ഞു എന്നേ ഒള്ളു.. “

—–***

പ്രീതി ടെക്‌സിൽ ആണ് ജോലി എന്നു അരിഞ്ഞതും അശോകനും ശ്യാമളയും ആകെ വിഷമത്തിൽ ആയി…

“വൈശാഖൻ നമ്മുടെ മരുമകൻ ആണെന്ന് അറിഞ്ഞാൽ നാണക്കേട് അല്ലേ ഏട്ടാ… “

“പിന്നല്ലേ… നമ്മുടെ കാശ് കൊണ്ട് ആണ് അയാൾ ആ കട കെട്ടി പൊക്കിയത്. . എന്നിട്ട്…. “

“അവൻ ഇന്റർവ്യൂനു പോകുന്നത് അവിടെ ആണെന്ന് മോൾ അറിഞ്ഞില്ലേ ആവോ “..

“അവൾ എന്തിനാണ് അവനെ അങ്ങോട്ട്‌ പറഞ്ഞു വിട്ടത്… “

ശ്യാമളക്ക് ഒന്നും മനസിലായില്ല…

“ഞാൻ ഒന്നു അവളെ വിളിക്കാം… “

വേണ്ടാ… നീ ഇപ്പോൾ വിളിക്കേണ്ട.. അത് ശരിയാകില്ല… അശോകൻ ഭാര്യയെ തടഞ്ഞു..

—————–

ജോലി കിട്ടി എന്നറിഞ്ഞിട്ടും ലക്ഷ്മിയുടെ മുഖത്തു മാത്രം ഒരു സന്തോഷവും ഇല്ലായിരുന്നു..

വൈകിട്ട് എല്ലാവരും കൂടി ഇരുന്നു അത്താഴം കഴിക്കുക ആണ്..

പയർ ഉപ്പേരിയും ഉള്ളി തീയലും, അയല കറിയും പപ്പടവും ആണ് വിഭവങ്ങൾ…

എല്ലാവരും ഓരോരോ നാട്ടു കാര്യങ്ങൾ ഒക്കെ പറഞ്ഞു കഴിക്കുക ആണ്..

“ഏട്ടത്തി ഈ ലോകത്തൊന്നും അല്ലേ “?

വീണ ചോദിച്ചു..

ലക്ഷ്മി ചിരിച്ചത് അല്ലാതെ ഒന്നും പറഞ്ഞില്ല…

പ്ലേറ്റുകൾ ഒക്കെ കഴുകി വെയ്ക്കാൻ കൂടിയിട്ട് അവൾ വേഗം റൂമിലേക്ക് പോയി..

വൈശാഖൻ വാർത്ത കണ്ടുകൊണ്ട് ഇരിക്കുക ആണ്..

“മോനേ… കാലത്തേ പോകേണ്ടത് അല്ലേ.. നീ പോയി കിടക്കാൻ നോക്ക്.. “

അമ്മ പറഞ്ഞപ്പോൾ അവൻ എഴുനേറ്റ് റൂമിലേക്ക് പോയി.

“ലക്ഷ്മി… നീ ഉറങ്ങിയോ… അവൻ ചോദിച്ചപ്പോൾ ലക്ഷ്മി കിടക്കയിൽ നിന്ന് എഴെന്നേറ്റിരുന്നു…

“എന്താ തലവേദന ഉണ്ടോ, ആകെ ഒരു വല്ലായ്മ കാണുന്നല്ലോ “

“ഇല്ലാ… ആം ഓക്കേ “

അവൻ വന്നു ലൈറ്റ് ഓഫ് ചെയ്തിട്ട് ബെഡ്ലാമ്പ് ഓൺ ചെയ്തു.

അവളെ പിടിച്ചു തന്നിലേക്ക് അവൻ ചേർത്തു…

ആദ്യമായിട്ടാണ് അവന്റെ നെഞ്ചിൽ അവൾ അങ്ങനെ കിടക്കുന്നത്…

അവൻ അവളുടെ മുടിയിഴകളിൽ വെറുതെ വിരൽ ഓടിച്ചു… അവളുടെ മൂർദ്ധാവിൽ ആഴത്തിൽ ചുംബിച്ചു..

അനുസരണയോടെ കിടക്കുക ആണ് ലക്ഷ്മി…

“വൈശാഖേട്ടാ,…. “

“മ്… “

“ഈ പ്രീതി റ്റെക്സിന്റെ ഓണർ രംഗനാഥ ഷെട്ടി ഇല്ലേ… അയാളെ അറിയാമോ “

“ഞാൻ ഇപ്പോൾ നെറ്റിൽ കണ്ടു, എന്താ മോളേ “

“ഒന്നുല്ല… അയാൾക്ക് ഈ ബിസിനസ് ഇത്രയും ആക്കാൻ സഹായിച്ചതും എപ്പോൾ ആവശ്യം വന്നാലും സഹായിക്കുന്നതും ആരാണെന്നു അറിയാമോ “? /?

“അതിന്റെ ഒന്നും ആവശ്യം നമ്മുക്ക് ഇല്ലാലോ ലക്ഷ്മി,,, ആരാണ് എന്താണ് എന്നൊക്ക അറിയേണ്ട കാര്യം എന്താ…. നമ്മൾ ജോലി ചയ്തു ശമ്പളം മേടിക്കണം “

“അതൊക്ക ശരിയാണ്,,,, പക്ഷേ ഏട്ടൻ അത് അറിയണം എന്നെനിക്ക് തോന്നി “

“ശരി ശരി… നീ പറ… “

“എന്റെ അച്ഛൻ… അച്ചനാണ് അയാളെ സഹായിക്കുന്നത്,,,, “

വൈശാഖൻ ചെറുതായൊന്നു ഞെട്ടി…

“ഏട്ടാ…. ഏട്ടൻ ഈ ജോലിക്ക് പോകുന്നു എന്നു എന്റെ അച്ചൻ അറിഞ്ഞാൽ അതു…. അച്ഛന് കുറച്ചിലാകും “

“അതുകൊണ്ട്…? “

“അതുകൊണ്ട് ഏട്ടൻ ഈ ജോലിക്ക് തല്ക്കാലം പോകണ്ട “

വൈശാഖൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി…

പിന്നീട് രണ്ടാളും അതിനെക്കുറിച്ചു ഒരക്ഷരം സംസാരിച്ചില്ല…

വൈശാഖൻ ഉറക്കം വരാതെ കിടക്കുക ആണ്…

കുറെ അവൻ ആലോചിച്ചു… തിരിഞ്ഞു മറിഞ്ഞും…. എന്നിട്ട് അവൻ അവസാനം ഒരു തീരുമാനം എടുത്തു..

**-

മോനേ… വൈശാഖാ… ഐശ്വര്യം ആയിട്ട് പോയി വരൂ മോനേ…

സുമിത്ര വാത്സല്യത്തോടെ മകന്റെ നെറുകയിൽ കൈ വെച്ചു..

ശേഖരനും മക്കളും സന്തോഷത്തോടെ നോക്കി നിൽക്കുക ആണ്..

ലക്ഷ്മിയും ഒരറ്റത്ത് എല്ലാം വീക്ഷിച്ചു നിന്നു..

എല്ലാവരോടും യാത്ര പറഞ്ഞിട്ട് വൈശാഖൻ ബൈക്ക് ഓടിച്ചു പോയി…

“മോളെ ലക്ഷ്മി…. ഇന്നലെ മുതൽ ഞാൻ ചിന്തിക്കുവാ മോൾക്ക് എന്താ ഒരു വിഷമം… സത്യം പറയു…. ” കാലത്തേ ഭക്ഷണം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ സുമിത്ര അവളോട് ചോദിച്ചു..

ഒന്നുല്ല അമ്മേ “അമ്മക്ക് തോന്നുന്നതാ…. അവൾ പറഞ്ഞു.

എന്നാലും എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ, ലക്ഷ്മി, അവരുടെ കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞു,

അതുകൊണ്ട് ഞാൻ ഏട്ടനോട് പറഞ്ഞു ഈ ജോലിക്ക് പോകേണ്ട എന്നു….

” മോള് വിഷമിക്കേണ്ട, എന്താന്ന് വെച്ചാൽ നമ്മൾക്ക് ചെയാം,, “

സുമിത്ര അവൾക്ക് ആശ്വാസം പകർന്നു..

“അമ്മേ,,,, ഏട്ടൻ ജോലിക്ക് പോകുന്നതിനു എന്താ… അങ്ങനെ ഒക്കെ നോക്കിയാൽ നമ്മൾക്ക് ജീവിക്കാൻ പറ്റുമോ “..

വീണ അമ്മയോട് ചോദിക്കുന്നത് മുറിയിലേക്ക് കയറി പോകുന്നതിനിടയിൽ ലക്ഷ്മി കേട്ടു..ഒരു നിമിഷം അവൾ അവിടെ നിന്നു.

” അവരുടെ സ്റ്റാറ്റസ് ഒക്കെ വെച്ച് നോക്കുമ്പോൾ അത് അവർക്ക് നാണക്കേടാണ് ചേച്ചി”…ഉണ്ണിമോൾ ആണ് അതു പറഞ്ഞത്…

“പിന്നെ… നാണക്കേട്… അച്ഛൻ എന്ത് മാത്രം കഷ്ടപെടുന്നുണ്ട്… അച്ഛന് ഒരു ആശ്വാസം അല്ലേടി ഏട്ടന് കിട്ടിയ ഈ ജോലി… “

“നിങ്ങൾ ആരും തർക്കിക്കേണ്ട… അച്ഛനോടും വൈശാഖനോടും ആലോചിച്ചു നമ്മൾക്ക് വേണ്ടത് ചെയാം… “

വീണ തരക്കേടില്ലാലോ എന്നാണ് ലക്ഷ്മി അപ്പോൾ ചിന്തിച്ചത്…

*

പാടത്തു നിന്നു വന്നപ്പോൾ സുമിത്ര കാര്യങ്ങൾ ഒക്കെ ഭർത്താവിനോട് പറഞ്ഞു…

“ഓഹ് അതാടി, അവനു ജോലി കിട്ടിയെന്നു പറഞ്ഞിട്ടും അശോകന് ഒരു സന്തോഷം ഇല്ലായിരുന്നു… ആഹ് അവൻ വരട്ടെ… അവനോട് ആലോചിച്ചിട്ട് നമ്മൾക്ക് എന്താന്ന് വെച്ചാൽ ചെയാം… “

“ആ കുട്ടിക്ക് ആകെ വിഷമം… അവൾ പറയുവാ, അശോകൻ പറഞ്ഞതായിരുന്നു എന്നു നമ്മുടെ മോനോട് അവരുടെ കട നോക്കി നടത്തണം എന്നു… “

“എന്നിട്ടോ “..

“ഏട്ടൻ അന്തസ് ഉള്ളവൻ ആണ് അച്ഛാ, അതുകൊണ്ട് ഏട്ടൻ സമ്മതിച്ചില്ല…. അല്ല പിന്നേ…. “

എന്റെ വീണേ നിന്റെ നാവ് അടക്ക്… ആ കൂട്ടി എങ്ങാനും കേട്ടാൽ അപ്പോൾ തീരുo….ശേഖരൻ അവളെ വഴക്ക് പറഞ്ഞു..

മുറ്റത്തേക്ക് തുണികൾ പെറുക്കുവാനായി ഇറങ്ങിയ ലക്ഷ്മി അതു കേട്ടിരുന്നു.

ഉണ്ണിമോൾ സ്കൂളിൽ പോയോടി…? “

“മ്… അവൾ പോയി… ജലദോഷം ചെറുതായിട്ട് ഉണ്ട്.. “

സുമിത്ര തൊഴുത്തിലേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു..

**-

ആദ്യമായി കിട്ടിയ ജോലി ആണ്…

വൈശാഖന് ആകെ ഒരു ഉന്മേഷവും അതിലുപരി അങ്കലാപ്പും ആണ്..

കുറെ സഹപ്രവർത്തകരെ ഒക്കെ പരിചയപെട്ടു..

നേരത്തെ ഉണ്ടായിരുന്ന അക്കൗണ്ടന്റ് ബാങ്കിൽ ജോലി കിട്ടി സ്ഥലം മാറി പോയതാണ്..

ഒരാൾ എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു കൊടുത്തു കൊണ്ട് നിൽക്കുന്നുണ്ട്..

എല്ലാ കാര്യങ്ങളും അവൻ മനസിലാക്കി എടുക്കുക ആണ്….

ഇടയ്ക്ക് മാനേജരും വേറെ ഒരാളും കൂടി വന്നു അവനെ പരിചയപെട്ടു.

എല്ലാവരും വളരെ ഫ്രണ്ട്‌ലി ആണ് എന്നു അവനു തോന്നി..

എന്തായാലും വൈശാഖന് തന്റെ ജോലി നന്നേ പിടിച്ചു..

————

വൈകിട്ട് അവൻ ജോലി കഴിഞ്ഞു എത്തിയതും,, എല്ലാവരും വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു ..

അവൻ കുളത്തിൽ പോയി മുങ്ങി കുളിച്ചു വന്നപ്പോൾ ശേഖരൻ ഉമ്മറത്തിരുപ്പുണ്ട്..

“മോനേ… കാര്യങ്ങൾ ഒക്കെ ലക്ഷ്മി പറഞ്ഞില്ലേ… ഈ ജോലി നിനക്ക് വേണോ ‘”?

ശേഖരൻ മകനേ നോക്കി ചോദിച്ചു..

“അച്ഛൻ പറയുന്നത് ആണ് മോനേ ശരി,, നീ അവിടെ ജോലിക്ക് പോയെന്നു അറിഞ്ഞാൽ അശോകന് നാണക്കേട് അല്ലെ “…സുമിത്രയും ഭർത്താവിനെ പിന്താങ്ങി….

അവൻ ലക്ഷ്മിയെ നോക്കിയപ്പോൾ അവൾ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെ ഒരു വിജയിയെ പോലെ നിൽക്കുക ആണ്…

“അച്ഛാ… തത്കാലം ഞാൻ എന്റെ ജോലി കളയുന്നില്ല….. ആറ്റു നോറ്റു കിട്ടിയ ജോലി ആണ് അതു ഉപേക്ഷിക്കാൻ ഞാൻ ഒരുക്കം അല്ല.. പിന്നെ ഇവളുടെ അച്ഛന് നാണക്കേട് ആണെങ്കിൽ ഞാൻ അവരുട മരുമകൻ ആണെന്ന് പറയേണ്ട…അശോകൻ മുതലാളിയുടെ മരുമകൻ ആണെന്ന് പറഞ്ഞു അല്ല ഞാൻ നടക്കുന്നത്…. മേലേടത്തു ശേഖരന്റെ മകൻ ആണ് ഞാൻ… “

അതും പറഞ്ഞു കൊണ്ട് അവൻ നടന്നു പോയി…

ലക്ഷ്മിയുടെ അടുത്തെത്തിയതും അവൻ നിന്ന്…

വൈശാഖന് ഒറ്റ വാക്കേ ഒള്ളു കെട്ടോടി…

തുടരും..