എഴുത്ത്:-നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ഒരു കുടുംബ പ്രശ്നം നടക്കുന്നുണ്ടെന്നു ആരോ വിളിച്ചു പറഞ്ഞത് അനുസരിച്ചു ഞാനും നാലു കോൺസ്റ്റബിൾസും അങ്ങോട്ട് പോകുന്ന നേരത്താണ് വണ്ടിക്ക് മുന്നിലേക്ക് ഒരു ഭാര്യയും ഭർത്താവും എന്ന് തോന്നിയ രണ്ടു പേർ കൈ നീട്ടി പിടിച്ചു ചാടിയത്…”
“രാത്രി യുടെ തുടക്കം ആയതു കൊണ്ട് തന്നെ വണ്ടിയുടെ മങ്ങിയ വെളിച്ചത്തിൽ അവരെ കണ്ട ഉടനെ
ഏത് നായിന്റെ മോനാടാ…
വണ്ടിക് വട്ടം വെക്കുന്നതെന്ന് പറയാൻ ഡ്രൈവ് ചെയ്യുന്ന സുരേഷ് വായ തുറന്നെങ്കിലും എന്റെ ഒരൊറ്റ നോട്ടത്തിൽ തന്നെ അയാൾ വായ അടച്ചു ബ്രേക്ക് ചെയ്തു …”
“സാറെ…
എന്റെ മോനെ കാണാൻ ഇല്ല…. “
വണ്ടി നിർത്തിയ ഉടനെ ഞാൻ ഇരിക്കുന്ന ഭാഗത്തേക് വന്ന പുരുഷൻ എന്നോട് തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു…
അയാൾ എനിക്ക് നേരെ കൈ കൂപ്പിയത് പോലെ ആയിരുന്നു നിന്നത്…
“പുറം പണിക് നടക്കുന്ന ഒരു സാധാരണക്കാരനെ പോലെ ഇട്ടിരുന്ന ഷർട്ടിന്റെ മുകളിലെ രണ്ടു ബട്ടൻസ് അയച്ചിട്ട്… മുറുക്കി ചുവന്ന ചുണ്ടും.. ചുളിവുകൾ വീണ മുഖവും… നര വന്ന കുറച്ചു മുടികളുമുള്ള ഒരു മനുഷ്യൻ…
അയാളുടെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു…
എന്തോ തനിക് നഷ്ടപ്പെടാൻ പോകുന്നു എന്ന തോന്നലിൽ കണ്ണുകളിൽ നിറഞ്ഞ ഭയം…
തൊട്ടടുത്തു തന്നെ അയാളുടെ ഭാര്യയും ഉണ്ട്…
അവരുടെ ഒരു കൈ മറ്റൊരു കൈക്കുളിൽ മറച്ചത് പോലെ കൂപ്പി നിൽക്കുന്നു…
ഉടുത്തിരുന്ന സാരിയിൽ തന്നെ അവരുടെ ചുറ്റു പാട് എത്രത്തോളം ദയനീയമാണെന്ന് മനസിലാക്കാവുന്നതേ ഉള്ളു…”
“നിങ്ങൾ എല്ലായിടവും അന്വോക്ഷിച്ചോ… മോൻ പോകുവാൻ സാധ്യത ഉള്ള എല്ലായിടവും…
ആ സാറെ…ഞങ്ങൾ എല്ലായിടവും നോക്കി…
ഞങ്ങൾക്കിവിടെ ബന്ധങ്ങൾ ഒന്നും ഇല്ല സാറെ…
മോൻ സ്കൂളിൽ പോയി വന്നാൽ ഒരു കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ പോകുന്നുണ്ട്…
പക്ഷെ ഇന്ന് വൈകുന്നേരം അങ്ങോട്ട് പോയവൻ….
പള്ളിയിൽ ബാങ്ക് കൊടുക്കാൻ സമയം ഞാനും ഇവളും അങ്ങാടിയിൽ കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ പോയപ്പോൾ അവിടെ കണ്ടില്ല…
കട മുതലാളി പറഞ്ഞു…അവൻ ഇന്ന് അവിടേക്കു വന്നിട്ടേ ഇല്ലെന്ന്…”
“ഞാൻ സമയം നോക്കി…
7 മണി കഴിഞ്ഞു മിനിറ്റ് സൂചി പിന്നെയും കുറച്ചു മുന്നോട്ട് പോയിട്ടുണ്ട്…”
“വർഷം 2008….
ഡിസംബർ മാസത്തിന്റെ സുഖമുള്ള തണുപ്പ് നിറഞ്ഞു തുടങ്ങിയിരുന്നു മണ്ണിൽ…
നിങ്ങൾ എന്നെ മറന്നോ…മറന്നിട്ടുണ്ടാവില്ല എന്ന് തന്നെ കരുതട്ടെ…..
എന്റെ പേര് രാജേഷ്…
എസ് ഐ ആണ്..
ജീവിതത്തിൽ സംഭവിച്ച ഓരോ കാര്യങ്ങൾ ആണെല്ലോ പിന്നെ കഥയായി വിരിയുക.. അതിൽ ഒരിക്കലും മറക്കാൻ പറ്റാത്ത കഥയാണിത്…
എന്നത്തേയും പോലെ സ്റ്റേഷൻ ഞാൻ പറയുന്നില്ല.. “
“ആ അച്ഛനും അമ്മയും പറഞ്ഞത് പോലെ ആണേൽ ബാങ്ക് കൊടുത്തിട്ട് ഇപ്പൊ ഒരു മണിക്കൂർ കഴിഞ്ഞു…
ഈ ഒരു മണിക്കൂറിനു ഇടയിൽ അവർക് അറിയാൻ പറ്റുന്ന പല സ്ഥലത്തും അവർ അവനെ അന്വേഷിച്ചിട്ടുണ്ട്…
അവസാനം ചിലപ്പോൾ പോലീസ് സ്റ്റേഷനിലേക് വരുന്ന സമയത്ത് ആയിരിക്കാം പോലീസ് ജീപ്പ് കാണുന്നതും വെപ്രാളത്തിൽ മുന്നിലേക്ക് ചാടുന്നതും…”
“അലിക്ക…”
പുറകിൽ ഇരിക്കുന്ന ഹെഡ് കോൺസ്റ്റബിൾ അലീക്ക യെ ഞാൻ വിളിച്ചു..
“എസ് സാർ…”
“അലിക്ക…..
നിങ്ങൾ സുമേഷിനെയും കൂട്ടി ഒരോട്ടോ വിളിച്ചു നമ്മൾ പോകാൻ കരുതിയ വീട്ടിലേക് പൊയ്ക്കോളൂ…
ഞാൻ ഈ കേസ് നോക്കട്ടെ…”
അലിക്കയുടെ കൂടെ ഇരിക്കുന്ന സുമേഷിനോടും കൂടെ പറഞ്ഞപ്പോൾ അവർ വണ്ടിയിൽ നിന്നിറങ്ങി തൊട്ട് പുറകിലായി വന്ന ഓട്ടോക് കൈ കാണിച്ചു അതിൽ കയറി പോയി…
“അജിത്തേ…”
“എസ് സാർ…”
“താനും… ഇവനെയും കൂട്ടിക്കോ…തൊട്ടടുത്തു ഇരിക്കുന്ന ജാക്സണെ കണ്ണ് കൊണ്ട് കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
കുട്ടി ജോലി ചെയ്ത കടയിലും പരിസരത്തും അങ്ങാടി മൊത്തത്തിൽ ഒന്ന് അന്വേഷിക്കണം…
വിവരം എന്നെ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യണം…”
“കുട്ടിയുടെ അച്ഛനോട് മോൻ ഏതു കടയിൽ ആണ് പണി എടുത്തതെന്ന് ചോദിച്ചു അവരും ഇരുന്നൂറോളം മീറ്റർ മാറി പുറകിലുള്ള അങ്ങാടിയിലേക് നടന്നു…”
“കയറൂ ….
വാഹനത്തിന് പുറത്തു തന്നെ നിൽക്കുന്ന അച്ഛനോടും അമ്മയോടും കയറാൻ പറഞ്ഞു…”
“സുരേഷേ.. ഇവരുടെ വീട്ടിലേക്…”
അവർ കയറിയ ഉടനെ തന്നെ ഞാൻ പറഞ്ഞു..
അവർ പറഞ്ഞു തന്ന വഴിയിലൂടെ സുരേഷ് വണ്ടി വിട്ടു…
“കൂട്ടുകാരുടെ വീട്ടിൽ അന്വേഷിച്ചുവോ…മോനെ…”
ഞാൻ കുട്ടിയുടെ അച്ഛന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു..
“ഇല്ല സാർ.. അവന് കൂട്ടുകാർ എന്ന് പറയാൻ ആരുമില്ല…”
“അതെങ്ങനെ ശരിയാവും മകൻ സ്കൂളിൽ പോകുന്നില്ലേ അവിടെ കൂട്ടുകാർ ഉണ്ടാവില്ലേ…
അവരുടെ കൂടെ വല്ല സിനിമക്കോ…ബീച്ചിലോ അങ്ങനെ വല്ല സ്ഥലത്തും…”..
ഞാൻ വീണ്ടും ചോദിച്ചു…
“സാറെ അവന് എട്ടു വയസേ ആയിട്ടുള്ളു…അതിനൊന്നും പോകാൻ പ്രായം ആയിട്ടില്ല…”
“പ്ഫ… നാ യെ…
എട്ടു വയസുള്ള മകനെ ജോലിക് വിട്ടാണോ നായെ നീ കഴിയുന്നത്…”
“എട്ടു വയസു മാത്രം പ്രായമുള്ള ആൺകുട്ടിയെ ജോലിക് വിട്ടെന്ന് കേട്ടപ്പോൾ കോപം നിയന്ത്രിക്കാൻ കഴിയാതെ ഞാൻ അയാളോട് അലറി…
അയാൾ എന്റെ ഷൗട്ട് കേട്ടപ്പോൾ തന്നെ ഭയന്നു വിറച്ചു കൊണ്ട് സീറ്റിന്റെ അറ്റത്തേക് നീങ്ങി .. “
“സാറെ… ചേട്ടന് ജോലിക് പോകാൻ കഴിയില്ല..
ഒരു ചെറിയ നെഞ്ച് വേദന വന്നതാ കഴിഞ്ഞ ആഴ്ച.
ഒരു മാസം റസ്റ്റ് എടുക്കാൻ പറഞ്ഞു സർക്കാർ ആശുപത്രിയിലെ ഡോക്ടർ…
വീട്ടിൽ പട്ടിണി ആയപ്പോൾ പണിക്ക് ഇറങ്ങിയതാ എന്റെ മോൻ…
അച്ഛനും അമ്മക്കും എന്തേലും കഴിക്കാൻ വാങ്ങിക്കാൻ…
രണ്ടു ദിവസമേ ആയിട്ടുള്ളു സാറെ അവൻ ജോലിക് പോകാൻ തുടങ്ങിയിട്ട്…
ഇന്ന് വരുമ്പോൾ കുറച്ചു പച്ച ക്കറിയും വാങ്ങി വരുമെന്ന് പറഞ്ഞു പോയതാ അവൻ…
ഓൻ എന്നോട് പറയാതെ എങ്ങോട്ടും പോകില്ല സാറെ…”
ഉരുണ്ട് ചാടിയ കണ്ണുനീർ തുള്ളികളെ കൈ കൊണ്ട് തുടച്ചു മാറ്റി… അമ്മ പറയുന്നത് കേട്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു പോയി…
പറയേണ്ടി ഇല്ലായിരുന്നു എന്ന് തോന്നി…
“മനസാകെ വിങ്ങുന്നത് പോലെ…എങ്ങനെലും അച്ഛനെയും അമ്മയെയും പൊന്ന് പോലെ നോക്കുന്ന മകനെ കണ്ടതെണമെന്ന് മനസിൽ ആരോ പറയുന്നത് പോലെ…
അവരുടെ പോകുന്ന വഴി മുഴുവൻ ഞാൻ സൂക്ഷ്മമായിചുറ്റിലും വീക്ഷിച്ചു കൊണ്ട് തന്നെ ഇരുന്നു..…
സാർ വീടെത്തി ….”
“തൊട്ടു മുന്നിലായ് പ്ലാസ്റ്റിക് സീറ്റ് കൊണ്ട് മറച്ച കുടിൽ ആണോ വിറക് പുരയാണോ എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത വീട് ആയിരുന്നു അത്…
കറന്റ് ഇല്ലായിരുന്നു…”
“ഈ വീട്ടിൽ എവിടെ തിരയാൻ ആണ്…
ഒരു പോലീസ് സെൽ പോലും ആ വീടിന്റെ രണ്ടിരട്ടി വലിപ്പം ഉണ്ടായിരിക്കും…”
“ചുറ്റിലും ഒന്ന് നോക്കിയാലോ…”
കീശയിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു കൊണ്ട് ഞാൻ സുരേഷിനോട് ചോദിച്ചു…
“അവൻ പെട്ടന്ന് തന്നെ വണ്ടിയിൽ ഉണ്ടായിരുന്ന ടോർച് എടുത്തു കൊണ്ട് വന്നു ..
പക്ഷെ അവിടെ മുഴുവൻ തിരഞ്ഞിട്ടും ഞങ്ങൾക് ഒന്നും കിട്ടിയില്ല…
ആ സമയം എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി…”
“അജിത് കാളിങ് “
“ഹലോ… ആ അജിത് പറയൂ…”
സാർ കുറെ നേരമായി വിളിക്കുന്നു…
“എന്തേലും വിവരം കിട്ടിയോ അജിത്…”..
“എസ് സാർ… പാലത്തിനു താഴെ ഒരു കുട്ടി ബോധം ഇല്ലാണ്ട് കിടക്കുന്നുണ്ട്…
നാട്ടുകാർ എല്ലാം കൂടിയിട്ടുണ്ട്…”
“നിങ്ങൾ വേഗം കുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്ക് ഞാൻ ഉടനെ വരാം…”
“ഓക്കേ സാർ ആംബുലൻസ് കാത്തിരിക്കുകയാണ്…”
“എടൊ…കിട്ടുന്ന ഏതേലും വണ്ടിയിൽ ഹോസ്പിറ്റലിൽ എത്തിക്ക്…ആ കുട്ടിയുടെ ജീവൻ രക്ഷിക്കണം…”
“ഓക്കേ സാർ…
ഓക്കേ..”
ഞാൻ അജിത്തിനോട് പറഞ്ഞതും അവൻ പെട്ടന്ന് ഫോൺ വെച്ചു…
“എന്താ സാർ കുട്ടിയെ കിട്ടിയോ..”
ഫോൺ വെച്ച ഉടനെ സുരേഷ് വന്നു കൊണ്ട് ചോദിച്ചു..
“ഹ്മ്മ്…
ഞാൻ അവനോട് തലയാട്ടി..
നമുക്ക് ഗവണ്മെന്റ് ആശുപത്രിയിൽ എത്തണം എത്രയും പെട്ടന്ന്…”
ഞാൻ അവനോട് വണ്ടി എടുക്കാൻ പറഞ്ഞു കുട്ടിയുടെ അച്ഛനോടും അമ്മയോടും വണ്ടിയിൽ കയറാൻ പറഞ്ഞു…
“സാർ എന്റെ മോനെ കെടചാച്ചാ…”
വണ്ടിയിൽ കയറുന്നതിനു ഇടയിൽ മുഖത്തൊരു സന്തോഷം പോലെ തെളിഞ്ഞു വന്നു കൊണ്ട് അയാൾ ചോദിച്ചു..
“ആ…. “
ഞാൻ അയാളോട് ഒരു മൂളൽ പോലെ പറഞ്ഞു…
“മുരുകാ…”
അയാൾ അയാളുടെ സന്തോഷം കൊണ്ട് ദൈവത്തെ വിളിച്ചു…
“ഡോക്ടർ കുട്ടി…”
Icu വിൽ നിന്നും ഇറങ്ങുന്ന ഡോക്ടറുടെ അടുത്തേക് ചെന്നു കൊണ്ട് ചോദിച്ചു..
“ഹി ഈസ് സേഫ്…
ബട്ട്…”
അയാൾ അതും പറഞ്ഞു അടുത്ത് ഉള്ളവരെ ഒന്ന് നോക്കി..
പിന്നെ എന്നോട് കുറച്ചു മാറി നിൽക്കാമെന്ന് പറഞ്ഞു മുന്നോട്ട് നടന്നു…
“എന്താ ഡോക്ടർ എന്തേലും പ്രശ്നം…”
“രാജേഷ്… ഹി ഈസ് റേ പ്പ്….”
“എസ്… ആൺകുട്ടികളെ എങ്ങനെയാണോ ലൈം ഗികമായി ഉപയോഗിക്കുക അത് പോലെ…കുറച്ചധികം മൃ ഗീയമായി തന്നെ ചെയ്തിട്ടുണ്ട്…
അതിന്റെ വേദനയെക്കാൾ ചിലപ്പോൾ കുട്ടി അതെങ്ങനെ മാനസികമായി കവർ ചെയ്യുമെന്നാണ് എന്നെ ഈ നിമിഷം ഭയപ്പെടുത്തുന്നത് ..
ഇട്സ് ക്രൂവ ൽ മാൻ… & ഭ്രൂട്ടൽ ”..
ഡോക്ടർ അതും പറഞ്ഞു എന്റെ ചുമലിൽ കൈ വെച്ച് തട്ടി കൊണ്ട് അവിടെ നിന്നും പോയി…
“സാർ…”
ജാക്സൺ എന്റെ അരികിലേക് വന്നു കൊണ്ട് വിളിച്ചു….
“എന്ത് പറ്റി…കുട്ടി സേഫ് അല്ലെ…”
“ആ സമയം മറ്റു രണ്ടു പേരും എന്റെ അരികിലേക് എത്തിയിരുന്നു..
ഞാൻ ഒന്ന് തല കുലുക്കി…സേഫ് ആണെന്നതു പോലെ…എന്നിട്ട് പറഞ്ഞു.
“ ലൈം ഗിക പീ ഡനം നടന്നിട്ടുണ്ട്…
ഏതു നാറി ആണാവോ ഈ ചെറിയ കുട്ടികളെ കാമഭ്രാന്ത് തീർക്കാൻ ഉപയോഗിക്കുന്നത്…”
“സാർ കോണ്ടാക്റ്റർ ശംസു വിന്റെ വണ്ടി കുട്ടിയെ കിട്ടുന്നതിന് പത്തു മിനിറ്റ് മുമ്പ് അവിടെ കണ്ടവർ ഉണ്ട്…
ഉറപ്പായും അയാൾ തന്നെ ആയിരിക്കും..
അയാൾക് ആൺകുട്ടികളോടുള്ള വീക്നെസ് ഈ നാട്ടിൽ പച്ച വെള്ളം പോലെ പാട്ടാണ്…
ആ ചെ റ്റ തന്നെ ആയിരിക്കും ഇതിനും പുറകിൽ..
പക്ഷെ…
അജിത് അതും പറഞ്ഞു എന്നെ നോക്കി…
ഞാൻ അവൻ എന്താണ് മുഴുവൻ പറയാത്തത് പോലെ അവനെ നോക്കി..
അവൻ പെട്ടന്ന് എന്നിൽ നിന്നും തല തഴ്ത്തി കൊണ്ട് പറഞ്ഞു..
അധികാരികളും ഭരണ കൂടവും അവന്റെ കൂടെയല്ലേ…നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…”
“നമ്മുടെ സിസ്റ്റത്തോടുള്ള മുഴുവൻ ദേഷ്യവും ആ വാക്കുകളിൽ നിറഞ്ഞിരുന്നു…”
ഞാൻ icu വിനു മുന്നിൽ ഇരിക്കുന്ന ആ അച്ഛനെയും അമ്മയെയും നോക്കി…
“അവർക്കു ആകെയുള്ള സമ്പാദ്യമായ മകന് ഒന്നും പറ്റാതെ തിരികെ വരുവാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്ന പോലെ…”
***********
“വാൽ കഷ്ണം “
“ആ ആരിത് പുതിയ എസ് ഐ രാജേഷോ…”
ഗെസ്റ്റ് ഹൗസിൽ ശംസു ഉണ്ടെന്നുള്ള വിവരം കിട്ടിയതും അവിടേക്കു ചെന്നപ്പോൾ എന്നെ കണ്ട ഉടനെ മനസിലായത് പോലെ അയാൾ പറഞ്ഞു..
ഒന്ന് സ്റ്റേഷൻ വരെ വരണം കുറച്ചു സംസാരിക്കാൻ ഉണ്ട്…
“സോറി രാജേഷ്….
ഞാൻ ഇന്ന് ആകെ ട്ടയേർഡ് ആണ്…
നാളെ രാവിലെ വരാം..
നിങ്ങൾ വന്നത് എന്തിനാണെന്ന് എനിക്ക് മനസിലായി… നാളെ ആ തമിഴ് കുടുംബത്തിനുള്ള നഷ്ട്ടപരിഹാരം എത്രയാ വേണ്ടതെന്നു പറഞ്ഞാൽ എത്തിക്കാം…
ചെക്കൻ ചത്തില്ലല്ലോ… ഞാൻ കുറച്ചു പേടിച്ചു പോയി…”
“അയാൾ ഒരു വശള ചിരിയോടെ എന്നോട് പറയുന്നത് കേട്ടപ്പോൾ തന്നെ എന്റെ കൈ തരിച്ചു…
പ്ഫ…ചെറ്റേ…
പേര കുട്ടിയുടെ പ്രായം പോലും ഇല്ലാത്ത ചെറുക്കനെ…
എന്റെ ശബ്ദം ഉയർന്നപ്പോൾ തന്നെ അയാൾ ഞെട്ടിയിരുന്നു…
ആ നിമിഷത്തിൽ തന്നെ അയാളുടെ മുൻ ഭാഗം ബൂറ്റിട്ട കാല് കൊണ്ട് തൊഴിച്ചു ഉടച്ചു കളഞ്ഞു…
എന്റെ ദേഷ്യം തീരുന്നത് വരെ ഞാൻ ചവിട്ടി…
പ്രാണൻ പോകുന്നത് പോലുള്ള അയാളുടെ കരച്ചിൽ സത്യത്തിൽ എനിക്ക് ലഹരി ആയിരുന്നു…”
“സാറെ ഷംസു…”
അറസ്റ്റ് ചെയ്തു കൊണ്ട് വരാൻ പോയ ഞാൻ ഗെസ്റ്റ് ഹൗസിൽ നിന്നും പുറത്തേക് ഇറങ്ങുന്നത് കാത്തു നിന്ന എന്റെ സഹപ്രവർത്തകർ എന്നെ കണ്ട ഉടനെ ചോദിച്ചു….
ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു…എന്നിട്ട് പറഞ്ഞു…
“ഒരാൾ തന്റെ ജീവിതത്തിൽ ഏറ്റവും ആസ്വദിച്ചു ചെയ്ത കാര്യം…
പിന്നീട് ഒരിക്കലും അയാൾക് ചെയ്യാൻ കഴിയാതെ…
ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുമ്പോൾ അയാളുടെ മനസിൽ തോന്നുന്ന വികാരം ഉണ്ടല്ലോ…..
അതാണ് അയാൾക്കുള്ള ശിക്ഷ…
ഞാൻ പറഞ്ഞു നിർത്തി എന്റെ കൂടെ ഉള്ളവരെ നോക്കിയപ്പോൾ അവർ എന്നെ തന്നെ തുറിച്ചു നോക്കുന്നു..
പെട്ടന്ന് അവർക്ക് കാര്യം മനസിലായത് പോലെ അവരുടെ മുഖത് ഒരു പുഞ്ചിരി വിടർന്നു…
ഞാൻ വണ്ടിയിലെക്ക് കയറാനായി നടക്കുന്ന സമയം അവർ എന്നെ നോക്കി സലൂട്ട് ചെയ്തു…”