നാട്ട്കാര് എന്ത് പറഞ്ഞാലും അമ്മായിക്ക് എന്താ…. അത് നിങ്ങളെ ആരെയും ബാധിക്കുന്ന കാര്യം അല്ലല്ലോ പിന്നെന്താ കുഴപ്പം……

എഴുത്ത്:-ആദിവിച്ചു

ബലമായി തന്നിലേക്കമiരുന്നവനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടവൾ ഉറക്കെ അലറിവിളിച്ചു. എന്നാൽ ആ ശബ്‍ദം തന്റെ തൊണ്ടക്കുഴിവിട്ട് പുറത്തേക്ക് വരുന്നില്ലെന്ന് കണ്ടവൾ  എന്ത് ചെയ്യണം എന്നറിയാതെ കണ്ണുകൾ മുറുക്കി അടച്ചു.

ഇരുസൈഡിലൂടെയും ഒഴുകിയിറങ്ങിയ കണ്ണുനീർ ചാലിട്ടൊഴുകിക്കൊണ്ട് അവളുടെ മുടിയിഴകൾക്കിടയിൽ പടർന്നിറങ്ങി. ഇതേസമയമവൻ അവളുടെ കഴുത്തിടുക്കിൽ ഭ്രാന്തമായി മുഖമിട്ട്ഉരയ്ക്കുന്നുണ്ടായിരുന്നു. അവളിൽ നിന്നുയരുന്ന ഗന്ധവും വേദനയോടെയുള്ള അവളുടെ ക രച്ചിലും ഹരമായി തോന്നിയവൻ അവളുടെ കൈത്തണ്ടയിൽ അമർത്തികടിച്ചു. വേദനയോടെ അലറികരഞ്ഞുകൊണ്ടവൾ ഉറക്കത്തിൽ നിന്നും ഞെട്ടിഉണർന്നു.

താനിപ്പോൾ തന്റെ വീട്ടിൽ തന്റെമാത്രം മുറിയിലാണെന്ന് കണ്ടവൾ ആശ്വാസത്തോടെ മുഖം അമർത്തിതുടച്ചുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു.
സ്നേഹം മാത്രമേ തങ്ങൾക്കിടയിൽ ഉണ്ടാവു എന്ന് ഉറപ്പ് തന്നവനാണ് ഒരു മൃiഗത്തെ പോലെ തന്നെകiടിച്ചുകീlറാൻ ശ്രമിച്ചുകൊണ്ടിരുന്നത് എന്ന് ഓർത്തവൾ ഭയത്തോടെ തന്റെ ഷോൽഡറിലെ പാടിൽ ഒന്ന് തലോടി.
അവന് ഇങ്ങനെ ഒരു ലൈംlഗിക വൈകൃതംഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും താൻ കരുതിയിരുന്നില്ല.

മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എന്ന് പറയുന്നതാവും ശരി. പ്രണയിക്കുന്ന കാലത്ത് ആരുമില്ലാത്ത ഇടങ്ങളിൽ വച്ചവൻ തന്നെ ചേർത്തുപിടിച്ചു ചുംiബിക്കുമ്പോൾ ചുiണ്ട് കiടിച്ചു പൊiട്ടിക്കുന്നതും ആ വേദനയിൽ താൻ ഞെരങ്ങുമ്പോൾ ആiർത്തിയോടെ വീണ്ടും വീണ്ടും ബലമായി തന്റെ ചുiണ്ടുകളിലേക്ക് ആഴ്ന്നിറങ്ങുന്നവനെ കണ്ടപ്പോൾ അത് പ്രണയത്തിന്റെ തീവ്രതയാണെന്ന്കരുതിയത് താനല്ലേ…. താൻ മാത്രമല്ല ഏതൊരു പെണ്ണും അങ്ങനെയേ ചിന്തിക്കു.

വീടിന്റെ ചാരുപടിയിൽ ചടഞ്ഞിരുന്നുകൊണ്ടവൾ കയ്യിലിരുന്ന കോമിക്ക് ബുക്കിലേക്ക് ഒന്ന് നോക്കിയശേഷം അത് വരേ വീർപ്പുമുട്ടിയിരുന്ന തന്റെമനസ്സിന്റെ കെട്ടഴിച്ച് വിട്ടു. അകലേക്ക്‌ മിഴിനട്ടുകൊണ്ടവൾ ഇത്വ രേ ഉത്തരമില്ലാതിരുന്ന ചോദ്യങ്ങളെല്ലാം സ്വയംചോദിച്ചുകൊണ്ടിരുന്നു.
വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്തപ്പോൾ ഓർത്തിരുന്നില്ല ആ ജീവിതം തന്നെ ഇത്രയേറെ മാറ്റി മറിക്കുംഎന്ന്. ഒരിക്കലും അറിഞ്ഞിരുന്നില്ല ഇതുപോലെ ഇത്രയേറെ വേദനകൾ അനുഭവിക്കേണ്ടിവരുമെന്ന്. ഒരിക്കൽ പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ തനിച്ചായി പോകുംമെന്ന്.

ആദ്യമായി ഒരാണിന്റെ  കരുത്തും കരുതലും പ്രണയവും എല്ലാംഞാനറിഞ്ഞത് അവനിൽനിന്നായിരുന്നു . അതുകൊണ്ടായിരിക്കും ചുറ്റിലുമുള്ളവർ തെറ്റായ തീരുമാനമാണ് എന്ന് പറഞ്ഞിട്ടും തന്റെചെവിയിൽ മാത്രം ആ വാക്കുകൾ കയറാതിരുന്നത്. ഒരുപക്ഷേ ആ…സമയം താൻ ചെരിഞ്ഞൊന്നു ചിന്തിച്ചിരുന്നെങ്കിൽ അതിനുത്തരംഎന്നിൽതന്നെയുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞേനെ.

 ” പക്വതയില്ലായ്മ…. പ്രായത്തിന്റെ എടുത്തുചാട്ടം ” ഇപ്പോൾ ചിന്തിക്കുമ്പോൾ ഇവരണ്ടുമായിരുന്നു തന്നെ ഒരുകാലത്ത് തിരിച്ചറിവുകളിൽ നിന്ന് അകറ്റി നിർത്തിയിരുന്നതെന്ന് തോനുന്നു.

ഞാൻ അവനേ മനസ്സിലാക്കിയത് പോലെതന്നെ അവനും ശരീരത്തോടൊപ്പം തന്റെ മനസ്സുംതൊട്ടറിഞ്ഞെന്നുള്ള എന്റെ ധാരണ  വെറും തെറ്റ്ധാരണ യാണെന്ന് തിരിച്ചറിഞ്ഞത് എപ്പോഴായിരുന്നു? പിന്നീട് എപ്പോഴാണ് അവൻതനിക്കാരും അല്ലാതായിതീർന്നത്?

“ആഹാ….. അഞ്ജലിമോള്ഇവിടെഇരിക്കുകയായിരുന്നോ….? എന്തേ കഴിക്കാൻ പോലുംതാഴേക്ക് വരാതിരുന്നത് “

പുഞ്ചിരിയോടെ കയ്യിലിരുന്ന  പാൽഗ്ലാസ്സ് തനിക്ക് നേരെ നീട്ടി സ്നേഹത്തോടെ ചോദിക്കുന്നഅമ്മായിയെകണ്ടവൾ പുച്ഛത്തോടെ ചുണ്ട്കോട്ടി.

“എന്തേ വിശപ്പില്ലേ നിനക്ക്….? ഹാ… അല്ലെങ്കിലും അതങ്ങനാ ഭർത്താവ് വേണ്ടാ എന്ന് വച്ചുകഴിഞ്ഞാൽ ഒന്നിനോടും ഒരിഷ്ടവും തോന്നില്ല…”

“ആന്റിയോടത് ആരാ പറഞ്ഞത് ഭർത്താവ് ഉണ്ടെങ്കിലേ തൊണ്ടകുഴിയിൽനിന്ന് ആഹാരം ഇറങ്ങുഎന്ന്….”

കയ്യിൽ അവൾക്കുള്ള ഭക്ഷണവുമായി റൂമിലേക്ക് കയറിവന്ന അഭിജിത് അത് അവൾക്ക് മുന്നിൽ വച്ചുകൊണ്ട് തന്റെ അനിയത്തിയുടെ മുറിവിൽ വീണ്ടും കുiത്തി നോവിക്കാൻ ശ്രമിക്കുന്ന അവരെ നോക്കി ദേഷ്യത്തോടെ ചോദിച്ചു….

“അത്… അതങ്ങനെ അല്ല മോനേ…ഞാൻ… ഞാൻ പൊതുവെയുള്ളഒരു കാര്യം പറഞ്ഞതാ… ആരും ഇല്ലാതെ എത്ര എന്ന് വച്ചാ ഇവളിങ്ങനെ ജീവിക്കുന്നത് എന്ന് ഓർത്തപ്പോ…”

“അതിന് ആന്റിയോട് ആരാ പറഞ്ഞത് അവൾക്ക് ആരുമില്ലെന്ന്… ഞാനും അച്ഛനും അമ്മയും ഇപ്പോഴും ജീവനോടെതന്നെയുണ്ട്. ഞങ്ങടെ മരണം വരേ ഞങ്ങളുണ്ടാവും അവൾക്കൊപ്പം… അത് കഴിഞ്ഞാ അവള് തന്നെ ജീവിച്ചോളും…
അല്ല അമ്മായി ആ.. കാര്യംഓർത്തു ടെൻഷൻ ആവണ്ട ചിലപ്പോ അതിനുമുന്നേ  അമ്മായിയും…..” പറഞ്ഞുവന്നത് മുഴുമിപ്പിക്കാതെ അവൻ അവരെ നോക്കിപല്ല് കടിച്ചു.

“അതല്ല മോനേ….എന്നാലും കെട്ടിച്ചു വിട്ടിട്ട് കൊല്ലം ഒന്ന് കഴിയുന്നതിനു മുന്നേ കുട്ടി ഇങ്ങ് വരികാ എന്ന് പറഞ്ഞാൽ നാട്ട്കാര് എന്ത് പറയും …” അവൻ പറഞ്ഞത് മനസ്സിലായെങ്കിലും അത് മൈൻഡ് ചെയ്യാതെ അവർ സങ്കടത്തോടെ അവനേനോക്കികൊണ്ട് പറഞ്ഞു.

“നാട്ട്കാര് എന്ത് പറഞ്ഞാലും അമ്മായിക്ക് എന്താ…. അത് നിങ്ങളെ ആരെയും ബാധിക്കുന്ന കാര്യം അല്ലല്ലോ പിന്നെന്താ കുഴപ്പം “

“അതല്ല… ആ പയ്യൻ ..”

“അവനേ സഹിക്കാൻ പറ്റാഞ്ഞിട്ടാണല്ലോ എന്റെ മോള് അവിടുന്ന് ഇങ്ങ് പോന്നത് …”

“എന്നാലും അങ്ങനല്ല മോനേ പെൺപിള്ളേർ ഇത്തിരി ഒക്കെ  കണ്ടില്ല കേട്ടില്ല എന്ന് വച്ച് ക്ഷമിച്ചു കൊടുക്കണം “

“ഇവൾക്ക് അതിന്റെ കാര്യല്ല ആന്റി ഇവളെ ഈ അഭിജിത്തിന്റെ പെങ്ങളാ ഇവളെ നോക്കാൻ ഞാൻ മതി. കണ്ടവന് ചവിട്ടിത്തേക്കാനും കൈകരുത്ത് തെളിയിക്കാനും തൽക്കാലം ഞാൻ ഇവളെ വിട്ട്കൊടുക്കുന്നില്ല.?ഇവള്ടെ കാര്യം ഓർത്തു ടെൻഷൻ ആവാതെ തൽക്കാലം അമ്മായി അമ്മായിടെ മോൾടെ കാര്യം നോക്കി നടന്ന മതി. അല്ല അവൾക്ക് അവിടെ എന്തോ… .ചെറിയ പ്രശ്നം ഉണ്ടെന്ന് പറഞ്ഞു വന്നിട്ട് നിങ്ങൾ അവളേ തിരികെ പറഞ്ഞു വിട്ടല്ലേ… ഇവളെ ഇനി തിരികെ വിടുന്നില്ല എന്ന് അറിഞ്ഞപ്പോ അമ്മാവൻ അമ്മയെ വിളിച്ച് വലിയ കാര്യംപോലെ പറഞ്ഞെന്ന് ഞാൻ അറിഞ്ഞു.”

“പിന്നല്ലാതെ നിന്റെ അച്ഛനേം അമ്മയേം പോലെ കെട്ടിച്ചു വിട്ട പെൺപിള്ളേരെ വീട്ടിൽ കേറ്റി നിർത്തണോ…. അയ്യേ…. ഞാൻ അതിനൊന്നും കൂട്ട് നിൽക്കില്ല ഞങ്ങൾ അല്പം അന്തസ്സും അഭിമാനവും ഉള്ള കൂട്ടത്തിലാ….”

“സ്വന്തം മക്കളുടെ ജീവനെക്കാൾ വിലയുണ്ടോ അമ്മായി ഈ അന്തസ്സിനും അഭിമാനത്തിനും “

“ഹാ… നിന്നെപോലെയുള്ളവന്മാർക്കൊന്നും അതൊന്നും മനസ്സിലാവില്ല “
അഞ്ജലിയെ നോക്കി പറഞ്ഞുകൊണ്ടവർ കയ്യിലിരുന്ന പാൽഗ്ലാസ്സ് ആയത്തിൽ അവൽക്കരികിലെ ചാരുപടിയിൽവച്ചു.

ഇനി ഇവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കിയവൻ അവരെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് അഞ്‌ജലിക്കരികിൽ ഇരുന്നു. സ്നേഹത്തോടെ അവളേ ഊട്ടുന്നവനേ കണ്ടതും അവർ വെറുപ്പോടെ മുഖംതിരിച്ചുകൊണ്ട് .
തിരിച്ചുകൊണ്ട് അവിടെ നിന്ന്  ഇറങ്ങിപ്പോയി.

അവർ പോയതും കണ്ണ് നിറച്ചു കൊണ്ട്തന്നെ നോക്കുന്നവളെകണ്ടവൻ പുഞ്ചിരിയോടെ അവളേ ചേർത്തുപിടിച്ചു.

“മോള് പേടിക്കണ്ട… നീയൊരു അബദ്ധം ചെയിതു ഞാൻ അടക്കം പലരും ചെയ്യുന്ന ഒരു അബദ്ധം. അത് തിരിച്ചറിഞ്ഞ നീ ഞങ്ങളിലേക്ക് തന്നെ തിരികെവന്നില്ലേ അത് മതി. ഇനി അതോർത്തു കരയാൻനിൽക്കരുത്.” അവളേ ചേർത്തുപിടിച്ചൊരു ഉമ്മകൂടെ കൊടുത്തുകൊണ്ടവൻ അവൾ കഴിച്ച പാത്രങ്ങളുമായി റൂമിൽനിന്ന് ഇറങ്ങിപ്പോയി. തന്റെ കയ്യിലേ പാടുകളിലൂടെ വിരലോടിച്ചുകൊണ്ടവൾ ഒന്ന്  ദീർഘമായ് ഒന്ന് നിശ്വസിച്ചു.

പുലർച്ചെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് അഭിജിത്ത് ഉറക്കചടവോടെ ഫോൺ എടുത്തു നോക്കി. അൺ നോൺ നമ്പറിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടവൻ സംശയത്തോടെ കോൾ അറ്റാൻഡ് ചെയിതു 

“ഹലോ…”

“അഭിജിത്ത് അല്ലേ…..” പരിചയമില്ലാത്ത ശബ്ദംകേട്ടവൻ സംശയത്തോടെ ഫോണിലേക്ക് നോക്കി.

“അതേ….. അഭിജിത്താണ് “

മറുഭാഗത്ത് നിന്നുള്ള മറുപടി കേട്ടവൻ ഞെട്ടലോടെ ഫോണിൽ മുറുകെ പിടിച്ചു.

അച്ഛനേയും അമ്മയേയുംഅഞ്ജലിയേയും  കൂട്ടി ആ.. വീടിന്റെ പടികയറുമ്പോൾ തന്നെ കണ്ടു ഉമ്മറത്തിട്ട കസേരകളിൽ ഒന്നിലിരുന്ന് ആരുടേയോ ചുമലിൽ ചാരി പൊട്ടിക്കരയുന്ന അമ്മാവനെ.

ഉമ്മറത്തിരുന്ന് അലമുറയിടുന്ന അമ്മായിയെ കണ്ടവൻ അഞ്ജലിയെ ഒന്നൂടെ തന്നിലേക്ക് ചേർത്തു പിടിച്ചു.

വെള്ളയിൽ പൊതിഞ്ഞു ഉമ്മറത്ത് കിടത്തിയിരിക്കുന്ന കാർത്തികയുടെ വിളറി വെളുത്ത മുഖം കണ്ടവൻഅമ്മായിയെ തുറിച്ചു നോക്കിശേഷം വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.?വിളറി വെളുത്ത മുഖത്ത് അങ്ങിങായി തെളിഞ്ഞു കാണുന്ന നിലിച്ച പാടുകൾ കണ്ടവൻ പല്ലിറുമ്മിക്കൊണ്ട് കാർത്തിക്കിനെ നോക്കി .
അവന്റെ നോട്ടംതാങ്ങാൻ കഴിയാതെ അവൻ ആ.. ദിവസം ഓർത്തു.
കാർത്തിക കരഞ്ഞുകൊണ്ട് വീട്ടിൽ വന്നതും ഇനി തിരികെ പോകുന്നില്ലെന്ന് പറഞ്ഞതും അമ്മഅവളേ വഴക്ക് പറഞ്ഞുകൊണ്ട് തിരികെ പറഞ്ഞുവിട്ടതും താനും അച്ഛനും അതിനെ സപ്പോർട് ചെയിത് സംസാരിച്ചതും എല്ലാം ഓർത്തുകൊണ്ടവൻ?കുറ്റബോധത്തോടെ പൊട്ടികരഞ്ഞുകൊണ്ട് കാർത്തികയുടെകാലിൽ മുറുകെ കെട്ടിപിടിച്ചുകൊണ്ട് അലറി കരഞ്ഞു.

കരഞ്ഞുതളർന്ന അഞ്ജലിയെ ചേർത്തുപിടിച്ചുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങിയ അഭിജിത്തിനെ കണ്ടതും  അവന്റെ അച്ഛൻ അവനേ നോക്കി സങ്കടത്തോടെഒന്ന് പുഞ്ചിരിച്ചു. ഒരുപക്ഷേ അവൻ അന്ന് വാശിപിടിച്ച് അഞ്ജലിയെ അവിടെ നിർത്തിയില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരവസ്ഥ തനിക്കും നേരിടേണ്ടിവന്നേനെ എന്നയാൽ ഒരുനിമിഷം ഓർത്തുപോയി.

“കൊ ന്ന് കെ ട്ടിതൂക്കിയതാ എന്നാ പോലീസ്കാര് പറയുന്നത്…”

“ഹാ… ആ.. കൊച്ചിനെ എന്നും അതിന്റെ ഭർത്താവ് ത ല്ലുമായിരുന്നു എന്നാ അയൽക്കാര് പറയുന്നത് “

“ഹാ… അത് ഞാനും കേട്ടു അവന്റെ അച്ഛനും അമ്മയും അവനേ സപ്പോർട് ചെയ്യുമായിരുന്നു എന്ന്”

“ഇന്നലെ  രാത്രി അവൻ ആ കുട്ടിയേ ഒരുപാട് തiല്ലിയെന്നും ചോദിക്കാൻ ചെന്ന നാട്ടുകാർക്ക് മുന്നിലിട്ട്പോലും അവൻ അവളേ തiല്ലി എന്ന്…”

നാട്ടുകാരുടെ അടക്കം പറച്ചിൽകേട്ടതും ഭയത്തോടെ അഭി അഞ്ജലിയെ ഒന്നൂടെ തന്നിലേക്ക് ചേർത്തുപിടിച്ചു.

അത് കണ്ടതും കാർത്തിക് കുറ്റബോധത്തോടെ  ചേച്ചിയുടെ കാലിൽ ഒന്നുകൂടെ അമർത്തിപിടിച്ചുകൊണ്ട് മനസാല്ലേ മാപ്പ് പറഞ്ഞു.

(എനിക്ക് വയ്യ ഇനി അവിടെ നിൽക്കാൻ എനിക്ക് ഡിവോസ് വേണം എന്ന് പറഞ്ഞു വരുന്ന മക്കളേ ഒന്ന് ചേർത്തുപിടിച്ചു സ്നേഹത്തോടെ ചോദിച്ചുനോക്കു എന്താണ് അവരുടെ പ്രശ്നം എന്ന്  ചിലപ്പോൾ  നിങ്ങളുടെ ആ ഒരു ചേർത്തുപിടിക്കൽ അവർക്ക് വീണ്ടും ഉയർന്നുവരാനുള്ള കരുത്തു നൽകിയേക്കാം…)

….