നയൻ‌താര അമ്മ ആയത് സാറോഗസി വഴി. ഇങ്ങനെ മാതൃത്വം കൈവരിച്ച ആദ്യത്തെ സെലിബ്രെറ്റിയല്ല നയൻ‌താര

നയൻ‌താര അമ്മ ആയത് സാറോഗസി വഴി. ഇങ്ങനെ മാതൃത്വം കൈവരിച്ച ആദ്യത്തെ സെലിബ്രെറ്റിയല്ല നയൻ‌താര

മലയാളി പ്രേക്ഷകരുടെ അഭിമാനതാരം ആണ് നയൻതാര. മലയാളികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടി തന്നെയാണ് നയൻതാര എന്ന് പറയണം. മലയാളികളെയും തമിഴ് സിനിമാലോകത്തെയുമൊക്കെ ഞെട്ടലിൽ ആഴ്ത്തി കൊണ്ടായിരുന്നു നയൻതാരയുടെ പുതിയ ഒരു വാർത്ത പുറത്തു വന്നത്. നയൻതാര അമ്മ ആയിരിക്കുന്നു എന്നതായിരുന്നു ഈ വാർത്ത. ഈ വാർത്ത എല്ലാവരെയും ഒരേ പോലെ തന്നെ ഞെട്ടിച്ചുകളഞ്ഞു എന്നതാണ് സത്യം. വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ മാത്രം ആയിരിക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നായിരുന്നു പ്രേക്ഷകർ കൂടുതലായും താരത്തോട് ചോദിച്ചു കൊണ്ടിരുന്നത്. അങ്ങനെയല്ല എങ്കിൽ വിവാഹത്തിനുമുൻപ് താരം ഗർഭിണിയായിരുന്നോവെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ നയൻതാര അല്ല കുഞ്ഞിനെ പ്രസവിച്ചത് എന്നാണ് കൂടുതലാളുകളും പറയുന്നത്. നയൻതാരയ്ക്ക് കുഞ്ഞു ഉണ്ടായത് ചില ചികിത്സകൾ കാരണമാണ് എന്നും ആളുകൾ പറയുന്നുണ്ട്.. നയൻതാരയ്ക്കും വിഘ്നേശിന്റെയും കുഞ്ഞു ജനിച്ചിരിക്കുന്നത് സറോഗസി വഴിയാണ് എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വാടക ഗർഭപാത്രത്തിൽ കൂടിയാണ് നയൻതാര മാതൃത്വം കൈവരിച്ചിരിക്കുന്നത്. ഇതിനെ സറോഗസി എന്നാണ് പറയുന്നത്. പല പ്രമുഖ താരങ്ങളും ഇത്തരത്തിലുള്ള രീതികൾ തുടരുന്നുണ്ട്.

സാധാരണക്കാരായ ആളുകൾ പോലും ഇപ്പോൾ വാടകഗർഭപാത്രം വഴി കുട്ടികൾ എന്ന സ്വപ്നം പ്രാവർത്തികമാക്കാറുണ്ട്. നയൻതാര ആദ്യമായി വാടക ഗർഭപാത്രത്തിൽ കൂടി അമ്മയായ സെലിബ്രേറ്റി അല്ല. ബോളിവുഡ് താരങ്ങൾക്ക് പ്രിയങ്കരരായ പ്രിയങ്ക ചോപ്ര, പ്രീതി സിംഗ്, ശില്പാ ഷെട്ടി തുടങ്ങിയവർ തന്നെ ഇത്തരത്തിലായിരുന്നു മാതൃത്വം കൈവരിച്ചത്. മറ്റൊരു ദമ്പതികളുടെ ഭ്രൂണത്തെ സ്വന്തം ഗർഭപാത്രത്തിൽ വഹിച്ച പ്രസവിക്കുകയും തുടർന്ന് നവജാതശിശുവിനെ ദമ്പതികൾക്ക് തന്നെ തിരിച്ച് ഏൽപ്പിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് സറോഗസി. അല്ലേൽ വാടകഗർഭപാത്രം എന്ന് പറയുന്നത്.