ഞാൻ ആരുമായിക്കോട്ടെ… നിങ്ങൾ പ്ലസ് ടു എ ക്ലാസിലെ ജെൽസയുടെ ബാഗിൽ ഒന്ന് പരിശോധിച്ചു നോക്കൂ….അതുപോലെ നിങ്ങളുടെ സ്കൂളിലെ പല കുട്ടികളുടെ ബാഗിലും മiയക്കുമരുന്നുണ്ട്…….

കുരുത്തം കെട്ടവൻ…

രചന :സുരഭില സുബി

ആ ആദ്യരാത്രിയിൽ അവളെ നെഞ്ചത്ത് വലിച്ചിട്ട് അവൻ പറഞ്ഞു. ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നതും കെട്ടിയതും യാദൃശ്ചികം ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ…

പിന്നെ നിങ്ങൾ ഇതുവരെ വിദേശത്തായിരുന്നല്ലോ..നമ്മളാണെങ്കിൽ ഇതുവരെ കണ്ടിട്ടുമില്ല….. പിന്നെ ഏതൊരു പ്രവാസിയെ പോലെയും ലീവിന് വന്നപ്പോൾ ഒരു പെണ്ണ് അന്വേഷിച്ചു വന്ന കണ്ട് ഇഷ്ടപ്പെട്ട എന്നെ കെട്ടി. അത്രതന്നെയല്ലെ….

അല്ല ഇതിന്റെ പിന്നിലൊരു വലിയ കഥയുണ്ട് അത് നീ കേട്ടോളൂ ഞാൻ പറയാം

നവവരൻ ആ കഥ പറഞ്ഞു തുടങ്ങി..

ഹലോ മാഡം നിങ്ങളുടെ സ്കൂളിലുള്ള കുട്ടികൾ മiയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്..

ഹലോ എന്ത് നിങ്ങൾ ആരാണ്? എവിടുന്ന് വിളിക്കുന്നത് ..

ഞാൻ ആരുമായിക്കോട്ടെ… നിങ്ങൾ പ്ലസ് ടു എ ക്ലാസിലെ ജെൽസയുടെ ബാഗിൽ ഒന്ന് പരിശോധിച്ചു നോക്കൂ….അതുപോലെ നിങ്ങളുടെ സ്കൂളിലെ പല കുട്ടികളുടെ ബാഗിലും മiയക്കുമരുന്നുണ്ട്..

ങേ…..ഹലോ… ഹലോ…

ഫോൺ കട്ടായി.

ഫോണിലൂടെ വന്ന ആ ഒരു അനോമിയസ് മെസ്സേജ് കേട്ട് ഉടനെ പ്രിൻസിപ്പൽ നേതൃത്വത്തിൽ പല ജെൽസ പഠിക്കുന്ന ക്ലാസിൽ കയറി മിന്നൽ പരിശോധന നടത്തി. പറഞ്ഞതുപോലെ അവളുടെ ബാഗിൽ നിന്നും കഞ്ചാവ് പൊതി കണ്ടെടുത്തു..

ജെൽസ നടുങ്ങിപ്പോയി.. ഈ പ്ലസ് ടു ഏ ക്ലാസിൽ… എന്തിന് ആ സ്കൂളിൽ തന്നെ നന്നായി പഠിക്കുന്ന കുട്ടിയാണ് ജത്സാ എന്നു അവളെ അറിയുന്ന എല്ലാവർക്കും അറിയാം..

അവളെയും കൂട്ടിക്കൊണ്ട് അവളുടെ കiഞ്ചാവ് പൊiതി അടങ്ങിയ ബാഗുമെടുത്തു പ്രിൻസിപ്പലും അറ്റൻഡറും നേരെ സ്റ്റാഫ് റൂമിലേക്ക് ഒരു പ്രതിയെ പോലെ അവളെ നടത്തിച്ചു കൊണ്ടുപോയി..

ഇവളെ ഇപ്പോൾ തന്നെ പോലീസിന് കൊണ്ട് പിടിപ്പിക്കണം…

പ്രിൻസിപ്പിലിനു കലിയടക്കാൻ ആയില്ല..

എങ്കിലും അവർ ജൽസയുടെ അമ്മയുടെ നമ്പറിലേക്ക് ആണ് വിളിച്ചത്..

ഹലോ

ഹലോ ആരാണ്

ജെൽസയുടെ അമ്മയല്ലേ

അതേല്ലോ….

സ്കൂളിൽ നിന്നും പ്രിൻസിപ്പൽ ആണ്

ആണോ സാർ ജൽസയ്ക്ക് എന്തുപറ്റി മാഡം…

അവൾക്കൊന്നും പറ്റിയിട്ടില്ല അവൾ ഇവിടെയുണ്ട് നിങ്ങൾ ഒന്ന് വരുമോ പെട്ടെന്ന്..

എന്താ മാഡം എന്റെ മകൾക്ക് എന്താ പറ്റിയത്… ജല്‍സയുടെ അമ്മയുടെ കൊച്ച് പതറിയിരുന്നു.

ഞാൻ പറഞ്ഞില്ലേ ഒന്നും പറ്റിയില്ല ഒരു കാര്യമുണ്ട് അത് ഡിസ്കസ് ചെയ്യാൻ വേണ്ടി വിളിക്കുകയാണ്..

ഓ ശരി മേഡം ഞാൻ ഉടനെ വരാം.. ജെൽസയുടെ അമ്മ ഞാൻ വേഗം ഡോർ പൂട്ടി തന്റെ സ്കൂട്ടിയെടുത്ത് മകൾ പഠിക്കുന്ന സ്കൂളിലേക്ക് ചെന്നു.

അവർ നേരെ പ്രിൻസിപ്പലിന്റെ റൂമിലേക്ക് കയറി ചെന്നു. ജെൽസ അവിടെ ഒരു കസേരയിൽ ഇരുന്ന് കരഞ്ഞ്കണ്ണീർ വാർക്കുന്നു..

മോളെ എന്താ നിനക്ക് പറ്റിയത്..?അവൾക്ക് ഇതുവരെ ഒന്നും പറ്റിയിട്ടില്ല ഇനി പറ്റാതിരിക്കാൻ വേണ്ടിയാണ് നിങ്ങളെ വിളിപ്പിച്ചത്..

എന്താ എന്താ മാഡം…

ഇതാ ഈ സാധനം ഇവളുടെ ബാഗിൽ നിന്നും കിട്ടിയതാണ്.

ഇവിടത്തെ രാഘവൻ മാഷ് കാണിച്ചപ്പോൾ പറഞ്ഞു അത് കiഞ്ചാവ് എന്നാണ്.. എനിക്കറിയില്ല.. പക്ഷേ ഇവിടെയുള്ള അറ്റൻഡർ സദാശിവൻ അടക്കം ഒരുപാട് പേർ അത് കiഞ്ചാവാണെന്ന് പറഞ്ഞു.

പോലീസിനെ വിളിച്ച് ഇവളെ പിടിപ്പിച്ചാലോ എന്ന് ഞാൻ ആലോചിച്ചു. പക്ഷേ സ്കൂളിന്റെ റെപ്യൂട്ടേഷന് ബാധിക്കും എന്നതിനാലാണ് പേരെന്റ്സിനെ വിളിച്ചു പറയാൻ തോന്നിയത്..

ഇല്ല മാഡം എന്റെ മകൾ അത്തരക്കാരി അല്ല അവൾക്ക് ഒരിക്കലും ഇതുമായി ഒരു ബന്ധവും ഉണ്ടാകില്ല എനിക്ക് ഉറപ്പാണ്..

ജെൽസയുടെ അമ്മേ ഞങ്ങൾക്കും ഉറപ്പൊക്കെയാണ്…ഇവൾ ഇവിടെ നന്നായി പഠിക്കുന്ന കുട്ടിയാണെന്ന് എല്ലാവർക്കും അറിയാം എങ്കിലും ഇതെങ്ങനെ ഇവളുടെ ബാഗിൽ വന്നു. ഉപയോഗിച്ചില്ലെങ്കിലും ഇതിന്റെ ബിസിനസ്സ്കൾ ചെയ്യുന്നുണ്ടോ എന്നൊക്കെയാണ് ഞങ്ങൾക്ക് അറിയേണ്ടത്..

അതുകേട്ടതും ജെൽസമോൾ ഉച്ചത്തിൽ കരയാൻ തുടങ്ങി എനിക്കറിയില്ല ഇതെവിടുന്നാ എന്റെ ബാഗിൽ വന്നതെന്ന്. ഞാൻ സത്യത്തിൽ നിരപരാധിയാണ്.

പ്രിൻസിപ്പലിന്റെ മേശമുകളിലുള്ള ആ ചെറിയ ഒരു പ്ലാസ്റ്റിക് പാക്കിൽ ഇരിക്കുന്ന വസ്തുവിനെ ജെൽസയുടെ അമ്മ സൂക്ഷിച്ചു നോക്കി.. ചില സീരിയലുകളിലും സിനിമകളിലും കണ്ടിട്ടുണ്ട് ഇമ്മാതിരിഎന്തോ ഒരു വസ്തു.

ഏതായാലും എന്റെ മകളും ഇത് ഉപയോഗിക്കുന്നില്ല എന്ന് എനിക്ക് ഉറപ്പു പറയാൻ പറ്റും പക്ഷേ ഈ സ്കൂളിൽ ആരുടെയൊക്കെ കയ്യിൽ ഇതുണ്ട് ഇവളെ ശരിക്കും കൂടുക്കാൻ വേണ്ടി ആരോ ചെയ്ത പണിയാണ് എനിക്ക് തോന്നുന്നത്.

അതിന് ജൽസക്ക് ആരാ ശത്രുക്കളായി ഈ സ്കൂളിലുള്ളത്..

ഇതൊരു മിക്സഡ് സ്കൂൾ അല്ലേ മിക്കപ്പോഴും ആൺകുട്ടികൾ ആയിരിക്കും ഇതിന്റെ പ്രതികൾ

ഇവിടുത്തെ ആൺകുട്ടികളും പാവമാണ്..ഇതുവരെ അങ്ങനെയൊരു സംഭവം ഇവിടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.പക്ഷേ രഹസ്യമായി അങ്ങനെ വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കണമല്ലോ..

ഏതായാലും ഞാൻ പോലീസിനെ വിളിക്കുകയാണ്…

അയ്യോ മാഡം എന്റെ കുട്ടിയുടെ ഭാവി..

ജല്‍സയുടെ അമ്മ കരയാൻ തുടങ്ങി..

അതുകൊണ്ട് ജല്‍സയും കരഞ്ഞുകൊണ്ട് പറഞ്ഞു

ഇവിടുത്തെ ആൺകുട്ടികൾ ഒപ്പിച്ചു പണി തന്നെയാണ്..

മോളെ നിനക്ക് അവരുമായി എന്തെങ്കിലും സ്വരാജ് ചർച്ചയോ പ്രശ്നമോ ഉണ്ടായിട്ടുണ്ടോ..

പ്രിൻസിപ്പൽ അവളോട് ചോദിച്ചു

ഇന്നലെ വേറൊരു ക്ലാസിലെ ഒരു പയ്യൻ എനിക്ക് എന്ന് പറഞ്ഞ് ഒരുലെറ്റർ തരാൻ ശ്രമിച്ചു ഞാൻ വാങ്ങിയില്ല.. അവനെ ഇഷ്ടമില്ല അതുകൊണ്ട് ഞാൻ വാങ്ങാതിരുന്നത്..

ആഹാ അങ്ങനെ വരട്ടെ അപ്പൊ ആ പയ്യൻ അതിന്റെ പകവിട്ടാൻ വേണ്ടി എന്റെ മകളുടെ ബാഗിൽ കiഞ്ചാവ് കൊണ്ടു വച്ചതായിരിക്കും.. ഇത്ര എളുപ്പത്തിൽ ഒക്കെ വൈരാഗ്യം തീർക്കാൻ ഈ സാധനം കിട്ടണമെങ്കിൽ ഇവിടുത്തെ ആൺകുട്ടികൾക്ക് ഇതുപോലുള്ള മാiഫിയകളുമായി എന്തെങ്കിലും ബന്ധം ഉണ്ടാകും മാഡം..

അവനാണ് വെച്ചതിന് ഒരു തെളിവ് നമ്മുടെ പക്കൽ ഇല്ല.

സ്കൂൾ മാഡം തല താഴോട്ട് നോക്കി ആലോചിച്ചുകൊണ്ട് പറഞ്ഞു..

ഏതായാലും അവനെ വിളിപ്പിക്കാം എന്താണ് അവന്റെ പേര് ഏത് ക്ലാസിലാണ്..

ഷൈജു എന്നാണവന്റെ പേര് പ്ലസ് ടു സി ഡിവിഷനിലാണ്..

ഹലോ സദാശിവ നീ പോയി പ്ലസ് ടു സി ഡിവിഷനിൽ പോയി ഷൈജു എന്ന പയ്യനെ വിളിച്ചു കൊണ്ടുവാ പിന്നെ..

മേടം അറ്റൻഡ് ചെവിയിൽ മന്ത്രിച്ചു

ഉടനെ അറ്റൻഡർ പോയി ഷൈജുവിനെ വരുത്തിച്ചു.

അവൻ പ്രിൻസിപ്പലിന്റെ റൂമിലേക്ക് വന്നു.. അല്പം പിറകെ അവന്റെ ബാഗും അറ്റൻഡ് പൊക്കികൊണ്ടുവന്നിരുന്നു.. പ്രിൻസിപ്പലിന്റെ മധ്യസ്ഥതയിൽ അവന്റെ ബാഗിലുള്ള എല്ലാ സാധനങ്ങളും പരിശോധിച്ചു. സമാനമായ ഒരു പാക്കറ്റ് അതിനുള്ളിൽ നിന്നും ലഭിച്ചു. അവനോട് പ്രിൻസിപ്പൽ ചോദിച്ചു..

എടാ ചെക്കാ നീ എന്തിനാടാ ആ ജൽസയുടെ ബാഗിൽ ഇതുപോലെ ഒരെണ്ണം ഒളിപ്പിച്ചു വെച്ചത്….

മാഡം എനിക്ക്…

എന്താണ്…ചെക്ക പറയെടാ.. എനിക്ക് ജല്‍സയെ ഇഷ്ടമാണ് ആ കാര്യം പറയാൻ വേണ്ടി ഞാൻ ഒരു ലെറ്റർ കൊടുത്തു. അവൾ അത് വാങ്ങിയില്ല..
എനിക്ക് ആ നിമിഷം ദേഷ്യം കൊണ്ട് സഹിക്കാൻ പറ്റിയില്ല.. ഇവളെ എനിക്കിഷ്ടമാണ് ആ കാര്യം അവളോട് പറയാൻ ഞാൻ കണ്ടെത്തിയത് ഒരു ലെറ്റർ കൊടുക്കുക എന്ന ഉപാധിയാണ്.. പക്ഷേ ഇവൾ നിരാകരിച്ചപ്പോൾ എനിക്ക് വിഷമമായി.. അതാണ് എന്റെ കയ്യിൽ ഉണ്ടായിരുന്ന രണ്ടു പൊതിയിൽ നിന്നും ഒന്നു ഞാൻ ഇവളുടെ ബാഗിൽ വച്ച് മാഡത്തിന് പബ്ലിക് ടെലഫോണിൽ നിന്നും ഫോൺ ചെയ്ത് വിവരം അറിയിച്ചത്..

ഓഹോ അപ്പൊ നീ ഒരു കൊടും ക്രി9മിനൽ ആണല്ലേ… എന്താടാ നിന്റെ ബാഗ്രൗണ്ട്… ഒരു പെണ്ണ് നിന്റെ പ്രേമം നിരാകരിച്ചാൽ ഉടനെ അവളെ ആiക്രമിക്കുകയോ…ഏതായാലും ഞാൻ പോലീസിനെ വിളിക്കുകയാണ് അവര് വന്ന് രഹസ്യമായി അന്വേഷിച്ചിട്ട് നിനക്കൊക്കെ കiഞ്ചാവ് തരുന്ന മാഫിയ കണ്ടെത്തട്ടെ.. ജെൽസക്കും ഇവിടുത്തെ നല്ലവരായ മറ്റു കുട്ടികൾക്കും ഒരു പ്രശ്നം വരാതെ ഞാൻ നോക്കിക്കോളാം… ഇവനെ അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല ഇവൻ ജയിലിൽ പോട്ടെ…

പെട്ടെന്ന് പോലീസ് ടീം മഫ്റ്റിയിൽ അവിടെ വന്നു…ഷൈജുവിനെ ഒരു റൂമിൽ കൊണ്ടുപോയി ചോദ്യം ചെയ്തു..

അൽപസമയത്തിനുശേഷം പോലീസ് ഷൈജുനെയും കൊണ്ട് പ്രിൻസിപ്പൽ റൂമിലേക്ക് വന്നു… ജെൽസയും അമ്മയും അപ്പോഴും പ്രിൻസിപ്പലിന്റെ റൂമിൽ തന്നെ ഇരിക്കുകയായിരുന്നു…

ഏതായാലും നമുക്ക് വൈരാഗ്യം ഉള്ളവരെ നമ്മളോട് എന്തെങ്കിലും വേണ്ടാതീനം ചെയ്യൂ എന്ന് ജെൽസയുടെ അമ്മയുടെ ആ കണ്ടെത്തൽ നന്നായി.. അങ്ങനെയാണ് ഇവനെ പിടികൂടാൻ പറ്റിയത് അല്ലേ….

എന്നിട്ട് പോലീസ് പ്രിൻസിപ്പിലിനെ നോക്കി ചോദിച്ചു

ആരാ ഇത് കiഞ്ചാവാണെന്ന് ഐഡന്റിഫയ് ചെയ്തത്..രാഘവൻ മാസ്റ്ററും ഈ സദാശിവൻ അറ്റൻഡറും കൂടിയാണ്…

ആ എസ്.ഐ ഷൈജുവിന്റെ ബാഗിൽ നിന്നും ജെൽസയുടെ ബാഗിൽ നിന്നും കിട്ടിയ പൊതികൾ രണ്ടും പൊട്ടിച്ച് ഒരു കടലാസിൽ ഇട്ടു..

അത് മണപ്പിച്ചു നോക്കി…?മാഡം ഇത് കiഞ്ചാവ് ഒന്നുമല്ല…ഇത് തുമ്പച്ചെടി നന്നായി ഉണക്കി ചെറിയ കവറിലാക്കി വച്ചിരിക്കുകയാണ്…

എല്ലാവരും അത് കേട്ട് അമ്പരന്നു..

അതേ…മാഡം പറമ്പിൽ നിന്നും പറിച്ചെടുത്ത തുമ്പച്ചെടി കുറച്ചുദിവസമായി ഞാൻ ഉണക്കി പൊടിച്ചെടുത്ത് ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി ഈ ജെൽസയെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതാണ് എന്നോട് ക്ഷമിക്കണം..

ഷൈജു ഒരു വളിച്ച ചിരി ചിരിച്ച് അത് ഏറ്റുപറഞ്ഞു..

നിന്റെ പ്രേമത്തിന് സഹായിക്കാത്തതുകൊണ്ട് ഇത്രയും വലിയ കുറ്റകൃത്യമാണ് ഈ പെൺകുട്ടിയോട് നീ ചെയ്തിരിക്കുന്നതും അറിയുമോ..

ഏതായാലും നീ നിന്റെ പേരെന്സിനെ കൂട്ടിക്കൊണ്ടു ഇനി ക്ലാസ്സിൽ കയറിയാൽ മതി..

എന്നാൽ മേടം ഞങ്ങൾ പൊയ്ക്കോട്ടെ എന്ന് പറഞ്ഞ് പോലീസ് ടീം അവിടം വിട്ടു പോയി..

ജെത്സയോടും അമ്മയോടും ഞങ്ങളുടെ പ്രവർത്തിയിൽ ക്ഷമ ചോദിക്കുന്നു.. മോളു ബാഗുമെടുത്തു ക്ലാസിൽ പോയാട്ടെ…മാഡം ക്ഷമിക്കണം എന്ന് പറഞ്ഞ് പ്രിൻസിപ്പൽ ജല്‍സയുടെ അമ്മയോട് ക്ഷമ ചോദിച്ചു.

ഒരുപക്ഷേ പോലീസ് വന്നില്ലായിരുന്നുവെങ്കിൽ ഇത് കiഞ്ചാവാണെന്ന് അവിശ്വസിച്ചു പോയേനെ..

ജല്‍സയുടെ അമ്മ പറഞ്ഞു.

നീ നാളെ പേരൻസിനെയും കൂട്ടി ക്ലാസ്സിൽ കയറിയാൽ മതി കേട്ടോ…. പൊയ്ക്കോ…..

കുരുത്തം കെട്ടവൻ ആണ് ഇവൻ ജൽസയുടെ അമ്മ അതും പറഞ്ഞു .. വീട്ടിലേക്ക് പോയി..

ഷൈജു തന്റെ ഭാര്യയോട് അത് പറഞ്ഞു നിർത്തി…

ആ ഷൈജു ആണ് ഞാൻ അറിയുമോ….

എന്റെ ഈശ്വരാ

അവളിൽ നിന്നും ഒരു നിലവിളി ഉയർന്നു.. ഫസ്റ്റ് നൈറ്റ് തന്റെ വരൻ ഷൈജു പറഞ്ഞ ആ കഥ കേട്ട് ജൽസാ അമ്പരന്നു പോയി…
.

.
.