ചേട്ടാ ഇത് നോക്കിയേ.. അവളുടെ ബാങ്ക് അക്കൗണ്ടന്റ്ബുക്കിന്റെ അവസാനത്തെ ക്രെഡിറ്റ് പേജ് കണ്ടപ്പോൾ അയാൾ അന്തംവിട്ടുപോയി..

പണക്കാരിയായ ഭാര്യ

രചന :-വിജയ് സത്യ

ചേട്ടാ ഇത് നോക്കിയേ.. അവളുടെ ബാങ്ക് അക്കൗണ്ടന്റ്ബുക്കിന്റെ അവസാനത്തെ ക്രെഡിറ്റ് പേജ് കണ്ടപ്പോൾ അയാൾ അന്തംവിട്ടുപോയി..

ലക്ഷക്കണക്കിന് രൂപ.. ഇതെങ്ങനെ സംഭവിച്ചു.. അയാൾ അത്ഭുതത്തോടെ ചോദിച്ചു..

ഞെട്ടണ്ട… സർക്കാറിനു ഹൈവേ വികസനത്തിന് സ്ഥലം കൊടുത്ത വകയിൽ മാറി വന്നത് ഒന്നുമല്ല.

അവൾ മുൻകൂർ ജാമ്യം എടുത്തു..

പിന്നെങ്ങനെ ഈ മറിമായം..

ഇന്നലെവരെ ഭാര്യയുടെ അക്കൗണ്ടിൽ ഉണ്ടായ തുക വെറും 1750 രൂപയായിരുന്നു.

എന്തോ അത്ഭുതം നടന്നിട്ടുണ്ടു.. അതെന്തെന്ന് അറിയണമല്ലോ

എന്റെ ഭാര്യയുടെ പേര് പത്മിനി.. പപ്പി, പപ്പു, മിനി, പാത്തു, പാച്ചു എന്നൊക്കെ അറിയുന്ന പലരും വിളിക്കും.

ഹൗസ് വൈഫായ അവൾ ഞാൻ ഓഫീസിൽ വന്നാൽ എന്നും മൊബൈലിൽ കുiത്തും കുറിയുമായി സമയം കളയും..

ഒരു ദിവസം ഞാൻ ഓഫീസ് വിട്ടു വീട്ടിൽ ചെന്നപ്പോൾ അവൾ സന്തോഷത്തോടെ അടുത്തുവന്നു പറഞ്ഞു..

ചേട്ടാ…ഞാനൊരു ഓൺലൈൻ കച്ചവടം തുടങ്ങിയിരിക്കുന്നു..

ആണോ… എന്തു കച്ചവടമാണ്…

ഞാൻ ആകാംക്ഷയോടെ ചോദിച്ചു..

ഇത് വളരെ വ്യത്യസ്തമായ ഒരു കച്ചവടമാണ്.. മൊട്ടുസൂചി മുതൽ കാർ വരെ വാങ്ങി വരുന്ന സൂപ്പർമാർക്കറ്റുകൾ ഹൈപ്പർ മാർക്കറ്റുകൾ ഇപ്പോൾ നാട്ടിൽ സുലഭമായി ഉണ്ട്..പക്ഷേ ഈ ഒരു കച്ചവടം സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കില്ലല്ലോ എന്താണ് ഈ കച്ചവടത്തിന് ഇത്ര പ്രാധാന്യം ഉണ്ടാവാൻ കാരണം.

ഇത് ഉൽപ്പന്നം വാങ്ങുന്നതിലൂടെ നിങ്ങൾ അഭിമാനിയും ആദർശവാനും സെലിബ്രേറ്റിയുമായി തീരാം.. ഈ ഉൽപ്പന്നത്തിന് മേന്മ കൊണ്ട് നിങ്ങൾക്ക് ഓരോ ദിവസവും അതിരുകവിഞ്ഞ ആത്മവിശ്വാസവും ആത്മസംതൃപ്തിയും ആത്മാഭിമാനവും നേടിയെടുക്കാം.. നിങ്ങളുടെ ഓരോ ദിനവും പിന്നെ നിങ്ങളുടെ ഈ പ്രിയപ്പെട്ടവരുടെ ശ്രദ്ധ യിലൂടെയാണ് കടന്നുപോകുന്നത്..
അതുകൊണ്ടു തന്നെ നിങ്ങളുടെ ഓരോ നിമിഷവും നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും കേൾക്കാൻ അവർ കാതോർതിരിക്കും.. ഇത്രയൊക്കെ അവർ നിങ്ങളോട് ചെയ്യുന്നുണ്ടെങ്കിൽ അവർ നിങ്ങളുടെ ആരാ.. ആരാധകർ.. നിങ്ങൾക്ക് വേണ്ടി അവർ മുകൾനിലയിൽ ആരാധക ബന്ധത്തിന്റെ ഒരു ക്ലബ്ബ് തന്നെ തുടങ്ങും..

ങ്ങേ… നിനക്ക് ഇതെന്തുപറ്റി വട്ടായോ..?

വട്ട് അല്ല ചേട്ടാ കാര്യമാണ്..

ആട്ടെ എന്താണ് ആ ബിസിനസ്… എങ്ങനെയാണ് ഇത്രയും പണം നിന്റെ അക്കൗണ്ടിലേക്ക് വന്നത് അത് പറയൂ..

ചുമ്മാ പിടയ്ക്കാതെ അടങ്ങ് ചേട്ടാ പറയാം ചേട്ടൻ എനിക്കു സ്മാർട്ട് ഫോൺ വാങ്ങിച്ചു തരാൻ വന്നിട്ട് എത്ര വർഷമായി..?

സംശയമെന്ത് കഴിഞ്ഞ കുറെ വർഷമായി.

ആണല്ലോ.. അന്ന് തൊട്ടു ഞാൻ എന്നും ഇതിൽ കുiത്തിക്കുറിക്കുകയാണല്ലോ?

അത് പിന്നെ പറയണോ അതുതന്നെയല്ലേ എന്നും പരിപാടി..

ആ പരിപാടിയുടെ പ്രതിഫലമാണിത്..

എന്തു..?

എനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളത് അറിയാമല്ലോ..?

അറിയാം.. പത്മിനി പപ്പി… സത്യത്തിൽ അതൊക്കെ അക്കൗണ്ടോ? ഫേക്ക് അക്കൗണ്ടുകൾ അല്ലേ..

അതെ അതെ… കുറെ എണ്ണം…അതിലുണ്ടായ എന്റെ പത്തു പേജുകൾ
ഞാൻ സെയിൽ ചെയ്തു.. 40k ഫോള്ളോവേഴ്സ് ഉണ്ടായ പേജ് ഒന്നിനു 10 ലക്ഷം രൂപയ്ക്കും 30k,22k, 20k, 15k,10k എന്നിവ ആകെ 30 ലക്ഷത്തിനും എന്തിനേറെ പറയുന്നു 9k ഉണ്ടായ എന്റെ ഏറ്റവും ചെറിയ പേജും ഞാൻ വിറ്റു;രണ്ടു ലക്ഷം കിട്ടിയപ്പോൾ….!

അമ്പടി കള്ളി… 42 ലക്ഷം രൂപ നീ ചുളുവിൽ ഉണ്ടാക്കി…ലേ

ആകട്ടെ ഇതൊക്കെ ആരാ എടുത്തു കൊണ്ടുപോയത് എന്ന് നിനക്കറിയുമോ.?

പിന്നല്ലാണ്ട്… ഇവിടെ എഫ്ബിയിൽ ഉള്ള ചെറുപ്പക്കാർ..

എങ്കിൽ പിന്നെ ഒരു കൈ എനിക്ക് നോക്കണമല്ലോ…

അയാൾ അയാളുടെ ലാപ്ടോപ്പും കൊണ്ട് കടൽ കരയിൽ പോയി ഇരിപ്പായി…

പക്ഷേ അയാൾ പലp അക്കൗണ്ടും തുടങ്ങി.. ഒരു മനുഷ്യനും പ്രേക്ഷകനും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ അയാൾ ആ സത്യം മനസ്സിലാക്കി.

ലോകത്ത് ഈ വർഗ്ഗത്തിനുള്ള മഹത്വം എവിടെയുമില്ല.

അവരുടെ ഒരു പാട്ട്, അല്ലെങ്കിൽ പ്രസംഗം, നൃത്തം, സിനിമാറ്റിക് ഡാൻസ് പരിപാടികൾ, എന്തിന് അവർ ചുമ്മാ വെറുതെ ലൈവിൽ വന്നാൽ, അഭിനയിച്ചാൽ, തുമ്മിയാൽ, തുപ്പിയാൽ, തൂ…എല്ലാം കാണുവാൻ മത്സരിച്ചു ലൈക്ക് അടിക്കാനും സബ്സ്ക്രൈബ് ചെയ്യാനും പ്രേക്ഷകരുണ്ട്… ഇനി അവരുടെ കാലമാണ്…

അയാൾക്കു ദേഷ്യം വന്നു.

പുല്ല് ആണായി ജനിച്ചിട്ട്……. പെണ്ണായിരുന്നാൽ മതിയായിരുന്നു.

.